Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Newborninfant

രണ്ടു വയസുകാരന്‍റെ മരണം; ദമ്പതികളുടെ നവജാത ശിശുവിനെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു

ആ​ല​പ്പു​ഴ: പോ​ഷ​കാ​ഹാ​ര കു​റ​വി​ൽ മ​രി​ച്ച ര​ണ്ടു​വ​യ​സു​കാ​ര​ന്‍റെ സ​ഹോ​ദ​ര​നാ​യ ന​വ​ജാ​ത​ശി​ശു​വി​നെ ശി​ശു​ക്ഷേ​മ സ​മി​തി ഏ​റ്റെ​ടു​ത്തു. കു​ട്ടി​ക്ക് വ​ള​രാ​നു​ള്ള പ​ശ്ചാ​ത്ത​ലം മാ​താ​പി​താ​ക്ക​ൾ താ​മ​സി​ക്കു​ന്ന വീ​ട്ടി​ലി​ല്ലെ​ന്ന ജി​ല്ലാ ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ ഓ​ഫീ​സ​റു​ടെ റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

കു​ട്ടി​ക്ക് മു​ല​പ്പാ​ൽ ന​ൽ​കു​ന്ന​തി​നാ​ൽ അ​മ്മ​യെ​യും കു​ഞ്ഞി​നെ​യും മ​ഹി​ളാ​മ​ന്ദി​ര​ത്തി​ലേ​ക്കു മാ​റ്റാ​ൻ അ​ധി​കൃ​ത‌​ർ ശ്ര​മി​ച്ചെ​ങ്കി​ലും കു​ട്ടി​യു​ടെ അ​മ്മ​യാ​യ താ​ര വി​സ​മ്മ​തി​ച്ചു.

ഇ​തോ​ടെ​യാ​ണ് കു​ഞ്ഞി​ നെ സി​ഡ​ബ്ല്യു​സി ഏ​റ്റെ​ടു​ത്ത​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ്‌ ആ​ശു​പ​ത്രി​യി​ൽ സൂ​പ്ര​ണ്ട് പി.​എ​ൽ. ല​ക്ഷ്മി​യി​ൽ നി​ന്ന് സി​ഡ​ബ്ല്യു​സി ചെ​യ​ർ​പേ​ഴ്സ​ൺ പി. ​ഗീ​ത കു​ഞ്ഞി​നെ ഏ​റ്റു​വാ​ങ്ങി.

ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ ജി​ജി ജോ​ൺ ശി​ശുപ​രി​ച​ര​ണ കേ​ന്ദ്രം മാ​നേ​ജ​ർ മി​ഥു​ൻ ഷാ ​എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​യ കു​ഞ്ഞി​നെ ശി​ശു​പ​രി​ച​ര​ണ കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റി.

Latest News

Corehub Up