Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Murder

ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്ത് കൊ​ല​പ്പെ​ടു​ത്തി

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ ഗ്വാ​ളി​യോ​റി​ൽ ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്ത് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം ക​ത്തി​ച്ചു. സം​ഭ​വ​ത്തി​ൽ ഭി​ന്ദ് സ്വ​ദേ​ശി രാ​മു ഗു​ർ​ജാ​ർ, ഇ​യാ​ളു​ടെ സു​ഹൃ​ത്തു​ക്ക​ളാ​യ അ​രു​ൺ കു​ശ്വാ​ഹ, ഗൗ​ര​വ് കു​ശ്വാ​ഹ എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് കൊ​ല്ല​പ്പെ​ട്ട പെ​ൺ​കു​ട്ടി​യെ കാ​ണാ​താ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് കു​ടും​ബം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. പി​ന്നീ​ട് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. പെ​ൺ​കു​ട്ടി​യെ ക്രൂ​ര​മാ​യ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്ത് ശേ​ഷം പ്ര​തി​ക​ൾ കൊ​ല​പ്പെ​ടു​ത്തു​ക​യും തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്കാ​നാ​യി മൃ​ത​ദേ​ഹം പെ​ട്രോ​ളൊ​ഴി​ച്ച് ക​ത്തി​ക്കു​ക​യും ചെ​യ്തു എ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

പ്ര​ധാ​ന പ്ര​തി​യാ​യ രാ​മു ഗു​ർ​ജാ​ർ പെ​ൺ​കു​ട്ടി​യെ പ്ര​ലോ​ഭി​പ്പി​ച്ച് ഗ്വാ​ളി​യോ​റി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഗു​പ്തേ​ശ്വ​ർ ഹി​ല്ലി​ലെ ന​വ​ഗ്ര​ഹ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മു​ള്ള വി​ജ​ന​മാ​യ സ്ഥ​ല​ത്ത് എ​ത്തി​ച്ച് മൂ​വ​രും ചേ​ർ​ന്ന് പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

പെ​ൺ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മാ​റ്റി. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Kerala

പ​ള്ളു​രു​ത്തി കൊ​ല​പാ​ത​കം; ജെ​ൻ‌​സ​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി

കൊ​ച്ചി: പ​ള്ളു​രു​ത്തി​യി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്ന സം​ഭ​വ​ത്തി​ൽ ഒ​രാ​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. അ​യ്യം​വേ​ലി പ​റ​മ്പി​ൽ ക​ണ്ണ​ൻ ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ജെ​ൻ​സ​ൻ എ​ന്ന​യാ​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

തേ​വ​ര പോ​ലീ​സാ​ണ് ജെ​ൻ​സ​നെ പി​ടി​കൂ​ടി​യ​ത്. പ​ള്ളു​രു​ത്തി വെ​ളി​യി​ൽ രാ​ത്രി 10 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ജെ​ൻ​സ​ന്‍റെ സു​ഹൃ​ത്തി​ന്‍റെ മ​ക​ളു​മാ​യി ക​ണ്ണ​ൻ അ​ടു​പ്പ​ത്തി​ലാ​യ​താ​ണ് കൊ​ല​യ്ക്ക് കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

മു​ൻ​പും ജെ​ൻ​സ​നും ക​ണ്ണ​നും ത​മ്മി​ൽ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി ഇ​രു​വ​രും വീ​ണ്ടും ഏ​റ്റു​മു​ട്ടു​ക​യാ​യി​രു​ന്നു.

സം​ഘ​ർ​ഷ​ത്തി​നി​ടെ കൈ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ക​ത്തി​യെ​ടു​ത്ത് ജെ​ൻ​സ​ൻ ക​ണ്ണ​നെ കു​ത്തു​ക​യാ​യി​രു​ന്നു. പെ​ൺ​സു​ഹൃ​ത്തി​ന്‍റെ അ​ച്ഛ​നും മ​റ്റൊ​രാ​ളും കൊ​ല ന​ട​ക്കു​മ്പോ​ൾ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു. ഇ​രു​വ​രെ​യും കേ​സി​ൽ പ്ര​തി ചേ​ർ​ത്തു.

ഉ​ന്ന​ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു. മൃ​ത​ദേ​ഹം പോ​സ്റ്റ് മോ​ർ​ട്ട​ത്തി​നാ​യി എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി. രാ​വി​ലെ 10 ഓ​ടെ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ക്കും.

Kerala

നെടുമങ്ങാട്ടെ ഒന്നര വയസുകാരന്‍റെ മരണം കൊലപാതകം; അമ്മയും പങ്കാളിയും കസ്റ്റഡിയിൽ

തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസുകാരന്‍റെ മരണം കൊലപാതകം. കുട്ടിയുടെ അമ്മയെയും പങ്കാളിയെയും പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെ അമ്മയുടെ പങ്കാളി അഷ്കർ മർദിക്കാറുണ്ടായിരുന്നു. മർദനം മൂലം കുട്ടിക്ക് ആന്തരിക രക്തസ്രാവം ഉണ്ടായി. ഇതാണ് മരണത്തിലേക്ക് നയിച്ചത്.

സ്ഥിരമായി ഇയാൾ കുഞ്ഞിനെ മർദിച്ചിരുന്നു. കുട്ടി ക്രൂരമർദനത്തിന് ഇരയായിട്ടുണ്ട് എന്നാണ് പോലീസ് പറയുന്നത്. വെള്ളിയാഴ്ചയാണ് കുഞ്ഞ് മരിച്ചത്. തൊണ്ടയിൽ ഭക്ഷണം കുടുങ്ങി മരിച്ചെന്ന് ആയിരുന്നു അമ്മ അഖിലയുടെ പങ്കാളി അഷ്കറിന്‍റെ മൊഴി. എന്നാല്‍ ഇന്‍ക്വസ്റ്റില്‍ കുഞ്ഞിന്‍റെ ശരീരത്തിൽ മർദ്ദനത്തിന്‍റെ പാടുകൾ കണ്ടെത്തി.

അഷ്‌കർ കുഞ്ഞിനെ മർദിക്കാറുണ്ടെന്ന് ബന്ധുക്കളും പോലീസിന് മൊഴിനൽകിയിട്ടുണ്ട്. തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയെന്ന നിലയിൽ അഷ്കറാണ് കുഞ്ഞിനെ എസ്എടി ആശുപത്രിയിൽ എത്തിച്ചത്. പക്ഷെ കുഞ്ഞിന്‍റെ ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തില്‍ ദുരൂഹതയെന്ന് കുട്ടിയുടെ മുത്തച്ഛൻ സുനിൽകുമാറും നേരത്തെ പറഞ്ഞിരുന്നു.

National

ബ​ന്ധു​വാ​യ സ്ത്രീ​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ യു​വാ​വി​നെ മർദിച്ചു കൊ​ന്നു

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ തി​രു​വ​ള്ളൂ​രി​ൽ ബ​ന്ധു​വാ​യ സ്ത്രീ​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നാ​രോ​പി​ച്ച് ആ​സാം സ്വ​ദേ​ശി​യെ ഒ​രു സം​ഘം ആ​ളു​ക​ള്‍ ചേ​ർ​ന്ന് മ​ര്‍​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി. ആ​സാം സ്വ​ദേ​ശി​യാ​യ പ്രൊ​സ​ന്‍​ജി​ത്ത് ദാ​സ് (35) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ആ​സാ​മി​ല്‍ നി​ന്ന് ജോ​ലി​ക്കാ​യി തി​രു​വ​ള്ളൂ​രി​ല്‍ എ​ത്തി​യ​താ​യി​രു​ന്നു പ്രൊ​സ​ന്‍​ജി​ത്തും ആ​റ് പേ​രും. തി​രു​വ​ള്ളൂ​രി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ച്ച് വ​രി​ക​യാ​യി​രു​ന്നു സം​ഘം. മ​ദ്യ​ല​ഹ​രി​യി​ല്‍ പ്രൊ​സ​ൻ​ജി​ത്ത് സ്ത്രീ​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് ആ​രോ​പ​ണം. കു​ടി​ക്കാ​ന്‍ വെ​ള്ളം ആ​വ​ശ്യ​പ്പെ​ട്ട് ഇ​യാ​ള്‍ സ്ത്രീ​യു​ടെ വീ​ട്ടി​ല്‍ എ​ത്തു​ക​യും ബ​ഹ​ളം വ​യ്ക്കു​ക​യു​മാ​യി​രു​ന്നു. സ്ത്രീ ​ഉ​ട​ൻ ത​ന്നെ വീ​ട്ടി​ല്‍ ക​യ​റി വാ​തി​ല്‍ അ​ട​ച്ചു.

പ്രൊ​സ​ന്‍​ജി​ത്ത് അ​ക്ര​മാ​സ​ക്ത​നാ​വു​ക​യും ജ​ന​ല്‍ ത​ക​ര്‍​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്ത​തോ​ടെ സ്ത്രീ ​ബ​ന്ധു​ക്ക​ളെ ഫോ​ണി​ല്‍ വി​ളി​ച്ച് കാ​ര്യം പ​റ​ഞ്ഞു. ഇ​തോ​ടെ സ്ത്രീ​യു​ടെ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും സ്ഥ​ല​ത്തെ​ത്തി പ്രൊ​സ​ന്‍​ജി​ത്തി​നെ മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പ്രൊ​സ​ന്‍​ജി​ത്ത് പി​ന്നീ​ട് മ​രി​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്ത പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Kerala

കു​മ്പ​ള​ങ്ങി മാ​ര്‍​ക്ക​റ്റി​ലെ കൊ​ല​പാ​ത​കം: ഒ​രാ​ള്‍ ക​സ്റ്റ​ഡി​യി​ല്‍

കൊ​ച്ചി: കു​മ്പ​ള​ങ്ങി മാ​ർ​ക്ക​റ്റി​ലെ പ​ച്ച​ക്ക​റി ക​ട​യ്ക്കു​ള്ളി​ൽ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി മാ​ഹി​ൻ വെ​ട്ടേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മാ​ർ​ക്ക​റ്റ് പ​രി​സ​ര​ത്തു​നി​ന്നും ല​ഭി​ച്ച സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കു​മ്പ​ള​ങ്ങി സ്വ​ദേ​ശി​യാ​യ ഒ​രാ​ളെ പി‌​ടി​കൂ‌​ടി​യ​ത്.

മാ​ർ​ക്ക​റ്റും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളും ക​ഞ്ചാ​വ്-​ല​ഹ​രി സം​ഘ​ങ്ങ​ളു​ടെ താ​വ​ള​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. നി​ല​വി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള വ്യ​ക്തി സ്ഥി​രം ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ക്കു​ന്ന ആ​ളാ​ണെ​ന്നാ​ണ് വി​വ​രം. മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​മാ​ണോ കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം.

ക​സ്റ്റ​ഡി​യി​ലു​ള്ള​യാ​ളെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. കു​മ്പ​ള​ങ്ങി ഇ​ല്ലി​ക്ക​ൽ മാ​ർ​ക്ക​റ്റി​ലെ മ​നോ​ജ് എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ​ച്ച​ക്ക​റി ക​ട​യ്ക്കു​ള്ളി​ലാ​ണ് മാ​ഹി​നെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

National

മ​രി​ച്ചെ​ന്ന് ക​രു​തി​യ യു​വ​തി ജീ​വ​നോ​ടെ മ​ട​ങ്ങി​യെ​ത്തി; മ​ക​ളെ കൊ​ന്ന കേ​സി​ൽ പി​താ​വും സ​ഹോ​ദ​ര​നും ജ​യി​ലി​ൽ

മും​ബൈ: മ​ഹാ​രാ​ഷ്ട​യി​ലെ ബു​ൽ​ദാ​ന​യി​ൽ പോ​ലീ​സ് ഔ​ദ്യോ​ഗി​ക​മാ​യി മ​രി​ച്ച​താ​യി പ്ര​ഖ്യാ​പി​ച്ച് കൊ​ല​പാ​ത​ക​ക്കു​റ്റം ചു​മ​ത്തി പി​താ​വി​നെ​യും സ​ഹോ​ദ​ര​നെ​യും ജ​യി​ലി​ല​ട​ച്ച യു​വ​തി ഒ​രു മാ​സ​ത്തി​ന് ശേ​ഷം ജീ​വ​നോ​ടെ സ്റ്റേ​ഷ​നി​ലെ​ത്തി. ശി​വാ​നി ക​ൽ​മേ​ക്ക​ർ എ​ന്ന യു​വ​തി​യാ​ണ് മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ജീ​വ​നോ​ടെ മ​ഹാ​രാ​ഷ്ട്ര പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി മൊ​ഴി ന​ൽ​കി​യ​ത്.

ക​ഴി​ഞ്ഞ ഏ​പ്രി​ലി​ലാ​ണ് ബു​ർ​ഹാ​ൻ​പൂ​ർ ജി​ല്ല​യി​ൽ നി​ന്നും ശി​വാ​നി​യെ​യും സു​ഹൃ​ത്താ​യ അ​രു​ൺ ദാ​ദു ക​ൽ​മേ​ക്ക​റി​നെ​യും കാ​ണാ​താ​വു​ന്ന​ത്. വീ​ട്ടു​കാ​രു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ, മ​ഹാ​രാ​ഷ്ട്ര​യി​ലെ ബു​ൽ​ദാ​ന ജി​ല്ല​യി​ൽ ജ​ൽ​ഗാ​വ് ജാ​മോ​ദ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള ര​ജു​ര അ​ണ​ക്കെ​ട്ടി​ന് സ​മീ​പം ഭാ​ഗി​ക​മാ​യി ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ഒ​രു സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ശാ​സ്ത്രീ​യ​മാ​യ പ​രി​ശോ​ധ​ന​യോ, ഡി​എ​ൻ​എ ടെ​സ്റ്റോ ന​ട​ത്താ​തെ ഈ ​മൃ​ത​ദേ​ഹം ശി​വാ​നി​യു​ടേ​താ​ണെ​ന്ന് മ​ഹാ​രാ​ഷ്ട്ര പോ​ലീ​സ് പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് ശി​വാ​നി​യു​ടെ പി​താ​വ് ബാ​പു​രം ക​ൽ​മേ​ക്ക​ർ, സ​ഹോ​ദ​ര​ൻ അ​ജ​യ് ക​ൽ​മേ​ക്ക​ർ എ​ന്നി​വ​രെ കൊ​ല​പാ​ത​ക​ക്കു​റ്റം ചു​മ​ത്തി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

ശി​വാ​നി​യെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ധ്യ​പ്ര​ദേ​ശി​ലെ ഖ​ക്നാ​ർ പോ​ലീ​സ് ന​ട​ത്തി​യ സ​മാ​ന്ത​ര അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് നാ​സി​ക്കി​ന് സ​മീ​പം അ​രു​ണും ശി​വാ​നി​യും ഒ​ന്നി​ച്ച് താ​മ​സി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്. പി​ന്നീ​ട് ഇ​രു​വ​രെ​യും മ​ഹാ​രാ​ഷ്ട്ര പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

നി​ര​പ​രാ​ധി​ക​ളാ​യ ബാ​പു​ര​നെ​യും അ​ജ​യെ​യും ജ​യി​ലി​ല​ട​ച്ച മ​ഹാ​രാ​ഷ്ട്ര പോ​ലീ​സി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രെ ബു​ർ​ഹാ​ൻ​പൂ​രി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ജ​ന​രോ​ഷം ശ​ക്ത​മാ​വു​ക​യാ​ണ്.

Kerala

കൈ​കാ​ലു​ക​ൾ കെ​ട്ടി​യ നി​ല​യി​ൽ വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം കാ​യ​ലി​ൽ; കൊ​ല​പാ​ത​ക​മെ​ന്ന് പോ​ലീ​സ്

കാ​യം​കു​ളം: ര​ണ്ടു ദി​വ​സം മു​മ്പ് കാ​ണാ​താ​യ വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം കൈ​യും കാ​ലും കെ​ട്ടി​യ നി​ല​യി​ൽ കാ​യ​ലി​ൽ നി​ന്ന് ക​ണ്ടെ​ത്തി. മു​തു​കു​ളം തെ​ക്ക് ക​ന​ക​ക്കു​ന്ന് സാ​ധു​പു​ര​ത്ത് തെ​ക്കേ​തി​ൽ ത​ങ്ക​മ്മ​യു​ടെ (80) മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

ചൊ​വ്വാ​ഴ്ച രാ​വി​ലെ കാ​യ​ലി​ൽ മീ​ൻ​പി​ടി​ക്കാ​ൻ പോ​യ തൊ​ഴി​ലാ​ളി​ക​ളാ​ണ് കാ​യ​ലി​ന് ന​ടു​വി​ൽ മൃ​ത​ദേ​ഹം ക​ണ്ട​ത്. തു​ട​ർ​ന്ന് ഇ​വ​ർ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കൈ​കാ​ലു​ക​ൾ കെ​ട്ടി ക​ല്ലി​നൊ​പ്പം താ​ഴ്ത്തി​യ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. മ​ക​ൻ കു​ടും​ബ​ത്തോ​ടൊ​പ്പം വേ​റൊ​രു വീ​ട്ടി​ലും, മ​ക​ൾ വി​വാ​ഹ​ശേ​ഷം ഭ​ർ​ത്തൃ​വീ​ട്ടി​ലു​മാ​ണ് താ​മ​സി​ക്കു​ന്ന​ത്.

വീ​ട്ടി​ൽ ത​നി​ച്ചാ​യി​രു​ന്ന ത​ങ്ക​മ്മ​യെ ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ മ​ക​ളെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. മ​ക​ൾ വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ർ​ന്ന് ക​ന​ക​ക്കു​ന്ന് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​തി​നി​ട​യി​ലാ​ണ് കാ​യ​ലി​ൽ നി​ന്ന് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ന്ന​ത്.

വ​യോ​ധി​ക​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം തെ​ളി​വ് ന​ശി​പ്പി​ക്കാ​നാ​യി മൃ​ത​ദേ​ഹം കാ​യ​ലി​ൽ കെ​ട്ടി​ത്താ​ഴ്ത്തി​യ​താ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ക​ന​ക​ക്കു​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി.

National

കു​ടും​ബ​വ​ഴ​ക്ക് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ചു; സ​ഹോ​ദ​ര​ന്‍റെ കു​ത്തേ​റ്റ് യു​വാ​വ് മ​രി​ച്ചു

ഹൈ​ദ​രാ​ബാ​ദ്: മ​ദ്യ​പി​ച്ചെ​ത്തി വീ​ട്ടു​കാ​രു​മാ​യി നി​ര​ന്ത​രം വ​ഴ​ക്കി​ട്ടി​രു​ന്ന യു​വാ​വി​നെ സ​ഹോ​ദ​ര​നും സു​ഹൃ​ത്തും ചേ​ർ​ന്ന് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി. തെ​ലു​ങ്കാ​ന​യി​ലെ യാ​ക്കൂ​ത്പു​ര​യി​ലാ​ണ് സം​ഭ​വം. ബേ​ക്ക​റി ജീ​വ​ന​ക്കാ​ര​നാ​യ ഹ​ബീ​ബ് പാ​ഷ (26) യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ സ​ഹോ​ദ​ര​ൻ മു​ഹ​മ്മ​ദ് ഫ​റൂ​ഖ് പാ​ഷ (24), സു​ഹൃ​ത്ത് അ​ർ​ഷ​ദ് (26) എ​ന്നി​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഹ​ബീ​ബ് സ്ഥി​ര​മാ​യി മ​ദ്യ​പി​ച്ച് വീ​ട്ടി​ലെ​ത്തി വ​ഴ​ക്കു​ണ്ടാ​ക്കാ​റു​ണ്ടാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​ത്രി മ​ദ്യ​പി​ച്ചെ​ത്തി​യ ഹ​ബീ​ബ് വീ​ട്ടി​ൽ വ​ഴ​ക്കു​ണ്ടാ​ക്കി​യ​തോ​ടെ കോ​പാ​കു​ല​നാ​യ മു​ഹ​മ്മ​ദും അ​ർ​ഷ​ദും ക​ത്തി​കൊ​ണ്ട് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ഇ​രു​വ​രു​ടെ​യും സ​ഹോ​ദ​രി ഷ​ബാ​ന ബീ​ഗ​ത്തി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

National

പ​ത്തു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച് കൊ​ന്ന കേ​സ്; പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ചി​രി​ച്ചു​ക​ളി​ച്ച് പോ​ലീ​സു​കാ​ർ

ചെ​ന്നൈ: പ​ത്തു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പോ​ലീ​സു​കാ​ർ ചി​രി​ച്ചു​ക​ളി​ച്ച​തി​ൽ വ്യാ​പ​ക വി​മ​ർ​ശ​നം. കോ​യ​മ്പ​ത്തൂ​രി​ല്‍ ന​ട​ന്ന വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ല​ജ്ജാ​ക​ര​മാ​യ പെ​രു​മാ​റ്റം.

വെ​സ്റ്റ് സോ​ൺ ഐ​ജി ആ​ർ.​വി.​ര​മ്യ ഭാ​ര​തി, കോ​യ​മ്പ​ത്തൂ​ർ റേ​ഞ്ച് ഡി​ഐ​ജി പി.​സാ​മി​നാ​ഥ​ൻ, കോ​യ​മ്പ​ത്തൂ​ർ എ​സ്‌​പി അ​ല്ല​ട്ടി​പ്പ​ള്ളി പ​വ​ൻ​കു​മാ​ർ റെ​ഡ്ഡി തു​ട​ങ്ങി​യ​വ​ർ ന​ട​ത്തി​യ സം​യു​ക്ത വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​നി​ടെ​യാ​ണ് വി​വാ​ദ സം​ഭ​വ​മു​ണ്ടാ​യ​ത്. ഇ​ത് പി​ന്നീ​ട് സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ രൂ​ക്ഷ​മാ​യ വി​മ​ർ​ശ​ന​മു​യ​ർ​ന്നു.

ത​മി​ഴ്‌​നാ​ട്ടി​ൽ ഏ​റെ കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ച കേസുമായി ബ​ന്ധ​പ്പെ​ട്ട് പ​ത്ര​സ​മ്മേ​ള​നം വി​ളി​ച്ചു​ചേ​ർ​ത്ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ങ്ങ​നെ ചി​രി​ച്ചു​ക​ളി​ച്ചി​രി​ക്കു​ന്ന​തി​നെ​യാ​ണ് പ​ല​രും കു​റ്റ​പ്പെ​ടു​ത്തി​യ​ത്. സം​ഭ​വം വി​വാ​ദ​മാ​യെ​ങ്കി​ലും ഐ​ജി​യോ മ​റ്റു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രോ വി​ശ​ദീ​ക​ര​ണ​മൊ​ന്നും ന​ൽ​കി​യി​ട്ടി​ല്ല.

National

കാഷ്മീരി​ൽ 12 വ​യ​സു​കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത് കൊ​ല​പ്പെ​ടു​ത്തി

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീരി​ലെ ബു​ഡ്ഗാ​മി​ൽ 12 വ​യ​സു​കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത് കൊ​ല​പ്പെ​ടു​ത്തി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. ഞാ​യ​റാ​ഴ്ച രാ​വി​ലെ 200 മീ​റ്റ​ർ അ​ക​ലെ​യു​ള്ള വ​യ​ലി​ൽ നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് വ​ലി​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നു.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ഗ​ൽ​വാ​ൻ​പോ​ര ഗ്രാ​മ​ത്തി​ൽ നി​ന്ന് കു​ട്ടി​യെ കാ​ണാ​താ​വു​ന്ന​ത്. തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് പെ​ൺ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​ത് ബ​ലാ​ത്സം​ഗ​വും കൊ​ല​പാ​ത​ക​വു​മാ​ണെ​ന്നാ​ണ് പോ​ലീ​സ് പ​റ​ഞ്ഞ​ത്.

ജ​മ്മു കാ​ശ്മീ​ർ മു​ഖ്യ​മ​ന്ത്രി ഒ​മ​ർ അ​ബ്ദു​ള്ള​യും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി സ​ക്കീ​ന യാ​തൂ​വും പെ​ൺ​കു​ട്ടി​യു​ടെ വീ​ട് സ​ന്ദ​ർ​ശി​ക്കു​ക​യും എ​ത്ര​യും വേ​ഗം നീ​തി ല​ഭ്യ​മാ​ക്കു​മെ​ന്ന് കു​ടും​ബ​ത്തി​ന് ഉ​റ​പ്പ് ന​ൽ​ക്കു​ക​യും ചെ​യ്തു.

National

മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ വാ​ഹ​ന​മി​ടി​ച്ചു മ​രി​ച്ചു; കൊ​ല​പാ​ത​ക​മെ​ന്ന് കു​ടും​ബം, വ​ഖ​ഫ് ഭൂ​മി ത​ട്ടി​യെ​ടു​ത്ത​വ​ർ ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നെ​ന്ന് മ​ക​ൻ

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ലെ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ൻ ഖാ​സ മൊ​യ്സു​ദ്ദീ​ൻ (63) എ​സ്‌​യു​വി ഇ​ടി​ച്ചു മ​രി​ച്ചു. ത​ന്‍റെ പി​താ​വി​നെ വാ​ഹ​നം ഇ​ടി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​താ​ണ് മൊ​യ്സു​ദ്ദീ​ന്‍റെ മ​ക​ൻ ആ​രോ​പി​ച്ചു. വ​ഖ​ഫ് സ്വ​ത്തു​ക്ക​ൾ ത​ട്ടി​യെ​ടു​ത്ത​വ​ർ​ക്കെ​തി​രേ ത​ന്‍റെ പി​താ​വ് പോ​രാ​ട്ടം ന​ട​ത്തി​യി​രു​ന്നു​വെ​ന്ന് മ​ക​ൻ പ​റ​ഞ്ഞു.

വീ​ടി​നു സ​മീ​പ​മാ​ണ് മൊ​യ്സു​ദ്ദീ​ൻ വാ​ഹ​ന​മി​ടി​ച്ചു മ​രി​ച്ച​ത്. ത​ന്‍റെ കാ​റി​ൽ ക​യ​റാ​ൻ ശ്ര​മി​ക്ക​വേ ന​ന്പ​ർ പ്ലേ​റ്റി​ല്ലാ​തെ​വ​ന്ന എ​സ്‌‌​യു​വി മൊ​യ്സു​ദ്ദീ​നെ ഇ​ടി​ച്ചു​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. മൊ​യ്സു​ദ്ദീ​ന്‍റെ മ​ക​ന്‍റെ പ​രാ​തി​യി​ൽ പോ​ലീ​സ് കൊ​ല​ക്കു​റ്റം ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മു​ന്പ് അ​ഞ്ചു ത​വ​ണ മൊ​യ്സു​ദ്ദീ​നു നേ​ർ​ക്ക് ആ​ക്ര​മ​ണ​ശ്ര​മ​മു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും വ​ഖ​ഫ് ഭൂ​മി ത​ട്ടി​യെ​ടു​ത്ത​വ​ർ ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു​വെ​ന്നും മ​ക​ൻ പ​റ​ഞ്ഞു.

National

കോ​യ​മ്പ​ത്തൂ​രി​ൽ കാ​ണാ​താ​യ പെ​ൺ​കു​ട്ടി കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ, പ്ര​തി​ക​രി​ച്ച് മു​ഖ്യ​മ​ന്ത്രി വി​ജ​യ്

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ കോ​യ​മ്പ​ത്തൂ​രി​ൽ പ​ത്തു​വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി. കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് സം​ശ​യം.

കോ​യ​മ്പ​ത്തൂ​ർ ജി​ല്ല​യി​ലെ ക​ണ്ണ​മ്പാ​ള​യം ഗ്രാ​മ​ത്തി​ല്‍ നി​ന്ന് വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് കു​ട്ടി​യെ കാ​ണാ​താ​യ​ത്. നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ പെ​ണ്‍​കു​ട്ടി സു​ലൂ​ര്‍ താ​ലൂ​ക്കി​ലെ പ​ല്ല​പാ​ള​യം ഭാ​ര​തി​പു​ര​ത്ത് മാ​താ​പി​താ​ക്ക​ള്‍​ക്കൊ​പ്പ​മാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം വീ​ടി​ന​ടു​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ​യാ​ണ് കു​ട്ടി​യെ കാ​ണാ​താ​യ​ത്. കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന് മ​ന​സി​ലാ​ക്കി​യ​തോ​ടെ മാ​താ​പി​താ​ക്ക​ളും അ​യ​ല്‍​ക്കാ​രും ചേ​ര്‍​ന്ന് തി​ര​ച്ചി​ല്‍ ആ​രം​ഭി​ച്ചു. കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ട് കു​ടും​ബം സു​ലൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ, പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ല്‍ നി​ന്ന് ഏ​ക​ദേ​ശം 1.5 കി​ലോ​മീ​റ്റ​ര്‍ പി​ന്നി​ലാ​യി സ്ഥി​തി ചെ​യ്യു​ന്ന ക​ണ്ണ​മ്പാ​ള​യം എ​ന്ന സ്ഥ​ല​ത്തെ വ​ലി​യ ഒ​രു കു​ള​ത്തി​ല്‍ മൃ​ത​ദേ​ഹം പൊ​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യി നാ​ട്ടു​കാ​രാ​ണ് ക​ണ്ട​ത്.

പോ​ലീ​സ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നാ​യി അ​യ​ച്ചു. പെ​ണ്‍​കു​ട്ടി ലൈം​ഗീ​ക​മാ​യ പീ​ഡ​ന​ത്തി​നി​ര​യാ​യി​ട്ടു​ണ്ടാ​കാ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കോ​യ​മ്പ​ത്തൂ​ര്‍ ജി​ല്ലാ പോ​ലീ​സ് പ്ര​ത്യേ​ക സം​ഘ​ങ്ങ​ള്‍ രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്.

പ്ര​തി​ക​ളെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. കേ​സി​ല്‍ കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും പ്ര​തി​ക​ളെ ഉ​ട​ന്‍ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളും ബ​ന്ധു​ക്ക​ളും സു​ലൂ​ര്‍ പൊ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ല്‍ റോ​ഡ് ഉ​പ​രോ​ധി​ച്ചി​രു​ന്നു.

പു​തി​യ​താ​യി ചു​മ​ത​ല​യേ​റ്റ ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ട് എ. ​പ​വ​ന്‍​കു​മാ​ര്‍ റെ​ഡ്ഡി കേ​സി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ഒ​രി​ക്ക​ലും വ​ച്ചു​പൊ​റു​പ്പി​ക്കി​ല്ലെ​ന്ന് ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി ജോ​സ​ഫ് വി​ജ​യ് പ​റ​ഞ്ഞു. "കോ​യ​മ്പ​ത്തൂ​രി​ൽ ഇ​ന്ന​ലെ 10 വ​യ​സു​കാ​രി​ക്ക് സം​ഭ​വി​ച്ച ഭ​യാ​ന​ക​മാ​യ സം​ഭ​വം അ​ത്യ​ധി​കം ദുഃ​ഖ​വും ഞെ​ട്ട​ലും ഉ​ണ്ടാ​ക്കു​ന്നു. ഇ​ത്ത​രം മ​നു​ഷ്യ​ത്വ​ര​ഹി​ത​വും പൊ​റു​ക്കാ​നാ​വാ​ത്ത​തു​മാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ന​മ്മു​ടെ സ​മൂ​ഹ​ത്തി​ൽ ഒ​രി​ക്ക​ലും വ​ച്ചു​പൊ​റു​പ്പി​ക്കാ​ൻ ക​ഴി​യി​ല്ല'.- അ​ദ്ദേ​ഹം എ​ക്‌​സി​ൽ പോ​സ്റ്റ് ചെ​യ്തു.

മു​ഖ്യ​മ​ന്ത്രി​യി​ൽ നി​ന്ന് ഉ​റ​പ്പ് ല​ഭി​ക്കു​ന്ന​തു​വ​രെ മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ൽ നി​ന്ന് കൊ​ണ്ടു​പോ​കാ​ൻ പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബം വി​സ​മ്മ​തി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് വി​ജ​യ് പ്ര​തി​ക​രി​ച്ച​ത്. "മു​ഖ്യ​മ​ന്ത്രി​യി​ൽ നി​ന്ന് എ​ന്തെ​ങ്കി​ലും പ്ര​സ്താ​വ​ന ല​ഭി​ക്കു​ന്ന​തു​വ​രെ ഞ​ങ്ങ​ൾ മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​കി​ല്ല. ഞ​ങ്ങ​ൾ മാ​റ്റ​ത്തി​ന് വോ​ട്ട് ചെ​യ്തു. ഇ​പ്പോ​ൾ, അ​ദ്ദേ​ഹം ഒ​രു പ്ര​സ്താ​വ​ന​യോ ഉ​റ​പ്പോ പോ​ലും ന​ൽ​കു​ന്നി​ല്ല. പു​തി​യ സ​ർ​ക്കാ​രി​നു ശേ​ഷ​വും മാ​റ്റ​മു​ണ്ടാ​കി​ല്ലെ​ന്ന് ഇ​ത് കാ​ണി​ക്കു​ന്നു'.- മാ​താ​പി​താ​ക്ക​ൾ ദേ​ശീ​യ മാ​ധ്യ​മ​ത്തോ​ടു പ​റ​ഞ്ഞു.

National

കൊ​ല​ക്കേ​സി​ൽ അ​റ​സ്റ്റി​ൽ, പ​രോ​ളി​ൽ ഇ​റ​ങ്ങി മു​ങ്ങി; ബോ​ളി​വു​ഡ് ന​ട​ൻ അ​റ​സ്റ്റി​ൽ

അ​ഹ​മ്മ​ദാ​ബാ​ദ്: കൊ​ല​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യി പ​രോ​ൾ ല​ഭി​ച്ച​തി​ന് ശേ​ഷം ഒ​ളി​വി​ൽ​പോ​യ ബോ​ളി​വു​ഡ് ന​ട​ൻ 12 വ​ർ​ഷ​ത്തി​നു ശേ​ഷം അ​റ​സ്റ്റി​ൽ. ഹേ​മ​ന്ത് മോ​ദി(53) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

അ​ഹ​മ്മ​ദാ​ബാ​ദി​ലെ ഘീ​കാ​ന്ത മെ​ട്രോ സ്റ്റേ​ഷ​ന് സ​മീ​പ​ത്തു നി​ന്നാ​ണ് ഹേ​മ​ന്ത് മോ​ദി​യെ (ഹേ​മ​ന്ത് നാ​ഗി​ന്ദാ​സ് പു​രു​ഷോ​ത്തം​ദാ​സ്, വൈ​ഷ്ണ​വ്) അ​റ​സ്റ്റ് ചെ​യ്ത​ത്.

2014ൽ ​കൊ​ല​ക്കേ​സി​ൽ ജീ​വ​പ​ര്യ​ന്തം ത​ട​വ് അ​നു​ഭ​വി​ക്കു​ന്ന​തി​നി​ടെ ഗു​ജ​റാ​ത്ത് ഹൈ​ക്കോ​ട​തി അ​നു​വ​ദി​ച്ച 30 ദി​വ​സ​ത്തെ പ​രോ​ൾ കാ​ലാ​വ​ധി അ​വ​സാ​നി​ച്ചി​ട്ടും കീ​ഴ​ട​ങ്ങാ​തെ ഇ​യാ​ൾ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

2005ൽ ​അ​ഹ​മ്മ​ദാ​ബാ​ദി​ലെ ന​രോ​ദ പ്ര​ദേ​ശ​ത്ത് ന​ട​ന്ന സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു കൊ​ല​പാ​ത​ക​ക്കേ​സി​ലാ​ണ് ഹേ​മ​ന്ത് വൈ​ഷ്ണ​വ് കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി​യ​ത്. ബോം​ബെ പോ​ലീ​സ് ആ​ക്ടി​ലെ സെ​ക്ഷ​ൻ 135(1) നൊ​പ്പം ഐ​പി​സി 302, 324, 147, 148, 149, 120(ബി) ​എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

2005 ജൂ​ൺ 15 ന് ​രാ​ത്രി ആ​സാ​ദ് ചൗ​ക്കി​ന​ടു​ത്തു​ള്ള പാ​ർ​ശ്വ​നാ​ഥ് ടൗ​ൺ​ഷി​പ്പ് പ്ര​ദേ​ശ​ത്ത് ഭൂ​മി ത​ർ​ക്ക​ത്തെ​ച്ചൊ​ല്ലി ര​ണ്ട് ഗ്രൂ​പ്പു​ക​ൾ ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ന​രേ​ന്ദ്ര (ന​ന്നോ യ​ശ്വ​ന്ത് കാം​ബ്ലെ) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

2008 ഓ​ഗ​സ്റ്റ് 27 ന് ​കേ​സി​ലെ പ്ര​തി​ക​ൾ​ക്ക് കോ​ട​തി ജീ​വ​പ​ര്യ​ന്തം ത​ട​വ് ശി​ക്ഷ വി​ധി​ച്ചു. മെ​ഹ്‌​സാ​ന ജ​യി​ലി​ൽ ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഹേ​മ​ന്ത് വൈ​ഷ്ണ​വി​ന് 2014 ജൂ​ലൈ 25 ന് ​ഗു​ജ​റാ​ത്ത് ഹൈ​ക്കോ​ട​തി 30 ദി​വ​സ​ത്തെ പ​രോ​ൾ അ​നു​വ​ദി​ച്ച​ത്.

പ​രോ​ൾ കാ​ലാ​വ​ധി അ​വ​സാ​നി​ച്ചി​ട്ടും ഹേ​മ​ന്ത് മോ​ദി തി​രി​ച്ചെ​ത്തി​യി​ല്ല. തു​ട​ർ​ന്ന് ഇ​യാ​ളെ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ചു.

ത​ഗ്സ് ഓ​ഫ് ഹി​ന്ദു​സ്ഥാ​ൻ, ജ​യേ​ഷ്ഭാ​യ് ജോ​ർ​ദാ​ർ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള ബോ​ളി​വു​ഡ് ചി​ത്ര​ങ്ങ​ളി​ലും വാ​ഗ്ലെ കി ​ദു​നി​യ പോ​ലു​ള്ള ടെ​ലി​വി​ഷ​ൻ പ്രോ​ഗ്രാ​മു​ക​ളി​ലും നാ​ട​ക​ങ്ങ​ളി​ലും ഇ​യാ​ൾ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

അ​ഹ​മ്മ​ദാ​ബാ​ദ് ക്രൈം​ബ്രാ​ഞ്ചാ​ണ് ഇ​യാ​ളെ ക​ണ്ടെ​ത്തി അ​റ​സ്റ്റ് ചെ​യ്ത​ത്. കൂ​ടു​ത​ൽ നി​യ​മ​ന​ട​പ​ടി​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്.

 

 

National

വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞ് നാ​ലാം നാ​ൾ യു​വ​തി കൊ​ല്ല​പ്പെ​ട്ടു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സു​ശാ​ന്ത് ഗോ​ൾ​ഫ് സി​റ്റി​യി​ൽ വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞ് നാ​ലാം നാ​ൾ യു​വ​തി​യെ മു​ൻ കാ​മു​ക​ൻ കൊ​ല​പ്പെ​ടു​ത്തി. ഒ​രു റി​യ​ൽ എ​സ്റ്റേ​റ്റ് ക​മ്പ​നി​യി​ൽ ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്ന ശി​വാ​നി (22) യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​ഹാ​ർ ച​പ്ര സ്വ​ദേ​ശി പ്രേം ​കു​മാ​ർ മാ​ഞ്ചി (23) യെ ​പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

മെ​യ് 14ന് ​പ്ര​കാ​ശ് എ​ന്ന യു​വാ​വു​മാ​യി ശി​വാ​നി​യു​ടെ വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞി​രു​ന്നു. മെ​യ് 17ന് ​രാ​വി​ലെ പ​ത്ത് മ​ണി​യോ​ടെ ജോ​ലി​യു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി എ​ന്ന് പ​റ​ഞ്ഞ് ശി​വാ​നി വീ​ട്ടി​ൽ നി​ന്നു ഇ​റ​ങ്ങി. എ​ന്നാ​ൽ രാ​ത്രി വൈ​കി​യി​ട്ടും തി​രി​കെ എ​ത്താ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഇ​തേ തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് സു​ശാ​ന്ത് ഗോ​ൾ​ഫ് സി​റ്റി​യി​ലെ വ​ന​ത്തി​ൽ ശി​വാ​നി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പി​ന്നീ​ട് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് ല​ക്നോ​വി​ൽ ഡെ​ലി​വ​റി ഏ​ജ​ന്‍റാ​യി ജോ​ലി ചെ​യ്തി​രു​ന്ന പ്രേ​മി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ശി​വാ​നി​യെ ക​ഴി​ഞ്ഞ ആ​റ് വ​ർ​ഷ​മാ​യി അ​റി​യാ​മാ​യി​രു​ന്നു​വെ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി സ​മ്മ​തി​ച്ചു. ക​ഴി​ഞ്ഞ ആ​റു​മാ​സ​മാ​യി ശി​വാ​നി​ക്ക് സ​ഹ​പ്ര​വ​ർ​ത്ത​ക​നാ​യ മ​നീ​ഷ് എ​ന്ന​യാ​ളു​മാ​യി ഉ​ണ്ടാ​യി​രു​ന്ന സൗ​ഹൃ​ദം പ്രേ​മി​നെ അ​സ്വ​സ്ഥ​നാ​ക്കി​യി​രു​ന്നു. ശി​വാ​നി​യു​ടെ ഫോ​ണി​ൽ ഇ​രു​വ​രു​ടെ​യും ചി​ത്ര​ങ്ങ​ൾ ക​ണ്ട​തോ​ടെ പ്ര​തി കോ​പാ​കു​ല​നാ​യി. ശി​വാ​നി​യു​ടെ വി​വാ​ഹ​നി​ശ്ച​യ​ത്തി​ൽ ത​നി​ക്ക് എ​തി​ർ​പ്പു​ക​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും എ​ന്നാ​ൽ മ​നീ​ഷു​മാ​യു​ള്ള അ​ടു​പ്പം സ​ഹി​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ലെ​ന്നു​മാ​ണ് പ്ര​തി പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യി​ട്ടു​ള്ള​ത്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ പ്രേം ​ത​ന്‍റെ ബൈ​ക്കി​ൽ ശി​വാ​നി​യു​മാ​യി ആ​വാ​സ് വി​കാ​സ് കോ​ള​നി​ക്ക് സ​മീ​പ​മു​ള്ള വ​ന​മേ​ഖ​ല​യി​ലേ​ക്ക് പോ​യി. അ​വി​ടെ വ​ച്ച് റ​ബ്ബ​ർ പൈ​പ്പ് ഉ​പ​യോ​ഗി​ച്ച് ശി​വാ​നി​യു​ടെ ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് മൃ​ത​ദേ​ഹം അ​ടു​ത്തു​ള്ള കാ​ട്ടി​ലേ​ക്ക് വ​ലി​ച്ചി​ഴ​ച്ച ശേ​ഷം സി​മ​ന്‍റ് ക​ട്ട ഉ​പ​യോ​ഗി​ച്ച് യു​വ​തി​യു​ടെ ത​ല അ​ടി​ച്ചു​ത​ക​ർ​ത്തു. കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്കു​ന്ന​തി​നാ​യി ശി​വാ​നി​യു​ടെ മൊ​ബൈ​ൽ ഫോ​ൺ പ്ര​തി അ​ടു​ത്തു​ള്ള ക​നാ​ലി​ലേ​ക്ക് എ​റി​ഞ്ഞു ക​ള​ഞ്ഞു.

പ്രേ​മി​നെ​തി​രെ കൊ​ല​പാ​ത​കം, തെ​ളി​വ് ന​ശി​പ്പി​ക്ക​ൽ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Kerala

മ​ധു​വി​ന്‍റെ കൊ​ല​പാ​ത​കം: അ​പ്പീ​ലി​ല്‍ വി​ധി 25ന്

കൊ​​​​ച്ചി: അ​​​​ട്ട​​​​പ്പാ​​​​ടി​​​​യി​​​​ല്‍ ആ​​​​ള്‍​ക്കൂ​​​​ട്ട ആ​​​​ക്ര​​​​മ​​​ണ​​​​ത്തി​​​​നി​​​​ര​​​​യാ​​​​ക്കി ആ​​​​ദി​​​​വാ​​​​സി യു​​​​വാ​​​​വ് മ​​​​ധു​​​​വി​​​​നെ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ കേ​​​​സി​​​​ലെ അ​​​​പ്പീ​​​​ലി​​​​ല്‍ ഹൈ​​​​ക്കോ​​​​ട​​​​തി ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ച് അ​​​​ടു​​​​ത്ത തി​​​​ങ്ക​​​​ളാ​​​​ഴ്ച വി​​​​ധി പ​​​​റ​​​​യും.

ഭ​​​​ക്ഷ​​​​ണം മോ​​​​ഷ്‌​​​ടി​​​​ച്ചെ​​​​ന്ന് ആ​​​​രോ​​​​പി​​​​ച്ചാ​​​​യി​​​​രു​​​​ന്നു ആ​​​​ള്‍​ക്കൂ​​​​ട്ട ആ​​​​ക്ര​​​​മ​​​​ണം. കേ​​​​സി​​​​ലെ 16 പ്ര​​​​തി​​​​ക​​​​ളി​​​​ല്‍ 13 പേ​​​​ര്‍​ക്കു വി​​​​ചാ​​​​ര​​​​ണ​​​ക്കോ​​​​ട​​​​തി ഏ​​​​ഴു വ​​​​ര്‍​ഷം ത​​​​ട​​​​വു​​​ശി​​​​ക്ഷ വി​​​​ധി​​​​ച്ചി​​​​രു​​​​ന്നു. മൂ​​​​ന്നു​​​പേ​​​​രെ വെ​​​​റു​​​​തെ വി​​​​ട്ടു.ഇ​​​​തി​​​​നെ​​​​തി​​​​രേ സ​​​​ര്‍​ക്കാ​​​​രും മ​​​​ധു​​​​വി​​​​ന്‍റെ കു​​​​ടും​​​​ബ​​​​വും ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ശി​​​​ക്ഷ റ​​​​ദ്ദാ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു പ്ര​​​​തി​​​​ക​​​​ളും അ​​​​പ്പീ​​​​ല്‍ ന​​​​ല്‍​കി​​​​യി​​​​ട്ടു​​​​ണ്ട്.

Kerala

ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ത​മ്മി​ൽ സം​ഘ​ർ​ഷം; ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു

ആ​ല​പ്പു​ഴ: കാ​യം​കു​ളം വ​ള്ളി​കു​ന്ന​ത്ത് ഇ​ഷ്ടി​ക ചൂ​ള​യി​ൽ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു. ബം​ഗാ​ൾ സ്വ​ദേ​ശി ഹേ​മ​ന്ത് (42) ആ​ണ് മ​രി​ച്ച​ത്.

പ്ര​തി സോ​നാ​യി മു​ർ​മു​വി​നെ വ​ള്ളി​കു​ന്നം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഞാ​യ​റാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ വ​ള്ളി​കു​ന്നം സ്വ​ദേ​ശി ബി​ജി​ലി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ.​ആ​ർ. ബ്രി​ക്സ് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ വ​ച്ചാ​യി​രു​ന്നു സം​ഘ​ർ​ഷം.

ഇ​തി​നി​ടെ ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ ഹേ​മ​ന്തി​നെ കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സാ​ര​മാ​യി പ​രു​ക്കേ​റ്റ പ്ര​തി സോ​നാ​യി​യും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Kerala

ഭാ​ര്യ​യെ കു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച ഭ​ർ​ത്താ​വ് പി​ടി​യി​ൽ

കൊ​ല്ലം: കു​ള​ത്തു​പ്പു​ഴ​യി​ൽ ഭാ​ര്യ​യെ കു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ഭർത്താവ് പി​ടി​യി​ൽ. കു​ള​ത്തു​പ്പു​ഴ 16 ഏ​ക്ക​റി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന അ​ജീ​ഷാ​ണ് ഭാ​ര്യ അ​ശ്വ​തി​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്.

കു​ടും​ബ പ്ര​ശ്ന​ങ്ങ​ളാ​ണ് വ​ധ​ശ്ര​മ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് വി​വ​രം. ഏ​റെ നാ​ളാ​യി ഇ​രു​വ​രും വേ​ർ വേ​ർ​പി​രി​ഞ്ഞു താ​മ​സി​ച്ചി​വ​രി​ക​യാ​യി​രു​ന്നു. സം​ഭ​വ ശേ​ഷം ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച അ​ജീ​ഷി​നെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി കു​ള​ത്തു​പ്പു​ഴ പോ​ലീ​സി​ന് കൈ​മാ​റി.

അ​ശ്വ​തി പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. നാ​ലു​വ​ർ​ഷ​മാ​യി കു​ടും​ബ​പ്ര​ശ്ന​ത്തേ തു​ട​ർ​ന്ന് ഇ​രു​വ​രും വേ​ർ​പി​രി​ഞ്ഞു താ​മ​സി​ക്കു​ക​യാ​യി​രു​ന്നു.

National

യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം ഡ്ര​മ്മി​ലാ​ക്കി അ​ഴു​ക്കു​ചാ​ലി​ൽ ത​ള്ളി; ന​ഴ്സും സ​ഹോ​ദ​ര​നും പി​ടി​യി​ൽ

താ​നെ: കാ​ണാ​താ​യ ഇ​രു​പ​ത്തി​നാ​ലു​കാ​ര​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം ഡ്ര​മ്മി​ലാ​ക്കി അ​ഴു​ക്കു​ചാ​ലി​ൽ ത​ള്ളി​യ കേ​സി​ൽ ന​ഴ്സും സ​ഹോ​ദ​ര​നും പോ​ലീ​സ് പി​ടി​യി​ൽ. ഡോം​ബി​വ്‌​ലി​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ സി​വി​ൽ എ​ൻ​ജി​നീ​യ​റാ​യ അ​ർ​ബാ​സ് ഖാ​ൻ (24) കൊ​ല്ല​പ്പെ​ട്ട കേ​സി​ലാ​ണ് ന​ഴ്സ് മെ​ഹ്‌​ജ​ബി​ൻ ഷെ​യ്ഖ്, സ​ഹോ​ദ​ര​ൻ താ​രി​ഖ് ഷെ​യ്ഖ് എ​ന്നി​വ​രെ മു​മ്പ്ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ​ണ​മി​ട​പാ​ടു​ക​ളെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​വും ത​ട്ടി​ക്കൊ​ണ്ടു​പോ​യി പ​ണം ത​ട്ടാ​നു​ള്ള ശ്ര​മ​വു​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

ക​ഴി​ഞ്ഞ ഏ​പ്രി​ൽ മൂ​ന്നി​നാ​ണ് ജോ​ലി സം​ബ​ന്ധ​മാ​യ പ​ണം വാ​ങ്ങാ​നാ​യി മും​ബൈ ദാ​ദ​റി​ലേ​ക്ക് പോ​യ അ​ർ​ബാ​സ് ഖാ​നെ കാ​ണാ​താ​കു​ന്ന​ത്. യു​വാ​വി​നെ​ക്കു​റി​ച്ച് വി​വ​ര​മി​ല്ലാ​താ​യ​തോ​ടെ പി​താ​വ് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ അ​ർ​ബാ​സും ന​ഴ്സാ​യ മെ​ഹ്‌​ജ​ബി​നും ത​മ്മി​ൽ പ​രി​ച​യ​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി. ഇ​വ​രു​ടെ ഫോ​ൺ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ ഇ​രു​വ​രും അ​വ​സാ​ന​മാ​യി മും​ബൈ​യി​ലെ വ​സാ​യ് മേ​ഖ​ല​യി​ലു​ണ്ടാ​യി​രു​ന്ന​താ​യി സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വ്യ​ക്ത​മാ​യി.

Kerala

പെ​രു​മ്പാ​വൂ​രി​ല്‍ ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കി

 കൊ​ച്ചി: പെ​രു​മ്പാ​വൂ​രി​ല്‍ ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കി. ച​ന്ദ്ര​ന്‍, അം​ബി​ക ദ​മ്പ​തി​ക​ളെ​യാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

വീ​ടി​ന് പു​റ​ത്തെ മ​ര​ത്തി​ൽ തൂ​ങ്ങി​യ നി​ല​യാ​ണ് ച​ന്ദ്ര​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് സം​ഭ​വം. ആ​ക്ര​മ​ണ​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ​ക​നെ ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

കു​ടും​ബ​പ്ര​ശ്‌​ന​മാ​ണ് ആ​ക്ര​മ​ണ​ത്തി​ലും കൊ​ല​പാ​ത​ക​ത്തി​ലും ക​ലാ​ശി​ച്ച​തെ​ന്നാ​ണ് വി​വ​രം. സ്ഥി​ര​മ​ദ്യ​പാ​നി​യാ​യ ച​ന്ദ്ര​ൻ വീ​ട്ടി​ൽ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​ത് പ​തി​വാ​ണ്.

ഇ​ന്ന് പു​ല​ർ​ച്ചെ​യും ച​ന്ദ്ര​ൻ അം​ബി​ക​യു​മാ​യി വ​ഴ​ക്കു​ണ്ടാ​വു​ക​യും ഇ​തി​നി​ടെ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന വാ​ക്ക​ത്തി​കൊ​ണ്ട് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.

Kerala

വീ​ട്ടു​വാ​ട​ക ചോ​ദി​ച്ച​തി​ലു​ള്ള വൈ​രാ​ഗ്യം; വീ​ട്ടു​ട​മ​സ്ഥ​നെ ത​ടി​ക്ക​ഷ​ണം കൊ​ണ്ട് അ​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം

തി​രു​വ​ന​ന്ത​പു​രം: ക​വ​ടി​യാ​റി​ൽ വീ​ട്ടു​വാ​ട​ക ചോ​ദി​ച്ച​തി​ലു​ള്ള വൈ​രാ​ഗ്യ​ത്തി​ൽ വീ​ട്ടു​ട​മ​സ്ഥ​നെ ത​ടി​ക്ക​ഷ​ണം കൊ​ണ്ട് അ​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം. സം​ഭ​വ​ത്തി​ൽ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

വ​ലി​യ​മ​ല സ​രോ​വ​ര​ത്തി​ൽ പ്രേം​കു​മാ​ർ (49) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മ്യൂ​സി​യം പോ​ലീ​സ് ആ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​വ​ടി​യാ​ർ ന​ന്ദ​ൻ​കോ​ട് സ്വ​ദേ​ശി​യാ​യ വീ​ട്ടു​ട​മ​സ്ഥ​നാ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പ​ത്തോ​ടെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

വാ​ട​ക ചോ​ദി​ച്ച​തി​ലു​ള്ള വി​രോ​ധം കാ​ര​ണം വീ​ട്ടു​ട​മ​സ്ഥ​ൻ താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ പ്ര​തി, അ​ദ്ദേ​ഹ​ത്തെ അ​സ​ഭ്യം പ​റ​യു​ക​യും കൈ​യി​ൽ ക​രു​തി​യി​രു​ന്ന ത​ടി​ക്ക​ഷ​ണം കൊ​ണ്ട് ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്കു​ക​യു​മാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

ആ​ക്ര​മ​ണ​ത്തി​ൽ വീ​ട്ടു​ട​മ​സ്ഥ​ന്‍റെ ഇ​രു കൈ​ക​ൾ​ക്കും ത​ല​യ്ക്കും മു​ഖ​ത്തി​നും സാ​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. പ​രി​ക്കേ​റ്റ അ​ദ്ദേ​ഹം നി​ല​വി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

തൃ​ക്കൂ​രി​ലെ റി​പ്പ​ർ മോ​ഡ​ൽ കൊ​ല​പാ​ത​ക ശ്ര​മം; പ്ര​തി അ​റ​സ്റ്റി​ൽ

പു​​​​​തു​​​​​ക്കാ​​​​​ട്: തൃ​​​​​ക്കൂ​​​​​ർ നെ​​​​​ല്ലി​​​​​ച്ചോ​​​​​ട് റി​​​​​പ്പ​​​​​ർ മോ​​​​​ഡ​​​​​ലി​​​​​ൽ യു​​​​​വാ​​​​​വി​​​​​നെ ചു​​​​​റ്റി​​​​​ക​​​​​കൊ​​​​​ണ്ട് ത​​​​​ല​​​​​യ്ക്ക​​​​​ടി​​​​​ച്ച് കൊ​​​​​ല​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​ൻ ശ്ര​​​​​മി​​​​​ച്ച പ്ര​​​​​തി​​​​​യെ പു​​​​​തു​​​​​ക്കാ​​​​​ട് പോ​​​​​ലീ​​​​​സ് അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്തു.

പോ​​​​​ട്ട പ​​​​​ന​​​​​മ്പി​​​​​ള്ളി​​​​​ന​​​​​ഗ​​​​​ർ പ​​​​​ടി​​​​​ഞ്ഞാ​​​​​റേ​​​​​ക്കാ​​​​​ട​​​​​ൻ വീ​​​​​ട്ടി​​​​​ൽ സി​​​​​റി​​​​​ൾ ആ​​​​​ണ് അ​​​​​റ​​​​​സ്റ്റി​​​​​ലാ​​​​​യ​​​​​ത്. മ​​​​​ര​​​​​ത്താ​​​​​ക്ക​​​​​ര പു​​​​​ഴ​​​​​മ്പ​​​​​ള്ളം സ്വ​​​​​ദേ​​​​​ശി വെ​​​​​ളി​​​​​യം​​​​​കു​​​​​ള​​​​​ങ്ങ​​​​​ര വീ​​​​​ട്ടി​​​​​ൽ ഡി​​​​​ന​​​​​സ് ഡേ​​​​​വി​​​​​സി​​​​​നാ​​​​​ണ് ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ ഗു​​​​​രു​​​​​ത​​​​​ര​​​​​മാ​​​​​യി പ​​​​​രി​​​​​ക്കേ​​​​​റ്റ​​​​​ത്. ത​​​​​ല​​​​​യ്ക്ക് ഗു​​​​​രു​​​​​ത​​​​​ര​​​​​മാ​​​​​യി പ​​​​​രി​​​​​ക്കേ​​​​​റ്റ ഡി​​​​​ന​​​​​സി​​​​​നെ തൃ​​​​​ശൂ​​​​​രി​​​​​ലെ സ്വ​​​​​കാ​​​​​ര്യ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ അ​​​​​ടി​​​​​യ​​​​​ന്ത​​​​​ര ശ​​​​​സ്ത്ര​​​​​ക്രി​​​​​യ​​​​​യ്ക്ക് വി​​​​​ധേ​​​​​യ​​​​​നാ​​​​​ക്കി. വെ​​​​​ള്ളി​​​​​യാ​​​​​ഴ്ച രാ​​​​​ത്രി ഏ​​​​​ഴ​​​​​ര​​​​​യോ​​​​​ടെ​​​​​യാ​​​​​ണ് സം​​​​​ഭ​​​​​വം.നെ​​​​​ല്ലി​​​​​ച്ചോ​​​​​ടു​​​​​ള്ള ജിം​​​​​നേ​​​​​ഷ്യ​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്ന് ഇ​​​​​റ​​​​​ങ്ങി​​​​​യ ഡി​​​​​ന​​​​​സി​​​​​നെ പ്ര​​​​​തി പു​​​​​റ​​​​​കി​​​​​ൽ​​​​​നി​​​​​ന്നു​​​​​വ​​​​​ന്ന് ചു​​​​​റ്റി​​​​​ക കൊ​​​​​ണ്ട് ത​​​​​ല​​​​​യ്ക്ക​​​​​ടി​​​​​ച്ച് വീ​​​​​ഴ്ത്തു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

ബോ​​​​​ധ​​​​​ര​​​​​ഹി​​​​​ത​​​​​നാ​​​​​യി വീ​​​​​ണ ഡി​​​​​ന​​​​​സി​​​​​ന്‍റെ ത​​​​​ല​​​​​യി​​​​​ൽ ര​​​​​ണ്ടു പ്രാ​​​​​വ​​​​​ശ്യം​​​​​കൂ​​​​​ടി സി​​​​​റി​​​​​ൽ ചു​​​​​റ്റി​​​​​ക കൊ​​​​​ണ്ട​​​​​ടി​​​​​ച്ചു. തു​​​​​ട​​​​​ർ​​​​​ന്ന് സ​​​​​മീ​​​​​പ​​​​​ത്തു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന സൈ​​​​​ക്കി​​​​​ൾ എ​​​​​ടു​​​​​ത്ത് ര​​​​​ക്ഷ​​​​​പ്പെ​​​​​ടു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. ഈ ​​​​​സൈ​​​​​ക്കി​​​​​ൾ തൊ​​​​​ട്ട​​​​​ടു​​​​​ത്ത പ​​​​​റ​​​​​മ്പി​​​​​ൽ ഉ​​​​​പേ​​​​​ക്ഷി​​​​​ച്ച​​​​​നി​​​​​ല​​​​​യി​​​​​ൽ ക​​​​​ണ്ടെ​​​​​ത്തി. അ​​​​​വി​​​​​ടെ​​​​​നി​​​​​ന്ന് ഇ​​​​​യാ​​​​​ൾ സ്വ​​​​​ന്തം ബൈ​​​​​ക്ക് എ​​​​​ടു​​​​​ത്താ​​​​​ണ് ര​​​​​ക്ഷ​​​​​പ്പെ​​​​​ട്ട​​​​​ത്. ഡി​​​​​ന​​​​​സി​​​​​ന്‍റെ ഭാ​​​​​ര്യ​​​​​യു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​മു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന​​​​​താ​​​​​യും ഒ​​​​​രു​​​​​മി​​​​​ച്ചു ക​​​​​ഴി​​​​​യു​​​​​ന്ന​​​​​തി​​​​​നാ​​​​​യാ​​​​​ണ് ഡി​​​​​ന​​​​​സി​​​​​നെ കൊ​​​​​ല​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​ൻ ശ്ര​​​​​മി​​​​​ച്ച​​​​​തെ​​​​​ന്നും പ്ര​​​​​തി മൊ​​​​​ഴി​​​​​ന​​​​​ൽ​​​​​കി.

ചാ​​​​​ല​​​​​ക്കു​​​​​ടി​​​​​യ​​​​​ൽ​​​​​നി​​​​​ന്നു ചു​​​​​റ്റി​​​​​ക വാ​​​​​ങ്ങി​​​​​യ ഇ​​​​​യാ​​​​​ൾ കു​​​​​പ്പി​​​​​യി​​​​​ൽ പെ​​​​​ട്രോ​​​​​ളും ക​​​​​രു​​​​​തി​​​​​യി​​​​​രു​​​​​ന്നു. ചു​​​​​റ്റി​​​​​ക​​​​​കൊ​​​​​ണ്ട് അ​​​​​ടി​​​​​ച്ചു​​​​​വീ​​​​​ഴ്ത്തി​​​​​യ ശേ​​​​​ഷം ക​​​​​ത്തി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു ല​​​​​ക്ഷ്യം. സം​​​​​ഭ​​​​​വ​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷം പാ​​​​​ലി​​​​​യേ​​​​​ക്ക​​​​​ര മ​​​​​ണ​​​​​ലി​​​​​യി​​​​​ൽ ചു​​​​​റ്റി​​​​​ക ഉ​​​​​പേ​​​​​ക്ഷി​​​​​ച്ച സ്ഥ​​​​​ല​​​​​ത്തും വ​​​​​സ്ത്ര​​​​​ങ്ങ​​​​​ൾ ക​​​​​ത്തി​​​​​ച്ച സ്ഥ​​​​​ല​​​​​ത്തും പ്ര​​​​​തി​​​​​യെ എ​​​​​ത്തി​​​​​ച്ചു തെ​​​​​ളി​​​​​വെ​​​​​ടു​​​​​പ്പ് ന​​​​​ട​​​​​ത്തി.

റൂ​​​​​റ​​​​​ൽ ജി​​​​​ല്ലാ പോ​​​​​ലീ​​​​​സ് മേ​​​​​ധാ​​​​​വി ബി. ​​​​​കൃ​​​​​ഷ്ണ​​​​​കു​​​​​മാ​​​​​റി​​​​​ന്‍റെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ൽ പോ​​​​​ലീ​​​​​സി​​​​​നെ വി​​​​​വി​​​​​ധ സം​​​​​ഘ​​​​​ങ്ങ​​​​​ളാ​​​​​യി നി​​​​​യോ​​​​​ഗി​​​​​ച്ച് ന​​​​​ട​​​​​ത്തി​​​​​യ അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​ത്തി​​​​​ലാ​​​​​ണ് 24 മ​​​​​ണി​​​​​ക്കൂ​​​​​റി​​​​​നു​​​​​ള്ളി​​​​​ൽ പ്ര​​​​​തി​​​​​യെ പി​​​​​ടി​​​​​കൂ​​​​​ടാ​​​​​ൻ ക​​​​​ഴി​​​​​ഞ്ഞ​​​​​ത്. അ​​​​​വി​​​​​വാ​​​​​ഹി​​​​​ത​​​​​നാ​​​​​യ പ്ര​​​​​തി​​​​​യു​​​​​ടെ വ​​​​​ഴി​​​​​വി​​​​​ട്ട ബ​​​​​ന്ധ​​​​​മാ​​​​​ണ് ക്രൂ​​​​​ര​​​​​മാ​​​​​യ അ​​​​​തി​​​​​ക്ര​​​​​മ​​​​​ത്തി​​​​​നു പ്രേ​​​​​രി​​​​​പ്പി​​​​​ച്ച​​​​​തെ​​​​​ന്ന് പോ​​​​​ലീ​​​​​സ് പ​​​​​റ​​​​​ഞ്ഞു.

സ്പെ​​​​​ഷ​​​​​ൽ ബ്രാ​​​​​ഞ്ച് ഡി​​​​​വൈ​​​​​എ​​​​​സ്പി എ​​​​​ൻ.​​​​​എ​​​​​സ്. സ​​​​​ലീ​​​​​ഷ്, ചാ​​​​​ല​​​​​ക്കു​​​​​ടി ഡി​​​​​വൈ​​​​​എ​​​​​സ്പി പി.​​​​​എ​​​​​ച്ച്. ഇ​​​​​ബ്രാ​​​​​ഹിം, വ​​​​​ര​​​​​ന്ത​​​​​ര​​​​​പ്പി​​​​​ള്ളി ഇ​​​​​ൻ​​​​​സ്പെ​​​​​ക്ട​​​​​ർ കെ.​​​​​എ​​​​​ൻ. മ​​​​​നോ​​​​​ജ്, എ​​​​​സ്ഐ​​​​​മാ​​​​​രാ​​​​​യ എ​​​​​ൻ. പ്ര​​​​​ദീ​​​​​പ്, റി​​​​​ഷി​​​​​പ്ര​​​​​സാ​​​​​ദ്, പി.​​​​​സി. സു​​​​​നി​​​​​ൽ, സി.​​​​​ആ​​​​​ർ. പ്ര​​​​​ദീ​​​​​പ്, പി. ​​​​​ജ​​​​​യ​​​​​കൃ​​​​​ഷ്ണ​​​​​ൻ, സ​​​​​തീ​​​​​ശ​​​​​ൻ മ​​​​​ട​​​​​പ്പാ​​​​​ട്ടി​​​​​ൽ, പി.​​​​​എം. മൂ​​​​​സ, എ​​​​​എ​​​​​സ്ഐ​​​​​മാ​​​​​രാ​​​​​യ വി.​​​​​യു. സി​​​​​ൽ​​​​​ജോ, ലി​​​​​ജു ഇ​​​​​യ്യാ​​​​​നി, എ.​​​​​യു. റെ​​​​​ജി, ഇ.​​​​​എ​​​​​സ്. ജീ​​​​​വ​​​​​ൻ, ഷി​​​​​ജോ തോ​​​​​മ​​​​​സ്, സീ​​​​​നി​​​​​യ​​​​​ർ സി​​​​​പി​​​​​ഒ​​​​​മാ​​​​​രാ​​​​​യ ബി​​​​​ജു, സോ​​​​​ണി സേ​​​​​വ്യ​​​​​ർ, ഇ.​​​​​എ. ശ്രീ​​​​​ജി​​​​​ത്ത് എ​​​​​ന്നി​​​​​വ​​​​​രാ​​​​​ണ് അ​​​​​ന്വേ​​​​​ഷ​​​​​ണ സം​​​​​ഘ​​​​​ത്തി​​​​​ലു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന​​​​​ത്. പ്ര​​​​​തി​​​​​യെ കോ​​​​​ട​​​​​തി​​​​​യി​​​​​ൽ ഹാ​​​​​ജ​​​​​രാ​​​​​ക്കി.

National

മൊ​ബൈ​ൽ ഫോ​ണി​നെ ചൊ​ല്ലി ത​ർ​ക്കം;18 വ​യ​സു​കാ​ര​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി

ജ​യ്പൂ​ർ: രാ​ജ​സ്ഥാ​നി​ലെ സ​വാ​യ് മ​ധോ​പൂ​ർ ജി​ല്ല​യി​ൽ മൊ​ബൈ​ൽ ഫോ​ൺ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് 18 വ​യ​സു​കാ​ര​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി. ഉ​ലി​യാ​ന സ്വ​ദേ​ശി മ​ൻ​കു​ഷ് മീ​ന​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ സെ​ലു ക്രോ​സ്റോ​ഡി​ന് സ​മീ​പ​ത്തു​നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം മ​ൻ​കു​ഷി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ ഒ​രു സം​ഘം യു​വാ​ക്ക​ൾ ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ടു​ക​യും തു​ട​ർ​ന്ന് വാ​ഹ​ന​ത്തി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​വു​ക​യു​മാ​യി​രു​ന്നു. സം​ഭ​വം ന​ട​ക്കു​ന്പോ​ൾ കു​ടും​ബാം​ഗ​ങ്ങ​ൾ ഒ​രു വി​വാ​ഹ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​യി​രു​ന്ന​തി​നാ​ൽ മ​ൻ​കു​ഷും സ​ഹോ​ദ​രി​യും വീ​ട്ടി​ൽ ത​നി​ച്ചാ​യി​രു​ന്നു.

രാ​ത്രി കു​ടും​ബം തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ മാ​ൻ​കു​ഷി​നെ കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. തി​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ടെ ശ​നി​യാ​ഴ്ച രാ​വി​ലെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹ​ത്തി​ൽ മു​റി​വു​ക​ളു​ണ്ടാ​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

മൊ​ബൈ​ൽ ഫോ​ണി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ​ന്ന് സം​ശ​യി​ക്കു​ന്നു. ഒ​ളി​വി​ൽ ക​ഴി​യു​ന്ന പ്ര​തി​ക​ൾ​ക്കാ​യു​ള്ള തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

National

സു​വേ​ന്ദു അ​ധി​കാ​രി​യു​ടെ സ​ഹാ​യി​യു​ടെ കൊ​ല​പാ​ത​കം; ആ​ക്ര​മി​ക​ളെ​ത്തി​യ​ത് മോ​ഷ്ടി​ച്ച ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ളി​ൽ സു​വേ​ന്ദു അ​ധി​കാ​രി​യു​ടെ സ​ഹാ​യി ച​ന്ദ്ര​നാ​ഥ് ര​ഥി​നെ വെ​ടി​വ​ച്ചു കൊ​ന്ന സം​ഭ​വ​ത്തി​ൽ ആ​ക്ര​മി​ക​ൾ എ​ത്തി​യ​ത് മോ​ഷ്ടി​ച്ച ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ.

WB44D1990 എ​ന്ന ര​ജി​സ്റ്റ​ർ ന​മ്പ​രി​ലു​ള്ള വാ​ഹ​ന​ത്തി​ലാ​ണ് പ്ര​തി​ക​ളെ​ത്തി​യ​ത്. വാ​ഹ​ന​ത്തി​ന്‍റെ ഉ​ട​മ വി​ഭാ​ഷ് കു​മാ​ർ ഭ​ട്ടാ​ചാ​ര്യ എ​ന്ന​യാ​ളാ​ണ്. 2012 മേ​യ് നാ​ലി​നാ​ണ് ബൈ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

വി​ഭാ​ഷി​ന്‍റെ വി​ലാ​സം അ​ന്വേ​ഷി​ച്ചു ചെ​ന്ന പോ​ലീ​സി​ന് ഇ​യാ​ളെ​ക്കു​റി​ച്ച് വി​വ​ര​മൊ​ന്നും ല​ഭി​ച്ചി​ല്ല. ധ​രം​വീ​ർ എ​ന്ന സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് നി​ല​വി​ൽ ഇ​വി​ടെ താ​മ​സി​ക്കു​ന്ന​ത്. 2014 മു​ത​ൽ താ​ൻ ഇ​വി​ടെ താ​മ​സി​ച്ചു​വ​രി​ക​യാ​ണെ​ന്നും വി​ഭാ​ഷ് എ​ന്ന പേ​രി​ൽ ആ​രെ​യും അ​റി​യി​ല്ലെ​ന്നും ഇ​യാ​ൾ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു.

തു​ട​ര​ന്വേ​ഷ​ണ​ത്തി​ൽ വി​ഭാ​ഷി​നെ പോ​ലീ​സ് ക​ണ്ടെ​ത്തി. എ​ന്നാ​ൽ ത​ന്‍റെ ബൈ​ക്ക് മോ​ഷ്ടി​ക്ക​പ്പെ​ട്ട​താ​യി ഇ​യാ​ൾ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

പ​ശ്ചി​മ​ബം​ഗാ​ൾ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ മ​ഹീ​ന്ദ്ര സ്കോ​ർ​പി​യ കാ​റി​ൽ വീ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ച​ന്ദ്ര​കാ​ന്തി​നെ ബൈ​ക്കി​ലെ​ത്തി​യ ആ​ക്ര​മി​ക​ൾ വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. വാ​ഹ​ന​ത്തി​ന്‍റെ മു​ൻ​സീ​റ്റി​ൽ ഇ​രു​ന്ന ച​ന്ദ്ര​കാ​ന്ത് സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ മ​രി​ച്ചു.

 

National

മ​തി​ലി​നു​ള്ളി​ലെ സൗ​ഹൃ​ദം പ്ര​ണ​യ​ത്തി​ലേ​ക്ക്; ത​ട​വു പു​ള്ളി​യെ വി​വാ​ഹം ചെ​യ്ത് ജ​യി​ൽ സൂ​പ്ര​ണ്ട്

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​യും ത​ട​വ് പു​ള്ളി​യും വി​വാ​ഹി​ത​രാ​യി. സ​ത്ന സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ അ​സി​സ്റ്റ​ന്‍റ് സൂ​പ്ര​ണ്ട് ഫി​റോ​സ ഖാ​ത്തൂ​നം കൊ​ല​പാ​ത​ക കേ​സി​ൽ ത​ട​വു​ശി​ക്ഷ ക​ഴി​ഞ്ഞി​റ​ങ്ങി​യ ഛത്താ​ർ​പൂ​ർ ജി​ല്ല​യി​ലെ ചാ​ന്ദ്ല സ്വ​ദേ​ശി​യു​മാ​യ ധ​ർ​മേ​ന്ദ്ര സിം​ഗു​മാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം വി​വാ​ഹി​ത​രാ​യ​ത്.

ജ​യി​ലി​ലെ സൗ​ഹൃ​ദം പ്ര​ണ​യ​മാ​യി മാ​റു​ക​യാ​യി​രു​ന്നു. ഫി​റോ​സ ഖാ​ത്തൂ​ൻ ജ​യി​ലി​ൽ വാ​റ​ണ്ട് ഇ​ൻ​ചാ​ർ​ജാ​യി ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ധ​ർ​മേ​ന്ദ്ര സിം​ഗി​നെ ക​ണ്ടു​മു​ട്ടി​യ​ത്.

2007ൽ ​ഒ​രു കൗ​ൺ​സി​ല​റെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ജീ​വ​പ​ര്യ​ന്തം ത​ട​വ് അ​നു​ഭ​വി​ക്കു​ക​യാ​യി​രു​ന്നു ധ​ർ​മേ​ന്ദ്ര. ജോ​ലി​ക​ളി​ൽ ധ​ർ​മേ​ന്ദ്ര സിം​ഗ് ജ​യി​ൽ അ​ധി​കൃ​ത​രെ സ​ഹാ​യി​ച്ചി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഇ​രു​വ​രും ദി​വ​സ​വും ക​ണ്ടു​മു​ട്ടു​ക​യും സൗ​ഹൃ​ദ​ത്തി​ലാ​കു​ക​യും ചെ​യ്തു. പി​ന്നീ​ട് ഇ​രു​വ​രും ത​മ്മി​ൽ പ്ര​ണ​യ​ത്തി​ലാ​യി.

14 വ​ർ​ഷ​ത്തെ ജ​യി​ൽ​വാ​സ​ത്തി​ന് ശേ​ഷം നാ​ല് വ​ർ​ഷം മു​മ്പാ​ണ് ധ​ർ​മേ​ന്ദ്ര സിം​ഗ് മോ​ചി​ത​നാ​യ​ത്. പി​ന്നീ​ട് ഇ​രു​വ​രും വി​വാ​ഹം ക​ഴി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. മേ​യ് അ​ഞ്ചി​ന് ഛത്താ​ർ​പൂ​ർ ജി​ല്ല​യി​ലാ​ണ് വി​വാ​ഹം ന​ട​ന്ന​ത്.

മി​ശ്ര​വി​വാ​ഹ​മാ​യ​തി​നാ​ൽ ഖാ​ത്തൂ​നി​ന്‍റെ കു​ടും​ബം എ​തി​ർ​പ്പ് അ​റി​യി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് വി​ശ്വ ഹി​ന്ദു പ​രി​ഷ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു വി​വാ​ഹ ച​ട​ങ്ങു​ക​ൾ. ബ​ജ്‌​റം​ഗ്ദ​ൾ പ്ര​വ​ർ​ത്ത​ക​രും വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്തു. സ​ത്‌​ന സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും ത​ട​വു​കാ​രും ന​വ​ദ​മ്പ​തി​ക​ൾ​ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്നു.

Kerala

ബംഗളൂരുവില്‍ മര്‍ദനമേറ്റ മലയാളി യുവതി മരിച്ച സംഭവം: പ്രതി ദീപക് കൃഷ്ണയ്‌ക്കെതിരേ കൊച്ചിയിലും കേസ്

കൊച്ചി: ബംഗളൂരുവില്‍ മര്‍ദനമേറ്റ മലയാളി യുവതി മരിച്ച സംഭവത്തിലെ പ്രതി ദീപക് കൃഷ്ണയ്‌ക്കെതിരെ എറണാകുളത്തും കേസ്. തെരുവ് നായകള്‍ക്കായി ഷെല്‍ട്ടര്‍ ഹോം നടത്തിയിരുന്ന മലയാളി ദീപക് കൃഷ്ണയുടെ മര്‍ദനമേറ്റ് വാടാനപ്പള്ളി സ്വദേശിയായ സുനിത (47) ആണ് മരിച്ചത്. ഇയാളുടെ ലൈംഗികാതിക്രമത്തെ ചെറുത്തതിനാണ് മര്‍ദിച്ചത്.

2024ല്‍ ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ കീറി നശിപ്പിച്ചതിനാണ് ഇയാള്‍ക്കെതിരെ കൊച്ചി സിറ്റി പോലീസ് കേസെടുത്തത്. പൊന്നുരുന്നിയില്‍ പ്രവര്‍ത്തിക്കുന്ന ഡോ. സൂ പെറ്റ് ഹോസ്പിറ്റലില്‍ ചികിത്സയ്ക്കായി പാര്‍പ്പിച്ചിരുന്ന ദീപക്കിന്‍റെ നായകളില്‍ രണ്ടെണ്ണത്തിനെ ഡിസ്ചാര്‍ജ് ചെയ്യുന്നതിന് ബില്ലടയ്ക്കണമെന്ന് സ്ഥാപനത്തിലെ വനിതാ ജീവനക്കാരി ആവശ്യപ്പെട്ടതാണ് പ്രതിയെ അന്ന് പ്രകോപിപ്പിച്ചത്.

ഇതേത്തുടര്‍ന്ന് 2024 ഒക്‌ടോബര്‍ 19ന് ജീവനക്കാരിയെ ഇയാള്‍ മൊബൈല്‍ഫോണിലൂടെ അസഭ്യം പറയുകയും ഇതിനെ സ്ഥാപന ഉടമ ചോദ്യം ചെയ്തതിലുളള വിരോധത്താല്‍ 500 രൂപ നോട്ടുകള്‍ കീറിയെറിയുകയുമാണ് ഉണ്ടായത്. പൊതുഖജനാവിന് 4,500 രൂപയുടെ മൂല്യം നഷ്ടം വരുത്തിയതിനും പിഡിപിപി വകുപ്പ് പ്രകാരവുമാണ് ഇയാള്‍ക്കെതിരെ അന്ന് കേസ് എടുത്തത്.

NRI

ഗാ​ർ​ല​ൻ​ഡ് ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം: ടെ​ക്സ​സി​ൽ പ്ര​തി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി

ഹ​ണ്ട്സ്‌​വി​ൽ (ടെ​ക്സ​സ്): 2008-ൽ ​ഗാ​ർ​ല​ൻ​ഡി​ൽ ര​ണ്ട് യു​വാ​ക്ക​ളെ വെ​ടി​വെ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട ജെ​യിം​സ് ബ്രോ​ഡ്‌​നാ​ക്‌​സിന്‍റെ​ (37) വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി. ഏ​പ്രി​ൽ 30 വ്യാ​ഴാ​ഴ്ച രാ​ത്രി ഹ​ണ്ട്സ്‌​വി​ൽ ജ​യി​ലി​ൽ മാ​ര​ക​മാ​യ വി​ഷ​മി​ശ്രി​തം കു​ത്തി​വ​ച്ചാ​യി​രു​ന്നു ശി​ക്ഷ ന​ട​പ്പാ​ക്കി​യ​ത്. 

2008 ജൂ​ൺ 19-ന് ​ഗാ​ർ​ല​ൻ​ഡി​ലെ ഒ​രു റെ​ക്കോ​ർ​ഡിം​ഗ് സ്റ്റു​ഡി​യോ​യ്ക്ക് പു​റ​ത്തു​വച്ച് മാ​ത്യു ബ​ട്ട്‌​ല​ർ, സ്റ്റീ​ഫ​ൻ സ്വാ​ൻ എ​ന്നി​വ​രെ കൊ​ള്ള​യ​ടി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ വെ​ടി​വെ​ച്ചു കൊ​ന്നു​വെ​ന്ന​താ​ണ് കേ​സ്.

അ​റ​സ്റ്റി​ലാ​യ സ​മ​യ​ത്ത് താ​നാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്ന് ബ്രോ​ഡ്‌​നാ​ക്‌​സ് മാ​ധ്യ​മ​ങ്ങ​ൾ​ക്ക് മു​ന്നി​ൽ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. അ​ന്ന് ഇ​ര​ക​ളു​ടെ കു​ടും​ബ​ങ്ങ​ളോ​ട് യാ​തൊ​രു അ​നു​താ​പ​വും അ​ദ്ദേ​ഹം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നി​ല്ല.

കൊ​ല​പാ​ത​കം ന​ട​ത്തി​യ​ത് ബ്രോ​ഡ്‌​നാ​ക്‌​സ് അ​ല്ലെ​ന്നും താ​നാ​ണെ​ന്നും വെ​ളി​പ്പെ​ടു​ത്തി അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​സി​ൻ ഡെ​മാ​രി​യ​സ് ക​മ്മിം​ഗ്സ് രം​ഗ​ത്തെ​ത്തി.

കൊ​ല​യ്ക്കു​പ​യോ​ഗി​ച്ച തോ​ക്കി​ലും ഇ​ര​ക​ളു​ടെ വ​സ്ത്ര​ങ്ങ​ളി​ലും ക​മ്മിം​ഗ്‌​സി​ന്റെ ഡി​എ​ൻ​എ ആ​ണ് ക​ണ്ടെ​ത്തി​യ​തെ​ന്നും ബ്രോ​ഡ്‌​നാ​ക്‌​സി​ന്റേ​ത​ല്ലെ​ന്നും പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ർ വാ​ദി​ച്ചു.

17 വ​ർ​ഷ​ത്തി​ലേ​റെ ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ച ബ്രോ​ഡ്‌​നാ​ക്‌​സ്, ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​തി​ന് ര​ണ്ടാ​ഴ്ച മു​ൻ​പ് മാ​ത്ര​മാ​ണ് വി​വാ​ഹി​ത​നാ​യ​ത്.

National

നാലുവയസുകാരിയെ പീഡിപ്പിച്ചശേഷം ക്രൂരമായി കൊലപ്പെടുത്തി: വയോധികൻ അറസ്റ്റിൽ

പുനെ: നാലു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ 65 വയസുകാരൻ അറസ്റ്റിൽ. വെള്ളിയാഴ്ചയാണ് ക്രൂരകൊലപാതകം നടന്നത്.

സമീപത്തു തന്നെ താമസിക്കുന്ന മുത്തശിയെ കാണാൻ പോയതായിരുന്നു പെണ്‍കുട്ടി. വൈകുന്നേരമായിട്ടും കുട്ടി തിരിച്ചെത്താതായപ്പോൾ ബന്ധുക്കളും നാട്ടുകാരും തിരഞ്ഞിറങ്ങി. ഇതിനിടെ രക്തത്തില്‍ കുളിച്ച നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. 

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ, 65 വയസ്സുകാരൻ കുട്ടിയുമായി ആളൊഴിഞ്ഞ ഇടത്തേക്കു പോകുന്നതു കണ്ടു. ഭക്ഷണം നൽകാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ച് ഇയാൾ കുട്ടിയെ കന്നുകാലി തൊഴുത്തിലെത്തിച്ചു പീഡിപ്പിക്കുകയായിരുന്നു.

പീഡനശേഷം കുട്ടിയ കല്ലുകൊണ്ട് ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 

Kerala

ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്: ഭ​ർ​ത്താ​വ് 24 വ​ർ​ഷ​ത്തി​നു​ശേ​ഷം പി​ടി​യി​ൽ

കോ​ഴി​ക്കോ​ട്: ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന ഭ​ർ​ത്താ​വ് പി​ടി​യി​ൽ. കോ​ഴി​ക്കോ​ട് എ​ട​ച്ചേ​രി വേ​ങ്ങോ​ളി​യി​ൽ ജ​മീ​ല​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​യാ​യ ഭ​ർ​ത്താ​വ് ഹ​മീ​ദി​നെ ആ​ണ് പി​ടി​കൂ​ടി​യ​ത്.

24 വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. 2001 സെ​പ്റ്റം​ബ​ർ എ​ട്ടി​നാ​ണ് എ​ട​ച്ചേ​രി സ്വ​ദേ​ശി​നി​യാ​യ ജ​മീ​ല കൊ​ല്ല​പ്പെ​ട്ട​ത്.

ജ​മീ​ല​യെ ഭ​ർ​ത്താ​വാ​യ ഹ​മീ​ദ് ത​ല​യ്ക്ക​ടി​ച്ചും ക​ഴു​ത്തു​ഞെ​രി​ച്ചും കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്. കാ​സ​ർ​കോ​ട് ആ​ദൂ​ർ നി​ന്നു​മാ​ണ് പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

National

പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​നി​ടെ മൂ​ന്നു​പേ​രെ കൊ​ന്ന സം​ഭ​വം; പോ​ലീ​സ് വെ​ടി​വ​യ്പ്പി​ൽ പ്ര​തി കൊ​ല്ല​പ്പെ​ട്ടു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​നി​ടെ മൂ​ന്നു​പേ​രെ വെ​ടി​വ​ച്ചു കൊ​ന്ന കേ​സി​ലെ പ്ര​തി പോ​ലീ​സു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ടു. ജീ​തു സൈ​നി എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ​ക്കു​റി​ച്ച് വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്ക് പോ​ലീ​സ് 50,000 രൂ​പ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ധാ​രാ​വു പോ​ലീ​സ് ഔ​ട്ട്‌​പോ​സ്റ്റി​ന​ടു​ത്താ​ണ് ഏ​റ്റു​മു​ട്ട​ൽ ന​ട​ന്ന​ത്. സ്കൂ​ട്ട​റി​ലെ​ത്തി​യ ര​ണ്ടു​പേ​രോ​ട് നി​ർ​ത്താ​ൻ പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഇ​വ​ർ അ​നു​സ​രി​ച്ചി​ല്ല. തു​ട​ർ​ന്ന് വെ​ടി​വ​യ്പ്പു​ണ്ടാ​യി. പി​ന്നീ​ട് ഇ​വ​രെ ജ​ഝാ​ർ റോ​ഡി​ൽ വ​ച്ചു പോ​ലീ​സ് വ​ള​ഞ്ഞു. ഇ​വി​ടെ​വ​ച്ചും വെ​ടി​വ​യ്പ്പു​ണ്ടാ​യി.

പോ​ലീ​സ് ന​ട​ത്തി​യ പ്ര​ത്യാ​ക്ര​മ​ണ​ത്തി​നി​ടെ ജീ​തു സൈ​നി​ക്ക് വെ​ടി​യേ​റ്റു. ര​ണ്ടാ​മ​ൻ ര​ക്ഷ​പെ​ട്ടു. വെ​ടി​യേ​റ്റ​യാ​ളെ പോ​ലീ​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം​സം​ഭ​വി​ച്ചു. വെ​ടി​വ​യ്പ്പി​ൽ ര​ണ്ട് പോ​ലീ​സു​കാ​ർ​ക്കും പ​രി​ക്കേ​റ്റു. പി​സ്റ്റ​ൾ, വെ​ടി​യു​ണ്ട​ക​ൾ, ന​മ്പ​ർ പ്ലേ​റ്റ് ഇ​ല്ലാ​ത്ത സ്കൂ​ട്ട​ർ എ​ന്നി​വ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

ഏ​പ്രി​ൽ 25 ന് ​ഖു​ർ​ജ​യി​ൽ പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​നി​ടെ മൂ​ന്നു​പേ​രെ വെ​ടി​വ​ച്ചു​കൊ​ന്ന കേ​സി​ൽ പ്ര​തി​യാ​ണ് ജീ​തു സൈ​നി. അ​മ​ർ​ദീ​പ് (30), മ​നീ​ഷ് (28), ആ​കാ​ശ് (18) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ സൈ​നി ഒ​ളി​വി​ൽ പോ​യി​രു​ന്നു.

 

District News

ബം​ഗാ​ൾ സ്വ​ദേ​ശി​യു​ടെ കൊ​ല​പാ​ത​കം: പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം

ത​ല​ശേ​രി: കൂ​ത്തു​പ​റ​മ്പ് ന​ര​വൂ​രി​ലെ ചാ​ക്ക് ഗോ​ഡൗ​ണി​ൽ ബം​ഗാ​ൾ സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് ഷം​സു​ദ്ദീ​ൻ (36) കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ പ്ര​തി മു​ഹ​മ്മ​ദ് ആ​സാ​ദി (38) ന് ​ജീ​വ​പ​ര്യ​ന്ത​വും അ​ര ല​ക്ഷം രൂ​പ പി​ഴ​യും കോ​ട​തി വി​ധി​ച്ചു. പി​ഴ​യ​ട​യ്ക്കു​ക​യാ​ണെ​ങ്കി​ൽ പി​ഴ സം​ഖ്യ കൊ​ല്ല​പ്പെ​ട്ട ഷം​സു​ദ്ദീ​ന്‍റെ ഭാ​ര്യ​ക്കും മ​ക്ക​ൾ​ക്കും ന​ൽ​കാ​നും പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ ആ​റു മാ​സം അ​ധി​ക ത​ട​വ് ശി​ക്ഷ​യു​മാ​ണ് ത​ല​ശേ​രി അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്‌​ജി ഫി​ലി​പ്പ് തോ​മ​സ് വി​ധി​ച്ച​ത്.

2013 ജൂ​ലൈ 16 ന് ​ആ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ന​ര​വൂ​ർ ചാ​ത്താ​ടി​മ​ന​ക്ക​ൽ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം മ​ര​വ​ന്‍റ​വി​ട കി​ഴ​ക്കേ​യി​ൽ യൂ​സ​ഫ് ന​ട​ത്തി​വ​രു​ന്ന ചാ​ക്ക് തു​ന്ന​ൽ ഗോ​ഡൗ​ണി​ൽ ജോ​ലി​ക്ക് എ​ത്തി​യ​താ​യി​രു​ന്നു ഷം​സു​ദ്ദീ​നും സു​ഹൃ​ത്താ​യ മു​ഹ​മ്മ​ദ് ആ​സാ​ദും. ഗോ​ഡൗ​ൺ മേ​ൽ​നോ​ട്ട​ക്കാ​ര​നാ​യ എം.​വി. മാ​യ​ൻ ഇ​വ​ർ​ക്ക് താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കി ന​ൽ​കി​യി​രു​ന്നു.

എ​ന്നാ​ൽ പി​റ്റേ​ന്ന് രാ​വി​ലെ മാ​യ​ൻ എ​ത്തി​യ​പ്പോ​ൾ ഷം​സു​ദ്ദീ​നെ മു​റി​ക്ക​ക​ത്ത് ക​ഴു​ത്ത​റു​ത്ത് കൊ​ല്ലപ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.വാക്ക് തർക്കത്തെ തുടർന്നായിരുന്നു കൊലപാതകം. കൊലയ്ക്കുശേ​ഷം ട്രെ​യി​ൻ മാ​ർ​ഗം നാ​ട്ടി​ലേ​ക്ക് ക​ട​ന്ന ആ​സാ​ദ് പി​ന്നീ​ട് ബം​ഗാ​ളി​ലെ ഉ​ൾ​ട്ട​ഡം​ഗ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

കൂ​ത്തു​പ​റ​മ്പ് പോ​ലീ​സ് ബം​ഗാ​ളി​ലെ​ത്തി പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ കെ.​വി. ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​ൻ ഭാ​ഗ​ത്തു​നി​ന്നും 22 സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ക​യും 37 രേ​ഖ​ക​ളും11 തൊ​ണ്ടി​മു​ത​ലു​ക​ളും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ക​യും ചെ​യ്തു. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി അ​ഡീ​ഷ​ണ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ഇ. ​ജ​യ​റാം​ദാ​സ് ഹാ​ജ​രാ​യി.

Kerala

ഭാ​ര്യാ​പി​താ​വി​നെ മ​ർ​ദി​ച്ചു കൊ​ന്നു; യു​വാ​വി​ന് ജീ​വ​പ​ര്യ​ന്തം ശി​ക്ഷ

ആ​ല​പ്പു​ഴ: ഭാ​ര്യാ​പി​താ​വി​നെ വ​ടി​കൊ​ണ്ട് അ​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ യു​വാ​വി​ന് ജീ​വ​പ​ര്യ​ന്തം ക​ഠി​ന ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും.

മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ൽ വ​ര​കാ​ടി വെ​ളി​യി​ൽ ബി​ജു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് കൊ​ല്ലം ഇ​ട​വ എ​ട്ടാം വാ​ർ​ഡ് പൂ​ച്ചെ​ടി പ​ണ​യി​ൽ വീ​ട്ടി​ൽ മ​നോ​ജ് കൃ​ഷ്ണ​നെ(30) ആ​ല​പ്പു​ഴ അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് ജ​ഡ്ജി എ​സ്. ഭാ​ര​തി ശി​ക്ഷി​ച്ച​ത്.

ബി​ജു​വി​ന്‍റെ ആ​ദ്യ​വി​വാ​ഹ​ത്തി​ലു​ള്ള മ​ക​ളു​മാ​യി അ​ടു​പ്പ​ത്തി​ലാ​യ പ്ര​തി ഇ​വ​രെ വി​വാ​ഹം ക​ഴി​ച്ചി​രു​ന്നു. ഇ​തി​നെ ബി​ജു എ​തി​ർ​ത്ത​തും ചോ​ദ്യം​ചെ​യ്ത​തു​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മാ​യ​ത്. 2024 ഒ​ക്ടോ​ബ​ർ ഏ​ഴി​നാ​യി​രു​ന്നു സം​ഭ​വം.

ബി​ജു​വും മ​നോ​ജ് കൃ​ഷ്ണ​നും സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് മ​നോ​ജ് കൃ​ഷ്ണ​ൻ, ബി​ജു​വി​ന്‍റെ ആ​ദ്യ​വി​വാ​ഹ​ത്തി​ലെ മ​ക​ളെ പ്ര​ണ​യി​ച്ച് വി​വാ​ഹം ക​ഴി​ച്ച​ത്. ഈ ​വി​വാ​ഹ​ത്തെ ബി​ജു എ​തി​ർ​ത്തി​രു​ന്നു. ഇ​തി​ന്‍റെ പ​ക​യി​ലാ​യി​രു​ന്നു കൊ​ല​പാ​ത​കം.

സം​ഭ​വ​ദി​വ​സം ബി​ജു​വും കു​ടും​ബ​വും എ​റ​ണാ​കു​ള​ത്തു​നി​ന്ന് ക​ല​വൂ​രി​ലേ​ക്ക് ട്രെ​യി​നി​ൽ വ​രി​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ മ​നോ​ജ് കൃ​ഷ്ണ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് ബി​ജു മാ​രാ​രി​ക്കു​ള​ത്ത് ഇ​റ​ങ്ങി. തു​ട​ർ​ന്ന് ഇ​രു​വ​രും ചേ​ർ​ന്ന് മ​ദ്യ​പി​ച്ച് വീ​ട്ടി​ലെ​ത്തി. തു​ട​ർ​ന്ന് പ്ര​തി ബി​ജു​വി​നെ ച​വി​ട്ടി​യും വ​ടി​കൊ​ണ്ട് മ​ർ​ദി​ച്ചും കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ബി​ജു​വി​ന്‍റെ ഭാ​ര്യ ല​ത​യും മ​ക്ക​ളും വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ ഇ​രു​വ​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ടു​ന്ന​താ​ണ് ക​ണ്ട​ത്. പ്ര​തി​യാ​യ മ​നോ​ജ് കൃ​ഷ്ണ​ൻ ബി​ജു​വി​നെ ച​വി​ട്ടി താ​ഴെ​യി​ട്ടെ​ന്നും വ​ടി​കൊ​ണ്ട് നെ​ഞ്ചി​ൽ അ​ടി​ച്ചെ​ന്നു​മാ​ണ് ഇ​വ​രു​ടെ മൊ​ഴി. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ബി​ജു​വി​നെ ചേ​ർ​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

 

Kerala

ഭാര്യയെ കൊലപ്പെടുത്താൻ കാരണം സമൂഹമാധ്യമങ്ങളിലെ അമിത ഇടപെടൽ: വിഷ്ണുനാഥിന്‍റെ മൊഴി

കാട്ടാക്കട: നെയ്യാറ്റിന്‍കര വ്ലാത്താങ്കരയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ കാരണം സമൂഹമാധ്യമങ്ങളിലെ അമിത ഇടപെടലാണെന്ന് പ്രതി വിഷ്ണുനാഥിന്‍റെ മൊഴി. യൂട്യൂബറായ ഭാര്യ പലർക്കും മെസേജുകൾ അയക്കുന്നുണ്ടെന്ന് താൻ സംശയിച്ചിരുന്നുവെന്നും ചാറ്റുകളെ ചൊല്ലി തർക്കങ്ങൾ ഉണ്ടായിരുന്നതായും പ്രതി പറഞ്ഞു. ‌

കൊലപാതക ദിവസം രാവിലെയും തർക്കമുണ്ടായിരുന്നു. ഭാര്യ തന്നെ ഉപേക്ഷിച്ച് മറ്റാരുടെയെങ്കിലും കൂടെ പോകുമോയെന്ന് സംശയമുണ്ടായിരുന്നെന്നും വിഷ്ണുനാഥ് പറഞ്ഞു. കൊലപാതകം ആസൂത്രിതമാണെന്നാണ് പ്രതിയുടെ മൊഴിയിൽ നിന്ന് വ്യക്തമാകുന്നത്. ഭാര്യയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ വാക്കത്തി വാങ്ങി സൂക്ഷിച്ചിരുന്നു. വിഷ്ണുനാഥിനെ പാറശാല പോലീസ് നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

തിങ്കളാഴ്ച രാവിലെ ഒന്‍പത് മണിയോടെയായിരുന്നു അല്‍മയെ (33) വിഷ്ണുനാഥ് (36) കൊലപ്പെടുത്തിയത്. കൊലയ്ക്ക് പിന്നാലെ അഭിഭാഷകനായ സഹോദരന്‍റെ വീട്ടിലെത്തി വിഷ്ണുനാഥ് വിവരം അറിയിക്കുകയായിരുന്നു.

ഈ സമയം വിഷ്ണുനാഥും സഹോദരനും മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. സഹോദരന്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പാറശാല പോലീസ് സ്ഥലത്തെത്തുമ്പോള്‍ മുറിയില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നു അല്‍മ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു.

National

ഒ​രു വ​യ​സു​കാ​രി​യെ കൊ​ല​പ്പെ​ടു​ത്തി ഓ​ട​യി​ൽ ത​ള്ളി; സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മൂ​ല​മെ​ന്ന് കു​ട്ടി​യു​ടെ മാ​താ​വ്

ഗു​രു​ഗ്രാം: ഒ​രു വ​യ​സ് മാ​ത്രം പ്രാ​യ​മു​ള്ള പെ​ൺ​കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി അ​ഴു​ക്കു​ചാ​ലി​ൽ ഉ​പേ​ക്ഷി​ച്ച സം​ഭ​വ​ത്തി​ൽ കു​ട്ടി​യു​ടെ അ​മ്മ അ​റ​സ്റ്റി​ൽ. ഫ​രീ​ദാ​ബാ​ദി​ലെ ബു​ധി​യ നാ​ല അ​ഴു​ക്കു​ചാ​ലി​ൽ ആ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

‌വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യോ​ടെ​യാ​ണ് അ​ഴു​ക്കു​ചാ​ലി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഇ​തു​വ​ഴി ക​ട​ന്നു​പോ​യ ര​ണ്ട് സ്കൂ​ൾ കു​ട്ടി​ക​ളാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. തു​ട​ർ​ന്ന് കു​ട്ടി​ക​ൾ നാ​ട്ടു​കാ​രെ​യും പോ​ലീ​സി​നെ​യും വി​വ​ര​മ​റി​യി​ച്ചു.

ഉ​ട​ൻ​ത​ന്നെ പ​ല്ല പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് സി​വി​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ആ​ദ്യം കു​ട്ടി​യെ തി​രി​ച്ച​റി​യാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. തു​ട​ർ​ന്ന് ന​ട​ത്തി​യ ടെ​ക്നി​ക്ക​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​നി​ൽ ആ​ണ് പ്ര​തി​യെ ക​ണ്ടെ​ത്താ​നാ​യ​ത്.

ബി​ഹാ​റി​ലെ മ​ധു​ബ​നി സ്വ​ദേ​ശി​യാ​യ യു​വ​തി​യാ​ണ് സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ൾ മൂ​ലം സ്വ​ന്തം കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പി​ടി​യി​ലാ​യ​ത്. ഇ​വ​ർ ഭ​ർ​ത്താ​വും മ​ക്ക​ളു​മൊ​ത്ത് ക​ഴി​ഞ്ഞ 10 വ​ർ​ഷ​മാ​യി ഫ​രീ​ദാ​ബാ​ദി​ലാ​ണ് താ​മ​സം.

യു​വ​തി വ​സ്ത്ര നി​ർ​മാ​ണ ശാ​ല​യി​ലും ഭ​ർ​ത്താ​വ് വെ​ൽ​ഡ​റാ​യും ജോ​ലി ചെ​യ്യു​ക​യാ​ണ്. ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യാ​ണ് കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ പ്രേ​രി​പ്പി​ച്ച​തെ​ന്ന് യു​വ​തി പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.

 

 

Kerala

ഭാ​ര്യ​യെ കൊ​ന്ന് മൃ​ത​ദേ​ഹം മ​ര​പ്പെ​ട്ടി​ക്കു​ള്ളി​ൽ സി​മ​ന്‍റി​ട്ട് നി​റ​ച്ചു, ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ സൂ​റ​ത്തി​ൽ യു​വ​തി​യെ ഭ​ർ​ത്താ​വ് കൊ​ന്ന് മൃ​ത​ദേ​ഹം മ​ര​പ്പെ​ട്ടി​ക്കു​ള്ളി​ൽ സി​മ​ന്‍റ് നി​റ​ച്ച് ഒ​ളി​പ്പി​ച്ച നി​ല​യി​ൽ.

എ​സ്എം​ഐ​എം​ഇ​ആ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഡ​യ​റ്റീ​ഷ​ൻ ശി​ൽ​പ(39)​യെ​യാ​ണ് കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശി​ൽ​പ​യു​ടെ ഭ​ർ​ത്താ​വ് വി​ശാ​ൽ സാ​ൽ​വി(40)​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഏ​പ്രി​ൽ 20നാ​യി​രു​ന്നു സം​ഭ​വം. ശി​ൽ​പ​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം തെ​ളി​വ് ന​ശി​പ്പി​ക്കാ​നാ​യി ഭ​ർ​ത്താ​വ്, മൃ​ത​ദേ​ഹം മ​ര​പ്പെ​ട്ടി​ക്കു​ള്ളി​ൽ ഒ​ളി​പ്പി​ച്ച് സി​മ​ന്‍റി​ട്ട് ഉ​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം.

പ്ര​തി​യു​ടെ പ​ഴ​യ വീ​ട്ടി​ൽ ഈ ​പെ​ട്ടി ഒ​ളി​പ്പി​ച്ചു​വ​ച്ചു. തു​ട​ർ​ന്ന് ഭാ​ര്യ​യെ കാ​ണാ​നി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, പി​ന്നീ​ട് പ്ര​തി​ത​ന്നെ കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് വി​ര​ൽ ചൂ​ണ്ടു​ന്ന ത​ര​ത്തി​ലു​ള്ള ഒ​രു ക​ത്ത് മ​ക​ൻ വ​ഴി ബ​ന്ധു​ക്ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

2010ലാ​ണ് ശി​ൽ​പ​യും വി​ശാ​ലും വി​വാ​ഹി​ത​രാ​യ​ത്. ഇ​വ​ർ​ക്ക് 18, 13 വ​യ​സ് പ്രാ​യ​മു​ള്ള ര​ണ്ട് കു​ട്ടി​ക​ളു​ണ്ട്. സ​മാ​ധാ​ന പൂ​ർ​ണ​മാ​യ ജീ​വി​ത​മാ​യി​രു​ന്നു ത​ങ്ങ​ളു​ടേ​തെ​ന്നും എ​ന്നാ​ൽ, പ​തി​യെ പ​തി​യെ ഇ​ത് സാ​ഹ​ച​ര്യം മോ​ശ​മാ​കാ​ൻ തു​ട​ങ്ങി​യെ​ന്നും നി​ര​ന്ത​രം താ​നും ഭാ​ര്യ​യും ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ടു തു​ട​ങ്ങി​യെ​ന്നും സാ​ൽ​വി ക​ത്തി​ൽ പ​റ​യു​ന്നു.

ഈ ​ക​ത്തി​ൽ ത​ന്‍റെ ഭാ​ര്യ​യു​ടെ മൃ​ത​ദേ​ഹം എ​വി​ടെ​യെ​ന്ന​തും സൂ​ചി​പ്പി​ക്കു​ന്നു​ണ്ട്. ക​ത്ത് കി​ട്ടി​യ മ​ക​ൻ വി​വ​രം ബ​ന്ധു​ക്ക​ളെ വാ​ട്സാ​പ്പ് വ​ഴി അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തൊ​ഴി​ലി​ല്ലാ​താ​യ​തോ​ടെ​യാ​ണ് സാ​ൽ​വി​യും ഭാ​ര്യ​യും ത​മ്മി​ൽ ത​ർ​ക്കം തു​ട​ങ്ങി​യ​തെ​ന്നാ​ണ് പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്ന​ത്.

ആ​ദ്യം ശി​ൽ​പ പു​റ​ത്തു​പോ​യെ​ന്നാ​യി​രു​ന്നു വീ​ട്ടു​കാ​രെ അ​റി​യി​ച്ചി​രു​ന്ന​ത്. സം​ശ​യം തോ​ന്നി​യ ശി​ൽ​പ​യു​ടെ ബ​ന്ധു​ക്ക​ൾ നി​ര​ന്ത​രം ചോ​ദ്യം ഉ​ന്ന​യി​ച്ച​പ്പോ​ൾ അ​വ​ർ ആ​ശു​പ​ത്രി​യി​ൽ പോ​യെ​ന്നും തി​രി​ച്ചു​വ​ന്നി​ല്ലെ​ന്നും മ​റു​പ​ടി ന​ൽ​കി. തു​ട​ർ​ന്ന് ശി​ൽ​പ​യു​ടെ ബ​ന്ധു​ക്ക​ൾ ച​ത്തീ​സ്ഗ​ഡി​ൽ​നി​ന്ന് സൂ​റ​ത്തി​ലെ​ത്തി പോ​ലീ​സി​നെ സ​മീ​പി​ച്ചു.

പ​രി​ശോ​ധ​ന​യി​ലാ​ണ് ശി​ൽ​പ​യു​ടെ അ​ഞ്ച് ദി​വ​സം പ​ഴ​ക്ക​മു​ള്ള മൃ​ത​ദേ​ഹം മ​ര​പ്പെ​ട്ടി​ക്കു​ള്ളി​ൽ സി​മ​ന്‍റി​ട്ട് ഉ​റ​പ്പി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

Kerala

അമ്മയുടെയും മകന്‍റെയും കൊലപാതകം, അടിമുടി ദുരൂഹത; പിതാവിനെ കാണാതായതിലും അന്വേഷണം

നെടുങ്കണ്ടം: അമ്മയെയും മകനെയും കൊലപ്പെടുത്തി കുഴിച്ചു മൂടിയെന്നു സംശയിക്കുന്ന സംഭവത്തില്‍ അടിമുടി ദുരൂഹത. കൊല്ലപ്പെട്ടെന്നു കരുതുന്ന നെടുങ്കണ്ടം പച്ചടി പൊന്നുട്ടയില്‍ മേരിക്കുട്ടി (70), മകന്‍ റെജി (48) എന്നിവരുടേതെന്നു കരുതുന്ന മൃതദേഹത്തിന്‍റെ അവശിഷ്ടങ്ങള്‍ പോലീസ് പരിശോധനയില്‍ ഇന്നലെ കണ്ടെത്തി. കഴിഞ്ഞ ഒന്‍പതു മുതലാണ് ഇവരെ കാണാതായത്. പോലീസ് അന്വേഷിച്ചെത്തിയപ്പോള്‍ സ്ഥലം വിട്ട ഇളയ മകന്‍ സജി ഒളിവിലാണ്. സംഭവം കൊലപാതകമെന്ന നിഗമനത്തിലാണ് പോലീസ്.

20 ദിവസം

ഇവരെ കാണാതായി ഇരുപതു ദിവസത്തോളമായെങ്കിലും ഞായറാഴ്ചയാണ് ഇതു സംബന്ധിച്ച് പോലീസില്‍ പരാതി ലഭിക്കുന്നത്. മേരിക്കുട്ടിയുടെ മകള്‍ സിനിയാണ് പോലീസില്‍ പരാതി നല്‍കിയത്. ഇരുവരെയും കാണാതായതിനെത്തുടർന്നു നാട്ടുകാര്‍ ഇളയ മകനായ സജിയോടു വിവരം തിരക്കിയെങ്കിലും ഇയാള്‍ പരസ്പര വിരുദ്ധമായാണ് മറുപടി നല്‍കിയത്.
ഇതോടെ നാട്ടുകാര്‍ സിനിയെയും ഭര്‍ത്താവിനെയും വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് പോലീസ് അന്വേഷണത്തിനെത്തിയത്.

ശരീരഭാഗങ്ങൾ

വീടിനു സമീപം മണ്ണിളകി കിടന്ന ഭാഗത്തു കുഴിച്ചു പരിശോധന നടത്തിയപ്പോള്‍ ശരീര ഭാഗങ്ങള്‍ കണ്ടെത്തി. ജില്ലാ പോലീസ് മേധാവി, ആര്‍ഡിഒ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തില്‍ കുഴിച്ചു പരിശോധന നടത്തിയപ്പോള്‍ പുരുഷന്‍റെയും സ്ത്രീയുടെയും മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തുകയായിരുന്നു. ഇത് മേരിക്കുട്ടിയുടെയും മകന്‍ റെജിയുടെയും ആണോയെന്നറിയാന്‍ ശാസ്ത്രീയ പരിശോധന നടത്തും. റെജിയും സഹോദരന്‍ സജിയും തമ്മില്‍ വീട്ടില്‍ നിരന്തരം വഴക്കുണ്ടായിരുന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.

പത്തു വര്‍ഷം മുന്‍പ് മേരിക്കുട്ടിയുടെ ഭര്‍ത്താവ് മാത്യുവിനെയും ദുരൂഹ സാഹചര്യത്തില്‍ കാണാതായിരുന്നു. 2018-ലാണ് ഇയാളെ കാണാതായത്. അന്നു പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും പിന്നീട് കാര്യമായ അന്വേഷണം നടന്നില്ല. ഈ തിരോധാനത്തെ സംബന്ധിച്ചും കൂടുതല്‍ അന്വേഷണം നടത്താനുള്ള നീക്കത്തിലാണ് പോലീസ്. സ്ഥലത്തു നിന്നും രക്ഷപ്പെട്ട സജിയെ കണ്ടെത്താന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണം നടത്തി വരികയാണന്നു ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു പറഞ്ഞു.

National

സൂ​റ​ത്തി​ൽ ഡ​യ​റ്റീ​ഷ്യ​നാ​യ ഭാ​ര്യ​യെ കൊ​ന്ന് സി​മ​ന്‍റ് പെ​ട്ടി​യി​ലാ​ക്കി ഭ​ർ​ത്താ​വ്; ക്രൂ​ര​ത പു​റ​ത്താ​യ​ത് ദു​ർ​ഗ​ന്ധം വ​മി​ച്ച​തോ​ടെ

സൂ​റ​ത്ത്: ഗു​ജ​റാ​ത്തി​ലെ സൂ​റ​ത്തി​ൽ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം സി​മ​ന്‍റ് നി​റ​ച്ച പെ​ട്ടി​യി​ലാ​ക്കി ഒ​ളി​പ്പി​ച്ച ഭ​ർ​ത്താ​വ് പി​ടി​യി​ൽ. ഡ​യ​റ്റീ​ഷ്യ​നാ​യ ഭാ​ര്യ​യെ​യാ​ണ് ഭ​ർ​ത്താ​വ് ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ​ത്. ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം വീ​ട്ടി​ൽ നി​ന്ന് ദു​ർ​ഗ​ന്ധം വ​മി​ച്ച​തോ​ടെ അ​യ​ൽ​വാ​സി​ക​ൾ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ച​പ്പോ​ഴാ​ണ് കൊ​ല​പാ​ത​ക വി​വ​രം പു​റം​ലോ​കം അ​റി​ഞ്ഞ​ത്.

കു​ടും​ബ​വ​ഴ​ക്കി​നെ​ത്തു​ട​ർ​ന്നാ​ണ് ഭ​ർ​ത്താ​വ് ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം എ​ങ്ങ​നെ മ​റ​വ് ചെ​യ്യ​ണ​മെ​ന്ന ആ​ലോ​ച​ന​യി​ലാ​ണ് പെ​ട്ടി​യി​ലാ​ക്കി സി​മ​ന്‍റ് ഒ​ഴി​ച്ച് ഉ​റ​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. മൃ​ത​ദേ​ഹം ഒ​രു വ​ലി​യ പെ​ട്ടി​യി​ലാ​ക്കി​യ ശേ​ഷം അ​തി​ൽ സി​മ​ന്‍റ് മി​ശ്രി​തം നി​റ​ച്ച് വീ​ടി​നു​ള്ളി​ൽ ത​ന്നെ സൂ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

മൃ​ത​ദേ​ഹം അ​ഴു​കി ദു​ർ​ഗ​ന്ധം വ​മി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ അ​യ​ൽ​വാ​സി​ക​ൾ​ക്ക് സം​ശ​യം തോ​ന്നി. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് സി​മ​ന്‍റ് പെ​ട്ടി ക​ണ്ടെ​ത്തി​യ​ത്. ഇ​ത് പൊ​ളി​ച്ചു നോ​ക്കി​യ​പ്പോ​ഴാ​ണ് അ​ഴു​കി​യ നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്.

സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​കാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ പോ​ലീ​സ് പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടി. ദ​മ്പ​തി​ക​ൾ​ക്കി​ട​യി​ൽ നി​ര​ന്ത​രം ത​ർ​ക്ക​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന​താ​യും ഇ​താ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നു​മാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്. ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​ർ സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു.

National

അ​വി​ഹി​ത ബ​ന്ധം ക​ലാ​ശി​ച്ച​ത് കൊ​ല​പാ​ത​ക​ത്തി​ൽ; പോ​ലീ​സു​കാ​ര​ന്‍റെ ഭാ​ര്യ​യെ​യും മ​ക​നെ​യും കാ​മു​കി കു​ത്തി​ക്കൊ​ന്നു

ച​ത്തീ​സ്ഗ​ഡ്: പോ​ലീ​സു​കാ​ര​ന്‍റെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ യു​വ​തി വീ​ട്ട​മ്മ​യെ​യും മ​ക​നെ​യും കു​ത്തി​ക്കൊ​ന്നു. ര​ണ്ട് പെ​ൺ​മ​ക്ക​ളെ ആ​ക്ര​മി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ചു. ച​ത്തീ​സ്ഗ​ഡി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം.

പോ​ലീ​സ് കോ​ൺ​സ്റ്റ​ബി​ളാ​യ ല​ളി​തേ​ഷ് യാ​ദ​വി​ന്‍റെ ഭാ​ര്യ​യും മ​ക​നു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പ്ര​തി​യാ​യ സ​രോ​ജി​നി ഭ​ര​ദ്വാ​ജും പോ​ലീ​സു​കാ​ര​നും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു​വെ​ന്നാ​ണ് സൂ​ച​ന.

കു​ടും​ബ​ത്തോ​ടൊ​പ്പം സ്വ​ന്തം നാ​ട്ടി​ലേ​ക്ക് പോ​കാ​ൻ ട്രെ​യി​ൻ ടി​ക്ക​റ്റ് വാ​ങ്ങു​ന്ന​തി​നാ​യി ല​ളി​തേ​ഷ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പോ​യ​പ്പോ​ഴാ​ണ് സം​ഭ​വം.

വീ​ട്ടി​ലെ​ത്തി​യ സ​രോ​ജി​നി ഭ​ര​ദ്വാ​ജും കൊ​ല്ല​പ്പെ​ട്ട റീ​ന യാ​ദ​വും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യി. ശ​ബ്ദം പു​റ​ത്ത് കേ​ൾ​ക്കാ​തി​രി​ക്കാ​ൻ ടി​വി​യു​ടെ ശ​ബ്ദം ഉ​റ​ക്കെ​വ​ച്ച സ​രോ​ജി​നി, റീ​ന​യെ ക​ത്തി​കൊ​ണ്ട് ആ​ക്ര​മി​ച്ചു. ആ​ക്ര​മ​ണ​ത്തി​ൽ ഇ​വ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. തു​ട​ർ​ന്ന് ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന ഒ​മ്പ​തു വ​യ​സു​കാ​ര​നാ​യ ആ​ദി​ത്യ​യെ തു​ട​ർ​ച്ച​യാ​യി കു​ത്തി.

പി​ന്നീ​ട് സ​രോ​ജി​നി പെ​ൺ​കു​ട്ടി​ക​ളാ​യ നൈ​ന​യെ​യും താ​നി​യ​യെ​യും ആ​ക്ര​മി​ക്കാ​നൊ​രു​ങ്ങി. മ​ക്ക​ളെ വെ​റു​തെ വി​ട​ണ​മെ​ന്ന് സ​രോ​ജി​നി​യു​ടെ കാ​ല് പി​ടി​ച്ച് അ​പേ​ക്ഷി​ച്ച റീ​ന, അ​വ​രോ​ട് ഓ​ടി ര​ക്ഷ​പെ​ടാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഒ​രു മ​ക​ൾ കു​ളി​മു​റി​യി​ൽ ക​യ​റി ഒ​ളി​ച്ചു. മ​റ്റൊ​രാ​ൾ ഓ​ടി പു​റ​ത്തി​റ​ങ്ങി അ​യ​ൽ​ക്കാ​രെ വി​വ​ര​മ​റി​യി​ച്ചു.

അ​യ​ൽ​ക്കാ​ർ ഫ്ലാ​റ്റി​ലേ​ക്ക് ഓ​ടി​യെ​ത്തി​യ​പ്പോ​ൾ, ര​ക്തം പു​ര​ണ്ട ക​ത്തി​യു​മാ​യി സ​രോ​ജി​നി വാ​തി​ലി​ന​ടു​ത്ത് നി​ൽ​ക്കു​ന്ന​ത് ക​ണ്ടു. ഇ​വ​ർ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ സ​രോ​ജ​നി​യെ കീ​ഴ്പ്പെ​ടു​ത്തി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു.

റീ​ന യാ​ദ​വി​നെ​യും മ​ക്ക​ളെ​യും ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഇ​വ​രും മ​ക​നും മ​രി​ച്ചു ര​ണ്ട് പെ​ൺ​മ​ക്ക​ളും ചി​കി​ത്സ​യി​ലാ​ണ്. ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ സ​രോ​ജ​നി​യും ല​ളി​തേ​ഷ് യാ​ദ​വും പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് ക​ണ്ടെ​ത്തി. വെ​ള്ളി​യാ​ഴ്ച സ​രോ​ജ​നി വീ​ട്ടി​ലെ​ത്തി​യി​രു​ന്നു​വെ​ങ്കി​ലും ഇ​വ​രെ ല​ളി​തേ​ഷ് പ​റ​ഞ്ഞ​യ​ച്ചു. തു​ട​ർ​ന്ന് പി​റ്റേ​ദി​വ​സ​വും ഇ​വ​ർ മ​ട​ങ്ങി​യെ​ത്തു​ക​യാ​യി​രു​ന്നു.

 

Kerala

പ​ഠ​നം പാ​തി വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ചു, ല​ഹ​രി​ക്ക് അ​ടി​മ, അ​മ്മ​യെ മ​ക​ൻ ക​ഴു​ത്ത​റ​ത്തു കൊ​ന്ന​ത് മ​ദ്യ​ല​ഹ​രി​യി​ൽ

ക​ണ്ണൂ​ർ: കൊ​ള​ക്കാ​ട് താ​ന്നി​ക്കു​ന്നി​ൽ അ​മ്മ​യെ മ​ക​ൻ ക​ഴു​ത്ത​റ​ത്തു കൊ​ന്ന​ത് മ​ദ്യ​ല​ഹ​രി​യി​ൽ. ഇ​യാ​ൾ ല​ഹ​രി​മ​രു​ന്നി​ന് അ​ടി​മ​യാ​യി​രു​ന്നു​വെ​ന്നും സം​ഭ​വം ന​ട​ക്കു​മ്പോ​ൾ പ്ര​തി മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

കൊ​ള​ക്കാ​ട് താ​ന്നി​ക്കു​ന്നി​ലെ മ​ഠ​ത്തി​പ്പ​റ​മ്പി​ൽ ത​ങ്ക​ച്ച​ന്‍റെ ഭാ​ര്യ ഗീ​ത​മ്മ (25) കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ മ​ക​ൻ ക്രി​സ്റ്റി​യു​ടെ (25) അ​റ​സ്റ്റ് കേ​ള​കം പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി. ഇ​ന്ന​ലെ രാ​ത്രി എ​ട്ടി​നും ഒ​ൻ​പ​തി​നും ഇ​ട​യി​ലാ​ണ് സം​ഭ​വം.

ഗീ​ത​മ്മ​യു​മാ​യു​ള്ള വാ​ക്കു​ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ കി​ട​പ്പു​മു​റി​യി​ൽ​വ​ച്ചാ​ണ് ക്രി​സ്റ്റി ആ​യു​ധം ഉ​പ​യോ​ഗി​ച്ച് അ​മ്മ​യെ ആ​ക്ര​മി​ച്ച​ത്. ഗീ​ത​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം വീ​ട്ടി​ൽ ത​ങ്ങി​യ ക്രി​സ്റ്റി പി​ന്നീ​ട് സ​മീ​പ​വാ​സി​യാ​യ യു​വാ​വി​നെ വി​ളി​ച്ചു​വ​രു​ത്തി അ​യാ​ളു​ടെ സ്കൂ​ട്ട​റി​ൽ കേ​ള​കം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

പോ​ലീ​സെ​ത്തി​യാ​ണ് ഗീ​ത​മ്മ​യെ ആ​ശു​പ്ര​തി​യി​ലേ​ക്ക് മാ​റ്റി​യ​ത്. കൊ​ല​പാ​ത​കം ന​ട​ക്കു​ന്ന സ​മ​യ​ത്ത് ത​ങ്ക​ച്ച​ൻ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല. മ​ഹി​ളാ മോ​ർ​ച്ച ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​മാ​യ ഗീ​ത​മ്മ കേ​ള​ക​ത്തും താ​ന്നി​ക്കു​ന്നി​ലും ബ്യൂ​ട്ടി പാ​ർ​ല​റും ടെ​യ്‌​ല​റിം​ഗ് ഷോ​പ്പും ന​ട​ത്തു​ന്നു​ണ്ട്.

ബം​ഗ​ളൂ​രു​വി​ൽ ബി​സി​എ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന ക്രി​സ്‌​റ്റി പ​ഠ​നം പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച് നാ​ട്ടി​ലെ​ത്തി​യ​തി​നു​ശേ​ഷം കു​റ​ച്ചു​കാ​ലം വി​ദേ​ശ​ത്തു​മാ​യി​രു​ന്നു. ‌‌‌പേ​രാ​വൂ​ർ ഡി​വൈ​എ​സ്‌​പി ച​ന്ദ്ര​മോ​ഹ​ൻ, കേ​ള​കം എ​സ്എ​ച്ച്‌​ഒ ഇ​തി​ഹാ​സ് താ​ഹ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണ്. ജി​റ്റി മ​ക​ളാ​ണ്.

Kerala

കണ്ണൂരിൽ അമ്മയെ മകൻ കഴുത്തറുത്തുകൊന്നു

കണ്ണൂര്‍: അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം മകന്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. പേരാവൂര്‍ കൊളക്കാട് സ്വദേശി ക്രിസ്റ്റി(25)യാണ് അമ്മ ഗീതമ്മ (50)യെ കൊലപ്പെടുത്തിയത്.

മഹിളാ മോര്‍ച്ച ജില്ലാ കമ്മിറ്റിയംഗമാണ് ഗീതമ്മ. വെള്ളിയാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. കേളകത്ത് മൊണാലിസ എന്ന പേരില്‍ ഇവര്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തുന്നുണ്ട്.

ഗീതമ്മയും ക്രിസ്റ്റിയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. ഒടുവില്‍ കിടപ്പുമുറിയില്‍വച്ച് ക്രിസ്റ്റി ഗീതയെ ആക്രമിക്കുകയായിരുന്നു. ബംഗളൂരുവില്‍ ബിസിഎ വിദ്യാര്‍ഥിയായിരുന്ന ക്രിസ്റ്റി പഠനം പാതിവഴിയില്‍ നിർത്തി നാട്ടിലെത്തിയതാണ്. കൊലപാതകം നടക്കുന്ന സമയത്ത് പിതാവ് തങ്കച്ചന്‍ വീട്ടിലുണ്ടായിരുന്നില്ല.

കൊലയ്ക്കുശേഷം വീട്ടില്‍ തങ്ങിയ ക്രിസ്റ്റി പിന്നീട് സമീപവാസിയായ യുവാവിനെ വിളിച്ചുവരുത്തുകയും അയാളുടെ സ്‌കൂട്ടറില്‍ കേളകം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയുമായിരുന്നു. പോലീസെത്തിയാണ് ഗീതമ്മയെ ആശുപത്രിയിലേക്ക് മാറ്റിയത്.

ഇവരുടെ മൃതദേഹം പേരാവൂര്‍ താലൂക്കാശുപത്രിയിലേക്ക് മാറ്റി. ഗീതമ്മയ്ക്ക് ഒരു മകള്‍കൂടിയുണ്ട്.

National

"കൊ​ല്ല​ണ​മെ​ന്ന് ക​രു​തി​യ​ത​ല്ല, സം​ഭ​വി​ച്ചു​പോ​യി": ഐ​ആ​ർ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മ​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​യു​ടെ മൊ​ഴി

ന്യൂ​ഡ​ൽ​ഹി: മു​ൻ തൊ​ഴി​ലു​ട​മ​യും ഐ​ആ​ർ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ വ്യ​ക്തി​യു​ടെ 22 വ​യ​സു​കാ​രി​യാ​യ മ​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ രാ​ഹു​ൽ മീ​ണ​യു​ടെ മൊ​ഴി പു​റ​ത്ത്. "കൊ​ല്ല​ണ​മെ​ന്ന് ക​രു​തി​യ​ത​ല്ല, അ​ത് സം​ഭ​വി​ച്ചു​പോ​യ​താ​ണ്" എ​ന്ന് പ്ര​തി പോ​ലീ​സി​നോ​ട് ആ​വ​ർ​ത്തി​ച്ചു പ​റ​ഞ്ഞു.

ജോ​ലി​യി​ൽ നി​ന്ന് പി​രി​ച്ചു​വി​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ത​നി​ക്ക് ല​ഭി​ക്കാ​നു​ണ്ടാ​യി​രു​ന്ന പ​ണം ചോ​ദി​ക്കാ​നാ​ണ് താ​ൻ വീ​ട്ടി​ലെ​ത്തി​യ​തെ​ന്നാ​ണ് രാ​ഹു​ൽ മീ​ണ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. പ​ണ​ത്തെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്കം രൂ​ക്ഷ​മാ​യ​തോ​ടെ പ്ര​കോ​പി​ത​നാ​യ താ​ൻ പെ​ൺ​കു​ട്ടി​യെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും കൊ​ല്ലാ​ൻ ഉ​ദ്ദേ​ശി​ച്ചി​രു​ന്നി​ല്ലെ​ന്നും പ്ര​തി അ​വ​കാ​ശ​പ്പെ​ട്ടു.

കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ പോ​ലീ​സ് ന​ട​ത്തി​യ ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കൊ​ല്ല​പ്പെ​ട്ട പെ​ൺ​കു​ട്ടി​യു​ടെ പി​താ​വി​ന്‍റെ കീ​ഴി​ൽ മു​ൻ​പ് ജോ​ലി ചെ​യ്തി​രു​ന്ന​യാ​ളാ​ണ് രാ​ഹു​ൽ മീ​ണ. പ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഇ​യാ​ൾ മു​ൻ​പും കു​ടും​ബ​ത്തെ സ​മീ​പി​ച്ചി​രു​ന്നോ എ​ന്ന കാ​ര്യ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

പ്ര​തി​യു​ടെ മൊ​ഴി പൂ​ർ​ണ​മാ​യും വി​ശ്വ​സി​ക്കാ​തെ സം​ഭ​വ​ത്തി​ൽ ആ​സൂ​ത്രി​ത​മാ​യ ഗൂ​ഢാ​ലോ​ച​ന ഉ​ണ്ടോ എ​ന്നും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി പ്ര​തി​യെ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും.

National

ഇ​ൻ​സ്റ്റ​ഗ്രാം പോ​സ്റ്റി​നെ ചൊ​ല്ലി ത​ർ​ക്കം; കൗമാരക്കാരനെ കു​ത്തി​ക്കൊ​ന്നു, മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ

അ​ഹ​മ്മ​ദാ​ബാ​ദ്: ഇ​ൻ​സ്റ്റ​ഗ്രാം പോ​സ്റ്റി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് കൗ​മാ​ര​ക്കാ​ര​നെ കൊ​ല​പ്പെ​ടു​ത്തു​ക​യും മ​റ്റൊ​രാ​ളെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്ത മൂ​ന്ന് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. അ​ഹ​മ്മ​ദാ​ബാ​ദി​ലാ​ണ് സം​ഭ​വം.

മു​ഹ​മ്മ​ദ് സാ​ലി​ക് ഇം​തി​യാ​സ് ഹു​സൈ​ൻ ഷെ​യ്ഖ്(19) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ ജു​ഹാ​പു​ര നി​വാ​സി​ക​ളാ​യ റെ​ഹാ​ൻ (20), ഫൈ​സ​ൽ പ​ത്താ​ൻ (22), ഫൈ​സാ​ൻ പ​ത്താ​ൻ (20) എ​ന്നി​വ​ർ അ​റ​സ്റ്റി​ലാ​യി എ​ന്ന് വെ​ജ​ൽ​പൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഇ​ൻ​സ്പെ​ക്ട​ർ ആ​ർ.​എം. ചൗ​ഹാ​ൻ പ​റ​ഞ്ഞു.

ഒ​രു പ​ഴ​യ ഇ​ൻ​സ്റ്റ​ഗ്രാം പോ​സ്റ്റി​നെ ചൊ​ല്ലി​യാ​ണ് വ​ഴ​ക്കു​ണ്ടാ​യ​തെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. കാ​സി​ബ് സ​യ്യി​ദ് എ​ന്ന​യാ​ൾ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്.

National

വി​വാ​ഹാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച യു​വ​തി​യു​ടെ മ​ക​നെ കൊ​ന്നു; പ്ര​തി പി​ടി​യി​ൽ

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ വി​വാ​ഹാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച യു​വ​തി​യു​ടെ മ​ക​നെ കൊ​ല​പ്പെ​ടു​ത്തി യു​വാ​വ്. സ​ത്‌​ന​യി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം.

അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി ശി​വ​രാ​ജ് ര​ജ​ക്(11) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​സ​മ​യം കു​ട്ടി വീ​ട്ടി​ൽ ത​നി​ച്ചാ​യി​രു​ന്നു. ഇ​വി​ടെ​യെ​ത്തി​യ മ​ഥു​ര ര​ജ​ക് എ​ന്ന​യാ​ൾ അ​രി​വാ​ൾ കൊ​ണ്ട് കു​ട്ടി​യെ ക​ഴു​ത്ത​റ​ത്ത് കൊ​ല്ലു​ക​യും മൃ​ത​ദേ​ഹം പ്ലാ​സ്റ്റി​ക് ഡ്ര​മ്മി​നു​ള്ളി​ലാ​ക്കി വ​സ്ത്ര​ങ്ങ​ൾ കൊ​ണ്ട് മൂ​ടി​യ​ശേ​ഷം സ്ഥ​ല​ത്ത് നി​ന്നും മു​ങ്ങു​ക​യു​മാ​യി​രു​ന്നു.

ശി​വ​രാ​ജി​ന്‍റെ സ​ഹോ​ദ​രി സേ​ജ​ൽ ഉ​ച്ച​യ്ക്ക് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ വാ​തി​ൽ അ​ക​ത്ത് നി​ന്നും പൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി. ജ​ന​ലി​ലൂ​ടെ നോ​ക്കി​യ​പ്പോ​ൾ ലൈ​റ്റും ഫാ​നും ഓ​ണാ​യി​രി​ക്കു​ന്ന​ത് ക​ണ്ടു.

തു​ട​ർ​ന്ന് പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു. പോ​ലീ​സ് വാ​തി​ൽ തു​റ​ന്ന് അ​ക​ത്ത് പ്ര​വേ​ശി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മ​ഥു​ര ര​ജ​ക് വ​ർ​ഷ​ങ്ങ​ളാ​യി ആ​ശ ര​ജ​ക്കി​നെ വി​വാ​ഹം ക​ഴി​ക്കാ​ൻ സ​മ്മ​ർ​ദ്ദം ചെ​ലു​ത്തി​യി​രു​ന്നു​വെ​ന്ന് സേ​ജ​ൽ പ​റ​ഞ്ഞു.

എ​ന്നാ​ൽ ഈ ​ആ​വ​ശ്യം ആ​ശ നി​ര​സി​ച്ചു. തു​ട​ർ​ന്ന് ഇ​യാ​ൾ നി​ര​വ​ധി പ്രാ​വ​ശ്യം ഭീ​ഷ​ണി​മു​ഴ​ക്കി​യി​രു​ന്ന​താ​യി സേ​ജ​ൽ വ്യ​ക്ത​മാ​ക്കി. കൊ​ല​പാ​ത​ക​ത്തി​ന് ത​ലേ​ദി​വ​സം മ​ഥു​ര​യും ആ​ശ​യും ത​മ്മി​ൽ ആ​ശ ജോ​ലി ചെ​യ്യു​ന്ന സ്ഥ​ല​ത്ത് വ​ച്ച് രൂ​ക്ഷ​മാ​യ ത​ർ​ക്കം ന​ട​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

പി​ന്നീ​ട് വി​ഷ​യ​ത്തി​ൽ ആ​ശ​യു​ടെ തൊ​ഴി​ലു​ട​മ ഇ​ട​പെ​ടു​ക​യും മ​ഥു​ര​യ്ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ക​യും ചെ​യ്തു. തു​ട​ർ​ന്നാ​ണ് സം​ഭ​വം ന​ട​ക്കു​ന്ന​ത്.

ഫോ​റ​ൻ​സി​ക് സം​ഘം സം​ഭ​വ​സ്ഥ​ലം പ​രി​ശോ​ധി​ച്ച് കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച ആ​യു​ധം ക​ണ്ടെ​ടു​ത്തു. സ്വ​ന്തം വീ​ടും ക​ട​യും പൂ​ട്ടി മൊ​ബൈ​ൽ ഫോ​ൺ സ്വി​ച്ച് ഓ​ഫ് ചെ​യ്ത് മു​ങ്ങി​യ പ്ര​തി​യെ ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം പോ​ലീ​സ് പി​ടി​കൂ​ടി.

 

National

പു​തി​യ ഷൂ​സ് ധ​രി​ക്കു​ന്ന​തി​നെ ചൊ​ല്ലി ത​ർ​ക്കം, കൗ​മാ​ര​ക്കാ​ര​ൻ ഇ​ള​യ സ​ഹോ​ദ​ര​നെ കു​ത്തി​ക്കൊ​ന്നു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ പു​തി​യ​താ​യി വാ​ങ്ങി​യ ഷൂ​സ് ധ​രി​ക്കു​ന്ന​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് കൗ​മാ​ര​ക്കാ​ര​ൻ ഇ​ള​യ സ​ഹോ​ദ​ര​നെ കൊ​ന്നു. മ​ഹാ​രാ​ജ്ഗ​ഞ്ച് ജി​ല്ല​യി​ലെ ഗു​ഗ്ലി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള ചൗ​മു​ഖ നൗ​ക തോ​ല ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.

ഓ​ൺ​ലൈ​നാ​യി വാ​ങ്ങി​യ ഷൂ​സ് ആ​രാ​ണ് ആ​ദ്യം ധ​രി​ക്കേ​ണ്ട​ന്ന​തി​നെ ചൊ​ല്ലി സൂ​ര​ജ് ശ​ർ​മ​യും (16) ഇ​ള​യ സ​ഹോ​ദ​ര​ൻ ല​ക്ഷ്മ​ൺ ശ​ർ​മ​യും (15) ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യി. വ​ഴ​ക്ക് കൈ​യാ​ങ്ക​ളി​യി​ൽ എ​ത്തു​ക​യും പ്ര​കോ​പി​ത​നാ​യ സൂ​ര​ജ്, ക​ത്രി​ക എ​ടു​ത്ത് ല​ക്ഷ്മ​ണി​നെ ആ​ക്ര​മി​ച്ചു. ത​ല​യി​ലും കൈ​ക​ളി​ലും ഗു​രു​ത​ര പ​രി​ക്കേ​റ്റ ല​ക്ഷ്മ​ൺ സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ കു​ഴ​ഞ്ഞു​വീ​ണു.

കു​ടും​ബാം​ഗ​ങ്ങ​ൾ ല​ക്ഷ്മ​ണി​നെ ഗു​ഗ്ലി​യി​ലെ ഒ​രു ക​മ്മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ൽ എ​ത്തി​ച്ചു. എ​ന്നാ​ൽ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ർ​ന്ന് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. എ​ന്നാ​ൽ ഇ​വി​ടെ എ​ത്തി​യ​പ്പോ​ഴേ​ക്കും മ​ര​ണം​സം​ഭ​വി​ച്ചു.

സം​ഭ​വ​ത്തി​ൽ ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Kerala

വാ​രി​യെ​ല്ല് ഒ​ടി​ഞ്ഞു, നെ​ഞ്ചി​ൽ ര​ക്ത​സ്രാ​വം; വി​ഴി​ഞ്ഞ​ത്തെ സു​മ​ന്‍റെ പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്

 തിരുവനന്തപുരം: വി​ഴി​ഞ്ഞ​ത്ത് ബാ​റി​ലു​ണ്ടാ​യ വാ​ക്കേ​റ്റ​ത്തി​ന് പി​ന്നാ​ലെ മ​ർ​ദ​ന​മേ​റ്റ് മ​രി​ച്ച സു​മ​ന്‍റെ പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് പു​റ​ത്ത്. സു​മ​ന് ആ​ന്ത​രി​ക​മാ​യി ഗു​രു​ത​ര പ​രി​ക്കേ​റ്റെ​ന്നാ​ണ് പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്.

വാ​രി​യെ​ല്ല് ഒ​ടി​ഞ്ഞ് അ​വ​യ​വ​ങ്ങ​ളി​ൽ ത​റ​ച്ചു ക​യ​റു​ക​യും നെ​ഞ്ചി​ൽ ര​ക്ത​സ്രാ​വ​മു​ണ്ടാ​കു​ക​യും ചെ​യ്തു. നെ​ഞ്ചി​ലേ​റ്റ മ​ർ​ദ​ന​വും ര​ക്ത​സ്രാ​വ​വു​മാ​ണ് മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യി പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

തി​രു​വ​ല്ലം വ​ണ്ടി​ത്ത​ടം പാ​ല​പു​ര​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന സു​മ​ൻ (38) എ​ന്ന​യാ​ളാ​ണു മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ സ​ഹോ​ദ​ര​ങ്ങ​ള​ട​ക്കം നാ​ലു​പേ​ർ പി​ടി​യി​ലാ​യി. അ​ച്ചു, അ​ന​ന്തു, സൂ​ര്യ​ജി​ത്ത്, ലാ​ലു​കൃ​ഷ്ണ​ൻ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി പ​ന്ത്ര​ണ്ടോ​ടെ​യാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. വി​ഷു ആ​ഘോ​ഷ​ത്തി​നു ശേ​ഷം രാ​ത്രി പ​തി​നൊ​ന്നോ​ടെ അ​ച്ചു​വും സ​ഹോ​ദ​ര​ങ്ങ​ളും സു​ഹൃ​ത്തു​ക്ക​ളും ബാ​റി​ൽ മ​ദ്യ​പി​ക്ക​വേ മ​റ്റൊ​രാ​ളു​മാ​യി ത​ർ​ക്ക​മു​ണ്ടാ​കു​ക​യും ഇ​ത് പ​രി​ഹ​രി​ക്കാ​ൻ സു​മ​ൻ ഇ​ട​പെ​ടു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് സു​മ​നെ പ്ര​തി​ക​ൾ ബാ​റി​ലി​ട്ട് മ​ർ​ദി​ച്ചു. ര​ക്ഷ​പ്പെ​ടാ​ൻ ഇ​റ​ങ്ങി ഓ​ടി​യ സു​മ​നെ റോ​ഡി​ലി​ട്ട് ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും അ​വ​ശ​നി​ല​യി​ൽ റോ​ഡി​ൽ ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു​ക​ള​യു​ക​യു​മാ​യി​രു​ന്നു. ത​ല​യ്ക്ക് ഗു​രു​ത​ര പ​രു​ക്കേ​റ്റ് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ സു​മ​നെ വി​ഴി​ഞ്ഞം പോ​ലീ​സെ​ത്തി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

 

National

ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി; ഭാ​ര്യ​യും കാ​മു​ക​നും അ​റ​സ്റ്റി​ൽ

ഭോ​പ്പാ​ൽ: ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം വെ​ട്ടി​നു​റു​ക്കി ക​ത്തി​ച്ച കേ​സി​ൽ ഭാ​ര്യ​യും കാ​മു​ക​നും അ​റ​സ്റ്റി​ൽ. മ​ധ്യ​പ്ര​ദേ​ശി​ലെ ഭോ​പ്പാ​ലി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ ധ​ൻ​രാ​ജ് നാ​ഥ് (39) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കേ​സി​ൽ ധ​ൻ​രാ​ജി​ന്‍റെ ഭാ​ര്യ ധാ​പു​വ് കാ​മു​ക​ൻ പ​ങ്ക​ജ് ചൗ​ധ​രി എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഭാ​ര്യ​യു​ടെ​യും പ​ങ്ക​ജി​ന്‍റെ​യും ബ​ന്ധ​ത്തെ​ക്കു​റി​ച്ച് ധ​ൻ​രാ​ജ് നാ​ഥ് അ​റി​ഞ്ഞി​രു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച് ഇ​വ​ർ ത​മ്മി​ൽ പ​തി​വാ​യി ത​ർ​ക്ക​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഒ​മ്പ​തി​ന് കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞു തീ​ർ​ക്കാം എ​ന്ന വ്യാ​ജേ​ന പ​ങ്ക​ജ് ചൗ​ധ​രി ധ​ൻ​രാ​ജി​നെ ത​ന്‍റെ ഫാ​മി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തു​ക​യും അ​വി​ടെ വ​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.

തു​ട​ർ​ന്ന് ധാ​പു​വും പ​ങ്ക​ജും ചേ​ർ​ന്ന് മൃ​ത​ദേ​ഹം വെ​ട്ടി​നു​റു​ക്കി. തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്കാ​ൻ ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ ക​ത്തി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പൂ​ർ​ണ​മാ​യി വി​ജ​യി​ച്ചി​ല്ല. പി​ന്നീ​ട് ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ കു​ഴി​ച്ചി​ടു​ക​യാ​യി​രു​ന്നു. മ​ക​നെ കാ​ണാ​നി​ല്ലെ​ന്ന് പ​റ​ഞ്ഞ് ധ​ൻ​രാ​ജ് നാ​ഥി​ന്‍റെ പി​താ​വ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ക്രൂ​ര​മാ​യ കൊ​ല​പാ​ത​ക വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. പ്ര​തി​ക​ൾ കു​റ്റം സ​മ്മ​തി​ച്ചെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

National

വി​വാ​ഹ​മോ​ച​ന​ത്തി​ന് വി​സ​മ്മ​തി​ച്ച ഭ​ർ​ത്താ​വി​നെ വെ​ടി​വെ​ച്ച് കൊ​ന്നു ; ഭാ​ര്യ​യും കാ​മു​ക​നു​മ​ട​ക്കം അ​ഞ്ചു പേ​ർ അ​റ​സ്റ്റി​ൽ

ഭു​വ​നേ​ശ്വ​ർ: വി​വാ​ഹ മോ​ച​ന​ത്തി​ന് വി​സ​മ്മ​തി​ച്ചെ​ന്ന് ആ​രോ​പി​ച്ച് ഭ​ർ​ത്താ​വി​നെ വെ​ടി​വ​ച്ച് കൊ​ന്ന കോ​സി​ൽ ഭാ​ര്യ​യും കാ​മു​ക​നു​മ​ട​ക്കം അ​ഞ്ചു പേ​ർ അ​റ​സ്റ്റി​ൽ. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന സം​ഭ​വ​ത്തി​ൽ ഒ​ഡീ​ഷ ജാ​ജ്പു​ർ സ്വ​ദേ​ശി സൗ​മ്യ ര​ഞ്ജ​ൻ സ​മാ​ൽ (23) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

സം​ഭ​വ​ത്തി​ൽ സ​മാ​ലി​ന്‍റെ ഭാ​ര്യ ശു​ഭ​ശ്രീ ബെ​ഹ്റ(23), കാ​മു​ക​ൻ ത​പ​ൻ ഖി​ല്ലാ​ർ(26), ഇ​യാ​ളു​ടെ സ​ഹോ​ദ​രി പ്രി​തി​പ്ര​വ പ്രി​യ​ദ​ർ​ശി​നി, സു​രാ​ജ്, അ​ങ്കി​ത് എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്‌​ത​ത്.​സു​രാ​ജും അ​ങ്കി​ത്തു​മാ​ണ് പ്ര​തി​ക​ൾ​ക്ക് തോ​ക്ക് നി​ർ​മി​ച്ചു​ന​ൽ​കി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ശു​ഭ​ശ്രീ​യും ഭ​ർ​ത്താ​വും കു​റ​ച്ച് നാ​ളാ​യി അ​ക​ൽ​ച്ച​യി​ലാ​യി​രു​ന്നു. യു​വ​തി അ​ടു​ത്തി​ടെ സ​മാ​ലി​നോ​ട് വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ സ​മാ​ൽ വി​വാ​ഹ​മോ​ച​ന​ത്തി​ന് വി​സ​മ്മ​തി​ച്ചു. തു​ട​ർ​ന്ന് കാ​മു​ക​ന്‍റെ സ​ഹാ​യ​ത്തോ​ടെ കൊ​ല​പാ​ത​കം ന​ട​ത്തു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്‌​ച രാ​ത്രി​യാ​ണ് സൗ​മ്യ ര​ഞ്ജ​ൻ സ​മാ​ലി​നെ ബൈ​ക്കി​ലെ​ത്തി​യ അ​ജ്ഞാ​ത​ൻ വെ​ടി​വെ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ത്. റോ​ഡി​ൽ​ വെ​ച്ച് വെ​ടി​യേ​റ്റ യു​വാ​വി​നെ ഉ​ട​ൻ​ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

തു​ട​ർ​ന്ന് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ കു​ടു​ങ്ങി​യ​ത്. പ്ര​തി​ക​ളെ പോ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണ്.

National

ഡ​ൽ​ഹി​യി​ൽ കൗ​മാ​ര​ക്കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി; പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മൂ​ന്ന് പേ​ർ പി​ടി​യി​ൽ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ സു​ൽ​ത്താ​ൻ​പു​രി​യി​ൽ കൗ​മാ​ര​ക്കാ​ര​നെ കു​ത്തി​ക്കൊ​ന്നു. അ​യ​ൽ​വാ​സി​ക​ളാ​യ മ​റ്റ് കു​ട്ടി​ക​ളു​മാ​യി നേ​ര​ത്തെ ഉ​ണ്ടാ​യ നി​സാ​ര ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം നാ​ല് പേ​ര​ട​ങ്ങു​ന്ന സം​ഘം കു​ട്ടി​യെ ത​ട​ഞ്ഞു​നി​ർ​ത്തു​ക​യും സം​ഘ​ർ​ഷ​മു​ണ്ടാ​വു​ക​യും ചെ​യ്തു. ഇ​തേ തു​ട​ർ​ന്ന് കൈ​യി​ലു​ണ്ടാ​യി​രു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ച് കു​ട്ടി​യെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ചു. ക​ണ്ടു നി​ന്ന നാ​ട്ടു​കാ​ർ ഉ​ട​ൻ ത​ന്നെ കു​ട്ടി​യെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മൂ​ന്ന് പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രാ​ൾ​ക്കാ​യി തി​ര​ച്ചി​ൽ ന​ട​ക്കു​ക​യാ​ണ്. സ​മീ​പ​വാ​സി​ക​ളി​ൽ നി​ന്ന് മൊ​ഴി​ക​ൾ രേ​ഖ​പ്പെ​ടു​ത്തി വ​രു​ന്നു.

National

സേ​ല​ത്ത് അ​ധ്യാ​പി​ക​യെ ഭ​ർ​ത്താ​വ് വെ​ട്ടി​ക്കൊ​ന്നു

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ സേ​ല​ത്ത് അ​ധ്യാ​പി​ക​യെ സ്കൂ​ളി​ൽ വ​ച്ച് ഭ​ർ​ത്താ​വ് വെ​ട്ടി​ക്കൊ​ന്നു. തി​ണ്ട​മം​ഗ​ലം സ്വ​ദേ​ശി ശ്രീ​വി​ദ്യ (44) ആ​ണ് മ​രി​ച്ച​ത്.

ഓ​മ​ലൂ​ർ സ​ർ​ക്കാ​ർ സ്കൂ​ളി​ൽ വ​ച്ചാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ശ്രീ​വി​ദ്യ​യെ വെ​ട്ടി​പ​രി​ക്കേ​ല്പി​ച്ച ശേ​ഷം പ്ര​തി വി​ജ​യ​മു​രു​ഗ​ൻ ഇ​റ​ങ്ങി​യോ​ടു​ക​യാ​യി​രു​ന്നു.

മൂ​ന്ന് വ​യ​സു​ള്ള മ​ക​ളെ​യും എ​ടു​ത്തു​കൊ​ണ്ടാ​ണ് ഓ​ടി​പ്പോ​യ​ത്. വി​ജ​യ​മു​രു​ഗ​നേ​തി​രെ ശ്രീ​വി​ദ്യ ക​ഴി​ഞ്ഞ​യാ​ഴ്ച പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

National

ര​ണ്ടാ​ന​മ്മ​യു​ടെ ക്രൂ​ര​മ​ർ​ദ​നം, മൂ​ന്നു ​വ​യ​സു​കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം

ല​ക്നോ: ര​ണ്ടാ​ന​മ്മ​യു​ടെ ക്രൂ​ര​മ​ർ​ദ​ന​ത്തെ തു​ട​ർ​ന്ന് മൂ​ന്നു​വ​യ​സു​കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബു​ല​ന്ദ്ഷ​ഹ​ർ ജി​ല്ല​യി​ലെ പ​ഹാ​സു പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള സു​ർ​ജാ​വ​ലി ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.

പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ കു​ട്ടി​യെ ര​ണ്ടാ​ന​മ്മ​യാ​യ പൂ​നം ആ​ക്ര​മി​ച്ച​താ​യും ഇ​തേ​തു​ട​ർ​ന്ന് കു​ട്ടി​ക്ക് ഗു​രു​ത​ര പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.​തു​ട​ർ​ന്ന് ചി​കി​ത്സ​യ്ക്കാ​യി കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​യെ​ങ്കി​ലും മ​ര​ണം​സം​ഭ​വി​ച്ചു.

പൂ​ന​ത്തെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്നും കൂ​ടു​ത​ൽ നി​യ​മ​ന​ട​പ​ടി​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

District News

വ​യോ​ധി​ക​യെ വീ​ട്ടി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ൽ; കൊ​ല​പാ​ത​ക​മെ​ന്ന് സൂചന

വെ​ഞ്ഞാ​റ​മൂ​ട്: വ​യോ​ധി​ക​യെ വീ​ടി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. വെ​ള്ളു​മ​ണ്ണ​ടി ക​ല്ലി​യോ​ട് ഭു​വ​ന വി​ഹാ​റി​ല്‍ പ​രേ​ത​നാ​യ ദാ​മോ​ദ​ര​ന്‍ പി​ള്ള​യു​ടെ ഭാ​ര്യ ശാ​ര​ദാ​മ്മ​യാ​ണ്(72)​മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ വീ​ട്ട് വ​ള​പ്പ് വൃ​ത്തി​യാ​ക്കാ​നാ​നെ​ത്തി​യ ജോ​ലി​ക്കാ​രാ​ണ് മൃ​ത​ദേ​ഹം ആ​ദ്യ​മാ​യി കാ​ണു​ന്ന​ത്. തു​ട​ർ​ന്ന് വ​ലി​യ ക​ട്ട​യ്ക്കാ​ലി​ല്‍ താ​മ​സി​ക്കു​ന്ന മ​ക​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സെ​ത്തി പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി. കൊ​ല​പാ​ത​ക​മാ​ണ​ന്നും പീ​ഢ​ന​ത്തി​നി​ര​യാ​യി​ട്ടു​ണ്ട​ന്നും സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് സൂ​ച​ന ന​ൽ​കി. പ​രി​ശോ​ധ​ന​യി​ല്‍ മു​റി​യി​ല്‍ നി​ന്നും ഒ​രു വീ​ട്ടു​കാ​രു​ടേ​ത​ല്ലാ​ത്ത ഒ​രു ജോ​ഡി ചെ​രു​പ്പു​ക​ളും ഒ​രു മൊ​ബൈ​ല്‍ ഫോ​ണും ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.

ഫോ​ണി​ന്‍റെ ഉ​ട​മ​യെ​യും മ​റ്റ് ചി​ല​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി സു​ച​ന​യു​ണ്ട്. വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. മ​ക്ക​ള്‍. ഭു​വ​ന, ഗോ​പ​കു​മാ​ര്‍്, പ​രേ​ത​നാ​യ കൃ​ഷ്ണ​പ്ര​സാ​ദ്, മ​രു​മ​ക്ക​ള്‍. ജ​യ​കു​മാ​ര്‍, ക​രി​ഷ്മ.

Kerala

ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​ക കേ​സി​ലെ പ്ര​തി മ​രി​ച്ചനി​ല​യി​ൽ

പാ​ല​ക്കാ​ട്: വാ​ള​യാ​ർ അ​ട്ട​പ്പ​ള്ളം ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​ക കേ​സി​ൽ ജാ​മ്യ​ത്തി​ലാ​യി​രു​ന്ന ആ​റാം പ്ര​തി​യെ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. കി​ഴ​ക്കേ അ​ട്ട​പ്പ​ള്ള​ത്ത് വി​നോ​ദ്കു​മാ​റി​നെ​യാ​ണ്(54) വീ​ടി​നു സ​മീ​പ​ത്തെ പ​റ​മ്പി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ഡി​സം​ബ​ർ 17-നാ​ണ് ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി രാം ​നാ​രാ​യ​ൺ ഭാ​ഗേ​ൽ ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട​ത്.

കേ​സി​ൽ മ​ണ്ണാ​ർ​ക്കാ​ട് സ്പെ​ഷ​ൽ കോ​ട​തി ഇ​യാ​ൾ​ക്കു നേ​ര​ത്തേ ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. ഇ​തു റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ന്വേ​ഷ​ണ​സം​ഘം ഹൈ​ക്കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. ഇ​തു ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണ് പ്ര​തി​യു​ടെ മ​ര​ണം. ഇ​ര​യു​ടെ ബ​ന്ധു​ക്ക​ൾ​ക്കു പ​റ​യാ​നു​ള്ള​തു കേ​ൾ​ക്കാ​തെ​യാ​ണ് വി​ചാ​ര​ണ​ക്കോ​ട​തി ജാ​മ്യം ന​ൽ​കി​യ​തെ​ന്ന ആ​ക്ഷേ​പം ഉ​യ​ർ​ന്ന​തി​നെ​തു​ട​ർ​ന്നാ​യി​രു​ന്നു ഹൈ​ക്കോ​ട​തി​യു​ടെ ഇ​ട​പെ​ട​ൽ.

കേ​സി​ൽ ആ​കെ ഒ​ന്പ​തു പ്ര​തി​ക​ളു​ണ്ട്. ഒ​രു​മാ​സം​മു​ന്പ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ അ​പേ​ക്ഷ​യി​ൽ ഹൈ​ക്കോ​ട​തി മ​റ്റു എ​ട്ടു പ്ര​തി​ക​ളു​ടെ​യും ജാ​മ്യം റ​ദ്ദാ​ക്കി​യി​രു​ന്നു. ഇ​വ​ർ റി​മാ​ൻ​ഡി​ലാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം മ​ണ്ണാ​ർ​ക്കാ​ട് സ്പെ​ഷ​ൽ കോ​ട​തി പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് ഈ ​മാ​സം 18ലേ​ക്കു മാ​റ്റി​യി​രു​ന്നു. കൊ​ല്ല​പ്പെ​ട്ട രാം ​നാ​രാ​യ​ൺ ഭാ​ഗേ​ലി​ന്‍റെ ഭാ​ര്യ​യെ അ​ന്നു ഹാ​ജ​രാ​ക്കാ​നും മ​ണ്ണാ​ർ​ക്കാ​ട് പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി ജോ​മോ​ൻ ജോ​ൺ ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.

Kerala

കൊലക്കേസ് പ്രതിയെന്ന് വ്യാജപ്രചാരണം; പൊട്ടിക്കരഞ്ഞ് അടൂരിലെ യുഡിഎഫ് സ്ഥാനാർഥി ശാന്തകുമാർ

അടൂർ: വ്യാജ ലഘുലേഖ പ്രചരണത്തിൽ വൈകാരികമായി പ്രതികരിച്ച് അടൂരിലെ യുഡിഎഫ് സ്ഥാനാർഥി സി.വി. ശാന്തകുമാർ. കൊലക്കേസ് പ്രതിയെന്ന തരത്തിൽ വ്യാജപ്രചാരണം നടത്തുന്നുവെന്നും തന്നെ തേജോവധം ചെയ്യുകയാണെന്നും പറഞ്ഞ് ശാന്തകുമാർ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു.

ഒരു കൊലക്കേസിലും താൻ പ്രതിയല്ലെന്നും തന്‍റെ പേരിൽ ഇല്ലാത്ത കുറ്റങ്ങൾ ആരോപിച്ച് ലഘുലേഖകൾ ഇറക്കിയതിന് പിന്നിൽ സിപിഎം ആണെന്നും ശാന്തകുമാർ ആരോപിച്ചു. തന്‍റെ പേരിൽ ഒരു എഫ്‌ഐആറുമില്ല. ഉണ്ടെന്ന് തെളിയിച്ചാൽ സ്ഥാനാർഥിത്വം പിൻവലിക്കാമെന്നും ശാന്തകുമാർ പറഞ്ഞു.

തന്നെ വ്യക്തിഹത്യ ചെയ്യാൻ ശ്രമം നടക്കുന്നു. തനിക്ക് സങ്കടമുണ്ട് ഇങ്ങനെ ഒരു നോട്ടീസ് ഇറക്കിയതിൽ. സത്യസന്ധമായി പൊതുപ്രവർത്തനം നടത്തുന്ന ആളാണ് താൻ. തന്‍റെ ജീവന് പോലും ഭീഷണിയുണ്ട്. താനിപ്പോഴും ഗ്രാമപഞ്ചായത്ത് അംഗമാണ്. കളക്ടർ അന്വേഷിച്ചിരുന്നു തനിക്കെതിരെ കേസ് ഉണ്ടോ എന്ന്. തെരഞ്ഞെടുപ്പ് കമ്മീഷനിൽ തനിക്ക് വിശ്വാസമുണ്ട്. ഒരു കേസിലും താന്‍ പ്രതിയല്ല

പ്രതികളെ കണ്ടെത്താൻ കളക്ടർ നിർദ്ദേശിച്ചിരുന്നു. സത്യസന്ധമായി അന്വേഷണം നടത്തണമെന്നാണ് തന്‍റെ ആവശ്യം. പട്ടികജാതിക്കാരനായ എന്നെ ആക്ഷേപിക്കാനാണ് ശ്രമം. ജനം തീരുമാനിക്കട്ടെ ആര് തോൽക്കണം ആര് ജയിക്കണമെന്നും ശാന്തകുമാർ പറഞ്ഞു.

Kerala

പെ​രു​മ്പാ​വൂ​ര്‍ ആ​ള്‍​ക്കൂ​ട്ട​ക്കൊ​ല: കൊ​ല്ല​പ്പ​ട്ട യു​വാ​വ് നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി, ആ​റ് പ്ര​തി​ക​ളും റി​മാ​ന്‍​ഡി​ല്‍

കൊ​ച്ചി: പെ​രു​മ്പാ​വൂ​ര്‍ മു​ടി​ക്ക​ലി​ല്‍ ആ​സാം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ത​ല്ലി​ക്കൊ​ന്ന ആ​റു പ്ര​തി​ക​ളും റി​മാ​ന്‍​ഡി​ല്‍. മ​റ്റൊ​രു തൊ​ഴി​ലാ​ളി മൊ​ബൈ​ല്‍ ഫോ​ണി​ല്‍ പ​ക​ര്‍​ത്തി​യ ദൃ​ശ്യ​ങ്ങ​ളാ​ണ് കേ​സി​ല്‍ നി​ര്‍​ണാ​യ​ക തെ​ളി​വാ​യ​ത്. നൂ​റു​ല്‍ ഹു​സൈ​ന്‍ ക്രി​മി​ന​ല്‍ പ​ശ്ചാ​ത്ത​ല​മു​ള്ള ആ​ളാ​ണ് എ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ഇ​യാ​ള്‍​ക്കെ​തി​രെ ആ​സാ​മി​ല്‍ നി​ര​വ​ധി കേ​സു​ക​ളു​ണ്ട്.

പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍​ക്ക് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു ന​ല്‍​കും. ആ​സാം സ്വ​ദേ​ശി​ക​ളാ​യ അ​ലാ​വു​ദ്ദീ​ന്‍, സാ​ക്കി​ര്‍ ഹു​സൈ​ന്‍, ഹ​ബീ​ബു​ദ്ദീ​ന്‍, മു​സ​മ്മി​ല്‍ ഹ​ഖ്, ഹ​സ​ന്‍ അ​ലി, മി​നാ​റു​ല്‍ എ​ന്നി​വ​രാ​ണ് പ്ര​തി​ക​ള്‍. ക​ഴി​ഞ്ഞ ദി​വ​സം മു​ടി​ക്ക​ല്‍ വ​ഞ്ചി​നാ​ട് എ​എം വി​നീ​ര്‍ എ​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. തൊ​ഴി​ലാ​ളി​ക​ള്‍ താ​മ​സി​ക്കു​ന്ന മു​റി​യി​ല്‍ നൂ​റു​ല്‍ ഹു​സൈ​നെ സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ല്‍ ക​ണ്ടു.

ഇ​വി​ടെ നി​ന്ന് ഇ​റ​ങ്ങി​യോ​ടി​യ ഇ​യാ​ളെ പി​ടി​കൂ​ടി മ​റ്റൊ​രു മു​റി​യി​ല്‍ കൊ​ണ്ടു​പോ​യി മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. ഉ​രു​ള​ന്‍ ത​ടി​ക​ള്‍ ഉ​പ​യോ​ഗി​ച്ചു പു​റ​ത്തും മു​ഖ​ത്തും മാ​ര​ക​മാ​യി അ​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ചു. നെ​ഞ്ചി​നും വ​യ​റി​നും കൈ​കാ​ലു​ക​ള്‍​ക്കും ഗു​രു​ത​ര പ​രു​ക്കേ​റ്റി​രു​ന്നു. പ​ല്ലു​ക​ള്‍ ത​ക​ര്‍​ന്ന നി​ല​യി​ലാ​ണ്.

Kerala

പെരുമ്പാവൂരിൽ യുവാവിനെ തല്ലിക്കൊന്നു; ആറ് ഇതരസംസ്ഥാന തൊഴിലാളികൾ കസ്റ്റഡിയിൽ

കൊച്ചി: പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിൽ മോഷണം ആരോപിച്ച് യുവാവിനെ സംഘം ചേർന്ന് തല്ലിക്കൊന്നു. സംഭവത്തില്‍ ആറ് ഇതരസംസ്ഥാന തൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുത്തു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

ആസാം സ്വദേശികളായ അലാവുദ്ദീൻ, മിനാരുൾ, സാക്കിർ ഹുസൈൻ, ഹബീസുദീൻ, ഹസൻ അലി, മുസമ്മിൽ എന്നിവരാണ് പെരുമ്പാവൂർ പോലീസിന്റെ കസ്റ്റഡിയിലുള്ളത്. മരിച്ചയാളും ഇതരസംസ്ഥാന തൊഴിലാളിയാണ്.

പെരുമ്പാവൂർ മുടിക്കലിലെ എഎം വിനീർ എന്ന സ്ഥാപനത്തിൽ ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം. തൊഴിലാളികൾ താമസിക്കുന്ന മുറിയിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ മോഷ്ടിക്കാൻ ശ്രമം നടത്തിയെന്ന് പറഞ്ഞ് മൂന്ന് സഹോദരന്മാർ ഉൾപ്പെടെയുള്ള ആറ് പേർ ചേർന്ന് യുവാവിനെ മർദ്ദിക്കുകയായിരുന്നു.

പ്ലൈവുഡ് കമ്പനിയിലെ കോർ ഉപയോഗിച്ച് അടിച്ചതിനെ തുടർന്ന് ഇയാൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പ്രതികളെ കമ്പനിയിൽ നിന്നുതന്നെ പെരുമ്പാവൂർ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്. മരണമടഞ്ഞ ആളുടെ മൃതദേഹം പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

National

ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി; ഭാ​ര്യ അ​ട​ക്കം മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അം​റോ​ഹ​യി​ൽ ഭ​ർ​ത്താ​വി​നെ ഭാ​ര്യ​യും കാ​മു​ക​നും അ​യാ​ളു​ടെ സു​ഹൃ​ത്തും ചേ​ർ​ന്ന് ക​ഴു​ത്ത​റ​ത്ത് കൊ​ല​പ്പെ​ടു​ത്തി. കൂ​ലി​വേ​ല​ക്കാ​ര​നാ​യ മെ​ഹ്‌​രാ​ജി​നെ​യാ​ണ് ഭാ​ര്യ റൂ​ഹി, അ​വ​രു​ടെ സ​ഹോ​ദ​രീ​ഭ​ർ‌​ത്താ​വി​ന്‍റെ ബ​ന്ധു ഫ​ർ​മാ​ൻ, അ​യാ​ളു​ടെ സു​ഹൃ​ത്താ​യ അ​ദ്‌​നാ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് കൊ​ല​പ്പെ​ടു​ത്തി​യ​ത്.

റൂ​ഹി​യും ഫ​ർ​മാ​നു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു എ​ന്നും ഇ​രു​വ​രെ​യും ഒ​രു​മി​ച്ച് ജീ​വി​ക്കാ​ൻ മെ​ഹ്‌​രാ​ജ് എ​തി​ർ​ത്തി​രു​ന്നു എ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ഇ​തേ തു​ട​ർ​ന്ന് റൂ​ഹി മെ​ഹ്‌​രാ​ജി​നെ കൊ​ല​പ്പെ​ടു​ത്താ​നാ​യി ഭ​ക്ഷ​ണ​ത്തി​ൽ ഉ​റ​ക്ക​ഗു​ളി​ക ക​ല​ർ​ത്തി ന​ൽ​കി. മെ​ഹ്‌​രാ​ജ് ഉ​റ​ങ്ങി​യ​തി​ന് ശേ​ഷം റൂ​ഹി ഫ​ർ​മാ​നെ​യും അ​ദ്നാ​നെ​യും വീ​ട്ടി​ലേ​യ്ക്ക് വി​ളി​ച്ചു​വ​രു​ത്തി.

ഇ​രു​വ​രും മെ​ഹ്‌​രാ​ജി​ന്‍റെ കാ​ലു​ക​ൾ ക​യ​റു​പ​യോ​ഗി​ച്ച് കെ​ട്ടി​യി​ട്ട ശേ​ഷം ക​ത്തി​കൊ​ണ്ട് ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. രാ​ത്രി മു​ഴു​വ​ൻ റൂ​ഹി ര​ണ്ട് കു​ട്ടി​ക​ൾ​ക്കൊ​പ്പം മെ​ഹ്‌​രാ​ജി​ന്‍റെ മൃ​ത​ദേ​ഹ​ത്തി​ന​രി​കി​ൽ ചി​ല​വ‍​ഴി​ച്ചു. പി​റ്റേ​ന്ന് രാ​വി​ലെ മെ​ഹ്‌​രാ​ജി​ന്‍റെ പി​താ​വ് വ​ന്ന​പ്പോ​ൾ വീ​ട്ടി​ൽ മോ​ഷ​ണ​ശ്ര​മം ന​ട​ന്നു​വെ​ന്നും ആ​ക്ര​മ​ണം നേ​രി​ട്ടു​വെ​ന്നും ഇ​തി​നി​ടെ മെ​ഹ്‌​രാ​ജ് കൊ​ല്ല​പ്പെ​ട്ടു​വെ​ന്നു​മാ​ണ് റൂ​ഹി പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ സം​ശ​യം തോ​ന്നി​യ മെ​ഹ്‌​രാ​ജി​ന്‍റെ പി​താ​വ് പ​രാ​തി ന​ൽ​കു​ക​യും ഇ​വ​രെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​ക​യും ചെ​യ്തു. കു​റ്റം സ​മ്മ​തി​ച്ച പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച ര​ണ്ട് ക​ത്തി​ക​ൾ ക​ണ്ടെ​ടു​ത്തു. ഇ​വ​രു​ടെ പ​ക്ക​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു മൊ​ബൈ​ൽ ഫോ​ണു​ക​ളും പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

National

പോലീസ് ഏറ്റുമുട്ടലിൽ കൊലക്കേസ് പ്രതി വെടിയേറ്റ് മരിച്ചു

ആഗ്ര: ഉത്തർപ്രദേശിൽ പോലീസ് ഏറ്റുമുട്ടലിൽ കൊലക്കേസ് പ്രതി വെടിയേറ്റ് മരിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി സുനിലാണ്(29) കൊല്ലപ്പെട്ടത്.

ഇന്ന് രാവിലെ പോലീസ് അറസ്റ്റ് ചെയ്യുന്നതിനിടെയാണ് സുനിലിന് വെടിയേറ്റത്. കഴിഞ്ഞ ദിവസമാണ് താജ്ഗഞ്ച് പ്രദേശത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സുനിൽ കൊലപ്പെടുത്തിയത്.

സുനിൽ ഫിറോസാബാദിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് പിടികൂടിയത്. പോലീസ് അറസ്റ്റ് ചെയ്യുന്നതിനിടെ സുനിൽ പോലീസിന് നേരെ വെടിയുതിർത്തുവെന്നും ഇരുവരും തമ്മിൽ ഉണ്ടായ സംഘർഷത്തിനിടെയാണ് സുനിലിന് വെടിയേറ്റതെന്നും പോലീസ് പറഞ്ഞു.

ആക്രമണത്തിൽ സബ് ഇൻസ്‌പെക്ടർ വിശ്വജിത്തിന് വെടിയേറ്റു. പ്രതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പെൺകുട്ടിയുടെ കുടുംബം നടത്തുന്ന ഒരു ഷൂ ഫാക്ടറിയിലാണ് സുനിൽ ജോലി ചെയ്തിരുന്നത്. ചൊവ്വാഴ്ച പെൺകുട്ടിയെ കൊലപ്പെടുത്തി മൃതദേഹം മുറിയിലെ ഡ്രമ്മിൽ ഒളിപ്പിച്ച ശേഷം പ്രതി ഒളിവിൽ പോകുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

NRI

13 വ​യ​സു​കാ​രി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്: പ്ര​തി ജ​യി​ലി​ൽ മ​രി​ച്ച​നി​ല​യി​ൽ

ഡെ​ട്രോ​യി​റ്റ്: 13 വ​യ​സു​കാ​രി നാ​സി​യ ഹാ​രി​സി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട പ്ര​തി ജാ​ർ​വി​സ് ബ​ട്ട്സി​നെ (43) മി​ഷി​ഗ​ണി​ലെ ജ​യി​ലി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.

ശി​ക്ഷി​ക്ക​പ്പെ​ട്ട് ര​ണ്ടാ​ഴ്ച തി​ക​യു​ന്ന​തി​ന് മു​ൻ​പാ​ണ് സം​ഭ​വം. ജീ​വ​നൊ​ടു​ക്കി​യ​താ​ണ് എ​ന്നാ​ണ് നി​ഗ​മ​ന​മെ​ന്ന് മി​ഷി​ഗ​ൺ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ക​റ​ക്ഷ​ൻ​സ് അ​റി​യി​ച്ചു.

വ്യാ​ഴാ​ഴ്ച രാ​വി​ലെ ജാ​ക്സ​ണി​ലെ ചാ​ർ​ല​സ് ഇ. ​എ​ഗ്ല​ർ റി​സ​പ്ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് സെ​ന്‍റ​റി​ലെ സെ​ല്ലി​ലാ​ണ് ഇ​യാ​ളെ ക​ണ്ടെ​ത്തി​യ​ത്.

ഉ​ട​ൻ ത​ന്നെ ജീ​വ​ൻ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. 35 മു​ത​ൽ 60 വ​ർ​ഷം വ​രെ ത​ട​വു​ശി​ക്ഷ​യാ​ണ് ബ​ട്ട്സി​ന് കോ​ട​തി വി​ധി​ച്ച​ത്.

National

ഭാ​ര്യ​യെ ഗ്യാ​സ് സി​ലി​ണ്ട​ർ കൊ​ണ്ട​ടി​ച്ചു കൊ​ന്ന യു​വാ​വ് പി​ടി​യി​ൽ

ച​ണ്ഡീ​ഗ​ഡ്: ഹ​രി​യാ​ന​യി​ലെ ഗു​ഡ്ഗാ​വി​ൽ ഭാ​ര്യ​യെ ഗ്യാ​സ് സി​ലി​ണ്ട​ർ കൊ​ണ്ട​ടി​ച്ചു കൊ​ന്ന യു​വാ​വ് പി​ടി​യി​ൽ. ബി​ഹാ​റി​ലെ സ​മ​സ്തി​പൂ​ർ സ്വ​ദേ​ശി ഗു​ഞ്ച​നെ (22) യാ​ണ് ഭ​ർ​ത്താ​വ് സു​നി​ൽ (22) കൊ​ല​പ്പെ​ടു​ത്തി​യ​ത്.

ബ​ജ്‌​ഗേ​ര​യി​ലെ വാ​ട​ക​വീ​ട്ടി​ൽ ക​ഴി​യു​ന്ന ഇ​രു​വ​രെ​യും മാ​ർ​ച്ച് 24 ന് ​ശേ​ഷം പു​റ​ത്തേ​യ്ക്ക് കാ​ണ​ത്ത​ത്തി​നെ തു​ട​ർ​ന്ന് വീ​ട്ടു​ട​മ​സ്ഥ​ൻ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വീ​ടി​നു​ള്ളി​ൽ ഗു​ഞ്ച​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ത​ല​യ്ക്കും മു​ഖ​ത്തും മാ​ര​ക​മാ​യ പ​രി​ക്കേ​റ്റ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം.

സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ സു​നി​ലി​നെ പി​ന്നീ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി കു​റ്റം സ​മ്മ​തി​ച്ചു. മാ​ർ​ച്ച് 23 ന് ​ഇ​രു​വ​രും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​വു​ക​യും ഇ​യാ​ൾ ഗു​ഞ്ച​നെ ഗ്യാ​സ് സി​ലി​ണ്ട​ർ കൊ​ണ്ട​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു എ​ന്ന് സു​നി​ൽ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

വീ​ട്ടു​ട​മ​സ്ഥ​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്ന് സു​നി​ലി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ൽ മ​റ്റാ​രെ​ങ്കി​ലു​മു​ണ്ടോ എ​ന്ന​റി​യാ​നു​ള്ള അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Kerala

ഏലപ്പാറ ലോഡ്ജിലെ കൊലപാതകം: പ്രതി പിടിയിൽ

ഇടുക്കി: ഏലപ്പാറയിലെ ലോഡ്ജ് മുറിയില്‍ ഹോട്ടല്‍ തൊഴിലാളിയെ കൊലപ്പെടുത്തിയ പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടി കൂടി പോലീസ്. കോതമംഗലം കുട്ടമ്പുഴ സ്വദേശി മനു ജോസഫിനെ (45) കൊലപ്പെടുത്തിയശേഷം കടന്നുകളഞ്ഞ പശ്ചിമബംഗാള്‍ നാദിയ സ്വദേശി സൈഫുദ്ദീന്‍ മണ്ഡലിനെയാണ് (33) കോട്ടയം റെയില്‍വേ സ്റ്റേഷന് സമീപത്തുനിന്ന് പീരുമേട് പോലീസ് പിടികൂടിയത്.

ഏലപ്പാറ ടൗണിലെ അഭിലാഷ് ഹോട്ടലില്‍ കഴിഞ്ഞ ഒരാഴ്ചയായി മനു ജോസഫും സൈഫുദ്ദീനും ജോലി ചെയ്തുവരികയായിരുന്നു. ഇരുവരും ഏലപ്പാറയിലെ ലോഡ്ജിലായിരുന്നു താമസം. ഇന്നു രാവിലെ മനു ജോസഫിനെ താമസസ്ഥലത്ത് തലയ്ക്കും മുഖത്തും മാരകമായി പരിക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതോടെ ഒപ്പമുണ്ടായിരുന്ന അന്യസംസ്ഥാന തൊഴിലാളിയെ കാണാതായത് സംശയത്തിന് ഇടയാക്കി.

കൊല്ലപ്പെട്ടയാളെക്കുറിച്ചോ കൂടെയുണ്ടായിരുന്നയാളെക്കുറിച്ചോ തുടക്കത്തില്‍ വ്യക്തമായ സൂചനകള്‍ പോലീസിന് ലഭിച്ചിരുന്നില്ല. പീരുമേട് ഡിവൈഎസ്പി സാജു വര്‍ഗീസിന്‍റെ നേതൃത്വത്തില്‍ നടന്ന ഊര്‍ജിതമായ അന്വേഷണത്തിനൊടുവിലാണ് പ്രതി സൈഫുദ്ദീന്‍ മണ്ഡലാണെന്ന് തിരിച്ചറിഞ്ഞത്.

പ്രതി നാട്ടിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തില്‍ റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു. കോട്ടയം ജില്ലാ പോലീസിന്‍റെ സഹായത്തോടെ നടത്തിയ നീക്കത്തിനൊടുവില്‍ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിന്നും ട്രെയിന്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്.

Kerala

ഏലപ്പാറയിലെ ലോഡ്ജില്‍ ഹോട്ടല്‍ തൊഴിലാളി മരിച്ച നിലയില്‍

ഇടുക്കി: ഏലപ്പാറയിലെ ലോഡ്ജില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കോതമംഗലം സ്വദേശി മനുവിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഏലപ്പാറയിലെ ഹോട്ടൽ ജീവനക്കാരനാണ് മനു.

സംഭവം കൊലപാതകമെന്നാണ് പോലീസ് സംശയം. മനുവിന്‍റെ ഒപ്പം താമസിച്ചിരുന്നയാളുമായി ലോഡ്ജിനുള്ളില്‍ അടിപിടി ഉണ്ടായതിനെതുടര്‍ന്നാണ് മനു മരിച്ചതെന്നാണ് പോലീസ് നിഗമനം.

ലോഡ്ജില്‍ ഇയാള്‍ക്കൊപ്പം താമസിച്ച ഇതര സംസ്ഥാന സ്വദേശി ഒളിവിലാണ്. രാവിലെ ലോഡ്ജിലെ ജീവനക്കാരനാണ് മനുവിനെ മരിച്ച നിലയില്‍ കണ്ടത്.

പീരുമേട് പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ച് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഒളിവില്‍ പോയ ജാര്‍ഖണ്ഡ് സ്വദേശിയ്ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

Latest News

Corehub Up