x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാഷ്മീരി​ൽ 12 വ​യ​സു​കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത് കൊ​ല​പ്പെ​ടു​ത്തി


Published: May 25, 2026 11:12 AM IST | Updated: May 25, 2026 11:45 AM IST

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീരി​ലെ ബു​ഡ്ഗാ​മി​ൽ 12 വ​യ​സു​കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത് കൊ​ല​പ്പെ​ടു​ത്തി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. ഞാ​യ​റാ​ഴ്ച രാ​വി​ലെ 200 മീ​റ്റ​ർ അ​ക​ലെ​യു​ള്ള വ​യ​ലി​ൽ നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് വ​ലി​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നു.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ഗ​ൽ​വാ​ൻ​പോ​ര ഗ്രാ​മ​ത്തി​ൽ നി​ന്ന് കു​ട്ടി​യെ കാ​ണാ​താ​വു​ന്ന​ത്. തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് പെ​ൺ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​ത് ബ​ലാ​ത്സം​ഗ​വും കൊ​ല​പാ​ത​ക​വു​മാ​ണെ​ന്നാ​ണ് പോ​ലീ​സ് പ​റ​ഞ്ഞ​ത്.

ജ​മ്മു കാ​ശ്മീ​ർ മു​ഖ്യ​മ​ന്ത്രി ഒ​മ​ർ അ​ബ്ദു​ള്ള​യും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി സ​ക്കീ​ന യാ​തൂ​വും പെ​ൺ​കു​ട്ടി​യു​ടെ വീ​ട് സ​ന്ദ​ർ​ശി​ക്കു​ക​യും എ​ത്ര​യും വേ​ഗം നീ​തി ല​ഭ്യ​മാ​ക്കു​മെ​ന്ന് കു​ടും​ബ​ത്തി​ന് ഉ​റ​പ്പ് ന​ൽ​ക്കു​ക​യും ചെ​യ്തു.

Tags : girl rape murder

Recent News

Corehub Up