Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SamajwadiParty

മോ​ദി​യെ ര​ക്ഷി​ക്കാ​ൻ ധ​ർ​മേ​ന്ദ്ര പ്ര​ധാ​നെ മാ​റ്റി; കേ​ന്ദ്ര​ത്തി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് അ​ഖി​ലേ​ഷ് യാ​ദ​വ്

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി സ്ഥാ​ന​ത്തു​നി​ന്നു ധ​ർമേ​ന്ദ്ര പ്ര​ധാ​നെ മാ​റ്റി​യ​തു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്രമോ​ദി​യെ ര​ക്ഷി​ക്കാ​നാ​ണെ​ന്നു സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ് യാ​ദ​വ്. പ​രീ​ക്ഷാ ക്ര​മ​ക്കേ​ട് വി​വാ​ദ​ങ്ങ​ൾ​ക്കി​ട​യി​ലെ രാഷ്‌ട്രീ​യ നീ​ക്ക​മാ​ണ് മ​ന്ത്രി​യു​ടെ മാ​റ്റ​മെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

രാ​മ​ക്ഷേ​ത്ര​ത്തി​ലെ സം​ഭാ​വ​ന പ​ണം മോ​ഷ്ടി​ച്ച​വ​ർ​ക്കാ​ണ് ചോ​ദ്യ പേ​പ്പ​ർ ചോ​ർ​ച്ച ത​ട​യാ​ൻ ക​ഴി​യാ​ത്ത​തെ​ന്നും അ​ദ്ദേ​ഹം പരിഹസിച്ചു. പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ സ​ർ​ക്കാ​രി​നെ​ക്കൊ​ണ്ട് ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​പ്പി​ച്ച യു​വ​ത​ല​മു​റ​യെ അ​ഖി​ലേ​ഷ് യാ​ദ​വ് അ​ഭി​ന​ന്ദി​ച്ചു. യു​വാ​ക്ക​ളു​ടെ പ്ര​തി​ഷേ​ധ​ങ്ങ​ൾ സ​ർ​ക്കാ​രി​നെ സ​മ്മ​ർ​ദ്ദ​ത്തി​ലാ​ക്കി​.

മോ​ദി സ​ർ​ക്കാ​ർ രാ​ജ്യ​ത്തു​ട​നീ​ളം ഒ​രു ല​ക്ഷ​ത്തി​ല​ധി​കം സ്കൂ​ളു​ക​ൾ അ​ട​ച്ചു​പൂ​ട്ടി. പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രു​ടെ വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ​ങ്ങ​ൾ ഇ​ല്ലാ​താ​ക്കു​ക​യാ​ണ്. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ബി​ജെ​പി ഭ​ര​ണ​കാ​ല​ത്ത് പ​ത്തു വ​ർ​ഷ​ത്തി​നി​ടെ 20 ചോ​ദ്യ പേ​പ്പ​ർ ചോ​ർ​ച്ച​ക​ൾ ഉ​ണ്ടാ​യ​താ​യി അ​ഖി​ലേ​ഷ് ആ​രോ​പി​ച്ചു.

പ്ര​ശ്നം നി​യ​മ​ങ്ങ​ളി​ല​ല്ല അ​വ ന​ട​പ്പാ​ക്കു​ന്ന രീ​തി​യി​ലാ​ണ്. ക​ർ​ഷ​ക സ​മ​ര​ത്തെ പ​രാ​മ​ർ​ശി​ച്ച അ​ഖി​ലേ​ഷ് ജ​ന​കീ​യ സ​മ്മ​ർ​ദ്ത്തിനു മു​ന്നി​ലാ​ണ് സ​ർ​ക്കാ​ർ പ​ല​പ്പോ​ഴും തീ​രു​മാ​ന​ങ്ങ​ൾ മാ​റ്റു​ന്നത്. തെ​ര​ഞ്ഞെ​ടു​പ്പ് ഭ​യം മൂ​ല​മാ​ണ് ക​ർ​ഷ​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ച്ച​തെ​ന്നും അ​ദ്ദേ​ഹം കുറ്റപ്പെടുത്തി.

Latest News

Corehub Up