ഹൈക്കോടതി
കൊച്ചി: കേരള വഖഫ് ബോര്‍ഡ് മുന്‍ ചെയര്മാന് കെ.എസ്. ഹംസയും അംഗമായിരുന്ന ഉസ്മാന് ഹാജിയും നല്കിയ അപ്പീല്‍ ഹൈക്കോടതി നവംബര്‍ അഞ്ചിന് പരിഗണിക്കാന്‍ മാറ്റി.
പുതിയ ചെയര്‍പഴ്സനെയും അംഗങ്ങളെയും നിയമിച്ച സര്‍ക്കാര്‍ ഉത്തരവും ഇത് സ്റ്റേറേ ചെയ്യണമെന്ന ആവശ്യം തള്ളിയ സിംഗിള്‍ബെഞ്ച് റദ്ദാക്കണമെന്നടക്കം ആവശ്യപ്പെടുന്ന അപ്പീലാണ് ജസ്റ്റീസ് ദേവന് രാമചന്ദ്രന്, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് പരിഗണനക്കായി മാറ്റിയത്.
അഡ്വക്കറ്റ് ജനറലിന്റെ അസൗകര്യം മൂലം ഹര്‍ജി മാറ്റണമെന്ന ആവശ്യം കോടതി അനുവദിക്കുകയായിരുന്നു.
Tags : Appeal WaqfBoardChairman Consideration Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash