x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡി​ജി​റ്റ​ൽ അ​റ​സ്റ്റ് ത​ട്ടി​പ്പു​ക​ളിൽ സു​​​​പ്രീം​​​കോ​​​​ട​​​​തി; ന​​​​ഷ്‌​​​ട​​​പ്പെ​​​​ടു​​​​ന്ന പ​​​​ണ​​​​ത്തി​​​​ന് ബാ​​​​ങ്കു​​​​ക​​​​ൾ​​​​ക്കും ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം

വെബ്ഡെസ്ക്
Published: October 30, 2026 02:32 AM IST | Updated: October 30, 2026 03:01 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: സൈ​​​​ബ​​​​ർ ത​​​​ട്ടി​​​​പ്പു​​​​ക​​​​ളി​​​​ലും ഡി​​​​ജി​​​​റ്റ​​​​ൽ അ​​​​റ​​​​സ്റ്റ് ത​​​​ട്ടി​​​​പ്പു​​​​ക​​​​ളി​​​​ലും ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ൾ​​​​ക്കു ന​​​​ഷ്‌​​​ട​​​​പ്പെ​​​​ടു​​​​ന്ന പ​​​​ണ​​​​ത്തി​​​​ന് ബാ​​​​ങ്കു​​​​ക​​​​ൾ​​​​ക്കും ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​മു​​​​ണ്ടെ​​​​ന്ന് സു​​​​പ്രീം​​​കോ​​​​ട​​​​തി.

ബാ​​​​ങ്കു​​​​ക​​​​ളു​​​​ടെ ജാ​​​​ഗ്ര​​​​ത​​​​ക്കു​​​​റ​​​​വ് മൂ​​​ല​​​മാ​​​ണു ത​​​​ട്ടി​​​​പ്പ് ന​​​​ട​​​​ന്ന​​​​തെ​​​​ന്നു ക​​​​ണ്ടെ​​​​ത്തി​​​​യാ​​​​ൽ ന​​​​ഷ്‌​​​ട​​​​പ്പെ​​​​ട്ട തു​​​​ക ബാ​​​​ങ്കു​​​​ക​​​​ൾ ഉ​​​​പ​​​​ഭോ​​​​ക്താ​​​​വി​​​​നു ന​​​​ഷ്‌​​​ട​​​​പ​​​​രി​​​​ഹാ​​​​ര​​​​മാ​​​​യി ന​​​​ൽ​​​​കു​​​​ന്ന രീ​​​​തി​​​​യി​​​​ലു​​​​ള്ള നി​​​​ർ​​​​ദേ​​​​ശം പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ക്കു​​​​ന്ന​​​​ത് പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലാ​​​​ണെ​​​​ന്നും ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സൂ​​​​ര്യ​​​​കാ​​​​ന്ത് അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യ ബെ​​​​ഞ്ച് വ്യ​​​​ക്ത​​​​മാ​​​​ക്കി.

ഉ​​​​പ​​​​യോ​​​​ക്താ​​​​വി​​​​ന്‍റെ സ്ഥി​​​​രം ഇ​​​​ട​​​​പാ​​​​ട് ശീ​​​​ല​​​​ങ്ങ​​​​ൾ​​​​ക്കു വി​​​​രു​​​​ദ്ധ​​​​മാ​​​​യി വ​​​​ലി​​​​യ തു​​​​ക മാ​​​​റ്റാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​മ്പോ​​​​ൾ ബാ​​​​ങ്കു​​​​ക​​​​ൾ​​​​ക്ക് ഇ​​​​ട​​​​പെ​​​​ടാ​​​​ൻ സാ​​​​ധി​​​​ക്ക​​​​ണം. സാ​​​​മ്പ​​​​ത്തി​​​​ക​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ളു​​​​ടെ സം​​​​ര​​​​ക്ഷ​​​​ണക​​​​വ​​​​ച​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്ക​​​​ണ​​​മെ​​​ന്നും സു​​​പ്രീം​​​കോ​​​ട​​​തി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

നി​​​​ര​​​​വ​​​​ധി മു​​​​ന്ന​​​​റി​​​​യി​​​​പ്പു​​​​ക​​​​ൾ ന​​​​ൽ​​​​കി​​​​യി​​​​ട്ടും രാ​​​​ജ്യ​​​​ത്ത് ഡി​​​​ജി​​​​റ്റ​​​​ൽ അ​​​​റ​​​​സ്റ്റ് ത​​​​ട്ടി​​​​പ്പു​​​​ക​​​​ൾ വ്യാ​​​​പ​​​​ക​​​​മാ​​​​യി തു​​​​ട​​​​രു​​​​ന്ന​​​​തി​​​​ൽ ബെ​​​​ഞ്ച് ക​​​​ടു​​​​ത്ത അ​​​​തൃ​​​​പ്തി​​​​യും പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ചു. ഡി​​​​ജി​​​​റ്റ​​​​ൽ അ​​​​റ​​​​സ്റ്റു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് സ്വ​​​​മേ​​​​ധ​​​​യാ സ്വീ​​​​ക​​​​രി​​​​ച്ച കേ​​​​സ് പ​​​രി​​​ഗ​​​ണി​​​ക്ക​​​വെ​​​യാ​​​ണു കോ​​​ട​​​തിയുടെ നി​​​ർ​​​ണാ​​​യ​​​ക നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ.

കോ​​​​ട​​​​തി മു​​​​ന്നോ​​​​ട്ടു​​​​ വ​​​​ച്ച പ്ര​​​​ധാ​​​​ന നി​​​​ർ​​​​ദ​​​​ശ​​​​ങ്ങ​​​​ൾ

എ​​​​ഐ​​​​യു​​​​ടെ ഉ​​​​പ​​​​യോ​​​​ഗം: വ്യ​​​​ക്തി​​​​ഗ​​​​ത അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളെ​​​​യും കൊ​​​​മേ​​​​ഴ്സ്യ​​​​ൽ അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളെ​​​​യും വേ​​​​ർ​​​​തി​​​​രി​​​​ച്ചു കാ​​​​ണ​​​​ണം. അ​​​​സാ​​​​ധാ​​​​ര​​​​ണ​​​​മാ​​​​​യി വ​​​​ലി​​​​യ തു​​​​ക​​​​ക​​​​ളു​​​​ടെ കൈ​​​​മാ​​​​റ്റം ന​​​​ട​​​​ക്കു​​​​മ്പോ​​​​ൾ നി​​​ർ​​​മി​​​തബു​​​ദ്ധി (​​​എ​​​ഐ)യു​​​ടെ സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ ത​​​​ട്ടി​​​​പ്പു​​​​ക​​​​ൾ ത​​​​ട​​​​യാ​​​​ൻ ബാ​​​​ങ്കു​​​​ക​​​​ൾ മു​​​​ൻ​​​​കൈ​​​​യെ​​​​ടു​​​​ക്ക​​​​ണം.

ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ൾ ത​​​​ട​​​​ഞ്ഞു​​​​വ​​​യ്​​​​ക്ക​​​​ൽ: അ​​​​ക്കൗ​​​​ണ്ടു​​​​ട​​​​മ​​​​യു​​​​ടെ പ​​​​തി​​​​വ് ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളി​​​​ൽ​​​നി​​​​ന്നു വ്യ​​​​ത്യ​​​​സ്ത​​​​മാ​​​​യ നീ​​​​ക്ക​​​​ങ്ങ​​​​ൾ ഉ​​​​ണ്ടാ​​​​യാ​​​​ൽ അ​​​​തു താ​​​​ത്കാ​​​​ലി​​​​ക​​​​മാ​​​​യി ത​​​​ട​​​​ഞ്ഞു​​​വ​​​​യ്ക്കാ​​​​നും ആ​​​​ധി​​​​കാ​​​​രി​​​​ക​​​​ത ഉ​​​​റ​​​​പ്പാ​​​​ക്കി​​​​യ​​​ശേ​​​​ഷം മാ​​​​ത്രം പ​​​​ണം കൈ​​​​മാ​​​​റാ​​​​നു​​​​മു​​​​ള്ള സം​​​​വി​​​​ധാ​​​​നം പ​​​​രി​​​​ശോ​​​​ധി​​​​ക്ക​​​​ണം.

വ്യാ​​​​ജ അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ ക​​​​ർ​​​​ശ​​​​ന ന​​​​ട​​​​പ​​​​ടി: ത​​​​ട്ടി​​​​പ്പു​​​​ക​​​​ൾ​​​​ക്കാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന വ്യാ​​​​ജ അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ൾ (മ്യൂ​​​​ൾ അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ൾ) വ​​​​ഴി​​​​യു​​​​ള്ള പ​​​​ണ​​​​മി​​​​ട​​​​പാ​​​​ടു​​​​ക​​​​ൾ ക​​​​ർ​​​​ശ​​​​ന​​​​മാ​​​​യി ത​​​​ട​​​​യേ​​​​ണ്ട​​​​തി​​​​ന്‍റെ ആ​​​​വ​​​​ശ്യ​​​​ക​​​​ത​​​​യും കോ​​​​ട​​​​തി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

ആ​​​​ർ​​​ബി​​​ഐ​​​​യു​​​​ടെ പു​​​​തി​​​​യ ച​​​​ട്ട​​​​ങ്ങ​​​​ളി​​​​ൽ നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്ത​​​ണം

വി​​​​ഷ​​​​യ​​​​ത്തി​​​​ൽ റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​ന്‍റെ മ​​​​റു​​​​പ​​​​ടി തേ​​​​ടി​​​​യ കോ​​​​ട​​​​തി, പു​​​​തി​​​​യ നി​​​​യ​​​​ന്ത്ര​​​​ണ ച​​​​ട്ട​​​​ങ്ങ​​​​ളി​​​​ൽ കൃ​​​​ത്യ​​​​മാ​​​​യ ന​​​​ഷ്‌​​​ട​​​​പ​​​​രി​​​​ഹാ​​​​ര വ്യ​​​​വ​​​​സ്ഥ​​​​ക​​​​ളും സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​വും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

പു​​​​തി​​​​യ ച​​​​ട്ട​​​​ങ്ങ​​​​ൾ ന​​​​വം​​​​ബ​​​​ർ 30ന​​​​കം വി​​​​ജ്ഞാ​​​​പ​​​​നം ചെ​​​​യ്ത് ഡി​​​​സം​​​​ബ​​​​ർ 31ന​​​​കം ന​​​​ട​​​​പ്പാ​​​​ക്കാ​​​​നാ​​​​ണു കോ​​​​ട​​​​തി ഉ​​​​ദ്ദേ​​​​ശി​​​​ക്കു​​​​ന്ന​​​​ത്. കൂ​​​​ടാ​​​​തെ, രാ​​​​ജ്യ​​​​ത്തെ മു​​​​ഴു​​​​വ​​​​ൻ അം​​​​ഗീ​​​​കൃ​​​​ത ധ​​​​ന​​​​കാ​​​​ര്യ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ​​​​യും പ​​​​ട്ടി​​​​ക സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​നും ആ​​​​ർ​​​ബി​​​ഐ​​​​യോ​​​​ടു നി​​​​ർ​​​​ദേ​​​​ശി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

Tags : SupremeCourt Scams Banks Bear Responsibility LostFunds Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up