Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DMK

'ഞ​ങ്ങ​ളു​ടെ വ​ഴി സ്വ​ത​ന്ത്ര​മാ​ണ്'; കോ​ൺ​ഗ്ര​സ് വ​ഞ്ച​ന ആ​രോ​പി​ച്ച് ഇ​ന്ത്യാ മു​ന്ന​ണി വി​ടു​ക​യാ​ണെ​ന്ന് ഡി​എം​കെ 

ചെ​ന്നൈ: കോ​ൺ​ഗ്ര​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ള്ള 'വ​ഞ്ച​ന' ചൂ​ണ്ടി​ക്കാ​ട്ടി ഇ​ന്ത്യാ മു​ന്ന​ണി വി​ടു​ക​യാ​ണെ​ന്ന് ഡി​എം​കെ. കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ക്ഷോ​ഭ​ങ്ങ​ളി​ൽ ഇ​നി പ​ങ്കെ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്നും പാ​ർ​ട്ടി​യു​ടെ വ​ഴി ഇ​നി പൂ​ർ​ണ​മാ​യും സ്വ​ത​ന്ത്ര​മാ​ണെ​ന്നും തി​ങ്ക​ളാ​ഴ്ച പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ ഡി​എം​കെ വ്യ​ക്ത​മാ​ക്കി.

ത​മി​ഴ്‌​നാ​ട്ടി​ലെ തീ​വ്ര വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ളും, ടി​എ​ൻ​സി​സി അ​ധ്യ​ക്ഷ​ൻ ബി. ​മാ​ണി​കം ടാ​ഗോ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​ടെ വി​മ​ർ​ശ​ന​ങ്ങ​ളു​മാ​ണ് മു​ന്ന​ണി വി​ടാ​ൻ പ്ര​ധാ​ന കാ​ര​ണ​മെ​ന്ന് ഡി​എം​കെ വ്യ​ക്ത​മാ​ക്കി. 

സ​ഖ്യ​ത്തി​ൽ തു​ട​ർ​ന്നു​കൊ​ണ്ട് കോ​ൺ​ഗ്ര​സ് മ​റ്റൊ​രു പാ​ർ​ട്ടി​യു​ടെ 'സ്ലീ​പ്പ​ർ സെ​ൽ' പോ​ലെ​യാ​ണ് പ്ര​വ​ർ​ത്തി​ച്ച​തെ​ന്നും പ്ര​സ്താ​വ​ന​യി​ൽ കു​റ്റ​പ്പെ​ടു​ത്തു​ന്നു. മ​ന്ത്രി​ക്ക​സേ​ര​യ്ക്ക് വേ​ണ്ടി സ​ഖ്യ​ത്തി​ന്‍റെ മ​ര്യാ​ദ​ക​ൾ ലം​ഘി​ച്ച കോ​ൺ​ഗ്ര​സി​ന്‍റെ ഈ ​നി​ല​പാ​ടി​നെ​തി​രെ ശ​ക്ത​മാ​യ മു​ന്ന​റി​യി​പ്പാ​ണ് പാ​ർ​ട്ടി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

National

മൂന്നാം മുന്നണി ലക്ഷ്യമിട്ട് ഡിഎംകെ; മമതയുമായി കനിമൊഴി കൂടിക്കാഴ്ച നടത്തി

കോ​​​ൽ​​​ക്ക​​​ത്ത: ബി​​​ജെ​​​പി​​​ക്കും കോ​​​ൺ​​​ഗ്ര​​​സി​​​നും ബ​​​ദ​​​ലാ​​​യി മൂ​​​ന്നാം മു​​​ന്ന​​​ണി​​​ക്കു നീ​​​ക്ക​​​മാ​​​രം​​​ഭി​​​ച്ച് ഡി​​​എം​​​കെ. ഡി​​​എം​​​കെ നേ​​​താ​​​വ് ക​​​നി​​​മൊ​​​ഴി വ്യാ​​​ഴാ​​​ഴ്ച മു​​​ൻ ബം​​​ഗാ​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി മ​​​മ​​​ത ബാ​​​ന​​​ർ​​​ജി​​​യു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി.

മ​​​മ​​​ത​​​യു​​​ടെ സൗ​​​ത്ത് കോ​​​ൽ​​​ക്ക​​​ത്ത​​​ത്തി​​​ലെ വ​​​സ​​​തി​​​യി​​​ലാ​​​യി​​​രു​​​ന്നു കൂ​​​ടി​​​ക്കാ​​​ഴ്ച. നേ​​​ര​​​ത്ത് ശി​​​വ​​​സേ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ ഉ​​​ദ്ധ​​​വ് താ​​​ക്ക​​​റെ​​​യു​​​മാ​​​യി മും​​​ബൈ​​​യി​​​ലും എ​​​ൻ​​​സി​​​പി അ​​​ധ്യ​​​ക്ഷ​​​ൻ ശ​​​ര​​​ദ് പ​​​വാ​​​റു​​​മാ​​​യി ഡ​​​ൽ​​​ഹി​​​യി​​​ലും ക​​​നി​​​മൊ​​​ഴി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ത്തി​​​യി​​​രു​​​ന്നു.

ഇ​​​ന്ത്യ മു​​​ന്ന​​​ണി​​​യി​​​ലെ പ്ര​​​ബ​​​ല ക​​​ക്ഷി​​​യാ​​​യി​​​രു​​​ന്ന ഡി​​​എം​​​കെ ത​​​മി​​​ഴ്നാ​​​ട് നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു ശേ​​​ഷ​​​മാ​​​ണു കോ​​​ൺ​​​ഗ്ര​​​സു​​​മാ​​​യി തെ​​​റ്റി​​​യ​​​ത്.

ടി​​​വി​​​കെ​​​യ്ക്കു പി​​​ന്തു​​​ണ ന​​​ല്കാ​​​ൻ കോ​​​ൺ​​​ഗ്ര​​​സ് തീ​​​രു​​​മാ​​​നി​​​ച്ച​​​തോ​​​ടെ​​​യാ​​​ണ് ഡി​​​എം​​​കെ ഉ​​​ട​​​ക്കി​​​പ്പി​​​രി​​​ഞ്ഞ​​​ത്. ജൂ​​​ണി​​​ൽ ന​​​ട​​​ന്ന ഇ​​​ന്ത്യ മു​​​ന്ന​​​ണി യോ​​​ഗം ഡി​​​എം​​​കെ ബ​​​ഹി​​​ഷ്ക​​​രി​​​ച്ചി​​​രു​​​ന്നു.

National

ച​രി​ത്ര​ത്തി​ല്‍ ഇ​ത്ത​രം ഒ​രു ഡ​മ്മി മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ടി​ട്ടി​ല്ല; വി​ജ​യ്ക്കെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി ഉ​ദ​യ​നി​ധി സ്റ്റാ​ലി​ന്‍

ചെ​ന്നൈ: ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി ജോ​സ​ഫ് വി​ജ​യ്ക്കെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ഉ​ദ​യ​നി​ധി സ്റ്റാ​ലി​ന്‍. ത​മി​ഴ്‌​നാ​ടി​ന്‍റെ ച​രി​ത്ര​ത്തി​ല്‍ ഇ​ത്ത​രം ഒ​രു ഡ​മ്മി മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ടി​ട്ടി​ല്ലെ​ന്ന് ഉ​ദ​യ​നി​ധി സ്റ്റാ​ലി​ന്‍ പ​റ​ഞ്ഞു.

ടി​വി​കെ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​പ്പോ​ള്‍ നി​ര​വ​ധി വാ​ഗ്ദാ​ന​ങ്ങ​ള്‍ ന​ല്‍​കി​യി​രു​ന്നു​വെ​ന്നും എ​ന്നാ​ല്‍ പു​തി​യ പ​ദ്ധ​തി​ക​ളൊ​ന്നും അ​വ​ര്‍ ന​ട​പ്പി​ലാ​ക്കി​യി​ല്ലെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ആ​രോ​പി​ച്ചു. ഡി​എം​കെ സ​ര്‍​ക്കാ​ര്‍ ന​ട​പ്പി​ലാ​ക്കി​യ പ​ദ്ധ​തി​ക​ളു​ടെ പേ​ര് മാ​റ്റി ക്രെ​ഡി​റ്റ് അ​ടി​ച്ചെ​ടു​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഡ​മ്മി മു​ഖ്യ​മ​ന്ത്രി​യെ ത​ങ്ങ​ള്‍ ഒ​രു പാ​ഠം പ​ഠി​പ്പി​ക്കു​മെ​ന്നും ഉ​ദ​യ​നി​ധി സ്റ്റാ​ലി​ന്‍ വ്യ​ക്ത​മാ​ക്കി. നി​ല​വി​ല്‍ അ​ധി​കാ​ര​ത്തി​ലു​ള്ള പാ​ര്‍​ട്ടി കാ​ര​ണം ജ​ന​ങ്ങ​ള്‍ നി​ര​വ​ധി പ്ര​ശ്‌​ന​ങ്ങ​ള്‍ നേ​രി​ടു​ന്നു​ണ്ട്. ഓ​രോ ദി​വ​സ​വും ഓ​രോ പ്ര​ശ്‌​ന​ങ്ങ​ളാ​ണ് ഉ​യ​ര്‍​ന്നു​വ​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു.

 

National

വി​ജ​യി​യു​ടെ യു​കെ സ​ന്ദ​ർ​ശ​ന​ത്തെ പ​രി​ഹ​സി​ച്ച് ഡി​എം​കെ

ചെന്നൈ: ബ്രി​ട്ട​നി​ലെ സി​ൽ​വ​ർ​സ്റ്റോ​ൺ സ​ർ​ക്യൂ​ട്ടി​ൽ ന​ട​ന്ന മി​ഷെ​ലി​ൻ ലെ ​മാ​ൻ​സ് ക​പ്പ് മ​ത്സ​ര​ത്തി​ൽ ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി വി​ജ​യ് പ​ങ്കെ​ടു​ത്ത​തി​നെ​യും അ​ജി​ത് കു​മാ​റി​നെ ക​ണ്ടു​മു​ട്ടി​യ​തി​നെ​യും രൂ​ക്ഷ​മാ​യി പ​രി​ഹ​സി​ച്ച് പ്ര​തി​പ​ക്ഷ​മാ​യ ഡി​എം​കെ. വി​ദേ​ശ നി​ക്ഷേ​പം ആ​ക​ർ​ഷി​ക്കാ​നെ​ന്ന പേ​രി​ൽ യു​കെ​യി​ലേ​ക്ക് പോ​യ വി​ജ​യ്, ത​ന്‍റെ സു​ഹൃ​ത്ത് അ​ജി​ത്തി​ന്‍റെ കാ​ർ റേ​സ് കാ​ണാ​നാ​ണ് അ​വി​ടെ​യെ​ത്തി​യ​തെ​ന്ന് ഡി​എം​കെ വ​ക്താ​വ് ടി​കെ​എ​സ് ഇ​ള​ങ്കോ​വ​ൻ പ​രി​ഹ​സി​ച്ചു.

സം​സ്ഥാ​ന​ത്ത് ക​ർ​ഷ​ക​രു​ടെ​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​യും നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ൾ നി​ല​നി​ൽ​ക്കെ വി​ദേ​ശ നി​ക്ഷേ​പം കൊ​ണ്ടു​വ​രാ​ൻ ഇ​പ്പോ​ൾ യാ​തൊ​രു തി​ടു​ക്ക​വു​മി​ല്ലെ​ന്നും ഡി​എം​കെ നേ​താ​ക്ക​ൾ വി​മ​ർ​ശി​ച്ചു. എ​ന്നാ​ൽ ഡി​എം​കെ​യു​ടെ വി​മ​ർ​ശ​ന​ങ്ങ​ൾ ത​ള്ളി​ക്ക​ള​ഞ്ഞ ടി​വി​കെ വ​ക്താ​വ് അ​മ​രി​ക്കൈ വി. ​നാ​രാ​യ​ണ​ൻ, വി​ജ​യു​ടെ സ​ന്ദ​ർ​ശ​നം 'ബ്രാ​ൻ​ഡ് ത​മി​ഴ്നാ​ടി​ന്‍റെ' മൂ​ല്യം വ​ർ​ധി​പ്പി​ക്കാ​നാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി.  

"ഭ​ര​ണ​പ​ര​മാ​യ ന​യ​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി നി​ശ്ച​യി​ച്ചു ന​ൽ​കി​യി​ട്ടു​ണ്ട്, മ​ന്ത്രി​മാ​രും ഉ​ദ്യോ​ഗ​സ്ഥ​രും അ​ത് ന​ട​പ്പി​ലാ​ക്കു​ന്നു​മു​ണ്ട്. ഒ​രു ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ സു​ഹൃ​ത്തി​നെ കാ​ണു​ന്ന​ത് തെ​റ്റ​ല്ല. അ​ജി​ത്ത് ത​മി​ഴ്നാ​ട്ടി​ൽ മാ​ത്ര​മ​ല്ല, റേ​സിം​ഗ് രം​ഗ​ത്തും വ​ലി​യൊ​രു താ​ര​മാ​ണ്. അ​വ​ർ​ക്ക് അ​സൂ​യ ഉ​ള്ള​തു​കൊ​ണ്ടാ​ണ് ഇ​ത്ത​രം ചെ​റി​യ കാ​ര്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന​ത്."

ചെ​ന്നൈ​ക്ക് സ​മീ​പം നി​ർ​ദേ​ശി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള 'മോ​ട്ടോ​ർ സ്പോ​ർ​ട്സ് സി​റ്റി' യാ​ഥാ​ർ​ഥ്യ​മാ​ക്കാ​നും ത​മി​ഴ്നാ​ടി​ലേ​ക്ക് പു​തി​യ വ്യ​വ​സാ​യ​ങ്ങ​ൾ എ​ത്തി​ക്കാ​നു​മാ​ണ് മു​ഖ്യ​മ​ന്ത്രി ഈ ​സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​തെ​ന്നും ടി​വി​കെ നേ​താ​ക്ക​ൾ പ​റ​ഞ്ഞു. 

National

അ​ധ്യാ​പ​ക​ര്‍​ക്കും ക​ര്‍​ഷ​ക​ര്‍​ക്കു​മെ​തി​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സു​ക​ള്‍ പി​ന്‍​വ​ലി​ക്കും: ജോ​സ​ഫ് വി​ജ​യ്

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ പ്ര​തി​ഷേ​ധ​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യ അ​ധ്യാ​പ​ക​ര്‍​ക്കും ക​ര്‍​ഷ​ക​ര്‍​ക്കു​മെ​തി​രെ ഡി​എം​കെ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സു​ക​ള്‍ പി​ന്‍​വ​ലി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ജോ​സ​ഫ് വി​ജ​യ്. നി​യ​മ​സ​ഭ​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

പ്ര​തി​ഷേ​ധ​ങ്ങ​ളെ മു​ന്‍ സ​ര്‍​ക്കാ​ര്‍ ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മാ​യും മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യു​മാ​ണ് കൈ​കാ​ര്യം ചെ​യ്ത​തെ​ന്നും വി​ജ​യ് വി​മ​ർ​ശി​ച്ചു. ഈ ​സ​ര്‍​ക്കാ​ര്‍ ക​ര്‍​ഷ​ക​ര്‍​ക്കും അ​ധ്യാ​പ​ക​ർ​ക്കും ഒ​പ്പം നി​ല​കൊ​ള്ളാ​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും വി​ജ​യ് വ്യ​ക്ത​മാ​ക്കി.

ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സ്യ​ത നേ​ടി​യെ​ടു​ക്കു​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യാ​കും. സം​സ്ഥാ​ന​ത്തി​ന്‍റെ ന​ട്ടെ​ല്ലാ​യ ക​ര്‍​ഷ​ക​ര്‍​ക്കെ​തി​രെ സി​പ്‌​കോ​ട്ട് വ്യാ​വ​സാ​യി​ക പ​ദ്ധ​തി​ക്കും പ​റ​ണ്ടൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​നും എ​തി​രെ പ്ര​തി​ഷേ​ധി​ച്ച​തി​ന് കേ​സെ​ടു​ത്ത​താ​യി വി​ജ​യ് പ​റ​ഞ്ഞു.
‌
ഇ​ത്ത​രം കേ​സു​ക​ൾ ഇ​തു​വ​രെ തീ​ര്‍​പ്പാ​കാ​തെ നി​ല​നി​ല്‍​ക്കു​ക​യാ​ണ്. സ​മാ​ന​മാ​യി അ​ധ്യാ​പ​ക​ർ​ക്കെ​തി​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സു​ക​ളും നി​ല​നി​ല്‍​ക്കു​ന്നു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി ജോ​സ​ഫ് വി​ജ​യ് കൂ​ട്ടി​ച്ചേ​ർ​ത്തു.

National

അ​ധി​കാ​രം പോ​യി, പി​ന്നാ​ലെ സു​ര​ക്ഷ​യും കു​റ​ച്ചു; എം.​കെ.​സ്റ്റാ​ലി​ന്‍റെ സെ​ഡ് പ്ല​സ് സു​ര​ക്ഷ പി​ൻ​വ​ലി​ച്ചു

ചെ​ന്നൈ: ത​മി​ഴ്നാ​ട് മു​ൻ മു​ഖ്യ​മ​ന്ത്രി​യും ഡി​എം​കെ അ​ധ്യ​ക്ഷ​നു​മാ​യ എം.​കെ. സ്റ്റാ​ലി​ന്‍റെ സെ​ഡ് പ്ല​സ് സുരക്ഷ പി​ൻ​വ​ലി​ച്ചു. സു​ര​ക്ഷാ ഭീ​ഷ​ണി​ക​ളെ​ക്കു​റി​ച്ചു​ള്ള പു​തി​യ വി​ല​യി​രു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​നി സ്റ്റാ​ലി​ന് സെ​ഡ് കാ​റ്റ​ഗ​റി സു​ര​ക്ഷ​യാ​യി​രി​ക്കും ന​ൽ​കു​ക.

സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ ചേ​ർ​ന്ന കോ​ർ സെ​ൽ സെ​ക്യൂ​രി​റ്റി വി​ങ്ങി​ന്‍റെ യോ​ഗ​ത്തി​ലാ​ണ് സ്റ്റാ​ലി​ന്‍റെ സു​ര​ക്ഷ പു​നഃ​പ​രി​ശോ​ധി​ച്ച​ത്. ചീ​ഫ് സെ​ക്ര​ട്ട​റി, ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി, ഡി​ജി​പി തു​ട​ങ്ങി​യ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. സു​ര​ക്ഷാ കാ​റ്റ​ഗ​റി കു​റ​ച്ചെ​ങ്കി​ലും സ്റ്റാ​ലി​ന് പോ​ലീ​സ് സം​ര​ക്ഷ​ണ​മു​ണ്ടാ​കും.

യാ​ത്ര​ക​ളി​ലും പൊ​തു​പ​രി​പാ​ടി​ക​ളി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ഹ​ന​വ്യൂ​ഹ​ത്തി​ന്‍റെ മു​ൻ, മ​ധ്യ, പി​ൻ ഭാ​ഗ​ങ്ങ​ളി​ൽ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ വി​ന്യ​സി​ക്കും. പൈ​ല​റ്റ്, എ​സ്കോ​ർ​ട്ട്, ബാ​ക്ക​പ്പ്, ക്ലോ​സ് പ്രൊ​ട്ട​ക്ഷ​ൻ വാ​ഹ​ന​ങ്ങ​ളും സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ണ്ടാ​കും. അ​തേ​സ​മ​യം സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കൃ​ത്യ​മാ​യ എ​ണ്ണം പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

ത​മി​ഴ്നാ​ട്ടി​ൽ വി​ഐ​പി, വി​വി​ഐ​പി സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ആ​റു​മാ​സ​ത്തി​ലൊ​രി​ക്ക​ൽ പു​നഃ​പ​രി​ശോ​ധി​ക്കാ​റു​ണ്ട്. ര​ഹ​സ്യാ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടു​ക​ൾ, ഭീ​ഷ​ണി​യു​ടെ സ്വ​ഭാ​വം, തീ​വ്ര​ത തു​ട​ങ്ങി​യ ഘ​ട​ക​ങ്ങ​ൾ വി​ല​യി​രു​ത്തി​യ ശേ​ഷ​മാ​ണ് സു​ര​ക്ഷാ കാ​റ്റ​ഗ​റി നി​ല​നി​ർ​ത്തു​ക​യോ ഉ​യ​ർ​ത്തു​ക​യോ കു​റ​യ്ക്കു​ക​യോ ചെ​യ്യു​ന്ന​ത്.

 

National

മാറ്റങ്ങളുമായി സ്റ്റാലിൻ

ചെ​​​ന്നൈ: പ്ര​​​സി​​​ഡ​​​ന്‍റാ​​​യു​​​ള്ള ത​​​ന്‍റെ ഒ​​​ന്പ​​​താം വ​​​ർ​​​ഷ​​​ത്തി​​​ൽ ഡി​​​എം​​​കെ​​​യി​​​ൽ ഭ​​​ര​​​ണ​​​പ​​​ര​​​മാ​​​യ പു​​​ന​​​ർ​​​വി​​​ന്യാ​​​സ​​​ങ്ങ​​​ളു​​​മാ​​​യി എം.​​​കെ. സ്റ്റാ​​​ലി​​​ൻ. പാ​​​ർ​​​ട്ടി​​​യു​​​ടെ സം​​​ഘ​​​ട​​​നാ ജി​​​ല്ല​​​ക​​​ളു​​​ടെ എ​​​ണ്ണം 77ൽ ​​​നി​​​ന്ന് 110 ആ​​​യി ഉ​​​യ​​​ർ​​​ത്തി.

പാ​​​ർ​​​ട്ടി​​​യി​​​ലെ സം​​​ഘ​​​ട‌​​​നാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ൾ​​​ക്കു മു​​​ന്നോ​​​ടി​​​യാ​​​യാ​​​ണ് പ്ര​​​വ​​​ർ​​​ത്ത​​​ന ജി​​​ല്ല​​​ക​​​ളു​​​ടെ അ​​​തി​​​ർ​​​ത്തി​​​ക​​​ൾ സ്റ്റാ​​​ലി​​​ൻ മാ​​​റ്റി​​​വ​​​ര​​​യ്ക്കു​​​ന്ന​​​ത്.

കൂ​​​ടാ​​​തെ പാ​​​ർ​​​ട്ടി​​​യി​​​ലേ​​​ക്ക് യു​​​വ നേ​​​തൃ​​​നി​​​ര​​​യെ കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​തി​​​നു ഡി​​​എം​​​കെ ആ​​​സ്ഥാ​​​ന​​​മാ​​​യ അ​​​ണ്ണാ അ​​​റി​​​വാ​​​യ​​​ത്തി​​​ൽ ക​​​ഴി​​​ഞ്ഞ 22ന് ​​​ചേ​​​ർ​​​ന്ന പാ​​​ർ​​​ട്ടി​​​യു​​​ടെ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് യോ​​​ഗം അ​​​നു​​​മ​​​തി​​​യും ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

ഏ​​​പ്രി​​​ൽ 2026ലു​​​ണ്ടാ​​​യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ​​​രാ​​​ജ​​​യ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ഡി​​​എം​​​കെ പാ​​​ർ​​​ട്ടി സം​​​വി​​​ധാ​​​ന​​​ത്തി​​​ൽ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന​​​ത്.

National

അടിമുടി മാറ്റത്തിന് ഡിഎംകെ

ചെ​​​ന്നൈ: നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ ക​​​ന​​​ത്ത തോ​​​ല്‍വി ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് സം​​​ഘ​​​ട​​​ന സം​​​വി​​​ധാ​​​നം അ​​​ടി​​​മു​​​ടി അ​​​ഴി​​​ച്ചു​​​പ​​​ണി​​​യാ​​​ന്‍ ഡി​​​എം​​​കെ (ദ്രാ​​​വി​​​ഡ മു​​​ന്നേ​​​റ്റ ക​​​ഴ​​​കം) തീ​​​രു​​​മാ​​​നം.

ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ​​​ക്ക് ര​​​ണ്ടു ടേം ​​​നി​​​ബ​​​ന്ധ​​​ന ക​​​ർ​​​ക്ക​​​ശ​​​മാ​​​ക്കു​​​ന്ന​​​തൊ​​​പ്പം പ്രാ​​​യ​​​പ​​​രി​​​ധി​​​യും നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കും. യു​​​വ​​​ജ​​​ന​​​ങ്ങ​​​ളെ കൂ​​​ടു​​​ത​​​ലാ​​​യി പാ​​​ർ​​​ട്ടി​​​യി​​​ൽ എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നൊ​​​പ്പം കേ​​​ന്ദ്രീ​​​കൃ​​​ത സം​​​വി​​​ധാ​​​ന​​​ത്തി​​​ലൂ​​​ടെ ഇ​​​വ​​​രു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ നി​​​രീ​​​ക്ഷി​​​ക്കു​​​ക​​​യും ചെ​​​യ്യും.

പാ​​​ര്‍ട്ടി അ​​​ധ്യ​​​ക്ഷ​​​നും മു​​​ന്‍മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യ എം.​​​കെ. സ്റ്റാ​​​ലി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ ഇ​​​ന്ന​​​ലെ ചേ​​​ര്‍ന്ന എ​​​ക്‌​​​സി​​​ക്യു​​​ട്ടീ​​​വ് ക​​​മ്മി​​​റ്റി​​​യി​​​ലാ​​​ണു തീ​​​രു​​​മാ​​​നം.

സം​​​ഘ​​​ട​​​നാ ചു​​​മ​​​ത​​​ല​​​ക​​​ളി​​​ല്‍ പ്രാ​​​യ​​​പ​​​രി​​​ധി കൊ​​​ണ്ടു​​​വ​​​രു​​​മെ​​​ന്നു യോ​​​ഗ​​​തീ​​​ര​​​മാ​​​ന​​​ങ്ങ​​​ള്‍ വി​​​ശ​​​ദീ​​​ക​​​രി​​​ച്ച എം.​​​കെ.​​​സ്റ്റാ​​​ലി​​​ന്‍ പ​​​റ​​​ഞ്ഞു. സം​​​ഘ​​​ട​​​നാ​​​ചു​​​മ​​​ത​​​ല​​​യു​​​ള്ള​​​വ​​​രു​​​ടെ വീ​​​ഴ്ച​​​ക​​​ളാ​​​ണു പ​​​രാ​​​ജ​​​യ​​​ത്തി​​​ന്‍റെ കാ​​​ര​​​ണ​​​ങ്ങ​​​ളി​​​ലൊ​​​ന്ന്.

സം​​​ഘ​​​ട​​​ന​​​യി​​​ൽ എ​​​ത്ര​​​യും വേ​​​ഗം സം​​​ഘ​​​ട​​​ന അ​​​ഴി​​​ച്ചു​​​പ​​​ണി ന​​​ട​​​ത്തു​​​മെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി​​​യ സ്റ്റാ​​​ലി​​​ൻ സം​​​ഘ​​​ട​​​നാ ജി​​​ല്ല​​​ക​​​ളു​​​ടെ എ​​​ണ്ണം 78 ല്‍ ​​​നി​​​ന്ന് 110 ആ​​​ക്കു​​​മെ​​​ന്നും പ​​​റ​​​ഞ്ഞു.

National

വി​ജ​യ്‌​യു​ടെ കാ​ർ വേ​ണ്ട; ഡി​എം​കെ​യു​ടെ 59 എം​എ​ൽ​എ​മാ​ർ 'നോ' ​പ​റ​ഞ്ഞു

ചെ​ന്നൈ: ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി വി​ജ​യ് എം​എ​ൽ​എ​മാ​ർ​ക്ക് പ്ര​ഖ്യാ​പി​ച്ച സൗ​ജ​ന്യ കാ​ർ നി​ര​സി​ച്ച് ഡി​എം​കെ​യു​ടെ 59 എം​എ​ൽ​എ​മാ​ർ. സ​ർ​ക്കാ​ർ വാ​ഗ്ദാ​നം ചെ​യ്ത കാ​ർ സ്വീ​ക​രി​ക്കി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ അ​റി​യി​ച്ചു. സം​സ്ഥാ​നം ക​ടു​ത്ത സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യി​ലാ​ണെ​ന്ന് സ​ർ​ക്കാ​ർ ത​ന്നെ പ​റ​യു​ന്നു. അ​തി​നാ​ൽ അ​നാ​വ​ശ്യ ചെ​ല​വ് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ഉ​ദ​യ​നി​ധി പ​റ​ഞ്ഞു.

എം​എ​ൽ​എ​മാ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് സ​ത്യ​വാം​ഗ്മൂ​ലം പ​രി​ശോ​ധി​ച്ച് അ​ർ​ഹ​രാ​യ​വ​ർ​ക്ക് മാ​ത്രം കാ​ർ ന​ൽ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന​ത്തെ 234 എം​എ​ൽ​എ​മാ​ർ​ക്കും സൗ​ജ​ന്യ​മാ​യി കാ​റു​ക​ൾ ന​ൽ​കു​മെ​ന്ന് വി​ജ​യ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.ഇ​തി​നെ വി​മ​ർ​ശി​ച്ച് ഡി​എം​കെ​യും രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

അ​ധി​കാ​ര​മേ​റ്റ​തു​മു​ത​ൽ സം​സ്ഥാ​നം സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യി​ലാ​ണെ​ന്ന് പ​റ​യു​ന്ന ടി​വി​കെ സ​ർ​ക്കാ​ർ ത​ന്നെ എം​എ​ൽ​എ​മാ​ർ​ക്ക് സൗ​ജ​ന്യ കാ​ർ ന​ൽ​കു​ന്ന​ത് വൈ​രു​ധ്യ​മാ​ണെ​ന്ന് ഉ​ദ​യ​നി​ധി ചൂ​ണ്ടി​ക്കാ​ട്ടി. അ​തേ​സ​മ​യം എ​ല്ലാ എം​എ​ൽ​എ​മാ​രെ​യും തു​ല്യ​രാ​യി കാ​ണാ​നാ​ണ് മു​ഖ്യ​മ​ന്ത്രി വി​ജ​യ് ശ്ര​മി​ച്ച​തെ​ന്ന് മ​ന്ത്രി ആ​ദ​വ് അ​ർ​ജു​ന പ​റ​ഞ്ഞു.

വി​സി​കെ, ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക​ൾ തു​ട​ങ്ങി​യ ചെ​റു​പാ​ർ​ട്ടി​ക​ളി​ലെ പ​ല എം​എ​ൽ​എ​മാ​രു​ടെ​യും സാ​മ്പ​ത്തി​ക സ്ഥി​തി മോ​ശ​മാ​ണ്. മ​ണ്ഡ​ല​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്യാ​ൻ കാ​ർ ആ​ഡം​ബ​ര​മ​ല്ല അ​ത്യാ​വ​ശ്യമാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

National

നിലവിലെ സീറ്റിൽ വനിതാ സംവരണം വേണം:ഡിഎംകെ

ചെ​​​ന്നൈ: ലോ​​​ക്‌​​​സ​​​ഭ​​​യി​​​ലെ സീ​​​റ്റു​​​ക​​​ളു​​​ടെ എ​​​ണ്ണം വ​​​ർ​​​ധി​​​പ്പി​​​ച്ച​​​തി​​​നു ശേ​​​ഷം മാ​​​ത്രം വ​​​നി​​​താ​​​ സം​​​വ​​​ര​​​ണം ന​​​ട​​പ്പാ​​​ക്കാ​​​നു​​​ള്ള നീ​​​ക്കം സ്ത്രീ​​​ക​​​ൾ​​​ക്കെ​​​തി​​​രേ​​​യു​​​ള്ള അ​​​വ​​​ഹേ​​​ള​​​ന​​​മാ​​​ണെ​​​ന്നു മു​​​തി​​​ർ​​​ന്ന ഡി​​​എം​​​കെ നേ​​​താ​​​വ് ഇ.​​​വി.​​​കെ.​​​എ​​​സ്. ഇ​​​ള​​​ങ്കോ​​​വ​​​ൻ​​. നി​​​ല​​​വി​​​ലു​​​ള്ള സീ​​​റ്റു​​​ക​​​ളി​​​ൽ​​ത്ത​​​​​ന്നെ സം​​​വ​​​ര​​​ണം ന​​​ട​​​പ്പി​​​ലാ​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

വ​​​നി​​​താ​​​ സം​​​വ​​​ര​​​ണ വി​​​ഷ​​​യ​​​ത്തി​​​ൽ മോ​​​ദി ജ​​​ന​​​ങ്ങ​​​ളെ വ​​​ഞ്ചി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ഇ​​​ള​​​ങ്കോ​​​വ​​​ൻ ആ​​​രോ​​​പി​​​ച്ചു.

"നേ​​​ര​​​ത്തേ കോ​​​ൺ​​​ഗ്ര​​​സ് നേ​​​തൃ​​​ത്വം ന​​​ൽ​​​കി​​​യ സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​ത്തി​​​ലി​​​രി​​​ക്കേ​​​യാ​​​ണ് വ​​​നി​​​താ​​​സം​​​വ​​​ര​​​ണ ബി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്. അ​​​ന്ന് അ​​​തി​​​നെ എ​​​തി​​​ർ​​​ത്ത​​​ത് ബി​​​ജെ​​​പി​​​യാ​​​ണ് ’’ - അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ത​​​മി​​​ഴ്‌​​​നാ​​​ട്ടി​​​ൽ ടി​​​വി​​​കെ സ​​​ർ​​​ക്കാ​​​രി​​​ന് ആ​​​ദ്യ നൂ​​​റു​​​ദി​​​നം കൊ​​​ണ്ട് ഭ​​​ര​​​ണ​​​ത്തി​​​ലൊ​​​ന്നും ചെ​​​യ്യാ​​​ൻ സാ​​​ധി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും ഇ​​​ള​​​ങ്കോ​​​വ​​​ൻ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

Movies

തൃഷ ലക്ഷ്യമിടുന്നത് ആരെ? താരത്തിന്‍റെ ഇൻസ്റ്റഗ്രാം കുറിപ്പ് ചർച്ചയാകുന്നു

ത​മി​ഴകത്തു വൻ വി​വാ​ദ​ങ്ങ​ൾ​ വിളിച്ചുവരുത്തിയ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്കു പി​ന്നാ​ലെ, ഇ​ൻ​സ്റ്റ​ഗ്രാം സ്റ്റോ​റി​ക​ളി​ലൂ​ടെ ദു​രൂ​ഹ​ത​യു​ണ​ർ​ത്തു​ന്ന കുറിപ്പുമായി തെന്നിന്ത്യൻ താരം തൃ​ഷ കൃ​ഷ്ണ​ൻ. ത​മി​ഴ്നാ​ട് പ്ര​തി​പ​ക്ഷ നേ​താ​വ് ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ തൃ​ഷ​യ്ക്കെ​തി​രേ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണു പ്ര​തി​ക​ര​ണ​വു​മാ​യി താ​രം രംഗത്തെത്തിയത്. ‌

മു​ത്തശി​യു​ടെ 98-ാം ജ​ന്മ​ദി​നാ​ഘോ​ഷ ചി​ത്ര​ങ്ങ​ൾ പ​ങ്കുവ​ച്ച​തി​നൊ​പ്പ​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ശ്ര​ദ്ധേ​യ​മാ​യ സ​ന്ദേ​ശ​ങ്ങ​ൾ തൃ​ഷ പങ്കുവച്ചത്. "ഈ ​പ്രാ​യ​ത്തി​ൽ ഇ​ത്ത​രം ഡ്രാ​മ​ക​ൾ കാ​ണി​ക്കു​ന്ന​ത് നാ​ണ​ക്കേ​ടാ​ണ്. പോ​യി കു​റ​ച്ച് പ​ണം സന്പാദിക്കൂ, സ​മാ​ധാ​നം ക​ണ്ടെ​ത്തൂ...'എ​ന്നാ​ണ് ഇ​ൻ​സ്റ്റ​ഗ്രാം സ്റ്റോ​റി​യി​ൽ തൃ​ഷ കു​റി​ച്ച​ത്.

കൂ​ടാ​തെ, "നി​ങ്ങ​ൾ ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ൾ നി​ങ്ങ​ളി​ലേ​ക്കുത​ന്നെ തി​രി​ച്ചെ​ത്തും; ന​ല്ല​ത് ചെ​യ്യൂ, ന​ല്ല​വ​രാ​യി​രി​ക്കൂ', "അ​പ​ക​ട​സാ​ധ്യ​ത​ക​ൾ ഏ​റ്റെ​ടു​ക്കാ​ൻ മ​ടി​ക്കാ​ത്ത​വ​രാ​ണ് വി​ജ​യി​ക്കു​ന്ന​ത്' തു​ട​ങ്ങി​യ സ​ന്ദേ​ശ​ങ്ങ​ളും തൃഷ പങ്കുവച്ചിട്ടുണ്ട്. "ഒ​രി​ക്ക​ൽ നി​ങ്ങ​ൾ പ്രാ​ർ​ഥി​ച്ച ജീ​വി​തം ജീ​വി​ക്കാ​ൻ ക​ഴി​യു​ന്ന​ത് എ​ത്ര വ​ലി​യ ഭാ​ഗ്യ​മാ​ണ്' എ​ന്നും തൃ​ഷ കൂ​ട്ടി​ച്ചേ​ർ​ത്തു.

കാ​വേ​രി ന​ദീ​ജ​ല ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ഞ്ചാ​വൂ​രി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ റാ​ലി​ക്കി​ടെ​യാ​ണ് വി​വാ​ദ​ങ്ങ​ൾ​ക്ക് ആ​സ്പ​ദ​മാ​യ സം​ഭ​വം. റാ​ലി​യി​ൽ പ്ര​സം​ഗി​ക്കു​ന്ന​തി​നി​ടെ സ​ദസി​ൽനി​ന്ന് ചി​ല​ർ തൃ​ഷ​യു​ടെ പേ​ര് ഉച്ചത്തിൽ വി​ളി​ച്ചുപ​റ​ഞ്ഞ​പ്പോ​ൾ, ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ ന​ട​ത്തി​യ ചി​രി​യും ദ്വയാർഥ പ്രയോഗങ്ങളുമാണു വ​ലി​യ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കും പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കും വ​ഴി​വ​ച്ച​ത്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

National

മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യം; വി​ജ​യ് വി​ളി​ച്ച യോ​ഗം എം​പി​മാ​ർ ബ​ഹി​ഷ്ക​രി​ച്ചു

ചെ​ന്നൈ: മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യം ച​ർ​ച്ച ചെ​യ്യാ​ൻ മു​ഖ്യ​മ​ന്ത്രി സി. ​ജോ​സ​ഫ് വി​ജ​യ് വി​ളി​ച്ച സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ നി​ന്ന് പ്ര​മു​ഖ പാ​ർ​ട്ടി​ക​ൾ വി​ട്ടു​നി​ന്നു. ത​മി​ഴ്നാ​ട്ടി​ലെ 57 എം​പി​മാ​രി​ൽ 37 പേ​രും യോ​ഗം ബ​ഹി​ഷ്ക​രി​ച്ചു. ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളു​ടെ പാ​ർ​ല​മെ​ന്‍റ് സീ​റ്റു​ക​ൾ കു​റ​യാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന ആ​ശ​ങ്ക​യ്ക്കി​ടെ ഒ​റ്റ​ക്കെ​ട്ടാ​യു​ള്ള നി​ല​പാ​ട് രൂ​പീ​ക​രി​ക്കാ​നാ​ണ് മു​ഖ്യ​മ​ന്ത്രി യോ​ഗം വി​ളി​ച്ച​ത്.

എ​ന്നാ​ൽ കാ​വേ​രി ജ​ല​പ്ര​ശ്ന​ത്തി​ൽ നി​ന്ന് ശ്ര​ദ്ധ തി​രി​ക്കാ​നു​ള്ള ത​ന്ത്ര​മാ​ണി​തെ​ന്ന് ആ​രോ​പി​ച്ചാ​ണ് പ്ര​ധാ​ന പ്ര​തി​പ​ക്ഷ​മാ​യ ഡി​എം​കെ​യും അ​ണ്ണാ ഡി​എം​കെ​യും യോ​ഗം ബ​ഹി​ഷ്ക​രി​ച്ച​ത്. ഡി​എം​കെ​യു​ടെ 30 എം​പി​മാ​രും അ​ണ്ണാ ഡി​എം​കെ​യു​ടെ നാ​ല് എം​പി​മാ​രും പി​എം​കെ, എം​എ​ൻ​എം ക​ക്ഷി​ക​ളു​ടെ ഓ​രോ എം​പി​മാ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തി​ല്ല.

കോ​ൺ​ഗ്ര​സി​ന്‍റെ 12 എം​പി​മാ​രും വി​സി​കെ, സി​പി​ഐ, സി​പി​എം എ​ന്നീ പാ​ർ​ട്ടി​ക​ളു​ടെ ര​ണ്ട് എം​പി​മാ​രും എം​ഡി​എം​കെ, മു​സ്‌​ലിം ലീ​ഗ് എ​ന്നീ പാ​ർ​ട്ടി​ക​ളു​ടെ ഓ​രോ എം​പി​മാ​രു​മാ​ണ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. മു​ഖ്യ​മ​ന്ത്രി വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗം അ​നാ​വ​ശ്യ​മാ​ണെ​ന്നും കാ​വേ​രി പ്ര​ശ്ന​ത്തി​ൽ​നി​ന്ന് ശ്ര​ദ്ധ തി​രി​ക്കാ​നു​ള്ള ശ്ര​മ​മാ​ണെ​ന്നും ഡി​എം​കെ എം​പി ക​നി​മൊ​ഴി പ​റ​ഞ്ഞു.

National

മണ്ഡല പുനർനിർണയം: ഡിഎംകെ നിലപാടിൽ മാറ്റമില്ലെന്ന് ഉദയനിധി സ്റ്റാലിൻ

ചെന്നൈ: കേന്ദ്ര സർക്കാർ വീണ്ടും കൊണ്ടുവരാൻ ഒരുങ്ങുന്ന മണ്ഡല പുനർനിർണയ ബില്ലിനോടുള്ള നിലപാടിൽ യാതൊരു മാറ്റവുമില്ലെന്ന് വ്യക്തമാക്കി ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ. ബില്ലിന്‍റെ കാര്യത്തിൽ ഡിഎംകെ നിലപാട് മയപ്പെടുത്തിയെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ് അദ്ദേഹം ഈ നിർണായക പ്രസ്താവന നടത്തിയിരിക്കുന്നത്.

മണ്ഡല പുനർനിർണയത്തെ ഡിഎംകെ തുടക്കം മുതൽ എതിർത്തിരുന്നെന്നും ആ നിലപാടിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നുണ്ടെന്നും ഇന്ത്യാ ടുഡേയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.

ദേശീയ തലത്തിലെ രാഷ്ട്രീയ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ ഡിഎംകെ നിലപാട് മാറ്റുമെന്ന പ്രചാരണങ്ങളെയാണ് ഉദയനിധി പൂർണമായി തള്ളിക്കളഞ്ഞിരിക്കുന്നത്. ബില്ലിനെതിരെ ഭാവിയിലും ശക്തമായ രാഷ്ട്രീയ പോരാട്ടം തുടരുമെന്നും അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കി.

2011-ലെ സെൻസസ് അടിസ്ഥാനമാക്കി ലോക്‌സഭാ മണ്ഡലങ്ങൾ പുനർനിർണയിക്കാനാണ് കേന്ദ്ര സർക്കാർ ഈ ബില്ലിലൂടെ ലക്ഷ്യമിടുന്നത്. ഈ പദ്ധതി നടപ്പിലായാൽ രാജ്യത്തെ നിലവിലെ 543 ലോക്‌സഭാ സീറ്റുകളുടെ എണ്ണം 850 ആയി ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്.

എന്നാൽ ജനസംഖ്യാ നിയന്ത്രണം വിജയകരമായി നടപ്പിലാക്കിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ഇത് വലിയ തിരിച്ചടിയാകുമെന്ന ആശങ്ക ശക്തമാണ്. 2011-ലെ സെൻസസിന് പകരം അടുത്ത 25 വർഷത്തേക്ക് 1971-ലെ സെൻസസ് വിവരങ്ങൾ തന്നെ മാനദണ്ഡമായി ഉപയോഗിക്കണമെന്നാണ് ഡിഎംകെയുടെ പ്രധാന ആവശ്യം.

കൂടാതെ, മണ്ഡലപുനർനിർണയം നടത്തുമ്പോൾ ജനസംഖ്യാടിസ്ഥാനത്തിൽ അല്ലാതെയുള്ള പ്രത്യാഘാതങ്ങൾ ഒഴിവാക്കാനായി എല്ലാ സംസ്ഥാനങ്ങൾക്കും തുല്യമായി ലോക്‌സഭാ സീറ്റുകളിൽ 50 ശതമാനം വർധനവ് വേണമെന്നും പാർട്ടി ശക്തമായി വാദിക്കുന്നു.

ജനസംഖ്യ നിയന്ത്രണത്തിൽ മാതൃകാപരമായ മുന്നേറ്റം നടത്തിയ സംസ്ഥാനങ്ങളെ ശിക്ഷിക്കുന്ന തരത്തിലുള്ള ഒരു നീക്കവും അംഗീകരിക്കാൻ കഴിയില്ലെന്നാണ് പാർട്ടിയുടെ നിലപാടെന്നും ഉദയനിധി കൂട്ടിച്ചേർത്തു.

National

വി​ജ​യ് ഡ​മ്മി മു​ഖ്യ​മ​ന്ത്രി;​ പ​രി​ഹാ​സ​വു​മാ​യി ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ

ചെ​ന്നൈ: ടി​വി​കെ സ​ർ​ക്കാ​രി​നെ​യും മു​ഖ്യ​മ​ന്ത്രി സി.​ജോ​സ​ഫ് വി​ജ​യ്‌​യേ​യും ക​ട​ന്നാ​ക്ര​മി​ച്ച് ത​മി​ഴ്നാ​ട് പ്ര​തി​പ​ക്ഷ നേ​താ​വ് ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ. ന​ടി തൃ​ഷ​യ്ക്കെ​തി​രെ വി​വാ​ദ​പ​രാ​മ​ർ​ശ​ത്തി​ന്‍റെ പേ​രി​ൽ അ​റ​സ്റ്റി​ലാ​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഉ​ദ​യ​നി​ധി നി​ല​പാ​ട് ക​ടു​പ്പി​ച്ച​ത്. ത​ന്‍റെ അ​റ​സ്റ്റ് ഒ​രു സ​ർ​ക്കാ​ർ സ​ർ​ക്ക​സി​ലെ കോ​മ​ഡി​യാ​ണ്. 

വി​ജ​യ് ഒ​രു ഡ​മ്മി മു​ഖ്യ​മ​ന്ത്രി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കാ​വേ​രി വെ​ള്ളം എ​ത്തി​ക്കു​ന്ന​തി​ൽ ടി​വി​കെ സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്ന യ​ഥാ​ർ​ത്ഥ വി​ഷ​യം വ​ഴി​തി​രി​ച്ചു​വി​ടാ​നാ​ണ് ത​ന്‍റെ അ​റ​സ്റ്റി​ലൂ​ടെ ശ്ര​മി​ച്ച​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.‌ ഒ​രു ഭീ​ക​ര​വാ​ദി​യെ പോ​ലെ​യാ​ണ് പോ​ലീ​സ് ത​ന്നെ കൊ​ണ്ടു​പോ​യ​ത്.

ഞ​ങ്ങ​ളു​ടെ നേ​താ​വ് മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്ത് എ​ല്ലാ വ​ർ​ഷ​വും ജൂ​ൺ 12ന് ​മേ​ട്ടൂ​ർ അ​ണ​ക്കെ​ട്ടി​ൽ നി​ന്ന് ക​ർ​ഷ​ക​ർ​ക്കാ​യി തു​ട​ർ​ച്ച​യാ​യി വെ​ള്ളം തു​റ​ന്നു​വി​ട്ടി​രു​ന്നു. ​എ​ന്നാ​ൽ അ​ഞ്ച് മാ​സ​മാ​യി​ട്ടും ടി​വി​കെ സ​ർ​ക്കാ​രി​ന് ക​ർ​ഷ​ക​ർ​ക്കാ​യി വെ​ള്ളം എ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ക​ർ​ണാ​ട​ക കോ​ൺ​ഗ്ര​സി​നെ​തി​രെ സം​സാ​രി​ക്കാ​ൻ ടി​വി​കെ​യ്ക്ക് യാ​തൊ​രു അ​ർ​ഹ​ത​യു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Movies

തൃ​ഷ​യ്‌​ക്കെ​തി​രാ​യ അ​ശ്ലീ​ല പ​രാ​മ​ർ​ശം: ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ ക​സ്റ്റ​ഡി​യി​ൽ

തൃ​ഷ​യ്‌​ക്കെ​തി​രെ അ​ധി​ക്ഷേ​പ​ക​ര​മാ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ത​മി​ഴ്‌​നാ​ട് പ്ര​തി​പ​ക്ഷ നേ​താ​വും മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​മാ​യ ഉ​ദ​യ​നി​ധി സ്റ്റാ​ലി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ന​ട​ൻ വി​ജ​യ്‌​യു​ടെ പാ​ർ​ട്ടി ത​മി​ഴ​ക വെ​ട്രി ക​ഴ​കം ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ന് ന​ൽ​കി​യ പ​രാ​തി​ക്കും സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഉ​യ​ർ​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കും പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി.

അ​റ​സ്റ്റ് ഭ​യ​ന്ന് ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ നേ​ര​ത്തെ ത​ന്നെ മു​ൻ​കൂ​ർ ജാ​മ്യം തേ​ടി കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. അ​തേ​സ​മ​യം, ഉ​ദ​യ​നി​ധി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഡി​എം​കെ പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തു​ക​യാ​ണ്.

കാ​വേ​രി വി​ഷ​യ​ത്തി​ലെ പ്ര​സം​ഗ​ത്തി​നി​ടെ​യാ​ണ് ഉ​ദ​യ​നി​ധി തൃ​ഷ​യ്‌​ക്കെ​തി​രെ ദ്വ​യാ​ർ​ത്ഥ പ്ര​യോ​ഗ​വും സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശ​വും ന​ട​ത്തി​യ​ത്.

 

National

തൃ​ഷ​യ്‌​ക്കെ​തി​രാ​യ അ​ശ്ലീ​ല പ​രാ​മ​ർ​ശം: ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ ക​സ്റ്റ​ഡി​യി​ൽ; പ്ര​തി​ഷേ​ധ​വു​മാ​യി ഡി​എം​കെ

ചെ​ന്നൈ: ത​മി​ഴ് ച​ല​ച്ചി​ത്ര​താ​രം തൃ​ഷ​യ്‌​ക്കെ​തി​രെ അ​ധി​ക്ഷേ​പ​ക​ര​മാ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ത​മി​ഴ്‌​നാ​ട് പ്ര​തി​പ​ക്ഷ നേ​താ​വും മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​മാ​യ ഉ​ദ​യ​നി​ധി സ്റ്റാ​ലി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ന​ട​ൻ വി​ജ​യ്‌​യു​ടെ പാ​ർ​ട്ടി ത​മി​ഴ​ക വെ​ട്രി ക​ഴ​കം ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ന് ന​ൽ​കി​യ പ​രാ​തി​ക്കും സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഉ​യ​ർ​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കും പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി.

അ​റ​സ്റ്റ് ഭ​യ​ന്ന് ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ നേ​ര​ത്തെ ത​ന്നെ മു​ൻ​കൂ​ർ ജാ​മ്യം തേ​ടി കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. അ​തേ​സ​മ​യം, ഉ​ദ​യ​നി​ധി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഡി​എം​കെ പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തു​ക​യാ​ണ്. കാ​വേ​രി വി​ഷ​യ​ത്തി​ലെ പ്ര​സം​ഗ​ത്തി​നി​ടെ​യാ​ണ് ഉ​ദ​യ​നി​ധി തൃ​ഷ​യ്‌​ക്കെ​തി​രെ ദ്വ​യാ​ർ​ത്ഥ പ്ര​യോ​ഗ​വും സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശ​വും ന​ട​ത്തി​യ​ത്. 

 

National

സ്റ്റാ​ലി​ന്‍റെ തോ​ൽ​വി​ക്ക് പി​ന്നി​ൽ ഇ​വി​എം അ​ട്ടി​മ​റി​യോ; ഡി​എം​കെ കോ​ട​തി​യി​ലേ​ക്ക്

ചെ​ന്നൈ: ഡി​എം​കെ അ​ധ്യ​ക്ഷ​നും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ എം.​കെ.​സ്റ്റാ​ലി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​നു കാ​ര​ണം ഇ​വി​എം അ​ട്ടി​മ​റി​യാ​ണെ​ന്ന് ആരോപിച്ച് ഡി​എം​കെ കോടതിയിലേക്ക്. കൊ​ള​ത്തൂ​ർ മ​ണ്ഡ​ല​ത്തി​ൽ ഉ​പ​യോ​ഗി​ച്ച ഇ​വി​എം പ​രി​ശോ​ധി​ച്ച​പ്പോ​ൾ മു​പ്പ​ത് ശ​ത​മാ​ന​ത്തി​ലേ​റെ​യും അ​ട്ടി​മ​റി​ക്ക​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്തി​യെ​ന്ന് ഡി​എം​കെ നി​യ​മ​വി​ഭാ​ഗം സെ​ക്ര​ട്ട​റി എ​ൻ.​ആ​ർ. ഇ​ള​ങ്കോ വ്യ​ക്ത​മാ​ക്കി.

വി​ഷ​യ​ത്തി​ൽ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ അ​ട്ടി​മ​റി ആ​രോ​പ​ണ​ങ്ങ​ൾ പൂ​ർ​ണ​മാ​യും ത​ള്ളി ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ധി​കൃ​ത​ർ രം​ഗ​ത്തെ​ത്തി. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ടി​വി​കെ സ്ഥാ​നാ​ർ​ഥി വി.​എ​സ്. ബാ​ബു​വി​നോ​ട് 8,795 വോ​ട്ടു​ക​ൾ​ക്കാ​ണ് എം.​കെ. സ്റ്റാ​ലി​ൻ പ​രാ​ജ​യ​പ്പെ​ട്ട​ത്.

തു​ട​ർ​ന്ന് മ​ണ്ഡ​ല​ത്തി​ലെ 14 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലെ ഇ​വി​എ​മ്മു​ക​ളി​ൽ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച് സ്റ്റാ​ലി​നും ഡി​എം​കെ​യും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ 29 മു​ത​ൽ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ യ​ന്ത്ര​ങ്ങ​ൾ പ​രി​ശോ​ധി​ച്ചി​രു​ന്നു.

എ​ട്ട് യ​ന്ത്ര​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​ൽ മൂ​ന്നെ​ണ്ണ​ത്തി​ലും ഗു​രു​ത​ര​മാ​യ അ​പാ​ക​ത​ക​ൾ ക​ണ്ടെ​ത്തി​യ​താ​യി ഡി​എം​കെ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. 157-ാം ന​മ്പ​ർ പോ​ളിം​ഗ് സ്റ്റേ​ഷ​നി​ലെ ഇ​വി​എ​മ്മു​ക​ളി​ൽ ചി​ല​തി​ന്‍റെ വി​വി​പാ​റ്റ്, ക​ൺ​ട്രോ​ൾ യൂ​ണി​റ്റു​ക​ൾ എ​ന്നി​വ​യി​ലെ അ​ഡ്ര​സ് ടാ​ഗു​ക​ൾ പൂ​രി​പ്പി​ച്ചി​രു​ന്നി​ല്ല. കൂ​ടാ​തെ സീ​ലു​ക​ൾ കൃ​ത്യ​മ​ല്ലാ​യി​രു​ന്നു​വെ​ന്നും അ​ഡ്ര​സ് ടാ​ഗു​ക​ൾ പു​തി​യ​ത് പോ​ലെ തോ​ന്നി​ച്ചെ​ന്നും ഇ​ള​ങ്കോ ആ​രോ​പി​ച്ചു.

അ​തേ​സ​മ​യം ഡി​എം​കെ​യു​ടെ ആ​രോ​പ​ണ​ങ്ങ​ൾ പൂ​ർ​ണ​മാ​യും വ്യാ​ജ​മാ​ണെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റും ഗ്രേ​റ്റ​ർ ചെ​ന്നൈ കോ​ർ​പ​റേ​ഷ​ൻ ക​മ്മീ​ഷ​ണ​റു​മാ​യ ജി.​എ​സ്. സ​മീ​ര​ൻ പ​റ​ഞ്ഞു. ഒ​രു വി​വി​പാ​റ്റ് യൂ​ണി​റ്റി​ൽ മാ​ത്ര​മാ​ണ് ചെ​റി​യ സാ​ങ്കേ​തി​ക ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​ത്. അ​ത് പോ​ളിം​ഗ് ദി​ന​ങ്ങ​ളി​ൽ സാ​ധാ​ര​ണ​യാ​യി ക​ണ്ടു​വ​രു​ന്ന പ്ര​ശ്നം മാ​ത്ര​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

 

Kerala

വി​ജ​യ്‌​യെ വി​മ​ർ​ശി​ച്ച് പ്ര​സം​ഗം; ഡി​എം​കെ എം​എ​ൽ​എ അ​റ​സ്റ്റി​ൽ

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി വി​ജ​യ്‌​ക്കെ​തി​രെ ന​ട​ത്തി​യ വി​വാ​ദ പ്ര​സം​ഗ​ത്തി​ൽ ഡി​എം​കെ എം​എ​ൽ​എ മാ​ർ​ക്ക​ണ്ഡേ​യ​ൻ അ​റ​സ്റ്റി​ൽ. വി​ളാ​ത്തു​കു​ളം മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള എം​എ​ൽ​എ മാ​ർ​ക്ക​ണ്ഡേ​യ​നെ ഇ​ന്ന് പു​ല​ർ​ച്ചെ വീ​ട്ടി​ലെ​ത്തി​യാ​ണ് ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്ത​ത്.

‌കോ​വി​ൽ​പെ​ട്ടി​യി​ൽ ര​ണ്ട് ദി​വ​സം മു​ൻ​പ് ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ലാ​ണ് ന​ട​പ​ടി. യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ന്ന​തി​നി​ടെ മാ​ർ​ക്ക​ണ്ഡേ​യ​ൻ രൂ​ക്ഷ​ഭാ​ഷ​യി​ൽ വി​ജ​യ്‌​യെ വി​മ​ർ​ശി​ച്ചി​രു​ന്നു. ഇ​ന്ത്യ​യു​ടെ ച​രി​ത്ര​ത്തി​ൽ ത​ന്നെ ഇ​ത്ര​യും മോ​ശ​ക്കാ​ര​നാ​യ ഒ​രു മു​ഖ്യ​മ​ന്ത്രി ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് മാ​ർ​ക്ക​ണ്ഡേ​യ​ൻ പ​റ​ഞ്ഞു.

ക​രൂ​രി​ലെ ആ​ൾ​ക്കൂ​ട്ട ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ജ​യ്ക്കെ​തി​രെ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ്ര​സ്താ​വ​ന​ക​ളും മാ​ർ​ക്ക​ണ്ഡേ​യ​ൻ ന​ട​ത്തി. ഇ​തി​നെ​തി​രെ തൂ​ത്തു​ക്കു​ടി ടി​വി​കെ നോ​ർ​ത്ത് ജി​ല്ലാ സെ​ക്ര​ട്ട​റി ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ തൂ​ത്തു​ക്കു​ടി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

National

കരൂരിൽ രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​നേ​​​​ട്ട​​​​ത്തി​​​​ന് ഡി​​​​എം​​​​കെ ശ്ര​​​​മി​​​​ച്ചെന്ന് വി​​​​ജ​​​​യ്

ക​​​​​രൂ​​​​​ർ: ക​​​​രൂ​​​​ർ ദു​​​​ര​​​​ന്ത​​​​ത്തെ എം.​​​​കെ. സ്റ്റാ​​​​ലി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള ഡി​​​​എം​​​​കെ രാ​​​​ഷ്‌​​​​ട്രീ​​​​യ നേ​​​​ട്ട​​​​ത്തി​​​​ന് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു​​​​വെ​​​​ന്ന ആ​​​​രോ​​​​പ​​​​ണ​​​​വു​​​​മാ​​​​യി ത​​​​മി​​​​ഴ്നാ​​​​ട് മു​​​​ഖ്യ​​​​മ​​​​ന്ത്രി സി.​​​​ജോ​​​​സ​​​​ഫ് വി​​​​ജ​​​​യ്.

ക​​​​ഴി​​​​ഞ്ഞ സെ​​​​പ്റ്റം​​​​ബ​​​​ർ 27 നു​​​​ണ്ടാ​​​​യ ദു​​​​ര​​​​ന്ത​​​​ത്തി​​​​നു​​​​ശേ​​​​ഷം ആ​​​​ദ്യ​​​​മാ​​​​യി ജി​​​​ല്ല​​​​യി​​​​ലെ​​​​ത്തി​​​​യ വി​​​​ജ​​​​യ് വി​​​​കാ​​​​രാ​​​​ധീ​​​​ന​​​​നാ​​​​യാ​​​​ണ് വേ​​​​ദി​​​​യി​​​​ൽ ആ​​​​ളു​​​​ക​​​​ളെ ക​​​​ണ്ട​​​​ത്. ദു​​​​​ര​​​​​ന്ത​​​​​ത്തി​​​​​നു കാ​​​​​ര​​​​​ണം പോ​​​​ലീ​​​​സി​​​​ന്‍റെ വീ​​​​ഴ്ച​​​​യും രാ​​​​ഷ്‌​​​​ട്രീ​​​​യ ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന​​​​യു​​​​മാ​​​​ണെ​​​​ന്നും വി​​​​ജ​​​​യ് ആ​​​​രോ​​​​പി​​​​ച്ചു.

ത​​​​ന്‍റെ രാ​​​​ഷ്‌​​​​ട്രീ​​​​യജീ​​​​​വി​​​​​ത​​​​​ത്തി​​​​​ലെ ഏ​​​​​റ്റ​​​​​വും വേ​​​​​ദ​​​​​നാ​​​​​ജ​​​​​ന​​​​​ക​​​​​മാ​​​​​യ നി​​​​​മി​​​​​ഷ​​​​​മാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ത്. ആ ​​​​​ഓ​​​​​ര്‍മ​​​​​ക​​​​​ള്‍ ഇ​​​​​പ്പോ​​​​​ഴും ത​​​​​ന്നെ വേ​​​​​ട്ട​​​​​യാ​​​​​ടു​​​​​ക​​​​യാ​​​​ണ്. “ദു​​​​​ര​​​​​ന്തം ന​​​​​ട​​​​​ന്ന ദി​​​​​വ​​​​​സം പോ​​​​ലീ​​​​സ് എ​​​​​ന്നെ തെ​​​​​റ്റി​​​​​ദ്ധ​​​​​രി​​​​​പ്പി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. ക്ര​​​​​മ​​​​​സ​​​​​മാ​​​​​ധാ​​​​​ന പ്ര​​​​​ശ്‌​​​​​ന​​​​​മു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നെ​​​​​ങ്കി​​​​​ല്‍ യോ​​​​​ഗം റ​​​​​ദ്ദാ​​​​​ക്കാ​​​​​നോ വാ​​​​​ഹ​​​​​നം ത​​​​​ട​​​​​യാ​​​​​നോ അ​​​​വ​​​​ർ​​​​ക്ക് അ​​​​ധി​​​​കാ​​​​ര​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ങ്കി​​​​ലും അ​​​​ത് ചെ​​​​യ്തി​​​​ല്ല. റാ​​​​​ലി​​​​​യി​​​​​ലേ​​​​​ക്ക് എ​​​​ത്തി​​​​ക്കാ​​​​ൻ അ​​​​വ​​​​ർ ശ്ര​​​​മി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു’’-​​​​ത​​​​മിഴ്നാ​​​​ട് മു​​​​ഖ്യ​​​​മ​​​​ന്ത്രി ആ​​​​രോ​​​​പി​​​​ച്ചു.

ദുഃ​​​​ഖം താ​​​​ങ്ങാ​​​​നാ​​​​കാ​​​​തെ വീ​​​​ട്ടി​​​​ൽ ത​​​​ക​​​​ർ​​​​ന്ന മ​​​​ന​​​​സോ​​​​ടെ തു​​​​ട​​​​രു​​​​ന്പോ​​​​ൾ ഒ​​​​ളി​​​​ച്ചോ​​​​ടി​​​​യെ​​​​ന്ന പ​​​​രി​​​​ഹാ​​​​സ​​​​മാ​​​​ണ് അ​​​​ന്ന​​​​ത്തെ ഭ​​​​ര​​​​ണ​​​​പ​​​​ക്ഷം ഉ​​​​യ​​​​ർ​​​​ത്തി​​​​യ​​​​ത്. നി​​​​​യ​​​​​മ​​​​​സ​​​​​ഭ​​​​​യി​​​​​ല്‍ പോ​​​​​ലും സ്റ്റാ​​​​​ലി​​​​​ന്‍ ഇ​​​​​തി​​​​​ന്‍റെ​​​​ പേ​​​​രി​​​​ൽ ക​​​​​ളി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. ത​​​​​മി​​​​​ഴ്‌​​​​​നാ​​​​​ട്ടി​​​​​ല്‍ അ​​​​​ഴി​​​​​മ​​​​​തി ഭ​​​​​ര​​​​​ണം ന​​​​​ട​​​​​ത്തി​​​​​യ ഡി​​​​​എം​​​​​കെ​​​​​യെ ജ​​​​​ന​​​​​ങ്ങ​​​​​ള്‍ വ​​​​​രും തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു​​​​​ക​​​​​ളി​​​​​ലും പാ​​​​​ഠം പ​​​​​ഠി​​​​​പ്പി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നും വി​​​​​ജ​​​​​യ് പൊ​​​​തു​​​​യോ​​​​ഗ​​​​ത്തി​​​​ൽ ആ​​​​ഹ്വാ​​​​നം ചെ​​​​യ്തു.

ആ​​​​ശ്രി​​​​ത​​​​ർ​​​​ക്കു നി​​​​യ​​​​മ​​​​ന ഉ​​​​ത്ത​​​​ര​​​​വ് കൈ​​​​മാ​​​​റി

ക​​​​​​രൂ​​​​​​ർ: ക​​​​​​രൂ​​​​​​ർ ദു​​​​​​ര​​​​​​ന്ത​​​​​​ത്തി​​​​​​ന്‍റെ ഇ​​​​​​ര​​​​​​ക​​​​​​ളാ​​​​​​യ 31 കു​​​​​​ടും​​​​​​ബ​​​​​​ങ്ങ​​​​​​ളെ ചേ​​​​​​ർ​​​​​​ത്തു​​​​​​നി​​​​​​ർ​​​​​​ത്തി മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി ജോ​​​​​​സ​​​​​​ഫ് വി​​​​​​ജ​​​​​​യ്. മ​​​​ര​​​​ണ​​​​മ​​​​ട​​​​ഞ്ഞ​​​​വ​​​​രു​​​​ടെ ആ​​​​ശ്രി​​​​ത​​​​ർ​​​​ക്ക് സ​​​​​​ർ​​​​​​ക്കാ​​​​​​ർ ജോ​​​​​​ലി ന​​​​​​ൽ​​​​​​കി​​​​ക്കൊ​​​​ണ്ടു​​​​ള്ള ഉ​​​​​​ത്ത​​​​​​ര​​​​​​വ് മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി കൈ​​​​​​മാ​​​​​​റി.

ക​​​​​​ഴി​​​​​​ഞ്ഞ​​​​​​വ​​​​​​ർ​​​​​​ഷം സെ​​​​​​പ്റ്റം​​​​​​ബ​​​​​​ർ 27 നു​​​​​​ണ്ടാ​​​​​​യ അ​​​​​​പ​​​​​​ക​​​​​​ട​​​​​​ത്തി​​​​​​ൽ 41 പേ​​​​​​രാ​​​​​​ണ് മ​​​​​​രി​​​​​​ച്ച​​​​​​ത്. മ​​​​​​ക​​​​​​നെ ന​​​​​​ഷ്ട​​​​​​മാ​​​​​​യ കെ. ​​​​​​ശാ​​​​​​ന്തി എ​​​​​​ന്ന വീ​​​​​​ട്ട​​​​​​മ്മ​​​​​​യ്ക്ക് 10 ല​​​​​​ക്ഷം​​​​​​രൂ​​​​​​പ​​​​​​യു​​​​​​ടെ സ​​​​​​ഹാ​​​​​​യ​​​​​​ധ​​​​​​ന​​​​​​വും മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി ന​​​​​​ൽ​​​​​​കി.

National

സ്റ്റാ​ലി​ന്‍റെ സ്വ​പ്ന പ​ദ്ധ​തി​ക്ക് വി​ജ​യ്‌​യു​ടെ റെ​ഡ് സി​ഗ്ന​ൽ; പ​ര​ന്തൂ​റി​ലെ വി​മാ​ന​ത്താ​വ​ള നി​ർ​മാ​ണ നീ​ക്കം ഉ​പേ​ക്ഷി​ച്ചു!

ചെ​ന്നൈ: പ​ര​ന്തൂ​റി​ൽ വി​മാ​ന​ത്താ​വ​ളം നി​ർ​മി​ക്കാ​നു​ള്ള ഡി​എം​കെ സ​ർ​ക്കാ​രി​ന്‍റെ പ​ദ്ധ​തി ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ ഉ​പേ​ക്ഷി​ച്ചു. പ​ര​ന്തൂ​ർ പ്ര​ദേ​ശ​ത്തെ ഭൂ​മി വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ റ​ൺ​വേ നി​ർ​മാ​ണ​ത്തി​ന് അ​നു​യോ​ജ്യ​മ​ല്ലെ​ന്ന് വി​ല​യി​രു​ത്തി​യാ​ണ് വി​ജ​യ്‌​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടി​വി​കെ സ​ർ​ക്കാ​രി​ന്‍റെ ഈ ​നി​ർ​ണാ​യ​ക തീ​രു​മാ​നം.

പ​ദ്ധ​തി​ക്കാ​യി ക​ണ്ടെ​ത്തി​യ സ്ഥ​ല​ത്ത് ജ​ലാ​ശ​യ​ങ്ങ​ൾ ഏ​റെ​യു​ള്ള​തി​നാ​ൽ നി​ർ​മാ​ണം പ്രാ​യോ​ഗി​ക​മ​ല്ലെ​ന്ന് വ്യ​വ​സാ​യ മ​ന്ത്രി നി​ർ​മ്മ​ൽ കു​മാ​ർ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു. പ​ര​ന്തൂ​റി​ന് പ​ക​രം വി​മാ​ന​ത്താ​വ​ള​ത്തി​നാ​യി മ​റ്റൊ​രു അ​നു​യോ​ജ്യ​മാ​യ സ്ഥ​ലം ഉ​ട​ൻ ക​ണ്ടെ​ത്തു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

മു​ൻ​പ് 2022 ഓ​ഗ​സ്റ്റി​ലാ​ണ് എം.​കെ. സ്റ്റാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡി​എം​കെ സ​ർ​ക്കാ​ർ 4,970 കോ​ടി രൂ​പ ചെ​ല​വി​ൽ പ​ര​ന്തൂ​റി​ൽ ഗ്രീ​ൻ​ഫീ​ൽ​ഡ് വി​മാ​ന​ത്താ​വ​ളം നി​ർ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. എ​ന്നാ​ൽ ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ൾ നി​ക​ത്തു​ന്ന​തി​നെ​തി​രെ​യും ജ​ന​ങ്ങ​ളെ കു​ടി​യൊ​ഴി​പ്പി​ക്കു​ന്ന​തി​നെ​തി​രെ​യും പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​രും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രും രം​ഗ​ത്തു​വ​ന്നി​രു​ന്നു.

പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് ഇ​പ്പോ​ൾ പു​തി​യ സ​ർ​ക്കാ​ർ പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം ടി​വി​കെ സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​ന​ത്തി​നെ​തി​രെ ഡി​എം​കെ ക​ടു​ത്ത വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചു. വി​മാ​ന​ത്താ​വ​ള​ത്തി​നാ​യി ക​ണ്ണ​ട​ച്ച​ല്ല പ​ര​ന്തൂ‍​ർ തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്നും പ​ദ്ധ​തി​ക്ക് ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ സ്ഥ​ല​മാ​ണ​തെ​ന്നും ഡി​എം​കെ വ​ക്താ​വ് എ. ​ശ​ര​വ​ണ​ൻ പ​റ​ഞ്ഞു.

National

100 കോ​ടി അ​ല്ലെ​ങ്കി​ൽ മ​ര​ണം ; ഡിഎംകെ ഭീഷണിയെന്ന് ടിവികെ എംഎൽഎ

തൂ​​​ത്തു​​​ക്കു​​​ടി: ഡി​​​എം​​​കെ​​​യി​​​ൽ ചേ​​​രാ​​​ൻ 30 കോ​​​ടി മു​​​ത​​​ൽ 100 കോ​​​ടി രൂ​​​പ വ​​​രെ ത​​​നി​​​ക്കു വാ​​​ഗ്ദാ​​​നം ചെ​​​യ്തു​​​വെ​​​ന്നു ടി​​​വി​​​ക എം​​​എ​​​ൽ​​​എ ജി. ​​​ശ​​​ര​​​വ​​​ണ​​​ൻ.

വാ​​​ഗ്ദാ​​​നം നി​​​ര​​​സി​​​ച്ചാ​​​ൽ കൊ​​​ല്ലു​​​മെ​​​ന്ന് ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി​​​യി​​​രു​​​ന്നു​​​വെ​​​ന്നു ശ​​​ര​​​വ​​​ണ​​​ൻ വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

“എ​​​നി​​​ക്ക് 30 കോ​​​ടി വാ​​​ഗ്ദാ​​​നം ചെ​​​യ്ത​​​തി​​​ന് വ്യ​​​ക്ത​​​മാ​​​യ തെ​​​ളി​​​വു​​​ണ്ട്. വാ​​​ഹ​​​ന​​​ത്തി​​​ൽ സ​​​ഞ്ച​​​രി​​​ക്കു​​​ന്പോ​​​ൾ ലോ​​​റി​​​യി​​​ടി​​​പ്പി​​​ക്കു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ഭീ​​​ഷ​​​ണി. ’’ -ശ​​​ര​​​വ​​​ണ​​​ൻ പ​​​റ​​​ഞ്ഞു. ശ്രീ​​​വൈ​​​കു​​​ണ്ഠം മ​​​ണ്ഡ​​​ല​​​ത്തെ​​​യാ​​​ണ് ശ​​​ര​​​വ​​​ണ​​​ൻ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്.

National

'വി​ജ​യ് ന​ട​പ്പാ​ക്കു​ന്ന​ത് സി​നി​മാ സ്റ്റൈ​ൽ പോ​ലീ​സ് രാ​ജ്'; എം​എ​ൽ​എ​യു​ടെ അ​റ​സ്റ്റി​ന് പി​ന്നാ​ലെ ആ​ഞ്ഞ​ടി​ച്ച് സ്റ്റാ​ലി​ൻ

ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി സി. ​ജോ​സ​ഫ് വി​ജ​യ്‌​ക്കെ​തി​രെ പ​ര​സ്യ​മാ​യി അ​ധി​ക്ഷേ​പ​ക​ര​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യെ​ന്ന കേ​സി​ൽ മു​തി​ർ​ന്ന ഡി​എം​കെ നേ​താ​വും എം​എ​ൽ​എ​യു​മാ​യ അ​നി​ത ആ​ർ. രാ​ധാ​കൃ​ഷ്ണ​നെ തൂ​ത്തു​ക്കു​ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി. ക​ഴി​ഞ്ഞ മാ​സം ആ​ത്തൂ​രി​ൽ ന​ട​ന്ന ഒ​രു സ​മ്മേ​ള​ന​ത്തി​നി​ടെ ന​ട​ത്തി​യ വി​വാ​ദ പ്ര​സം​ഗ​ത്തി​നെ​തി​രെ ത​മി​ഴ​ക വെ​ട്രി ക​ഴ​കം (ടി​വി​കെ) പ്ര​തി​നി​ധി​ക​ൾ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ച്ച ജ​സ്റ്റി​സ് ജി.​കെ. ഇ​ള​ന്തി​ര​യ്യ​ൻ എം​എ​ൽ​എ​യു​ടെ മോ​ശം ഭാ​ഷാ​പ്ര​യോ​ഗ​ത്തെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചി​രു​ന്നു. മു​ൻ മ​ന്ത്രി കൂ​ടി​യാ​യ ഒ​രാ​ൾ മു​ഖ്യ​മ​ന്ത്രി പ​ദ​വി​യെ ബ​ഹു​മാ​നി​ക്കാ​ൻ ബാ​ധ്യ​സ്ഥ​നാ​ണെ​ന്നും, കാ​ല​ങ്ങ​ളാ​യി സി​നി​മാ പ​ശ്ചാ​ത്ത​ല​മു​ള്ള​വ​രെ ഭ​ര​ണ​ത​ല​പ്പ​ത്തേ​ക്ക് തി​ര​ഞ്ഞെ​ടു​ക്കു​ന്ന സം​സ്ഥാ​ന​ത്ത് അ​ത്ത​രം കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ് അ​ധി​ക്ഷേ​പി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

പോ​ലീ​സി​ന്‍റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ഈ ​പ്ര​സം​ഗം ഭ​ര​ണ-​പ്ര​തി​പ​ക്ഷ പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ലു​ള്ള വ​ലി​യ സം​ഘ​ർ​ഷ​ത്തി​ന് വ​ഴി​വെ​ക്കു​മാ​യി​രു​ന്നു എ​ന്ന സ​ർ​ക്കാ​ർ വാ​ദം കോ​ട​തി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

അ​തേ​സ​മ​യം, പ്ര​തി​പ​ക്ഷ​ത്തെ അ​ടി​ച്ച​മ​ർ​ത്താ​ൻ മു​ഖ്യ​മ​ന്ത്രി വി​ജ​യ് സി​നി​മാ ശൈ​ലി​യി​ൽ പോ​ലീ​സ് രാ​ജ് ന​ട​പ്പി​ലാ​ക്കു​ക​യാ​ണെ​ന്ന് ഡി​എം​കെ അ​ധ്യ​ക്ഷ​ൻ എം.​കെ. സ്റ്റാ​ലി​നും എം​പി ക​നി​മൊ​ഴി​യും ആ​രോ​പി​ച്ചു. നേ​താ​വി​നെ അ​റ​സ്റ്റ് ചെ​യ്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് തൂ​ത്തു​ക്കു​ടി​യി​ൽ ഡി​എം​കെ പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി തെ​രു​വി​ലി​റ​ങ്ങി​യി​ട്ടു​ണ്ട്.

National

ഡിഎംകെ - അണ്ണാ ഡിഎംകെ ധാരണയായെന്ന് ടിവികെ മന്ത്രി

ചെ​​​ന്നൈ: ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ ഡി​​​എം​​​കെ​​​യും അ​​​ണ്ണാ ഡി​​​എം​​​കെ​​​യും സ​​​ഖ്യ​​​ത്തി​​​നു ധാ​​​ര​​​ണ​​​യാ​​​യെ​​​ന്ന് ടി​​​വി​​​കെ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യും മ​​​ന്ത്രി​​​യു​​​മാ​​​യ ആ​​​ധ​​​വ് അ​​​ർ​​​ജു​​​ന. ഔ​​​ദ്യോ​​​ഗി​​​ക പ്ര​​​ഖ്യാ​​​പ​​​നം ഉ​​​ട​​​നു​​​ണ്ടാ​​​കു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നോ ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നോ മു​​​ന്പ് ഡി​​​എം​​​കെ-​​​അ​​​ണ്ണാ ഡി​​​എം​​​കെ സ​​​ഖ്യ​​​മു​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണ് ആ​​​ധ​​​വ് അ​​​ർ​​​ജു​​​ന പ​​​റ​​​ഞ്ഞ​​​ത്. എ​​​ന്നാ​​​ൽ, അ​​​ണ്ണാ ഡി​​​എം​​​കെ​​​യു​​​മാ​​​യി സ​​​ഖ്യ​​​മു​​​ണ്ടാ​​​ക്കാ​​​ൻ ത​​​ന്‍റെ പാ​​​ർ​​​ട്ടി ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന് ഡി​​​എം​​​കെ നേ​​​താ​​​വ് എ​​​സ്. ര​​​ഘു​​​പ​​​തി പ​​​റ​​​ഞ്ഞു.

National

ത​മി​ഴ്‌​നാ​ട് മ​ന്ത്രി​സ​ഭാ യോ​ഗ​ങ്ങ​ളി​ൽ സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ പ​ങ്കെ​ടു​ത്ത​താ​യി പ​രാ​തി; മു​ഖ്യ​മ​ന്ത്രി വി​ജ​യ്‌​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്ന് ഡി​എം​കെ

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി സി. ​ജോ​സ​ഫ് വി​ജ​യ്‌​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ങ്ങ​ളി​ലും അ​തീ​വ ര​ഹ​സ്യ​സ്വ​ഭാ​വ​മു​ള്ള സ​ർ​ക്കാ​ർ അ​വ​ലോ​ക​ന യോ​ഗ​ങ്ങ​ളി​ലും ഔ​ദ്യോ​ഗി​ക പ​ദ​വി​ക​ളി​ല്ലാ​ത്ത ര​ണ്ട് സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ പ​ങ്കെ​ടു​ത്ത​താ​യി ഗു​രു​ത​ര ആ​രോ​പ​ണം. സം​ഭ​വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ​യും പ​ങ്കെ​ടു​ത്ത വ്യ​ക്തി​ക​ൾ​ക്കെ​തി​രെ​യും എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡി​എം​കെ ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി. ഡി​എം​കെ ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി ആ​ർ.​എ​സ്. ഭാ​ര​തി​യാ​ണ് ഔ​ദ്യോ​ഗി​ക​മാ​യി പ​രാ​തി ന​ൽ​കി​യ​ത്.

മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ടു​ത്ത അ​നു​യാ​യി​ക​ളും ആ​ന്ധ്രാ​പ്ര​ദേ​ശ് സ്വ​ദേ​ശി​ക​ളു​മാ​യ ജോ​ൺ ആ​രോ​ഗ്യ​സാ​മി, വി​ഷ്ണു റെ​ഡ്ഡി എ​ന്നി​വ​ർ സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ ന​ട​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ങ്ങ​ളി​ൽ സ്ഥി​ര​മാ​യി പ​ങ്കെ​ടു​ത്തെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. ഔ​ദ്യോ​ഗി​ക പ​ദ​വി​ക​ളൊ​ന്നു​മി​ല്ലാ​ത്ത ഇ​വ​ർ​ക്ക് സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നോ​ട് ചേ​ർ​ന്ന് പ്ര​ത്യേ​ക മു​റി​ക​ൾ അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും ഡി​എം​കെ ആ​രോ​പി​ക്കു​ന്നു. ഔ​ദ്യോ​ഗി​ക ര​ഹ​സ്യ​നി​യ​മം, ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത എ​ന്നി​വ​യി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​രം ഇ​വ​ർ​ക്കെ​തി​രെ കേ​സ് എ​ടു​ക്ക​ണ​മെ​ന്നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​വ​ശ്യം.

ഭ​ര​ണ​ഘ​ട​ന​യു​ടെ 164(3) വ​കു​പ്പ് പ്ര​കാ​രം സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റ മു​ഖ്യ​മ​ന്ത്രി, മ​ന്ത്രി​സ​ഭാ തീ​രു​മാ​ന​ങ്ങ​ളു​ടെ​യും ഔ​ദ്യോ​ഗി​ക ഫ​യ​ലു​ക​ളു​ടെ​യും ര​ഹ​സ്യാ​ത്മ​ക​ത സൂ​ക്ഷി​ക്കാ​ൻ ബാ​ധ്യ​സ്ഥ​നാ​ണെ​ന്ന് ഡി​എം​കെ നേ​താ​വ് ആ​ർ.​എ​സ്. ഭാ​ര​തി ചൂ​ണ്ടി​ക്കാ​ട്ടി. ഒ​രു നി​യ​മ​പ​ര​മാ​യ ഉ​ത്ത​ര​വോ പ​ദ​വി​യോ ഇ​ല്ലാ​ത്ത വ്യ​ക്തി​ക​ൾ​ക്ക് അ​തീ​വ പ്രാ​ധാ​ന്യ​മു​ള്ള ന​യ​രൂ​പീ​ക​ര​ണ യോ​ഗ​ങ്ങ​ളി​ലെ വി​വ​ര​ങ്ങ​ളും രേ​ഖ​ക​ളും ചോ​ർ​ത്തി ന​ൽ​കി​യ​ത് ഗു​രു​ത​ര​മാ​യ ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന​യാ​ണെ​ന്നും, ഇ​തി​ന് പി​ന്നി​ൽ പൊ​തു ഓ​ഫീ​സ് ദു​രു​പ​യോ​ഗം ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്ന് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.

 

National

വൈ​ക്കോ​യും മ​റു​ക​ണ്ടം ചാ​ടു​ന്നു; ത​മി​ഴ്‌​നാ​ട്ടി​ൽ രാ​ഷ്ട്രീ​യ സ​മ​വാ​ക്യ​ങ്ങ​ൾ മാ​റു​ന്നു

ചെ​ന്നൈ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ക​ന​ത്ത തി​രി​ച്ച​ടി​ക്ക് പി​ന്നാ​ലെ എം​ഡി​എം​കെ ഡി​എം​കെ സ​ഖ്യം വി​ടു​ന്നു. വി​ഷ​യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ എം​ഡി​എം​കെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വൈ​ക്കോ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചെ​ന്നൈ​യി​ൽ ഉ​ന്ന​ത​ത​ല നേ​തൃ​യോ​ഗം ആ​രം​ഭി​ച്ചു. ര​ണ്ട് ദി​വ​സ​മാ​യി ചോ​രു​ന്ന യോ​ഗ​ത്തി​ൽ നി​ല​വി​ലെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യം വി​ല​യി​രു​ത്തും.

ഡി​എം​കെ നേ​തൃ​ത്വ​ത്തി​നെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് യോ​ഗ​ത്തി​ന്‍റെ ആ​ദ്യ​ദി​ന​ത്തി​ൽ വൈ​ക്കോ ഉ​ന്ന​യി​ച്ച​ത്. സീ​റ്റ് വി​ഭ​ജ​ന​ത്തി​ലും പാ​ർ​ട്ടി​യു​ടെ അ​സ്തി​ത്വം നി​ല​നി​ർ​ത്തു​ന്ന​തി​ലും ഡി​എം​കെ കാ​ണി​ച്ച അ​വ​ഗ​ണ​ന​യാ​ണ് വൈ​ക്കോ​യെ ചൊ​ടി​പ്പി​ച്ച​ത്. വ​ലി​യ രാ​ഷ്ട്രീ​യ സ്വാ​ധീ​ന​മോ അ​ണി​ക​ളോ ഇ​ല്ലാ​ത്ത ചെ​റു​ക​ക്ഷി​ക​ൾ​ക്ക് പോ​ലും കൂ​ടു​ത​ൽ സീ​റ്റു​ക​ൾ ന​ൽ​കി.

എ​ന്നാ​ൽ എം​ഡി​എം​കെ​യെ പൂ​ർ​ണ​മാ​യി അ​വ​ഗ​ണി​ച്ചു​വെ​ന്ന് വൈ​ക്കോ കു​റ്റ​പ്പെ​ടു​ത്തി. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എം​ഡി​എം​കെ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് സ്വ​ന്തം ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ക്കാ​ൻ പോ​ലും ഡി​എം​കെ അ​നു​വാ​ദം ന​ൽ​കി​യി​ല്ല. പ​ക​രം ഡി​എം​കെ​യു​ടെ ഉ​ദ​യ​സൂ​ര്യ​ൻ ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​ക്കി​യ​ത് പാ​ർ​ട്ടി​യു​ടെ സ്വ​ത​ന്ത്ര അ​സ്തി​ത്വ​ത്തെ ബാ​ധി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം തു​റ​ന്ന​ടി​ച്ചു.

27ന് ​ന​ട​ക്കു​ന്ന ജ​ന​റ​ൽ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ലാ​യി​രി​ക്കും ഡി​എം​കെ സ​ഖ്യം വി​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ന​ട​ത്തു​ക. തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​ന് പി​ന്നാ​ലെ ഡി​എം​കെ​യെ സ​ഖ്യ​ക​ക്ഷി​ക​ൾ ഒ​ന്നൊ​ന്നാ​യി കൈ​വി​ടു​ക​യാ​ണ്.

National

സി​പി​എ​മ്മി​നെ അ​ടി​ക്കാ​ൻ പി​ണ​റാ​യി​യു​ടെ ചി​ത്രം ആ​യു​ധ​മാ​ക്കി ഡി​എം​കെ; ത​മി​ഴ്നാ​ട് രാ​ഷ്ട്രീ​യം ക​ല​ങ്ങി​മ​റി​യു​ന്നു

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ൽ ഡി​എം​കെ-​സി​പി​എം ബ​ന്ധം ത​ർ​ന്ന​തോ​ടെ ഇ​രു​പാ​ർ​ട്ടി​ക​ളും ത​മ്മി​ലു​ള്ള രാ​ഷ്ട്രീ​യ പോ​ര് രൂ​ക്ഷ​മാ​കു​ന്നു. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​ക്കെ​തി​രെ ഡി​എം​കെ മു​ഖ​പ​ത്ര​മാ​യ മു​ര​ശൊ​ലി​യി​ൽ ക​ടു​ത്ത ഭാ​ഷ​യി​ലു​ള്ള ലേ​ഖ​ന​പ​ര​മ്പ​ര​യ്ക്കാ​ണ് തു​ട​ക്ക​മി​ട്ടി​രി​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ലെ പി​ണ​റാ​യി വി​ജ​യ​ന്‍റെ പ​ത്തു​വ​ർ​ഷ​ത്തെ ഭ​ര​ണം ക​ന​ത്ത പ​രാ​ജ​യ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഡി​എം​കെ ഇ​ട​തു​പ​ക്ഷ​ത്തെ ക​ട​ന്നാ​ക്ര​മി​ക്കു​ന്ന​ത്. വി​ഴി​ഞ്ഞം പ​ദ്ധ​തി ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും ഗൗ​തം അ​ദാ​നി​ക്കു​മൊ​പ്പം പി​ണ​റാ​യി വി​ജ​യ​ൻ ചി​രി​ച്ചു​നി​ൽ​ക്കു​ന്ന ചി​ത്രം സ​ഹി​ത​മാ​ണ് മു​ര​ശൊ​ലി​യി​ലെ ലേ​ഖ​നം.

കേ​ര​ള​ത്തി​ൽ ഇ​ട​തു​സ​ർ​ക്കാ​രി​നെ ജ​നം വ​ലി​ച്ചെ​റി​ഞ്ഞ​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് ലേ​ഖ​ന​ത്തി​ൽ ചോ​ദി​ക്കു​ന്നു​ണ്ട്. ന​വ​കേ​ര​ള യാത്രയേയും മു​ൻ വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വി​നെ​യും രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ക്കു​ന്നു​ണ്ട്. സി​പി​എ​മ്മി​ന്‍റെ യ​ഥാ​ർ​ത്ഥ സാ​മ്പ​ത്തി​ക ന​യം എ​ന്താ​ണെ​ന്ന് ചോ​ദി​ക്കു​ന്ന ഡി​എം​കെ സി​പി​എ​മ്മി​നെ ക​ട​ന്നാ​ക്ര​മി​ക്കു​ക​യാ​ണ്.

അ​തേ​സ​മ​യം ഡി​എം​കെ​യു​ടെ നി​ല​പാ​ടി​നെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​ന​വു​മാ​യി ത​മി​ഴ​ക വെ​ട്രി ക​ഴ​കം രം​ഗ​ത്തെ​ത്തി. എം.ക​രു​ണാ​നി​ധി ജീ​വി​ച്ചി​രു​ന്നെ​ങ്കി​ൽ സ്വ​ന്തം മു​ന്ന​ണി​യി​ലെ സ​ഖ്യ​ക​ക്ഷി​ക്കെ​തി​രെ ഇ​ങ്ങ​നെ എ​ഴു​താ​ൻ സ​മ്മ​തി​ക്കി​ല്ലാ​യി​രു​ന്നു​വെ​ന്ന് മ​ന്ത്രി രാ​ജ്‌​മോ​ഹ​ൻ പ​റ​ഞ്ഞു.

National

വി​ജ​യ്‌​യു​ടെ "എ​വി​ടെ നി​ങ്ങ​ളു​ടെ പി​താ​വ്" ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യു​മാ​യി എം.​കെ സ്റ്റാ​ലി​ൻ; "ഞാ​ൻ ജ​ന​ങ്ങ​ളു​ടെ ഹൃ​ദ​യ​ങ്ങ​ളി​ലു​ണ്ട്"

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭ​യി​ൽ മു​ഖ്യ​മ​ന്ത്രി ജോ​സ​ഫ് വി​ജ​യ് ഉ​ന്ന​യി​ച്ച പ​രി​ഹാ​സ ചോ​ദ്യ​ത്തി​ന് വൈ​കാ​രി​ക മ​റു​പ​ടി​യു​മാ​യി മു​ൻ മു​ഖ്യ​മ​ന്ത്രി​യും ഡി​എം​കെ അ​ധ്യ​ക്ഷ​നു​മാ​യ എം.​കെ. സ്റ്റാ​ലി​ൻ. നി​യ​മ​സ​ഭ​യി​ൽ ഉ​ദ​യ​നി​ധി സ്റ്റാ​ലി​നോ​ട് മു​ഖ്യ​മ​ന്ത്രി വി​ജ​യ് ചോ​ദി​ച്ച "എ​വി​ടെ നി​ങ്ങ​ളു​ടെ പി​താ​വ്?" എ​ന്ന ചോ​ദ്യ​ത്തി​നാ​ണ്, "ഞാ​ൻ ജ​ന​ങ്ങ​ളു​ടെ ഹൃ​ദ​യ​ങ്ങ​ളി​ലു​ണ്ട്" എ​ന്ന് സ്റ്റാ​ലി​ൻ വ്യ​ക്ത​മാ​ക്കി​യ​ത്.

2026-ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൊ​ള​ത്തൂ​ർ മ​ണ്ഡ​ല​ത്തി​ൽ ടി​വി​കെ സ്ഥാ​നാ​ർ​ത്ഥി​യോ​ട് അ​പ്ര​തീ​ക്ഷി​ത പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങി​യ​തി​നെ​ത്തു​ട​ർ​ന്ന് സ്റ്റാ​ലി​ൻ ഇ​പ്പോ​ൾ നി​യ​മ​സ​ഭ​യ്ക്ക് പു​റ​ത്താ​ണ്. സ​ഭ​യി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ൻ ഉ​ദ​യ​നി​ധി സ്റ്റാ​ലി​നാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന​ത്.

പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​ക​വെ​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി വി​ജ​യ്, സ്റ്റാ​ലി​ന്‍റെ സ​ഭ​യി​ലെ അ​സാ​ന്നി​ധ്യ​ത്തെ ചൂ​ണ്ടി​ക്കാ​ട്ടി ഉ​ദ​യ​നി​ധി​ക്കെ​തി​രെ ഈ ​ആ​ക്ഷേ​പം ഉ​ന്ന​യി​ച്ച​ത്. ഇ​ത് ഡി​എം​കെ അ​ണി​ക​ൾ​ക്കി​ട​യി​ൽ വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി. ത​നി​ക്കെ​തി​രെ​യു​ള്ള പ​രി​ഹാ​സ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യി, താ​ൻ എ​വി​ടെ​യും പോ​യി​ട്ടി​ല്ലെ​ന്നും ത​മി​ഴ്നാ​ട്ടി​ലെ സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ ഹൃ​ദ​യ​ങ്ങ​ളി​ലാ​ണ് ത​ന്‍റെ സ്ഥാ​ന​മെ​ന്നും സ്റ്റാ​ലി​ൻ വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ വി​ജ​യ്‌​യു​ടെ ഈ ​പ​രാ​മ​ർ​ശം രാ​ഷ്ട്രീ​യ ആ​യു​ധ​മാ​ക്കാ​നാ​ണ് ഡി​എം​കെ​യു​ടെ തീ​രു​മാ​നം.

വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ഏ​തെ​ങ്കി​ലും ഒ​രു സീ​റ്റി​ൽ മ​ത്സ​രി​ച്ച് എം.​കെ. സ്റ്റാ​ലി​നെ വീ​ണ്ടും നി​യ​മ​സ​ഭ​യി​ലെ​ത്തി​ക്കാ​നു​ള്ള സ​മ്മ​ർ​ദം പാ​ർ​ട്ടി പ​ദ​വി​ക​ളി​ൽ നി​ന്നും അ​ണി​ക​ളി​ൽ നി​ന്നും ശ​ക്ത​മാ​യി​ട്ടു​ണ്ട്. 2026-ൽ ​അ​ധി​കാ​രം പി​ടി​ച്ച ത​മി​ഴ​ക വെ​ട്രി ക​ഴ​ക​വും പ്ര​തി​പ​ക്ഷ​ത്തു​ള്ള ഡി​എം​കെ​യും ത​മ്മി​ലു​ള്ള പോ​രാ​ട്ടം ഈ ​സ​ഭാ പ്ര​സം​ഗ​ത്തോ​ടെ ത​മി​ഴ്‌​നാ​ട്ടി​ൽ പു​തി​യൊ​രു രാ​ഷ്ട്രീ​യ യു​ദ്ധ​ത്തി​ന് വ​ഴി​തു​റ​ന്നി​രി​ക്കു​ക​യാ​ണ്.

National

സ്റ്റാ​ലി​നെ കൈ​വി​ട്ട് മു​സ്‌​ലിം ലീ​ഗ്; ഇ​നി ടി​വി​കെ​യ്ക്കൊ​പ്പം

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ൽ ഡി​എം​കെ മു​ന്ന​ണി​യു​മാ​യു​ള്ള ബ​ന്ധം അ​വ​സാ​നി​പ്പി​ച്ചെ​ന്ന് മു​സ്‌​ലിം ലീ​ഗ് പ്ര​ഖ്യാ​പി​ച്ചു. ഡി​എം​കെ​യു​മാ​യു​ള്ള സ​ഹ​ക​ര​ണം ​അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണെ​ന്ന് അ​റി​യി​ച്ച പാ​ർ​ട്ടി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ഖാ​ദ​ർ മൊ​യ്തീ​ൻ ലീ​ഗ് ഇ​നി ടി​വി​കെ​യു​ടെ ഭാ​ഗ​മാ​ണെ​ന്നും വ്യ​ക്ത​മാ​ക്കി.

മു​ന്ന​ണി വി​ടു​ന്ന കാ​ര്യ ഡി​എം​കെ അ​ധ്യ​ക്ഷ​നും ത​മി​ഴ്‌​നാ​ട് മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ എം.​കെ. സ്റ്റാ​ലി​നെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും ഖാ​ദ​ർ മൊ​യ്തീ​ൻ പ​റ​ഞ്ഞു. നി​ല​വി​ലെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഡി​എം​കെ മു​ന്ന​ണി​യു​മാ​യു​ള്ള ഞ​ങ്ങ​ളു​ടെ സ​ഹ​ക​ര​ണം തു​ട​രാ​ൻ സാ​ധ്യ​മ​ല്ല.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പും പ്ര​ഖ്യാ​പി​ച്ച​തി​ന് ശേ​ഷം പാ​ർ​ട്ടി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്ന​ണി സം​ബ​ന്ധി​ച്ച തീ​രു​മാ​നം എ​ടു​ക്കും. വി​ജ​യ്ക്ക് സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ പി​ന്തു​ണ ന​ൽ​കാ​തി​രു​ന്നെ​ങ്കി​ൽ സം​സ്ഥാ​ന​ത്ത് രാ​ഷ്ട്ര​പ​തി ഭ​ര​ണം ഏ​ർ​പ്പെ​ടു​ത്തി ബി​ജെ​പി​യു​ടെ പ​രോ​ക്ഷ നി​യ​ന്ത്ര​ണം ഉ​ണ്ടാ​കു​മാ​യി​രു​ന്നു​വെ​ന്നും ഖാ​ദ​ർ മൊ​യ്‌​തീ​ൻ പ​റ​ഞ്ഞു.

National

മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യം: ഡി​എം​കെ​യു​ടെ സ​ഹാ​യം തേ​ടി കേ​ന്ദ്ര സ​ർ​ക്കാ​ർ; സ​മ​വാ​യ​മാ​യാ​ൽ ബി​ല്ല് വ​ർ​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ൽ വീ​ണ്ടും കൊ​ണ്ടു​വ​രും

ന്യൂ​ഡ​ൽ​ഹി: ലോ​ക്‌​സ​ഭാ സീ​റ്റു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ ബി​ല്ലി​ൽ പ്ര​തി​പ​ക്ഷ ക​ക്ഷി​യാ​യ ഡി​എം​കെ യു​ടെ സ​ഹാ​യം തേ​ടി കേ​ന്ദ്ര സ​ർ​ക്കാ​ർ. ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി 1971-ലെ ​സെ​ൻ​സ​സ് ത​ന്നെ ആ​ധാ​ര​മാ​ക്കി മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യം ന​ട​ത്താ​മെ​ന്ന നി​ർ​ണാ​യ​ക നി​ർ​ദേ​ശ​മാ​ണ് കേ​ന്ദ്രം ഡി​എം​കെ​യ്ക്ക് മു​ന്നി​ൽ വെ​ച്ചി​ട്ടു​ള്ള​ത്. പ്ര​തി​പ​ക്ഷ​വു​മാ​യി ഒ​രു സ​മ​വാ​യ​ത്തി​ലെ​ത്താ​ൻ സാ​ധി​ച്ചാ​ൽ വ​രാ​നി​രി​ക്കു​ന്ന പാ​ർ​ല​മെ​ന്‍റി​ന്‍റെ വ​ർ​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ൽ ബി​ല്ല് വീ​ണ്ടും അ​വ​ത​രി​പ്പി​ക്കാ​നാ​ണ് സ​ർ​ക്കാ​രി​ന്‍റെ നീ​ക്കം.

ഡി​എം​കെ​യ്ക്ക് പു​റ​മേ, തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ലെ വി​മ​ത എം​പി​മാ​ർ​ക്ക് മു​ന്നി​ലും കേ​ന്ദ്ര സ​ർ​ക്കാ​ർ ഈ ​വി​ഷ​യം അ​വ​ത​രി​പ്പി​ച്ചേ​ക്കും. തൃ​ണ​മൂ​ലി​ലെ വി​മ​ത ക്യാ​മ്പു​മാ​യി കേ​ന്ദ്രം ഇ​തി​ന​കം ത​ന്നെ പ്രാ​ഥ​മി​ക ച​ർ​ച്ച​ക​ൾ ന​ട​ത്തി​യ​താ​യാ​ണ് റി​പ്പോ​ർ​ട്ട്. ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത പ​ല എം​പി​മാ​രും കേ​ന്ദ്ര​ത്തി​ന്‍റെ ഈ ​നീ​ക്ക​ത്തി​ന് അ​നു​കൂ​ല​മാ​യ നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ്ണ​യം, വ​നി​താ സം​വ​ര​ണ ബി​ല്ലു​ക​ൾ എ​ന്നി​വ​യ്ക്ക് പു​റ​മേ, ഏ​റെ രാ​ഷ്ട്രീ​യ പ്രാ​ധാ​ന്യ​മു​ള്ള ‘ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ്’ ബി​ല്ലും വ​രാ​നി​രി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ അ​വ​ത​രി​പ്പി​ച്ചേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

ക​ഴി​ഞ്ഞ ഏ​പ്രി​ൽ മാ​സ​ത്തി​ൽ മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ, വ​നി​താ സം​വ​ര​ണ ബി​ല്ലു​ക​ൾ ലോ​ക്‌​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ചെ​ങ്കി​ലും പാ​സാ​ക്കാ​ൻ സാ​ധി​ക്കാ​തെ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. അ​ന്ന് ലോ​ക്‌​സ​ഭ​യി​ൽ 528 അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്ത വോ​ട്ടെ​ടു​പ്പി​ൽ ബി​ല്ല് പാ​സാ​കാ​ൻ മൂ​ന്നി​ൽ ര​ണ്ട് ഭൂ​രി​പ​ക്ഷ​മാ​യ 352 അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ ആ​വ​ശ്യ​മാ​യി​രു​ന്നു. എ​ന്നാ​ൽ 298 അം​ഗ​ങ്ങ​ൾ മാ​ത്ര​മാ​ണ് ബി​ല്ലി​നെ അ​നു​കൂ​ലി​ച്ച​ത്. 230 അം​ഗ​ങ്ങ​ൾ ബി​ല്ലി​നെ എ​തി​ർ​ത്ത് വോ​ട്ട് ചെ​യ്യു​ക​യും ചെ​യ്തു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മൂ​ന്നി​ൽ ര​ണ്ട് ഭൂ​രി​പ​ക്ഷം ഉ​റ​പ്പാ​ക്കാ​ൻ പ്ര​തി​പ​ക്ഷ നി​ര​യി​ലെ പ്രാ​ദേ​ശി​ക ക​ക്ഷി​ക​ളെ​യും വി​മ​ത​രെ​യും ഒ​പ്പം നി​ർ​ത്താ​ൻ കേ​ന്ദ്രം ത​ന്ത്ര​പ​ര​മാ​യ നീ​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്.

 

National

ഡിഎംകെ ബി​​​​​​ജെ​​​​​​പി​​​ വി​​​​​​രു​​​​​​ദ്ധ​​​ സ​​​​​​ഖ്യം രൂ​​​​​​പീ​​​​​​ക​​​​​​രി​​​​​​ക്കും

ചെ​​​​​​ന്നൈ: കോ​​​​​​ൺ​​​​​​ഗ്ര​​​​​​സ് നേ​​​​​​തൃ​​​​​​ത്വം ന​​​​​​ൽ​​​​​​കു​​​​​​ന്ന ഇ​​​​​​ന്ത്യാ മു​​​​​​ന്ന​​​​​​ണി​​​​​​യി​​​​​​ൽ ‌തു​​​​​​ട​​​​​​രി​​​​​​ല്ലെ​​​​​​ന്ന് എം.​​​​​​കെ. സ്റ്റാ​​​​​​ലി​​​​​​ന്‍റെ നേ​​​​​​തൃ​​​​​​ത്വ​​​​​​ത്തി​​​​​​ലു​​​​​​ള്ള ഡി​​​​​​എം​​​​​​കെ. ഭാ​​​​​​വി​​​​​​യി​​​​​​ൽ ബി​​​​​​ജെ​​​​​​പി വി​​​​​​രു​​​​​​ദ്ധ​​​​​​സ​​​​​​ഖ്യം രൂ​​​​​​പീ​​​​​​ക​​​​​​രി​​​​​​ച്ചേ​​​​​​ക്കാ​​​​​​മെ​​​​​​ന്നും ഡി​​​​​​എം​​​​​​കെ വ​​​​​​ക്താ​​​​​​വ് ടി​​​​​​കെ​​​​​​എ​​​​​​സ് ഇ​​​​​​ള​​​​​​ങ്കോ​​​​​​വ​​​​​​ൻ പ​​​​​​റ​​​​​​ഞ്ഞു.

കോ​​​​​​ൺ​​​​​​ഗ്ര​​​​​​സ് നി​​​​​​ല​​​​​​പാ​​​​​​ടു​​​​​​ക​​​​​​ളാ​​​​​​ണ് മു​​​​​ന്ന​​​​​ണി ഉ​​​​​പേ​​​​​ക്ഷി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു കാ​​​​​ര​​​​​ണം. ഒ​​​​​​ട്ടേ​​​​​​റെ ക​​​​​​ക്ഷി​​​​​​ക​​​​​​ൾ ഇ​​​​​​പ്പോ​​​​​​ൾ​​​​​​ത്ത​​​​​​ന്നെ ഇ​​​​​​ന്ത്യാ സ​​​​​​ഖ്യ​​​​​​ത്തി​​​​​​ൽ​​​നി​​​​​​ന്നു പി​​​​​​ന്മാ​​​​​​റി​​​​​​യി​​​​​​ട്ടു​​​​​​ണ്ട്. ഡി​​​​​​എം​​​​​​കെ​​​​​​യും സ​​​​​​മാ​​​​​​ന ​​​​​​വ​​​​​​ഴി പി​​​​​​ന്തു​​​​​​ട​​​​​​രു​​​​​​ന്നു​​​​​​വെ​​​​​​ന്നു​​​​​​മാ​​​​​​ത്രം.

ഡി​​​​​​എം​​​​​​കെ​​​​​​യു​​​​​​ടെ സ​​​​​​ഖ്യ​​​​​​ക​​​​​​ക്ഷി​​​​​​ക​​​​​​ളാ​​​​​​യ കോ​​​​​​ൺ​​​​​​ഗ്ര​​​​​​സും മു​​​​​​സ്‌​​​​​​ലിം ലീ​​​​​​ഗും വി​​​​​​സി​​​​​​കെ​​​​​​യും ഇ​​​​​​പ്പോ​​​​​​ൾ ത​​​​​​മി​​​​​​ഴ്നാ​​​​​​ട്ടി​​​​​​ൽ വി​​​​​​ജ​​​​​​യ് നേ​​​​​​തൃ​​​​​​ത്വം ന​​​​​​ൽ​​​​​​കു​​​​​​ന്ന ടി​​​​​​വി​​​​​​കെ സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​ന്‍റെ ഭാ​​​​​​ഗ​​​​​​മാ​​​​​​ണ്.

ആം​​​​​​ ആ​​​​​​ദ്മി പാ​​​​​​ർ​​​​​​ട്ടി​​​​​​യും ഇ​​​​​​ന്ത്യാ മു​​​​​​ന്ന​​​​​​ണി​​​​​​യി​​​​​​ൽ​​​നി​​​​​​ന്ന് പി​​​​​​ന്മാ​​​​​​റി​​​​​​യി​​​​​​രു​​​​​​ന്നു. ഇ​​​​​​പ്പോ​​​​​​ൾ ഡി​​​​​​എം​​​​​​കെ​​​​​​യും-​​​​​​ ഇ​​​​​​ള​​​​​​ങ്കോ​​​​​​വ​​​​​​ൻ പ​​​​​റ​​​​​ഞ്ഞു.

National

കോൺഗ്രസുമായുള്ള സഖ്യം അവസാനിപ്പിച്ചെന്ന് ഡിഎംകെ; ബിജെപിയുമായി സഖ്യമില്ല

പു​​​തു​​​ക്കോ​​​ട്ട: വ​​​രാ​​​നി​​​രി​​​ക്കു​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ൽ കോ​​​ൺ​​​ഗ്ര​​​സു​​​മാ​​​യി യാ​​​തൊ​​​രു​​​വി​​​ധ സ​​​ഖ്യ​​​വു​​​മു​​​ണ്ടാ​​​കി​​​ല്ലെ​​​ന്ന് ഡി​​​എം​​​കെ വ്യ​​​ക്ത​​​മാ​​​ക്കി. മു​​​ന്ന​​​ണി വി​​​ട്ടു​​​പോ​​​യ കോ​​​ൺ​​​ഗ്ര​​​സ് നി​​​ല​​​പാ​​​ടി​​​നെ രൂ​​​ക്ഷ​​​മാ​​​യി വി​​​മ​​​ർ​​​ശി​​​ച്ച ഡി​​​എം​​​കെ ഓ​​​ർ​​​ഗ​​​നൈ​​​സിം​​ഗ് സെ​​​ക്ര​​​ട്ട​​​റി ആ​​​ർ.​​​എ​​​സ്.​​​ ഭാ​​​ര​​​തി, വ​​​ഞ്ച​​​ന​​​കാ​​​ട്ടി​​​യ​​​വ​​​രെ ഒ​​​രി​​​ക്ക​​​ലും തി​​​രി​​​കെ സ്വീ​​​ക​​​രി​​​ക്കി​​​ല്ലെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി.

ത​​​മി​​​ഴ്‌​​​നാ​​​ട്ടി​​​ൽ വ​​​രാ​​​നി​​​രി​​​ക്കു​​​ന്ന ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഒ​​​രൊ​​​റ്റ കോ​​​ർ​​​പ​​റേ​​​ഷ​​​നി​​​ലും ഭ​​​ര​​​ണ​​​ക​​​ക്ഷി വി​​​ജ​​​യി​​​ക്കി​​​ല്ല. ത​​​ദ്ദേ​​​ശ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ജ​​​നു​​​വ​​​രി​​​യി​​​ൽ ന​​​ട​​​ത്താ​​​ൻ സ​​​ർ​​​ക്കാ​​​രി​​​നു ധൈ​​​ര്യ​​​മു​​​ണ്ടോ​​​യെ​​​ന്നും അ​​​ദ്ദേ​​​ഹം വെ​​​ല്ലു​​​വി​​​ളി​​​ച്ചു.

ഡി​​​എം​​​കെ​​​യെ വി​​​മ​​​ർ​​​ശി​​​ച്ച കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് മാ​​​ണി​​​ക്കം ടാ​​​ഗോ​​​റി​​​നും ഭാ​​​ര​​​തി മ​​​റു​​​പ​​​ടി ന​​​ൽ​​​കി. ഒ​​​രു സ​​​ഖ്യം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ന്ന​​​ത് പ​​​ര​​​സ്പ​​​ര ധാ​​​ര​​​ണ​​​യോ​​​ടെ​​​യാ​​​ക​​​ണം. കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ ഭാ​​​ഗ​​​ത്തു​​​നി​​​ന്ന് ഉ​​​ണ്ടാ​​​യ​​​ത് രാ​​​ഷ്‌​​ട്രീ​​യവ​​​ഞ്ച​​​ന​​​യാ​​​ണ്. പാ​​​ർ​​​ട്ടി നേ​​​തൃ​​​ത്വം കോ​​​ൺ​​​ഗ്ര​​​സി​​​നെ മു​​​ന്ന​​​ണി​​​യി​​​ലെ​​​ടു​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചാ​​​ൽ പോ​​​ലും അ​​​ണി​​​ക​​​ൾ സ​​​മ്മ​​​തി​​​ക്കി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

“വി​​​ജ​​​യ്‌​​​യു​​​ടേ​​​ത് കൃ​​​ത്യ​​​മാ​​​യ പ്ര​​​ത്യയ​​​ശാ​​​സ്ത്ര​​​ത്തി​​​ന്‍റെ വി​​​ജ​​​യ​​​മ​​​ല്ല. വെ​​​റും 35 ശ​​​ത​​​മാ​​​നം മാ​​​ത്ര​​​മാ​​​ണ് ടി​​​വി​​​കെ​​​യ്ക്ക് വോ​​​ട്ടു​​​ചെ​​​യ്ത​​​ത്. 65 ശ​​​ത​​​മാ​​​നം ജ​​​ന​​​ങ്ങ​​​ളും അ​​​വ​​​ർ​​​ക്ക് എ​​​തി​​​രാ​​​ണ്. സാ​​​മൂ​​​ഹി​​​ക മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലെ വ​​​ർ​​​ണ​​​ശ​​​ബ​​​ള​​​മാ​​​യ പ്ര​​​ചാ​​​ര​​​ണ​​​വും മു​​​ഖ​​​ഭം​​​ഗി​​​യും ക​​​ണ്ടാ​​​ണ് പ​​​ല​​​രും വോ​​​ട്ടു​​​ചെ​​​യ്ത​​​ത്. പ​​​ല​​​ർ​​​ക്കും ത​​​ങ്ങ​​​ളു​​​ടെ മ​​​ണ്ഡ​​​ല​​​ത്തി​​​ലെ എം​​​എ​​​ൽ​​​എ ആ​​​രാ​​​ണെ​​​ന്ന് പോ​​​ലും അ​​​റി​​​യി​​​ല്ല”- ഭാ​​​ര​​​തി പ​​​റ​​​ഞ്ഞു.

എ​​​ന്തു പ്ര​​​തി​​​സ​​​ന്ധി വ​​​ന്നാ​​​ലും ഡി​​​എം​​​കെ ത​​​ങ്ങ​​​ളു​​​ടെ പ്ര​​​ത്യ​​​യ​​​ശാ​​​സ്ത്ര​​​ത്തി​​​ൽ ഉ​​​റ​​​ച്ചു​​​നി​​​ൽ​​​ക്കു​​​മെ​​​ന്ന് വ്യ​​​ക്ത​​​മാ​​​ക്കി​​​യ ആ​​​ർ.​​​എ​​​സ്. ഭാ​​​ര​​​തി, ബി​​​ജെ​​​പി​​​യു​​​മാ​​​യി ഒ​​​രു​​​ത​​​ര​​​ത്തി​​​ലു​​​ള്ള സ​​​ഖ്യ​​​ത്തി​​​നും സാ​​​ധ്യ​​​ത​​​യി​​​ല്ലെ​​​ന്നും കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

National

ഇ​ന്ത്യ മു​ന്ന​ണി യോ​ഗം തി​ങ്ക​ളാ​ഴ്ച; ഡി​എം​കെ വി​ട്ടു​നി​ൽ​ക്കും

ന്യൂ​ഡ​ൽ​ഹി: തി​ങ്ക​ളാ​ഴ്ച ചേ​രു​ന്ന ഇ​ന്ത്യ മു​ന്ന​ണി യോ​ഗ​ത്തി​ൽ ഡി​എം​കെ പ​ങ്കെ​ടു​ക്കി​ല്ല. ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് പി​ന്നാ​ലെ രൂ​പ​പ്പെ​ട്ട രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ളെ​ച്ചൊ​ല്ലി കോ​ൺ​ഗ്ര​സു​മാ​യു​ണ്ടാ​യ ഭി​ന്ന​ത​യെ​ത്തു​ട​ർ​ന്നാ​ണ് ഡി​എം​കെ യോ​ഗ​ത്തി​ൽ​നി​ന്ന് വി​ട്ടു​നി​ൽ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

കോ​ൺ​ഗ്ര​സ് പ​ങ്കെ​ടു​ക്കു​ന്ന ഒ​രു യോ​ഗ​ത്തി​ലും ഡി​എം​കെ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് പാ​ർ​ട്ടി വാ​ർ​ത്താ​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം യോ​ഗ​ത്തി​ൽ 23 പാ​ർ​ട്ടി​ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്ന് എ​ഐ​സി​സി വ​ക്താ​വ് ജ​യ​റാം ര​മേ​ശ് പ​റ​ഞ്ഞു. ചി​ല പാ​ർ​ട്ടി​ക​ൾ അ​സൗ​ക​ര്യം അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

മോ​ദി സ​ർ​ക്കാ​രി​ന്‍റെ തെ​റ്റാ​യ ന​യ​ങ്ങ​ൾ​ക്കെ​തി​രെ സ​ഖ്യം ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ക്കു​മെ​ന്നും ജ​യ​റാം ര​മേ​ശ് പ​റ​ഞ്ഞു. നാ​ളെ ഉ​ച്ച​യ്ക്ക് 12ന് ​ഡ​ൽ​ഹി കോ​ണ്‍​സ്റ്റി​റ്റ്യൂ​ഷ​ന്‍ ക്ല​ബി​ലാ​ണ് യോ​ഗം. കോ​ണ്‍​ഗ്ര​സ് നി​ല​പാ​ടി​നെ​തി​രെ ഘ​ട​ക​ക​ക്ഷി​ക​ള്‍ രൂ​ക്ഷ​മാ​യ വി​മ​ര്‍​ശ​നം ഉ​ന്ന​യി​ക്കു​മെ​ന്ന് സൂ​ച​ന​യു​ണ്ട്.

ജാ​ര്‍​ഖ​ണ്ഡി​ൽ രാ​ജ്യ​സ​ഭാ സ്ഥാ​നാ​ര്‍​ത്ഥി​യെ കോ​ണ്‍​ഗ്ര​സ് ഏ​ക​പ​ക്ഷീ​യ​മാ​യി പ്ര​ഖ്യാ​പി​ച്ച​തി​ല്‍ ജെ​എം​എം പ്ര​തി​ഷേ​ധം അ​റി​യി​ക്കും.

National

ബി​ജെ​പി പാ​ള​യ​ത്തി​ലേ​ക്ക് മാ​റു​മോ? ഡി​എം​കെ​യു​ടെ നീ​ക്ക​ങ്ങ​ളി​ൽ ആ​കാം​ക്ഷ;

ചെ​ന്നൈ: ഇ​ന്ത്യാ സ​ഖ്യ യോ​ഗം ബ​ഹി​ഷ്ക​രി​ക്കു​മെ​ന്നു പ്ര​ഖ്യാ​പി​ച്ച ഡി​എം​കെ​യു​ടെ അ​ടു​ത്ത രാ​ഷ്ട്രീ​യ നീ​ക്ക​ങ്ങ​ളെ ചു​റ്റി​പ്പ​റ്റി ദേ​ശീ​യ-​സം​സ്ഥാ​ന രാ​ഷ്ട്രീ​യ​ത്തി​ൽ ആ​കാം​ക്ഷ​യേ​റു​ന്നു. പ്ര​തി​പ​ക്ഷ സ​ഖ്യ​ത്തി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് വീ​ണ്ടും സ​ജീ​വ​മാ​കാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ, മ​റു​വ​ശ​ത്ത് ബി​ജെ​പി പാ​ള​യ​ത്തി​ലേ​ക്ക് കൂ​ടു​മാ​റ​ണ​മോ എ​ന്ന കാ​ര്യ​ത്തി​ൽ ഡി​എം​കെ നേ​തൃ​ത്വ​ത്തി​ൽ ഭി​ന്ന​ത രൂ​ക്ഷ​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. എ​ന്നാ​ൽ, എ​ൻ​ഡി​എ സ​ഖ്യ​ത്തി​ലേ​ക്ക് നീ​ങ്ങാ​ൻ ആ​ലോ​ചി​ക്കു​ന്ന ഡി​എം​കെ​യ്ക്കു ജ​ഗ​ൻ മോ​ഹ​ൻ റെ​ഡ്ഡി​യു​ടെ വൈ​എ​സ്ആ​ർ​സി​പി​യു​ടെ ത​ക​ർ​ച്ച ചൂ​ണ്ടി​ക്കാ​ട്ടി ക​ടു​ത്ത മു​ന്ന​റി​യി​പ്പ് ന​ൽ​കു​ക​യാ​ണ് കോ​ൺ​ഗ്ര​സ്.

പി​ന്നി​ൽനി​ന്നു കു​ത്തി​യ കോ​ൺ​ഗ്ര​സി​നൊ​പ്പം ഇ​നി ഒ​രു യോ​ഗ​ത്തി​നു​മി​ല്ലെ​ന്ന ഉ​റ​ച്ച നി​ല​പാ​ടി​ലാ​ണ് ഡി​എം​കെ നേ​തൃ​ത്വം. 2029ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വ​രെ ത​മി​ഴ​ക വെ​ട്രി ക​ഴ​ക​വു​മാ​യി  സ​ഖ്യ​മു​ണ്ടാ​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സ് പ്ര​ഖ്യാ​പി​ച്ച​തോ​ടെ​യാ​ണ് ത​മി​ഴ്നാ​ട്ടി​ൽ ഡി​എം​കെ-​കോ​ൺ​ഗ്ര​സ് ബ​ന്ധം ഉ​ല​ഞ്ഞ​ത്. ഇ​തോ​ടെ, എ​ൻ​ഡി​എ പാ​ള​യ​ത്തി​ൽ ചേ​രു​ക​യ​ല്ലാ​തെ പാ​ർ​ട്ടി​ക്കു മു​ന്നി​ൽ മ​റ്റു വ​ഴി​ക​ളി​ല്ലെ​ന്ന ചോ​ദ്യം എം.​കെ. സ്റ്റാ​ലി​ന്‍റെ പാ​ർ​ട്ടി​യി​ൽ ഇ​പ്പോ​ൾ ശ​ക്ത​മാ​യി ഉ​യ​രു​ന്നു​ണ്ട്. 

നി​ല​വി​ൽ ലോ​ക്സ​ഭ​യി​ൽ 22-ഉം ​രാ​ജ്യ​സ​ഭ​യി​ൽ 8-ഉം ​എം​പി​മാ​രു​ള്ള സു​പ്ര​ധാ​ന ശ​ക്തി​യാ​ണ് ഡി​എം​കെ. അ​തു​കൊ​ണ്ടു​ത​ന്നെ ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ർ​ണാ​യ​ക ഘ​ട്ട​ങ്ങ​ളി​ൽ ഡി​എം​കെ​യു​ടെ പി​ന്തു​ണ ല​ഭി​ക്കു​ന്ന​തു ബി​ജെ​പി​ക്കു വ​ലി​യ നേ​ട്ട​മാ​കും. എ​ന്നാ​ൽ, ത​മി​ഴ്നാ​ട്ടി​ലെ രാ​ഷ്‌ട്രീയ സാ​ഹ​ച​ര്യ​ത്തി​ൽ ബി​ജെ​പി ബ​ന്ധം വ​ലി​യ ബാ​ധ്യ​ത​യാ​കു​മെ​ന്ന് ഉ​റ​പ്പു​ള്ള​തി​നാ​ൽ, പെ​ട്ടെ​ന്നൊ​രു തീ​രു​മാ​ന​മെ​ടു​ക്കാ​തെ പ്രാ​ദേ​ശി​ക പാ​ർ​ട്ടി​ക​ളു​ടെ ഒ​രു മൂ​ന്നാം മു​ന്ന​ണി സാ​ധ്യ​ത പ​രി​ശോ​ധി​ക്കാ​നും ഡി​എം​കെ ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്. ഇ​തി​നാ​യി സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി, രാ​ഷ്‌ട്രീയ ജ​ന​താ​ദ​ൾ എ​ന്നീ പാ​ർ​ട്ടി​ക​ളി​ലാ​ണ് സ്റ്റാ​ലി​ന്‍റെ പ്ര​തീ​ക്ഷ. 

National

കോ​ണ്‍​ഗ്ര​സ് പി​ന്നി​ല്‍ നി​ന്ന് കു​ത്തി; ഇ​നി​യൊ​രി​ക്ക​ലും അ​വ​രെ വി​ശ്വ​സി​ക്ക​രു​ത്: ഉ​ദ​യ​നി​ധി സ്റ്റാ​ലി​ന്‍

ചെ​ന്നൈ: കോ​ണ്‍​ഗ്ര​സി​നെ ക​ട​ന്നാ​ക്ര​മി​ച്ച് ഡി​എം​കെ നേ​താ​വും ത​മി​ഴ്നാ​ട് പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ ഉ​ദ​യ​നി​ധി സ്റ്റാ​ലി​ന്‍. ഒ​രു രാ​ത്രി​കൊ​ണ്ട് ഡി​എം​കെ​യു​മാ​യു​ള്ള ബ​ന്ധം ഉ​പേ​ക്ഷി​ച്ച് ടി​വി​കെ സ​ഖ്യ​ത്തി​ല്‍ ചേ​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് പി​ന്നി​ല്‍ നി​ന്ന് കു​ത്തി​യെ​ന്നും ഉ​ദ​യ​നി​ധി സ്റ്റാ​ലി​ന്‍ പ​റ​ഞ്ഞു.

ഇ​നി​യൊ​രി​ക്ക​ലും കോ​ണ്‍​ഗ്ര​സി​നെ വി​ശ്വ​സി​ക്ക​രു​തെ​ന്നും പ്ര​വ​ര്‍​ത്ത​ക​രോ​ട് ഉ​ദ​യ​നി​ധി ആ​വ​ശ്യ​പ്പെ​ട്ടു. ചെ​ന്നൈ​യി​ല്‍ ശ​നി​യാ​ഴ്ച ന​ട​ന്ന ഡി​എം​കെ യൂ​ത്ത് വിം​ഗ് യോ​ഗ​ത്തി​ൽ
സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​രു​പ​ത് വ​ര്‍​ഷ​ത്തി​ല​ധി​കം കോ​ണ്‍​ഗ്ര​സ് ഡി​എം​കെ​യു​ടെ ചു​മ​ലി​ല്‍ ക​യ​റി ന​ട​ന്നു. എ​ന്നി​ട്ട് പി​ന്നി​ല്‍ നി​ന്ന് കു​ത്തി. ആ​രും ഒ​രി​ക്ക​ലും ഇ​ത് മ​റ​ക്ക​രു​ത്. ഇ​നി​യൊ​രി​ക്ക​ലും കോ​ണ്‍​ഗ്ര​സി​നെ വി​ശ്വ​സി​ക്കു​ക​യോ, അ​ടു​പ്പി​ക്കു​ക​യോ ചെ​യ്യ​രു​ത്. - ഉ​ദ​യ​നി​ധി പ​റ​ഞ്ഞു.

ബി​ജെ​പി കേ​ന്ദ്ര​ത്തി​ല്‍ വീ​ണ്ടും അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന​തി​ന് കാ​ര​ണ​ക്കാ​ര്‍ കോ​ണ്‍​ഗ്ര​സാ​ണെ​ന്നും ഉ​ദ​യ​നി​ധി കു​റ്റ​പ്പെ​ടു​ത്തി. ബി​ജെ​പി​യു​ടെ തു​ട​ര്‍​ച്ച​യാ​യു​ള്ള വി​ജ​യ​ത്തി​നു കാ​ര​ണം അ​മി​ത് ഷാ​യും ന​രേ​ന്ദ്ര മോ​ദി​യു​മാ​ണെ​ന്നാ​ണ് താ​ന്‍ മു​മ്പ് വി​ശ്വ​സി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ അ​ങ്ങ​നെ​യ​ല്ല കാ​ര്യം. ബി​ജെ​പി വീ​ണ്ടും ജ​യി​ക്കാ​നു​ള്ള പ്ര​ധാ​ന കാ​ര​ണം കോ​ണ്‍​ഗ്ര​സാ​ണ്. ഇ​പ്പോ​ള്‍ അ​ത് കൂ​ടു​ത​ല്‍ വ്യ​ക്ത​മാ​യി.

നി​യ​മ​സ​ഭ​യി​ല്‍ നി​ന്ന് ബി​ജെ​പി​യെ അ​ക​റ്റി നി​ര്‍​ത്താ​ന്‍ കോ​ണ്‍​ഗ്ര​സി​നു വേ​ണ്ടി ഡി​എം​കെ പ്ര​വ​ര്‍​ത്ത​ക​ര്‍ അ​വ​രു​ടെ ര​ക്ത​വും വി​യ​ര്‍​പ്പും ഒ​ഴു​ക്കി. നി​ര്‍​ജീ​വ​മാ​യ അ​വ​സ്ഥ​യി​ലാ​യി​രു​ന്നി​ട്ടു പോ​ലും ത​മി​ഴ്‌​നാ​ട്ടി​ല്‍ കോ​ണ്‍​ഗ്ര​സി​ന് അ​ഞ്ച് സീ​റ്റ് ല​ഭി​ച്ച​ത് ഡി​എം​കെ നേ​താ​ക്ക​ളു​ടെ നി​ര്‍​ദേ​ശ​ങ്ങ​ളും അ​ണി​ക​ളു​ടെ അ​ക്ഷീ​ണ പ്ര​യ​ത്‌​ന​വും കൊ​ണ്ടാ​ണ്.

എ​ന്നി​ട്ട്, ജ​യി​ച്ച​പ്പോ​ള്‍ മ​ര്യാ​ദ​യു​ടെ പേ​രി​ല്‍ പോ​ലും ഒ​ന്ന് അ​റി​യി​ക്കാ​തെ, അ​വ​ര്‍ അ​ധി​കാ​ര​ത്തി​ന്‍റെ
പി​ന്നാ​ലെ പോ​യി. കോ​ണ്‍​ഗ്ര​സി​ന് അ​ടി​സ്ഥാ​ന​പ​ര​മാ​യ ന​ന്ദി​യോ രാ​ഷ്ട്രീ​യ മ​ര്യാ​ദ​യോ ഇ​ല്ല. ഡി​എം​കെ ചെ​യ്തി​ല്ലെ​ങ്കി​ലും കോ​ണ്‍​ഗ്ര​സി​നെ ത​മി​ഴ്‌​നാ​ട്ടി​ലെ ജ​ന​ങ്ങ​ള്‍ പാ​ഠം പ​ഠി​പ്പി​ക്കു​മെ​ന്നും ഉ​ദ​യ​നി​ധി പ​റ​ഞ്ഞു.

 

National

ക​ളം മാ​റി ച​വി​ട്ടി​യ​വ​രെ വി​മ​ർ​ശി​ക്ക​രു​ത്; ഡി​എം​കെ നേ​താ​ക​ൾ​ക്ക് താ​ക്കീ​തു​മാ​യി സ്റ്റാ​ലി​ൻ

ചെ​ന്നൈ: ഡി​എം​കെ ബ​ന്ധം ഉ​പേ​ക്ഷി​ച്ച് വി​ജ​യ്‌​യു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കി​യ മു​സ്‌​ലിം ലീ​ഗി​നെ​യും വി​സി​കെ​യേ​യും വി​മ​ർ​ശി​ക്ക​രു​തെ​ന്ന് എം.​കെ.​സ്റ്റാ​ലി​ൻ. എ.​രാ​ജ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രു​ടെ പ​രാ​മ​ർ​ശം വി​വാ​ദ​മാ​യ​തി​നു പി​ന്നാ​ലെ​യാ​ണ് സ്റ്റാ​ലി​ൻ നേ​താ​ക്ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

ലീ​ഗ് അ​ട​ക്കം ക​ളം മാ​റി ച​വി​ട്ടി​യ​തോ​ടെ ത​ങ്ങ​ൾ ന​ട്ടു വ​ള​ർ​ത്തി​യ തെ​ങ്ങ് എ​തി​ർ​വീ​ട്ടി​ലേ​ക്ക് ചാ​ഞ്ഞു എ​ന്നാ​യി​രു​ന്നു ഡി​എം​കെ നേ​താ​വ് രാ​ജ പ​റ​ഞ്ഞ​ത്. പാ​ർ​ട്ടി​ക​ൾ​ക്ക് സ്വ​ത​ന്ത്ര തീ​രു​മാ​ന​ങ്ങ​ൾ ആ​കാ​മെ​ന്നും ഡി​എം​കെ പ്ര​വ​ർ​ത്ത​ക​ർ ക​ടു​ത്ത വാ​ക്കു​ക​ൾ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും സ്റ്റാ​ലി​ൻ പ​റ​ഞ്ഞു.

മ​ന്ത്രി​മാ​രെ അ​ഭി​ന​ന്ദി​ച്ച് എ​ക്സി​ൽ പോ​സ്റ്റ് ചെ​യ്ത കു​റി​പ്പി​ലാ​ണ് സ്റ്റാ​ലി​ൻ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. ക​ലൈ​ഞ്ജ​റു​ടെ പാ​ത​യി​ലൂ​ടെ വ​ന്ന​വ​രാ​ണ് ന​മ്മ​ൾ. അ​ത് മ​റ​ക്ക​രു​ത്. ഒ​രു ക്രി​യാ​ത്മ​ക പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​യാ​യി ന​മു​ക്ക് പ്ര​വ​ർ​ത്തി​ക്കാ​മെ​ന്നും സ്റ്റാ​ലി​ൻ വ്യ​ക്ത​മാ​ക്കി.

National

ത​മി​ഴ്‌​നാ​ട്ടി​ലെ വി​ജ​യ് സ​ർ​ക്കാ​ർ ഏ​തു​സ​മ​യ​ത്തും വീ​ഴാം"; അ​ണി​ക​ളോ​ട് തെ​ര​ഞ്ഞെ​ടു​പ്പി​ന് ഒ​രു​ങ്ങാ​ൻ ആ​ഹ്വാ​നം ചെ​യ്ത് എം.​കെ. സ്റ്റാ​ലി​ൻ

ചെ​ന്നൈ: ന​ട​ൻ വി​ജ​യ്‌​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പു​തി​യ ത​മി​ഴ്‌​നാ​ട് സ​ർ​ക്കാ​ർ ഏ​തു നി​മി​ഷ​വും താ​ഴെ​വീ​ഴാ​മെ​ന്ന് ഡി​എം​കെ അ​ധ്യ​ക്ഷ​ൻ എം.​കെ. സ്റ്റാ​ലി​ൻ. സം​സ്ഥാ​ന​ത്ത് പ്ര​തീ​ക്ഷി​ച്ച​തി​ലും നേ​ര​ത്തെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ണ്ടാ​യേ​ക്കാ​മെ​ന്നും അ​തി​നാ​യി പാ​ർ​ട്ടി അ​ണി​ക​ൾ ഇ​പ്പോ​ഴേ സ​ജ്ജ​രാ​യി​രി​ക്ക​ണ​മെ​ന്നും മു​ൻ മു​ഖ്യ​മ​ന്ത്രി കൂ​ടി​യാ​യ സ്റ്റാ​ലി​ൻ ആ​ഹ്വാ​നം ചെ​യ്തു. ത​മി​ഴ​ക വെ​ട്രി ക​ഴ​കം ത​നി​ച്ച് ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യി ഉ​യ​ർ​ന്നു​വ​ന്ന​തോ​ടെ 59 വ​ർ​ഷ​ത്തെ ദ്രാ​വി​ഡ രാ​ഷ്ട്രീ​യ മേ​ധാ​വി​ത്വ​ത്തി​നാ​ണ് ത​മി​ഴ്‌​നാ​ട്ടി​ൽ അ​ന്ത്യ​മാ​യ​ത്.

പാ​ർ​ട്ടി ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രു​ടെ യോ​ഗ​ത്തി​ലാ​ണ് സ്റ്റാ​ലി​ൻ ഈ ​നി​ർ​ണാ​യ​ക പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്. "ഈ ​പ​രാ​ജ​യം താ​ൽ​ക്കാ​ലി​കം മാ​ത്ര​മാ​ണ്. നി​ല​വി​ലെ ഭ​ര​ണം ഏ​തു​സ​മ​യ​ത്തും ത​ക​രാം. നി​ങ്ങ​ൾ സ​ജ്ജ​രാ​യി​രി​ക്കു​ക. 2029-ലെ ​ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നൊ​പ്പം ത​മി​ഴ്‌​നാ​ട്ടി​ൽ വീ​ണ്ടു​മൊ​രു നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​ൻ വ​ലി​യ സാ​ധ്യ​ത​യു​ണ്ട്. ന​മ്മ​ൾ ശ​ക്ത​മാ​യി തി​രി​ച്ചു​വ​രി​ക​യും വീ​ണ്ടും വി​ജ​യി​ക്കു​ക​യും ചെ​യ്യും, സ്റ്റാ​ലി​ൻ വ്യ​ക്ത​മാ​ക്കി.

ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭ​യി​ൽ ഭ​ര​ണം നി​ല​നി​ർ​ത്താ​ൻ വി​ജ​യ്‌​യു​ടെ ടി​വി​കെ​യ്ക്ക് നി​ല​വി​ൽ കൃ​ത്യ​മാ​യ പി​ന്തു​ണ​യു​ണ്ടെ​ങ്കി​ലും ഭ​ര​ണം അ​സ്ഥി​ര​മാ​ണെ​ന്നാ​ണ് ഡി​എം​കെ വി​ല​യി​രു​ത്തു​ന്ന​ത്. സ​ഭ​യി​ലെ നി​ല​വി​ലെ ക​ക്ഷി​നി​ല ഇ​പ്ര​കാ​ര​മാ​ണ്: ടി​വി​കെ - 107 സീ​റ്റു​ക​ൾ (ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി) കോ​ൺ​ഗ്ര​സ് - 5 സീ​റ്റു​ക​ൾ, ഡി​എം​കെ​യു​ടെ മു​ൻ സ​ഖ്യ​ക​ക്ഷി​ക​ളാ​യി​രു​ന്ന വി​സി​കെ, സി​പി​ഐ, സി​പി​എം, ഐ​യു​എം​എ​ൽ എ​ന്നീ 4 പാ​ർ​ട്ടി​ക​ൾ (2 സീ​റ്റു​ക​ൾ വീ​തം) വി​ജ​യ് സ​ർ​ക്കാ​രി​നെ പു​റ​ത്തു​നി​ന്ന് പി​ന്തു​ണ​യ്ക്കു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ ആ​ഴ്ച ന​ട​ന്ന വി​ശ്വാ​സ​വോ​ട്ടെ​ടു​പ്പി​ൽ സ​ർ​ക്കാ​രി​ന് അ​നു​കൂ​ല​മാ​യി വോ​ട്ട് ചെ​യ്ത 25 എ​ഐ​എ​ഡി​എം​കെ വി​മ​ത എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണ​യും മു​ഖ്യ​മ​ന്ത്രി ജോ​സ​ഫ് വി​ജ​യ്‌​ക്കു​ണ്ട്. വി​ജ​യ് സ​ർ​ക്കാ​ർ ഏ​തു​സ​മ​യ​ത്തും വീ​ഴാ​മെ​ന്ന് സ്റ്റാ​ലി​ൻ പ്ര​വ​ചി​ക്കു​ന്ന​തി​ന് പി​ന്നി​ൽ കൃ​ത്യ​മാ​യ രാ​ഷ്ട്രീ​യ കാ​ര​ണ​ങ്ങ​ളു​ണ്ടെ​ന്ന് ഡി​എം​കെ വൃ​ത്ത​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്നു. പു​റ​ത്തു​നി​ന്ന് പി​ന്തു​ണ​യ്ക്കു​ന്ന വി​സി​കെ, ഇ​ട​തു​പ​ക്ഷ പാ​ർ​ട്ടി​ക​ൾ, ഐ​യു​എം​എ​ൽ എ​ന്നി​വ​ർ എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും പി​ന്തു​ണ പി​ൻ​വ​ലി​ച്ചേ​ക്കാം. സ​ർ​ക്കാ​രി​നെ പി​ന്തു​ണ​ച്ച 25 എ​ഐ​എ​ഡി​എം​കെ വി​മ​ത എം​എ​ൽ​എ​മാ​രെ ത​മി​ഴ്‌​നാ​ട് സ്പീ​ക്ക​റോ കോ​ട​തി​യോ അ​യോ​ഗ്യ​രാ​ക്കാ​നു​ള്ള സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. അ​ങ്ങ​നെ സം​ഭ​വി​ച്ചാ​ൽ സ​ർ​ക്കാ​രി​ന് ഭൂ​രി​പ​ക്ഷം ന​ഷ്ട​മാ​കും. 

 

 

Kerala

'വി​ജ​യ് കേ​ര​ള​ത്തി​ലെ സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് എ​ത്താ​തി​രു​ന്ന​ത് മോ​ദി​യെ ഭ​യ​ന്ന്', ക​ടു​ത്ത ആ​രോ​പ​ണ​വു​മാ​യി ഡി​എം​കെ

ചെ​ന്നൈ: കേ​ര​ള​ത്തി​ലെ സ​ത്യ​പ്ര​തി​ജ്ഞ​യി​ൽ നി​ന്ന് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി വി​ജ​യ് വി​ട്ടു​നി​ന്ന​തി​ൽ ആ​രോ​പ​ണ​വു​മാ​യി ഡി​എം​കെ. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ഭ​യ​ന്നാ​ണ് വി​ജ​യ് പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​തെ​ന്ന് ഡി​എം​കെ നേ​താ​വ് ടി.​കെ.​എ​സ്. ഇ​ള​ങ്കോ​വ​ൻ ആ​രോ​പി​ച്ചു.

വി​ജ​യ് അ​വ​സാ​ന​നി​മി​ഷം യാ​ത്ര റ​ദ്ദാ​ക്കി​യെ​ന്നും മോ​ദി​യെ ഈ ​മാ​സം 22ന് ​വി​ജ​യ് കാ​ണു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. അ​തി​നു​മു​ൻ​പ് രാ​ഹു​ൽ ഗാ​ന്ധി​ക്കോ​പ്പം വേ​ദി പ​ങ്കി​ടു​ന്ന​ത് അ​പ​ക​ടം ആ​കു​മെ​ന്ന് വി​ജ​യ്ക്ക് തോ​ന്നി, അ​തു​കൊ​ണ്ടാ​ണ് വി​ട്ടു​നി​ന്ന​തെ​ന്നും ഇ​ള​ങ്കോ​വ​ൻ പ്ര​തി​ക​രി​ച്ചു.

ച​ട​ങ്ങി​ലേ​ക്ക് വി​ജ​യ്‌ എ​ത്തു​മെ​ന്നാ​ണ് ആ​രാ​ധ​ക​ർ പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ വി​ജ​യ് ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തി​ല്ല. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​ഖാ​ർ​ജു​ൻ ഖാ​ർ​ഗെ, രാ​ഹു​ൽ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി, ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ, ഡി.​കെ. ശി​വ​കു​മാ​ർ, രേ​വ​ന്ത് റെ​ഡ്ഢി തു​ട​ങ്ങി നേ​താ​ക്ക​ൾ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.

പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ, ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ, സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ, സി​പി​ഐ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം, വി​വി​ധ സാ​മൂ​ഹി​ക നേ​താ​ക്ക​ൾ, മ​ത മേ​ല​ധ്യ​ക്ഷ​ന്മാ​ർ തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​നെ​ത്തി.

 

National

ഡി​എം​കെ - അ​ണ്ണാ ഡി​എം​കെ ച​ർ​ച്ച​ക​ൾ​ക്ക് മ​ധ്യ​സ്ഥ​ത വ​ഹി​ച്ചെ​ന്ന വാ​ർ​ത്ത​ക​ൾ ത​ള്ളി ര​ജ​നി​കാ​ന്ത്

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് പി​ന്നാ​ലെ രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ളാ​യ ഡി​എം​കെ​യും എ​ഐ​എ​ഡി​എം​കെ​യും (അ​ണ്ണാ ഡി​എം​കെ) ത​മ്മി​ൽ സ​ഖ്യ​മു​ണ്ടാ​ക്കാ​ൻ താ​ൻ മ​ധ്യ​സ്ഥ​ത വ​ഹി​ച്ചു​വെ​ന്ന ത​ര​ത്തി​ൽ പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ പൂ​ർ​ണ​മാ​യും നി​ഷേ​ധി​ച്ച് ന​ട​ൻ ര​ജ​നി​കാ​ന്ത്. ഇ​ത്ത​രം റി​പ്പോ​ർ​ട്ടു​ക​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും വാ​ർ​ത്ത​ക​ളി​ൽ ഒ​ട്ടും സ​ത്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്ക​വെ​യാ​ണ് താ​രം നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. ത​മി​ഴ്‌​നാ​ട്ടി​ൽ ദ്രാ​വി​ഡ രാ​ഷ്ട്രീ​യം നി​ല​നി​ർ​ത്താ​ൻ വേ​ണ്ടി ഡി​എം​കെ​യും അ​ണ്ണാ ഡി​എം​കെ​യും ഒ​ന്നി​ക്കു​ന്നു​വെ​ന്നും, ഇ​തി​നാ​യി ര​ജ​നി​കാ​ന്ത് മു​ൻ​കൈ​യെ​ടു​ത്തു എ​ന്നു​മാ​യി​രു​ന്നു സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും ചി​ല മാ​ധ്യ​മ​ങ്ങ​ളി​ലും പ്ര​ച​രി​ച്ച വാ​ർ​ത്ത​ക​ൾ. എ​ന്നാ​ൽ ഈ ​ച​ർ​ച്ച​ക​ളി​ൽ ത​നി​ക്ക് യാ​തൊ​രു​വി​ധ പ​ങ്കു​മി​ല്ലെ​ന്ന് ര​ജ​നി​കാ​ന്ത് തു​റ​ന്ന​ടി​ച്ചു.

ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി​യാ​യി ന​ട​ൻ വി​ജ​യ് ചു​മ​ത​ല​യേ​റ്റ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ന്ന മ​റ്റ് ചി​ല വി​വാ​ദ​ങ്ങ​ളി​ലും അ​ദ്ദേ​ഹം പ്ര​തി​ക​ര​ണം ന​ട​ത്തി. വി​ജ​യ് മു​ഖ്യ​മ​ന്ത്രി​യാ​യ​തി​ൽ ത​നി​ക്ക് അ​സൂ​യ​യു​ണ്ടെ​ന്ന ത​ര​ത്തി​ൽ പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ ശു​ദ്ധ അ​സം​ബ​ന്ധ​മാ​ണെ​ന്ന് ര​ജ​നി​കാ​ന്ത് പ​റ​ഞ്ഞു. വി​ജ​യ് ത​ന്‍റെ പ്രി​യ​പ്പെ​ട്ട സ​ഹോ​ദ​ര​നാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഈ ​നേ​ട്ട​ത്തി​ൽ ത​നി​ക്ക് അ​തി​യാ​യ സ​ന്തോ​ഷ​മേ​യു​ള്ളൂ​വെ​ന്നും താ​രം കൂ​ട്ടി​ച്ചേ​ർ​ത്തു.

ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണം വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ത​ന്നെ താ​ൻ സ​ജീ​വ രാ​ഷ്ട്രീ​യം ഉ​പേ​ക്ഷി​ച്ച​താ​ണെ​ന്നും, ഇ​ത്ത​രം വ്യാ​ജ വാ​ർ​ത്ത​ക​ളി​ലേ​ക്ക് ത​ന്‍റെ പേ​ര് വ​ലി​ച്ചി​ഴ​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

National

ത​മി​ഴ്നാ​ട് നി​യ​മ​സ​ഭ​യി​ൽ ഇ​ന്ന് സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ്; ക​ക്ഷി​നേ​താ​വി​നെ ക​ണ്ടെ​ത്താ​നാ​കാ​തെ എ​ഐ​എ​ഡി​എം​കെ

ചെ​ന്നൈ: ത​മി​ഴ്നാ​ട് നി​യ​മ​സ​ഭ​യി​ൽ ഇ​ന്ന് സ്പീ​ക്ക​ർ-​ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. ചെ​ന്നൈ തൌ​സ​ൻ​ഡ് ലൈ​റ്റ്സ് എം​എ​ൽ​എ ജെ.​സി.​ഡി. പ്ര​ഭാ​ക​ർ ആ​ണ് ടി​വി​കെ​യു​ടെ സ്ഥാ​നാ​ർ​ഥി. മൂ​ന്നാം ത​വ​ണ​യാ​ണ് പ്ര​ഭാ​ക​ർ എം​എ​ൽ​എ ആ​കു​ന്ന​ത്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ 9.30 നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. എ​ന്നാ​ൽ ഡി​എം​കെ​യും എ​ഐ​എ​ഡി​എം​കെ​യും സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. പ്ര​ഭാ​ക​ർ മു​തി​ർ​ന്ന നേ​താ​വാ​ണെ​ന്നും അ​നു​യോ​ജ്യ​നാ​യ സ്ഥാ​നാ​ർ​ഥി​യാ​ണെ​ന്നും ഡി​എം​കെ വ​ക്താ​വ് ടി.​കെ.​എ​സ്. ഇ​ള​ങ്കോ​വ​ൻ ഇ​ന്ന​ലെ അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു.

വി​ജ​യ് സ​ർ​ക്കാ​രി​ന്‍റെ കീ​ഴി​ൽ നി​യ​മ​സ​ഭ​യു​ടെ അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തേ​ക്ക് പ​രി​ച​യ​സ​മ്പ​ന്ന​നാ​യ പ്ര​ഭാ​ക​റി​നെ എ​ത്തി​ക്കു​ന്ന​തി​ലൂ​ടെ അ​നാ​യാ​സം വി​ജ​യി​ച്ച്, സ​ഭാ ന​ട​പ​ടി​ക​ൾ സു​ഗ​മ​മാ​യി മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​മെ​ന്നാ​ണ് ടി​വി​കെ ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്. എം. ​ര​വി​ശ​ങ്ക​ർ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ സ്ഥാ​നാ​ർ​ഥി​യാ​കും.

അ​തേ​സ​മ​യം ഇ​ന്ന് എ​ഐ​എ​ഡി​എം​കെ​യി​ലെ പി​ള​ർ​പ്പി​ൽ സ്പീ​ക്ക​ർ ഇ​ന്ന് നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യേ​ക്കും. എ​സ്.​പി. വേ​ലു​മ​ണി​യെ ക​ക്ഷി​നേ​താ​വാ​ക്ക​ണ​മെ​ന്ന് 30 എം​എ​ൽ​എ​മാ​രും ഇ​പി​എ​സി​നെ അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന് 17 പേ​രും ആ​വ​ശ്യ​പ്പെ​ടു​ന്ന ക​ത്തു​ക​ൾ പ്രോ​ടേം സ്പീ​ക്ക​റി​ന് ന​ൽ​കി​യി​രു​ന്നു.

 

National

തമിഴ്നാട് സ്പീക്കർ തെരഞ്ഞെടുപ്പ്; മത്സരം ഒഴിവാക്കി ഡിഎംകെയും അണ്ണാ ഡിഎംകെയും

ചെന്നൈ: തമിഴ്നാട് നിയമസഭാ സ്പീക്കർ തെരഞ്ഞെടുപ്പിൽ മത്സരം ഒഴിവാക്കി ഡിഎംകെ. സ്ഥാനാർഥികളെ പ്രഖ്യാപിച്ചില്ല. അണ്ണാ ഡിഎംകെയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല.

ഇന്ന് രാവിലെ 9.30 നാണ് തെരഞ്ഞെടുപ്പ് നടക്കുക. ഭരണകക്ഷിയായ തമിഴക വെട്രി കഴകത്തിന്‍റെ (ടിവികെ) സ്ഥാനാർഥിയായി മുതിർന്ന നേതാവ് ജെ.സി.ഡി. പ്രഭാകറിനെ നിശ്ചയിച്ചിട്ടുണ്ട്. ചെന്നൈയിലെ തൗസൻഡ് ലൈറ്റ്‌സ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ അദ്ദേഹം, നാമനിർദ്ദേശ പത്രിക നിയമസഭാ സെക്രട്ടറിക്ക് കൈമാറി.

വിജയ് സർക്കാരിന്‍റെ കീഴിൽ നിയമസഭയുടെ അധ്യക്ഷസ്ഥാനത്തേക്ക് പരിചയസമ്പന്നനായ പ്രഭാകറിനെ എത്തിക്കുന്നതിലൂടെ അനായാസം വിജയിച്ച്, സഭാ നടപടികൾ സുഗമമായി മുന്നോട്ട് കൊണ്ടുപോകാമെന്നാണ് ടിവികെ കണക്കുകൂട്ടുന്നത്. എം. രവിശങ്കർ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനാർഥിയാകും.

National

ത​മി​ഴ്നാ​ട്ടി​ൽ നി​യ​മ​സ​ഭാം​ഗ​ങ്ങ​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ ഇ​ന്ന്

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ നി​യ​മ​സ​ഭാം​ഗ​ങ്ങ​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ ഇ​ന്ന് ന​ട​ക്കും. അം​ഗ​ങ്ങ​ൾ​ക്ക് പ്രോ​ടേം സ്പീ​ക്ക​ർ ക​റു​പ്പ​യ്യ സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ക്കും. സ്പീ​ക്ക​ർ-​ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ് ചൊ​വ്വാ​ഴ്ച ന​ട​ക്കും.

ബു​ധ​നാ​ഴ്ച​യ്ക്കു​ള്ളി​ൽ വി​ശ്വാ​സ​വോ​ട്ടെ​ടു​പ്പ് ന​ട​ത്ത​ണ​മെ​ന്നാ​ണ് ഗ​വ​ർ​ണ​റു​ടെ നി​ർ​ദേ​ശം. ഞാ​യ​റാ​ഴ്ച ന​ട​ന്ന സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ വ​ന്ദേ​മാ​ത​രം ആ​ല​പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ന് ശേ​ഷം ഇ​ന്ന് ത​മി​ഴ് താ​യ് വാ​ഴ്ത്ത് ആ​ദ്യം ആ​ല​പി​ക്കു​മെ​ന്നാ​ണ് ടി​വി​കെ നി​ല​പാ​ട്.

വി​ജ​യ് ഉ​ൾ​പ്പെ​ടെ 99 നി​യു​ക്ത ടി​വി​കെ എം​എ​ൽ​എ​മാ​ർ ആ​ദ്യ​മാ​യാ​ണ് നി​യ​മ​സ​ഭാം​ഗ​ങ്ങ​ളാ​കു​ന്ന​ത്. അ​തേ​സ​മ​യം, ടി​വി​കെ​യു​ടെ ത​മി​ഴ്നാ​ട്ടി​ലെ വി​ജ​യം കൊ​ച്ചി​യി​ലും വി​ജ​യ് ഫാ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ആ​ഘോ​ഷി​ച്ചി​രു​ന്നു.

 

National

ടി​വി​കെ​യെ പി​ന്തു​ണ​ച്ച​ത് ഡി​എം​കെ​യെ അ​റി​യി​ച്ച ശേ​ഷം; വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി കോ​ൺ​ഗ്ര​സ്  

 

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ‌ ടി​വി​കെ നേ​തൃ​ത്വ​ത്തെ പി​ന്തു​ണ​ച്ച​തി​ന് പി​ന്നാ​ലെ ഡി​എം​കെ നേ​താ​വും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ എം.​കെ.​സ്റ്റാ​ലി​ന്‍റെ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി കോ​ൺ​ഗ്ര​സ് രം​ഗ​ത്ത്. ഡി​എം​കെ നേ​തൃ​ത്വ​ത്തോ​ട് സം​സാ​രി​ച്ച​തി​ന് ശേ​ഷ​മാ​ണ് ടി​വി​കെ​യെ പി​ന്തു​ണ​ച്ച​തെ​ന്ന് കോ​ൺ​ഗ്ര​സ് വ്യ​ക്ത​മാ​ക്കി.

ടി​വി​കെ​യ്ക്ക് കോ​ണ്‍​ഗ്ര​സ് ന​ല്‍​കി​യ പി​ന്തു​ണ ഏ​ക​പ​ക്ഷീ​യ​മ​ല്ലെ​ന്നും സം​സ്ഥാ​ന കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ സെ​ല്‍​വ​പെ​രു​ന്ത​ഗെ അ​റി​യി​ച്ചു. ത​ങ്ങ​ൾ മു​ന്നോ​ട്ടു​പോ​യ​ത് ഡി​എം​കെ​യെ അ​റി​യി​ക്കാ​തെ​യ​ല്ലെ​ന്നും ത​മി​ഴ്നാ​ട് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ പ​റ​ഞ്ഞു.

മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ ഡി​എം​കെ ഖ​ജാ​ന്‍​ജി ടി.​ആ​ര്‍. ബാ​ലു​വി​നോ​ടും രാ​ഹു​ല്‍ ഗാ​ന്ധി ക​നി​മൊ​ഴി​യോ​ടും സം​സാ​രി​ച്ചി​രു​ന്നു. അ​തി​ന് ശേ​ഷ​മാ​ണ് ടി​വി​കെ​യെ പി​ന്തു​ണ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്നും സെ​ല്‍​വ​പെ​രു​ന്ത​ഗെ പ​റ​ഞ്ഞു.

ര​ണ്ടാം ഘ​ട്ട മ​ന്ത്രി​സ​ഭാ വി​ക​സ​ന​ത്തി​ല്‍ കോ​ണ്‍​ഗ്ര​സി​നെ പ​രി​ഗ​ണി​ക്കും. ഏ​ത് വ​കു​പ്പു​ക​ളാ​ണ് അ​നു​വ​ദി​ക്കു​ക എ​ന്ന​ത് ച​ര്‍​ച്ച​ക​ള്‍​ക്ക് ശേ​ഷ​മാ​യി​രി​ക്കും തീ​രു​മാ​നി​ക്കു​ക എ​ന്നും സെ​ല്‍​വ​പെ​രു​ന്ത​ഗെ കൂ​ട്ടി​ച്ചേ​ർ​ത്തു.

National

തമിഴ്നാട്ടിൽ ഉദയനിധി സ്റ്റാലിൻ പ്രതിപക്ഷ നേതാവ്

ചെന്നൈ: തമിഴ്നാട്ടിൽ പ്രതിപക്ഷ നേതാവായി ഉദയനിധി സ്റ്റാലിനെ തെരഞ്ഞെടുത്തു. ഇന്ന് ചേർന്ന യോഗത്തിൽ ഡിഎംകെ നിയമസഭാകക്ഷി നേതാവായി ഉദയനിധി സ്റ്റാലിനെ തെരഞ്ഞെടുത്തു. ഇതോടെ തമിഴ്നാട്ടിൽ വിജയ്-ഉദയനിധി അങ്കത്തിന് കളമൊരുങ്ങും.

ഡിഎംകെ മുഖ്യമന്ത്രിയായിരുന്ന എം.കെ. സ്റ്റാലിൻ പരാജയപ്പെട്ടതോടെയാണ് മകൻ ഉദയനിധി സ്റ്റാലിൻ പ്രതിപക്ഷനേതാവായി തെരഞ്ഞെടുത്തത്. മുൻ മന്ത്രി കെ.എൻ. നെഹ്റുവിനെ പ്രതിപക്ഷ ഉപനേതാവായും തെരഞ്ഞെടുത്തു.

ചെപ്പോക്ക് തിരുവള്ളിക്കേനിയിൽ‌ 7140 വോട്ടിനാണ് ടിവികെ സ്ഥാനാർഥിയും മുൻ കോൺഗ്രസ് നേതാവുമായ ഡി. സെൽവത്തെ ഉദയനിധി തോൽപ്പിച്ചത്. 108 സീറ്റുകള്‍ നേടിയാണ് വിജയ് അധികാരത്തിലെത്തിയത്. 59 സീറ്റുകളാണ് ഡിഎംകെയ്ക്ക് നേടാനായത്.

National

കോ​ൺ​ഗ്ര​സ് ഡി​എം​കെ​യെ ച​തി​ച്ചു; രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി മോ​ദി

ബം​ഗ​ളൂ​രു: ത​മി​ഴ്‌​നാ​ട്ടി​ലെ പു​തി​യ രാ​ഷ്ട്രീ​യ സ​മ​വാ​ക്യ​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. വ​ർ​ഷ​ങ്ങ​ളോ​ളം ഒ​പ്പം നി​ന്ന ഡി​എം​കെ​യെ ഉ​പേ​ക്ഷി​ച്ച് വി​ജ​യ്‌​യു​ടെ ടി​വി​കെ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​മാ​കാ​നു​ള്ള കോ​ൺ​ഗ്ര​സി​ന്‍റെ തീ​രു​മാ​നം വി​ശ്വാ​സ​വ​ഞ്ച​ന​യാ​ണെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

അ​ധി​കാ​ര കൊ​തി​യ​ന്മാ​രാ​യ കോ​ൺ​ഗ്ര​സ് കി​ട്ടി​യ ആ​ദ്യ അ​വ​സ​ര​ത്തി​ൽ ത​ന്നെ ഡി​എം​കെ​യെ പി​ന്നി​ൽ നി​ന്ന് കു​ത്തി. പ​ല​പ്പോ​ഴും പ്ര​തി​സ​ന്ധി​ക​ളി​ൽ ഡി​എം​കെ​യു​മാ​യു​ള്ള സ​ഖ്യ​മാ​ണ് കോ​ൺ​ഗ്ര​സി​നെ ര​ക്ഷി​ച്ച​ത്. കേ​ന്ദ്ര​ത്തി​ൽ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ നി​ല​നി​ന്ന​ത് ഡി​എം​കെ​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ർ​ക്കും കേ​വ​ല ഭൂ​രി​പ​ക്ഷം ല​ഭി​ക്കാ​തെ​വ​ന്ന​പ്പോ​ൾ കോ​ൺ​ഗ്ര​സി​ന്‍റെ അ​ഞ്ച് എം​എ​ൽ​എ​മാ​ർ ടി​വി​കെ​യെ പി​ന്തു​ണ​യ്ക്കു​ക​യാ​യി​രു​ന്നു. ത​മി​ഴ്‌​നാ​ട് രാ​ഷ്ട്രീ​യ​ത്തി​ലെ ഈ ​ചേ​രി​മാ​റ്റ​ത്തെ വ​രാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി പ്ര​ചാ​ര​ണാ​യു​ധ​മാ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

 

 

National

തമിഴ്നാട്ടിൽ വീണ്ടും ട്വിസ്റ്റ്; ടിവികെയ്ക്ക് കേവലഭൂരിപക്ഷം കണ്ടെത്താനായില്ല

ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും ട്വിസ്റ്റ്. വിജയ്‌യെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചിട്ടില്ലെന്നാണ് ഗവർണർ ആർ.വി. ആർലേക്കറുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്. ആകെ 234 സീറ്റുകളുള്ള നിയമസഭയിൽ ഭരിക്കാൻ 118 എംഎൽഎമാരുടെ പിന്തുണ വേണമെന്നിരിക്കെ, വിജയ്ക്ക് നിലവിൽ 116 പേരുടെ പിന്തുണ മാത്രമേ ഉറപ്പാക്കാൻ കഴിഞ്ഞിട്ടുള്ളൂ എന്നാണ് ഗവർണറുടെ ഓഫീസിനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇതോടെ ഗവർണർ വിജയ്‌യെ സത്യപ്രതിജ്ഞയ്ക്കായി ക്ഷണിച്ചിട്ടില്ലെന്നും ശനിയാഴ്ച നടക്കേണ്ടിയിരുന്ന ചടങ്ങുകൾ മാറ്റിവച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

വിജയ്ക്ക് പിന്തുണ അറിയിച്ചിരുന്ന വിസികെ, ഗവർണർക്ക് നൽകാനുള്ള പിന്തുണക്കത്ത് നൽകിയില്ല. ഇതോ‌ടെ വിജയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനായില്ല.

വിസികെയ്ക്ക് മേൽ ഡിഎംകെയുടെ സമ്മർദം ഉണ്ടെന്നാണ് സൂചന. ഇതിനിടെ വിസികെ അധ്യക്ഷൻ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി.

National

ച​ർ​ച്ച​ക​ൾ തു​ട​രു​ന്നു; ത​മി​ഴ്നാ​ട്ടി​ൽ അ​ണ്ണാ ഡി​എം​കെ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കും: എം. ​ത​മ്പി​ദു​രൈ

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ അ​ണ്ണാ ഡി​എം​കെ ത​ന്നെ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​മെ​ന്ന് മു​തി​ർ​ന്ന നേ​താ​വ് എം. ​ത​മ്പി​ദു​രൈ. വി​വി​ധ പാ​ർ​ട്ടി​ക​ളു​മാ​യി ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

"ജ​ന​ങ്ങ​ൾ അ​ണ്ണാ ഡി​എം​കെ ഭ​ര​ണ​ത്തി​ലെ​ത്ത​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്നു. ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. കാ​ര്യ​ങ്ങ​ൾ ശു​ഭ​ക​ര​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ഒ​ന്ന് ര​ണ്ട് ദി​വ​ത്തി​നു​ള്ളി​ൽ ത​ന്നെ ഊ ​കാ​ര്യ​ത്തി​ൽ‌ തീ​രു​മാ​ന​മു​ണ്ടാ​കും.'-​ത​മ്പി​ദു​രൈ പ​റ​ഞ്ഞു.

"വി​ജ​യ്ക്ക് ജ​ന​ങ്ങ​ൾ‌ ഭ​രി​ക്കാ​നാ​വ​ശ്യ​മാ​യ ഭൂ​രി​പ​ക്ഷം ന​ൽ​കി​യ​ട്ടി​ല്ല. അ​വ​ർ​ക്ക് ഇ​ത് ഭൂ​രി​പ​ക്ഷ​ത്തി​ലെ​ത്താ​നാ​യി​ട്ടി​ല്ല. അ​തു​കൊ​ണ്ട് ത​ന്നെ ഞ​ങ്ങ​ളും സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്.'- ത​മ്പി​ദു​രൈ കൂ​ട്ടി​ച്ചേ​ർ​ത്തു.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​മി​ഴ്നാ​ട്ടി​ൽ ടി​വി​കെ​യാ​ണ് ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക​ക്ഷി​യാ​യ​ത്. 108 സീ​റ്റാ​ണ് ടി​വെ​ക​യ്ക്ക് ല​ഭി​ച്ച​ത്. ഭ​ര​ണ​ക​ക്ഷി​യാ​യി​രു​ന്ന ഡി​എം​കെ​യ്ക്ക് 57 സീ​റ്റും അ​ണ്ണാ ഡി​എം​കെ​യ്ക്ക് 47 സീ​റ്റു​മാ​ണ് ല​ഭി​ച്ച​ത്. 118 സീ​റ്റു​ക​ളാ​ണ് ഭൂ​രി​പ​ക്ഷ​ത്തി​ന് വേ​ണ്ട​ത്.

ഡി​എം​കെ സ​ഖ്യ​ത്തി​ൽ നി​ന്ന് വി​ജ​യി​ച്ച കോ​ൺ​ഗ്ര​സ് ടി​വി​കെ​യ്ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. അ​ഞ്ച് എം​എ​ൽ​എ​മാ​രാ​ണ് കോ​ൺ​ഗ്ര​സി​നു​ള്ള​ത്. ഇ​തോ​ടെ ടി​വെ​കെ​യ്ക്ക് 113 പേ​രു​ടെ പി​ന്തു​ണ ആ​യി. അ​ഞ്ച് പേ​രു​ടെ കൂ​ടി പി​ന്തു​ണ​യാ​ണ് സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യി​ട്ടു​ള്ള​ത്.

സി​പി​എം, സി​പി​ഐ, വി​സി​കെ തു​ട​ങ്ങി​യ പാ​ർ​ട്ടി​ക​ളു​ടെ പി​ന്തു​ണ​യും വി​ജ​യ് തേ​ടി​യി​ട്ടു​ണ്ട്. ഈ ​കാ​ര്യ​ത്തി​ൽ തീ​രു​മാ​നം എ​ടു​ക്കു​ന്ന​തി​നാ​യി ഇ​ട​ത് പാ​ർ​ട്ടി​ക​ളും വി​സി​കെ​യും ഇ​ന്ന് യോ​ഗം ചേ​രു​ന്നു​ണ്ട്.

 

Kerala

ഡി​എം​കെ​യും അ​ണ്ണാ ഡി​എം​കെ​യും ഒ​ന്നി​ക്കു​ന്നു; 108 എം​എ​ൽ​എ​മാ​ർ രാ​ജി​വ​യ്ക്കു​മെ​ന്ന് ടി​വി​കെ

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ ഡി​എം​കെ​യും അ​ണ്ണാ ഡി​എം​കെ​യു​മാ​യി ചേ​ർ​ന്ന് മ​ന്ത്രി​സ​ഭ​യു​ണ്ടാ​ക്കാ​ൻ നീ​ക്ക​മെ​ന്ന് റി​പ്പോ​ർ​ട്ട്. രാ​ഷ്ട്രീ​യ​പ്ര​തി​സ​ന്ധി തു​ട​രു​ന്ന​തി​നി​ടെ നി​യു​ക്ത എം​എ​ൽ​എ​മാ​രോ​ട് ചെ​ന്നൈ​യി​ൽ തു​ട​രാ​ൻ ഡി​എം​കെ നി​ർ​ദ്ദേ​ശി​ച്ചു. അ​ണ്ണാ ഡി​എം​കെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ട​പ്പാ​ടി പ​ള​നി​സ്വാ​മി​യെ മു​ഖ്യ​മ​ന്ത്രി​യാ​ക്കാ​നാ​ണ് നീ​ക്കം.

അ​തേ​സ​മ​യം ഇ​ങ്ങ​നെ​യൊ​രു നീ​ക്ക​മു​ണ്ടാ​യാ​ൽ ത​ങ്ങ​ളു​ടെ എ​ല്ലാ എം​എ​ൽ​എ​മാ​രും രാ​ജി​വ​യ്ക്കു​മെ​ന്ന് ടി​വി​കെ വ്യ​ക്ത​മാ​ക്കി. സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര അ​ർ​ലേ​ക്ക​ർ അ​നു​മ​തി നി​ഷേ​ധി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് തീ​രു​മാ​നം. 118 പേ​രു​ടെ പി​ന്തു​ണ ഉ​റ​പ്പാ​ക്കി​യാ​ൽ മാ​ത്ര​മേ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ അ​നു​മ​തി ന​ൽ​കൂ​വെ​ന്ന നി​ല​പാ​ടി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​ക​യാ​ണ് ഗ​വ​ർ​ണ​ർ.

ടിവികെയെ അ​ധി​കാ​ര​ത്തി​ല്‍ നി​ന്ന് മാ​റ്റി നി​ര്‍​ത്ത​ണ​മെ​ന്നാണ് ഡി​എം​കെ​യി​ലെ ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ ആ​വ​ശ്യം. എ​ട​പ്പാ​ടി കെ. ​പ​ള​നി​സ്വാ​മി​യെ മു​ഖ്യ​മ​ന്ത്രി​യാ​ക്കി ഡി​എം​കെ പു​റ​ത്ത് നി​ന്ന് പി​ന്തു​ണ​യ്ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ളും ആ​ലോ​ച​ന​യി​ലു​ണ്ട്. അ​ണ്ണാ ഡി​എം​കെ​യ്ക്ക് 47 സീ​റ്റും ഡി​എം​കെ​ക്ക് 59 സീ​റ്റു​മാ​ണു​ള്ള​ത്.

ര​ണ്ടു​മു​ന്ന​ണി​യി​ലെ​യും ഘ​ട​ക​ക​ക്ഷി​ക​ൾ​കൂ​ടി ചേ​ർ​ന്നാ​ലേ ഭൂ​രി​പ​ക്ഷ​മാ​കൂ. ഇ​ന്ന​ലെ പു​തു​ച്ചേ​രി​യി​ലെ റി​സോ​ർ​ട്ടി​ലെ​ത്തി​യ ഇ​പി​എ​സ് എ​ഐ​എ​ഡി​എം​കെ എം​എ​ൽ​എ​മാ​രു​ടെ ഒ​പ്പ് അ​ട​ങ്ങി​യ ക​ത്ത് വാ​ങ്ങി​യി​ട്ടു​ണ്ട്.

National

അണ്ണാ ഡിഎംകെയുടെ ക്ഷണം നിരസിച്ച് ഡിഎംകെ

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ല്‍ സ​ഖ്യ സ​ര്‍ക്കാ​ര്‍ രൂ​പ​വ​ത്ക​രി​ക്കാ​നു​ള്ള അ​ണ്ണാ ഡി​എം​കെ​യു​ടെ ക്ഷ​ണം നി​ര​സി​ച്ച് ഡി​എം​കെ.

ജ​ന​വി​ധി​ക്ക് എ​തി​രാ​യി പ്ര​വ​ര്‍ത്തി​ക്കാ​ന്‍ താ​ത്പ​ര്യ​മി​ല്ലെ​ന്നും ശ​ക്ത​മാ​യ പ്ര​തി​പ​ക്ഷ​മാ​യി തു​ട​രാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​തെ​ന്നും ഡി​എം​കെ നേ​തൃ​ത്വം അ​റി​യി​ച്ചു.

234 അം​ഗ നി​യ​മ​സ​ഭ​യി​ല്‍ ഡി​എം​കെ​യ്ക്ക് 59ഉം ​അ​ണ്ണാ ഡി​എം​കെ​യ്ക്ക് 47ഉം ​സീ​റ്റാ​ണു​ള്ള​ത്. ര​ണ്ടു പാ​ര്‍ട്ടി​ക​ള്‍ സ​ഖ്യ​ത്തി​ലാ​യാ​ലും ഭൂ​രി​പ​ക്ഷ​ത്തി​നു ചെ​റു​ക​ക്ഷി​ക​ളു​ടെ പി​ന്തു​ണ വേ​ണ്ടി​വ​രു​മാ​യി​രു​ന്നു.

ഇ​ന്ന​ലെ എ​ട​പ്പാ​ടി പ​ള​നി​സ്വാ​മി പു​തു​ച്ചേ​രി​യി​ലെ റി​സോ​ര്‍ട്ടി​ലെ​ത്തി അ​ണ്ണാ ഡി​എം​കെ എം​എ​ല്‍എ​മാ​രെ ക​ണ്ടു. ഇ​ന്നു ഗ​വ​ര്‍ണ​റെ കാ​ണാ​ന്‍ ശ്ര​മി​ക്കു​മെ​ന്ന് എ​ട​പ്പാ​ടി പ​റ​ഞ്ഞു.

National

കോ​ൺ​ഗ്ര​സ് പി​ന്നി​ൽ നി​ന്ന് കു​ത്തി; രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ഡി​എം​കെ

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക​ക്ഷി​യാ​യി മാ​റി​യ ടി​വി​കെ​യ്ക്ക് പി​ന്തു​ണ ന​ൽ​കി മ​റു​ക​ണ്ടം ചാ​ടി​യ കോ​ൺ​ഗ്ര​സി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ഡി​എം​കെ രം​ഗ​ത്ത്. ഡി​എം​കെ നി​യ​മ​സ​ഭാ ക​ക്ഷി യോ​ഗ​ത്തി​ലാ​ണ് വി​മ​ർ​ശ​നം.

ത​ങ്ങ​ളെ വ​ഞ്ചി​ക്കു​ക​യും പി​ന്നി​ൽ നി​ന്ന് കു​ത്തു​ക​യു​മാ​ണ് കോ​ൺ​ഗ്ര​സ് ചെ​യ്ത​തെ​ന്നും മ​റ്റ് പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും ബി​ജെ​പി ചെ​യ്യു​ന്ന​ത് പോ​ലെ​യു​ള്ള പ്ര​വ​ർ​ത്തി​യാ​ണ് കോ​ൺ​ഗ്ര​സ് ത​മി​ഴ്നാ​ട്ടി​ൽ ചെ​യ്ത​തെ​ന്നും ഡി​എം​കെ നി​യ​മ​സ​ഭാ ക​ക്ഷി യോ​ഗ​ത്തി​ൽ പാ​സാ​ക്കി​യ പ്ര​മേ​യ​ത്തി​ൽ കു​റ്റ​പ്പെ​ടു​ത്തി.

അ​തേ​സ​മ​യം ശ​ക്ത​മാ​യ പ്ര​തി​പ​ക്ഷ​മാ​യി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും ഒ​പ്പ​മു​ണ്ടാ​ക​ണ​മെ​ന്നും സ്റ്റാ​ലി​ൻ എം​എ​ൽ​എ​മാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​തി​പ​ക്ഷ​ത്ത് ഇ​രു​ന്ന് മാ​ന്യ​മാ​യ പെ​രു​മാ​റ്റ​മാ​യി​രി​ക്ക​ണം ഡി​എം​കെ​യു​ടെ ഭാ​ഗ​ത്ത് നി​ന്ന് ഉ​ണ്ടാ​കേ​ണ്ട​തെ​ന്നും സ്റ്റാ​ലി​ൻ നി​ർ​ദേ​ശി​ച്ചു​വെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം.

സം​സ്ഥാ​ന​ത്ത് പാ​ർ​ട്ടി​യു​ടെ ന​ല്ല​ത് ക​ണ​ക്കി​ലെ​ടു​ത്ത് ചി​ല തീ​രു​മാ​ന​ങ്ങ​ളു​ണ്ടാ​കു​മെ​ന്നും മു​തി​ർ​ന്ന നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ചെ​യ്ത ശേ​ഷം എം​എ​ൽ​എ​മാ​രെ അ​റി​യി​ക്കു​മെ​ന്നും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

 

Kerala

വി​ജ​യ്ക്ക് പി​ന്തു​ണ​യു​മാ​യി സ്റ്റാ​ലി​നും; ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി​ക്കെ​തി​രെ ഡി​എം​കെ​യും രം​ഗ​ത്ത്

ചെ​ന്നൈ: ത​മി​ഴ്നാ​ട് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക​ക്ഷി​യാ​യി മാ​റി​യ വി​ജ​യ്ക്ക് പി​ന്തു​ണ​യു​മാ​യി ഡി​എം​കെ​യും രം​ഗ​ത്ത്. വി​ജ​യ്‌​യു​ടെ ടി​വി​കെ​യ്ക്ക് സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ അം​ഗ​സം​ഖ്യ ഇ​ല്ലെ​ന്ന് ആ​രോ​പി​ച്ച് ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര അ​ർ​ലേ​ക്ക​ർ സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് വി​സ​മ്മ​തി​ച്ചി​രു​ന്നു.

രാ​ജേ​ന്ദ്ര അ​ർ​ലേ​ക്ക​റു​ടെ ന​ട​പ​ടി​യ്ക്കെ​തി​രെ​യാ​ണ് എം.​കെ. സ്റ്റാ​ലി​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ വി​ജ​യ്‌​ക്ക് പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. എം​എ​ൻ​എം, വി​സി​കെ, സി​പി​ഐ, സി​പി​എം തു​ട​ങ്ങി​യ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും വി​ജ​യ്ക്ക് പി​ന്തു​ണ അ​റി​യി​ച്ച് രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.
‌
വി​ജ​യ്‌​യു​ടെ ടി​വി​കെ 108 സീ​റ്റു​ക​ൾ നേ​ടി​യാ​ണ് ത​മി​ഴ്‌​നാ​ട്ടി​ലെ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക​ക്ഷി​യാ​യ​ത്. എ​ന്നാ​ൽ കേ​വ​ല ഭൂ​രി​പ​ക്ഷ​മാ​യ 118 സീ​റ്റ് ല​ഭി​ച്ചി​ല്ല. കോ​ൺ​ഗ്ര​സി​ന്‍റെ പി​ന്തു​ണ​യോ​ടെ പാ​ർ​ട്ടി ഇ​തു​വ​രെ 113 എം​എ​ൽ​എ​മാ​രെ ല​ഭി​ച്ചു. ഭൂ​രി​പ​ക്ഷ​ത്തി​ന് ഇ​നി​യും അ​ഞ്ച് പേ​ർ കു​റ​വാ​ണ്.

ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന​തി​ന് മു​മ്പ് വി​ജ​യ് ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്ക​ണ​മെ​ന്ന് ഗ​വ​ർ​ണ​ർ ആ​വ​ശ്യ​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു. മു​ഖ്യ​മ​ന്ത്രി​യാ​യ​തി​നു​ശേ​ഷം സം​സ്ഥാ​ന നി​യ​മ​സ​ഭ​യി​ൽ അ​ദ്ദേ​ഹ​ത്തി​ന്റെ ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​മെ​ന്ന് വി​ജ​യ്‌​യും മ​റ്റ് പാ​ർ​ട്ടി​ക​ളും വാ​ദി​ച്ചു.

National

വിജയ്‌യെ തടയാൻ...; ഡിഎംകെ-എഐഎഡിഎംകെ സംഖ്യം..?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ അപ്രതീക്ഷിത നീക്കങ്ങൾ നടക്കുന്നതായി സൂചന. ഡിഎംകെയും എഐഎഡിഎംകെയും തമ്മിൽ രഹസ്യ ചർച്ചകൾ നടക്കുന്നതായാണ് വിവരം.

തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിനായി നടൻ വിജയ്‌യുടെ ടിവികെ സഖ്യകക്ഷികളെ തേടുന്നതിനിടെയാണ് ഡിഎംകെ തങ്ങളുടെ ദീർഘകാല ശത്രുവായ എഐഎഡിഎംകെയുമായി രഹസ്യ ചർച്ചകൾ ആരംഭിച്ചതായാണ് വിവരം.

ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെയും വന്നിട്ടില്ല. എങ്കിലും ഈ പുതിയ സഖ്യ സാധ്യത തമിഴ് രാഷ്ട്രീയത്തെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ്.

അതേസമയം ഡിഎംകെയും എഐഎഡിഎംകെയും കൈകോർത്താൽ പോലും അവർക്ക് ആകെയുള്ള 106 എംഎൽഎമാരുടെ പിന്തുണ കേവല ഭൂരിപക്ഷത്തിന് മതിയാകില്ല എന്നതാണ് മറ്റൊരു വസ്തുത. തെരഞ്ഞെടുപ്പിൽ ഡിഎംകെക്ക് 59 സീറ്റുകളും എഐഎഡിഎംകെയ്ക്ക് 47 സീറ്റുകളുമാണ് ലഭിച്ചത്. തമിഴ്നാട്ടിൽ ഭരിക്കാൻ ആവശ്യമായ ഭൂരിപക്ഷം 118 ആണ്.

National

'കോ​ൺ​ഗ്ര​സ് പി​ന്നി​ൽ നി​ന്ന് കു​ത്തു​ന്ന​വ​ർ'; രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ഡി​എം​കെ

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​ത്തി​ന് ടി​വി​കെ​യ്ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച കോ​ൺ​ഗ്ര​സി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ഡി​എം​കെ. കോ​ൺ​ഗ്ര​സ് പി​ന്നി​ൽ നി​ന്ന് കു​ത്തു​ന്ന​വ​രാ​ണെ​ന്ന് ഡി​എം​കെ കു​റ്റ​പ്പെ​ടു​ത്തി.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സും ഭ​ര​ണ​ക​ക്ഷി​യാ​യ ഡി​എം​കെ​യും ഒ​രു​മി​ച്ചാ​ണ് മ​ത്സ​രി​ച്ച​ത്. ടി​വി​കെ 107 സീ​റ്റു​ക​ൾ നേ​ടി ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യ​തോ​ടെ കോ​ൺ​ഗ്ര​സ് നി​ല​പാ​ട് മാ​റ്റി സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​ത്തി​ന് ടി​വി​കെ​ക്ക് പി​ന്തു​ണ ന​ൽ​കു​ക​യാ​യി​രു​ന്നു.

വി​ജ​യ്ക്ക് പി​ന്തു​ണ ന​ൽ​കി​യ കോ​ൺ​ഗ്ര​സി​നോ​ട് ഡി​എം​കെ ക​ടു​ത്ത അ​തൃ​പ്തി​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഡി​എം​കെ സ​ഖ്യ​ത്തി​ന്‍റെ താ​ത്പ​ര്യ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യാ​ണ് കോ​ൺ​ഗ്ര​സ് നി​ല​പാ​ട് സ്വീ​ക​രി​ച്ച​ത്. കോ​ൺ​ഗ്ര​സി​നും ഡി​എം​കെ​യ്ക്കും ഇ​ട​യി​ലു​ണ്ടാ​യ ഭി​ന്ന​ത ഇ​ന്ത്യാ സം​ഖ്യ​ത്തെ​യും ബാ​ധി​ച്ചേ​ക്കും.

ഇ​ന്ത്യാ മു​ന്ന​ണി​യി​ൽ നി​ന്ന് ഡി​എം​കെ പി​ൻ​മാ​റും എ​ന്ന​ട​ക്ക​മു​ള്ള അ​ഭ്യൂ​ഹ​ങ്ങ​ൾ പ്ര​ച​രി​ക്കു​ന്നു​ണ്ട്. ഡി​എം​കെ​യു​മാ​യി ഒ​രു​മി​ച്ച് മ​ത്സ​രി​ച്ച​ത് കൊ​ണ്ട് മാ​ത്ര​മാ​ണ് കോ​ൺ​ഗ്ര​സി​ന് അ​ഞ്ച് സീ​റ്റു​ക​ളെ​ങ്കി​ലും ല​ഭി​ച്ച​തെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് ഒ​റ്റ​യ്ക്കാ​ണ് മ​ത്സ​രി​ച്ച​തെ​ങ്കി​ൽ ഒ​രു സീ​റ്റ് പോ​ലും നേ​ടാ​ൻ ക​ഴി​യി​ല്ലെ​ന്നും ഡി​എം​കെ പ്ര​തി​നി​ധി ശ​ര​വ​ണ​ൻ അ​ണ്ണാ​ദു​രൈ പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സി​ന്‍റെ കൂ​റു​മാ​റ്റ​ത്തി​ൽ ഡി​എം​കെ നേ​താ​വ് സ്റ്റാ​ലി​ൻ ഇ​തു​വ​രെ​യും പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Kerala

അ​ധി​കാ​രം പോ​യാ​ലും സ്റ്റാ​ലി​നൊ​പ്പം; ഡി​എം​കെ മു​ന്ന​ണി വി​ടി​ല്ലെ​ന്ന് മു​സ്ലിം ലീ​ഗ്

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ധി​കാ​രം ന​ഷ്ട​മാ​യെ​ങ്കി​ലും ഡി​എം​കെ മു​ന്ന​ണി വി​ടി​ല്ലെ​ന്ന് ഇ​ന്ത്യ​ൻ യൂ​ണി​യ​ൻ മു​സ്ലിം ലീ​ഗ്. തെ​ര​ഞ്ഞെ​ടു​പ്പി​ന് പി​ന്നാ​ലെ കോ​ൺ​ഗ്ര​സ് ഡി​എം​കെ വി​ട്ട് വി​ജ​യ്‌യുടെ ടി​വി​കെ ക്യാ​മ്പി​ലെ​ത്തി​യെ​ങ്കി​ലും, സ്റ്റാ​ലി​നു​മാ​യു​ള്ള ബ​ന്ധം തു​ട​രു​മെ​ന്ന് മു​സ്ലിം ലീ​ഗ് ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ഖാ​ദ​ർ മൊ​യ്തീ​ൻ വ്യ​ക്ത​മാ​ക്കി.

"ഇ​ന്ന​ലെ സ്റ്റാ​ലി​നൊ​പ്പ​മാ​യി​രു​ന്നു, ഇ​ന്ന് സ്റ്റാ​ലി​നൊ​പ്പ​മാ​ണ്, നാ​ളെ​യും സ്റ്റാ​ലി​നൊ​പ്പം ത​ന്നെ​യാ​യി​രി​ക്കും" എ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ത​മി​ഴ്‌​നാ​ട് രാ​ഷ്ട്രീ​യ​ത്തി​ൽ നി​ർ​ണാ​യ​ക സ്വാ​ധീ​നം ഉ​റ​പ്പി​ച്ചു​കൊ​ണ്ട് ന​ട​ൻ വി​ജ​യി​യു​ടെ ടി​വി​കെ 100-ല​ധി​കം സീ​റ്റു​ക​ൾ നേ​ടി ക​രു​ത്ത് തെ​ളി​യി​ച്ചി​രു​ന്നു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​നാ​യി കോ​ൺ​ഗ്ര​സ് ടി​വി​കെ​യെ പി​ന്തു​ണ​യ്ക്കു​മെ​ന്ന് അ​റി​യി​ച്ച​തോ​ടെ​യാ​ണ് ഡി​എം​കെ സ​ഖ്യ​ത്തി​ൽ വി​ള്ള​ലു​ണ്ടാ​യ​ത്. പു​തി​യ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ത്തി​ൽ ടി​വി​കെ നേ​തൃ​ത്വം മു​സ്ലിം ലീ​ഗ് നേ​താ​ക്ക​ളാ​യ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യെ​യും പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ളെ​യും ബ​ന്ധ​പ്പെ​ട്ടി​രു​ന്നു.

എ​ന്നാ​ൽ, ത​മി​ഴ്‌​നാ​ട് ഘ​ട​ക​ത്തി​ന് സ്വ​ത​ന്ത്ര​മാ​യി തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്ന നി​ല​പാ​ടാ​ണ് ത​ങ്ങ​ൾ സ്വീ​ക​രി​ച്ച​തെ​ന്ന് ഖാ​ദ​ർ മൊ​യ്തീ​ൻ വ്യ​ക്ത​മാ​ക്കി. മ​ത്സ​രി​ച്ച ര​ണ്ട് സീ​റ്റു​ക​ളി​ലും പാ​പ​നാ​ശം, വാ​ണി​യ​മ്പാ​ടി മി​ക​ച്ച വി​ജ​യം നേ​ടി​യ ലീ​ഗ്, നി​ല​വി​ലെ രാ​ഷ്ട്രീ​യ മാ​റ്റ​ങ്ങ​ൾ​ക്കി​ട​യി​ലും ഡി​എം​കെ സ​ഖ്യ​ത്തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

National

ജ​യ​വും പ​രാ​ജ​യ​വും ഡി​എം​കെ​യ്ക്ക് പു​ത്ത​രി​യ​ല്ല; ആ​ദ്യ പ്ര​തി​ക​ര​ണ​വു​മാ​യി എം.​കെ. സ്റ്റാ​ലി​ൻ

ചെ​ന്നൈ: ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​രി​ട്ട പ​രാ​ജ​യം അം​ഗീ​ക​രി​ക്കു​ന്ന​താ​യി മു​ഖ്യ​മ​ന്ത്രി​യും ഡി​എം​കെ അ​ധ്യ​ക്ഷ​നു​മാ​യ എം.​കെ. സ്റ്റാ​ലി​ൻ. ഡി​എം​കെ ആ​റ് ത​വ​ണ അ​ധി​കാ​ര​ത്തി​ലി​രു​ന്നി​ട്ടു​ണ്ടെ​ന്ന് ഓ​ർ​മി​പ്പി​ച്ച അ​ദ്ദേ​ഹം ജ​യ​വും പ​രാ​ജ​യ​വും ഡി​എം​കെ​യ്ക്ക് പു​ത്ത​രി​യ​ല്ലെ​ന്നും പ​റ​ഞ്ഞു.

ഭ​ര​ണ​ക​ക്ഷി​യാ​യി​രു​ന്ന​പ്പോ​ൾ ജ​ന​ക്ഷേ​മ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കി​യ​തു​പോ​ലെ ശ​ക്ത​മാ​യ പ്ര​തി​പ​ക്ഷ​മാ​യി ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പോ​രാ​ടു​മെ​ന്ന് സ്റ്റാ​ലി​ൻ പ്ര​ഖ്യാ​പി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡി​എം​കെ സ​ഖ്യ​ത്തി​ന് 1,54,82,782 വോ​ട്ടു​ക​ൾ കി​ട്ടി. ടി​വി​കെ​യേ​ക്കാ​ൾ 17.43 ല​ക്ഷം വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് ഡി​എം​കെ​യ്ക്ക് കു​റ​വു​ള്ള​ത്. വോ​ട്ടിം​ഗ് ശ​ത​മാ​ന​ത്തി​ലെ വ്യ​ത്യാ​സം വെ​റും 3.52 ശ​ത​മാ​നം മാ​ത്ര​മാ​ണ്. ഇ​ത് ജ​ന​ങ്ങ​ൾ ഇ​പ്പോ​ഴും ഡി​എം​കെ​യി​ൽ അ​ർ​പ്പി​ക്കു​ന്ന വ​ലി​യ വി​ശ്വാ​സ​ത്തി​ന്‍റെ തെ​ളി​വാ​ണ്.

പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ കൂ​ടെ​യു​ള്ള​പ്പോ​ൾ താ​ൻ എ​ന്തി​നെ പേ​ടി​ക്ക​ണം. ഒ​ന്ന​ര കോ​ടി​യി​ല​ധി​കം വ​രു​ന്ന വോ​ട്ടു​ക​ൾ സം​സ്ഥാ​ന​ത്ത് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​ടെ ക​ഠി​നാ​ധ്വാ​ന​ത്തി​ന്‍റെ ഫ​ല​മാ​ണ്. ജ​യി​ച്ച എ​ല്ലാ ഡി​എം​കെ സ്ഥാ​നാ​ർ​ഥി​ക​ളും ഉ​ട​ൻ ത​ന്നെ മ​ണ്ഡ​ല​ങ്ങ​ളി​ൽ നേ​രി​ട്ടെ​ത്തി വോ​ട്ട​ർ​മാ​രോ​ട് ന​ന്ദി അ​റി​യി​ക്ക​ണം. ജ​നാ​ധി​പ​ത്യ​ത്തി​ൽ ജ​ന​ങ്ങ​ളാ​ണ് പ​ര​മാ​ധി​കാ​രി​ക​ൾ എ​ന്നും അ​ദ്ദേ​ഹം കു​റി​പ്പി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

പെ​രി​യാ​ർ, അ​ണ്ണാ, ക​ലൈ​ഞ്ജ​ർ ക​രു​ണാ​നി​ധി എ​ന്നി​വ​രു​ടെ പാ​ത പി​ന്തു​ട​ർ​ന്ന് ഭാ​ഷ​യ്ക്കും നാ​ടി​നും സം​സ്കാ​ര​ത്തി​നും വേ​ണ്ടി​യു​ള്ള ദ്രാ​വി​ഡ രാ​ഷ്ട്രീ​യ നി​ല​പാ​ട് തു​ട​രു​മെ​ന്നും ജ​ന​ത്തെ പി​ന്നി​ലാ​ക്കാ​തെ വീ​ണ്ടും ജ​യി​ക്കു​മെ​ന്നും പ​റ​ഞ്ഞാ​ണ് അ​ദ്ദേ​ഹം കു​റി​പ്പ് അ​വ​സാ​നി​പ്പി​ച്ച​ത്.

 

National

ഡി​എം​കെ മ​ന്ത്രി​സ​ഭ​യ്ക്ക് ക​ന​ത്ത പ്ര​ഹ​രം; 15 മ​ന്ത്രി​മാ​ർ പ​രാ​ജ​യ​പ്പെ​ട്ടു

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​രു​മ്പോ​ൾ ഭ​ര​ണ​ക​ക്ഷി​യാ​യ ഡി​എം​കെ​യ്ക്ക് ക​ന​ത്ത ആ​ഘാ​ത​മേ​ൽ​പ്പി​ച്ച് മ​ന്ത്രി​സ​ഭ​യി​ലെ പ്ര​മു​ഖ​ർ കൂ​ട്ട​ത്തോ​ടെ പ​രാ​ജ​യ​പ്പെ​ട്ടു. മ​ത്സ​രി​ച്ച 32 മ​ന്ത്രി​മാ​രി​ൽ 15 പേ​ർ​ക്കും ത​ങ്ങ​ളു​ടെ സീ​റ്റു​ക​ൾ നി​ല​നി​ർ​ത്താ​നാ​യി​ല്ല. ത​മി​ഴ​ക വെ​ട്രി ക​ഴ​കം ന​ട​ത്തി​യ വ​ൻ മു​ന്നേ​റ്റ​മാ​ണ് ഡി​എം​കെ മ​ന്ത്രി​മാ​രു​ടെ പ​ത​ന​ത്തി​ന് കാ​ര​ണ​മാ​യ​ത്.

പ​രാ​ജ​യ​പ്പെ​ട്ട പ്ര​മു​ഖ മ​ന്ത്രി​മാ​ർ: 

ദു​രൈ​മു​രു​ക​ൻ (കാ​ട്പാ​ടി): ഡി​എം​കെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും മു​തി​ർ​ന്ന നേ​താ​വു​മാ​യ ദു​രൈ​മു​രു​ക​ൻ ടി​വി​കെ​യു​ടെ ഡോ. ​എം. സു​ധാ​ക​റി​നോ​ട് 7,309 വോ​ട്ടു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ട്ടു.

പി.​ടി.​ആ​ർ. പ​ള​നി​വേ​ൽ ത്യാ​ഗ​രാ​ജ​ൻ (മ​ധു​ര സെ​ൻ​ട്ര​ൽ): ഐ​ടി മ​ന്ത്രി​യാ​യി​രു​ന്ന ഇ​ദ്ദേ​ഹം 19,128 വോ​ട്ടു​ക​ൾ​ക്ക് ടി​വി​കെ സ്ഥാ​നാ​ർ​ത്ഥി​യോ​ട് പ​രാ​ജ​യ​പ്പെ​ട്ടു.

മാ. ​സു​ബ്ര​ഹ്മ​ണ്യ​ൻ (സൈ​ദാ​പ്പേ​ട്ട്): ആ​രോ​ഗ്യ മ​ന്ത്രി​യാ​യി​രു​ന്ന മാ. ​സു​ബ്ര​ഹ്മ​ണ്യ​ൻ 28,514 വോ​ട്ടു​ക​ൾ​ക്കാ​ണ് പ​രാ​ജ​യ​പ്പെ​ട്ട​ത്.

അ​ൻ​ബി​ൽ മ​ഹേ​ഷ് പൊ​യ്യാ​മൊ​ഴി (തി​രു​വെ​റു​മ്പൂ​ർ): വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യാ​യി​രു​ന്ന ഇ​ദ്ദേ​ഹം 8,705 വോ​ട്ടു​ക​ൾ​ക്ക് പ​രാ​ജ​യം രു​ചി​ച്ചു.

എ​സ്.​എം. നാ​സ​ർ (ആ​വ​ഡി): മ​ന്ത്രി​മാ​രി​ൽ ഏ​റ്റ​വും വ​ലി​യ പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങി​യ​ത് ഇ​ദ്ദേ​ഹ​മാ​ണ്. 74,829 വോ​ട്ടു​ക​ൾ​ക്കാ​ണ് ടി​വി​കെ സ്ഥാ​നാ​ർ​ത്ഥി ഇ​ദ്ദേ​ഹ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

ടി.​ആ​ർ.​ബി. രാ​ജ (മ​ന്നാ​ർ​ഗു​ഡി): വ്യ​വ​സാ​യ മ​ന്ത്രി​യാ​യി​രു​ന്ന ഇ​ദ്ദേ​ഹം 1,566 വോ​ട്ടു​ക​ളു​ടെ ചെ​റി​യ ഭൂ​രി​പ​ക്ഷ​ത്തി​ന് എ​എം​എം​കെ സ്ഥാ​നാ​ർ​ത്ഥി​യോ​ട് പ​രാ​ജ​യ​പ്പെ​ട്ടു.

National

യ​ജ​മാ​ന​നെ വീ​ഴ്ത്തി​യ വി​ശ്വ​സ്ത​ൻ; സ്റ്റാ​ലി​നെ​തി​രെ വി.​എ​സ് ബാ​ബു​വി​ന്‍റെ 'മ​ധു​ര​പ്ര​തി​കാ​രം'; കൊ​ള​ത്തൂ​രി​ൽ വീ​ണ​ത് ഡി​എം​കെ​യു​ടെ അതികായൻ

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട് തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഏ​റ്റ​വും വ​ലി​യ 'ബ്ലോ​ക്ക്ബ​സ്റ്റ​ർ' ക്ലൈ​മാ​ക്സ് കൊ​ള​ത്തൂ​ർ മ​ണ്ഡ​ല​ത്തി​ൽ സം​ഭ​വി​ച്ചി​രി​ക്കു​ന്നു. മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​നെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഉ​രു​ക്കു​കോ​ട്ട​യി​ൽ അ​ട്ടി​മ​റി​ച്ച് ത​മി​ഴ​ക വെ​ട്രി ക​ഴ​കം നേ​താ​വ് വി.​എ​സ്. ബാ​ബു ച​രി​ത്ര വി​ജ​യം നേ​ടി. വെ​റും ഒ​രു തോ​ൽ​വി എ​ന്ന​തി​ലു​പ​രി, 15 വ​ർ​ഷം നീ​ണ്ട ഒ​രു രാ​ഷ്ട്രീ​യ പ​ക​വീ​ട്ട​ലി​ന്റെ ക​ഥ കൂ​ടി​യാ​ണ് ഈ ​ഫ​ലം.

8,795 വോ​ട്ടു​ക​ൾ​ക്കാ​ണ് വി.​എ​സ്. ബാ​ബു ത​ന്‍റെ പ​ഴ​യ 'ബോ​സ്' ആ​യി​രു​ന്ന സ്റ്റാ​ലി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. 2011ൽ ​കൊ​ള​ത്തൂ​ർ മ​ണ്ഡ​ലം രൂ​പീ​ക​രി​ക്ക​പ്പെ​ട്ട​പ്പോ​ൾ സ്റ്റാ​ലി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല വി​ശ്വ​സ്ത​നാ​യി​രു​ന്നു വി.​എ​സ്. ബാ​ബു. അ​ന്ന് സ്റ്റാ​ലി​ൻ ജ​യി​ച്ചെ​ങ്കി​ലും ഭൂ​രി​പ​ക്ഷം വെ​റും 2,734 വോ​ട്ടു​ക​ളാ​യി കു​റ​ഞ്ഞു. ഇ​തി​ൽ പ്ര​കോ​പി​ത​രാ​യ ഡി​എം​കെ നേ​തൃ​ത്വം ബാ​ബു​വി​നെ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളി​ൽ നി​ന്ന് നീ​ക്കു​ക​യും പി.​കെ. ശേ​ഖ​ർ ബാ​ബു​വി​നെ പ​ക​ര​ക്കാ​ര​നാ​യി നി​യ​മി​ക്കു​ക​യും ചെ​യ്തു.

അ​ന്ന് പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ന്ത​ള്ള​പ്പെ​ട്ട ബാ​ബു 2016-ൽ ​എ​ഐ​എ​ഡി​എം​കെ​യി​ൽ ചേ​ർ​ന്നു. എ​ന്നാ​ൽ കൃ​ത്യം പ​ത്ത് വ​ർ​ഷ​ത്തി​ന് ശേ​ഷം 2026 ഫെ​ബ്രു​വ​രി​യി​ൽ ടി​വി​കെ​യി​ൽ ചേ​ർ​ന്ന ബാ​ബു​വി​ന് ല​ഭി​ച്ച​ത് സ്റ്റാ​ലി​നെ​തി​രെ നേ​രി​ട്ട് മ​ത്സ​രി​ക്കാ​നു​ള്ള നി​യോ​ഗ​മാ​യി​രു​ന്നു. 2016-ൽ 37,000-​വും 2021-ൽ 70,000-​വും ഭൂ​രി​പ​ക്ഷം നേ​ടി താ​ൻ അ​ജ​യ്യ​നാ​ണെ​ന്ന് ക​രു​തി​യ സ്റ്റാ​ലി​നെ അ​തേ മ​ണ്ണി​ൽ ത​ന്നെ ബാ​ബു മ​ല​ർ​ത്തി​യ​ടി​ച്ചു.

 

National

എം.കെ. സ്റ്റാലിന് തോല്‍വി, ഡിഎംകെയ്ക്കും തകര്‍ച്ച

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഞെട്ടിക്കുന്ന തോല്‍വി. കൊളത്തൂരിലാണ് സ്റ്റാലിന്‍റെ തോല്‍വി. ടിവികെ സ്ഥാനാര്‍ഥി വി.എസ്. ബാബുവിനോടാണ് സ്റ്റാലിന്‍ പരാജയം ഏറ്റുവാങ്ങിയത്.

ശക്തമായ ത്രികോണ മത്സരത്തിനാണ് കൊളത്തൂര്‍ വേദിയായയത്. എഐഎഡിഎംകെയ്ക്കായി പി. ശാന്തന കൃഷ്ണനായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്.

അതേസമയം സ്റ്റാലിനൊപ്പം ഭരണകക്ഷിയായ ഡിഎംകെയും തമിഴ്‌നാട്ടില്‍ തകര്‍ന്നടിഞ്ഞു. 234 സീറ്റുകള്‍ ഉള്ള തമിഴ്‌നാട്ടില്‍ 108 സീറ്റുകള്‍ വിജയുടെ ടിവികെ ലീഡ് ചെയ്യുകയാണ്. 65 സീറ്റുകള്‍ എഐഎഡിഎംകെ നേടിയപ്പോള്‍ 61 സീറ്റുകള്‍ മാത്രമാണ് സ്റ്റാലിനു നേടാനായത്.

National

ത​ക​ര്‍​ന്ന​ടി​ഞ്ഞ് ഡി​എം​കെ; സ്റ്റാ​ലി​ന്‍ ബ​ഹു​ദൂ​രം പി​ന്നി​ല്‍

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ല്‍ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് കൂ​പ്പു​കു​ത്തി ഭ​ര​ണ​ക​ക്ഷി​യാ​യ ഡി​എം​കെ. കൊ​ള​ത്തൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി എം.​കെ.​സ്റ്റാ​ലി​ന്‍ എ​തി​ര്‍​സ്ഥാ​നാ​ര്‍​ഥി​യോ​ട് ബ​ഹു​ദൂ​രം പി​ന്നി​ലാ​ണ്. ടി​വി​കെ സ്ഥാ​നാ​ര്‍​ഥി വി.​എ​സ്.​ബാ​ബു സ്റ്റാ​ലി​നേ​ക്കാ​ള്‍ 8000 ഓ​ളം വോ​ട്ടു​ക​ള്‍​ക്കാ​ണ് ലീ​ഡ് ചെ​യ്യു​ന്ന​ത്.

2021ല്‍, ​എ​ഐ​എ​ഡി​എം​കെ​യു​ടെ ആ​ദി രാ​ജാ​റാ​മി​നെ​തി​രെ 70,384 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് സ്റ്റാ​ലി​ന്‍ ഇ​വി​ടെ വി​ജ​യി​ച്ച​ത്. ചെ​ന്നൈ ചെ​പ്പോ​ക്ക്- തി​രു​വ​ല്ലി​ക്കേ​നി മ​ണ്ഡ​ല​ത്തി​ല്‍ സ്റ്റാ​ലി​ന്‍റെ മ​ക​നും ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​മാ​യ ഉ​ദ​യ​നി​ധി സ്റ്റാ​ലി​നും ആ​ദ്യ ഘ​ട്ട​ത്തി​ല്‍ പി​ന്നി​ലാ​യി​രു​ന്നു. നി​ല​വി​ല്‍ ടി​വി​കെ സ്ഥാ​നാ​ര്‍​ഥി സെ​ല്‍​വം ഡി​യേ​ക്കാ​ള്‍ 3000 ഓ​ളം വോ​ട്ടു​ക​ള്‍​ക്ക് ഉ​ദ​യ​നി​ധി സ്റ്റാ​ലി​ന്‍ മു​ന്നി​ലാ​ണ്.

അ​തേ​സ​മ​യം 234 മ​ണ്ഡ​ല​ങ്ങ​ളു​ള്ള ത​മി​ഴ്‌​നാ​ട്ടി​ല്‍ ഭ​ര​ണം പി​ടി​ക്കാ​ന്‍ 118 സീ​റ്റു​ക​ളാ​ണ് വേ​ണ്ട​ത്.
മ​റ്റ് പാ​ര്‍​ട്ടി​ക​ളെ ബ​ഹു​ദൂ​രം പി​ന്നി​ലാ​ക്കി​കൊ​ണ്ട് 105 സീ​റ്റു​ക​ളി​ല്‍ വി​ജ​യ്‌​യു​ടെ പാ​ർ​ട്ടി​യാ​യ ടി​വി​കെ ലീ​ഡ് ചെ​യ്യു​ന്നു​ണ്ട്. എ​ഡി​എം​കെ 64, ഡി​എം​കെ 44 കോ​ണ്‍​ഗ്ര​സ് 3, ബി​ജെ​പി 3 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റ് പാ​ര്‍​ട്ടി​ക​ളു​ടെ ലീ​ഡ് നി​ല.

National

ത​മി​ഴ​ക​ത്ത് ദ​ള​പ​തി ത​രം​ഗം; സെ​ഞ്ചു​റി​യ​ടി​ക്കാ​ൻ ടി​വി​കെ; ത​ക​ർ​ന്ന​ടി​ഞ്ഞ് ഡി​എം​കെ

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​രു​മ്പോ​ള്‍ ന​ട​ന്‍ വി​ജ​യ്‌​യു​ടെ പാ​ര്‍​ട്ടി​യാ​യ ത​മി​ഴ​ക വെ​ട്രി ക​ഴ​ക​ത്തി​ന് (ടി​വി​കെ) വ​ന്‍ മു​ന്നേ​റ്റം. മ​റ്റ് പാ​ര്‍​ട്ടി​ക​ളെ ബ​ഹു​ദൂ​രം പി​ന്നി​ലാ​ക്കി​കൊ​ണ്ട് 100 സീ​റ്റു​ക​ളി​ല്‍ ടി​വി​കെ ലീ​ഡ് ചെ​യ്യു​ന്നു​ണ്ട്.

നി​ല​വി​ലെ പ്ര​തി​പ​ക്ഷ​മാ​യ എ​ഐ​എ​ഡി​എം​കെ​യ്ക്ക് 71 സീ​റ്റു​ക​ളി​ല്‍ ലീ​ഡു​ണ്ട്. ഭ​ര​ണ​ക​ക്ഷി​യാ​യ ഡി​എം​കെ  52 സീ​റ്റി​ല്‍ ലീ​ഡു​മാ​യി മൂ​ന്നാം സ്ഥാ​ന​ത്താ​ണ്. കൊ​ള​ത്തൂ​രി​ൽ മു​ഖ്യ​മ​ന്ത്രി എം.​കെ.​സ്റ്റാ​ലി​ലും ചെ​ന്നൈ ചെ​പ്പോ​ക്ക്- തി​രു​വ​ല്ലി​ക്കേ​നി​യി​ൽ ഉ​പ​മു​ഖ്യ​മ​ന്ത്രി ഉ​ദ​യ​നി​ധി സ്റ്റാ​ലി​നും പി​ന്നി​ലാ​ണ്.

ഇ​തോ​ടെ എം​ജി​ആ​ര്‍, ജ​യ​ല​ളി​ത എ​ന്നി​വ​രെ​പ്പോ​ലെ സി​നി​മാ​രം​ഗ​ത്തു​നി​ന്ന് രാ​ഷ്ട്രീ​യ​ത്തി​ലെ​ത്തി വി​ജ​യി​ച്ച​വ​രു​ടെ ച​രി​ത്രം വി​ജ​യ്‌യും പി​ന്തു​ട​രും. യു​വാ​ക്ക​ള്‍​ക്കും സ്ത്രീ​ക​ള്‍​ക്കും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്കും മു​ന്‍​ഗ​ണ​ന ന​ല്‍​കു​ന്ന വാ​ഗ്ദാ​ന​ങ്ങ​ളാ​ണ് വി​ജ​യ് മു​ന്നോ​ട്ടു​വ​ച്ചി​രു​ന്ന​ത്. വ്യ​ക്തി​പ​ര​മാ​യ വി​വാ​ദ​ങ്ങ​ളും റാ​ലി​ക​ളി​ലു​ണ്ടാ​യ അ​പ​ക​ട​ങ്ങ​ളും വെ​ല്ലു​വി​ളി​ക​ള്‍ ഉ​യ​ര്‍​ത്തി​യെ​ങ്കി​ലും അ​തൊ​ന്നും വി​ജ​യ്ക്ക് പ്ര​തി​സ​ന്ധി​യാ​യി​ല്ലെ​ന്ന് ത​ന്നെ​യാ​ണ് ഫ​ലം വ്യ​ക്ത​മാ​ക്കു​ന്ന​ത്. 

National

പ​ശ്ചി​മ​ബം​ഗാ​ളി​ലും ത​മി​ഴ്നാ​ട്ടി​ലും റെ​ക്കോ​ർ​ഡ് പോ​ളിം​ഗ്; ക​ണ​ക്കു​കൂ​ട്ട​ലു​ക​ളു​മാ​യി മു​ന്ന​ണി​ക​ൾ

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ളി​ലെ ഒ​ന്നാം​ഘ​ട്ട നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​ർ​വ​കാ​ല റെ​ക്കോ​ർ​ഡ്. ഇ​തു​വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ അ​നു​സ​രി​ച്ച്  92.03 ശ​ത​മാ​ന​മാ​ണ് പോ​ളിം​ഗ്. വ​ട​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​പ്പ​ടെ 16 ജി​ല്ല​ക​ളി​ലാ​യി 152 മ​ണ്ഡ​ല​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളാ​ണ് പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തി​യ​ത്.

ഏ​പ്രി​ൽ 29ന് ​ആ​ണ് പ​ശ്ചി​മ​ബം​ഗാ​ളി​ൽ ര​ണ്ടാം​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ്.  142 മ​ണ്ഡ​ല​ങ്ങ​ളാ​ണ് ര​ണ്ടാം​ഘ​ട്ട​ത്തി​ൽ ജ​ന​വി​ധി തേ​ടു​ക. 2021 ൽ ​സം​സ്ഥാ​ന​ത്ത് 82.64 ശ​ത​മാ​ന​മാ​യി​രു​ന്നു ആ​കെ പോ​ളിം​ഗ്. പോ​ളിം​ഗ് സ​മ​യം ക​ഴി​ഞ്ഞെ​ങ്കി​ലും ആ​റ് മ​ണി​ക്കു​ള്ളി​ൽ ബൂ​ത്തി​ലെ​ത്തി​യ​വ​ർ​ക്ക് സ്ലി​പ്പ് ന​ൽ​കി വോ​ട്ട് ചെ​യ്യാ​ൻ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു.

അ​ന്തി​മ ക​ണ​ക്കു​ക​ൾ പു​റ​ത്തു​വ​രു​മ്പോ​ൾ വോ​ട്ടെ​ടു​പ്പ് ക​ണ​ക്കു​ക​ളി​ൽ വ്യ​ത്യാ​സം ഉ​ണ്ടാ​കും. അ​തേ​സ​മ​യം ഇ​ത്ത​വ​ണ​ത്തെ അ​മ്പ​ര​പ്പി​ക്കു​ന്ന പോ​ളിം​ഗ് ശ​ത​മാ​ന​ത്തി​ൽ അ​വ​കാ​ശ​വാ​ദ​ങ്ങ​ളു​മാ​യി മു​ന്ന​ണി​ക​ൾ രം​ഗ​ത്തെ​ത്തി​ക്ക​ഴി​ഞ്ഞു. ‌‌‌

അ​തേ​സ​മ​യം ത​മി​ഴ്നാ​ട്ടി​ലും റെ​ക്കോ​ർ​ഡ് പോ​ളിം​ഗ് ആ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഒ​ടു​വി​ൽ ന​ൽ​കു​ന്ന വി​വ​രം അ​നു​സ​രി​ച്ച് 85.03 ആ​ണ് പോ​ളിം​ഗ് ശ​ത​മാ​നം. 85.76 സ്ത്രീ​ക​ളാ​ണ് ത​മി​ഴ്നാ​ട്ടി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ത​മി​ഴ്നാ​ടി​ന്‍റെ രാ​ഷ്ട്രീ​യ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് 80 ശ​ത​മാ​നം പോ​ളിം​ഗ് ക​ട​ക്കു​ന്ന​ത്. 2021ൽ ​ഉ​ണ്ടാ​യി​രു​ന്ന​തി​നേ​ക്കാ​ൾ11 ശ​ത​മാ​ന​ത്തോ​ളം വ​ർ​ധ​ന​യാ​ണ് പോ​ളിം​ഗി​ൽ. 

 

 

 

 

Latest News

Corehub Up