x
ad
Thu, 9 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​എ​സ്എ​ല്‍ റി​ട്ടേ​ണ്‍​സ്

വെബ്ഡെസ്ക്
Published: July 9, 2026 10:40 PM IST | Updated: July 9, 2026 10:40 PM IST

ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ് ലോഗോ

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ് (ഐ​എ​സ്എ​ല്‍) ഫു​ട്‌​ബോ​ള്‍ അ​നി​ശ്ചി​ത​ത്വ​ങ്ങ​ള്‍ നീ​ങ്ങി. 2026-27 സീ​സ​ണ്‍ പ​ഴ​യ​പ​ടി പൂ​ര്‍​ണ​തോ​തി​ലു​ള്ള ഹോം-​എ​വേ മ​ത്സ​ര​ങ്ങ​ളോ​ടെ ന​ട​ക്കു​മെ​ന്ന് അ​ഖി​ലേ​ന്ത്യാ ഫു​ട്ബോ​ള്‍ ഫെ​ഡ​റേ​ഷ​ന്‍ (എ​ഐ​എ​ഫ്എ​ഫ്) അ​റി​യി​ച്ചു. 2026-27 സീ​സ​ണ്‍ സെ​പ്റ്റം​ബ​ര്‍ നാ​ലി​ന് ആ​രം​ഭി​ക്കും.

ഐ​എ​ഫ്എ​ഫ് ഭാ​ര​വാ​ഹി​ക​ളും ഐ​എ​സ്എ​ല്‍ ക്ല​ബ്ബു​ക​ളാ​യ എ​ഫ്സി ഗോ​വ, നോ​ര്‍​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡ് എ​ഫ്സി, സ്പോ​ര്‍​ട്ടിം​ഗ് ക്ല​ബ് ഡ​ല്‍​ഹി എ​ന്നി​വ​യു​ടെ പ്ര​തി​നി​ധി​ക​ളും ചേ​ര്‍​ന്നാ​ണ് വാ​ര്‍​ത്താ​സമ്മേ​ള​നം ന​ട​ത്തി​യ​ത്.

പൂ​ര്‍​ണ​മാ​യ സീ​സ​ണി​ലേ​ക്കു​ള്ള തി​രി​ച്ചു​വ​ര​വി​നു പു​റ​മെ ഐ​എ​സ്എ​ലി​ന്‍റെ വാ​ണി​ജ്യാ​വ​കാ​ശ​ങ്ങ​ള്‍ ക്ല​ബ്ബു​ക​ള്‍​ക്കു കൈ​മാ​റി. ലീ​ഗി​ന്‍റെ ദൈ​നം​ദി​ന ന​ട​ത്തി​പ്പ് അ​വ​കാ​ശം ഇ​തോ​ടെ ക്ല​ബ്ബു​ക​ള്‍​ക്കാ​യി. നാ​ലു വ​ര്‍​ഷ​ത്തേ​ക്ക് ക​രാ​ര്‍ ഒ​പ്പി​ട്ടെ​ങ്കി​ലും ര​ണ്ടു വ​ര്‍​ഷ​ത്തി​നു ശേ​ഷം പി​ന്മാ​റാ​നു​ള്ള സ്വാ​ത​ന്ത്ര്യം ക്ല​ബ്ബു​ക​ള്‍​ക്കു​ണ്ട്.

അ​തേ​സ​മ​യം, പു​തി​യ ക​രാ​ര്‍ പ്ര​കാ​രം ലീ​ഗി​ന്‍റെ ഭ​ര​ണ​പ​ര​മാ​യ ചു​മ​ത​ല​ക​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും എ​ഐ​എ​ഫ്എ​ഫി​നാ​യി​രി​ക്കും. ലീ​ഗി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന 14 ക്ല​ബ്ബു​ക​ളും 1.1 കോ​ടി രൂ​പ വീ​തം ര​ണ്ട് ത​വ​ണ​ക​ളാ​യി എ​ഐ​എ​ഫ്എ​ഫി​ന് അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഫീ​സ് ന​ല്‍​കും.

Tags : ISL football AIFF indian super league

Recent News

Corehub Up