x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ല​പ്പു​ഴ​യി​ൽ യു​വാ​വി​നെ ബ​ന്ധു കു​ത്തി​ക്കൊ​ന്നു


Published: July 13, 2026 12:28 AM IST | Updated: July 13, 2026 12:28 AM IST

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ൽ യു​വാ​വി​നെ ബ​ന്ധു കു​ത്തി​ക്കൊ​ന്നു. കു​ടും​ബ​വ​ഴ​ക്കി​നെത്തുട​ര്‍​ന്നാ​ണ് കൊ​ല​പാ​ത​കം.


കാ​ഞ്ഞി​രം​ചി​റ പു​ന്ന​ക്ക​ല്‍ വീ​ട്ടി​ല്‍ മ​നീ​ഷ് (29) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​ന്ന​ലെ വൈ​കി​ട്ട് 5.30 ഓ​ടെ മം​ഗ​ല​ത്തു​ള്ള വാ​ട​ക​വീ​ട്ടി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. മ​നീ​ഷി​ന്‍റെ ബ​ന്ധു റോ​ബി​നാ​ണ് കു​ത്തി​യ​ത്. കൊ​ല​ന​ട​ത്തി​യ ശേ​ഷം ഇ​യാ​ള്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

ഇ​യാ​ൾ​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ല്‍ തു​ട​ങ്ങി​യി​ട്ടു​ണ്ട്. റോ​ബി​ന്‍റെ ഭാ​ര്യ​യു​മാ​യി മ​നീ​ഷി​ന് ബ​ന്ധ​മു​ണ്ടെ​ന്ന ആ​രോ​പ​ണ​ത്തെ​ച്ചൊ​ല്ലി ഇ​രു​വ​രും ത​മ്മി​ൽ ഏ​റെ നാ​ളു​ക​ളാ​യി ത​ർ​ക്ക​ങ്ങ​ൾ നി​ല​നിന്നി​രു​ന്നു. ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ​ക്കുശേ​ഷം മ​നീ​ഷി​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

Tags : death Nattuvishesham District News

Recent News

Corehub Up