മുഹമ്മദ് സാജുദീൻ, ബജീഷ് മണി
ചാവക്കാട്: വാടക ചോദിച്ച വൈരാഗ്യത്തിനു ക്വാർട്ടേഴ്സ് ഉടമയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു പേർ പിടിയിൽ. കൊല്ലം കരിക്കോട് ചാണനാക്കുളം ചിറയൂർ മുഹമ്മദ് സാജുദീൻ (34), വയനാട് പുൽപ്പള്ളി പട്ടാരവീട്ടിൽ ബജീഷ് മണി (47) എന്നിവരെയാണ് ചാവക്കാട് എസ്എച്ച്ഒ പ്രീത ബാബുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ചക്കംകണ്ടം കുമരംകണ്ടത്ത് ബാലകൃഷ്ണനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലാണ് അറസ്റ്റ്. വാടകയും കറന്റ് ബില്ലും ചോദിച്ച വൈരാഗ്യത്തിൽ ക്വാർട്ടേഴ്സിലേക്ക് അതിക്രമിച്ചുകയറി ഉറങ്ങിക്കിടന്ന ബാലകൃഷണനെ ആക്രമിക്കുകയായിരുന്നു. ബുധനാഴ്ച പുലർച്ചെയാണു സംഭവം. ഗുരുതരമായി പരിക്കേറ്റ ബാലകൃഷ്ണൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഒന്നാംപ്രതി സാജുദീൻ, രണ്ടാം പ്രതി ബജീഷ് മണി എന്നിവർ കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി കേസുകളിൽ പ്രതികളാണെന്നു പൊലിസ് പറഞ്ഞു.
ചാവക്കാട് സ്റ്റേഷനിലെ എഎസ്ഐ വേണു, സിപിഒമാരായ അരുണ്‍, അജിത്ത് ലാൽ, രതീഷ് എന്നിവരും അറസ്റ്റ് ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നു.
Tags : Attempt Murder Quartersowner Arrested Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash