മാര്‍ ജയിംസ് പഴയാറ്റിൽ (1934-2016)
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട രൂപതയുടെ പ്രഥമ മെത്രാന് മാര്‍ ജയിംസ് പഴയാറ്റിലിന്റെ പത്താം ചരമവാര്‍ഷികം ഇന്ന്.
രാവിലെ 10.30ന് സെന്റ് തോമസ് കത്തീഡ്രലില്‍ നടക്കുന്ന അനുസ്മരണ ദിവ്യബലിക്കും കബറിടത്തിലുള്ള ശുശ്രൂഷകള്‍ക്കും ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും.
രൂപത വികാരി ജനറാള്‍മാരായ മോണ്‍. ജോസ് മാളിയേക്കല്‍, മോണ്‍. ആന്റു ആലപ്പാടന്‍, മോണ്‍. വില്‍സണ്‍ ഈരത്തറ, കത്തീഡ്രല്‍ വികാരി ഫാ. ഡോ. ലാസര്‍ കുറ്റിക്കാടന്‍ എന്നിവര്‍ സഹകാര്‍മികരാകും.
രൂപതയിലെ എല്ലാ വൈദികരും ചേര്‍ന്നാണ് ദിവ്യബലി അര്‍പ്പിക്കുന്നത്. തുടര്‍ന്ന് സ്നേഹവിരുന്ന് നടക്കും.
Tags : Mar James Pazhayattil death anniversary Iringalakuda dioces