x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​ധാ​ന​മ​ന്ത്രി​ക്കു വ​ധ​ഭീ​ഷ​ണി, സൈബർ പോലീസ് കേ​സെ​ടു​ത്തു

വെബ് ഡെസ്ക്
Published: July 13, 2026 12:33 AM IST | Updated: July 13, 2026 12:36 AM IST

നരേന്ദ്ര മോദി

മ​ല​പ്പു​റം: പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രേ ഫേ​സ്ബു​ക്ക് വീ​ഡി​യോ പോ​സ്റ്റി​ലൂ​ടെ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ സം​ഭ​വ​ത്തി​ൽ മ​ല​പ്പു​റം സൈ​ബ​ർ ക്രൈം ​പോ​ലീ​സ് കേ​സെ​ടു​ത്തു. സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി സൈ​ബ​ർ പോ​ലീ​സ് ന​ട​ത്തു​ന്ന പ​തി​വ് സൈ​ബ​ർ പ​ട്രോ​ളിം​ഗി​ലാ​ണു ഭീ​ഷ​ണി പോ​സ്റ്റ് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ഉ​ട​ൻ പോ​സ്റ്റ് ഫേ​സ്ബു​ക്കി​ൽ​നി​ന്നു നീ​ക്കം ചെ​യ്യു​ക​യും പോ​സ്റ്റ് ചെ​യ്ത​യാ​ൾ​ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

കേ​ര​ള പോ​ലീ​സ് ഹൈ​ടെ​ക് സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പോ​സ്റ്റി​നു താ​ഴെ മ​ത​സ്പ​ർ​ധ വ​ള​ർ​ത്തു​ന്ന രീ​തി​യി​ൽ പ്ര​കോ​പ​ന​പ​ര​മാ​യ ക​മ​ന്‍റു​ക​ൾ ഇ​ട്ട​വ​രു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു കേ​സി​ൽ പ്ര​തി​ചേ​ർ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണെ​ന്ന് മ​ല​പ്പു​റം സൈ​ബ​ർ പോ​ലീ​സ് അ​റി​യി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യെ വ​ധി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ വീ​ഡി​യോ​യി​ട്ട​ത് മാ​ന​സി​ക വെ​ല്ലു​വി​ളി​യു​ള്ള പ​ര​പ്പ​ന​ങ്ങാ​ടി ചെ​ട്ടി​പ്പ​ടി കു​പ്പി​വ​ള​വി​ൽ മി​ഥു​ൻ (45)ആ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

എ​ട്ടു​വ​ർ​ഷ​ത്തോ​ള​മാ​യി വീ​ട്ടി​ൽ​നി​ന്ന് പു​റ​ത്തി​റ​ങ്ങാ​റി​ല്ലെ​ന്ന് വീ​ട്ടു​കാ​ർ പ​റ​ഞ്ഞ​താ​യു​മാ​ണ് പോ​ലീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം. പ്ര​ധാ​ന​മ​ന്ത്രി​യെ വെ​ള്ളി​യാ​ഴ്ച ദി​വ​സം ത​ല​യ​റ​ക്കു​മെ​ന്നാ​ണ് മി​ഥു​ൻ ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്ന​ത്. ഈ ​വീ​ഡി​യോ​യി​ൽ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് സം​ഘ​പ​രി​വാ​റു​കാ​ർ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. മി​ഥു​ൻ കു​ടും​ബാം​ഗ​ങ്ങ​ളെ ഉ​ൾ​പ്പെ​ടെ ആ​ക്ര​മി​ച്ച​തി​ന് നേ​ര​ത്തേ കു​തി​ര​വ​ട്ടം ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​ട്ടു​ണ്ട്. ആ​രു​ടെ​യെ​ങ്കി​ലും സ്വാ​ധീ​ന​ത്താ​ലാ​ണോ വീ​ഡി​യോ ഇ​ട്ട​തെ​ന്ന് അ​ന്വേ​ഷി​ക്കു​ന്ന​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.

Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up