x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ക്രോ​ച്ച് ജ​ന​ത പാ​ർ​ട്ടി​ക്ക് പൂ​ർ​ണ പി​ന്തു​ണ; കോ​ൺ​ഗ്ര​സു​മാ​യി അ​ക​ലം പാ​ലി​ക്കു​മെ​ന്ന് ഡി​എം​കെ

വെബ് ഡെസ്‌ക്
Published: October 17, 2026 05:59 PM IST | Updated: October 17, 2026 05:59 PM IST

എം.​കെ. സ്റ്റാ​ലി​ൻ‌

ചെ​ന്നൈ: മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രെ കോ​ക്രോ​ച്ച് ജ​ന​ത പാ​ർ​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്ക് പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് ഡി​എം​കെ. എം.​കെ. സ്റ്റാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പാ​ർ​ട്ടി യോ​ഗ​ത്തി​ലാ​ണ് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​ത്.

അ​തേ​സ​മ​യം കോ​ൺ​ഗ്ര​സി​ൽ നി​ന്ന് അ​ക​ലം പാ​ലി​ക്കാ​നും ഡി​എം​കെ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു. മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​ർ രാ​ജി​വെ​ക്കു​ക, എ​സ്ഐ​ആ​ർ റ​ദ്ദാ​ക്കു​ക, ബാ​ല​റ്റ് പേ​പ്പ​ർ രീ​തി പു​നഃ​സ്ഥാ​പി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഇ​ന്ന് ചേ​ർ​ന്ന ഡി​എം​കെ യോ​ഗം പ്ര​മേ​യ​ത്തി​ലൂ​ടെ ഉ​ന്ന​യി​ച്ചു.

വോ​ട്ട​ർ​പ​ട്ടി​ക പ​രി​ഷ്ക​ര​ണ​ത്തി​ൽ കോ​ൺ​ഗ്ര​സും ഭ​ര​ണ​ക​ക്ഷി​യാ​യ ടി​വി​കെ​യും ഇ​ര​ട്ട​ത്താ​പ്പാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും സി​ജെ​പി ആ​രോ​പി​ച്ചു. ഡി​എം​കെ ഇ​ന്ത്യ​യി​ലെ യു​വ​ത​യ്ക്കൊ​പ്പം നി​ല​കൊ​ള്ളു​മെ​ന്ന് ചെ​ന്നൈ​യി​ൽ എ​സ്ഐ​ആ​റി​നെ​തി​രെ ന​ട​ന്ന വി​ദ്യാ​ർ​ഥി പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം ഡി​എം​കെ ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വു​മാ​യ ക​നി​മൊ​ഴി ക​രു​ണാ​നി​ധി​യും വ്യ​ക്ത​മാ​ക്കി.

 

Tags : DMK Congress Chennai MKStalin NewsUpdate Headlines

Recent News

Corehub Up