മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് പി.എൽ. ലക്ഷ്മിയിൽ നിന്ന് സിഡബ്ല്യുസി ചെയർപേഴ്സൺ പി. ഗീത നവജാതശിശുവിനെ ഏറ്റുവാങ്ങുന്നു.
ആലപ്പുഴ: പോഷകാഹാര കുറവിൽ മരിച്ച രണ്ടുവയസുകാരന്റെ സഹോദരനായ നവജാതശിശുവിനെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു. കുട്ടിക്ക് വളരാനുള്ള പശ്ചാത്തലം മാതാപിതാക്കൾ താമസിക്കുന്ന വീട്ടിലില്ലെന്ന ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.
കുട്ടിക്ക് മുലപ്പാൽ നൽകുന്നതിനാൽ അമ്മയെയും കുഞ്ഞിനെയും മഹിളാമന്ദിരത്തിലേക്കു മാറ്റാൻ അധികൃതർ ശ്രമിച്ചെങ്കിലും കുട്ടിയുടെ അമ്മയായ താര വിസമ്മതിച്ചു.
ഇതോടെയാണ് കുഞ്ഞി നെ സിഡബ്ല്യുസി ഏറ്റെടുത്തത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂപ്രണ്ട് പി.എൽ. ലക്ഷ്മിയിൽ നിന്ന് സിഡബ്ല്യുസി ചെയർപേഴ്സൺ പി. ഗീത കുഞ്ഞിനെ ഏറ്റുവാങ്ങി.
ജില്ലാ ശിശു സംരക്ഷണ ഓഫീസർ ജിജി ജോൺ ശിശുപരിചരണ കേന്ദ്രം മാനേജർ മിഥുൻ ഷാ എന്നിവരും ഒപ്പമുണ്ടായിരുന്നു. ആരോഗ്യനില തൃപ്തികരമായ കുഞ്ഞിനെ ശിശുപരിചരണ കേന്ദ്രത്തിലേക്കു മാറ്റി.
Tags : ChildWelfareCommittee Custody Couple Newborninfant Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash