x
ad
Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ന്ദ്രീ​യ വി​ദ്യാ​ല​യ അ​ധ്യാ​പി​ക​യു​ടെ മ​ര​ണം; അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന്

വെബ് ഡെസ്ക്
Published: July 14, 2026 02:29 AM IST | Updated: July 14, 2026 02:29 AM IST

സു​ര​ഭി പാ​ൽ

പ​യ്യ​ന്നൂ​ര്‍: പി​എം​ശ്രീ എ​ടാ​ട്ട് കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ലെ അ​ധ്യാ​പി​ക​യെ ക്വാ​ർ​ട്ടേ​ഴ്സി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വം ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്കും. ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​സാ​ഫ​ര്‍​ന​ഗ​ര്‍ സ്വ​ദേ​ശി ലോ​കേ​ഷ് കു​മാ​റി​ന്‍റെ മ​ക​ള്‍ സു​ര​ഭി​പാ​ലി​ന്‍റെ (29) മ​ര​ണം സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണ​മാ​ണ് ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി​യ​ത്.

മാ​ര്‍​ച്ച് 10ന് ​രാ​ത്രി ഒ​ന്പ​ത​ര​യോ​ടെ​യാ​ണ് കേ​ന്ദ്രീ​യ വി​ദ്യാ​ല​യം എ​ല്‍​പി വി​ഭാ​ഗം അ​ധ്യാ​പി​ക​യാ​യ യു​വ​തി​യെ സ്‌​കൂ​ളി​ന് സ​മീ​പ​ത്തു​ള്ള ക്വാ​ട്ടേ​ര്‍​സി​ല്‍ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നു കേ​സെ​ടു​ത്താ​ണ് പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​ന്ന​ത്. അ​ധ്യാ​പ​കി​ക​യു​ടെ സ​ഹോ​ദ​ര​ന്‍റെ പ​രാ​തി പ്ര​കാ​ര​ണാ​ണ് അ​ന്വേ​ഷ​ണം ജി​ല്ലാ ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി​യ​ത്. ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി എ.​അ​നി​ല്‍​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags : Nattuvishesham Local News Death teacher

Recent News

Corehub Up