x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​തീ​ഷ് കു​മാ​റി​ന് വേ​ണ്ടി ഒ​മ്പ​ത് പേ​രെ കൊ​ല​പ്പെ​ടു​ത്തി; വ​ൻ വി​വാ​ദ​ങ്ങ​ൾ​ക്ക് വ​ഴി തു​റ​ന്ന് ജെ​ഡി​യു എം​എ​ൽ‌​എ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ

വെബ് ഡെസ്‌ക്
Published: October 17, 2026 04:37 PM IST | Updated: October 17, 2026 04:37 PM IST

അ​ന​ന്ത്കു​മാ​ർ സിം​ഗ്

ന്യൂ​ഡ​ൽ​ഹി: ബി​ഹാ​റി​ൽ വ​ൻ രാ​ഷ്ട്രീ​യ വി​വാ​ദ​ങ്ങ​ൾ​ക്ക് വ​ഴി​തു​റ​ന്ന് ജെ​ഡി​യു എം​എ​ൽ‌​എ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. ബി​ഹാ​ർ മു​ൻ​മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റി​ന് വേ​ണ്ടി താ​ൻ ഒ​മ്പ​ത് പേ​രെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് അ​ന​ന്ത്കു​മാ​ർ സിം​ഗി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ.

നി​യ​മ​നി​ർ​മാ​ണ കൗ​ൺ​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​ന്‍റെ എ​തി​രാ​ളി നീ​ര​ജ്‌​കു​മാ​റി​നെ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് അ​ന​ന്ത്കു​മാ​ർ സിം​ഗ് വ​ൻ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. എ​ന്നാ​ൽ അ​ന​ന്ത്കു​മാ​റി​ന്‍റെ പ്ര​സ്താ​വ​ന​യെ ജെ​ഡി​യു ത​ള്ളി.

താ​നും നി​തീ​ഷ്‌​കു​മാ​റും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ന് നീ​ണ്ട​കാ​ല​ത്തെ പ​ഴ​ക്ക​മു​ണ്ട്. അ​ദ്ദേ​ഹ​ത്തെ സ​ഹാ​യി​ക്കാ​നാ​യി താ​ൻ ഒ​മ്പ​ത് പേ​രെ കൊ​ല​പ്പെ​ടു​ത്തി. അ​ദ്ദേ​ഹം രാ​ഷ്ട്രീ​യ​ത്തി​ൽ വേ​രൂ​ന്നാ​ൻ ബു​ദ്ധി​മു​ട്ടി​യി​രു​ന്ന കാ​ല​ത്തും താ​ൻ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ടെ​ന്നാ​യി​രു​ന്നു അ​ന​ന്ത്കു​മാ​റി​ന്‍റെ വി​വാ​ദ പ്ര​സ്താ​വ​ന.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ലാ​ലു​പ്ര​സാ​ദ് യാ​ദ​വി​ന്‍റെ രാ​ഷ്ട്രീ​യ ജ​ന​താ​ദ​ൾ നി​തീ​ഷ് കു​മാ​റി​നും അ​ന​ന്ത്കു​മാ​ർ സിം​ഗി​നു​മെ​തി​രെ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ബി​ഹാ​റി​ലു​ട​നീ​ള​മു​ള്ള കു​പ്ര​സി​ദ്ധ ക്രി​മി​ന​ൽ സം​ഘ​ങ്ങ​ളു​മാ​യി ബ​ന്ധം സ്ഥാ​പി​ച്ചു​കൊ​ണ്ടാ​ണ് നി​തീ​ഷ്കു​മാ​ർ അ​ധി​കാ​രം കെ​ട്ടി​പ്പ​ടു​ത്ത​തെ​ന്ന് ആ​ർ​ജെ​ഡി ആ​രോ​പി​ച്ചു.

 

 

Tags : NitishKumar JDU Bihar AnantKumarSingh RJD Deepika

Recent News

Corehub Up