x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ജ​യ്‌​യെ വി​മ​ർ​ശി​ച്ച് പ്ര​സം​ഗം; ഡി​എം​കെ എം​എ​ൽ​എ അ​റ​സ്റ്റി​ൽ

വെബ് ഡെസ്‌ക്
Published: July 20, 2026 01:22 PM IST | Updated: July 20, 2026 01:22 PM IST

ഡി​എം​കെ എം​എ​ൽ​എ മാ​ർ​ക്ക​ണ്ഡേ​യ​ൻ

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി വി​ജ​യ്‌​ക്കെ​തി​രെ ന​ട​ത്തി​യ വി​വാ​ദ പ്ര​സം​ഗ​ത്തി​ൽ ഡി​എം​കെ എം​എ​ൽ​എ മാ​ർ​ക്ക​ണ്ഡേ​യ​ൻ അ​റ​സ്റ്റി​ൽ. വി​ളാ​ത്തു​കു​ളം മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള എം​എ​ൽ​എ മാ​ർ​ക്ക​ണ്ഡേ​യ​നെ ഇ​ന്ന് പു​ല​ർ​ച്ചെ വീ​ട്ടി​ലെ​ത്തി​യാ​ണ് ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്ത​ത്.

‌കോ​വി​ൽ​പെ​ട്ടി​യി​ൽ ര​ണ്ട് ദി​വ​സം മു​ൻ​പ് ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ലാ​ണ് ന​ട​പ​ടി. യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ന്ന​തി​നി​ടെ മാ​ർ​ക്ക​ണ്ഡേ​യ​ൻ രൂ​ക്ഷ​ഭാ​ഷ​യി​ൽ വി​ജ​യ്‌​യെ വി​മ​ർ​ശി​ച്ചി​രു​ന്നു. ഇ​ന്ത്യ​യു​ടെ ച​രി​ത്ര​ത്തി​ൽ ത​ന്നെ ഇ​ത്ര​യും മോ​ശ​ക്കാ​ര​നാ​യ ഒ​രു മു​ഖ്യ​മ​ന്ത്രി ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് മാ​ർ​ക്ക​ണ്ഡേ​യ​ൻ പ​റ​ഞ്ഞു.

ക​രൂ​രി​ലെ ആ​ൾ​ക്കൂ​ട്ട ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ജ​യ്ക്കെ​തി​രെ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ്ര​സ്താ​വ​ന​ക​ളും മാ​ർ​ക്ക​ണ്ഡേ​യ​ൻ ന​ട​ത്തി. ഇ​തി​നെ​തി​രെ തൂ​ത്തു​ക്കു​ടി ടി​വി​കെ നോ​ർ​ത്ത് ജി​ല്ലാ സെ​ക്ര​ട്ട​റി ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ തൂ​ത്തു​ക്കു​ടി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines DMK MLA Arrest

Recent News

Corehub Up