National
ചണ്ഡിഗഡ്: 2020ൽ നടന്ന ഗുരുദ്വാര ആക്രമണ കേസിൽ കുറ്റാരോപിതായ യുവാവ് വെട്ടേറ്റു മരിച്ചു.
തൂരാൻ ഗ്രാമത്തിലെ ലാദ്പുർ ഗുരുദ്വാര ആക്രമിച്ച കേസിൽ കുറ്റാരോപിതനായി ജയിലിൽ കഴിഞ്ഞിരുന്ന മിവാ സിംഗ് അടുത്തിടെയാണു ജാമ്യത്തിൽ ഇറങ്ങിയത്.
അർധരാത്രിയോടെ മണ്ഡി ഗോബിന്ദ്ഗറിനു സമീപം ലാദ്പുരിലെ വീട്ടിലെത്തിയ ആക്രമി മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് സിംഗിനെ വെട്ടിക്കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വീട്ടിൽ കുടുംബാഗങ്ങളോടാപ്പമായിരുന്ന സിംഗിനെ മതിലുചാടിയെത്തിയാണ് ആക്രമി വെട്ടിയത്.
ഭീകരമായി ആക്രമിച്ച് മരണം ഉറപ്പാക്കിയ പ്രതി കടന്നുകളഞ്ഞതായും പോലീസ് അറിയിച്ചു. പണത്തെ ചൊല്ലിയുള്ള തകർക്കമോ, വ്യക്തിപരമായ വൈരാഗ്യമോ ആകാം കൊലയ്ക്കുപിന്നലെന്നാണു പോലീസിന്റെ നിഗമനം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറൻസിക് സംഘമെത്തി തെളിവു ശേഖരണവും നടത്തി.
National
പാറ്റ്ന: വാഴവെട്ടിയതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ യുവാവ് ബന്ധുവായ ജവാനെയും പിതാവിനെയും വെടിവെച്ചുകൊന്നു. ഡൽഹിയിൽ ജോലി ചെയ്യുന്ന ജവാൻ ജിതേന്ദ്ര കുമാർ, പിതാവ് മുനാരിക് റായ് എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതിയായ ജഗദീഷ് റായിയെ പോലീസ് വെടിവച്ച് പിടികൂടി.
റോഡിലേക്ക് ഇറങ്ങിനിന്ന ഒരു വാഴ വെട്ടിയതാണ് കൊലപാതകത്തിൽ കലാശിച്ചത്. വഴിയിലൂടെയുള്ള യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിനെ തുടർന്ന് മുനാരിക് റായ് വഴി ചില മരങ്ങൾ വെട്ടിമാറ്റിയിരുന്നു. ഇതിനൊപ്പമാണ് പ്രതിയായ ജഗദീഷ് റായിയുടെ വാഴയും വെട്ടിയത്.
ബന്ധുവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനായി ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ജിതേന്ദ്ര കുമാർ നാട്ടിലെത്തിയത്. വാഴ വെട്ടിയതുമായി ബന്ധപ്പെട്ട് ജിതേന്ദ്രയും ജഗദീഷും തമ്മിൽ വാക്കുതർക്കമുണ്ടായി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് രംഗം ശാന്തമാക്കുകയും പ്രശ്നം പരിഹരിക്കുകയും ചെയ്തിരുന്നു.
എന്നാൽ മണിക്കൂറുകൾക്ക് ശേഷം വീണ്ടുമെത്തിയ ജഗദീഷ് റായ്, ജിതേന്ദ്രയ്ക്കും പിതാവിനും നേരെ വെടിയുതിർക്കുകയായിരുന്നു. മുനാരിക് റായ് സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ജിതേന്ദ്രയെ ഉടൻ തന്നെ സദർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇയാൾ പോലീസിന് നേരെ തിരിഞ്ഞു. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ പ്രതിയുടെ ഇരു കാലുകളിലും വെടിയേറ്റു. പരിക്കേറ്റ ജഗദീഷ് റായ് നിലവിൽ ഹാജിപൂർ സദർ ആശുപത്രിയിൽ ചികിത്സയിലാണ്.
Kerala
കട്ടപ്പന: ഭാര്യ കിണറ്റില്‍ വീണു മരിച്ചതിന്റെ മനോവിഷമത്തില്‍ ഭര്‍ത്താവ് വിഷം കഴിച്ചു ജീവനൊടുക്കി. കട്ടപ്പന വെള്ളയാംകുടി എകെജി പടി കിഴക്കേ ആലുങ്കല്‍ കെ.എസ്. ഷിബു (36) ആണ് മരിച്ചത്.
ഏതാനും ദിവസം മുമ്പാണ് ഷിബുവിന്റെ ഭാര്യ രാധുവിനെ ഇവര്‍ താമസിക്കുന്ന വീടിനു സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാല് വഴുതി കിണറ്റില്‍ വീണതാണെന്നാണ് സംശയം. ഇതേത്തുടര്‍ന്ന് ഷിബു മനോവിഷമത്തിലായിരുന്നെന്ന് അയല്‍ക്കാര്‍ പറഞ്ഞു.
തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് ഷിബുവിനെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഏതാനും ദിവസം മുമ്പാണ് ഇവര്‍ വെള്ളയാംകുടിയില്‍ വാടക വീട്ടില്‍ താമസമാരംഭിച്ചത്. ഷിബുവിന്റെ മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. ഇടുക്കി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ഇവര്‍ക്ക് നാലു മക്കളുണ്ട്. കട്ടപ്പന പോലീസ് കേസെടുത്തു.
District News
പയ്യന്നൂര്‍: പിഎംശ്രീ എടാട്ട് കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപികയെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഉത്തര്‍പ്രദേശ് മുസാഫര്‍നഗര്‍ സ്വദേശി ലോകേഷ് കുമാറിന്റെ മകള്‍ സുരഭിപാലിന്റെ (29) മരണം സംബന്ധിച്ച അന്വേഷണമാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.
മാര്‍ച്ച് 10ന് രാത്രി ഒന്‍പതരയോടെയാണ് കേന്ദ്രീയ വിദ്യാലയം എല്‍പി വിഭാഗം അധ്യാപികയായ യുവതിയെ സ്കൂളിന് സമീപത്തുള്ള ക്വാട്ടേര്‍സില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
അസ്വാഭാവിക മരണത്തിനു കേസെടുത്താണ് പയ്യന്നൂര്‍ പോലീസ് അന്വേഷണം നടത്തിവന്നത്. അധ്യാപകികയുടെ സഹോദരന്റെ പരാതി പ്രകാരണാണ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ.അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ച് അന്വേഷണം ആരംഭിച്ചു.
International
ലണ്ടൻ: കഴിഞ്ഞ മാസത്തിൽ യൂറോപ്പിലുടനീളം വീശിയടിച്ച കടുത്ത ഉഷ്ണതരംഗത്തിൽ മരിച്ചവരുടെ എണ്ണം 10,000 ത്തിലധികം വരുമെന്നു റിപ്പോർട്ട്.
അന്താരാഷ്ട്ര മരണനിരക്ക് നിരീക്ഷിക്കുന്ന ‘യൂറോമോമോ’ പുറത്തുവിട്ട കണക്കുകൾ പ്രകാരം മരിച്ചവരിൽ 9,000ത്തിലധികം പേരും 65 വയസിനു മുകളിൽ പ്രായമുള്ളവരാണ്.
ബെൽജിയം, ബ്രിട്ടൻ, ഫ്രാൻസ്, സ്പെയിൻ തുടങ്ങിയ പശ്ചിമ യൂറോപ്യൻ രാജ്യങ്ങളിലാണ് ഉഷ്ണതരംഗം ഏറ്റവും കൂടുതൽ നാശം വിതച്ചത്. കാലാവസ്ഥാ വ്യതിയാനംമൂലം മാത്രമാണ് ഇത്രയും ശക്തമായ ചൂട് അനുഭവപ്പെട്ടതെന്ന് ശാസ്ത്രജ്ഞരുടെ കൂട്ടായ്മയായ ‘വേൾഡ് വെതർ അട്രിബ്യൂഷൻ’ വ്യക്തമാക്കി.
ബ്രിട്ടനിൽ മാത്രം മേയ്, ജൂൺ മാസങ്ങളിലായി 2,700ലധികം ആളുകൾ ചൂട് മൂലം മരിച്ചു.
വരുംവർഷങ്ങളിൽ കാലാവസ്ഥാവ്യതിയാനം മനുഷ്യന്റെ ആരോഗ്യത്തിനു വലിയ ഭീഷണിയാകുമെന്നും ഇത്തരം ഉഷ്ണതരംഗങ്ങളുടെ തീവ്രത ഇനിയും വർധിക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
Kerala
മലപ്പുറം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കിയ സംഭവത്തിൽ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു. പരപ്പനങ്ങാടി ചെട്ടിപ്പടി കരിപ്പോട്ട് വീട്ടിൽ മിഥുൻ ആണ് ഫേസ്ബുക്കിലൂടെ പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി വീഡിയോ പോസ്റ്റ് ചെയ്തത്.
സംഭവത്തിൽ മലപ്പുറം സൈബർ ക്രൈം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. വീഡിയോ റിക്കാർഡ് ചെയ്യാൻ ഉപയോഗിച്ച പ്രതിയുടെ മൊബൈൽ ഫോണ്‍ സൈബർ സംഘം കസ്റ്റഡിയിലെടുത്തു.
മാനസിക രോഗിയായ പ്രതിയെ കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
District News
ആലപ്പുഴ: ആലപ്പുഴയിൽ യുവാവിനെ ബന്ധു കുത്തിക്കൊന്നു. കുടുംബവഴക്കിനെത്തുടര്‍ന്നാണ് കൊലപാതകം.
കാഞ്ഞിരംചിറ പുന്നക്കല്‍ വീട്ടില്‍ മനീഷ് (29) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് 5.30 ഓടെ മംഗലത്തുള്ള വാടകവീട്ടിലാണ് സംഭവം നടന്നത്. മനീഷിന്റെ ബന്ധു റോബിനാണ് കുത്തിയത്. കൊലനടത്തിയ ശേഷം ഇയാള്‍ ഓടി രക്ഷപ്പെട്ടു.
ഇയാൾക്കായി പോലീസ് തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്. റോബിന്റെ ഭാര്യയുമായി മനീഷിന് ബന്ധമുണ്ടെന്ന ആരോപണത്തെച്ചൊല്ലി ഇരുവരും തമ്മിൽ ഏറെ നാളുകളായി തർക്കങ്ങൾ നിലനിന്നിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മനീഷിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി.
National
ലക്നോ: വിവാഹം കഴിഞ്ഞ് പതിനാറാം ദിവസം നവവധുവിനെ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഉത്തർപ്രദേശിലെ ബറേലിയിലാണ് നാടിനെ നടുക്കിയ ദാരുണമായ സംഭവം നടന്നത്.
രഘുവിപുര സ്വദേശിനിയായ ശ്രീദേവിയുടെ (21) മൃതദേഹമാണ് നദിയിൽ നിന്ന് കണ്ടെടുത്തത്. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭർതൃവീട്ടുകാർ പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായും ഇത് കൊലപാതകമാണെന്നും കുടുംബം ആരോപിച്ചു. കഴിഞ്ഞ 26നാണ് ബദായൂൻ സ്വദേശിയായ യുവാവുമായി ശ്രീദേവിയുടെ വിവാഹം നടന്നത്.
എന്നാൽ വിവാഹം കഴിഞ്ഞയുടൻ തന്നെ ഭർതൃവീട്ടുകാർ സ്ത്രീധനത്തിന്റെ പേരിൽ മാനസികമായി പീഡിപ്പിക്കാൻ തുടങ്ങിയെന്നാണ് ആരോപണം. പീഡനം സഹിക്കാനാവാതെ സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തിയ പെൺകുട്ടി പിന്നീട് ഭർതൃഗൃഹത്തിലേക്ക് തിരികെ പോകാൻ വിസമ്മതിക്കുകയായിരുന്നു.
ഇതിനിടെ ഒമ്പതാം തീയതി വീട്ടുകാരോട് പറയാതെ പുറത്തുപോയ ശ്രീദേവിയെ കാണാതാവുകയായിരുന്നു. കുടുംബം നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി നദിക്ക് സമീപത്തേക്ക് പോകുന്നത് കണ്ടതായി ചില ഗ്രാമവാസികൾ അറിയിച്ചു. തുടർന്ന് പോലീസും നാട്ടുകാരും മുങ്ങൽ വിദഗ്ധരും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് ഞായറാഴ്ച നദിയിൽ നിന്ന് മൃതദേഹം കണ്ടെടുത്തത്.
സ്ത്രീധന പീഡനമാണ് തന്റെ മകളുടെ മരണത്തിന് ഇടയാക്കിയതെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ശ്രീദേവിയുടെ പിതാവ് നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ നടപടികൾ ഉണ്ടാകുമെന്നും പോലീസ് പറഞ്ഞു.
International
ധാക്ക: ബംഗ്ലാദേശിൽ ദിവസങ്ങളായി തുടരുന്ന പ്രളയത്തിലും മണ്ണിടിച്ചിലുകളിലും മരണസംഖ്യ 44 ആയെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞദിവസം രാത്രിയിൽ തലസ്ഥാനമായ ധാക്കയിൽ 7.6 സെന്റിമീറ്റർ മഴ പെയ്തു. രാജ്യത്തുടനീളം രണ്ടര ലക്ഷം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
ഈ മാസം അഞ്ചു മുതൽ പെയ്യുന്ന കനത്ത മഴയാണ് ദുരന്തത്തിനു കാരണം. കര, വ്യോമ, നാവിക സേനാംഗങ്ങളെ രക്ഷാപ്രവർത്തനത്തിനു വിന്യസിച്ചിട്ടുണ്ട്.
Kerala
തൂത്തുക്കുടി: കുടുംബത്തെ ഉപേക്ഷിച്ച് ഭാര്യ മറ്റൊരാളുടെ കൂടെപ്പോയതിൽ മനംനൊന്ത് മക്കളെ കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കി. തൂത്തുക്കുടി പുതുകോട്ടൈയ്ക്ക് സമീപം സാവേരിയർപുരത്ത് നടന്ന സംഭവത്തിൽ മേരി മൈക്കിൾ (40), മക്കളായ മേരി നിരോഷ (14), മേരി കെനിസ്റ്റൺ (12) എന്നിവരാണ് മരിച്ചത്.
മേരി മൈക്കിളിന്റെ ഭാര്യ അടുത്തിടെ മറ്റൊരാളോടൊപ്പം പോയിരുന്നു. ഇതിനുശേഷമുണ്ടായ കടുത്ത മാനസിക വിഷമമാണ് ഈ ദാരുണമായ കൂട്ടക്കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. കുട്ടികൾ ഇരുവരും പ്രദേശത്തെ സ്വകാര്യ സ്കൂളിലെ വിദ്യാർഥികളാണ്.
വെള്ളിയാഴ്ച രാത്രി മക്കൾക്ക് ഭക്ഷണം വാങ്ങി നൽകിയ ശേഷം അവരോട് ഉറങ്ങാൻ മൈക്കൾ ആവശ്യപ്പെട്ടു. പിന്നീട് ഇലക്ട്രിക് വയറുകൾ കുട്ടികളുടെ ശരീരത്തിൽ കെട്ടിവെച്ച് ഷോക്കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇതേ വയർ ഉപയോഗിച്ച് തന്നെ മൈക്കളും ജീവനൊടുക്കുകയായിരുന്നു.
ശനിയാഴ്ച ഉച്ചയായിട്ടും വീട് തുറക്കാത്തതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ പുതുകോട്ടൈ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ദിശ ഹെൽപ് ലൈനിൽ വിളിക്കുക. 1056, 0471-2552056)
Kerala
ആലപ്പുഴ: കുടുംബവഴക്കിനിടെ യുവാവിനെ ബന്ധു കുത്തിക്കൊന്നു. മംഗലം സ്വദേശി മനീഷ് (28) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ ബന്ധുവായ റോബിൻ (26) നെ പോലീസ് കസ്റ്റഡിയിലെടുത്തു.
റോബിന്റെ ഭാര്യയുമായി മനീഷിന് ബന്ധമുണ്ടെന്ന ആരോപണത്തെച്ചൊല്ലി ഇരുവരും തമ്മിൽ ഏറെ നാളുകളായി തർക്കങ്ങൾ നിലനിന്നിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മനീഷിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
National
അഹമ്മദാബാദ്: ഗുജറാത്തിലെ ഗിര്‍നാര്‍ തീർഥാടനത്തിനിടെ സിംഹത്തിന്റെ ആക്രമണത്തില്‍ 11 വയസുകാരന് കൊല്ലപ്പെട്ടു. ഗുജറാത്തിലെ ഖേഡ ജില്ലയില്‍ നിന്നുള്ള കുട്ടിക്കാണ് ജീവന് നഷ്ടമായത്. ഗിര്‍നാര്‍ പടിക്കെട്ടിന്റെ 50-ാം പടിക്ക് സമീപമാണ് സിംഹത്തിന്റെ ആക്രമണം ഉണ്ടായത്.
സംഭവത്തില്‍ വനംവകുപ്പിന് ഗുരുതര വീഴ്ച ഉണ്ടായെന്നാണ് ആരോപണം. തീര്‍ഥാടകരെത്തുന്ന സ്ഥലത്ത് വന്യമൃഗങ്ങള്‍ എങ്ങനെ എത്തിയെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ചോദ്യമുയര്‍ത്തി.
വഴി അടച്ചിട്ടിരിക്കുകയാണെന്നും മൂന്ന് സിംഹങ്ങളെ പിടികൂടിയിട്ടുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയെന്നാണ് അധികൃതരുടെ ഭാഗത്തുനിന്നുള്ള വിശദീകരണം. ആക്രമണം നടത്തിയതായി സംശയിക്കുന്ന സിംഹത്തെ ഉദ്യോഗസ്ഥര്‍ പിടികൂടിയെന്ന് ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് അക്ഷയ് ജോഷി പറഞ്ഞു.
വെറ്ററിനറി പരിശോധനയില്‍, സിംഹം മനുഷ്യശരീരഭാഗങ്ങള് കഴിച്ചതായി കണ്ടെത്തിയിരുന്നു. സംശയിക്കപ്പെടുന്ന മറ്റ് രണ്ട് സിംഹങ്ങളെ പിന്നീട് പിടികൂടിയെന്നും കൂടുതല്‍ പരിശോധനയ്ക്കായി മൂന്ന് സിംഹങ്ങളെയും ജുനാഗഡിലെ സക്കര്‍ബാഗ് മൃഗശാലയിലേക്ക് മാറ്റുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
International
ഒട്ടാവ: കാനഡയിലെ ടൊറന്റോയിൽ വെടിവയ്പ്പ്. പ്രാദേശിക സമയം ശനിയാഴ്ച രാത്രിയാണ് സംഭവം. വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടതായും മൂന്നുപേർക്ക് പരിക്കേറ്റെന്നുമാണ് റിപ്പോർട്ട്.
സൽസ ഫെസ്റ്റിവൽ നടന്ന നിരവധി കടകളും റെസ്റ്റോറന്റകളുള്ള പ്രദേശത്താണ് വെടിവയ്പ്പ് നടന്നതെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട്. നിലവിൽ സ്ഥിതിഗതികൾ പോലീസിന്റെ നിയന്ത്രണത്തിലാണെന്നും പ്രദേശത്തുനിന്ന് ജനങ്ങളെ ഒഴിപ്പിച്ചതായും റിപ്പോർട്ടുകളിൽ പറയുന്നു. അക്രമിക്കായി പോലീസിന്റെ തെരച്ചിൽ തുടരുകയാണെന്നും റിപ്പോർട്ടുകളിലുണ്ട്.
കഴിഞ്ഞമാസം കാനഡയിലെ മോൺട്രിയയിലും വെടിവയ്പ്പുണ്ടായിരുന്നു. ഒരു പോലീസ് ഉദ്യോഗസ്ഥനടക്കം രണ്ടുപേരാണ് അന്ന് കൊല്ലപ്പെട്ടത്. ഫെബ്രുവരിയിൽ ടംബ്ലർ റിഡ്ജിലെ സ്കൂളിലുണ്ടായ വെടിവയ്പ്പിൽ എട്ടുപേരും കൊല്ലപ്പെട്ടിരുന്നു.
Kerala
ചിറ്റൂർ: വടകരപ്പതി ആട്ടയന്പതിയിൽ വയോധികയെ കൊന്ന് മൃതദേഹം കത്തിച്ചശേഷം കുഴിച്ചുമൂടി. വടകരപ്പതി ആട്ടയന്പതി ന്യൂ ഉന്നതി സ്വദേശിനിയായ സരസാളി(66)നെയാണ് അടിച്ചുകൊലപ്പെടുത്തിയശേഷം കുളിമുറിയിലിട്ടു കത്തിച്ച് വീടിനുപിന്നിൽ കുഴിച്ചിട്ടത്. സംഭവത്തിൽ അയവാസിയായ ഉദയകുമാറിനെ (19) പോലീസ് അറസ്റ്റ് ചെയ്തു.
ജൂണ്‍ 10 മുതൽ സരസാളിനെ കാണാതായതിനെത്തുടർന്ന് മകൾ ബേബി 12ന് കൊഴിഞ്ഞാന്പാറ പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പ്രദേശത്തെ ചില യുവാക്കളെ കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്യുന്നതിനിടെയാണ് നാടിനെ നടുക്കിയ അരുംകൊലപാതകം പുറംലോകം അറിയുന്നത്.
വല്ലപ്പോഴും സ്വന്തം വീട്ടിൽ എത്തിയിരുന്ന ഉദയൻ സരസാളിനെ കാണാതായ ദിവസം വരെ വീട്ടിലുണ്ടായിരുന്നു. എന്നാൽ ജൂൺ പത്തിന് ഇവിടെനിന്നു പോയി. തമിഴ്നാട്ടിലെ പൊള്ളാച്ചി ആനമലയിലായിരുന്നു താമസം.
സംശയം തോന്നിയ പോലീസ് വ്യാഴാഴ്ച സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി ചോദ്യംചെയ്തപ്പോഴാണു കൊലപാതകവിവരം വെളിപ്പെട്ടത്. ഇന്നലെ ഉച്ചയോടെ പോലീസ് പ്രതിയുടെ വീട്ടിലെത്തി തെളിവെടുപ്പുനടത്തി.
കൊല ചെയ്യാൻ ഉപയോഗിച്ച ആയുധം കുളിമുറിയിൽനിന്നും കത്തിച്ച ശരീരാവശിഷ്ടങ്ങൾ വീടിന്റെ പുറകിൽ കുഴിച്ചിട്ടനിലയിലും കണ്ടെടുത്തു.
പോലീസ് സർജൻ ജി. ഗോപകുമാറിന്റെ നേതൃത്വത്തിൽ മൃതദേഹാവശിഷ്ടങ്ങൾ ജില്ലാ ആശുപത്രിയിലേക്കു മാറ്റി.
പാലക്കാട് എൽആർ തഹസിൽദാർ കെ. രാധാകൃഷ്ണൻ, സയന്റിഫിക്, വിരളടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നിവർ പരിശോധന നടത്തി.
Kerala
മട്ടന്നൂർ: കൂടാളി കുംഭത്ത് കാർ നിയന്ത്രണംവിട്ട് മരത്തിലിടിച്ച് അഞ്ചു മരണം. കണ്ണൂർ അഴീക്കോട് കോളനി ഗേറ്റിലെ മന്നത്ത് ഹൗസിൽ ഷാൻ സിറാജ് (21), കാഞ്ഞങ്ങാട് മടിക്കൈ കീക്കാംകോട്ട് കണ്ടംകുട്ടിച്ചാലിലെ മുഹമ്മദ് റിസ്വാൻ (22), ബംഗളൂരു സൗത്തിലെ സാദുരി ഹർഷവർധൻ (22), യുപി സ്വദേശി പരം ഛേത്രി (22) തൃശൂർ തിരുവന്പാടി സ്വദേശി പ്രദീപന്റെ മകൻ ആദിത്യകൃഷ്ണദേവ് (22) എന്നിവരാണു മരിച്ചത്. അപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആദിത്യ കൃഷ്ണദേവ് ഇന്നലെ രാത്രിയാണു മരിച്ചത്.
വെള്ളിയാഴ്ച രാത്രി 11.30 നായിരുന്നു അപകടം. ഷാൻ സിറാജിന്റെ പിതൃസഹോദരന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ വരികയായിരുന്നു അഞ്ചുപേരും. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് ഇവർ ബംഗളൂരുവിൽനിന്നു തിരിച്ചത്. യുപി രജിസ്ട്രേനിലുള്ള കാർ നിയന്ത്രണംവിട്ടു റോഡരികിലെ മരത്തിലിടിച്ചായിരുന്നു അപകടം. അപകടത്തിൽപ്പെട്ട കാറിന് തീപിടിച്ചതായും പറയുന്നു.
ശബ്ദം കേട്ട് ഓടിയെത്തിയവരാണ് വെള്ളം ഒഴിച്ചു തീകെടുത്തിയത്. വിവരമറിഞ്ഞു മട്ടന്നൂരിൽനിന്നെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും പോലീസും ചേർന്ന് ഏറെ പ്രയാസപ്പെട്ടാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഒരാൾ അപകടസ്ഥലത്തുതന്നെ മരിച്ചു. മറ്റു മൂന്നുപേരെ കണ്ണൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.
ബംഗളൂരു ബിഎംഎസ് കോളജ് ഓഫ് എൻജിനിയറിംഗിൽ വിദ്യാർഥികളായിരിക്കെയാണ് ഇവർ ഉറ്റസുഹൃത്തുക്കളായത്. ഷാൻ സിറാജും ആദിത്യ കൃഷ്ണദേവും കാന്പസ് റിക്രൂട്ട്മെന്റിലൂടെ ബംഗളൂരുവിലെ എംഎസ്എ കന്പനിയിൽ ജോലിയിൽ പ്രവേശിച്ചിരുന്നു.
യുഎഇയിലെ സാദ് പ്രീകാസ്റ്റിംഗ് എൽഎൽഎസി ഉടമ അഴീക്കോട് കോളനി ഗേറ്റിലെ കടവത്തുപുരയിൽ സിറാജ് മൊയ്തീന്റെയും (ഇത്തു) തലശേരി മാളിയേക്കൽ കുടുംബാംഗം ഷംനയുടെയും മകനാണു മരിച്ച ഷാൻ സിറാജ്. സഹോദരി: സമീൻ.
കുവൈറ്റിൽ ജോലിചെയ്യുന്ന കാഞ്ഞങ്ങാട് മടിക്കൈ കീക്കാംകോട്ട് കണ്ടംകുട്ടിച്ചാലിലെ വട്ടംതോട് ബഷീറിന്റെയും റീനത്തിന്റെയും മകനാണ് മരിച്ച മുഹമ്മദ് റിസ്വാൻ. ബംഗളൂരു ബിഎംസ് കോളജ് സിവിൽ എൻജിനിയറിംഗ് അവസാനവർഷ വിദ്യാർഥിയാണ്. സഹോദരങ്ങൾ: ഷെബിൻ ഫയാസ് (നഴ്സിംഗ് വിദ്യാർഥി, മംഗളൂരു), ഹിന ഫാത്തിമ (വിദ്യാർഥിനി, കാഞ്ഞങ്ങാട് ലിറ്റിൽ ഫ്ലവർ സ്കൂൾ).
ജില്ലാ ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം ഷാൻ സിറാജിന്റെ കബറടക്കം ചാലാട് ജുമാമസ്ദിജ് കബർസ്ഥാനിലും റിസ്വാന്റെ മൃതദേഹം മടിക്കൈ അരയി ജുമാമസ്ദിജ് കബർസ്ഥാനിലും കബറടക്കി. സാദുരി ഹർഷവർധൻ, പരം ഛേത്രി എന്നിവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങി നാട്ടിലേക്കു കൊണ്ടുപോയി. ആദിത്യ കൃഷ്ണദേവിന്റെ മൃതദേഹം ഇന്ന് ജില്ലാ ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
International
ഫൂ ക്വോക്ക്: വിയറ്റ്നാമിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച സ്പീഡ് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരിൽ രണ്ട് മലയാളികളും. കൊട്ടാരക്കര സ്വദേശിയും വിക്ടറി വ്യവസായ ഗ്രൂപ്പ് ഉടമയുമായ എ.വി.തോമസും ഭാര്യ ലൗനിയുമാണ് മരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. മൂന്നു ദിവസം മുൻപാണ് ഇവർ വിയറ്റ്നാമിലേക്ക് പോയത്.
ബോട്ടിലുണ്ടായിരുന്ന 32 യാത്രക്കാരുടെ പട്ടിക വിയറ്റ്നാമിലെ ഇന്ത്യൻ എംബസി പുറത്തുവിട്ടു. വിയറ്റ്നാമിലെ ഏറ്റവും വലിയ ദ്വീപായ ഫൂ ക്വോക്കിന് സമീപം ശനിയാഴ്ച രാവിലെ 10.30നാണ് ദുരന്തം സംഭവിച്ചതെന്നും അപകടത്തിൽ 15 പേർ മരിച്ചെന്നും അധികൃതർ വ്യക്തമാക്കി.
മരിച്ചവരിൽ തമിഴ്നാട് പഴനി സ്വദേശിയായ മുരുകപ്രഭു (44) ഉൾപ്പെട്ടതായും ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ലാവ മൊബൈൽ കമ്പനിയുടെ വിതരണക്കാരനായ ഇയാളെ തൊഴിലിടത്തിലെ മികച്ച സേവനത്തിനുള്ള അംഗീകാരമായി കമ്പനി തന്നെയാണ് വിദേശ യാത്രയ്ക്ക് അയച്ചത്.
അപകടത്തിൽപ്പെട്ട 21 പേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ടെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും പ്രാദേശിക ഭരണകൂടം വ്യക്തമാക്കി. കടൽ പ്രക്ഷുബ്ധമായതിനെത്തുടർന്ന് നിയന്ത്രണം വിട്ട സ്പീഡ് ബോട്ട് കീഴ്മേൽ മറിയുകയായിരുന്നു.
സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. വിയറ്റ്നാം അധികൃതരുമായി ഇന്ത്യൻ എംബസിയും കോൺസുലേറ്റും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Kerala
കൊച്ചി: പുതുവൈപ്പില്‍ വള്ളം മറിഞ്ഞ് രണ്ടു മത്സ്യത്തൊവിലാളികള്‍ മരിച്ചു. പുതുവൈപ്പ് സ്വദേശികളായ ദേവസി, ബാബു എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ മത്സ്യബന്ധനത്തിനായി പുതുവൈപ്പില്‍ നിന്നും കടലിലേക്ക് പോയ വള്ളമാണ് മറിഞ്ഞത്.
വള്ളം കടലില്‍ തലകീഴായി മറിയുകയായിരുന്നു. ഇവരെ രക്ഷപ്പെടുത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. ഇരുവരുടെയും മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
അഞ്ചു പേരാണ് വള്ളത്തിലുണ്ടായിരുന്നത്. ഒരാള്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റു രണ്ടു പേരുടെ ആരോഗ്യനില തൃപ്തികരമാണ്.
Kerala
കാസർഗോഡ്: മടിക്കൈ കണിച്ചിറയിൽ കെഎസ്ഇബി ലൈൻമാൻ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് മരിച്ചു. കെഎസ്ഇബി മാവുങ്കാൽ സെക്ഷനിലെ ലൈൻമാൻ പുല്ലൂർ മധുരംപാടിയിലെ ഭരതൻ ആണ് മരിച്ചത്
ഇന്ന് രാവിലെ പത്തോടെയാണ് സംഭവം. ഏറെ നേരം പോസ്റ്റിൽ തൂങ്ങിക്കിടന്ന മൃതദേഹം കാഞ്ഞങ്ങാട് നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് താഴെയിറക്കിയത്.
അരയിൽ കയർ കെട്ടിയതിനാൽ ഷോക്കേറ്റിട്ടും പോസ്റ്റിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. മൃതദേഹം ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേയ്ക്ക് മാറ്റി.
International
വാഷിംഗ്ടൺ: അമേരിക്കയിൽ ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ഇന്ത്യൻ വിദ്യാർഥിനിക്ക് ദാരുണാന്ത്യം. ആന്ധ്രാപ്രദേശ് സ്വദേശിനി പ്രസന്ന അറ്റ്ലൂരി (25) ആണ് മരിച്ചത്. സുഹൃത്തുക്കളോടൊപ്പം കാറിൽ സഞ്ചരിക്കവെയാണ് അപകടം ഉണ്ടായത്.
ജൂലൈ അഞ്ചിനായിരുന്നു അപകടം നടന്നത്. സിഗ്നലിൽ കാർ നിർത്തിയിട്ടിരുന്നപ്പോൾ അമിതവേഗത്തിലെത്തിയ മറ്റൊരു വാഹനം പിന്നിൽ ഇടിക്കുകയായിരുന്നു. പ്രസന്നയുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സംഭവ ദിവസം തന്നെ മരിണപ്പെട്ടിരുന്നു. ചികിത്സയിലിരിക്കെയാണ് പ്രസന്നയും മരണത്തിന് കീഴടങ്ങിയത്. ഇവരൊടൊപ്പം സഞ്ചരിച്ചിരുന്ന മറ്റൊരു സുഹൃത്ത് ഗുരുതര പരിക്കുകളോടെ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രസന്ന അമേരിക്കയിൽ പേസ് യൂണിവേഴ്സിറ്റിയിലെ ലുബിൻ സ്കൂൾ ഓഫ് ബിസിനസിൽ നിന്ന് അടുത്തിടെ ബിരുദം നേടിയിരുന്നു. ആന്ധ്രാപ്രദേശിൽ എൻടിആർ ജില്ലയിൽ അറ്റ്ലൂരി വസന്ത റാവുവിന്റെ മകളാണ് പ്രസന്ന. മൃതദേഹം നാട്ടിലേത്തിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിച്ചിട്ടുണ്ട്. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ യുഎസ് പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
അഹമ്മദാബാദ്: ഗുജറാത്തിൽ വീണ്ടും ഭീതിപടർത്തി ചാന്ദിപുര വൈറസ്. പഞ്ച്മഹൽ ജില്ലയിൽ നിന്നുള്ള മൂന്ന് കുട്ടികൾ രോഗബാധിതരായി മരിച്ചു. സബർകാന്ത ജില്ലയിലെ ഹിമത് നഗർ സിവിൽ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുകയായിരുന്ന രാജസ്ഥാൻ സ്വദേശിയായ ആറുവയസുകാരനാണ് ഒടുവിൽ മരിച്ചത്.
നാലുദിവസം മുമ്പാണ് ഗുരുതരാവസ്ഥയിൽ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതോടെ സംസ്ഥാനത്ത് ജാഗ്രത കടുപ്പിച്ചു. പഞ്ച്മഹൽ ജില്ലയിൽ നിന്നുള്ള മൂന്നും നാലുംവയസുള്ള കുട്ടികളാണ് ഈയാഴ്ച ആദ്യം മരിച്ചത്. നിലവിൽ അഞ്ചോളം പേരിൽ രോഗം സംശയിക്കുന്നുണ്ടെന്ന് ഹിമത് നഗർ ആശുപത്രി അധികൃതർ അറിയിച്ചു.
ഇതിനിടെ ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ടുകുട്ടികൾ രോഗമുക്തരാവുകയും ചെയ്തിരുന്നു. നിലവിൽ രണ്ടുകുട്ടികൾ രോഗലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയുന്നുണ്ട്. ഇവരുടെ പരിശോധനാഫലം വരാനിരിക്കുന്നതേയുള്ളു.
മൂന്നുമരണം സ്ഥിരീകരിച്ചതോടെ രോഗബാധിത പ്രദേശങ്ങളിൽ ജാഗ്രത കടുപ്പിച്ചിരിക്കുകയാണ്. നൂറുകണക്കിന് ആരോഗ്യപ്രവർത്തകർ വീടുകൾതോറും പരിശോധനകൾ നടത്തുന്നുണ്ട്. കടുത്ത പനി, ഛർദ്ദി, വയറിളക്കം പോലുള്ള രോഗലക്ഷണങ്ങൾ കുട്ടികളിൽ കണ്ടാൽ മൂന്ന് മണിക്കൂറിനുള്ളിൽ അടിയന്തര വൈദ്യസഹായം തേടണമെന്ന് ആരോഗ്യ വിദഗ്ധർ കുടുംബങ്ങൾക്ക് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 2024 ജൂലായിലും ഗുജറാത്തിൽ ചാന്ദിപുര വൈറസ് വ്യാപനത്തിൽ നിരവധി കുട്ടികൾക്ക് ജീവൻ നഷ്ടമായിരുന്നു.
International
ബെയ്ജിംഗ്: ചൈനയിൽ മുപ്പത് വർഷത്തിനിടെ 220 കോടി യുവാൻ കൈക്കൂലി വാങ്ങിയ മുൻ സർക്കാർ ഉദ്യോഗസ്ഥന് വധശിക്ഷ.
കിഴക്കൻ ചൈനയിലെ നാന്‍ജിംഗ് സിറ്റിയുടെ ഇക്കണോമിക് സോണ്‍ മുന്‍ വൈസ് ഡയറക്ടറായ യാംഗ് യുലിനെയാണ് കോടതി ശിക്ഷിച്ചത്.
ഇയാൾ ജോലി ചെയ്ത 1993 മുതൽ 2023 വരെയുള്ള കാലയളവിൽ 325 ദശലക്ഷം യുഎസ് ഡോളർ കൈക്കൂലിയായി സമ്പാദിച്ചെന്നാണ് കോടതി കണ്ടെത്തിയത്.
Kerala
കൊച്ചി: മകന്റെ അപകടമരണവുമായി ബന്ധപ്പെട്ടു നടക്കുന്ന അന്വേഷണത്തിലെ അപാകത ചൂണ്ടിക്കാട്ടി പിതാവ് ഡിജിപിക്കു നല്കിയ നിവേദനത്തില്‍ 30 ദിവസത്തിനകം നടപടിയെടുക്കണമെന്ന് ഹൈക്കോടതി.
2023 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ മരിച്ച വൈശാഖ് വിശ്വത്തിന്റെ പിതാവ് തൊടുപുഴ ഉടുമ്പന്നൂര്‍ സ്വദേശി എ.ആര്. വിശ്വന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റീസ് ജി. ഗിരീഷിന്റെ ഉത്തരവ്. ആവശ്യമെങ്കില്‍ ഹര്‍ജിക്കാരനെക്കൂടി കേട്ട് തീരുമാനമെടുക്കാനാണു നിര്‍ദേശം.
വൈശാഖ് സഞ്ചരിച്ചിരുന്ന ബൈക്കും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ചായിരുന്നു അപകടം. വൈശാഖിന്റെ പിഴവാണ് അപകടകാരണമെന്നാണ് വാഴക്കുളം പോലീസിന്റെ റിപ്പോര്‍ട്ട്.
എന്നാല്‍, പോലീസ് അന്വേഷണത്തില്‍ അപാകതകളുണ്ടെന്നും തൃപ്തികരമായ അന്വേഷണമല്ല നടക്കുന്നതെന്നും പിക്കപ്പ് ജീപ്പിന്റെ അമിത വേഗതയാണ് അപകടകാരണെന്നും ചൂണ്ടിക്കാട്ടി ഡിജിപിക്കു നിവേദനം നല്‍കിയിട്ടും നടപടിയില്ലാതിരുന്നതിനെ തുടര്‍ന്നാണ് വിശ്വൻ കോടതിയെ സമീപിച്ചത്.
Kerala
കൽപ്പറ്റ: കള്ളാടി മണ്ണിടിച്ചിൽ അഞ്ച് മരണം സ്ഥിരീകരിച്ചു. അതേസമയം സംഭവത്തിൽ പോലീസ് കേസെടുത്തു. മണ്ണിടിച്ചിൽ പൂർണമായും മനുഷ്യനിർമിതമാണെന്നും മണ്ണ് നീക്കം ചെയ്യാൻ തയാറാകാത്തതാണ് വൻ ദുരന്തത്തിന് വഴിവെച്ചതെന്ന് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ കടുത്ത വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് പോലീസിന്റെ അടിയന്തര നടപടി.
അപകടത്തിൽപ്പെട്ട മൂന്ന് പേരെ ഇനിയും കണ്ടെത്താനുണ്ട്. ദേശീയ ദുരന്തപ്രതികരണ സേനയുടെ രണ്ട് പ്രത്യേക സംഘങ്ങളിലെ എഴുപതോളം രക്ഷാപ്രവർത്തകരാണ് നിലവിൽ ദുരന്തഭൂമിയിൽ തെരച്ചിലിന് നേതൃത്വം നൽകുന്നത്. മണ്ണിനടിയിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് കണ്ടെത്തി അവരെ എത്രയും വേഗം ജീവനോടെ പുറത്തെത്തിക്കാനാണ് രക്ഷാപ്രവർത്തകർ ശ്രമിക്കുന്നത്.
അപകടത്തിൽ പരിക്കേറ്റ ആറുപേർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം മീനാക്ഷി എസ്റ്റേറ്റിൽ നിന്നുള്ള 21കുടുംബങ്ങളെ ചുളിക്ക ജിഎൽപി സ്കൂളിലേക്ക് മാറ്റി. നിലവിൽ പ്രദേശവാസികൾ ക്യാമ്പിൽ തുടരുകയാണ്.
Kerala
മാനന്തവാടി: വയനാട് കള്ളാടിയിൽ മീനാക്ഷി പാലത്തിന് സമീപമുണ്ടായ മണ്ണിടിച്ചിലിൽ മൂന്ന് പേർ മരിച്ചു. ഏഴ് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് സൂചന.
തുരങ്കപാത നിർമാണ മേഖലയ്ക്ക് സമീപത്താണ് മണ്ണിടിഞ്ഞത്. നിർമാണ പ്രവർത്തനങ്ങൾക്ക് എത്തിയ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടതെന്നാണ് സൂചന. പ്രദേശത്ത് രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കി.
എൻഡിആർഎഫ്, ഫയർഫോഴ്സ്, പോലീസ്, ഫോറസ്റ്റ്, ഉദ്യോഗസ്ഥർ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, ജനപ്രതിനിധികൾ എന്നിവർ സ്ഥലത്ത് എത്തിയിട്ടുണ്ട്.
കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുകയാണ്. അപകടത്തില്‍ തൊഴിലാളികള്‍ താമസിച്ച ലേബര്‍ ക്യാമ്പിലെ ഷെഡ്ഡുകൾ തകർന്നിട്ടുണ്ട്.
International
താഷ്കെന്റ്: ഉസ്ബക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയെ സഹപാഠി ലാപ്ടോപ് കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി. ഹരിപ്പാട് സ്വദേശിനി സാവരിയ (22) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പെരിന്തൽമണ്ണ സ്വദേശി സദറുൾ അനം (23) അറസ്റ്റിലായി. ഇരുവരും ഉസ്ബക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികളാണ്.
സംഭവത്തെക്കുറിച്ച് ബന്ധുക്കൾ പറയുന്നതനുസരിച്ച്, അടുത്ത സുഹൃത്തുക്കളായ ഇരുവരും തമ്മിൽ നാല് ദിവസം മുമ്പ് തർക്കമുണ്ടാവുകയും കോപാകുലനായ സദറുൾ ലാപ്ടോപ് എടുത്ത് തലയ്ക്ക് അടിക്കുകയായിരുന്നു.
തലക്കടിയേറ്റതിനെ തുടർന്ന് സാവരിയയുടെ തലച്ചോറിൽ ആന്തരിക രക്തസ്രാവമുണ്ടായി. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മണിക്കൂറുകൾക്കുള്ളിൽ മരണം സംഭവിക്കുകയായിരുന്നു.
സദറുളിനെ ഉസ്ബക്കിസ്ഥാൻ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കിയിരിക്കുകയാണ്. സവാരിയയുടെ അമ്മയുടെ സഹോദരി ഭർത്താവ് ഉസ്ബക്കിസ്ഥാനിലെത്തി മൃതദേഹം ഡൽഹിയിലെത്തിച്ചു. ചൊവ്വാഴ്ച വൈകുന്നേരത്തോടെ മൃതദേഹം ഹരിപ്പാടുള്ള വീട്ടിലെത്തിക്കും.
Kerala
തൃശൂർ: ഫുട്ബോൾ കളിക്കുന്നതിനിടെ എർത്ത് കമ്പിയിൽ നിന്ന് ഷോക്കേറ്റ് പതിമൂന്നുകാരൻ മരിച്ചു. പൊങ്ങമ്പാറ സ്വദേശി രമേശിന്റെ മകൻ ബദ്രിനാഥ് (13) ആണ് മരിച്ചത്. പുത്തൂർ ഗുരുദേവ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് ബദ്രിനാഥ്.
ഇന്നലെ രാത്രിയാണ് സംഭവം. വീടിന്റെ മുറ്റത്ത് കൂട്ടുകാരുമൊത്ത് ഫുട്ബോൾ കളിച്ചുകൊണ്ടിരിക്കെ മെയിൻ സ്വിച്ചിന് സമീപമുള്ള ദ്രവിച്ച എർത്ത് കമ്പനിയിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു.
District News
നെയ്യാറ്റിന്‍കര: അയല്‍വാസികളുമായുണ്ടായ വാക്കേറ്റത്തിനിടയില്‍ യുവാവ് കുത്തേറ്റ് മരിച്ചു.കോട്ടുകാല്‍ കണ്ണറവിള വാറുവിളാകം വടക്കരികുവീട്ടില് അജികുമാറിന്റെ മകന് മനു (22) ആണ് മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ടു സമീപവാസിയായ ബിജു, മക്കളായ മിഥുന്, ബിജിന്, ബിജിന്റെ സുഹൃത്ത് (പ്രായപൂര്‍ത്തിയായിട്ടില്ല) എന്നിവരെ കാഞ്ഞിരംകുളം പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ കണ്ണറവിളയ്ക്കു സമീപം ആലുനിന്നകുഴി ജംഗ്ഷനിലുണ്ടായ തര്‍ക്കമാണ് യുവാവിന്റെ കൊലപാതകത്തില്‍ കലാശിച്ചത്.
വീടിന്റെ മുന്നില്‍ ബൈക്ക് റേസ് ചെയ്തു ശബ്ദം ഉണ്ടാക്കിയതിനെത്തുടര്‍ന്നു മനുവും സമീപവാസികളുമായി വാക്കുതര്‍ക്കം നടന്നിരുന്നു. തുടർന്നുണ്ടായ കൈയാങ്കളിക്കിടയില്‍ മനുവിനും എതിര്‍സംഘത്തിലെ ഒരാള്‍ക്കും മുറിവേറ്റു. ഇരുവരേയും നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെത്തിച്ചു. അതേ സമയം, മനുവിന്റെ ജീവന് രക്ഷിക്കാനായില്ല. ഈ വിവരം അറിഞ്ഞതോടെ മനുവിന്റെ കൂടെ വന്നവരും എതിര്സംഘാംഗങ്ങളും തമ്മില്‍ ആശുപത്രിയിലും സംഘര്‍ഷമുണ്ടായി. ഇവരെ നെയ്യാറ്റിന്‍കര പോലീലെത്തിയാണ് നിയന്ത്രിച്ചത്.
Kerala
മലപ്പുറം: വൈദ്യുത തൂൺ ഒടിഞ്ഞ് വീണ് കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം. വിരിപ്പാടം ഇടശരികോളിലുണ്ടായ സംഭവത്തിൽ കാരാട് സെക്ഷൻ ഓഫീസിലെ ലൈൻമാൻ സുരേഷ് ബാബുവാണ് മരിച്ചത്.
ലൈൻ അഴിച്ച് മാറ്റുന്നതിടെ ഒരുവശത്തേക്ക് ചെരിഞ്ഞ പോസ്റ്റ് സമീപത്തെ മതിലിലേക്ക് ഒടിഞ്ഞ് വീഴുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ സുരേഷ് ബാബുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
International
കൊളംബോ: ശ്രീലങ്കയിലെ നെഗോംബോ ജയിലിലുണ്ടായ സംഘർഷത്തിൽ നാല് സുരക്ഷാ ഉദ്യോഗസ്ഥരടക്കം 25 പേർ കൊല്ലപ്പെട്ടു. നൂറിലധികം പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരങ്ങൾ. ജയിലിനുള്ളിലെ മയക്കുമരുന്ന് മാഫിയാ സംഘങ്ങൾ തമ്മിലുണ്ടായ തർക്കമാണ് വലിയ സംഘർഷത്തിൽ കലാശിച്ചത്.
ഞായറാഴ്ച വൈകുന്നേരം ആരംഭിച്ച തടവുകാരുടെ ഏറ്റുമുട്ടൽ പിന്നീട് ജയിൽ മുഴുവൻ വ്യാപിക്കുകയായിരുന്നു. അക്രമാസക്തരായ തടവുകാരെ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് നാല് സുരക്ഷാ ഉദ്യോഗസ്ഥർക്ക് ജീവൻ നഷ്ടമായത്. നിലവിൽ 23 പേരുടെ മൃതദേഹങ്ങൾ ആശുപത്രിയിൽ എത്തിച്ചതായി അധികൃതർ വ്യക്തമാക്കി.
പ്രധാന ജയിലിൽ സംഘർഷം രൂക്ഷമായതോടെ തൊട്ടടുത്തുള്ള വനിതാ ജയിലിലെ തടവുകാരും സംഘടിച്ചു. തങ്ങളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ തടവുകാർ കൂട്ടത്തോടെ ജയിൽ കെട്ടിടത്തിന്റെ മേൽക്കൂരയിൽ കയറി പ്രതിഷേധിച്ചു. ഇതോടെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നു വീഴുകയായിരുന്നു.
ഈ അപകടത്തിൽ നിരവധി വനിതാ തടവുകാർക്കും പരിക്കേറ്റു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പലരുടെയും നില ഗുരുതരമാണെന്ന് അധികൃതർ പറഞ്ഞു.
National
ജയ്പുർ: രാജസ്ഥാനിൽ ആംബുലൻസും സൈനിക ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു.
സുരട്ട്ഗഡിൽ ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. ആംബുലൻസ് നിയന്ത്രണംവിട്ട് സൈനിക ട്രക്കിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു.
ശ്രീഗംഗാനഗർ ജില്ലയിലെ ഹിന്ദുമൽകോട്ട് പ്രദേശത്തുള്ള ചക്ക് ഫൈവ്ബി ഗ്രാമത്തിൽ നിന്നുള്ളവരാണ് മരിച്ചത്. അപകടസ്ഥലത്ത് പോലീസെത്തി പരിശോധന നടത്തി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
തിരുവനന്തപുരം: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ലക്ഷങ്ങളുടെ തിരിമറി നടത്തിയെന്ന ആരോപണത്തെ തുടർന്ന് ജീവനൊടുക്കാന്‍ ശ്രമിച്ച യുവതികളില്‍ ഒരാള്‍ മരിച്ചു. വെങ്ങാനൂര്‍ സ്വദേശി അഞ്ജു(28) ആണ് മരിച്ചത്.
മറ്റൊരു യുവതി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ജൂണ്‍ 30ന് ആയിരുന്നു സംഭവം. വെങ്ങാനൂരിൽ പ്രവര്‍ത്തിക്കുന്ന സൂര്യ ഫിനാന്‍സ് എന്ന സ്വകാര്യ സ്വര്‍ണപണയ സ്ഥാപനത്തിലാണ് രണ്ട് യുവതികൾക്കെതിരെ ആരോപണമുയർന്നത്.
പിന്നാലെ എലിവിഷം കഴിച്ചാണ് യുവതികൾ ജീവനൊടുക്കാന്‍ ശ്രമിച്ചത്. എന്നാല്‍ അഞ്ജുവിനൊപ്പം വിഷം കഴിച്ച പെണ്‍കുട്ടി വീട്ടിലെത്തി വിവരം പറഞ്ഞു. ഉടന്‍ തന്നെ അവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.
എന്നാല്‍ അഞ്ജു ഇക്കാര്യം വീട്ടില്‍ പറഞ്ഞില്ല. സ്ഥാപനത്തിലെ തിരിമറി സംബന്ധിച്ച് ഇതുവരെ പോലീസിൽ പരാതി ലഭിച്ചിട്ടില്ല. അഞ്ജുവിന്റെ മരണത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുത്ത് വെങ്ങാനൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ ചക്കയിടാന്‍ കയറുന്നതിനിടെ ഏണിയില്‍ നിന്നുവീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു. വർക്കല, ഇലകമണ്‍ ചാരുംകുഴി സ്വദേശി സജീവ് (55) ആണ് മരിച്ചത്.
ജൂൺ14ന് വീട്ടിലെ പ്ലാവില്‍ ചക്കയിടാന്‍ കയറുന്നതിനിടെയാണ് സജീവ് ഏണിയില്‍ നിന്നുവീണത്. ഇതേതുടർന്ന് പരിക്കേറ്റ സജീവിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം.
Kerala
ഇടുക്കി: തങ്കമണിയിൽ യുവാവ് ചെക്ക് ഡാമിൽ മുങ്ങിമരിച്ചു. തങ്കമണി തമ്പുരാൻകുന്ന് റോയിയുടെ മകൻ അബിൻ(20) ആണ് മരിച്ചത്.
ഇന്ന് രാത്രി ഏഴോടെയാണ് സംഭവം. സ്വന്തം കൃഷിയിടത്തിലെ ചെക്ക് ഡാമിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ കാൽ വഴുതിവീണാണ് അപകടം.
ബംഗളൂരുവിൽ നേഴ്സിംഗ് വിദ്യാർഥിയായ അബിൻ കഴിഞ്ഞ ദിവസമാണ് വീട്ടിലെത്തിയത്. മൃതദേഹം തങ്കമണി സഹകരണ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Kerala
തൃശൂർ: നെടുപുഴ കരിമ്പറ്റ കോൾപ്പാടത്ത് മീനുകൾക്ക് തീറ്റ നൽകാൻ പോകുന്നതിനിടെ ബോട്ട് മറിഞ്ഞ് കാണാതായ രണ്ട് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. കനത്ത മഴയും വെളിച്ചക്കുറവിനെയും തുടർന്ന് വെള്ളിയാഴ്ച രാത്രി നിർത്തിവെച്ച തെരച്ചിൽ ഇന്ന് രാവിലെ പുനരാരംഭിച്ചപ്പോഴാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തത്.
കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു നാടിനെ നടുക്കിയ ദുരന്തം സംഭവിച്ചത്. കോൾപ്പാടം പാട്ടത്തിനെടുത്ത് കൃഷി നടത്തുന്ന ചാഴൂർ സ്വദേശി സുനിൽ ഉൾപ്പെടെയുള്ള സംഘമാണ് ചെറിയ ഫൈബർ ബോട്ടിൽ പാടശേഖരത്തിലേക്ക് പോയത്. എന്നാൽ പാടത്തിന് നടുവിലേക്ക് എത്തിയതോടെ ബോട്ട് മുങ്ങുകയായിരുന്നു.
അറയ്ക്കൽ മാളിയേക്കൽ , ഗിരീഷ് കിഴക്കൂട്ട് എന്നിവർ നീന്തി കരയ്ക്കെത്തി. പാടശേഖരത്തിന്റെ പടവിൽ കിടന്ന സുനിലിനെ പിന്നീട് തെരച്ചിൽ സംഘം കണ്ടെത്തുകയായിരുന്നു. എന്നാൽ മരിച്ച രണ്ടുപേരെയും തങ്ങൾക്ക് മുൻപരിചയമില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളികൾ പോലീസിൽ മൊഴി നൽകി.
ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്. ഇന്നലെ അപകടവിവരമറിഞ്ഞ് പോലീസിന്റെയും സ്കൂബാ സംഘത്തിന്റെയും നേതൃത്വത്തിൽ മൂന്ന് മണിക്കൂറിലധികം തെരച്ചിൽ നടത്തിയെങ്കിലും കനത്ത മഴയും വെളിച്ചക്കുറവും രക്ഷാപ്രവർത്തനത്തിന് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
Movies
റിയാലിറ്റിഷോ താരവും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഡോ. റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന രാധാകൃഷ്ണൻ (കൊച്ചുമോളി) അന്തരിച്ചു. ഗർഭാശയ കാൻസറിനെ (എൻഡോമെട്രിയൽ കാർസിനോമ) തുടർന്ന് ചികിത്സയിലായിരുന്നു.
വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം. അമ്മയുടെ വിയോഗവാർത്ത റോബിൻ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവെച്ചത്.
2026 മാർച്ച് 25-നാണ് ഞങ്ങളുടെ പ്രിയപ്പെട്ട അമ്മയ്ക്ക് സ്റ്റേജ് IVB എൻഡോമെട്രിയൽ കാർസിനോമ സ്ഥിരീകരിച്ചത്. അന്നുമുതൽ, ജീവിതം എണ്ണമറ്റ ആശുപത്രി സന്ദർശനങ്ങളും, ചികിത്സകളും, വേദനകളും, അനിശ്ചിതത്വങ്ങളും, പ്രാർഥനകളും നിറഞ്ഞ ഒരു യാത്രയായി മാറി.
എങ്കിൽപ്പോലും ഓരോ പ്രതിസന്ധിയിലും അമ്മ അസാധാരണമായ കരുത്തും ധൈര്യവും അന്തസും പ്രകടിപ്പിച്ചു. തന്റെ രോഗം ഒരിക്കലും സ്വന്തം ആത്മവീര്യത്തെ കീഴടക്കാൻ അനുവദിക്കാതെ, അചഞ്ചലമായ നിശ്ചയദാർഢ്യത്തോടെയാണ് അമ്മ ഈ പോരാട്ടം നയിച്ചത്.
അമ്മയുടെ ഈ സഹിഷ്ണുത ചുറ്റുമുള്ള ഏവർക്കും ഒരു പ്രചോദനമായിരുന്നു. ഏറ്റവും പ്രയാസമേറിയ ദിവസങ്ങളിൽ പോലും, പ്രതീക്ഷയോടും സ്നേഹത്തോടും മികച്ച മാന്യതയോടും കൂടിയാണ് അമ്മ ഓരോ നിമിഷത്തെയും നേരിട്ടത്. ഭയം തോന്നാതിരിക്കുന്നതല്ല, മറിച്ച് ഭയമുണ്ടായിട്ടും മുന്നോട്ട് പോകാൻ തിരഞ്ഞെടുക്കുന്നതാണ് യഥാർഥ ധൈര്യമെന്ന് അമ്മ ഞങ്ങളെ പഠിപ്പിച്ചു.
ധീരവും മറക്കാനാവാത്തതുമായ ഒരു പോരാട്ടത്തിനൊടുവിൽ, 2026 ജൂലൈ മൂന്നിന് ഒരു മണിക്ക് അമ്മ ഞങ്ങളെ വിട്ടുപിരിഞ്ഞു, സമാധാനത്തോടെ വിശ്രമം പൂകി. അർബുദം അമ്മയുടെ ശരീരത്തെ കീഴടക്കിയെങ്കിലും, അമ്മയുടെ കരുത്തിനെയോ സ്നേഹത്തെയോ അമ്മ അവശേഷിപ്പിച്ചു പോകുന്ന പാരമ്പര്യത്തെയോ തോൽപ്പിക്കാൻ അതിനായില്ല.
നിരുപാധികമായ സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയും സ്വാർത്ഥരഹിതമായ ത്യാഗത്തിന്റെയും പ്രതീകമായി അമ്മ എന്നും ഞങ്ങളുടെ ഹൃദയങ്ങളിൽ ജീവിക്കും. അമ്മയുടെ ഓർമ്മകൾ ഞങ്ങൾക്ക് എന്നും വഴികാട്ടിയായിരിക്കും, അമ്മയുടെ സ്നേഹം ഞങ്ങളുടെ ജീവിതകാലം മുഴുവൻ കൂടെയുണ്ടാകും.
അമ്മയ്ക്ക് നിത്യശാന്തി നേരുന്നു. കൈയിലുള്ള സർവതും നൽകിയാണ് അമ്മ പോരാടിയത്. അമ്മ എന്നും ആഴത്തിൽ സ്നേഹിക്കപ്പെടും, എക്കാലവും ഓർമ്മിക്കപ്പെടും, ഒരിക്കലും മറക്കില്ല.’’
അർബുദം ശരീരത്തെ കീഴടക്കിയെങ്കിലും അമ്മയുടെ സ്നേഹത്തെയോ പാരമ്പര്യത്തെയോ തോൽപ്പിക്കാൻ അതിനായിട്ടില്ലെന്നും, നിരുപാധികമായ സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകമായി അമ്മ എന്നും തങ്ങളുടെ ഹൃദയങ്ങളിൽ ജീവിക്കുമെന്നും കുറിച്ചുകൊണ്ടാണ് റോബിൻ കുറിപ്പ് അവസാനിപ്പിച്ചത്.
പുളിവേലിക്കോണം കുടുംബാംഗവും, ഊന്നൻപാറ പരേതനായ ഭാസ്കരൻ വൈദ്യന്റെ ചെറുമകളുമാണ്. ഉച്ചയ്ക്ക് 12 മണിയോടെ ചടങ്ങുകൾ കോവൂരിലെ വീട്ടുവളപ്പിൽ നടത്തും
NRI
മസ്കറ്റ്: ഒമാനിൽ ഫ്ലാറ്റിനുമുകളിൽ നിന്നു വീണ് നാലുവയസുകാരി മരിച്ചു. വടക്കാഞ്ചേരി തളിപിലാക്കോട് സ്വദേശി ശങ്കരത്ത് പ്രതീപ് - ദിവ്യ ദമ്പതികളുടെ മകൾ ദക്ഷ ആണ് മരിച്ചത്.
കഴിഞ്ഞദിവസം ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിന്റെ മൂന്നാം നിലയിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കുട്ടി താഴെ വീഴുകയായിരുന്നു.
പിതാവ് ജോലി ചെയ്യുന്ന ഒമാനിൽ സന്ദർശന വിസയിൽ അമ്മയോടൊപ്പം രണ്ടാഴ്ചമുന്നേയാണ് ഒമാനിലേക്ക് പോയത്. വരവൂർ എൽപി സ്കൂളിലെ എൽകെജി വിദ്യാർഥിയാണ്.
National
തിരുനെൽവേലി: തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിൽ നാൽപ്പതുകാരനെയും അഞ്ചു വയസുള്ള മകനെയും അക്രമിസംഘം വെട്ടിക്കൊന്നു. കല്ലിഡായ്ക്കുറിച്ചി- തിരുനെൽവേലി ഹൈവേയിലെ വള്ളാത്ത് നന്പികുളത്തായിരുന്നു ആക്രമണം.
കാളിമുത്തുവും മകനുമാണു കൊല്ലപ്പെട്ടത്. ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന കാളിമുത്തുവിനെ അക്രമിസംഘം കാറുകൊണ്ട് ഇടിച്ചുവീഴ്ത്തി വെട്ടിക്കൊല്ലുകയായിരുന്നു. കാളിമുത്തുവിന്റെ തല റോഡിൽ ഉപേക്ഷിച്ച ബാഗിൽനിന്ന് കണ്ടെടുത്തു.
കാളിമുത്തുവിന്റെ മൂത്തമകനായ പതിനഞ്ചുകാരനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻവൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്നാണു പോലീസിന്റെ നിഗമനം.
Kerala
കണ്ണൂർ: കണ്ണൂർ തളിപ്പറമ്പ് ചവനപ്പുഴയിൽ കിണറ്റിൽ ചാടിയ മാനസികാസ്വാസ്ഥ്യമുള്ള യുവതി മരിച്ചു. കര്യാപ്പത്ത് ചിത്രലേഖ (38) ആണ് മരിച്ചത്. ചിത്രലേഖയെ രക്ഷിക്കാൻ ഒപ്പം ചാടിയ അമ്മ ലക്ഷ്മിയെ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് രക്ഷപ്പെടുത്തി.
ലക്ഷ്മി പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് ഇരുവരെയും കിണറ്റിൽ നിന്ന് കണ്ടെത്തിയത്. അമ്മയും മകളും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.
ചിത്രലേഖ പലപ്പോഴായി ആത്മഹത്യാ പ്രവണത കാണിച്ചിരുന്നുവെന്ന് പോലീസ് പറയുന്നു. ഇരുവരെയും ബന്ധുക്കളും അയൽക്കാരും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. ബന്ധുക്കൾ നേരിട്ടെത്തി നടത്തിയ തെരച്ചിലിലാണ് വൈകുന്നേരം മൂന്നരയോടെ ഇരുവരെയും കിണറ്റിൽ കണ്ടെത്തിയത്.
Kerala
നിലമ്പൂർ: മലയോര ഹൈവേ നിർമാണത്തിനിടെ അതിഥി തൊഴിലാളി ഷോക്കേറ്റ് മരിച്ചു. നിലമ്പൂർ - നായാടംപൊയിൽ അകമ്പാടം റോഡിൽ മൈലാടി അമൽ കോളജിന് സമീപം വ്യാഴാഴ്ച വൈകുന്നേരം നാലരയ്ക്കുണ്ടായ സംഭവത്തിൽ ബംഗാൾ സ്വദേശി സുധീർ ബർമ്മയാണ് മരിച്ചത്.
റോഡിന്റെ സൈഡ് ഭിത്തി കെട്ടുന്നതിന് വേണ്ടി കോൺക്രീറ്റ് ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കോൺക്രീറ്റ് മിക്സിംഗ് മെഷീൻ വൈദ്യുതി കമ്പിയിൽ തട്ടിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടം നടന്ന ഉടൻതന്നെ സുധീർ ബർമ്മയെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
National
മുംബൈ: ഫോണിൽ സംസാരിച്ച് നടക്കുന്നതിനിടെ മാൻഹോളിലേക്ക് വീണ 55കാരന് ദാരുണാന്ത്യം. മുംബൈയിലെ ഖൈറാനി റോഡിൽ ആണ് അപകടമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് 12.30ഓടെ ആയിരുന്നു സംഭവം. അസ്ലം ഇസാഫ് ഷെയ്ഖ് ആണ് മരിച്ചത്.
അറ്റകുറ്റപ്പണികളെ തുടർന്ന് മാൻഹോളിന്റെ മൂടി തുറന്ന നിലയിലായിരുന്നു. ഈ സമയം ഇതുവഴി നടന്നുപോയ അസ്ലം ഇസാഫ് അബദ്ധത്തിൽ മാൻഹോളിലേക്ക് വീഴുകയായിരുന്നു. ഉടൻതന്നെ തൊഴിലാളികൾ ഏണിവച്ച് മാൻഹോളിലേക്ക് ഇറങ്ങിയെങ്കിലും അസ്ലമിനെ കണ്ടെത്താനായില്ല.
പിന്നാലെ മുംബൈ ഫയർ ബ്രിഗേഡും പോലീസും രണ്ട് മണിക്കൂറോളം സംയുക്തമായി നടത്തിയ തെരച്ചിലിലാണ് അസ്ലമിനെ കണ്ടെത്തിയത്. ഉടൻതന്നെ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
International
ബാങ്കോക്ക്: വടക്കുകിഴക്കൻ തായ്ലൻഡിൽ 11കാരൻ ട്രക്ക് ഇടിച്ചുകയറി എട്ട് ബുദ്ധ സന്യാസിമാർക്ക് ദാരുണാന്ത്യം. തീർഥാടനത്തിനായി നടന്നുപോവുകയായിരുന്ന ബുദ്ധ സന്യാസിമാർക്കിടയിലേക്കാണ് ട്രക്ക് പാഞ്ഞുകയറിയത്.
വടക്കുകിഴക്കൻ തായ്ലൻഡിലെ മുക്ദാഹാൻ പ്രവിശ്യയിലാണ് സംഭവം. നിയന്ത്രണംവിട്ട ട്രക്ക് പാഞ്ഞുവരുന്നത് കണ്ട് സന്യാസിമാർ റോഡിൽ നിന്ന് ഇറങ്ങിനിന്നെങ്കിലും ട്രക്ക് ഇവർക്കുമേൽ പാഞ്ഞുകയറുകയായിരുന്നു.
ആകെ 35 പേരാണ് തീർഥാടക സംഘത്തിലുണ്ടായിരുന്നത്. ഇതിൽ അഞ്ചുപേർ അപകടസ്ഥലത്ത് തന്നെ മരിച്ചു. മൂന്നുപേർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പരിക്കേറ്റ 14 പേർ ചികിത്സയിലാണ്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
National
അമരാവതി: ആന്ധ്രാപ്രദേശിൽ ട്രക്കുകൾ കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തിൽ മൂന്ന് പേർ വെന്തുമരിച്ചു. ബുധനാഴ്ച രാവിലെ ബോയപാളേം ഗ്രാമത്തിലാണ് അപകടമുണ്ടായത്. ട്രക്കുകൾ കൂട്ടിയിടിച്ചതിന് പിന്നാലെ ഇരുവാഹനങ്ങളും തീപിടിക്കുകയായിരുന്നു.
എതിർ ദിശയിൽ നിന്നും വന്ന ട്രക്കുകളാണ് കൂട്ടിയിടിച്ചത്. രാവിലെ ആറോടെ ആയിരുന്നു സംഭവം.പേപ്പർ കയറ്റിവന്നതായിരുന്നു അപകടത്തിൽപ്പെട്ട ട്രക്കുകളിൽ ഒന്ന്. ഇടിയുടെ ആഘാതത്തിൽ പേപ്പർ കയറ്റിവന്ന ട്രക്കിൽ തീപിടിക്കുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം∙ വിഴിഞ്ഞത്ത് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിനു സമീപം പൊടിയണി വിള വീട്ടിൽ അഭിലാഷിന്റെ ഭാര്യ വിഘ്നേശ്വരി (27)യെയാണ് കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
അഭിലാഷ് മദ്യപിച്ചെത്തി നിരന്തരം ശാരീരികമായി ഉപദ്രവിച്ചിരുന്നുവെന്നും ഇതിൽ മനംനൊന്ത് ജീവനൊടുക്കുകയാണെന്നും എഴുതിയ വിഘ്നേശ്വരിയുടെ ആത്മഹത്യക്കുറിപ്പ് പോലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആത്മഹത്യപ്രേരണാക്കുറ്റം ചുമത്തിയാണ് അഭിലാഷിനെ അറസ്റ്റ് ചെയ്തത്.
വിഘ്നേശ്വരിയുടെ ഫോണിലും ശാരീരികപീഡനത്തിന്റെ തെളിവുകൾ ഉണ്ടായിരുന്നുവെന്നു പോലീസ് പറഞ്ഞു. രണ്ടു ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം.
നാഗർകോവിൽ സ്വദേശികളായ നാഗരാജൻ- കല ദമ്പതികളുടെ മകളായ വിഘ്നേശ്വരിയെ ചൊവ്വാഴ്ച വൈകുന്നേരമാണ് വീട്ടിലെ കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസമയം വീട്ടിൽ മറ്റാരുമില്ലായിരുന്നു.
അഭിലാഷിന്റെ പിതാവ് ചന്ദ്രൻ സന്ധ്യയ്ക്കു വീട്ടിലെത്തിയപ്പോൾ വീട് പൂട്ടി നിലയിലായിരുന്നു. വിഘ്നേശ്വരി ഫോൺ എടുക്കാതിരുന്നതിനെ തുടർന്ന് അയൽവാസിയുടെ സഹായത്തോടെ വീടിന്റെ ജനൽ ഗ്ലാസ് തകർത്തു നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
Kerala
കോതമംഗലം: വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ കന്യാസ്ത്രീ മരിച്ചു. അഗതികളുടെ സഹോദരിമാരുടെ സന്യാസിനി സമൂഹം കോതമംഗലം സെന്റ് വിന്‍സന്റ് പ്രോവിന്‍സ് അംഗം സിസ്റ്റര്‍ ഹെയ്സ്ലെറ്റി (56) ആണ് ബസ് അപകടത്തില്‍ മരിച്ചത്. ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ 5.10ന് ആണ് മരണം സംഭവിച്ചത്.
ചൊവ്വാഴ്ച മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററല്‍ സെന്ററില്‍ ഒരു യോഗത്തില്‍ പങ്കെടുക്കാനായി പോകുന്നതിനിടയില്‍ ആയിരുന്നു അപകടം. രാവിലെ 8.20 ഓടെ കോഴിപ്പിള്ളി ഗവ. എല്‍പി സ്കൂളിന് സമീപത്തെ വളവില്‍ വച്ച് സിസ്റ്റര്‍ ബസില്‍ നിന്നും പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. ബസ് ജീവനക്കാര്‍ വാഹനത്തിന്റെ ഡോര്‍ അടക്കാത്തതാണ് അപകടത്തിനിടയാക്കിയത്.
വാഴക്കുളത്ത് നിന്ന് കോതമംഗലത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസില്‍ എസ്ഡി പ്രൊവിന്‍ഷ്യല്‍ ഹൗസിന് സമീപത്തുള്ള ബോയ്സ് ടൗണ്‍ സ്റ്റോപ്പില്‍ നിന്നുമാണ് സിസ്റ്റര്‍ കയറിയത്. തൊട്ടടുത്ത സ്റ്റോപ്പ് ആയ പോത്താനിക്കാട് തിരിയുന്ന കവലയില്‍ ആളെ ഇറക്കി കയറ്റിയ ശേഷം ഏതാനും മീറ്റര്‍ മുന്നോട്ട് എത്തിയപ്പോഴായിരുന്നു അപകടം.
അപകടത്തില്‍ പരിക്കേറ്റ് അബോധാവസ്ഥയിലായ സിസ്റ്ററെ ഓടിക്കൂടിയ നാട്ടുകാരും യാത്രക്കാരും ബസ് ജീവനക്കാരും ചേര്‍ന്ന് തൊട്ടു പിന്നാലെയെത്തിയ കാറില്‍ കോതമംഗലം സെന്റ് ജോസഫ് ധര്‍മഗിരി ആശുപത്രിയില്‍ എത്തിച്ചിരുന്നു. തലയ്ക്കേറ്റ പരിക്ക് ഗുരുതരമായതില്‍ വിദഗ്ധ ചികിത്സക്കായി ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അധ്യാപികയായിരുന്ന സിസ്റ്റര്‍ ഹെയ്സ്ലെറ്റ് ഊന്നുകല്‍ ലിറ്റില്‍ ഫ്ലവര്‍ ഹൈസ്കൂള്‍ അധ്യാപികയും ഊന്നുകല്‍ എസ്ഡി കോണ്‍വെന്റ് മുന്‍ മദറും ആയിരുന്നു. രാജപുരം പുത്തേത്ത് കുടുംബാംഗമാണ്. മൃതദേഹം വ്യാഴാഴ്ച രാവിലെ ആറു മുതല്‍ കോഴപ്പിള്ളി എസ്ഡി പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നിന് എസ്ഡി പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ നടക്കും.
Kerala
തിരുവനന്തപുരം: വിഴിഞ്ഞത്ത് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിനു സമീപം പൊടിയണി വിള വീട്ടിൽ അഭിലാഷിന്റെ ഭാര്യ വിഘ്നേശ്വരി (27) ആണ് മരിച്ചത്.
അഭിലാഷിനെ പോലീസ് ചോദ്യം ചെയ്യുകയാണ്. നാഗർകോവിൽ സ്വദേശികളായ നാഗരാജൻ– കല ദമ്പതികളുടെ മകളാണ് വിഘ്നേശ്വരി.
ചൊവ്വാഴ്ച വൈകിട്ട് വീട്ടിലെ കിടപ്പുമുറിയിലെ ഫാനിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.
സന്ധ്യയ്ക്ക് എത്തുമ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നുവെന്ന് ഭർതൃപിതാവ് ചന്ദ്രൻ പറഞ്ഞു. വിളിച്ചിട്ട് ഫോൺ എടുക്കാത്തതിനെ തുടർന്ന് അയൽവാസിയുടെ സഹായത്തോടെ വീടിന്റെ ജനൽ ഗ്ലാസ് തകർത്തു നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷമായി കുട്ടികള്‍ ഇല്ലാത്തതിനാല്‍ യുവതി ദുഃഖിതയായിരുന്നെന്നാണ് വിവരം. വിഘ്നേശ്വരി ഭർതൃവീട്ടിൽ അധിക്ഷേപം നേരിട്ടിരുന്നെന്നും ആത്മഹത്യയ്ക്ക് കാരണമറിയില്ലന്നും യുവതിയുടെ സഹോദരൻ പറഞ്ഞു. യുവതിയുടെ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
National
ബെംഗളൂരു: ഭർത്താവിന്റെ പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിന് ഭാര്യയെ അടിച്ച് കൊലപ്പെടുത്തി. കർണാടക ഹൊന്നിക്കേരി സ്വദേശി സഞ്ജന (26)യാണ് കൊല്ലപ്പെട്ടത്. പ്രതി ബീദർ സ്വദേശി ഭഗവതിനെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടിലേക്ക് എന്ന് തെറ്റിദ്ധരിപ്പിച്ച് കാറിൽ കൂട്ടിക്കൊണ്ടുപോയ സഞ്ജനയെ വനമേഖലയിൽ എത്തിച്ചാണ് കൊലപ്പെടുത്തിയത്. ബീദർ ജില്ലയിലെ ഗായമുഖ ക്ഷേത്രത്തിന് സമീപത്തുവച്ചായിരുന്നു ഭഗവത് ഭാര്യയെ ആക്രമിച്ചത്.
ഭർത്താവ് അയൽവാസിയായ യുവതിയുമായി ബന്ധം പുലർത്തുന്നത് സഞ്ജന ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇരുവരും വഴക്കായി. പിന്നീട് ഭാര്യയുമായി അനുനയത്തിലെത്തിയ ഭഗവത് സഞ്ജനയുടെ വീട്ടിൽ പോയി നിൽക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയെന്ന് പോലീസ് അറിയിച്ചു. വഴിമധ്യേ വനപ്രദേശത്ത് കാർ നിർത്തി ഇരുന്പ് വടികൊണ്ട് ആക്രമിക്കുകയായിരുന്നു. പിന്നീട് ഭാര്യ അപകടത്തിൽപ്പെട്ടെന്ന് ചിത്രീകരിച്ച് ആശുപത്രിയിൽ എത്തിച്ചു.
ഗുരുതരമായി പരിക്കേറ്റിരുന്ന സഞ്ജന ആശുപത്രിയിലെത്തിയതോടെ മരിക്കുകയായിരുന്നു. പരിശോധനയിൽ അപകടമല്ല എന്ന് വ്യക്തമായതോടെ ആശുപത്രി അധികൃതർ പോലീസിനെ വിവരമറിയിക്കുകയും ധന്നൂർ പോലീസ് സ്റ്റേഷനിൽ നിന്ന് ഉദ്യോഗസ്ഥരെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ഇന്ത്യൻ ആർമിയിൽ ഉദ്യോഗസ്ഥനായിരുന്ന ഭഗവത് രണ്ട് വർഷം മുന്‍പാണ് സഞ്ജനയെ വിവാഹം കഴിച്ചത്.
Kerala
കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ. മാധവൻ(80) അന്തരിച്ചു. ഏതാനും മാസങ്ങളായി വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു. എറണാകുളം റിനൈ മെഡിസിറ്റി ആശുപത്രിയിൽ ആയിരുന്നു അന്ത്യം.
മണലൂർ മുൻ എംഎൽഎ ആയിരുന്നു. തൃശൂർ ജില്ല കേന്ദ്രീകരിച്ചാണ് പ്രധാനമായും പ്രവർത്തിച്ചിരുന്നത്. തൃശൂർ ഡിസിസി അധ്യക്ഷനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
Kerala
കൊപ്പം: പട്ടാമ്പി കൊപ്പത്ത് പോലീസ് പിടിച്ചെടുത്ത ഓട്ടോറിക്ഷയ്ക്കുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വളാഞ്ചേരി തിണ്ടലം മാവണ്ടിയൂർ വടക്കുമ്പറം വെളുത്തൂർതൊടിയിൽ അഷ്റഫ് (42) ആണ് മരിച്ചത്.
പോലീസ് കസ്റ്റഡിയിലെടുത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനത്തിനുള്ളിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച പുലർച്ചെയോടെ ആയിരുന്നു സംഭവം. അഷ്റഫിന്റെ സഹോദരൻ മുസ്തഫയും ഓട്ടോറിക്ഷയിൽ കിടന്ന് ഉറങ്ങുന്നുണ്ടായിരുന്നു.
ഡ്രൈവർ മദ്യപിച്ച് അപകടം ഉണ്ടാക്കിയതിനെ തുടർന്നാണ് പോലീസ് ഓട്ടോറിക്ഷ പിടിച്ചെടുത്തത്. ഇതിലെ യാത്രക്കാരായിരുന്നു മരിച്ച അഷ്റഫും സഹോദരൻ മുസ്തഫയും.
Kerala
കൊച്ചി: അങ്കമാലി ദേശീയപാതയില്‍ ടെല്‍ക്ക് വളവില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. തൃശൂര്‍ ആറാട്ടുപുഴ സ്വദേശി സി.ആര്. ശരത് (34) ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി 11.30 ഓടെയാണ് അപകടം നടന്നത്. ഉടനെ അങ്കമാലി എല്‍എഫ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചയോടെ മരിക്കുകയായിരുന്നു.
Kerala
ഇടുക്കി: ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ മരച്ചില്ല ഒടിഞ്ഞുവീണ് യുവാവിന് ദാരുണാന്ത്യം. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നിന് ഏലപ്പാറ ചെമ്മണ്ണിലുണ്ടായ സംഭവത്തിൽ ചെമ്മണ്ണ് സ്വദേശി തടത്തിൽ പ്രണവ് (21) ആണ് മരിച്ചത്.
പ്രണവ് സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞുവീഴുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രണവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം നിലവിൽ പീരുമേട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
Kerala
ഇടുക്കി: തൊടുപുഴ വെങ്ങല്ലൂരിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ പിക്കപ്പ് വാൻ ഇടിച്ചുണ്ടായ അപകടത്തിൽ വയോധികൻ മരിച്ചു. ആവോലി നടുക്കര പുലിമല സ്വദേശി ബെന്നി വർക്കി (62) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ 7.30ഓടെ തൊടുപുഴ - മൂവാറ്റുപുഴ സംസ്ഥാനപാതയിൽ വെങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിക്ക് സമീപത്തായിരുന്നു അപകടം. . റോഡ് മുറിച്ച് കടക്കുന്നതിനിടെ തൊടുപുഴ ഭാഗത്ത് നിന്ന് മുവാറ്റുപുഴയിലേക്ക് വന്ന പിക്കപ്പ് വാൻ ബെന്നിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
അപകടത്തിൽ തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ ബെന്നിയെ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാവിലെ 11.17-ഓടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭാര്യയ്ക്ക് ചായ വാങ്ങി മടങ്ങുകയായിരുന്നു ബെന്നിയെ വാഹനമിടിച്ചത്. ബെന്നിയുടെ സഹോദരന്റെ പരാതിയിൽ സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
Kerala
മലപ്പുറം: മൊറയൂരിൽ കാണാതായ വയോധികയുടെ മൃതദേഹം ഉപയോഗശൂന്യമായ കിണറ്റിൽ നിന്ന് കണ്ടെത്തി. മൊറയൂർ വലാഞ്ചേരിയിലെ വി.ടി. നബീസയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നബീസയെ രാവിലെ മുതൽ കാണാനില്ലായിരുന്നു.
ഇതേ തുടർന്ന് ബന്ധുക്കളും നാട്ടുകാരും ഇവർക്കായി വ്യാപക തെരച്ചിൽ നടത്തിയിരുന്നു. ഒറ്റയ്ക്കായിരുന്നു നബീസയുടെ താമസം. അബദ്ധത്തിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. അഗ്നിശമനസേന യൂണിറ്റ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.
District News
ഉള്ളൂർ: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അജ്ഞാതൻ മരിച്ചു. ഉദ്ദേശം 55 വയസ് പ്രായമുള്ളതും അഞ്ചര അടി ഉയരവും ഇടത്തരം ശരീര പ്രകൃതിയുള്ള ആളാണ്.
ഇയാളെ ഈമാസം 21ന് പൊട്ടക്കുഴി - ഗൗരീശപട്ടം റോഡിലുള്ള ബസ് സ്റ്റോപ്പിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിച്ച് ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ പത്തരയോടെ മരിച്ചു. മൃതദേഹം മോർച്ചറിയിൽ.
ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷനിലോ ഇതോടൊപ്പമുള്ള ഫോൺ നമ്പരിലോ ബന്ധപ്പെടണം. ഫോൺ നമ്പർ: 0471 2443145, 9497980001, 9497987008
International
പാരീസ്: യൂറോപ്പിലുടനീളം അനുഭവപ്പെടുന്ന ഉഷ്ണതരംഗത്തെ തുടർന്ന് ഇതുവരെ 1,300 ത്തിലധികം പേർ മരിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ജൂൺ 21 മുതൽ രേഖപ്പെടുത്തിയ കണക്കുകളാണിത്. ഫ്രാൻസിൽ മാത്രം 1,000 ത്തിലധികം മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും 65 വയസിനു മുകളിലുള്ളവരാണ്.
ആഗോള ശരാശരിയേക്കാൾ ഇരട്ടി വേഗതയിൽ ചൂട് കൂടുന്ന ഭൂഖണ്ഡമായി യൂറോപ്പ് മാറി. ജർമനിയിലെ കോഷനിൽ 41.7 ഡിഗ്രി സെൽഷ്യസും, ചെക്ക് റിപ്പബ്ലിക്കിലെ ഡോക്സാനിയിൽ 41.1 ഡിഗ്രി സെൽഷ്യസും, പോളണ്ടിലെ സ്ലുബീസിൽ 40.5 ഡിഗ്രി സെൽഷ്യസും താപനില രേഖപ്പെടുത്തി.
കനത്ത ചൂടിനെ തുടർന്നു പലേടത്തും സ്കൂളുകൾ അടച്ചു. പാരീസിൽ പൊതുസ്ഥലങ്ങളിൽ മദ്യപിക്കുന്നതിനും മദ്യം വിൽക്കുന്നതിനും നിരോധനം ഏർപ്പെടുത്തി. ഉഷ്ണതരംഗം തുടങ്ങിയ ശേഷം ഫ്രാൻസിൽ മാത്രം 74 പേർ വെള്ളത്തിൽ മുങ്ങി മരിച്ചു.
National
ന്യൂഡൽഹി: ഡൽഹിയിൽ പത്താംനിലയിലെ ബാൽക്കണിയിൽ നിന്ന് വീണ് അഞ്ചുവയസുകാരി മരിച്ചു. ഡൽഹിയിലെ കൽകാജി എക്സ്റ്റൻഷനിലുള്ള ആശാ കിരൺ അപാർട്ട്മെന്റിലായിരുന്നു സംഭവം. കഴിഞ്ഞ ദിവസം രാത്രി 10.30ഓടെയാണ് അപകടമുണ്ടായത്.
വൈകുന്നേരം നേരത്തെ ഉറങ്ങിയ കുട്ടി, രാത്രി ഉണർന്നതോടെ അമ്മയെ കാണാതായതോടെ ബാൽക്കണിയിലേക്ക് പോയി. കുട്ടിയുടെ മാതാപിതാക്കൾ ഈ സമയം വീട്ടുജോലികൾ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു.
ബാൽക്കണിയിലെ റെയിലിംഗിൽ ചാരി താഴേക്ക് നോക്കുന്നതിനിടെ കാൽ വഴുതി താഴേയ്ക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ സമീപത്തുളള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും കെട്ടിടത്തിലെയും സമീപത്തെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു.
Kerala
പത്തനംതിട്ട: പത്തനംതിട്ടയിൽ അവശനിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം. പത്തനംതിട്ട ചിറ്റാറിൽ സന്ദീപ്(35) ആണ് മരിച്ചത്. രാത്രി ഒൻപതോടെ വീടിന് സമീപത്തെ കുഴിയിൽ സന്ദീപിനെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
കോട്ടയം: വെള്ളക്കെട്ടിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. ഞായറാഴ്ച വൈകുന്നേരം എരുമേലി കൊടിത്തോട്ടം പാറമടയിലെ വെള്ളക്കെട്ടിലുണ്ടായ സംഭവത്തിൽ കൊടിത്തോട്ടം സ്വദേശികളായ ആഷ്ലിൻ (18),ആഷർ (16) എന്നിവരാണ് മരിച്ചത്.
അഞ്ചംഗ സംഘം കുളിക്കാൻ ഇറങ്ങിയപ്പോൾ ആഷ്ലിനും ആഷറും അപകടത്തിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
Kerala
കൊച്ചി: നിയന്ത്രണം വിട്ട ബൈക്ക് കാറിലും ലോറിയിലും ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. അങ്കമാലി നെടുമ്പാശേരി ദേശീയപാതയിലുണ്ടായ സംഭവത്തിൽ പത്തനംതിട്ട വെട്ടിപ്പുറം ശ്രീശൈലത്തിൽ കബിൽ (24), മാക്കൻകുന്നുകരയിൽ ആദിത്യൻ (23) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് കാറിലും ലോറിയിലും ഇടിച്ച് മറിയുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ദേശീയപാതയുടെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഈ ഭാഗത്ത് സ്ഥിരമായി അപകടങ്ങൾ ഉണ്ടാകാറുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു.
രണ്ടാഴ്ച മുൻപും ഇതേ സ്ഥലത്ത് വെച്ചുണ്ടായ മറ്റൊരു അപകടത്തിൽ രണ്ട് പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. അധികൃതരുടെ അനാസ്ഥയാണ് തുടർച്ചയായ അപകടങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ പറഞ്ഞു.
Kerala
പാലക്കാട്: ഫുട്ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു. ഒറ്റപ്പാലം ചുനങ്ങാട് മുട്ടിപ്പാലം ഉള്ളാട്ടില്‍ യു.ബാലചന്ദ്രന് (55) ആണ് മരിച്ചത്.
ചുനങ്ങാടുള്ള സ്വകാര്യ ടര്‍ഫില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Kerala
കോഴിക്കോട്: കളിക്കാനായി അയൽവീട്ടിലേക്ക് പോകുന്നതിനിടെ തീവണ്ടി തട്ടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന എട്ടാം ക്ലാസുകാരൻ മരിച്ചു. കല്ലായി റോഡിൽ കണ്ണഞ്ചേരി 'മുബസാന'യിൽ അഹമ്മദിന്റെ മകൻ ഫൈസാനാണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച ഉച്ചയ്ക്ക് 12.15 ഓടെയാണ് മരണം.
വെള്ളിയാഴ്ച രാവിലെ 7.50-ന് കണ്ണഞ്ചേരിയിലായിരുന്നു അപകടം. യശ്വന്ത്പുർ-കണ്ണൂർ എക്സ്പ്രസാണ് കുട്ടിയെ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ കുട്ടി മുന്നോട്ടുതെറിച്ച് പാളത്തിന്റെ മധ്യത്തിൽ വീഴുകയായിരുന്നു. കുട്ടിയുടെ മുകളിലൂടെയാണ് തീവണ്ടി പോയത്. പാളങ്ങൾക്കിടയിൽ അബോധാവസ്ഥയിൽ കിടന്ന ഫൈസാനെ പന്നിയങ്കര സ്റ്റേഷനിലെ എഎസ്ഐ ടി. സുനിതയും സംഘവും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്.