ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം പരിശീലകൻ ബ്രണ്ടൻ മക്കല്ലം
ലണ്ടൻ: ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റിൽ വൻ അഴിച്ചുപണി. മുഖ്യ പരിശീലകൻ ബ്രണ്ടൻ മക്കല്ലത്തെ ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് സ്ഥാനത്തുനിന്ന് പുറത്താക്കി. ആഷസ് പരമ്പരയിലെ കനത്ത തിരിച്ചടിക്കും ന്യൂസിലൻഡിനെതിരായ പരമ്പര തോൽവിക്കും പിന്നാലെയാണ് നടപടി.
ടെസ്റ്റ് പദവി ഒഴിഞ്ഞെങ്കിലും മക്കല്ലം പരിമിത ഓവർ ടീമുകളുടെ പരിശീലകനായി തുടരും. ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് പരിശീലകനെയും മാറ്റാനുള്ള തീരുമാനത്തിലേക്ക് ബോർഡ് എത്തിയത്. നൈറ്റ് ക്ലബ് വിവാദത്തെ തുടർന്ന് ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ടീമിൽ നിന്ന് സ്റ്റോക്സിനെ ഒഴിവാക്കിയിരുന്നു.
ഇതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ വിരമിക്കൽ പ്രഖ്യാപനം. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ തന്നെ വഴിത്തിരിവാ, ആക്രമണോത്സുക ബാസ്ബോൾ ശൈലി ഇംഗ്ലണ്ട് ടീമിൽ കൊണ്ടുവന്നത് മക്കല്ലവും സ്റ്റോക്സും ചേർന്നായിരുന്നു. എന്നാൽ സമീപകാലത്തെ തുടർച്ചയായ തോൽവികളും വിവാദങ്ങളും ഈ കൂട്ടുകെട്ടിന്റെ തകർച്ചയ്ക്ക് കാരണമാവുകയായിരുന്നു.
Tags : BrendonMcCullum Quit Coach EnglandTestCoach BenStokes Retirement