x
ad
Thu, 9 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗു​ജ​റാ​ത്തി​ൽ വീ​ണ്ടും ഭീ​തി​പ​ട​ർ​ത്തി ചാ​ന്ദി​പു​ര വൈ​റ​സ്; മൂ​ന്നു​കു​ട്ടി​ക​ൾ മ​രി​ച്ചു

വെബ് ഡെസ്ക്
Published: July 9, 2026 02:30 PM IST | Updated: July 9, 2026 02:30 PM IST

പ്രതീകാത്മക ചിത്രം

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ൽ വീ​ണ്ടും ഭീ​തി​പ​ട​ർ​ത്തി ചാ​ന്ദി​പു​ര വൈ​റ​സ്. പ​ഞ്ച്മ​ഹ​ൽ ജി​ല്ല​യി​ൽ നി​ന്നു​ള്ള മൂ​ന്ന് കു​ട്ടി​ക​ൾ രോ​ഗ​ബാ​ധി​ത​രാ​യി മ​രി​ച്ചു. സ​ബ​ർ​കാ​ന്ത ജി​ല്ല​യി​ലെ ഹി​മ​ത് ന​ഗ​ർ സി​വി​ൽ ഹോ​സ്പി​റ്റ​ലി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​യാ​യ ആ​റു​വ​യ​സു​കാ​ര​നാ​ണ് ഒ​ടു​വി​ൽ മ​രി​ച്ച​ത്.

നാ​ലു​ദി​വ​സം മു​മ്പാ​ണ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് ജാ​ഗ്ര​ത ക​ടു​പ്പി​ച്ചു. പ​ഞ്ച്മ​ഹ​ൽ ജി​ല്ല​യി​ൽ നി​ന്നു​ള്ള മൂ​ന്നും നാ​ലും​വ​യ​സു​ള്ള കു​ട്ടി​ക​ളാ​ണ് ഈ​യാ​ഴ്ച ആ​ദ്യം മ​രി​ച്ച​ത്. നി​ല​വി​ൽ അ​ഞ്ചോ​ളം പേ​രി​ൽ രോ​ഗം സം​ശ​യി​ക്കു​ന്നു​ണ്ടെ​ന്ന് ഹി​മ​ത് ന​ഗ​ർ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഇ​തി​നി​ടെ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ര​ണ്ടു​കു​ട്ടി​ക​ൾ രോ​ഗ​മു​ക്ത​രാ​വു​ക​യും ചെ​യ്തി​രു​ന്നു. നി​ല​വി​ൽ ര​ണ്ടു​കു​ട്ടി​ക​ൾ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്. ഇ​വ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം വ​രാ​നി​രി​ക്കു​ന്ന​തേ​യു​ള്ളു.

മൂ​ന്നു​മ​ര​ണം സ്ഥി​രീ​ക​രി​ച്ച​തോ​ടെ രോ​ഗ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ ജാ​ഗ്ര​ത ക​ടു​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. നൂ​റു​ക​ണ​ക്കി​ന് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ വീ​ടു​ക​ൾ​തോ​റും പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. ക​ടു​ത്ത പ​നി, ഛർ​ദ്ദി, വ​യ​റി​ള​ക്കം പോ​ലു​ള്ള രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ കു​ട്ടി​ക​ളി​ൽ ക​ണ്ടാ​ൽ മൂ​ന്ന് മ​ണി​ക്കൂ​റി​നു​ള്ളി​ൽ അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യം തേ​ട​ണ​മെ​ന്ന് ആ​രോ​ഗ്യ വി​ദ​ഗ്ധ​ർ കു​ടും​ബ​ങ്ങ​ൾ​ക്ക് ക​ർ​ശ​ന മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. 2024 ജൂ​ലാ​യി​ലും ഗു​ജ​റാ​ത്തി​ൽ ചാ​ന്ദി​പു​ര വൈ​റ​സ് വ്യാ​പ​ന​ത്തി​ൽ നി​ര​വ​ധി കു​ട്ടി​ക​ൾ​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​യി​രു​ന്നു.

Tags : chandipura virus outbreak gujarat death

Recent News

Corehub Up