Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : EnglandTestCoach

ബാ​സ്‌​ബോ​ൾ യു​ഗ​ത്തി​ന് അ​ന്ത്യം; മ​ക്ക​ല്ല​ത്തെ ഇം​ഗ്ല​ണ്ട് ടെ​സ്റ്റ് പ​രി​ശീ​ല​ക സ്ഥാ​ന​ത്തു​നി​ന്ന് പു​റ​ത്താ​ക്കി

ല​ണ്ട​ൻ: ഇം​ഗ്ല​ണ്ട് ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ വ​ൻ അ​ഴി​ച്ചു​പ​ണി. മു​ഖ്യ പ​രി​ശീ​ല​ക​ൻ ബ്ര​ണ്ട​ൻ മ​ക്ക​ല്ല​ത്തെ ഇം​ഗ്ല​ണ്ട് ആ​ൻ​ഡ് വെ​യി​ൽ​സ് ക്രി​ക്ക​റ്റ് ബോ​ർ​ഡ് സ്ഥാ​ന​ത്തു​നി​ന്ന് പു​റ​ത്താ​ക്കി. ആ​ഷ​സ് പ​ര​മ്പ​ര​യി​ലെ ക​ന​ത്ത തി​രി​ച്ച​ടി​ക്കും ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ പ​ര​മ്പ​ര തോ​ൽ​വി​ക്കും പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി.

ടെ​സ്റ്റ് പ​ദ​വി ഒ​ഴി​ഞ്ഞെ​ങ്കി​ലും മ​ക്ക​ല്ലം പ​രി​മി​ത ഓ​വ​ർ ടീ​മു​ക​ളു​ടെ പ​രി​ശീ​ല​ക​നാ​യി തു​ട​രും. ക്യാ​പ്റ്റ​ൻ ബെ​ൻ സ്റ്റോ​ക്സ് അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ൽ നി​ന്ന് വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ച​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് പ​രി​ശീ​ല​ക​നെ​യും മാ​റ്റാ​നു​ള്ള തീ​രു​മാ​ന​ത്തി​ലേ​ക്ക് ബോ​ർ​ഡ് എ​ത്തി​യ​ത്. നൈ​റ്റ് ക്ല​ബ് വി​വാ​ദ​ത്തെ തു​ട​ർ​ന്ന് ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റി​നു​ള്ള ടീ​മി​ൽ നി​ന്ന് സ്റ്റോ​ക്സി​നെ ഒ​ഴി​വാ​ക്കി​യി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പ​നം. ടെ​സ്റ്റ് ക്രി​ക്ക​റ്റി​ന്‍റെ ച​രി​ത്ര​ത്തി​ൽ ത​ന്നെ വ​ഴി​ത്തി​രി​വാ, ആ​ക്ര​മ​ണോ​ത്സു​ക ബാ​സ്‌​ബോ​ൾ ശൈ​ലി ഇം​ഗ്ല​ണ്ട് ടീ​മി​ൽ കൊ​ണ്ടു​വ​ന്ന​ത് മ​ക്ക​ല്ല​വും സ്റ്റോ​ക്സും ചേ​ർ​ന്നാ​യി​രു​ന്നു. എ​ന്നാ​ൽ സ​മീ​പ​കാ​ല​ത്തെ തു​ട​ർ​ച്ച​യാ​യ തോ​ൽ​വി​ക​ളും വി​വാ​ദ​ങ്ങ​ളും ഈ ​കൂ​ട്ടു​കെ​ട്ടി​ന്‍റെ ത​ക​ർ​ച്ച​യ്ക്ക് കാ​ര​ണ​മാ​വു​ക​യാ​യി​രു​ന്നു.

Latest News

Corehub Up