x
ad
Thu, 9 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ന​ത്ത മ​ഴ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ റോ​ഡ് ഇ​ടി​ഞ്ഞു​താ​ഴ്‌​ന്നു; കാ​റും സ്കൂ​ട്ട​റും കു​ഴി​യി​ൽ വീ​ണു

വെബ് ഡെസ്ക്
Published: July 9, 2026 03:37 PM IST | Updated: July 9, 2026 03:37 PM IST

കുഴിയിൽ വീണ വാഹനങ്ങൾ പുറത്തെടുക്കാൻ ശ്രമിക്കുന്നു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ൽ ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് റോ​ഡ് ഇ​ടി​ഞ്ഞു​താ​ഴ്ന്നു​ണ്ടാ​യ കു​ഴി​യി​ൽ കാ​റും സ്കൂ​ട്ട​റും വീ​ണു. റോ​ഡ​രി​കി​ലെ നി​ർ​മാ​ണ സ്ഥ​ല​ത്ത് നി​ന്ന് മ​ണ്ണ് ഒ​ലി​ച്ചു​പോ​യ​താ​ണ് റോ​ഡ് ത​ക​രാ​ൻ കാ​ര​ണ​മാ​യ​ത്. നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റും സ്കൂ​ട്ട​റു​മാ​ണ് കു​ഴി​യി​ൽ വീ​ണ​ത്.

സം​ഭ​വം ന​ട​ക്കു​മ്പോ​ൾ വാ​ഹ​ന​ങ്ങ​ളി​ൽ ആ​ളു​ക​ൾ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​ക്കാ​നാ​യി. ഹൈ​ഡ്രോ​ളി​ക് ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് വാ​ഹ​ന​ങ്ങ​ൾ പു​റ​ത്തെ​ടു​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. നി​ർ​മാ​ണ സ്ഥ​ല​ത്തി​ന് തൊ​ട്ട​ടു​ത്താ​യി നി​ർ​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് മു​ക​ളി​ലേ​യ്ക്ക് മ​ണ്ണും അ​വ​ശി​ഷ്ട​ങ്ങ​ളും വീ​ണു.

വി​വ​ര​മ​റി​ഞ്ഞ ഉ​ട​ൻ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഗ​താ​ഗ​തം ത​ട​ഞ്ഞു. ഡ​ൽ​ഹി-​എ​ൻ​സി​ആ​ർ മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന ക​ന​ത്ത മ​ഴ​യാ​ണ് ഗാ​സി​യാ​ബാ​ദി​ൽ വ്യാ​പ​ക​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യ​ത്.

Tags : Deepika HeavyRain Road

Recent News

Corehub Up