x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കൂ​ൾ കെ​ട്ടി​ട​ത്തി​ൽ നി​ന്ന് വീ​ണ് മ​രി​ച്ച പെ​ൺ​കു​ട്ടി​യു​ടെ അ​വ​യ​വം ദാ​നം ചെ​യ്യും


Published: January 15, 2026 09:53 AM IST | Updated: January 15, 2026 09:53 AM IST

തി​രു​വ​ന​ന്ത​പു​രം: പ​യ്യാ​വൂ​രി​ൽ സ്കൂ​ൾ കെ​ട്ടി​ട​ത്തി​ൽ നി​ന്ന് വീ​ണ് മ​രി​ച്ച പെ​ൺ​കു​ട്ടി​യു​ടെ അ​വ​യ​വം ദാ​നം ചെ​യ്യും. ക​ണ്ണൂ​ർ പ​യ്യാ​വൂ​ർ സ്വ​ദേ​ശി​നി​യാ​യ അ​യോ​ന മോ​ൺ​സ​ണി​ന്‍റെ വൃ​ക്ക​യാ​ണ് ദാ​നം ചെ​യ്യു​ന്ന​ത്.

വി​മാ​ന മാ​ർ​ഗം വൃ​ക്ക തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് കൊ​ണ്ടു​വ​രും. 10.55ന് ​വി​മാ​ന​മെ​ത്തും. ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സ് ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ദ്യ അ​വ​യ​വ​ദാ​ന​മാ​ണി​ത്.

പ​യ്യാ​വൂ​രി​ൽ സ്കൂ​ൾ കെ​ട്ടി​ട​ത്തി​ൽ നി​ന്നും ചാ​ടി ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​യോ​ന മ​രി​ച്ച​ത്. ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു കു​ട്ടി.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. പ​യ്യാ​വൂ​ർ സേ​ക്ര​ട്ട് ഹാ​ർ​ട്ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു അ​യോ​ന മോ​ൺ​സ​ൺ.

Tags : Organs girl death school building donate

Recent News

Corehub Up