ആംബുലൻസിലെ ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് തീപിടിച്ചപ്പോൾ.
കറാച്ചി: പാക്കിസ്ഥാനിൽ ആശുപത്രിവളപ്പിൽ നിർത്തിയിട്ടിരുന്ന ആംബുലൻസിൽ ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് പത്തു പേർ മരിച്ചു. സിന്ധ് പ്രവിശ്യയിലെ മിത്തി നഗരത്തിൽ സ്ഥിതി ചെയ്യുന്ന ജില്ലാ ആശുപത്രിയിലായിരുന്നു സംഭവം. പ്രാദേശിക ആശുപത്രിയിൽ പ്രസവം കഴിഞ്ഞ സ്ത്രീയെ വിദഗ്ധ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിൽ കൊണ്ടുവന്ന ആംബുലൻസിലാണു ദുരന്തമുണ്ടായത്. മരിച്ചവരിൽ ഈ സ്ത്രീയും ഉൾപ്പെടുന്നു.
Tags : HospitalExplosion OxygenCylinderExplosion HospitalAccident Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth