x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മും​ബൈ ഇ​ന്ത്യ​ൻ​സി​നോ​ട് വി​ട​പ​റ​ഞ്ഞ് മ​ഹേ​ള ജ​യ​വ​ർ​ധ​ന; പു​തി​യ പ​രി​ശീ​ല​ക​നെ കാ​ത്ത് ആ​രാ​ധ​ക​ർ

സ്പോർട്സ് ഡെസ്ക്
Published: October 17, 2026 06:34 PM IST | Updated: October 17, 2026 06:34 PM IST

മ​ഹേ​ള ജ​യ​വ​ർ​ധ​ന.

മും​ബൈ: മ​ഹേ​ള ജ​യ​വ​ർ​ധ​ന മും​ബൈ ഇ​ന്ത്യ​ൻ​സി​ന്‍റെ മു​ഖ്യ​പ​രി​ശീ​ല​ക സ്ഥാ​നം ഒ​ഴി​ഞ്ഞു. ശ​നി​യാ​ഴ്ച​യാ​ണ് ഫ്രാ​ഞ്ചൈ​സി ഔ​ദ്യോ​ഗി​ക പ​ത്ര​ക്കു​റി​പ്പി​ലൂ​ടെ ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്. രോ​ഹി​ത് ശ​ർ​മ​യു​ടെ നാ​യ​ക​ത്വ​ത്തി​ൽ 2017, 2019, 2020 വ​ർ​ഷ​ങ്ങ​ളി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​നെ ഐ​പി​എ​ൽ കി​രീ​ട​ത്തി​ലേ​ക്ക് ന​യി​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച പ​രി​ശീ​ല​ക​നാ​ണ് ജ​യ​വ​ർ​ധ​നെ. 

ടീ​മി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച പ​രി​ശീ​ല​ക​രി​ലൊ​രാ​ളാ​യാ​ണ് അ​ദ്ദേ​ഹം വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. മു​ഖ്യ​പ​രി​ശീ​ല​ക​ൻ എ​ന്ന നി​ല​യി​ൽ മാ​ത്രം ഒ​തു​ങ്ങാ​തെ അ​ച്ച​ട​ക്ക​വും ഒ​ത്തൊ​രു​മ​യും ല​ക്ഷ്യ​മി​ടു​ന്ന മി​ക​ച്ച ടീം ​സം​സ്കാ​രം വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​ൽ ജ​യ​വ​ർ​ധ​ന പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ചെ​ന്ന് മും​ബൈ ഇ​ന്ത്യ​ൻ​സ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി.

2017 മു​ത​ൽ 2022 വ​രെ​യും പി​ന്നീ​ട് 2024 മു​ത​ൽ 2026 വ​രെ​യു​മാ​ണ് ജ​യ​വ​ർ​ധ​നെ മും​ബൈ ഇ​ന്ത്യ​ൻ​സി​ന്‍റെ മു​ഖ്യ​പ​രി​ശീ​ല​ക​നാ​യി പ്ര​വ​ർ​ത്തി​ച്ച​ത്. ടീ​മി​നാ​യി ദീ​ർ​ഘ​കാ​ലം ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ​ക്കും നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തി​നും മും​ബൈ ഇ​ന്ത്യ​ൻ​സ് ഉ​ട​മ നി​ത അം​ബാ​നി ന​ന്ദി അ​റി​യി​ച്ചു. 

Tags : Ipl Mahela Jayawardene Mumbai Indians Head Coach Resign Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up