x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​ഷ് പു​ള്‍; ഈ ​ലോ​ക​ക​പ്പി​ലെ താ​ര​ങ്ങ​ള്‍ ഇ​വ​ര്‍...

വെബ്ഡെസ്ക്
Published: July 9, 2026 11:04 PM IST | Updated: July 9, 2026 11:07 PM IST

എ​ര്‍​ലിം​ഗ് ഹാ​ല​ണ്ട്

ഫി​ഫ 2026 ലോ​ക​ക​പ്പി​ല്‍ ഓ​രോ ടീ​മിനും ഓ​രോ എ​ന്‍​ജി​നു​ണ്ട്. ആ ​എ​ന്‍​ജി​ന്‍റെ പ്ര​വ​ര്‍​ത്ത​നക്ഷ​മ​ത​യാ​ണ് ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ലി​ല്‍​വ​രെ ടീ​മു​ക​ള്‍ എ​ത്തി​നി​ല്‍​ക്കു​ന്ന​തി​ല്‍ പ്ര​ധാ​നം. ടീ​മി​ന്‍റെ ഇ​ര​ട്ട​എ​ന്‍​ജി​നു​ക​ളാ​യി ത​ള്ളു​ക​യും വ​ലി​ക്കു​ക​യും ചെ​യ്യു​ന്ന/​ചെ​യ്ത, ഈ ​ലോ​ക​ക​പ്പി​ലെ താ​ര​ങ്ങ​ള്‍ ഇ​വ​ര്‍...

എ​ര്‍​ലിം​ഗ് ഹാ​ല​ണ്ട് (നോ​ര്‍​വെ)

ഫി​ഫ 2026 ലോ​ക​ക​പ്പ് കി​ലി​യ​ന്‍ എം​ബ​പ്പെ​യോ ല​യ​ണ​ല്‍ മെ​സി​യോ അ​ല്ല തൂ​ക്കി​യ​ത്. ഈ ​ലോ​ക​ക​പ്പ് തൂ​ക്കി​യ​ത് 25കാ​ര​നാ​യ എ​ര്‍​ലിം​ഗ് ഹാ​ല​ണ്ടാ​ണ്. ലോ​ക​ക​പ്പ് കി​രീ​ട സാ​ധ്യ​ത​യി​ല്‍ ക്വാ​ര്‍​ട്ട​റി​ലെ​ത്തി​യ മ​റ്റു ടീ​മു​ക​ളേ​ക്കാ​ള്‍ പി​ന്നി​ലാ​ണ് നോ​ര്‍​വെ. എ​ന്നാ​ല്‍, “ഹാ​ല​ണ്ട്, ഹാ​ല​ണ്ട്, ഹ ​ഹ ഹ ​ഹ ഹാ​ല​ണ്ട്” എ​ന്ന ഗാ​ന​വും ഹാ​ല​ണ്ടി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ത​രം​ഗം. 2026 ലോ​ക​ക​പ്പി​ന്‍റെ പ്രീ​ക്വാ​ര്‍​ട്ട​ര്‍ പൂ​ര്‍​ത്തി​യാ​യ​പ്പോ​ള്‍ 99 റേ​റ്റിം​ഗു​മാ​യി ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള​വ​ന്‍. അ​ര്‍​ജ​ന്‍റൈ​ന്‍ സൂ​പ്പ​ര്‍ താ​രം ല​യ​ണ​ല്‍ മെ​സി മാ​ത്ര​മാ​ണ് 99 റേ​റ്റിം​ഗു​ള്ള മ​റ്റൊ​രു താ​രം.

നോ​ര്‍​വെ​യു​ടെ ക​ളി ബി​ല്‍​ഡ​പ്പി​ല്‍ നാ​ല് ശ​ത​മാ​നം പ​ങ്കാ​ളി​ത്തം മാ​ത്ര​മാ​ണ് ഹാ​ല​ണ്ടി​നു​ള്ള​ത്. എ​ന്നാ​ല്‍, നാ​ല് മ​ത്സ​ര​ങ്ങ​ളി​ല്‍ മാ​ത്ര​മി​റ​ങ്ങി ഏ​ഴ് ഗോ​ളു​മാ​യി ത​രം​ഗ​മാ​യി​രി​ക്കു​ക​യാ​ണ് ഹാ​ല​ണ്ട്. 4.9 ആ​ണ് ഹാ​ല​ണ്ടി​ന്‍റെ xG (എ​ക്‌​സ്‌​പെ​റ്റ​ഡ് ഗോ​ള്‍) റേ​റ്റ്. 18 ഷോ​ട്ട് ഇ​തു​വ​രെ പാ​യി​ച്ചു. അ​തി​ല്‍ 12 എ​ണ്ണ​വും ഓ​ണ്‍ ഗോ​ള്‍. മ​റ്റൊ​രു നോ​ര്‍​വീ​ജി​യ​ന്‍ താ​ര​ത്തി​നും 10 ഷോ​ട്ട് പോ​ലും പാ​യി​ക്കാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന​തും ശ്ര​ദ്ധേ​യം. സ്‌​ട്രൈ​ക്ക​ര്‍ എ​ന്ന നി​ല​യി​ല്‍ എ​തി​ര്‍ ഗോ​ള്‍മു​ഖ​ത്തെ ട​ച്ചിം​ഗി​ല്‍ ഹാ​ല​ണ്ട് മ​റ്റു താ​ര​ങ്ങ​ളേ​ക്കാ​ൾ ഏ​റെ മു​ന്നി​ലാ​ണ്. പെ​നാ​ല്‍​റ്റി ഏ​രി​യ​യി​ല്‍ 53 ട​ച്ചിം​ഗ് ഇ​തു​വ​രെ ഈ ​ഫോ​ര്‍​വേ​ഡ് ന​ട​ത്തി. 

ലോകകപ്പ് മ​ത്സ​രം: 04

ആകെ ക​ളി​ച്ച മി​നി​റ്റ്: 426

അ​സി​സ്റ്റ്/​ഗോ​ള്‍: 00/07

 

 

K-Rail Survey

ജെ​റെ​മി ഡോ​ക്കു (ബെ​ല്‍​ജി​യം)

ബെ​ല്‍​ജി​യം ടീ​മി​ന്‍റെ 24കാ​ര​നാ​യ വൈ​ഡ് അ​റ്റാ​ക്ക​ര്‍ ജെ​റെ​മി ഡോ​ക്കു​വി​ന്‍റെ പ്ര​ക​ട​നം ശ്ര​ദ്ധേ​യം. ക്വാ​ര്‍​ട്ട​റി​ല്‍ എ​ത്തി​യ ര​ണ്ടാ​മ​ത് അ​ണ്ട​ര്‍​ഡോ​ഗ്‌​സാ​ണ് ബെ​ല്‍​ജി​യം. സ്‌​പെ​യി​നി​ന് എ​തി​രാ​യ ക്വാ​ര്‍​ട്ട​റി​ല്‍ ബെ​ല്‍​ജി​യം ജ​യി​ക്കാ​നു​ള്ള സാ​ധ്യ​ത 26 ശ​ത​മാ​നം മാ​ത്രം. ഈ ​ലോ​ക​ക​പ്പ് നേ​ടാ​നു​ള്ള സാ​ധ്യ​ത​യാ​ക​ട്ടെ നാ​ല് ശ​ത​മാ​ന​വും. മ​ധ്യ​നി​ര​യി​ല്‍ ഡോ​ക്കു​വി​ന്‍റെ ക​ഠി​നാ​ധ്വാ​ന​മാ​ണ് ബെ​ല്‍​ജി​യ​ത്തി​ന്‍റെ ക​രു​ത്ത്.

ബെ​ല്‍​ജി​യ​ത്തി​ന്‍റെ ഇ​തു​വ​രെ​യു​ള്ള മ​ത്സ​ര​ങ്ങ​ളി​ല്‍ ഡോ​ക്കു നി​യ​ന്ത്ര​ണം ന​യ​ത്തി​യ ടാ​ക്റ്റി​ക്ക​ല്‍ ഗെ​യിം ചെ​യ്ഞ്ച് 51 എ​ണ്ണ​മാ​യി​രു​ന്നു. ഇ​തു​വ​രെ ഗോ​ളും അ​സി​സ്റ്റും ഇ​ല്ലെ​ങ്കി​ലും എ​ക്‌​സ്‌​പെ​റ്റ​ഡ് ഗോ​ള്‍ റേ​റ്റ് 0.2. മൂ​ന്നു ഷോ​ട്ട് എ​ടു​ത്ത​തി​ല്‍ ഒ​രെ​ണ്ണം ഓ​ണ്‍ ടാ​ര്‍​ഗ​റ്റ് ആ​യി​രു​ന്നു. 

ലോകകപ്പ് മ​ത്സ​രം: 04

ആകെ ക​ളി​ച്ച മി​നി​റ്റ്: 452

അ​സി​സ്റ്റ്/​ഗോ​ള്‍: 01/01

K-Rail Survey

ലി​സാ​ന്‍​ഡ്രൊ മാ​ര്‍​ട്ടി​നെ​സ് (അ​ര്‍​ജ​ന്‍റീ​ന)

അ​ര്‍​ജ​ന്‍റൈ​ന്‍ ടീ​മി​ന്‍റെ ജീ​വാ​ത്മാ​വും പ​ര​മാ​ത്മാ​വും ല​യ​ണ​ല്‍ മെ​സി ആ​ണെ​ങ്കി​ലും അ​വ​രു​ടെ ഏ​റ്റ​വും ക​ഠി​നാ​ധ്വാ​നി​യും മു​ന്നേ​റ്റ​ങ്ങ​ള്‍​ക്കു ചു​ക്കാ​ന്‍ പി​ടി​ക്കു​ന്ന​തു​മാ​യ ക​ളി​ക്കാ​ര​ന്‍ 28കാ​ര​നാ​യ ലി​സാ​ന്‍​ഡ്രൊ മാ​ര്‍​ട്ടി​നെ​സാ​ണ്. ഈ ​ലോ​ക​ക​പ്പി​ല്‍ 99 റേ​റ്റിം​ഗു​ള്ള ര​ണ്ടു ക​ളി​ക്കാ​രി​ല്‍ ഒ​രാ​ളാ​ണ് മെ​സി. എ​ന്നാ​ല്‍, മെ​സി മൈ​താ​ന​ത്ത് ഓ​ടി​യെ​ത്താ​ത്തി​ട​ത്തെ​ല്ലാം എ​ത്തു​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ യു​വ​സ​ഹ​താ​ര​ങ്ങ​ളാ​ണ്. അ​ത്ത​ര​ത്തി​ല്‍ സെ​ന്‍റ​ര്‍ ബാ​ക്ക് മു​ത​ല്‍ ആ​ക്ര​മ​ണം​വ​രെ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന​താ​ണ് ലി​സാ​ന്‍​ഡ്രൊ മാ​ര്‍​ട്ടി​നെ​സ്.

സെ​ന്‍റ​ര്‍ ഡി​ഫെ​ന്‍​ഡ​ര്‍ ആ​ണെ​ങ്കി​ലും എ​തി​ര്‍ പെ​നാ​ല്‍​റ്റി ഏ​രി​യ​യി​ല്‍ ആ​റ് ട​ച്ച് ന​ട​ത്തി. ഒ​രു ഗോ​ള്‍ നേ​ടി. ഒ​രു ഗോ​ളി​ന് അ​സി​സ്റ്റും ചെ​യ്തു. 330 പാ​സു​ക​ള്‍ ന​ട​ത്താ​ന്‍ ശ്ര​മി​ച്ച​തി​ല്‍ 308 എ​ണ്ണ​വും പൂ​ര്‍​ത്തി​യാ​ക്കി.

 

K-Rail Survey

 മൈ​ക്ക​ല്‍ ഒ​ലി​സ് (ഫ്രാ​ന്‍​സ്)

ഏ​ഴ് ഗോ​ളും ര​ണ്ട് അ​സി​സ്റ്റും ഉ​ള്ള കി​ലി​യ​ന്‍ എം​ബ​പ്പെ അ​ല്ലേ ഫ്രാ​ന്‍​സി​ന്‍റെ തീ​എ​ന്‍​ജി​ന്‍ എ​ന്നു ചോ​ദി​ച്ചാ​ല്‍ ഉ​ത്ത​രം അ​ല്ലെ​ന്നുതന്നെ. കി​ലി​യ​ന്‍ എം​ബ​പ്പെ​യു​ടെ മി​ക​വി​നെ​യോ താ​ര​പ്ര​ഭാ​വ​ത്തെ​യോ ക്ലി​നി​ക്ക​ല്‍ ഫി​നി​ഷിം​ഗി​നെ​യോ ത​രം​താ​ഴ്ത്തു​ന്നി​ല്ല. പ​ക്ഷേ, ഫ്രാ​ന്‍​സ് എ​ന്ന ടീ​മി​ന്‍റെ പു​ള്‍-​പു​ള്‍ എ​ന്‍​ജി​ന്‍ അ​റ്റാ​ക്കിം​ഗ് മി​ഡ്ഫീ​ല്‍​ഡ​റാ​യ 24കാ​ര​ന്‍ മൈ​ക്ക​ല്‍ ഒ​ലി​സാ​ണ്.

ഡി​ഫെ​ന്‍​ഡേ​ഴ്‌​സി​ല്‍​നി​ന്ന് പ​ന്ത് സ്വീ​ക​രി​ച്ച്, മ​ത്സ​രം ക​രു​പ്പി​ടി​പ്പി​ക്കു​ന്ന​വ​ന്‍. ഫ്രാ​ന്‍​സ് ന​ട​ത്തി​യ മു​ന്നേ​റ്റ​ങ്ങ​ളി​ല്‍ 11 ശ​ത​മാ​ന​ത്തി​ലും ഒ​ലി​സി​ന്‍റെ പ​ങ്കു​ണ്ടാ​യി​രു​ന്നു. പ്രീ​ക്വാ​ര്‍​ട്ട​ര്‍​വ​രെ​യാ​യു​ള്ള മ​ത്സ​ര​ങ്ങ​ളി​ല്‍ അ​ഞ്ച് അ​സി​സ്റ്റ് ന​ട​ത്തി. 2.0 ആ​ണ് എ​ക്‌​സ്‌​പെ​റ്റ​ഡ് അ​സി​സ്റ്റ്. എ​തി​ര്‍ ഗോ​ള്‍ പോ​സ്റ്റി​നു​ള്ളി​ല്‍ ന​ട​ത്തി​യ പാ​സ് 17.

ലോകകപ്പ് മ​ത്സ​രം: 05

ആകെ ക​ളി​ച്ച മി​നി​റ്റ്: 440

അ​സി​സ്റ്റ്/​ഗോ​ള്‍: 05/00

 

K-Rail Survey

 ലാ​മി​ന്‍ യ​മാ​ല്‍ (സ്‌​പെ​യി​ന്‍)

സ്‌​പെ​യി​ന്‍ ഈ ​ലോ​ക​ക​പ്പി​ല്‍ പ്രീ​ക്വാ​ര്‍​ട്ട​ര്‍​വ​രെ​യാ​യി എ​തി​ര്‍ ടീ​മി​ന്‍റെ അ​റ്റാ​ക്കിം​ഗ് തേ​ര്‍​ഡി​ല്‍ ന​ട​ത്തി​യ​ത് 2,944 ട​ച്ചു​ക​ള്‍. മ​റ്റൊ​രു ടീ​മി​നും 2,600വ​രെ പോ​ലും എ​ത്താ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന​തും ശ്ര​ദ്ധേ​യം.

ഈ ​ലോ​ക​ക​പ്പി​ല്‍ സ്‌​പെ​യി​ന്‍ ന​ട​ത്തി​യ ഡ്രി​ബ്ലിം​ഗ് ശ്ര​മ​ങ്ങ​ളി​ല്‍ 99 ശ​ത​മാ​ന​വും ലാ​മി​ന്‍ യ​മാ​ലി​ന്‍റെ വ​ക​യാ​യി​രു​ന്നു; 38 എ​ണ്ണം. ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള ഡാ​നി ഓ​ള്‍​മോ ന​ട​ത്തി​യ​ത് വെ​റും ഒ​മ്പ​തെണ്ണം മാ​ത്രം.

ഏ​തു സ​മ​യ​വും ഗോ​ള്‍ പ്ര​തീ​ക്ഷി​ക്കാ​വു​ന്ന, ഗോ​ളി​ലേ​ക്ക് വ​ഴി​യൊ​രു​ക്കു​ന്ന താ​ര​മാ​ണ് യ​മാ​ല്‍ എ​ന്ന 18കാ​ര​ന്‍. ഒ​രു ഗോ​ള്‍ മാ​ത്ര​മാ​ണു​ള്ള​തെ​ങ്കി​ലും എ​ക്‌​സ്‌​പെ​റ്റ​ഡ് ഗോ​ള്‍ റേ​റ്റ് 1.6. എ​ക്‌​സ്‌​പെ​റ്റ​ഡ് അ​സി​സ്റ്റ് റേ​റ്റാ​ക​ട്ടെ 0.4ഉം. ​എ​തി​ര്‍ ടീ​മി​ന്‍റെ പെ​നാ​ല്‍​റ്റി ഏ​രി​യ​യി​ല്‍ 16 പാ​സു​ക​ള്‍ ന​ട​ത്തി​യെ​ന്ന​തും ശ്ര​ദ്ധേ​യം.

ലോകകപ്പ് മ​ത്സ​രം: 05

ആകെ ക​ളി​ച്ച മി​നി​റ്റ്: 352

അ​സി​സ്റ്റ്/​ഗോ​ള്‍: 00/01

 

K-Rail Survey

ജൂ​ഡ് ബെ​ല്ലി​ങ്ഗം (ഇം​ഗ്ല​ണ്ട്)

ഇം​ഗ്ല​ണ്ടി​ന്‍റെ ക​ളി വി​രി​യു​ന്ന​ത് സെ​ന്‍​ട്ര​ല്‍ അ​റ്റാ​ക്ക​റാ​യ 23കാ​ര​ന്‍ ജൂ​ഡ് ബെ​ല്ലി​ങ്ഗ​മി​ല്‍​നി​ന്നാ​ണ്. ഈ ​ലോ​ക​ക​പ്പി​ലെ റേ​റ്റിം​ഗ് 85. ബു​കാ​യൊ സാ​ക്ക, ഹാ​രി കെ​യ്ന്‍, ഡെ​ക്ലാ​ന്‍ റൈ​സ് തു​ട​ങ്ങി​യ​വ​രെ​ല്ലാം ഉ​ണ്ടെ​ങ്കി​ലും ഇം​ഗ്ല​ണ്ടി​ന്‍റെ മ​ധ്യ​നി​ര​യി​ലെ ക​രു​ത്ത​ന്‍ ബെ​ല്ലി​ങ്ഗം​ത​ന്നെ.

ഇം​ഗ്ലീ​ഷ് നി​ര​യി​ല്‍ ഇ​തു​വ​രെ​യാ​യി 58 ടാ​ക്റ്റി​ക്ക​ല്‍ ഗെ​യിം വി​ന്‍ ചെ​യ്ത​ത് ജൂ​ഡ് ബെ​ല്ലി​ങ്ഗ​മാ​ണ്. ഒ​രു അ​സി​സ്റ്റും നാ​ല് ഗോ​ളും ബെ​ല്ലി​ങ്ഗം സ്വ​ന്ത​മാ​ക്കി എ​ന്ന​തും ശ്ര​ദ്ധേ​യം. 2.5 ആ​ണ് എ​ക്‌​സ്‌​പെ​റ്റ​ഡ് ഗോ​ള്‍ ശ​രാ​ശ​രി. എ​ക്‌​സ്‌​പെ​റ്റ​ഡ് അ​സി​സ്റ്റ് 0.8ഉം.

Tags : Push Pul FIFA World Cup Football stars

Recent News

Corehub Up