National
ന്യൂഡൽഹി: പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെടിവച്ച് പോലീസ്. ഡൽഹിയിൽ ഫുട്പാത്തിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെയാണ് പ്രതി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.
കേസിൽ അറസ്റ്റിലായ പ്രതി ബബ്ലൂ പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോകാൻ ശ്രമിച്ചതോടെയാണ് പോലീസ് വെടിയുതിർത്തത്. വെടിവയ്പ്പിൽ കാലിന് പരിക്കേറ്റ ഓൺലൈൻ ടാക്സി ഡ്രൈവറായ പ്രതിയെ നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തിങ്കളാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് മാതാപിതാക്കൾക്കൊപ്പം ഫുട്പാത്തിൽ ഉറങ്ങുകയായിരുന്ന മകളെ കാണാനില്ലെന്ന് കാണിച്ച് മെഹ്റോളി പോലീസിൽ പരാതി നൽകുന്നത്. പരാതി ലഭിച്ചതിന് പിന്നാലെ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് ഓൺലൈൻ ടാക്സി ഡ്രൈവറായ ബബ്ലൂ പോലീസിന്റെ പിടിയിലാകുന്നത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയുണ്ടായി.
ഫുട്പാത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയ പെൺകുട്ടിയെ ഗുരുഗ്രാമിലേക്ക് കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി സമ്മതിച്ചു. പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഡൽഹിയിലെ മെഹ്റോളിയിലുള്ള വനപ്രദേശത്ത് ഉപേക്ഷിക്കുകയാണ് പ്രതി ചെയ്തത്. ഇവിടെ നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തത്. പ്രതി കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചതോടെയാണ് വെടിവയ്ക്കേണ്ടി വന്നതെന്നും കേസിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നും പോലീസ് വ്യക്തമാക്കി.
Kerala
കൊച്ചി: എറണാകുളം ചെറായിയില്‍ പതിനഞ്ചുകാരിയെ കാണാനില്ലെന്ന് പരാതി. ചെറായി ഗൗരീശ്വരം ഭാഗത്ത് താമസിക്കുന്ന പെണ്‍കുട്ടിയെയാണ് കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് കാണാതായത്.
ജൂണ്‍ 18ന് രാത്രി ഉറങ്ങാന്‍ കിടന്ന പെണ്‍കുട്ടിയെ നേരം പുലര്‍ന്നപ്പോഴാണ് കാണാതായത്. പിതാവ് നല്കിയ പരാതിയില്‍ മുനമ്പം പോലീസ് അന്വേഷണം ആരംഭിച്ചു.
National
ലക്നോ: ഉത്തർപ്രദേശിലെ കാൺപൂരിൽ പതിനഞ്ചുകാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച ജ്വല്ലറി ഉടമ അറസ്റ്റിൽ. കാൺപൂർ സ്വദേശി അശോക് കുമാർ രസ്തോഗിയാണ് പിടിയിലായത്. കാൺപൂരിൽ ഒന്നിലേറെ സ്വർണക്കടകളുടെ ഉടമയാണ് അശോക്. ഇയാളുടെ ഷോറൂമിലെ ജോലിക്കെത്തിയതായിരുന്നു പെൺകുട്ടി.
സ്കൂട്ടറോടിക്കാൻ പഠിപ്പിക്കാമെന്നു പറഞ്ഞ് കുട്ടിയെ ഇയാൾ തന്റെ ഫാംഹൗസിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. സ്കൂട്ടർ വാങ്ങിനൽകാമെന്നും ഇയാൾ കുട്ടിയോട് പറഞ്ഞു. തുടർന്ന് ഫാംഹൗസിലെത്തിയ ശേഷം ഇയാൾ കുട്ടിയെ തടഞ്ഞു നിർത്തുകയും ഭീഷണിപ്പെടുത്തി പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. പീഡന വിവരം പുറത്തു പറഞ്ഞാൽ കുടുംബത്തെ മുഴുവൻ ജയിലിലാക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി.
പിന്നീട് പലതവണ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയെന്ന് പോലീസ് പറഞ്ഞു. ഭീഷണി സഹിക്കാതായതോടെ കുട്ടി വിവരം പിതാവിനെ അറിയിച്ചു. തുടർന്ന് കുടുംബം പോലീസിനെ സമീപിക്കുകയും അശോകിനെതിരെ കേസെടുക്കുകയും ചെയ്തു.
Kerala
തിരുവനന്തപുരം: പ്രണയം നിരസിച്ച 16കാരിയെ കുത്തി പരിക്കേൽപ്പിച്ചു. കന്യാകുളങ്ങര സ്വദേശിനിയായ പെൺകുട്ടിക്ക് കഴുത്തിനാണ് കുത്തേറ്റത്.
പനവൂർ സ്വദേശിയായ ഫഹദ്(21) ആണ് പ്രണയം നിരസിച്ചതിനെ തുടർന്ന് പെൺകുട്ടിയെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ചത്. പെൺകുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയില്‍ പ്രവേശിപ്പിച്ചു.
പെൺകുട്ടിയുടെ വീടിന് സമീപത്തായി യുവാവ് കാറിൽ കാത്തുനിന്ന ഫഹദ്, പെൺകുട്ടിയെ കുത്തിവീഴ്ത്തിയശേഷം കാറിൽ കടന്നുകളയുകയായിരുന്നു. അമിതവേഗതയിൽ കാർ ഓടിച്ച പ്രതി, എതിർവശത്തിന്ന് വന്ന വാഹനത്തെ ഇടിച്ചുതെറിപ്പിച്ചാണ് കടന്നുകളഞ്ഞത്.
വീട്ടിൽനിന്ന് പുസ്തകം വാങ്ങാനായി പുറത്തേക്കിറങ്ങിയ കുട്ടിയെ വീടിനു സമീപം ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നാണ് ഫഹദ് കുത്തി പരിക്കേൽപ്പിച്ചത്. മുഖത്തും കഴുത്തിനും ആണ് കുത്തേറ്റിരിക്കുന്നത്. കഴുത്തിനു പുറകിലെ കുത്ത് ആഴത്തിലുള്ളതാണെന്ന് കണ്ടുനിന്നവർ പറയുന്നു. പ്രദേശത്ത് പിടിവലി കൂടിയതിന്റെ ലക്ഷണങ്ങളുമുണ്ട്.
നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ പെൺകുട്ടിയെ ഉടൻതന്നെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചു. വട്ടപ്പാറ പോലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു.
Kerala
കൊച്ചി: പാലക്കാട് ജില്ലയിലെ പെൺകുട്ടിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്.
13 വര്‍ഷത്തിനിടെ 23 കുട്ടികള്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസുകളുടെ കാര്യത്തില്‍ സിബിഐ നിലപാട് അറിയിക്കാനും കോടതി ഉത്തരവിട്ടു.
11 കാരിയുടെ മരണവുമായി ബന്ധപ്പെട്ട് കൊല്ലങ്കോട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് സിബിഐ അന്വേഷിക്കാനാണ് ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ജസ്റ്റീസ് വി.എം. ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് ഉത്തരവിട്ടത്. ക്രൈംബ്രാഞ്ചിന്റെ അന്വേഷണറിപ്പോര്‍ട്ടില്‍ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നിര്‍ദേശം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ സിബിഐക്കു കൈമാറാനും വാളയാര്‍ നീതി സമരസമിതി അംഗങ്ങള്‍ നല്കിയ പൊതുതാത്പര്യ ഹര്‍ജിയിലെ ഉത്തരവില്‍ കോടതി നിര്‍ദേശിച്ചു. കേസ് വീണ്ടും ഓഗസ്റ്റ് ആറിന് പരിഗണിക്കാന്‍ മാറ്റി.
വാളയാര്‍, കസബ, കൊല്ലങ്കോട് പോലീസ് സ്റ്റേഷന് പരിധിയില്‍ 2010- 23 കാലയളവില്‍ 23 കുട്ടികള്‍ മരിച്ചത് ദുരൂഹസാഹചര്യത്തിലാണെന്ന് ഹര്‍ജിയില്‍ പറയുന്നു. വാളയാര്‍ പെണ്‍കുട്ടികളുടെയും മലബാര്‍ സിമന്റ്സ് കമ്പനി സെക്രട്ടറിയായിരുന്ന വി. ശശീന്ദ്രന്റെ മക്കളുടെയും മരണം സംബന്ധിച്ചു നടത്തുന്ന അന്വേഷണത്തിന്റെ നിലവിലെ സ്ഥിതി എന്തെന്ന് സിബിഐയോട് ആരാഞ്ഞെങ്കിലും റിപ്പോര്‍ട്ട് ലഭിച്ചില്ലെന്ന് ഉത്തരവില്‍ പറയുന്നു.
പാലക്കാട് ജില്ലാ പോലീസ് മേധാവിയില്‍നിന്നു വിശദാംശങ്ങള്‍ തേടാമെന്നും കേസ് അന്വേഷണത്തെക്കുറിച്ചുള്ള വിശദ റിപ്പോര്‍ട്ട് നല്‍കണമെന്നും സിബിഐക്ക് കോടതി നിര്‍ദേശം നല്കി. കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എല്ലാ മാസവും ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റിയും താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയും കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അഥോറിറ്റി (കെല്‍സ) ചെയര്‍മാനു നല്‍കണം.
കുട്ടികളുടെ അവകാശങ്ങളും ശിശുസംരക്ഷണ നിയമങ്ങളും സംബന്ധിച്ച് ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കണം. ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, ശിശുക്ഷേമ സമിതികള്‍, പോലീസ്, വിദ്യാഭ്യാസ വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് എന്നിവയുടെ ഏകോപനം ഉണ്ടാകണം. തദ്ദേശസ്ഥാപനങ്ങള്‍, കുടുംബശ്രീ യൂണിറ്റുകള്‍, സാമൂഹിക സംഘടനകള്‍ എന്നിവയുമായി സഹകരിച്ച് ശിശുസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്നും ഉത്തരവില്‍ പറയുന്നു.
Kerala
കോഴിക്കോട്: കോഴിക്കോട് ഷിഗല്ല ബാധിച്ച് നാലരവയസുകാരി മരിച്ചു. തലക്കുളത്തൂർ സ്വദേശി ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്.
കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ചയാണ് കുട്ടിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചിരുന്നു. ചികിത്സയിലിരിക്കേ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
ഷിഗല്ല വിഭാഗത്തിൽപെടുന്ന ബാക്ടീരിയകളാണ് ഷിഗല്ലോസിസ്രോഗാണുബാധയ്ക്ക് കാരണമാവുന്നത്. വയറിളക്കമാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. എന്നാൽ ഇത് സാധാരണ വയറിളക്കത്തേക്കാൾ ഗുരുതരമാണ്. രോഗ ലക്ഷണങ്ങൾ ഗുരുതരാവസ്ഥയിലെത്തിയാൽ അഞ്ച് വയസിന് താഴെ രോഗം പിടിപെട്ട കുട്ടികളിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും മരണ സാധ്യത കൂടുതലാണ്.
National
മുംബൈ: മഹാരാഷ്ട്രയിലെ ദഹാനുകർവാടി മെട്രോ സ്റ്റേഷനിലെ ലിഫ്റ്റിനുള്ളിൽ വച്ച് കൗമാരകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. പശ്ചിമ ബംഗാൾ സ്വദേശി ഡോണി (44) യെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന് ശേഷം ഓടിപ്പോയ പ്രതിയെ റയ്പൂരിൽ വച്ച് ഗീതാഞ്ജലി എക്സ്പ്രസ് ട്രെയിനിൽ നിന്നാണ് പോലീസ് പിടികൂടിയത്.
മുംബൈയിൽ ജോലിക്കായി എത്തിയതായിരുന്നു ഇയാൾ. 17 വയസുകാരിയായ പെൺകുട്ടിയുടെ കൂടെ ലിഫ്റ്റിനുള്ളിൽ കയറിയതായിരുന്നു ഡോണി. ലിഫ്റ്റിന്റെ വാതിലുകൾ അടഞ്ഞതോടെ ഇയാൾ പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു.
ഉടൻ തന്നെ ലിഫ്റ്റിന് പുറത്തിറങ്ങിയ പെൺകുട്ടി ആദ്യം മെട്രോ ജീവനക്കാരെയും പിന്നീട് പോലീസിനെയും വിവരമറിയിച്ചു. തുടർന്ന് കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. മെട്രോ പരിസരത്തിന് അകത്തും പുറത്തുമായി സ്ഥാപിച്ചിരുന്ന 64 കാമറകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ മെട്രോ അധികൃതർ പോലീസിന് കൈമാറിയിരുന്നു.
തുടർന്ന് പോലീസ് ഉദ്യോഗസ്ഥർ റെയിൽവേ സുരക്ഷാ ഏജൻസികളുമായി ബന്ധപ്പെട്ട് റായ്പൂരിൽ വച്ച് പ്രതിയെ ട്രെയിനിൽ നിന്ന് ഇറക്കി അറസ്റ്റ് ചെയ്യുകയായിരുന്നു. മുംബൈയിൽ എത്തിച്ച ഇയാൾക്കെതിരെ പീഡനശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
Kerala
കാസർഗോഡ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 30 വർഷം കഠിന തടവും 25,000രൂപ പിഴയും.
പനയാൽ കുറുക്കൻകുന്ന് കോളനിയിലെ മധുസൂദനൻ നായരെ(63) യാണ് സ്പെഷ്യൽ കോർട്ട് ഫോർ ദി ട്രയൽ ഓഫ് ഒഫൻസസ് അണ്ടർ പോക്സോ ആക്ട് പ്രകാരം ഹൊസ്ദുർഗ് ജഡ്ജ് പി.എം. സുരേഷ് ശിക്ഷിച്ചത്.
ചീമേനി പൊലീസ് സ്റ്റേഷൻ പരിധിയിലെ 11 വയസുള്ള പെൺകുട്ടിയെയാണ് ഇയാൾ പീഡിപ്പിച്ചത്. 2023 മെയ് 25ന് കുട്ടിയുടെ അമ്മ ക്ഷേത്രദർശനത്തിന് പോയസമയം ലൈംഗീക അതിക്രമത്തിന് വിധേയമാക്കിയന്നെ കേസിലാണ് ശിക്ഷ. കുട്ടി അനുജനോടൊപ്പം വീട്ടിൽ കിടന്നുറങ്ങുന്ന സമയത്താണ് പീഡനം.
ചീമേനി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ എസ്ഐ ആയിരുന്ന കെ. അജിതയാണ്. പ്രോസിക്യൂഷന് വേണ്ടി ഹൊസ്ദുർഗ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ. ഗംഗാധരൻ ഹാജരായി. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടുതൽ തടവ് അനുഭവിക്കണം.
National
ശ്രീനഗർ: ജമ്മു കാഷ്മീരിലെ ബുഡ്ഗാമിൽ 12 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ഞായറാഴ്ച രാവിലെ 200 മീറ്റർ അകലെയുള്ള വയലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് വലിയ പ്രതിഷേധം ഉയർന്നു.
ശനിയാഴ്ച വൈകുന്നേരമാണ് ഗൽവാൻപോര ഗ്രാമത്തിൽ നിന്ന് കുട്ടിയെ കാണാതാവുന്നത്. തുടർന്ന് പോലീസ് നടത്തിയ തിരച്ചിലിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിൽ ഇത് ബലാത്സംഗവും കൊലപാതകവുമാണെന്നാണ് പോലീസ് പറഞ്ഞത്.
ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും വിദ്യാഭ്യാസ മന്ത്രി സക്കീന യാതൂവും പെൺകുട്ടിയുടെ വീട് സന്ദർശിക്കുകയും എത്രയും വേഗം നീതി ലഭ്യമാക്കുമെന്ന് കുടുംബത്തിന് ഉറപ്പ് നൽക്കുകയും ചെയ്തു.
Kerala
മലപ്പുറം: ഏറാന്തോട്ട് കാറിടിച്ച് നാലുവയസുകാരി മരിച്ച സംഭവത്തില്‍ അപകടമുണ്ടാക്കിയ വാഹനമോടിച്ച യുവതിയെ പോലീസ് അറസ്റ്റുചെയ്ത് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടു. ഏറാന്തോട് തെക്കന്‍ ഹൗസില്‍ ആയിഷ റഹ്നയെയാണ് മങ്കട പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടത്.
അങ്ങാടിപ്പുറം ഏറാന്തോട് തോട്ടുങ്ങല്‍ ഹൗസില്‍ സെയ്ഫുദ്ദീന്റെ മകള്‍ ഇഫ്സ ഫാത്തിമയാണ് അപകടത്തില്‍ മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 11ന് കാറിടിച്ച് വീടിന്റെ മതില് തകര്‍ന്നാണ് ഇഫ്സ മരിച്ചത്. റഹ്ന ഡ്രൈവിംഗ് പഠിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
അശ്രദ്ധയോടെ വാഹനമോടിച്ച് മരണത്തിന് കാരണമായതിനുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിട്ടുള്ളതെന്ന് മങ്കട ഇന്‍സ്പെക്ടര്‍ പറഞ്ഞു. കാറോടിച്ചിരുന്ന യുവതിക്ക് ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലെന്നും ലേണേഴ്സ് ലൈസന്‍സ് മാത്രമാണുള്ളതെന്നും പൊലീസ് പറഞ്ഞു.
സെയ്ഫുദ്ദീന്റെ സഹോദരന്റെ മകള്‍ പത്താം ക്ലാസില്‍ മികച്ച വിജയം നേടിയതിന്റെ സന്തോഷത്തില്‍ അവരുടെ വീട്ടില്‍വച്ച് കേക്ക് മുറിച്ച് മധുരം പങ്കുവച്ച് വീട്ടിൽ നിന്നിറങ്ങുമ്പോള്‍ നിയന്ത്രണം വിട്ട് വന്ന കാര്‍ മതിലും ഗേറ്റും തകര്‍ത്താണ് അപകടം. കുട്ടി മതിലിനടയില്‍പ്പെടുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇഫ്സ ഫാത്തിമയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Kerala
തിരുവനന്തപുരം: ചികിത്സാ പിഴവിനെ തുടർന്ന് വലതുകൈ നഷ്ടപ്പെട്ട നാലാംക്ലാസുകാരി വിനോദിനി വി.ഡി. സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങ് കാണാൻ എത്തി. ഏറ്റവും സങ്കടകരമായ സാഹചര്യത്തിൽ തനിക്ക് കൈത്താങ്ങായ പ്രിയ നേതാവ് മുഖ്യമന്ത്രിയാകുന്നത് കുഞ്ഞുവിനോദിനി കൺനിറയെ കണ്ടു.
പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സപ്പിഴവു മൂലം വലതു കൈ മുറിച്ചു മാറ്റേണ്ടിവന്ന പല്ലശന സ്വദേശിയായ വിനോദിനിക്ക് ആധുനിക കൃത്രിമക്കൈ വയ്ക്കാന്‍ സഹായിച്ചതു പ്രതിപക്ഷ നേതാവായിരുന്ന വി.ഡി.സതീശനാണ്. വിനോദിനിക്കു വീടു നിര്‍മിക്കാന്‍ സ്ഥലം കണ്ടെത്തിയതും സതീശന്റെ ഇടപെടലിലായിരുന്നു.
സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിനു പിന്നാലെ പല്ലാവൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം ലഡു വിതരണത്തിനു വിനോദിനിയുമുണ്ടായിരുന്നു. സത്യപ്രതിജ്ഞയ്ക്കു ശേഷം വി.ഡി.സതീശനെ കാണാന്‍ ആഗ്രഹമുണ്ടെന്ന് വിനോദിനി പറഞ്ഞു.
National
ചെന്നൈ: തമിഴ്നാട്ടിലെ തിരുപ്പത്തൂരിൽ നായയ്ക്ക് നൽകാനായി വച്ചിരുന്ന പഴകിയ കോഴിക്കറി കഴിച്ച് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. തിരുപ്പത്തൂർ ജില്ലയിൽ ആമ്പൂരിനടുത്താണ് സംഭവം.
നായയ്ക്ക് കൊടുക്കാനായി വീട്ടുകാർ മാറ്റിവെച്ചിരുന്ന ഭക്ഷണം മൂന്ന് വയസുകാരി അബദ്ധത്തിൽ കഴിച്ചതായാണ് ലഭ്യമാകുന്ന വിവരം. മാതഗഡുപ്പ് സ്വദേശിയും മരംകയറ്റ തൊഴിലാളിയുമായ സതീഷിന്റെ മകൾ ഭൂമികയാണ് മരിച്ചത്.
സതീഷിനും ഭാര്യ ശ്രേയയ്ക്കും ഒരു മകനും രണ്ട് പെൺമക്കളുമടക്കം മൂന്ന് കുട്ടികളാണുള്ളത്. കഴിഞ്ഞ ഞായറാഴ്ച ശ്രേയ കോഴിയെ വാങ്ങി കറിവച്ചിരുന്നു. ഈ കറിയിൽ നിന്നും ബാക്കിവന്നത് നായയ്ക്ക് നൽകാനായി മാറ്റിവെച്ചിരിക്കുകയായിരുന്നു.
Kerala
പത്തനംതിട്ട: ഓമല്ലൂരിൽ വീടിനകത്തേക്ക് ഓടിക്കയറിയ തെരുവുനായ മൂന്നു വയസുകാരിയെ മാരകമായി ആക്രമിച്ചു. കുട്ടിയുടെ കണ്ണിനും മുഖത്തുമാണ് നായയുടെ കടിയേറ്റത്. ഓമല്ലൂർ പൈവള്ളി ചരുവിൽ പ്രതിഭയുടെ മകൾ സുകന്യയെയാണ് ആക്രമിച്ചത്.
വീടിന്റെ അടുക്കള വാതിലിലൂടെയാണ് നായ അകത്തു പ്രവേശിച്ചത്. അകത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ ആണ് നായ ആക്രമിച്ചത്. ബഹളം കേട്ട് ഓടിയെത്തിയ അമ്മയാണ് കുഞ്ഞിനെ നായയിൽ നിന്നു രക്ഷിച്ചത്.
അപ്പോഴേക്കും മുഖത്തും കണ്ണിനും മുറിവേറ്റിരുന്നു. ഗുരുതരമായ പരിക്കേറ്റ സുകന്യയെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇതേസ്ഥലത്ത് രാവിലെ നടക്കാനിറങ്ങിയ ഒരു വൈദികനെയും വയോധികനെയും നായ ആക്രമിച്ചിരുന്നു. അതേനായ തന്നെയാണ് മൂന്നുവയസുകാരിയെയും കടിച്ചതെന്ന് കരുതുന്നു.
Kerala
കൊല്ലം: പാലരുവി എക്സ്പ്രസിൽ തമിഴ്നാട് സ്വദേശിനിയായ ആറു വയസുകാരിക്കു നേരെ ക്രൂര ലൈംഗികാതിക്രമം. സംഭവത്തിൽ പ്രതി പിടിയിൽ. കൊല്ലം ആയത്തിൽ സ്വദേശി സാനിഷ്(40) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം പുലർച്ചെയാണ് സംഭവം. ട്രെയിനിലെ ജനറൽ കംപാർട്ട്മെന്റിലെ തറയിൽ മുത്തച്ഛനോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ പ്രതി മറ്റൊരു കംപാർട്ട്മെന്റിൽ എത്തിച്ചാണ് പീഡിപ്പിച്ചത്.
സംഭവം കണ്ട തൊട്ടടുത്ത സീറ്റിലെ യാത്രക്കാരി ദൃശ്യങ്ങൾ പകർത്തുകയും പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് പോലീസെത്തി ഇയാളെ പിടികൂടി. വധശ്രമം ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ് സാനിഷെന്ന് പോലീസ് അറിയിച്ചു.
National
ജയ്പൂർ: രാജസ്ഥാനിലെ ബൂന്ദിയിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ഒമ്പത് വയസുകാരി മരിച്ചു. മൂന്നാം ക്ലാസ് വിദ്യാർഥിനി റിങ്കു ഭീലാണ് മരിച്ചത്. വീടിന് സമീപമുള്ള വയലിൽ നിൽക്കുമ്പോഴായിരുന്നു ഒരു കൂട്ടം തെരുവുനായ്ക്കൾ ചേർന്ന് റിങ്കുവിനെ ആക്രമിച്ചത്.
ശരീരത്തിന്റെ പല ഭാഗങ്ങളിലും നായ്ക്കൾ കടിച്ചുകീറി. റിങ്കുവിന്റെ നിലവിളി കേട്ട് ഓടിയെത്തിയ വീട്ടുകാർ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വിവരമറിഞ്ഞ് ലോക്സഭാ സ്പീക്കർ ഓം ബിർള പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ചിക്കുകയും ഒരു ലക്ഷം രൂപ കൈമാറുകയും ചെയ്തു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംഭവത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
Kerala
കൊച്ചി: കാലടി കാഞ്ഞൂരില്‍ പെണ്‍കുട്ടി പാമ്പ് കടിയേല്‍ക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. രാവിലെ ചെടി നനക്കുമ്പോള്‍ ചെടിച്ചട്ടിയില്‍ നിന്നും പാമ്പ് പുറത്തേക്ക് വരികയായിരുന്നു.
കാഞ്ഞൂര്‍ സ്വദേശിയായ ഡേവിസ് എന്നയാളുടെ വീട്ടിലാണ് സംഭവം. ഡേവിസിന്റെ 11 വയസായ മകള്‍ വെള്ളം നനയ്ക്കുന്നതിനിടെയാണ് ചെടിച്ചട്ടിയില്‍ പാമ്പിനെ കണ്ടത്.
വീടിനോട് ചേര്‍ന്നുള്ള കാര്‍പോര്‍ച്ചിന് സൈഡിലുള്ള ചെടിച്ചട്ടിയില്‍ നിന്നാണ് പാമ്പ് ഇഴഞ്ഞു പോയത്. പാമ്പിനെ കണ്ടയുടന്‍ പെണ്‍കുട്ടി മറ്റൊരു ഭാഗത്തേക്ക് നീങ്ങിയതിനാല്‍ കടിയേല്‍ക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. പാമ്പ് ഇഴഞ്ഞു പോയതിനാല്‍ ഏത് പാമ്പാണ് എന്നത് കണ്ടെത്താനായില്ല.
അതേസമയം, കോഴിക്കോട് കല്ലാച്ചിയിലും വിദ്യാര്‍ഥി പാമ്പ് കടിയേല്‍ക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ട വീഡിയോയും പുറത്തു വന്നിരുന്നു. ഇതിനിടെ സംസ്ഥാനത്ത് വീണ്ടും പാമ്പ് കടിയേറ്റ് മരണം സ്ഥിരീകരിച്ചു. ആലപ്പുഴ കുട്ടനാട്ടിലാണ് ഇന്ദിര (65) എന്ന വീട്ടമ്മ പാമ്പ് കടിയേറ്റ് മരിച്ചത്.
Kerala
തിരുവനന്തപുരം: കുംഭമേളയിൽ വൈറൽ താരമായ പെൺകുട്ടിക്ക് വിവാഹസമയം പ്രായപൂർത്തിയായിട്ടില്ലെന്ന് കണ്ടെത്തൽ. നാഷണൽ കമ്മീഷൻ ഫോർ ഷെഡ്യൂൾഡ് ട്രൈബ്സ് (എൻസിഎസ്ടി) കേരളത്തിലും മധ്യപ്രദേശിലും നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്. ഇതോടെ ഭർത്താവ് നിയമ നടപടികൾ നേരിടേണ്ടിവരും.
മധ്യപ്രദേശിലെ ഖാർഗോൺ ജില്ലയിലെ മഹേശ്വർ പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. മന്ത്രി വി. ശിവൻകുട്ടി അടക്കമുള്ളവരുന്നടെ സാന്നിധ്യത്തിലായിരുന്നു വിവാഹം.
പരാതിയെത്തുടർന്ന് എൻസിഎസ്ടി കേരളത്തിലും മധ്യപ്രദേശിലും വിശദമായ അന്വേഷണം നടത്തിയിരുന്നു. കമ്മീഷൻ ചെയർമാൻ അന്തർ സിംഗ് ആര്യയുടെ മേൽനോട്ടത്തിൽ നടന്ന അന്വേഷണത്തിൽ പെൺകുട്ടി ഗോത്രവിഭാഗത്തിൽ ഉൾപ്പെട്ടതാണെന്നും അവർക്ക് പ്രായപൂർത്തിയായിട്ടില്ലെന്നും കണ്ടെത്തി.
വിവാഹം നടത്തിയത് കേരളത്തിൽ വച്ചാണെന്നും വ്യാജ ജനന സർട്ടിഫിക്കറ്റ് ഉപയോഗിച്ച് പ്രായപൂർത്തിയായതായി കാണിക്കുകയായിരുന്നു എന്നും അന്വേഷണത്തിൽ കണ്ടെത്തി. വ്യാജമായി നിർമിച്ച രേഖകൾ റദ്ദാക്കാൻ അധികൃതർ ഉത്തരവിട്ടിട്ടുണ്ട്.
National
മുംബൈ: മഹാരാഷ്ട്രയിൽ ഭർതൃവീട്ടിലെ ഗാർഹിക പീഡനത്തെ തുടർന്ന് കൗമാരക്കാരി ജീവനൊടുക്കി. സോളാപൂർ ജില്ലയിലെ മംഗൽവേധ തഹ്സിലിലാണ് സംഭവം. 14കാരിയാണ് മരിച്ചത്.
നാലു മാസങ്ങൾക്ക് മുൻപാണ് 19കാരനുമായി കുട്ടിയുടെ വിവാഹം നടത്തിയത്. പിന്നീട് തുടർച്ചയായ ഗാർഹിക പീഡനത്തിന് ഇരയായ കുട്ടി, ജീവനൊടുക്കുകയായിരുന്നു.
പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്നും ഇവർ മാനസികവും ശാരീരികവുമായ പീഡനത്തിന് ഇരയായെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ, ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ഭർത്താവിനും ഭർതൃപിതാവിനും ഉൾപ്പെടെ അഞ്ച് പേർക്കെതിരെ മംഗൾവേദ പോലീസ് കേസെടുത്തു. ഭർത്താവിനെയും ഭർതൃപിതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു.
"ഒന്നാമതായി, പെൺകുട്ടി പ്രായപൂർത്തിയായിരുന്നില്ല, രണ്ടാമതായി, പല വീട്ടുജോലികളും ചെയ്യാൻ ഭർതൃവീട്ടുകാർ കുട്ടിയെ നിർബന്ധിച്ചു. തന്റെ പ്രായത്തിന്റെ ചെറുപ്പം കാരണം ഈ സമ്മർദങ്ങൾ താങ്ങാൻ കുട്ടിക്ക് കഴിഞ്ഞില്ല. മാത്രമല്ല, ശാരീരിക ബന്ധത്തിന് ഏർപ്പെടാൻ ഭർത്താവ് കുട്ടിയെ നിർബന്ധിക്കുകയും ചെയ്തു. ഇതെല്ലാം കുട്ടിയുടെ മരണത്തിന് കാരണമായി'.-മംഗൽവേദ പോലീസ് സ്റ്റേഷനിലെ പോലീസ് ഇൻസ്പെക്ടർ ദത്താത്രേ ബോറിഗിഡെ പറഞ്ഞു.
National
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ പൗരി ജില്ലയിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ നാല് വയസുള്ള പെൺകുട്ടി കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാത്രി പൊഖ്ര പ്രദേശത്തെ ഭട്കോട്ട് ഗ്രാമത്തിലാണ് സംഭവം.
ദൃഷ്ടി റാവത്ത് എന്ന കുട്ടിയാണ് മരിച്ചത്. വീട്ടിൽ സഹോദരിക്കും മുത്തശിക്കുമൊപ്പം ഭക്ഷണം കഴിക്കുന്നതിനിടെ ഇവിടേക്കെത്തിയ പുള്ളിപ്പുലി കുട്ടിയെ കടിച്ചുവലിച്ച് കാട്ടിലേക്ക് പോവുകയായിരുന്നു.
സംഭവത്തെത്തുടർന്ന് ഗ്രാമവാസികൾ തിരച്ചിൽ നടത്തി. തുടർന്ന് വീട്ടിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെ നിന്ന് കുട്ടിയുടെ മൃതദേഹം വികൃതമാക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
പോലീസും വനംവകുപ്പ് സംഘങ്ങളും സ്ഥലത്തെത്തി. എന്നാൽ പ്രകോപിതരായ ഗ്രാമവാസികൾ പ്രതിഷേധ പ്രകടനം നടത്തി. മൃതദേഹം നീക്കം ചെയ്യാൻ അനുവദിച്ചില്ല.
വെള്ളിയാഴ്ച രാവിലെ ചൗബട്ടഖൽ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് രേഖ ആര്യയും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ മഹാതിം യാദവും ഗ്രാമത്തിലെത്തി. ഗ്രാമവാസികളുമായി സംസാരിക്കുകയും തുടർന്ന് വീടിനടുത്ത് പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം കുടുംബത്തിന് കൈമാറുകയും ചെയ്തു.
പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ച മഹാതിം യാദവ് എല്ലാ സഹായവും വാഗ്ദാനം ചെയ്തു. പുള്ളിപ്പുലിയെ നിരീക്ഷിക്കുന്നതിനും പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി വനംവകുപ്പ് സമഗ്രമായ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
National
ഹസാരിബാഗ്: ജാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിൽ സ്വന്തം മകളെ ബലി നൽകിയ കേസിൽ അമ്മയും മന്ത്രവാദിയും ഉൾപ്പെടെ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുസുംബ ഗ്രാമത്തിൽ നടന്ന ക്രൂരമായ കൊലപാതകത്തിൽ പെൺകുട്ടിയുടെ അമ്മ രശ്മി ദേവി (35), മന്ത്രവാദിനി ശാന്തി ദേവി (55), നാട്ടുകാരനായ ഭീം റാം (40) എന്നിവരാണ് പിടിയിലായത്.
നരബലിയാണ് നടന്നതെന്നു കണ്ടെത്തിയതായി ഹസാരിബാഗ് എസ്പി അഞ്ജനി അഞ്ജൻ, ഡിഐജി അഞ്ജനി ഝാ എന്നിവർ പറഞ്ഞു.
പ്രതിയായ രശ്മി ദേവിയുടെ ഇളയ മകൻ ശാരീരികവും മാനസികവുമായ അസുഖങ്ങൾ നേരിട്ടിരുന്നു. കുട്ടിയുടെ രോഗം മാറ്റുന്നതിനായി ഇവർ ഗ്രാമത്തിലെ മന്ത്രവാദിനിയായ ശാന്തി ദേവിയെ പതിവായി സന്ദർശിച്ചിരുന്നു.
മകന്റെ രോഗം മാറാനായി ഒരു കന്യകയെ ബലിനൽകണം എന്നു മന്ത്രവാദിനി ഉപദേശിച്ചതാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്. മാർച്ച് 24 അഷ്ടമി രാത്രിയാണ് കൊടുംക്രൂരതയ്ക്കു തെരഞ്ഞെടുത്തത്. മന്ത്രവാദിനിയായ ശാന്തി ദേവിയുടെ വീട്ടിൽവച്ച് പെൺകുട്ടിയെ അമ്മയും ഭീം റാമും ചേർന്നു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി.
ബലികർമങ്ങൾക്കായി പെൺകുട്ടിയുടെ തലയിൽ ഭീം റാം മാരകമായി പരിക്കേൽപ്പിച്ചു. ക്രൂരമായ ആചാരങ്ങളുടെ ഭാഗമായി പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ മരത്തടി ഉപയോഗിച്ച് പരിക്കേൽപ്പിച്ചതായും പോലീസ് വെളിപ്പെടുത്തി. കൊലപാതകത്തിനു ശേഷം മൃതദേഹം സമീപത്തെ തോട്ടത്തിൽ കുഴിച്ചുമൂടുകയായിരുന്നു.
തുടക്കത്തിൽ തന്റെ മകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്നായിരുന്നു രശ്മി ദേവി പോലീസിനോടു പറഞ്ഞിരുന്നത്. മാർച്ച് 25-നാണ് മൃതദേഹം കണ്ടെടുത്തത്. പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായെന്നും പ്രതികൾ പ്രചരിപ്പിച്ചു.
എന്നാൽ, പോസ്റ്റ്മോർട്ടം, ഫോറൻസിക് റിപ്പോർട്ടുകളിൽ ബലാത്സംഗം നടന്നിട്ടില്ലെന്നു വ്യക്തമായതോടെ പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകം പുറത്തറിഞ്ഞത്.
NRI
ഫ്ലോറിഡ:1987-ൽ 11 വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ മുൻ പോലീസ് ഉദ്യോഗസ്ഥനായ ജെയിംസ് ആറൻ ഡക്കറ്റിന്റെ വധശിക്ഷ മാർച്ച് 31ന് നടപ്പിലാക്കാൻ ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ് ഉത്തരവിട്ടു.
മസ്കോട്ട് പോലീസ് ഉദ്യോഗസ്ഥനായിരുന്ന ഡക്കറ്റ്, തെരേസ മകാബി എന്ന പെൺകുട്ടിയെ തടാകതീരത്ത് വച്ച് പീഡിപ്പിക്കുകയും ശ്വാസം മുട്ടിച്ച് തടാകത്തിൽ മുക്കി കൊല്ലുകയും ചെയ്തു.
ഡക്കറ്റിന്റെ പട്രോളിംഗ് കാറിലെ ടയർ അടയാളങ്ങളും ബോണറ്റിൽ നിന്ന് ലഭിച്ച പെൺകുട്ടിയുടെ വിരലടയാളങ്ങളുമാണ് കേസിൽ നിർണായകമായത്.
മൂന്ന് പതിറ്റാണ്ടോളം നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് ശിക്ഷ നടപ്പിലാക്കുന്നത്. 2026-ൽ ഫ്ലോറിഡയിൽ നടപ്പിലാക്കുന്ന ആറാമത്തെ വധശിക്ഷയാണിത്.
2025-ൽ 19 വധശിക്ഷകൾ നടപ്പിലാക്കിയ ഫ്ലോറിഡ, ഈ വർഷവും ശിക്ഷകൾ നടപ്പിലാക്കുന്നതിൽ മുന്നിലാണ്. ടെക്സസ്, അലബാമ എന്നീ സംസ്ഥാനങ്ങളിലും ഈ വർഷം കൂടുതൽ വധശിക്ഷകൾ നടപ്പാക്കാൻ നിശ്ചയിച്ചിട്ടുണ്ട്.
National
ചെന്നൈ: തിരുപ്പോരൂരിനടുത്ത് 12-ാം വിദ്യാർഥിനിയെ ലൈംഗീകമായി പീഡിപ്പിച്ചു. സംഭവത്തിൽ മമ്പാക്കത്ത് സ്വദേശി വിനോദ് കുമാറി (45) നെ പോലീസ് അറസ്റ്റ് ചെയ്തു.
മാതാപിതാക്കൾ ജോലിക്ക് പോയിരുന്ന സമയത്താണ് ഇയാൾ പെൺകുട്ടിയോട് മോശമായി പെരുമാറിയത്. പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ കേസെടുത്ത് പോലീസ് അറസ്റ്റ് ചെയ്തു.
Kerala
മലപ്പുറം: കുറ്റിപ്പുറത്ത് വയറിളക്കവും ഛര്‍ദിയും ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സക്കെത്തിയ ഏഴ് വയസുകാരി കുഴഞ്ഞുവീണ് മരിച്ചു. കുറ്റിപ്പുറം എടച്ചലം കരിമ്പനക്കല്‍ ഹക്കീമിന്റെ മകള്‍ ലസ്ന ആണ് മരിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരം മൂന്നോടെ പൂക്കാട്ടിരിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് ലസ്ന മരിച്ചത്. ലസ്നയ്ക്കൊപ്പം മാതാവ് ഷഹല, ലസ്നയുടെ സഹോദരി മിന്‍സ, ഹക്കീമിന്റെ പിതാവ്, മാതാവ്, സഹോദരി എന്നിവരെയും ഇതേ ലക്ഷണങ്ങളാല്‍ ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ഗര്‍ഭിണിയായ ഷഹലയ്ക്കും മകള്‍ മിന്‍സയ്ക്കും കൂടുതല്‍ ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡ്രിപ്പ് നല്‍കിയിരുന്നു. മറ്റുള്ളവര്‍ക്ക് ചികിത്സയും നല്‍കിയിരുന്നു.
ഇതിനിടയിലാണ് വൈകുന്നരം ലസ്ന കുഴഞ്ഞുവീണ് മരിച്ചത്. ഇതിനെ തുടര്‍ന്ന് മറ്റുള്ളവരെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.
ലസ്നയുടെ മരണത്തിനിടയാക്കിയത് ഭക്ഷ്യവിഷബാധയാണോയെന്ന് സംശയമുണ്ട്. വീട്ടില്‍ തയ്യാറാക്കിയ ഭക്ഷണം തന്നെയാണ് ഇവര്‍ കഴിച്ചതെന്നും വീട്ടിലെത്തി ഭക്ഷണത്തിന്റെ സാമ്പിളുകള്‍ എടുത്ത് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.
Kerala
കൊച്ചി: എറണാകുളം പോണേക്കരയിൽ ആറുവയസുകാരിയെയും അച്ഛനെയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ഡിഎൻഎ പരിശോധന വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം ഫോറൻസിക് ലാബിന് എളമക്കര പോലീസ് കത്ത് നൽകി.
കുട്ടി പീഡനത്തിനിരയായെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്ന സാഹചര്യത്തിലാണു കത്ത്. കുട്ടിയെ ആരാണു പീഡിപ്പിച്ചതെന്നത് ഡിഎൻഎ റിപ്പോർട്ടിലൂടെ മാത്രമേ വ്യക്തമാകൂ. അടുത്തയാഴ്ചയ്ക്കകം റിപ്പോർട്ട് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.
എളമക്കര പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
കുട്ടി ഒരുവര്‍ഷമായി പീഡനത്തിന് ഇരയായിരുന്നുവെന്നും മരണത്തിന് മണിക്കൂറുകള്ക്കുമുമ്പും പീഡിപ്പിക്കപ്പെട്ടതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. സ്വകാര്യഭാഗങ്ങളിലെല്ലാം ഗുരുതര മുറിവുകളും കണ്ടെത്തിയിരുന്നു.
Kerala
കൽപറ്റ: വയനാട്ടിൽ പീഡനത്തിനിരയായ 16 വയസുകാരി ജീവനൊടുക്കി. തിങ്കളാഴ്ചയാണ് പ്ലസ് വൺ വിദ്യാർഥിനിയായ 16 വയസുകാരി ജീവനൊടുക്കിയത്.
വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബന്ധുവും അയൽവാസിയുമാണ് കേസിൽ അറസ്റ്റിലായത്. പീഡനത്തിന് ഇരയായ വിവരം സ്കൂൾ അധികൃതരാണ് പോലീസിനെ അറിയിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ പെണ്‍കുട്ടിയെ വീട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. കുട്ടി പല തവണ പീഡനത്തിന് ഇരയായി എന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവരുന്നത്. 2024-25 വര്‍ഷത്തിലാണ് പെണ്‍കുട്ടി അതിക്രമത്തിന് ഇരയായത്.
സ്കൂളിലെ കൗണ്‍സിലിംഗിലാണ് കുട്ടി ഇക്കാര്യം വെളിപ്പെടുത്തുന്നത്. കഴിഞ്ഞ പത്താം തീയതിയാണ് സ്കൂള്‍ അധികൃതര്‍ പോലീസിനെ അറിയിക്കുന്നത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തത്.
Kerala
കൊച്ചി: എളമക്കരയില്‍ അച്ഛന് കൊലപ്പെടുത്തിയ ആറു വയസുകാരി പീഡനത്തിന് ഇരയായ കേസില്‍ അധ്യാപകരുടെയും സഹപാഠികളുടെയും മൊഴി എടുക്കും. പീഡനവിവരം ആരോടെങ്കിലും പെണ്‍കുട്ടി പറഞ്ഞിട്ടുണ്ടോ, ആര്‍ക്കെങ്കിലും അറിയാമായിരുന്നോ എന്ന കാര്യങ്ങളില്‍ വ്യക്തത വരുത്താനായാണ് പോലീസിന്റെ നീക്കം
ഒപ്പം തന്നെ ഡിഎന്‍എ പരിശോധനയും പോലീസ് നടത്തുന്നുണ്ട്. ഇതിനായി സാമ്പിളുകള്‍ അയച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ അമ്മയുടെ മൊഴി പോലീസ് വീണ്ടും രേഖപ്പെടുത്തും.
കഴിഞ്ഞ ദിവസം പുറത്തെത്തിയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് പെണ്‍കുട്ടി ഒരു വര്‍ഷത്തോളം ലൈംഗികപീഡനത്തിന് ഇരയായിരുന്നവെന്നും മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് വരെ പീഡിപ്പിക്കപ്പെട്ടിരുന്നതായും വിവരം ഉണ്ടായിരുന്നത്.
ഇതേ തുടര്‍ന്ന് എളമക്കര പോലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു. പീഡനത്തെ കുറിച്ച് തനിക്ക് അറിയില്ല എന്നായിരുന്നു അമ്മയുടെ മൊഴി. ഇതില്‍ വ്യക്തത വരുത്താനാണ് പോലീസ് വീണ്ടും മൊഴി എടുക്കുന്നത്. അതേസമയം, ജനുവരി 16ന് ആയിരുന്നു മകളെയും അച്ഛനെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.
Kerala
കൊച്ചി: എറണാകുളം എളമക്കരയിൽ മകളെ കൊലപ്പെടുത്തി അച്ഛൻ ജീവനൊടുക്കിയ സംഭവത്തിൽ, പെൺകുട്ടിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
ഒരു വർഷത്തോളം പെൺകുട്ടി പീഡനത്തിന് ഇരയായി. മരിക്കുന്നതിനു മണിക്കൂറുകൾക്ക് മുമ്പു പോലും പീഡനത്തിന് ഇരയായെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്.
കഴിഞ്ഞ മാസം 16ന് ആണ് അച്ഛനെയും മകളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മ ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോഴാണ് കുട്ടിയെയും അച്ഛനെയും മരിച്ചനിലയിൽ കണ്ടെത്തിയത്. വിഷം നൽകി കുട്ടിയെ കൊലപ്പെടുത്തിയ ശേഷം പിതാവ് തൂങ്ങി മരിച്ചെന്നാണ് കേസ്.
പെൺകുട്ടിയുടെ രഹസ്യ ഭാഗങ്ങളിലെല്ലാം ഗുരുതരമായ മുറിവുകൾ കണ്ടെത്തിയിരുന്നു. പിതാവ് ലഹരിക്ക് അടിമയായിരുന്നെന്നും സൂചനകളുണ്ട്. പോണേക്കരയിലെ വാടക വീട്ടിലായിരുന്നു ഇവരുടെ താമസം. മകൾ പീഡിക്കപ്പെട്ടതിനെക്കുറിച്ച് അറിയില്ലെന്നാണ് അമ്മയുടെ മൊഴി.
National
ലക്നോ: ഉത്തർപ്രദേശിലെ ഫിറോസാബാദിൽ നിർമാണത്തിലിരുന്ന വീടിന്റെ മേൽക്കൂര തകർന്നുവീണ് നാല് വയസുകാരി മരിച്ചു. ഫിറോസാബാദിലെ ദൗലത്പുർ ഗ്രാമത്തിൽ ആണ് സംഭവം.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ആണ് അപകടം ഉണ്ടായത്. വീടിന്റെ രണ്ടാം നിലയുടെ മേൽക്കൂര നിർമിക്കുന്നതിനിടെ തകർന്നുവീഴുകയായിരുന്നു. വീട്ടുടമസ്ഥനും കുടുംബവും നിർമാണ തൊഴിലാളികളും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ അകപ്പെട്ടു.
തുടർന്ന് പരിക്കേറ്റ എല്ലാവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും വീട്ടുടമസ്ഥന്റെ നാലര വയസുള്ള മകൾ മരണപ്പെടുകയായിരുന്നു.
Kerala
മാനന്തവാടി: ദ്വാരകയ്ക്കു സമീപം വീട്ടുമുറ്റത്തു കളിക്കുകയായിരുന്ന നാലു വയസുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതി കുട്ടിയെ പിന്നീട് ഉപേക്ഷിച്ചത് ബഹളം വച്ചതിനാൽ. ഏഴ് കിലോമീറ്റര്‍ അകലെയാണ് കുട്ടിയെ ഉപേക്ഷിച്ചത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പടിഞ്ഞാറത്തറ പുതുശേരിക്കടവ് ചാപ്പാളി ജിഹാസിനെയാണ്(25) പോലീസ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍നിന്നു കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ശനിയാഴ്ച സന്ധ്യയോടെയാണ് കുട്ടിയെ പ്രതി സ്കൂട്ടറില്‍ കയറ്റി കൊണ്ടുപോയത്. വീട്ടുകാരും നാട്ടുകാരും പോലീസും നടത്തിയ തെരച്ചലില്‍ രണ്ട് മണിക്കൂറിനു ശേഷം തരുവണയിലാണ് കുട്ടിയെ കണ്ടെത്തിയത്.
കുട്ടിയെ ജിഹാസ് സ്കൂട്ടറില്‍ കയറ്റിക്കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. പോലീസിന്റെ വിശദാന്വേഷണത്തിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നു സ്ഥിരീകരിച്ചത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക എട്ടംഗ സംഘമാണ് കേസ് അന്വേഷിച്ചത്.
ആഭരണങ്ങള്‍ കവരുന്നതിനാണ് കുട്ടിയെ ജിഹാസ് തട്ടിക്കൊണ്ടുപോയതെന്നാണ് പോലീസില്‍നിന്നു ലഭിക്കുന്ന വിവരം.
Kerala
വയനാട്: വയനാട് മാനന്തവാടിയില്‍ നാലു വയസുകാരിയെ കാണാതായ സംഭവം തട്ടിക്കൊണ്ടു പോകല്‍ തന്നെയെന്ന് സ്ഥിരീകരണം. സംഭവത്തില്‍ പ്രതി പടിഞ്ഞാറത്തറ സ്വദേശി ജിഹാസിനെ പോലീസ് പിടികൂടി. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇയാൾ പിടിയിലായത്.
ശനിയാഴ്ച രാത്രിയാണ് വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലുവയസുകാരിയെ കാണാതായത്. രാത്രി 7.50ന് പുലിക്കാട് ഭാഗത്തുനിന്ന് ഒരാള്‍ ഇരുചക്ര വാഹനം ഓടിച്ച് പോകുന്നതിന്റെയും ബിജുവിന്റെ വീടിനു സമീപം നിര്‍ത്തുന്നതിന്റെയും അല്പസമയം കഴിഞ്ഞു കുട്ടിയുമായി പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു.
ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് വ്യാപക തിരച്ചില്‍ നടത്തുകയായിരുന്നു. രണ്ടുമണിക്കൂറിന് ശേഷം രാത്രി പത്തോടെയാണു ഏഴു കിലോമീറ്റർ അപ്പുറം തരുവണ പാലയാണ കക്കടവ് റോഡരികില്‍ കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടത്. മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.
Kerala
പാറ്റ്ന: ബിഹാറിലെ ദർഭംഗ ജില്ലയിൽ ആറ് വയസുകാരിയെ അയൽവാസിയായ യുവാവ് പീഡിപ്പിച്ചു കൊന്നു. പട്വ പൊഖാർ പ്രദേശത്താണ് സംഭവം.
ശനിയാഴ്ച വൈകുന്നേരം മുതൽ കുട്ടിയെ കാണാതായിരുന്നു. തിരച്ചിൽ നടത്തുന്നതിനിടെ തെരുവ് നായ്ക്കൾ തുടർച്ചയായി കുരയ്ക്കുന്നത് ശ്രദ്ധച്ച വീട്ടുകാർ വീടിന് അടുത്തുള്ള കുളത്തിന് സമീപം രക്തത്തിൽ കുളിച്ചുകിടക്കുന്ന കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഇവർ ഉടൻതന്നെ പോലീസിൽ വിവരമറിയിച്ചു.
പോലീസ് നടത്തിയ അന്വേഷണത്തിൽ, ആറ് മുതൽ എട്ട് വയസ് വരെ പ്രായമുള്ള മൂന്ന് പെൺകുട്ടികൾ കുളത്തിന് സമീപം ഒരുമിച്ച് കളിക്കുകയായിരുന്നെന്ന് കണ്ടെത്തി. ഇതിനിടെ സ്ഥലത്തെത്തിയ അയൽവാസിയായ 22 വയസുകാരൻ വികാസ് മഹ്തോ കുട്ടികളിൽ ഒരാളെ ഇവിടെ നിന്നും കൊണ്ടുപോയി പീഡിപ്പിച്ച് കൊല്ലുകയായിരുന്നു.
വീട്ടിൽനിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വസ്ത്രത്തിൽ നിന്നും പോലീസ് രക്തക്കറ കണ്ടെത്തി. കൊല്ലപ്പെട്ട കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു.
Kerala
കൊല്ലം: കൊല്ലം പുത്തൂരിൽ പെൺകുട്ടിക്ക് നേരെ ജ്യോത്സ്യൻ ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചെന്ന് പരാതി. മുരാരി തന്ത്രി എന്ന വെണ്ടാർ സ്വദേശി രാജൻ ബാബുവിനെതിരെയാണ് കേസെടുത്തത്. ബാധയൊഴിപ്പിക്കലിനായി അമ്മയ്ക്കൊപ്പം എത്തിയതായിരുന്നു പെൺകുട്ടി. അമ്മയെ പുറത്തിരുത്തി പെൺകുട്ടിയെ മുറിയിലേക്കു കൂട്ടിക്കൊണ്ടുപോയി ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് പരാതി. ജ്യോത്സ്യൻ ഒളിവിലാണെന്നും അന്വേഷണം തുടരുന്നതായും പുത്തൂർ പോലീസ് വ്യക്തമാക്കി.
Kerala
കൊച്ചി: അമിതവേഗതയിലും അശ്രദ്ധമായും ഓടിച്ച സ്വകാര്യ ബസിന്റെ തുറന്നു കിടന്ന വാതിലിലൂടെ റോഡിലേക്ക് തെറിച്ചുവീണ് പെണ്‍കുട്ടിക്ക് ഗുരുതരപരിക്ക്. കഴിഞ്ഞ മൂന്നിന് രാവിലെ 10.50-ന് കലൂര്‍ പള്ളിക്ക് സമീപത്തായിരുന്നു അപകടം.
ബസ് സഡന്‍ ബ്രേക്ക് ഇട്ടപ്പോള്‍ തുറന്നു കിടന്ന ഡോറിലൂടെ പൂത്തോട്ട സ്വദേശിനിയായ പെണ്‍കുട്ടി തലയടിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. കഴുത്തിനും നട്ടെല്ലിനും പരിക്കേറ്റ പെണ്‍കുട്ടി ചികിത്സയിലാണ്.
അപകടത്തിന് ഇടയാക്കിയ ബസിന്റെ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു.
Kerala
കൊച്ചി: കൊറിയന്‍ ലവ് എന്ന ഗെയിം കളിക്കുന്നത് വിലക്കിയതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ സഹോദരിമാരായ മൂന്നു പെണ്‍കുട്ടികള്‍ ജീവനൊടുക്കാന്‍ ഇടയാക്കിയ സംഭവത്തിന് പിന്നാലെ ചോറ്റാനിക്കരയിലെ പതിനാറുകാരിയുടെ ആത്മഹത്യയും ചര്‍ച്ചകളില്‍ നിറയുകയാണ്. ജനുവരി 27ന് ആണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ ആദിത്യയെ ഉപയോഗശൂന്യമായ കരിങ്കല്‍ ക്വാറിയിലെ വെള്ളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട കൊറിയന്‍ സുഹൃത്തിന്റെ മരണത്തില്‍ മനംനൊന്താണ് താന്‍ ജീവനൊടുക്കുന്നതെന്നായിരുന്നു പെണ്‍കുട്ടിയുടെ ആത്മഹത്യാ കുറിപ്പ്. എന്നാല്‍ കുട്ടിയുടെ ഫോണോ ഇന്‍സ്റ്റഗ്രാം അക്കൗണ്ടോ പോലീസ് ഇതുവരെ പരിശോധിച്ചിട്ടില്ല.
ഒരാഴ്ച മുമ്പാണ് സുഹൃത്ത് മരണപ്പെട്ടതെന്ന് പറയുന്നു. തന്നെ ഏറെ സ്നേഹിക്കുന്ന അച്ഛനെയും അമ്മയെയും ഓര്‍ത്ത് വിഷമമുണ്ടെന്നും എന്നാല്‍ സുഹൃത്തിന്റെ മരണം താങ്ങാനാവുന്നില്ലെന്നുമാണ് പെണ്‍കുട്ടി കുറിപ്പില്‍ പറഞ്ഞത്. കൊറിയന്‍ ഭാഷയിലുള്ള കുറിപ്പുകളും പുസ്തകത്തില്‍ ഉണ്ടായിരുന്നു. തിരുവാങ്കുളം കക്കാട് കിണറ്റിങ്കല്‍ പറമ്പില്‍ മഹേഷിന്റെയും രമ്യയുടെയും മകളാണ് ആദിത്യ.
NRI
ഫ്ലോറിഡ: പതിറ്റാണ്ടുകൾക്ക് മുമ്പ് അമേരിക്കയെ നടുക്കിയ ക്രൂരമായ കൊലപാതക കേസിലെ പ്രതിയായ ഹാരെൽ ബ്രാഡിക്ക് (76) മരണം വരെ തടവുശിക്ഷ വിധിച്ചു. അഞ്ച് വയസുകാരിയായ ക്വാട്ടിഷ കാൻഡി മെയ്കോക്കിനെ തട്ടിക്കൊണ്ടുപോയി ചീങ്കണ്ണികൾ നിറഞ്ഞ ചതുപ്പുനിലത്തിൽ ഉപേക്ഷിച്ചു കൊലപ്പെടുത്തിയ കേസിലാണ് ഈ വിധി.
1998ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷാൻഡെല്ലെ മെയ്കോക്കിനെയും മകൾ ക്വാട്ടിഷയെയും ബ്രാഡി തട്ടിക്കൊണ്ടുപോയി. ഷാൻഡെല്ലെയെ ക്രൂരമായി മർദിച്ച് ബോധരഹിതയാക്കി വഴിയരികിൽ ഉപേക്ഷിച്ചു.
പിന്നീട് പെൺകുട്ടിയെ ഫ്ലോറിഡയിലെ എവർഗ്ലേഡ്സ് എന്ന ചതുപ്പുനിലത്തിൽ കൊണ്ടുപോയി ഉപേക്ഷിച്ചു. രണ്ടു ദിവസത്തിന് ശേഷം കണ്ടെത്തിയ കുട്ടിയുടെ മൃതദേഹത്തിൽ ചീങ്കണ്ണികൾ കടിച്ചു കീറിയ നിലയിലുള്ള പാടുകൾ കണ്ടെത്തിയിരുന്നു.
തലയോട്ടിയിൽ ചീങ്കണ്ണിയുടെ പല്ലുകൾ ആഴ്ന്നിറങ്ങിയതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. 2007ൽ ഇയാൾക്ക് വധശിക്ഷ വിധിച്ചിരുന്നു. എന്നാൽ ഫ്ലോറിഡയിലെ നിയമപരിഷ്കാരം അനുസരിച്ച് വധശിക്ഷയ്ക്ക് ജൂറിയുടെ ഏകകണ്ഠമായ തീരുമാനം വേണമെന്ന വന്നതോടെ കേസ് വീണ്ടും പരിഗണിക്കുകയായിരുന്നു.
പുനർവിചാരണയിൽ ജൂറി വധശിക്ഷ ഒഴിവാക്കി പകരം ജീവപര്യന്തം തടവ് നൽകാൻ തീരുമാനിച്ചു. മകളെ നഷ്ടപ്പെട്ട ആ രാത്രിയെക്കുറിച്ച് കുട്ടിയുടെ അമ്മ കോടതിയിൽ വികാരാധീനയായി സംസാരിച്ചു. പ്രതിക്ക് ഇളവ് നൽകണമെന്ന അഭിഭാഷകരുടെ വാദം തള്ളിക്കൊണ്ടാണ് മരണം വരെ തടവ് അനുഭവിക്കാൻ കോടതി ഉത്തരവിട്ടത്.
National
ഭോപ്പാൽ: മധ്യപ്രദേശിൽ ഒന്നാം ക്ലാസ് വിദ്യാർഥിയെ ലൈംഗീകമായി പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ. ടിക്കംഗഡ് ജില്ലയിലെ സർക്കാർ സ്കൂളിലെ അധ്യാപകനാണ് പിടിയിലായത്.
വ്യാഴാഴ്ച രാവിലെ സ്കൂളിലെത്തിയ വിദ്യാർഥിയോട് അധ്യാപകൻ മോശമായി പെരുമാറി. വീട്ടിലെത്തിയ കുട്ടി ഇതേക്കുറിച്ച് മാതാപിതാക്കളോടു പറഞ്ഞു. ഇവരും കുറച്ച് ഗ്രാമവാസികളും പലേര പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
പോക്സോ, ഭാരതീയ ന്യായ് സാഹിത (ബിഎൻഎസ്) എന്നിവയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അധ്യാപകനെ അറസറ്റ് ചെയ്തു. വിഷയത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
ഗുരുഗ്രാം: പഠന സമ്മർദത്തെ തുടർന്ന് കൗമാരക്കാരി ജീവനൊടുക്കി. ഗുരുഗ്രാമിലാണ് സംഭവം. 13 വയസുകാരി അതിദി ആണ് മരിച്ചത്.
കുട്ടിയുടെ മുറിയിൽ നിന്നും കണ്ടെത്തിയ ഡയറിയിൽ പഠനവുമായി ബന്ധപ്പെട്ട് താൻ കടുത്ത മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്ന് എഴുതിയിട്ടുണ്ട്.
വ്യാഴാഴ്ച രാവിലെ കുട്ടിയെ കാണാത്തതിനെ തുടർന്ന് മാതാപിതാക്കൾ വിളിക്കാനെത്തി. എന്നാൽ വാതിൽ അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു.
പലതവണ വിളിച്ചിട്ടും അദിതി വാതിൽ തുറന്നില്ല. ജനാലയിലൂടെ നോക്കിയപ്പോൾ കുട്ടിയെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് വീട്ടുകാർ പോലീസിൽ അറിയിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
കുട്ടിയുടെ മുറിയിൽ നിന്നും കണ്ടെത്തിയ ഡയറിയിൽ, വ്യാഴാഴ്ച പരീക്ഷയുണ്ടെന്നും എവിടെ നിന്ന് പഠനം തുടങ്ങണമെന്ന് അറിയില്ലെന്നും എഴുതിയിട്ടുണ്ട്.
കുടുംബത്തോടൊപ്പം ലക്നോവിൽ നിന്നും ഗുരുഗ്രാമിലേക്ക് താമസം മാറിയ അദിതി ഒമ്പതാം ക്ലാസ് വിദ്യാർഥിയായിരുന്നു. മാതാവ് ഹർദോയിയിലെ സർക്കാർ വകുപ്പിലും പിതാവ് ബംഗുളൂരുവിലെ ഒരു സ്വകാര്യ കമ്പനിയിലുമാണ് ജോലി ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു.
Kerala
കൊച്ചി: കാക്കനാട് ഇതരസംസ്ഥാന തൊഴിലാളികളായ സ്ത്രീകൾ തമ്മിലുണ്ടായ തർക്കത്തിനിടെ പെൺകുട്ടിക്ക് വെട്ടേറ്റു. കാക്കനാട് താമസിക്കുന്ന ഇതരസംസ്ഥാനക്കാരിയായ സൈബ അക്താര (13) എന്ന പെൺകുട്ടിക്കാണ് തലയ്ക്ക് വെട്ടേറ്റത്.
ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മറ്റൊരാൾക്കും പരിക്കേറ്റിട്ടുണ്ട്.
തിങ്കളാഴ്ച രാത്രി ഏഴോടെയാണ് സംഭവമുണ്ടായത്. തർക്കത്തിനിടെ ഒരു സ്ത്രീ മറ്റൊരുസ്ത്രീയെ വാക്കത്തി കൊണ്ട് ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് പെൺകുട്ടിക്ക് വെട്ടേറ്റത്.
ആക്രമണം തടയാൻശ്രമിച്ച മറ്റൊരാൾക്കും പരിക്കേറ്റു. അതേസമയം, എന്താണ് തർക്കത്തിന് കാരണമെന്നോ പെൺകുട്ടി എങ്ങനെയാണ് ഇവർക്കിടയിൽപ്പെട്ടതെന്നോ വ്യക്തമല്ല.
Kerala
കൊച്ചി: മൂവാറ്റുപുഴയിൽ നാലുവയസുകാരി കിണറ്റിൽ വീണു മരിച്ചു. ഇതരസംസ്ഥാന തൊഴിലാളിയുടെ മകളാണ് മരിച്ചത്.
ആയവനയിൽ രാവിലെ പത്തോടെയാണ് അപകടം. കളിക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് എത്തിയാണ് കുട്ടിയെ കിണറ്റിൽ നിന്നെടുത്തത്.എന്നാൽ അപ്പോഴേക്കും മരണംസംഭവിച്ചിരുന്നു. മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.
Kerala
തൃശൂർ: വെസ്റ്റേൺ ഗിറ്റാർ തന്ത്രികളിൽ വിസ്മയംതീർത്ത് ഹാട്രിക് വിജയവുമായി കൊല്ലം വിമലഹൃദയ എച്ച്എസ്എസിലെ പ്ലസ്ടു വിദ്യാർഥി നിഖിത എസ്. കൃഷ്ണൻ.
കോവിഡ് കാലത്തെ ഒഴിവുസമയങ്ങളിൽ സ്വയം നടത്തിയ പരിശീലനത്തിലൂടെയാണ് നിഖിത തുടർച്ചയായ മൂന്നാംവർഷവും ഈ സുവർണനേട്ടം കൈവരിച്ചത്.
ക്ലാസിക്കൽ ഗിറ്റാറിൽ ഫിഫ്ത് ഗ്രേഡ് നേടിയിട്ടുള്ള നിഖിത, സംഗീതത്തിനൊപ്പം എഴുത്തിലും സജീവമാണ്. ഇതിനോടകം മൂന്നു പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. കൊല്ലം പട്ടത്താനം രാജ് വികാസിൽ സജീവ് കൃഷ്ണന്റെയും ലളിതഗാനരംഗത്തു ശ്രദ്ധേയയായ മഞ്ജുവിന്റെയും മകളാണ് ഈ കൊച്ചുപ്രതിഭ.
Kerala
തൃശൂർ: ബാൻഡ് ഒരു "ബ്രാൻഡ്' ആണെങ്കിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അതിന്റെ ബ്രാൻഡ് അംബാസിഡർമാർ പെൺകുട്ടികളായിരിക്കും. ഇക്കുറിയും ആ പതിവ് തെറ്റിയില്ല.
എച്ച്എസ് വിഭാഗം ബാൻഡ് മത്സരത്തിൽ ഇക്കുറി പങ്കെടുത്ത 19 ടീമുകളിൽ 18 ലും ടീമംഗങ്ങൾ പെൺകുട്ടികൾമാത്രമായിരുന്നു. ആൺകുട്ടികളെ മത്സരത്തിന് ഇറക്കിയ കാസർഗോഡ് ജില്ലയിലെ തോമാപുരം സെന്റ് തോമസ് എച്ച്എസ്എസിലെ ബാൻഡ് ടീമിൽ ഇക്കുറി യുഫോണിയം വായിച്ചതും ഒരു പെൺമണിയാണ്; സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥി അന്ന എലിസബത്ത്.
മത്സരത്തിൽ ഹൈ എൻഡ് പ്രകടനം കാഴ്ചവച്ച ടീം മത്സരത്തിൽ എ ഗ്രേഡ് സ്വന്തമാക്കി.
17 വർഷമായി തോമാപുരം സെന്റ് തോമസ് എച്ച്എസ്എസ് സംസ്ഥാന സ്കൂൾ കലോത്സവവേദിയിലെ ശ്രദ്ധേയസാന്നിധ്യമാണ്. ചിറ്റാരിക്കൽ യുപി സ്കൂളിൽനിന്നു വിരമിച്ച പി.എസ്. ജോസാണ് തോമാപുരം സ്കൂളിന്റെ ബാൻഡ് പരിശീലകൻ.
Kerala
തിരുവനന്തപുരം: പയ്യാവൂരിൽ സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച പെൺകുട്ടിയുടെ അവയവം ദാനം ചെയ്യും. കണ്ണൂർ പയ്യാവൂർ സ്വദേശിനിയായ അയോന മോൺസണിന്റെ വൃക്കയാണ് ദാനം ചെയ്യുന്നത്.
വിമാന മാർഗം വൃക്ക തിരുവനന്തപുരത്തേക്ക് കൊണ്ടുവരും. 10.55ന് വിമാനമെത്തും. ആഭ്യന്തര വിമാന സർവീസ് ഉപയോഗിച്ചുള്ള ആദ്യ അവയവദാനമാണിത്.
പയ്യാവൂരിൽ സ്കൂൾ കെട്ടിടത്തിൽ നിന്നും ചാടി ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെയാണ് അയോന മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു കുട്ടി.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. പയ്യാവൂർ സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയായിരുന്നു അയോന മോൺസൺ.
Kerala
തിരുവനന്തപുരം: കരമനയിൽനിന്നു കാണാതായ 14കാരിയെ ഹൈദരാബാദിൽ കണ്ടെത്തി. വിവരം പോലീസ് ബന്ധുക്കളെ അറിയിച്ചു. വെള്ളിയാഴ്ചയാണ് കുട്ടി വീട് വിട്ടിറങ്ങിയത്.
പിന്നീട് ഈ കുട്ടി തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിരുന്നു. പിന്നീട് എങ്ങോട്ടാണ് കുട്ടി പോയതെന്ന യാതൊരു വിവരവും ലഭിച്ചിരുന്നില്ല. കരമന പോലീസ് അന്വേഷിക്കുകയായിരുന്നു.
ഇതിനിടെയാണ് ഹൈദരാബാദിൽ കുട്ടിയെ കണ്ടെത്തിയതായി പോലീസ് അറിയിച്ചിരിക്കുന്നത്. സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റിയിട്ടുണ്ട്. ബന്ധുക്കൾ ഹൈദരാബാദിലേക്കു പുറപ്പെടാനൊരുങ്ങുകയാണ്.
Kerala
തൃശൂര്‍: ബന്ധുവായ പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്യുന്നത് ചോദ്യം ചെയ്തതിന് വീട് കയറി അക്രമം. ചൂണ്ടല്‍ പെലക്കാട്ട് പയ്യൂരിലെ പ്രകാശനെയും കുടുംബത്തെയുമാണ് ആക്രമിച്ചത്.
പ്രകാശന് വെട്ടേറ്റു. പ്രകാശന്റെ മകൻ, ഇവരുടെ ബന്ധുവായ പെൺകുട്ടിയെ അക്രമികളിലൊരാൾ പിന്തുടർന്ന് ശല്യം ചെയ്യുന്നത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം.
നാല് പേരാണ് അക്രമി സംഘത്തിലുണ്ടായിരുന്നത്. വാളും മാരകായുധങ്ങളുമായി എത്തിയ സംഘം പ്രകാശന്റെ തലയ്ക്കാണ് വെട്ടാൻ ശ്രമിച്ചത്. ഇദ്ദേഹം കൈ കൊണ്ട് തടുത്തതിനാൽ കൈയിലാണ് വെട്ടേറ്റത്.
വീടിന്റെ ജനല്‍ചില്ലും കട്ടിലും സോഫാസെറ്റും ദിവാന് കോട്ടും തകർത്ത അക്രമി സംഘം വീടിന്റെ മുന്പില് പാര്‍ക്ക് ചെയ്തിരുന്ന ഗുഡ്സ് ഓട്ടോയും രണ്ടു ബൈക്കുകളും അടിച്ചുതകർത്തു. സംഭവത്തില്‍ കുന്നംകുളം പോലീസ് കേസെടുത്തിട്ടുണ്ട്.
National
ലക്നോ: ഉത്തർപ്രദേശിൽ കൗമാരക്കാരിയെ പീഡിപ്പിച്ച കേസിൽ പോലീസ് സബ് ഇൻസ്പെക്ടറും യൂട്യൂബറും പ്രതികൾ. കാൺപുരിലെ സചെണ്ടിയിലാണ് സംഭവം. 14കാരിയാണ് പീഡനത്തിനിരയായത്.
യൂട്യൂബർ ശിവ്ബരൻ യാദവിനെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതിയായ സബ് ഇൻസ്പെക്ടർ അമിത് കുമാർ മൗര്യ ഒളിവിലാണ്.
പെൺകുട്ടിയെ ഇരുവരും തിങ്കളാഴ്ച രാത്രി 10ഓടെ കാറിൽ തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് വിജനമായ സ്ഥലത്ത് എത്തിച്ചതിനുശേഷം രണ്ടുമണിക്കൂറോളം പീഡിപ്പിച്ചു. ക്രൂരമായ പീഡനത്തെ തുടർന്ന് അബോധാവസ്ഥയിലായ കുട്ടിയെ വീടിന് മുന്നിൽ ഉപേക്ഷിച്ച് സംഘം മടങ്ങി.
പെൺകുട്ടി വീട്ടിൽ അറിയിച്ചതിനെ തുടർന്നാണ് കുടുംബം പോലീസിനെ ബന്ധപ്പെട്ടത്. യൂട്യൂബറെ പിടികൂടിയ പോലീസ്, കുറ്റകൃതൃത്തിന് ഉപയോഗിച്ച അമിത്തിന്റെ കാർ പിടിച്ചെടുത്തു.
അതേസമയം, സംഭവത്തിൽ ഉൾപ്പെട്ട പോലീസുകാരനായ അമിത് കുമാറിനെ രക്ഷിക്കാൻ സഹപ്രവർത്തകർ ശ്രമിച്ചുവെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു.
പെൺകുട്ടിയുടെ മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുത്തുവെന്നും കേസിൽ പോക്സോ വകുപ്പ് പോലീസ് ചേർത്തില്ലെന്നും കേസ് രേഖകളിൽ കൃത്രിമം നടത്തിയെന്നും പെൺകുട്ടിയുടെ കുടുംബം കൂട്ടിച്ചേർത്തു.
ഇതേതുടർന്ന് സംഭവത്തിൽ കേസെടുക്കുന്നതിൽ അനാസ്ഥ കാണിച്ച ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (വെസ്റ്റ്) ദിനേശ് ചന്ദ്ര ത്രിപാഠിയെ നീക്കം ചെയ്യുകയും സചെണ്ടി സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) വിക്രം സിംഗിനെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. പോലീസ് കമ്മീഷണർ രഘുബീർ ലാൽ ആണ് ഇരുവർക്കുമെതിരെ നടപടി സ്വീകരിച്ചത്.
Kerala
കൊച്ചി: വടക്കന്‍ പറവൂരില്‍ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു. പറവൂര്‍ പട്ടണം സ്വദേശി കാവ്യയാണ് മരിച്ചത്.
ചൊവ്വാഴ്ച വൈകീട്ടാണ് കാവ്യ മരണപ്പെടുന്നത്. ഡിസംബര്‍ 24-ാം തിയതിയാണ് പറവൂരിലെ സ്വകാര്യ ആശുപത്രിയില്‍ കാവ്യയെ രണ്ടാമത്തെ പ്രസവത്തിനായി അഡ്മിറ്റ് ചെയ്തത്.
കാവ്യയ്ക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. പ്രസവത്തിന് പിന്നാലെ കാവ്യയ്ക്ക് വലിയ രീതിയില്‍ രക്തസ്രാവമുണ്ടായി. അന്ന് വൈകുന്നേരത്തോടെ കാവ്യയ്ക്ക് ഹൃദയാഘാതവുമുണ്ടായി. പിന്നീട് കാവ്യയെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.
ചികിത്സാ പിഴവെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
കോഴിക്കോട്: മയക്കുമരുന്നു നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതികൾ പിടിയിൽ.
പെരിന്തൽമണ്ണ സ്വദേശിയായ പെൺകുട്ടിയെ ആണ് പീഡിപ്പിച്ചത്. ഒരു പകൽ മുഴുവൻ പീഡിപ്പിച്ച ശേഷം നാലായിരം രൂപ നൽകി പെൺകുട്ടിയെ ബീച്ചിൽ ഇറക്കി വിടുകയായിരുന്നു.
ഈ മാസം 20നാണ് പെരിന്തൽമണ്ണ സ്വദേശിനിയായ പെൺകുട്ടിയെ കാണാതാകുന്നത്. ബസിൽ യാത്ര ചെയ്തു കോഴിക്കോട് ബീച്ചിലെത്തിയ പെൺകുട്ടിക്കു താമസവും ഭക്ഷണവും നൽകാമെന്നു പറഞ്ഞു പ്രതികളായ യുവാക്കൾ ഫ്ളാറ്റിലേക്കു കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.
ഇവിടെ വച്ച് മൂക്കിലൂടെ വലിക്കാൻ കഴിയുന്ന ലഹരി വസ്തുക്കൾ നൽകി പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു. പുലർച്ചെ മുതൽ ഉച്ചവരെ ഉപദ്രവം തുടർന്നു. ഉച്ചയോടെ 4,000 രൂപയും നൽകി പെൺകുട്ടിയെ കോഴിക്കോട് ബീച്ചിൽ ഇറക്കി വിടുകയായിരുന്നു.
തുടർന്ന് പെരിന്തൽമണ്ണ പോലീസ് പെൺകുട്ടിയെ കണ്ടെത്തി വീട്ടിലെത്തിക്കുകയായിരുന്നു. കാസർഗോഡ് സ്വദേശികളായ രണ്ടുപേരാണ് സംഭവവുമായി ബന്ധപ്പെട്ടു പിടിയിലായത്.
പെൺകുട്ടിയുടെ മൊഴി പ്രകാരം പോക്സോ വകുപ്പുകൾ ചുമത്തിയാണു യുവാക്കൾക്കെതിരെ പോലീസ് കേസെടുത്തത്. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
Kerala
തിരുവനന്തപുരം: വര്‍ക്കലയില്‍ ട്രെയിനില്‍നിന്ന് ചവിട്ടി പുറത്തേക്കിട്ട പെണ്‍കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന നന്ദിയോട് സ്വദേശി ശ്രീക്കുട്ടിയെയാണ് ഡിസ്ചാര്‍ജ് ചെയ്തത്.
ബുധനാഴ്ച്ചയാണ് പെണ്‍കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തത്. തുടര്‍ചികിത്സകള്‍ക്കായി കുട്ടിയെ കുടുംബം കൊച്ചിയിലേക്ക് മാറ്റി. ഡിസ്ചാര്‍ജിന് തയാറായതിനാലാണ് ഡിസ്ചാര്‍ജ് അനുവദിച്ചതെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു. തുടര്‍ പിന്തുണാ ചികിത്സകളാണ് ഇനി വേണ്ടതെന്നും അധികൃതര്‍ പറഞ്ഞു.
നവംബര്‍ രണ്ടിനാണ് കേരള എക്സ്പ്രസ് ട്രെയിനില്‍വച്ച് പ്രതി സുരേഷ് കുമാര്‍ ശ്രീക്കുട്ടിയെ പുറത്തേക്ക് ചവിട്ടിയിട്ടത്. പുകവലിച്ചത് ചോദ്യം ചെയ്തതില്‍ പ്രകോപിതനായ ഇയാള്‍ വാതിലിന് സമീപം നില്‍ക്കുകയായിരുന്ന ശ്രീക്കുട്ടിയെ ചവിട്ടി വീഴ്ത്തുകയായിരുന്നു.
കൂടെയുണ്ടായിരുന്ന അര്‍ച്ചനയെയും ഇയാള്‍ തള്ളിയിടാന്‍ ശ്രമിച്ചിരുന്നു. ബിഹാര്‍ സ്വദേശിയായ ശങ്കര്‍ പാസ്വാന് ആണ് പ്രതിയെ കീഴ്പ്പെടുത്തി അര്‍ച്ചനയെ രക്ഷിച്ചത്. കേസിലെ പ്രധാന സാക്ഷിയാണ് ശങ്കര്‍ പാസ്വാന്.
Kerala
മുഹമ്മ: വീട്ടുമുറ്റത്ത് കളിച്ചിരുന്ന കുട്ടികളില്‍ ഒരാള്‍ കുളത്തില്‍ വീണ് മരിച്ചു. പുത്തനമ്പലം കാട്ടുകട മൂലംവെളി ചന്ദ്രന്‍വെളിയില്‍ പ്രജിത്-പ്രീത ദമ്പതികളുടെ മകള്‍ ആഷ്മിക കൃഷ്ണ (3) ആണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് ഒന്നിനാണ് സംഭവം. സഹോദരന് ആര്‍ദ്രവ് കൃഷ്ണയുമായി കളിച്ചിരിക്കുകയായിരുന്നു. കുട്ടികളില്‍ ഒരാളെ കാണാതെ വന്നപ്പോള്‍ സമീപ വീടുകളില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
തുടര്‍ന്ന് നടത്തിയ തെരച്ചിലാണ് മൃതദേഹം കുളത്തിൽ കണ്ടെത്തിയത്.
National
ലക്നോ: വിദ്യാർഥിനിയെ ശല്യപ്പെടുത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളുടെ അമ്മമാരെ അറസ്റ്റ് ചെയ്ത് ഉത്തർപ്രദേശ് പോലീസ്. ബുദാനിലാണ് സംഭവം.
എട്ടാംക്ലാസ് വിദ്യാർഥിനിയെ ശല്യം ചെയ്ത നാല് ആൺകുട്ടികളുടെ അമ്മമാരെയാണ് പോലീസ് അറസ്റ്റ്ചെയ്തത്. മക്കൾക്ക് നല്ല സംസ്കാരവും ധാർമികമൂല്യങ്ങളും പകർന്നുനൽകാത്തതിന് അമ്മമാരും ഉത്തരവാദികളാണെന്നും ഇതിന്റെ ഭാഗമായാണ് അറസ്റ്റെന്നും പോലീസ് പറഞ്ഞു. ഇവരെ പിന്നീട് കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിട്ടയച്ചു.
സ്കൂളിലേക്ക് പോകുമ്പോഴും തിരികെവരുമ്പോളും എട്ടാം ക്ലാസ് വിദ്യാർഥിനിയെ നാല് ആൺകുട്ടികൾ സ്ഥിരമായി ശല്യപ്പെടുത്തിയിരുന്നു. അശ്ലീല കമന്റടിയും ശല്യപ്പെടുത്തലും തുടർന്നതോടെ പെൺകുട്ടി പിതാവിനെ വിവരമറിയിച്ചു.
തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകി. കുടുംബത്തിന്റെ പരാതിയിൽ ഭാരതീയ ന്യായസംഹിത(ബിഎൻസ്) പ്രകാരവും പോക്സോ നിയമപ്രകാരവും പോലീസ് കേസെടുത്തു.
തുടർന്ന് പോലീസ് അന്വേഷണം നടത്തിയതോടെയാണ് ശല്യപ്പെടുത്തിയ ആൺകുട്ടികളെല്ലാം 13 വയസിൽ താഴെ പ്രായമുള്ളവരാണെന്ന് കണ്ടെത്തിയത്. ഇതോടെ മാതാപിതാക്കൾക്ക് നോട്ടീസ് നൽകുകയും ഇവരെ കേസിൽ അറസ്റ്റ് ചെയ്തെന്നുമാണ് പോലീസിന്റെ വിശദീകരണം.
പ്രതികളായ ആൺകുട്ടികൾ സ്കൂളിൽ പോകാതെ ഗ്രാമത്തിൽ അലഞ്ഞുതിരിഞ്ഞ് നടക്കുന്നവരാണെന്ന് എസ്എച്ച്ഒ അജയ് പാൽ സിംഗ് പ്രതികരിച്ചു.
പെൺകുട്ടിയും ആൺകുട്ടികളും പരസ്പരം അറിയുന്നവരല്ല. ഒന്നിലധികം തവണ ആൺകുട്ടികൾ പെൺകുട്ടിയെ ശല്യംചെയ്തിട്ടുണ്ട്. പ്രതികൾ പ്രായപൂർത്തിയാകാത്തവരാണെന്ന് കണ്ടെത്തിയതോടെ അവരുടെ മാതാപിതാക്കൾക്ക് നോട്ടീസ് നൽകി.
കുട്ടികളെ നല്ലരീതിയിൽ വളർത്തുന്നത് ഉറപ്പുവരുത്താത്ത മാതാപിതാക്കൾക്ക് കൃത്യമായ സന്ദേശം നൽകാനാണ് ആൺകുട്ടികളുടെ അമ്മമാരെ കസ്റ്റഡിയിലെടുത്തതെന്നും എസ്എച്ച്ഒ അജയ്പാൽ സിംഗ് പറഞ്ഞു.
സംഭവത്തിൽ ആൺകുട്ടികളുടെ പിതാക്കളെയും അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാലുപേരുടെയും പിതാക്കൾ നിലവിൽ ഉത്തർപ്രദേശിന് പുറത്ത് ജോലിചെയ്യുന്നവരാണ്. തിരിച്ചെത്തിയാൽ ഇവരെയും കേസിൽ അറസ്റ്റ് ചെയ്യുമെന്നും മോശമായി പെരുമാറുന്ന മറ്റുകുട്ടികളെ ഇത്തരം പ്രവൃത്തികളിൽനിന്ന് തടയാൻകൂടിയാണ് ഈ നടപടികളെന്നും എസ്എച്ച്ഒ പറഞ്ഞു.
National
ശ്രീനഗർ: ജമ്മുകാഷ്മീരിലെ അനന്ത്നാഗ് ജില്ലയിൽ അഞ്ച് വയസുകാരിയെ പുള്ളിപ്പുലി കടിച്ചുകൊന്നു. ബിജ്ബെഹാരയിലെ ശ്രീഗുഫ്വാര പ്രദേശത്ത് ബുധനാഴ്ച രാത്രിയാണ് സംഭവം.
വീടിന് പുറത്തുനിന്നിരുന്ന പെണ്‍കുട്ടിയെ ആക്രമിച്ച പുള്ളിപ്പുലി അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് കുട്ടിയെ കൊണ്ടുപോയി. പോലീസും രക്ഷാപ്രവര്‍ത്തകരും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവം പ്രദേശത്ത് പരിഭ്രാന്തി പരത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിഡിപി നേതാവ് ഇല്‍റ്റിജ മുഫ്തി കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച് അനുശോചനം അറിയിച്ചു.
Kerala
കോട്ടയം: പെൺകുട്ടിയോട് അശ്ലീല പരാമർശം നടത്തിയ യുവാവിന്റെ തല അടിച്ചു പൊട്ടിച്ചു. ചങ്ങനാശ്ശേരി സ്വദേശി വിഷ്ണു(27)വിനാണ് പരിക്കേറ്റത്.
തിരുവല്ല കെഎസ്ആർടിസി സ്റ്റാൻഡിൽ ബസ് കാത്തുനിന്ന പെൺകുട്ടിയോട് ആണ് വിഷ്ണു അശ്ലീല പരാമർശം നടത്തിയത്. ആർക്കും പരാതിയില്ലാത്തതിനാൽ പോലീസ് കേസെടുത്തിട്ടില്ല.
രാവിലെ 10 ഓടെയാണ് സംഭവം. പെൺകുട്ടി കെഎസ്ആർടിസി സ്റ്റാൻഡിൽ ബസ് കാത്തുനിൽക്കുകയായിരുന്നു. പെൺകുട്ടിയുടെ അടുത്ത് എത്തിയ വിഷ്ണു മോശം പദപ്രയോഗം നടത്തി. ഭയന്ന് പോയ പെൺകുട്ടി ഉടൻ തന്റെ ആൺ സുഹൃത്തിനെ ഫോണിൽ വിളിച്ചു വിവരമറിയിച്ചു.
സ്ഥലത്തെത്തിയ പെൺകുട്ടിയുടെ ആൺ സുഹൃത്ത് വിഷ്ണുവുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ടു. ഇതിനിടെ കൈയിൽ കരുതിയിരുന്ന ചങ്ങല ഉപയോഗിച്ച് വിഷ്ണു പെൺകുട്ടിയുടെ ആൺ സുഹൃത്തിനെ ആക്രമിക്കാൻ ശ്രമിച്ചു.
ചങ്ങല പിടിച്ചുവാങ്ങി പെൺകുട്ടിയുടെ സുഹൃത്ത് വിഷ്ണുവിന്റെ തല അടിച്ചു പൊട്ടിച്ചു. പോലീസും നാട്ടുകാരും എത്തിയാണ് രംഗം ശാന്തമാക്കിയത്. പെൺകുട്ടിയുടെ ആൺ സുഹൃത്തിനോട് കാണിച്ചു തരാം എന്നും നിന്നെ സ്കെച്ച് ചെയ്തിട്ടുണ്ടെന്നും വിഷ്ണു ഭീഷണിപ്പെടുത്തുകയും ചെയ്തു.
ആർക്കും പരാതിയില്ലാത്തതിനാൽ പോലീസ് കേസെടുത്തില്ല. ഇരു കൂട്ടരെയും സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയിരുന്നു.
Kerala
കൊച്ചി: മലയാറ്റൂരില്‍ മുണ്ടങ്ങമറ്റത്ത് നിന്ന് കാണാതായ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം തന്നെയെന്ന നിഗമനത്തിൽ പോലീസ്. മുണ്ടങ്ങാമറ്റം സ്വദേശിനിയും ബെംഗളൂരുവിൽ ഏവിയേഷൻ വിദ്യാർഥിയുമായ ചിത്രപ്രിയ(19)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
പെൺകുട്ടിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നതാണെന്നാണ് നിഗമനം. ചിത്രപ്രിയയുടെ തലയ്ക്കു പിന്നിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ടെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. അതിനാൽ തന്നെ ഇത് കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ.
അതേസമയം സംഭവത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ചിത്രപ്രിയ മറ്റൊരാൾക്കൊപ്പം ബൈക്കിൽ പോകുന്ന സിസിടിവി ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. ഞായറാഴ്ച രാത്രി 1. 53 സമയത്തുള്ള ദൃശ്യങ്ങളാണ് ഇത്.
മറ്റൊരാൾ ബൈക്കിൽ മുന്നിൽ പോകുന്നതും വീഡിയോയിലുണ്ട്. കാണാതായി നാല് ദിവസത്തിന് ശേഷമാണ് വീടിന് ഒരു കിലോമീറ്റർ അകലെയുള്ള ഒഴിഞ്ഞ പറമ്പിൽ നിന്നും ചിത്രപ്രിയയുടെ മൃതദേഹം കണ്ടെത്തിയത്. അന്വേഷണത്തിൽ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിനടുത്ത് രക്തക്കറയുള്ള കല്ല് പൊലീസ് കണ്ടെത്തിയിരുന്നു.
സംഭവത്തിൽ പെൺകുട്ടിയുടെ പെൺകുട്ടിയുടെ ആൺ സുഹൃത്ത് അലനെ പോലീസ് വീണ്ടും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചൊവ്വാഴ്ച ഒരു തവണ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. അലനടക്കം കൂടുതൽ ആളുകളെ കാലടി പോലീസ് ചോദ്യം ചെയ്യുന്നുണ്ട്.
അതേസമയം പെൺകുട്ടിയുടെ പോസ്റ്റ്മോർട്ടം പത്തുമണിക്ക് കളമശേരിയിൽ നടക്കും. മരണ കാരണം ഉറപ്പിച്ച ശേഷം സമഗ്രാന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.
Kerala
കൊച്ചി: മലയാറ്റൂരിൽ രണ്ടു ദിവസം മുൻപ് കാണാതായ 19കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. വീടിനു ഒരു കിലോമീറ്റർ അകലെയുള്ള ഒഴിഞ്ഞ പറമ്പിൽ ആണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
മലയാറ്റൂർ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പിൽ ഷൈജുവിന്റെയും ഷിനിയുടെയും മകൾ ചിത്രപ്രിയ (19)യെയാണ് മരിച്ച നിലയിൽ കണ്ടത്. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് അന്വേഷണം നടന്നു വരികയാണ്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ.
ബംഗളരുവിൽ ഏവിയേഷന്‍ ബിരുദ വിദ്യാർഥിയായ ചിത്രപ്രിയയെ ശനിയാഴ്ച മുതലാണ് കാണാതായത്. തുടർന്ന് കാലടി പോലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിനിടെയാണ് ഇന്ന് മലയാറ്റൂർ മണപ്പാട്ട് ചിറയ്ക്ക് സമീപത്തെ സെബിയൂർ റോഡിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിൽ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന് പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. മരണം സംബന്ധിച്ച് പെൺകുട്ടിയുടെ മൊബൈൽ ഫോണ്‍ പരിശോധനയ്ക്ക് വിധേയമാക്കും. സംഭവത്തിൽ ആൺസുഹൃത്തിനെയടക്കം ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു.
National
അഹമ്മദാബാദ്: ഗുജറാത്തിലെ അമ്രേലി ജില്ലയിൽ പുലിയുടെ ആക്രമണത്തിൽ ഒരു വയസുകാരി മരിച്ചു. അർജുൻ നിനാമ എന്നയാളുടെ മകളാണ് മരിച്ചത്.
വ്യാഴാഴ്ചയാണ് ദാരുണമായ സംഭവമുണ്ടായത്. ട്രംബാക്പുർ ഗ്രാമത്തിലാണ് പുലിയുടെ ആക്രമണം ഉണ്ടായത്. അമ്മയുടെ കൂടിയിരുന്നിരുന്ന കുട്ടിയെ വീട്ടിൽ കയറിയ പുലി കടിച്ചെടുത്ത് കൊണ്ടുപോകുകയായിരുന്നു.
കുട്ടിയുടെ അമ്മ പുലിയെ ഓടിക്കാൻ നോക്കിയെങ്കിലും നടന്നില്ല. കുട്ടിയുമായി പുലി കുറച്ചുദൂരത്തേക്ക് പൊയി. കുറച്ച് നേരത്തിന് ശേഷം കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്ത് വനംവകുപ്പ് ഏഴ് കൂടുകൾ സ്ഥാപിച്ചു.
National
ജാഷ്പൂർ: ഛത്തീസ്ഗഡിലെ ജാഷ്പൂർ ജില്ലയിൽ വിദ്യാർഥിനി സ്കൂളിൽ ജീവനൊടുക്കി. ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ 15കാരിയാണ് ക്ലാസ് മുറിയിൽ തൂങ്ങി മരിച്ചത്.
സംഭവസ്ഥലത്ത് നിന്നും കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിൽ, സ്കൂളിലെ പ്രിൻസിപ്പൽ ലൈംഗീകമായി പീഡിപ്പിച്ചുവെന്ന് വിദ്യാർഥിനി ആരോപിക്കുന്നു. ഇതേതടുർന്ന് പ്രിൻസിപ്പലിനെ പോലീസ് അറസ്റ്റ് ചെയ്തു.
ബഗിച്ച പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു ഗ്രാമത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നതെന്ന് ജാഷ്പൂർ സീനിയർ പോലീസ് സൂപ്രണ്ട് ശശിമോഹൻ സിംഗ് പറഞ്ഞു. അയൽ ജില്ലയായ സർഗുജയിലെ സീതാപൂർ പ്രദേശവാസിയാണ് മരിച്ച പെൺകുട്ടി.
സ്കൂൾ പ്രിൻസിപ്പൽ കുൽദിപൻ ടോപ്നോയ്ക്കെതിരെ കേസെടുത്തുവെന്നും ഇയാളെ അറസ്റ്റ് ചെയ്തുവെന്നും പോലീസ് അറിയിച്ചു. "സ്കൂളിൽ ആറ് മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന 124 വിദ്യാർഥികളിൽ 22 ആൺകുട്ടികളും 11 പെൺകുട്ടികളും ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. എന്നാൽ ഈ ഹോസ്റ്റൽ അനുമതിയില്ലാതെയാണ് പ്രവർത്തിച്ചിരുന്നത്. ബന്ധപ്പെട്ട എല്ലാ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്'. ട്രൈബൽ ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് കമ്മീഷണർ സഞ്ജയ് സിംഗ് പറഞ്ഞു.
സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തിന് പിന്നിലെ കൃത്യമായ കാരണം അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ എന്ന് ബാഗിച്ച സബ് ഡിവിഷണൽ മജിസ്ട്രേറ്റ് പ്രദീപ് രതിയ പറഞ്ഞു.
National
അഹമ്മദാബാദ്: ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ വിജാപുർ നഗരത്തിലെ സ്കൂൾ ക്യാംപസിൽ രണ്ടാം ക്ലാസ് വിദ്യാർഥിനി ലൈംഗിക പീഡനത്തിന് ഇരയായി. രണ്ടുതവണയാണ് സ്കൂളിൽ വച്ച് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത്. പെൺകുട്ടിയെ ഇൻജക്ഷൻ നൽകി പീഡിപ്പിച്ചു എന്നാണ് പരാതി.
നവംബർ 19ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം ആദ്യം നടന്നത്. സ്കൂളിനു പിന്നിലെ പൂന്തോട്ടത്തിലേക്ക് ഒരാൾ തന്നെ കൊണ്ടുപോവുകയും മോശമായി സ്പർശിക്കുകയും ചെയ്തെന്നാണ് പെൺകുട്ടി മാതാപിതാക്കളോട് പറഞ്ഞത്.
നവംബർ 20 ന് ഇതേ വ്യക്തി വീണ്ടും തന്നെ ലൈംഗീകമായി പീഡിപ്പിക്കുകയും വലതുകൈയിൽ ഇൻജക്ഷൻ നൽകുകയും ചെയ്തതായും പെൺകുട്ടി പറഞ്ഞു.
ആരോടെങ്കിലും സംഭവം വെളിപ്പെടുത്തിയാൽ കൊല്ലുമെന്നായിരുന്നു ഭീഷണിയെന്നും പെൺകുട്ടി മാതാപിതാക്കളോട് പറഞ്ഞു.
വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ പിതാവാണ് പോലീസിൽ പരാതി നൽകിയത്. അജ്ഞാത വ്യക്തിയ്ക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് വിജാപുർ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ജി.എ. സോളങ്കി പറഞ്ഞു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ്, കുത്തിവച്ചത് എന്താണെന്ന് അറിയാൻ മെഡിക്കൽ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും അറിയിച്ചു.
Kerala
കൊച്ചി: സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കൊച്ചി നേവൽ ബേസിലെ നാവികൻ അറസ്റ്റിൽ. 15 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ലീഡിംഗ് സീമാനും ഹരിയാന സ്വദേശിയുമായ അമിത് (28) ആണ് അറസ്റ്റിലായത്. കൊച്ചി ഹാർബർ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
സ്നാപ് ചാറ്റിലൂടെയാണ് ഇയാൾ പെൺകുട്ടിയുമായി പരിചയപ്പെട്ടത്. തിങ്കളാഴ്ച സ്കൂളിലേക്ക് പോയ പെൺകുട്ടിയെ ഇയാൾ താമസിച്ചിരുന്ന മുണ്ടംവേലിയിലെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പോക്സോ കേസില്‍ നാവികന് അറസ്റ്റിലായത് സ്ഥിരീകരിച്ച് നാവികസേന പത്രക്കുറിപ്പ് ഇറക്കി. പോലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ നേവിയും ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയതായി പത്രക്കുറിപ്പിൽ വ്യക്തമാക്കി.
National
ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദിൽ 17കാരിക്ക് നേരെ വെടിയുതിർത്ത് യുവാവ്. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ വഴിയിൽ കാത്തുനിന്ന് വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.
തോളിലും വയറിലും വെടിയേറ്റ പെൺകുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. വെടിയുതിർത്ത ജതിൻ മംഗ്ല എന്ന യുവാവിനെ ഫരീദാബാദ് പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ പെൺകുട്ടിയെ കാത്തിരുന്ന് ആക്രമിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
പെൺകുട്ടി വരുന്ന വഴിയിൽ ഇയാൾ ഏകദേശം ഒരു മണിക്കൂറിനടുത്ത് കാത്തു നിന്നിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
വെടിയേറ്റ് വീണ പെൺകുട്ടി ഉച്ചത്തിൽ കരയുന്നത് കേട്ടശേഷമാണ് അക്രമി ബൈക്കിൽ കയറി രക്ഷപ്പെട്ടത്. പെൺകുട്ടിയും ആക്രമിയും തമ്മിൽ പരിചയമുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. വെടിയുതിർക്കാനുപയോഗിച്ച തോക്ക് കണ്ടെത്തി.