അഖിലേഷ് യാദവ്
ലക്നോ/മുംബൈ: യുപി ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടിക്ക് ഉജ്വല വിജയം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിലെ രണ്ടു സീറ്റിലും സമാജ്വാദി പാർട്ടി സ്ഥാനാർഥികൾ വിജയിച്ചു. യുപിയിൽ തെരഞ്ഞെടുപ്പു നടന്ന 11 സീറ്റിൽ ആറെണ്ണം ബിജെപിയും അഞ്ചെണ്ണം എസ്പിയും നേടി.
വാരാണസി ഗ്രാജ്വേറ്റ്സ് മണ്ഡലവും വാരാണസി ടീച്ചേഴ്സ് മണ്ഡലവും ആണ് സമാജ്വാദി പാർട്ടി പിടിച്ചെടുത്തത്. വാരാണസി ഗ്രാജ്വേറ്റ്സ് സീറ്റിൽ വീണ്ടും വോട്ടെണ്ണൽ നടത്തിയിരുന്നു.
അശുതോഷ് സിൻഹയാണ് വൻ മാർജിനിൽ വിജയിച്ചത്. അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ചു പോരാട്ടം നടക്കുമെന്ന സൂചനയാണ് ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിലുണ്ടായത്.
Tags : Varanasi DoubleVictory MLCElection SamajwadiParty Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash