Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Banks

ബാങ്കിൽനിന്ന് എൻആർഐകളുടെ വൻ പിൻവലിക്കൽ

മും​​ബൈ: ഇ​​റാ​​ൻ യു​​ദ്ധ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ, വി​​ദേ​​ശ ഇ​​ന്ത്യ​​ക്കാ​​ർ ആ​​ഭ്യ​​ന്ത​​ര ബാ​​ങ്ക് അ​​ക്കൗ​​ണ്ടു​​ക​​ളി​​ൽനി​​ന്ന് വ​​ൻ​​തോ​​തി​​ൽ പ​​ണം പി​​ൻ​​വ​​ലി​​ക്കു​​ന്നു. മാ​​ർ​​ച്ചി​​ൽ മാ​​ത്രം ഏ​​ക​​ദേ​​ശം 2 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ന്‍റെ പി​​ൻ​​വ​​ലി​​ക്ക​​ലാ​​ണു രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​തെ​​ന്ന് റി​​സ​​ർ​​വ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ​​യു​​ടെ ഏ​​റ്റ​​വും പു​​തി​​യ ക​​ണ​​ക്കു​​ക​​ൾ വ്യ​​ക്ത​​മാ​​ക്കു​​ന്നു.

ഫെ​​ബ്രു​​വ​​രി​​യി​​ൽ 167.58 ബി​​ല്യ​​ണ്‍ ഡോ​​ള​​റാ​​യി​​രു​​ന്ന പ്ര​​വാ​​സി ഭാ​​ര​​തീ​​യ​​രു​​ടെ ആ​​കെ നി​​ക്ഷേ​​പം മാ​​ർ​​ച്ച് അ​​വ​​സാ​​ന​​ത്തോ​​ടെ 165.65 ബി​​ല്യ​​ണ്‍ ഡോ​​ള​​റാ​​യി ചു​​രു​​ങ്ങി.

മാ​​ർ​​ച്ചി​​ലു​​ണ്ടാ​​യ വ​​ൻ പി​​ൻ​​വ​​ലി​​ക്ക​​ൽ 2025-26 സാ​​ന്പ​​ത്തി​​കവ​​ർ​​ഷ​​ത്തി​​ലെ മൊ​​ത്തം പ്ര​​വാ​​സി നി​​ക്ഷേ​​പ വ​​ര​​വി​​നെ ബാ​​ധി​​ച്ചി​​ട്ടു​​ണ്ട്. മു​​ൻ സാ​​ന്പ​​ത്തി​​കവ​​ർ​​ഷം (2024-25) 16.16 ബി​​ല്യ​​ണ്‍ ഡോ​​ള​​റാ​​യി​​രു​​ന്ന പ്ര​​വാ​​സി നി​​ക്ഷേ​​പ വ​​ര​​വ്, ഇ​​ക്ക​​ഴി​​ഞ്ഞ സാ​​ന്പ​​ത്തി​​കവ​​ർ​​ഷ​​ത്തി​​ൽ (2025-26) 14.41 ബി​​ല്യ​​ണ്‍ ഡോ​​ള​​റാ​​യി കു​​റ​​ഞ്ഞു.

ഭൗ​​മ​​രാ​​ഷ്‌ട്രീ​​യ അ​​നി​​ശ്ചി​​ത​​ത്വ​​ങ്ങ​​ൾ നീ​​ണ്ടു​​നി​​ന്നാ​​ൽ അ​​ത് പ്ര​​വാ​​സി​​ക​​ളെ ദീ​​ർ​​ഘ​​കാ​​ലാ​​ടി​​സ്ഥാ​​ന​​ത്തി​​ൽ കൂ​​ടു​​ത​​ൽ ദോ​​ഷ​​ക​​ര​​മാ​​യി ബാ​​ധി​​ക്കു​​മെ​​ന്ന് ബാ​​ങ്കിം​​ഗ് വി​​ദ​​ഗ്ധ​​രും സാ​​ന്പ​​ത്തി​​ക ശാ​​സ്ത്ര​​ജ്ഞ​​രും വി​​ല​​യി​​രു​​ത്തു​​ന്നു.

പ​​ശ്ചി​​മേ​​ഷ്യ​​ൻ സം​​ഘ​​ർ​​ഷം ദീ​​ർ​​ഘ​​കാ​​ലം നീ​​ണ്ടു​​നി​​ൽ​​ക്കു​​ക​​യും അ​​വി​​ട​​ത്തെ ജ​​ന​​ങ്ങ​​ളു​​ടെ ജീ​​വി​​ത​​മാ​​ർ​​ഗ​​ത്തെ ബാ​​ധി​​ക്കു​​ക​​യും ചെ​​യ്താ​​ൽ പ്ര​​വാ​​സി ഇ​​ന്ത്യ​​ക്കാ​​രു​​ടെ നി​​ക്ഷേ​​പ വ​​ര​​വി​​നെ അ​​ത് കൂ​​ടു​​ത​​ൽ ദോ​​ഷ​​ക​​ര​​മാ​​യി ബാ​​ധി​​ക്കാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്ന് സൗ​​ത്ത് ഇ​​ന്ത്യ​​ൻ ബാ​​ങ്ക് മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ർ പി.​​ആ​​ർ. ശേ​​ഷാ​​ദ്രി അ​​ടു​​ത്തി​​ടെ വ്യ​​ക്ത​​മാ​​ക്കി​​യി​​രു​​ന്നു.

പി​​ൻ​​വ​​ലി​​ക്കു​​ന്ന​​വ​​രി​​ൽ കൂ​​ടു​​ത​​ലും ഗ​​ൾ​​ഫ് പ്ര​​വാ​​സി​​ക​​ൾ

മാ​​ർ​​ച്ചി​​ലെ പ്ര​​തി​​മാ​​സ അ​​റ്റനി​​ക്ഷേ​​പ പി​​ൻ​​വ​​ലി​​ക്ക​​ൽ സൂ​​ചി​​പ്പി​​ക്കു​​ന്ന​​ത് വി​​ദേ​​ശ ഇ​​ന്ത്യ​​ക്കാ​​ർ ത​​ദ്ദേ​​ശീ​​യ ബാ​​ങ്കു​​ക​​ളി​​ൽ പു​​തു​​താ​​യി നി​​ക്ഷേ​​പി​​ച്ച​​തി​​നേ​​ക്കാ​​ൾ കൂ​​ടു​​ത​​ൽ തു​​ക പി​​ൻ​​വ​​ലി​​ച്ചു എ​​ന്നാ​​ണ്. പ്ര​​ധാ​​ന​​മാ​​യും നോ​​ണ്‍ റെ​​സി​​ഡ​​ന്‍റ് എ​​ക്സേ​​റ്റ​​ണ​​ൽ റു​​പ്പി അ​​ക്കൗ​​ണ്ടു​​ക​​ളി​​ലും (എ​​ൻ​​ആ​​ർ​​ഇ​​ആ​​ർ​​എ), നോ​​ണ്‍ റെ​​സി​​ഡ​​ന്‍റ് ഓ​​ർ​​ഡി​​ന​​റി (എ​​ൻ​​ആ​​ർ​​ഒ) അ​​ക്കൗ​​ണ്ടു​​ക​​ളി​​ലും നി​​ന്നാ​​ണ് മാ​​ർ​​ച്ചി​​ൽ പ​​ണം വ​​ൻ​​തോ​​തി​​ൽ പി​​ൻ​​വ​​ലി​​ക്ക​​പ്പെ​​ട്ട​​ത്.

അ​​തേ​​സ​​മ​​യം, പാ​​ശ്ചാ​​ത്യരാ​​ജ്യ​​ങ്ങ​​ളി​​ൽ സ്ഥി​​ര​​താ​​മ​​സ​​മാ​​ക്കി​​യ​​വ​​ർ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന വി​​ദേ​​ശ ക​​റ​​ൻ​​സി​​യി​​ലു​​ള്ള ഫോ​​റി​​ൻ ക​​റ​​ൻ​​സി നോ​​ണ്‍ റെ​​ഡി​​സ​​ന്‍റ് ബാ​​ങ്ക് (എ​​ഫ്സി​​എ​​ൻ​​ആ​​ർ (ബി)) ​​നി​​ക്ഷേ​​പ​​ങ്ങ​​ൾ വ​​ലി​​യ മാ​​റ്റ​​മി​​ല്ലാ​​തെ സ്ഥി​​ര​​ത പു​​ല​​ർ​​ത്തി. ഗ​​ൾ​​ഫ് രാ​​ജ്യ​​ങ്ങ​​ളി​​ൽ ജോ​​ലി ചെ​​യ്യു​​ന്ന ഇ​​ന്ത്യ​​ക്കാ​​രാ​​​​ണ് എ​​ൻ​​ആ​​ർ​​ഇ​​ആ​​ർ​​എ, എ​​ൻ​​ആ​​ർ​​ഒ അ​​ക്കൗ​​ണ്ടു​​ക​​ൾ കൂ​​ടു​​ത​​ലാ​​യി ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത്.

എ​​ൻ​​ആ​​ർ​​ഇ​​ആ​​ർ​​എ നി​​ക്ഷേ​​പം മു​​ൻ വ​​ർ​​ഷ​​ത്തെ 99.77 ബി​​ല്യ​​ണി​​ൽനി​​ന്ന് 98.56 ബി​​ല്യ​​ണ്‍ ആ​​യി കു​​റ​​ഞ്ഞു. എ​​ൻ​​ആ​​ർ​​ഒ നി​​ക്ഷേ​​പം മു​​ൻ വ​​ർ​​ഷ​​ത്തെ 34.09 ബി​​ല്യ​​ണി​​ൽ നി​​ന്ന് 33.33 ബി​​ല്യ​​ണ്‍ ആ​​യി കു​​റ​​ഞ്ഞു. ഇ​​തി​​നു വി​​പ​​രീ​​ത​​മാ​​യി, എ​​ഫ്സി​​എ​​ൻ​​ആ​​ർ (ബി) ​​നി​​ക്ഷേ​​പം മു​​ൻ വ​​ർ​​ഷ​​ത്തെ 33.72 ബി​​ല്യ​​ണി​​ൽനി​​ന്ന് 33.76 ബി​​ല്യ​​ണി​​ന്‍റെ നേ​​രി​​യ വ​​ർ​​ധ​​ന​​ രേ​​ഖ​​പ്പെ​​ടു​​ത്തി.

Kerala

ഇപ്പോ പൊട്ടിക്കും! കൊച്ചിയിലെ ബാങ്കുകളില്‍ ബോംബ് ഭീഷണി

കൊച്ചി: കൊച്ചിയിൽ ബാങ്കുകൾക്കു ബോംബു ഭീഷണി. കൊച്ചിയിലെ സിറ്റി യൂണിയന്‍ ബാങ്കിന്‍റെ രണ്ടു ശാഖകളിലാണ് വ്യാജ ബോംബ് ഭീഷണി എത്തിയത്. സിപിഐ മാവോയിസ്റ്റ് സംഘടനയുടെ പേരിലാണ് ബാങ്കുകളിലേക്ക് ഈ മെയിലില്‍ ഭീഷണി സന്ദേശം എത്തിയത്. ബാങ്കില്‍ അമോണിയം നൈട്രേറ്റ് അടക്കമുള്ള സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ഉച്ചയോടെ സ്‌ഫോടനം നടക്കുമെന്നുമാണ് സന്ദേശം എത്തിയത്.

എന്നാല്‍, ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും എത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. വ്യാജ ഭീഷണി സന്ദേശത്തിനെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം, മറ്റ് ജില്ലകളിലെ ബാങ്കുകളിലും സമാന സന്ദേശം എത്തിയിട്ടുണ്ടെന്നും വിവരവമുണ്ട്. പാലക്കാടും പരിശോധന നടക്കുന്നുണ്ട്.

Business

സം​സ്ഥാ​ന​ത്തെ ബാ​ങ്കു​ക​ളി​ൽ അ​വ​കാ​ശി​ക​ളി​ല്ലാ​തെ 2133 കോ​ടി രൂ​പ

കൊ​​​​ച്ചി: സം​​​​സ്ഥാ​​​​ന​​​ത്തു വി​​​​വി​​​​ധ ബാ​​​​ങ്കു​​​​ക​​​​ളി​​​​ലാ​​​​യി അ​​​​വ​​​​കാ​​​​ശി​​​​ക​​​​ളി​​​​ല്ലാ​​​​തെ കെ​​​​ട്ടി​​​​ക്കി​​​​ട​​​​ക്കു​​​​ന്ന​​​​ത് 2133 കോ​​​​ടി രൂ​​​​പ. എ​​​​റ​​​​ണാ​​​​കു​​​​ളം ജി​​​​ല്ല​​​​യി​​​​ലാ​​​​ണ് ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ല്‍ തു​​​​ക അ​​​​ണ്‍​ക്ലെ​​​​യിം​​​​ഡ് അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളു​​​​ള്ള​​​​തെ​​​​ന്ന് ലീ​​​​ഡ് ബാ​​​​ങ്ക് ഡി​​​​സ്ട്രി​​​​ക്‌​​​​ട് മാ​​​​നേ​​​​ജ​​​​ര്‍ സി. ​​​​അ​​​​ജി​​​​ലേ​​​​ഷ് പ​​​​റ​​​​ഞ്ഞു.

307 കോ​​​​ടി​​​​ക്കു മു​​​​ക​​​​ളി​​​​ല്‍ രൂ​​​​പ​​​​യാ​​​​ണു ജി​​​​ല്ല​​​​യി​​​​ലെ വി​​​​വി​​​​ധ ബാ​​​​ങ്കു​​​​ക​​​​ളി​​​​ലാ​​​​യി അ​​​​വ​​​​കാ​​​​ശി​​​​ക​​​​ളി​​​​ല്ലാ​​​​തെ​​​​യു​​​​ള്ള​​​​ത്. 11.93 ല​​​​ക്ഷം അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളി​​​​ലാ​​​​യാ​​​​ണ് ഇ​​​​ത്ര​​​​യും തു​​​​ക​​​​യു​​​​ള്ള​​​​ത്.

അ​​​തേ​​​സ​​​മ​​​യം, പ​​​​ത്തു വ​​​​ര്‍​ഷം ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ള്‍ ന​​​​ട​​​​ക്കാ​​​​ത്ത ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളി​​​​ലെ നി​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ള്‍ റി​​​​സ​​​​ർ​​​​വ് ബാ​​​​ങ്കി​​​​ലേ​​​​ക്കു (ആ​​​​ര്‍​ബി​​​​ഐ) മാ​​​​റ്റും. നി​​​​ശ്ചി​​​​ത​​​സ​​​​മ​​​​യ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ ഈ ​​​​തു​​​​ക നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യി അ​​​​ക്കൗ​​​​ണ്ട് ഉ​​​​ട​​​​മ​​​​യോ അ​​​​വ​​​​കാ​​​​ശി​​​​ക​​​​ളോ പി​​​​ൻ​​​​വ​​​​ലി​​​​ക്കു​​​​ക​​​​യോ ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ൾ ന​​​​ട​​​​ത്തു​​​​ക​​​​യോ ചെ​​​​യ്തി​​​​ല്ലെ​​​​ങ്കി​​​​ലാ​​​​ണ് ആ​​​​ർ​​​​ബി​​​​ഐ​​​​യി​​​​ലേ​​​​ക്കു മാ​​​​റ്റു​​​​ക.

ആ​​​​ർ​​​​ബി​​​​ഐ​​​​യി​​​​ലേ​​​​ക്കു മാ​​​​റ്റി​​​​യ തു​​​​ക അ​​​​ക്കൗ​​​​ണ്ട് ഉ​​​​ട​​​​മ​​​​യു​​​​ടെ അ​​​​വ​​​​കാ​​​​ശി​​​​ക​​​​ൾ​​​​ക്കു നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി തി​​​​രി​​​​ച്ചു​​​​കി​​​​ട്ടാ​​​​ൻ അ​​​​വ​​​​സ​​​​ര​​​​മു​​​​ണ്ടെ​​​​ന്ന് ലീ​​​​ഡ് ബാ​​​​ങ്ക് അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.

നോ​​​​മി​​​​നി​​​​യെ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ള്ള അ​​​​ൺ​​​​ക്ലെ​​​​യിം​​​​ഡ് അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളി​​​​ലെ തു​​​​ക തി​​​​രി​​​​ച്ചു​​​​കി​​​​ട്ടാ​​​​ൻ എ​​​​ളു​​​​പ്പ​​​​മാ​​​​ണ്. ഇ​​​​തി​​​​ല്ലാ​​​​ത്ത അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളി​​​​ൽ അ​​​​വ​​​​കാ​​​​ശി​​​​ക​​​​ള്‍​ക്കു ബ​​​​ന്ധം തെ​​​​ളി​​​​യി​​​​ക്കു​​​​ന്ന സ​​​​ര്‍​ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ക​​​​ള്‍ ഹാ​​​​ജ​​​​രാ​​​​ക്കി അ​​​​പേ​​​​ക്ഷി​​​​ച്ചാ​​​​ൽ തു​​​​ക ല​​​​ഭി​​​​ക്കും.

ഉ​​​​ദ്ഗം പോ​​​​ര്‍​ട്ട​​​​ലി​​​​ലൂ​​​​ടെ ആ​​​​ര്‍​ബി​​​​ഐ​​​​യി​​​​ലേ​​​​ക്കു മാ​​​​റ്റി​​​​യ അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളു​​​​ടെ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ല​​​​ഭ്യ​​​​മാ​​​​ണ്. അ​​​​തു​​​​പ്ര​​​​കാ​​​​രം ബ​​​​ന്ധ​​​​പ്പെ​​​​ട്ട ബാ​​​​ങ്കു​​​​ക​​​​ൾ വ​​​​ഴി​​​​യാ​​​​ണ് തു​​​​ക തി​​​​രി​​​​ച്ചു​​​​കി​​​​ട്ടാ​​​​നു​​​​ള്ള അ​​​​പേ​​​​ക്ഷ​​​​ക​​​​ളും മ​​​​റ്റു ന​​​​ട​​​​പ​​​​ടി​​​ക്ര​​​​മ​​​​ങ്ങ​​​​ളും ന​​​​ട​​​​ത്തേ​​​​ണ്ട​​​​തെ​​​​ന്നും അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.

"നി​​​​ങ്ങ​​​​ളു​​​​ടെ പ​​​​ണം നി​​​​ങ്ങ​​​​ളു​​​​ടെ അ​​​​വ​​​​കാ​​​​ശം’ എ​​​​ന്ന പ്ര​​​​മേ​​​​യ​​​​വു​​​​മാ​​​​യി ബാ​​​​ങ്കു​​​​ക​​​​ളി​​​​ൽ അ​​​​വ​​​​കാ​​​​ശി​​​​ക​​​​ളി​​​​ല്ലാ​​​​തെ കി​​​​ട​​​​ക്കു​​​​ന്ന അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ച് ബോ​​​​ധ​​​​വ​​​​ത്ക​​​​ര​​​​ണം ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നും തു​​​​ക തി​​​​രി​​​​ച്ചു​​​​കി​​​​ട്ടു​​​​ന്ന​​​​തി​​​​നും ലീ​​​​ഡ് ബാ​​​​ങ്കു​​​​ക​​​​ൾ‌ ജി​​​​ല്ല​​​​ക​​​​ൾ തോ​​​​റും പ്ര​​​​ത്യേ​​​​ക ക്യാ​​​​ന്പു​​​​ക​​​​ൾ ന​​​​ട​​​​ത്തു​​​​ന്നു​​​​ണ്ട്.

District News

എടിഎം മോഷണശ്രമം പരാജയപ്പെട്ടതിനു പിന്നാലെ ജ്വല്ലറിയി ൽ കയറി; കള്ളൻ പിടിയിൽ

തൃ​ശൂ​ര്‍: കു​രി​യ​ച്ചി​റ​യി​ല്‍ ജ്വ​ല്ല​റി മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ ക​ള്ള​ൻ പി​ടി​യി​ൽ. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് കു​രി​യ​ച്ചി​റ​യി​ലെ അ​ക്ക​ര ജ്വ​ല്ല​റി​യി​ൽ മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ൽ തൃ​ശൂ​ര്‍ കോ​ര്‍​പ്പ​റേ​ഷ​നി​ലെ വൈ​ദ്യു​തി വി​ഭാ​ഗം ക​രാ​ര്‍ ജീ​വ​ന​ക്കാ​ര​ൻ പേ​രാ​മം​ഗ​ലും സ്വ​ദേ​ശി ജി​ന്‍റോ (28) ആണ് പി​ടി​യി​ലാ​യത്.

ശ​നി​യാ​ഴ്ച രാ​ത്രി തൃ​ശൂ​ര്‍ പൂ​ങ്കു​ന്ന​ത്തെ പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കി​ന്‍റെ എ​ടി​എം കു​ത്തി​തു​റ​ന്ന് മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ച്ച​തും ജി​ന്‍റോ​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ജ്വ​ല്ല​റി​യി​ൽ മോ​ഷ്ടാ​വ് ക​യ​റി​യ​തോ​ടെ അ​ലാം അ​ടി​യ്ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ജ്വ​ല്ല​റി​യു​ടെ പു​റ​ത്തേ​ക്കി​റ​ങ്ങി ര​ക്ഷ​പ്പെ​ടാ​ൻ ക​ഴി​യാ​തെ ജി​ന്‍റോ കു​ടു​ങ്ങി​യ​ത്.

ഇ​തി​നി​ട​യി​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പൂ​ങ്കു​ന്ന​ത്തെ പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കി​ലെ എ​ടി​എ​മ്മി​ൽ ക​വ​ര്‍​ച്ചാ ശ്ര​മം ഉ​ണ്ടാ​യ​ത്. മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ അ​ലാം അ​ടി​ച്ച​തി​നെ​തു​ട​ര്‍​ന്ന് മോ​ഷ്ടാ​വ് സ്ഥ​ലം വി​ടു​ക​യാ​യി​രു​ന്നു.

Latest News

Corehub Up