x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജൂ​ഡ് ജാ​ഡ..!

വെബ്ഡെസ്ക്
Published: July 12, 2026 11:24 PM IST | Updated: July 12, 2026 11:37 PM IST

നോർവേയ്ക്കെതിരെ ഗോൾ നേടിയ ജൂ​ഡ് ബെ​ല്ലി​ങ്ഗ​മി​ന്‍റെ വിജയാഘോഷം

മ​യാ​മി: ജൂ​ഡ് ബെ​ല്ലി​ങ്ഗ​മി​ന്‍റെ ജാ​ഡ​ക്ക​ളി​യി​ലൂ​ടെ ഇം​ഗ്ല​ണ്ട് ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ള്‍ സെ​മി ഫൈ​ന​ലി​ല്‍. ഗാ​ല​റി​യി​ല്‍ അ​ണി​നി​ര​ന്ന നോ​ര്‍​വീ​ജി​യ​ന്‍ താ​ര​ങ്ങ​ളു​ടെ വൈ​ക്കിം​ഗ് റോ​വിം​ഗ് ക​ട​ന്ന് ഹാ​രി കെ​യ്‌​നും സം​ഘ​വും ക്വാ​ര്‍​ട്ട​റി​ല്‍ ജ​യ​മാ​ഘോ​ഷി​ച്ചു. ഒ​ന്നി​ന് എ​തി​രേ ര​ണ്ട് ഗോ​ളി​നാ​യി​രു​ന്നു ഇം​ഗ്ല​ണ്ടി​ന്‍റെ ജ​യം. ര​ണ്ട് ഗോ​ളും ജൂ​ഡ് ബെ​ല്ലി​ങ്ഗ​മി​ന്‍റെ വ​ക​യാ​യി​രു​ന്നു. ഇം​ഗ്ല​ണ്ടി​ന്‍റെ നാ​ലാം സെ​മി ഫൈ​ന​ല്‍ പ്ര​വേ​ശ​മാ​ണ്.

ഗോ​ള്‍ 1; ഇം​ഗ്ല​ണ്ട് ഞെ​ട്ടി

ഇം​ഗ്ലീ​ഷ് സൂ​പ്പ​ര്‍ താ​രം ഹാ​രി കെ​യ്‌​നും നോ​ര്‍​വീ​ജി​യ​ന്‍ താ​രം എ​ര്‍​ലിം​ഗ് ഹാ​ല​ണ്ടും മ​ത്സ​ര​ത്തി​ല്‍ ശോ​ഭി​ച്ചി​ല്ലെ​ന്ന​തും ശ്ര​ദ്ധേ​യം. 36-ാം മി​നി​റ്റി​ല്‍ കി​ടി​ല​ന്‍ ആം​ഗി​ള്‍ ഷോ​ട്ടി​ലൂ​ടെ ആ​ന്‍​ഡ്രി​യാ​സ് ഷെ​ല്‍​ഡ​റ​പ്പ് ഇം​ഗ്ലീ​ഷ് വ​ല കു​ലു​ക്കി. ഷെ​ല്‍​ഡ​റ​പ്പി​ന്‍റെ ഷോ​ട്ട് സെ​ക്ക​ന്‍​ഡ് പോ​സ്റ്റി​ന്‍റെ ഉ​ള്ളി​ലി​ടി​ച്ച് അ​ക​ത്തു​ക​യ​റു​ക​യാ​യി​രു​ന്നു.

ഗോ​ള്‍ 2, 3; ബെ​ല്ലി​ങ്ഗം

45+2-ാം മി​നി​റ്റി​ല്‍ ജൂ​ഡ് ബെ​ല്ലി​ങ്ഗ​മി​ലൂ​ടെ ഇം​ഗ്ല​ണ്ട് ഗോ​ള്‍ മ​ട​ക്കി. ആ​ന്‍റ​ണി ജോ​ര്‍​ഡ​ന്‍ ന​ല്‍​കി​യ പാ​സ് സ്വീ​ക​രി​ച്ച്, ബെ​ല്ലി​ങ്ഗം ന​ട​ത്തി​യ മ​നോ​ഹ​ര നീ​ക്ക​ത്തി​ലൂ​ടാ​യി​രു​ന്നു ഗോ​ള്‍ പി​റ​ന്ന​ത്. ര​ണ്ട് നോ​ര്‍​വീ​ജി​യ​ന്‍ ഡി​ഫെ​ന്‍​ഡേ​ഴ്‌​സി​നെ ക​ബ​ളി​പ്പി​ച്ച് ബെ​ല്ലി​ങ്ഗം പ​ന്ത് വ​ല​യി​ലാ​ക്കി. നി​ശ്ചി​ത സ​മ​യ​ത്ത് ഗോ​ള്‍ പി​റ​ന്നി​ല്ല. അ​തോ​ടെ അ​ധി​ക സ​മ​യം.

93-ാം മി​നി​റ്റി​ല്‍ ജൂ​ഡ് ബെ​ല്ലി​ങ്ഗ​മി​ന്‍റെ ര​ണ്ടാം ഗോ​ള്‍. 25 വാ​ര അ​ക​ലെ​നി​ന്ന് മോ​ര്‍​ഗ​ന്‍ റോ​ജേ​ഴ്‌​സ് തൊ​ടു​ത്ത ലോം​ഗ് റേ​ഞ്ച് ഷോ​ട്ട് നോ​ര്‍​വീ​ജി​യ​ന്‍ ഗോ​ള്‍ കീ​പ്പ​ര്‍ ഓ​ര്‍​ജ​ന്‍ നൈ​ലാ​ന്‍​ഡ് ത​ട്ടി​ത്തെ​റി​പ്പി​ച്ചു. എ​ന്നാ​ല്‍, റീ​ബൗ​ണ്ട് ബെ​ല്ലി​ങ്ഗം ഗോ​ളാ​ക്കി. ഈ ​ലോ​ക​ക​പ്പി​ല്‍ ഇം​ഗ്ലീ​ഷ് താ​ര​ത്തി​ന്‍റെ ആ​റാം ഗോ​ള്‍.

റ​ഫ​റി​യു​ടെ ക​ള്ള​ക്ക​ളി!

ഈ​ജി​പ്തി​നു പി​ന്നാ​ലെ റ​ഫ​റി ക​ള്ള​ക്ക​ളി ന​ട​ത്തു​ന്ന​താ​യു​ള്ള ആ​രോ​പ​ണ​വു​മാ​യി നോ​ര്‍​വെ​യും രം​ഗ​ത്ത്. മ​ത്സ​ര​ത്തി​ന്‍റെ 55-ാം മി​നി​റ്റി​ല്‍ നോ​ര്‍​വെ 2-1നു ​മു​ന്നി​ലെ​ത്തി. എ​ന്നാ​ല്‍, ഗോ​ളി​ലേ​ക്കു​ള്ള ബി​ല്‍​ഡ​പ്പി​നി​ടെ എ​ര്‍​ലിം​ഗ് ഹാ​ല​ണ്ട് ഫൗ​ള്‍ ചെ​യ്‌​തെ​ന്നു വി​എ​ആ​റി​ലൂ​ടെ ക​ണ്ടെ​ത്തി. റ​ഫ​റി ഗോ​ള്‍ റ​ദ്ദാ​ക്കി. അ​ര്‍​ജ​ന്‍റീ​ന​യ്ക്ക് എ​തി​രേ ഈ​ജി​പ്തി​ന്‍റെ ഗോ​ള്‍ റ​ദ്ദാ​ക്കി​യ​തും ഇ​തേ കാ​ര​ണ​ത്തി​ലൂ​ടെ ആ​യി​രു​ന്നു.

Tags : FIFAWorldCup Football Soccer WorldCup2026 Sports SportsNews Highlights Tennis Cricket Badminton England

Recent News

Corehub Up