x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​പി​യി​ലെ കോ​ണ്‍​ഗ്ര​സ്-​സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി സീ​റ്റ് വി​ഭ​ജ​നം; ആ​വ​ശ്യ​പ്പെ​ട്ട​ത് 181 സീ​റ്റു​ക​ൾ, ധാ​ര​ണ​യാ​യ​ത് 24 മാ​ത്രം

വെബ് ഡെസ്‌ക്
Published: November 18, 2026 06:16 PM IST | Updated: November 18, 2026 06:17 PM IST

അഖിലേഷ് യാദവും രാഹുൽ ഗാന്ധിയും

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശ് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ കോ​ണ്‍​ഗ്ര​സ്-​സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി സീ​റ്റ് വി​ഭ​ജ​ന​ത്തി​ൽ പ്ര​തി​സ​ന്ധി​യൊ​ഴി​യു​ന്നി​ല്ല. യു​പി തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ന് 24 സീ​റ്റു​ക​ൾ ന​ൽ​കാ​മെ​ന്നാ​ണ് സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി അ​റി​യി​ച്ച​ത്.

കോ​ൺ​ഗ്ര​സ് 181 സീ​റ്റു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​ട​ത്താ​ണ് സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി 24 സീ​റ്റു​ക​ൾ മാ​ത്രം ന​ൽ​കാ​ൻ ത​യാ​റാ​യ​ത്. 2022 ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 20,000 ല​ധി​കം വോ​ട്ട് നേ​ടി​യ മ​ണ്ഡ​ല​ങ്ങ​ള്‍ മാ​ത്രം ന​ല്‍​കി​യാ​ല്‍ മ​തി​യെ​ന്നാ​ണ് എ​സ്പി​യി​ൽ ധാ​ര​ണ​യാ​യ​ത്.

സി​റ്റിം​ഗ് സീ​റ്റു​ക​ൾ ഒ​രു കാ​ര​ണ​വ​ശാ​ലും വി​ട്ടു ന​ല്‍​കി​ല്ലെ​ന്ന​താ​ണ് സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി​യു​ടെ തീ​രു​മാ​നം. ഇ​തു​സം​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം ച​ർ​ച്ച ന​ട​ക്കാ​ത്ത​ത് സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ക്കാ​ത്ത​ത് കാ​ര​ണ​മെ​ന്നാ​ണ് സൂ​ച​ന.

പ്രി​യ​ങ്ക ഗാ​ന്ധി​ക്കാ​ണ് സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​യു​മാ​യി സീ​റ്റ് വി​ഭ​ജ​ന ച​ർ​ച്ച​ക​ൾ​ക്കു​ള്ള ചു​മ​ത​ല. ഇ​ന്ത്യാ സ​ഖ്യ​ത്തി​നൊ​പ്പം കോ​ണ്‍​ഗ്ര​സ് ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ജ​ന​ങ്ങ​ള്‍​ക്ക് ശ​ക്ത​മാ​യ ബ​ദ​ല്‍ മു​ന്നോ​ട്ടു​വ​യ്ക്കു​മെ​ന്ന് ഖാ​ര്‍​ഗെ വ്യ​ക്ത​മാ​ക്കി​യ​ത്.

കോ​ണ്‍​ഗ്ര​സ് 181 സീ​റ്റു​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ട​താ​യി സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​ന്‍ അ​ഖി​ലേ​ഷ് യാ​ദ​വ് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ വി​ജ​യ​സാ​ധ്യ​ത​യു​ള്ള സീ​റ്റു​ക​ളാ​ണ് പാ​ര്‍​ട്ടി ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് ന​ല്‍​കു​ന്ന മ​റു​പ​ടി.

 

 

‌

Tags : SamajwadiParty Congress AkhileshYadav RahulGandhi PriyankaGandhi

Recent News

Corehub Up