Kerala
തിരുവനന്തപുരം: ഇസ്രയേലില്‍ ജോലി വാഗ്ദാനം ചെയ്ത് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ രണ്ട് തമിഴ്നാട് സ്വദേശികൾ പിടിയിൽ. തഞ്ചാവൂര്‍ പേരാവുറാണി സ്വദേശികളായ മുഹമ്മദ് അബ്ബാസ് (49), ആരോഗ്യ സ്റ്റീഫന്‍ (38) എന്നിവരാണ് പിടിയിലായത്. അടിമലത്തുറ സ്വദേശിയായ ജോസിന്റെ പക്കല്‍നിന്ന് കഴിഞ്ഞ മാര്‍ച്ചിലാണ് പ്രതികള്‍ പണം വാങ്ങിയത്.
മധുര, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. ഇസ്രായേലിലെ പ്രമുഖ കമ്പനിയില്‍ വെല്‍ഡിംഗ് ജോലി തരപ്പെടുത്തികൊടുക്കാമെന്നായിരുന്നു വാഗ്ദാനം. വിസയടക്കമുളള നടപടികള്‍ പൂര്‍ത്തിയാക്കി ഓഗസ്റ്റ് മാസം പകുതിയോടെ ടിക്കറ്റ് നല്‍കുമെന്നും പ്രതികള്‍ ജോസിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് ഓഗസ്റ്റ് 15നുശേഷം ഇരുവരെയും ഫോണില്‍ വിളിച്ചുവെങ്കിലും സ്വിച്ച് ഓഫായിരുന്നു.
തുടര്‍ന്ന് പരാതിക്കാരാനായ ജോസും സുഹൃത്തുക്കളും പ്രതികളുടെ നാട്ടിലെത്തി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് വിഴിഞ്ഞം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതികള്‍ക്കെതിരെ കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷനിലും പരാതികളുണ്ട്. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
National
ചാംഗ്ലാംഗ്: അരുണാചൽ പ്രദേശിലെ ചാംഗ്ലാംഗ് ജില്ലയിൽ ലഹരിമരുന്ന് കടത്തിനെതിരെ സുരക്ഷാ സേന നടത്തുന്ന വ്യാപക പരിശോധനയ്ക്കിടെ രണ്ട് സ്ത്രീകളടക്കം അഞ്ച് മ്യാൻമർ പൗരന്മാരെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച പിടിയിലായ ഇവരെ തുടർനടപടികൾക്കായി പൊലിസിന് കൈമാറി.
നൊക്വാംഗ് തൈഖെ (35), വെൻചക് തൈഖെ (21), ചക്സാങ് തൈഖെ (16), വെന്നാവ് തുച്ചി (12), ഡൻജിയോൺ കാചിക് (15) എന്നിവരാണ് പിടിയിലായത്. മ്യാൻമറുമായി അതിർത്തി പങ്കിടുന്ന ചാംഗ്ലാംഗ് പ്രദേശം അടുത്തകാലത്തായി അനധികൃത ലഹരിമരുന്ന് കടത്തിന്റെ പ്രധാന പാതയായി മാറിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു.
അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന മയക്കുമരുന്ന് മാഫിയയുടെ പ്രവർത്തനങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് സുരക്ഷാ സേന പരിശോധന കർശനമാക്കിയത്. അടുത്തിടെ അസം റൈഫിൾസും അരുണാചൽ പൊലിസും ചേർന്ന് നാംപോംഗ് മേഖലയിൽ വെച്ച് രണ്ട് മ്യാൻമർ പൗരന്മാരെ പിടികൂടിയിരുന്നു.
അന്താരാഷ്ട്ര വിപണിയിൽ 26 ലക്ഷം രൂപ വിലമതിക്കുന്ന 130 ഗ്രാം ബ്രൗൺ ഷുഗറാണ് അന്ന് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. അതിർത്തി കടന്നുള്ള ലഹരിക്കടത്ത് തടയാൻ മേഖലയിൽ സുരക്ഷാ പരിശോധന ശക്തമാക്കിയിട്ടുണ്ട്.
National
ഇറ്റാനഗർ: മാരകലഹരിവസ്തുക്കളുമായി അഞ്ച് മ്യാൻമർ സ്വദേശികളെ സുരക്ഷാസേന അറസ്റ്റ് ചെയ്തു. അരുണാചൽപ്രദേശിലെ ചാംഗ്ലാംഗ്ജില്ലയിൽ സുരക്ഷാസേന നടത്തിയ പരിശോധനയിലാണ് രണ്ട് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേർ പിടിയിലായത്. ഇതിൽ മൂന്നുപേർ പ്രായപൂർത്തിയാകാത്തവരാണ്.
നോക്വാംഗ് തൈഖെ (35), വെൻചക് തൈഖെ (21), മൂന്ന് പ്രായപൂർത്തിയാകാത്തവരുമാണ് പിടിയിലായത്. അറസ്റ്റിലായവരെ തുടർനടപടികൾക്കായി പൊലിസിന് കൈമാറി. മ്യാൻമറുമായി അതിർത്തി പങ്കിടുന്ന ചാംഗ്ലാംഗ് ജില്ലയിൽ വ്യാപകമായി ലഹരിമരുന്ന് കടത്തുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാസേനപരിശോധന ശക്തമാക്കിയത്.
അടുത്തിടെ നാംപോംഗ് പൊലിസ് സ്റ്റേഷൻ പരിധിയിലെ നോംഗ്കെ ഗ്രാമത്തിന് സമീപം 21 അസം റൈഫിൾസും അരുണാചൽപ്രദേശ് പൊലിസും നടത്തിയ സംയുക്ത പരിശോധനയിൽ രണ്ട് മ്യാൻമർ സ്വദേശികളെയും പിടികൂടിയിരുന്നു. ഇവരിൽ നിന്ന് ബ്രൗൺ ഷുഗറെന്ന് സംശയിക്കുന്ന 130.09 ഗ്രാം ലഹരിവസ്തു പിടിച്ചെടുത്തു. അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 26 ലക്ഷം രൂപയാണ് കണക്കാക്കുന്നത്.
Kerala
ഇടുക്കി: പുല്ലുപാറയിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനൊടുവിൽ ബന്ധുവിനെ കുത്തിക്കൊലപ്പെടുത്തിയ പ്രതി പിടിയിൽ. ഇളംകാട് സ്വദേശി ബിനു ആണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് പ്രതി തങ്കച്ചൻ പിടിയിലായിട്ടുണ്ട്.
ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. തങ്കച്ചനും ബിനുവും അടുത്തബന്ധുക്കളും സുഹൃത്തുക്കളുമാണ്. ശനിയാഴ്ച ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. പിന്നാലെ തങ്കച്ചൻ ബിനുവിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
കൃത്യത്തിന് ശേഷം പ്രതി അഗ്നിശമന സേനയെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. ബിനുവിന് അപകടം സംഭവിച്ചതാണെന്നായിരുന്നു തങ്കച്ചൻ അഗ്നിശമന സേനയെ അറിയിച്ചത്. എന്നാൽ തങ്കച്ചന്റെ മൊഴിയിൽ സംശയം തോന്നിയ അഗ്നിശമന സേന ഉദ്യോഗസ്ഥർ വിവരം പെരുവന്താനം പൊലിസിൽ അറിയിക്കുകയായിരുന്നു.
Kerala
തൃശൂര്‍: വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണെന്ന കാര്യം മറച്ചുവച്ച് യുവതിക്ക് വിവാഹവാഗ്ദാനം നല്കി പണവും ആഭരണങ്ങളും തട്ടിയെടുക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. ഡേവിഡ് എന്നറിയപ്പെടുന്ന പത്തനംതിട്ടക്കാരനായ ബിനു (48) ആണ് അറസ്റ്റിലായത്.
രണ്ട് വർഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ മാള പൊലിസാണ് അറസ്റ്റ് ചെയ്തത്. മാള പോലീസ് സബ് ഇന്‍സ്പെക്ടര്‍ വിശാഖിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ചെങ്ങന്നൂരില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മാള പൊലിസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലിസ് ഓഫിസർ ഉണ്ണികൃഷ്ണന്, സിവില്‍ പൊലിസ് ഓഫിസർമാരായ രഞ്ജിത്ത്, രാം ഗോപാല്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
Kerala
തിരുവനന്തപുരം: കൊലപാതക കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പിടിയിൽ. കല്ലിയൂർ ഊക്കോട് ചാനൽക്കര ബിന്ദു ഭവനിൽ ‘ബൾബ് കണ്ണൻ’ പ്രദീപ് എന്ന പ്രദീപിനെയാണ് പനയറക്കുന്നിലെ ബന്ധുവീട്ടിൽ നിന്ന് പൊലിസ് പിടികൂടിയത്.
നേമം പൊലിസാണ് പ്രദീപിനെ പിടികൂടിയത്. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി മൂന്നാറിൽ മേസ്തിരിപ്പണിക്കിടെ മതിലിടിഞ്ഞുവീണ് ഇടതുകാലിന് പൊട്ടലേറ്റതിനെ തുടർന്ന് ചികിത്സയ്ക്കായി ബന്ധുവീട്ടിലെത്തിയതായിരുന്നു. ഈ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലിസ് ഇയാളെ പിടികൂടിയത്.
കൊലപാതക കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് പ്രദീപ് ഒളിവിൽ പോയത്. 2022 മുതൽ ഇയാളെ കണ്ടെത്തുന്നതിനായി പൊലിസ് അന്വേഷണം നടത്തിവരികയായിരുന്നു.ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകൾ വേറെയും ഉണ്ടെന്ന് പൊലിസ് പറയുന്നു.
Kerala
തിരുവനന്തപുരം: അച്ഛനെ തലക്കടിച്ചു കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. വെസ്റ്റ് ബംഗാൾ സ്വദേശി പ്രശത്ത് ജിത്ത് ദാസ് (27) ആണ് അറസ്റ്റിലായത്.
ഓഗസ്റ്റ് 31ന് വെസ്റ്റ് ബംഗാളിലെ അലിപ് ദോർ ജില്ലയിലാണ് കൊലപാതകം നടന്നത്. പിതാവ് സഞ്ജയ് ദാസിനെ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷമാണ് പ്രതി കേരളത്തിലെത്തിയതെന്ന് ശ്രീകാര്യം പൊലിസ് പറഞ്ഞു.
സഞ്ജയ് ദാസും ഭാര്യ ഉഷാറാണിയും തമ്മിലുള്ള വാക്കേറ്റത്തിനിടെയാണ് സംഭവം. സ്ഥലത്തെത്തിയ പ്രശത്ത് ജിത്ത് ദാസ് അടിച്ചു. മകന്റെ അടിയേറ്റ് നിലത്തുവീണ സഞ്ജയ് ദാസ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഫലാക്കാട്ട പൊലിസ് ഉഷാറാണിയെ കസ്റ്റഡിയിലെടുത്തു.
എന്നാൽ മകൻ നേരത്തെ ജോലി ചെയ്ത ശ്രീകാര്യത്തേക്ക് തിരിച്ചെത്തി. പ്രതി കേരളത്തിലേക്ക് എത്തിയ വിവരം ഫലാക്കാട്ട പൊലിസ് ശ്രീകാര്യം പൊലീസിനെ അറിയിച്ചിരുന്നു. പ്രതിയുടെ ചിത്രവും വീഡിയോയും സഹിതം ലഭിച്ചു.
ഇയാളെ അന്വേഷിച്ച് പൊലിസ് താമസസ്ഥലത്ത് എത്തിയെങ്കിലും വിവരം അറിഞ്ഞ് ഇയാൾ മുങ്ങി. തിരുവനന്തപുരത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പൊലിസിന്റെ വലയിലായത്.
Kerala
തൃശൂർ: തൃശൂർ കയ്പമംഗലത്ത് എട്ട് വിദ്യാർഥികളുടെ മരണത്തിന് കാരണമായ അപകടത്തിൽ ലോറി ഡ്രൈവർ പിടിയിൽ. മഹാരാഷ്ട്രയിലെ പൂന സ്വദേശി ദുക്കാറാം കാംബ്ലെയാണ് പിടിയിലായത്. കയ്പമംഗലം മൂന്നുപീടികയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇയാളെ നാട്ടുകാരാണ് പിടികൂടി പൊലിസിൽ ഏൽപിച്ചത്.
കസ്റ്റഡിയിലെടുത്ത പ്രതിയെ പൊലിസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ലോറി ദേശീയപാതയിൽ അനധികൃതമായി പാർക്ക് ചെയ്തതാണ് എട്ട് വിദ്യാർഥികളുടെ മരണത്തിന് കാരണമായ അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
വിദ്യാർഥികളുടെ കാറിന്റെ അമിത വേഗതയും വഴിയിൽ മതിയായ സൂചനാബോർഡുകൾ ഇല്ലാതിരുന്നതും അപകടത്തിന് കാരണമായെന്നാണ് വിലയിരുത്തൽ.
Kerala
തൃശൂർ: 20 ഗ്രാം എംഡിഎംഎയുമായി നിരവധി ക്രമിനൽ കേസുകളിൽ പ്രതികളായ രണ്ടുയുവാക്കളെ പൊലിസ് അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട കാട്ടൂരിൽ നടന്ന സംഭവത്തിൽ എടതിരിഞ്ഞി വടക്കുമുറി സ്വദേശി മിഥുൻ, പോത്താനി സ്വദേശി അനന്തകൃഷ്ണൻ എന്നിവരാണ് അറസ്റ്റിലായത്.
മിഥുന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്. ലഹരിമരുന്ന് തൂക്കുന്നതിനുള്ള ഇലക്ട്രോണിക് ത്രാസ്, ചില്ലറ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 56 സിപ് ലോക്ക് കവറുകൾ, ലഹരിമരുന്ന് വിൽപ്പനയിലൂടെ ലഭിച്ചെന്നു കരുതുന്ന 1,36,700 രൂപയും പൊലിസ് പിടിച്ചെടുത്തു.
ഇരുവരും വിവിധ ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പൊലിസ് അറിയിച്ചു. കാട്ടൂർ സ്റ്റേഷൻ പരിധിയിൽ ഒരു കിലോ കഞ്ചാവുമായി പിടിയിലായ കേസിലും പൊതുസ്ഥലത്ത് ലഹരി ഉപയോഗിച്ച കേസിലും മിഥുൻ പ്രതിയാണ്. കാട്ടൂർ, ഇരിങ്ങാലക്കുട സ്റ്റേഷൻ പരിധികളിലായി മോഷണം, സ്ഫോടകവസ്തു നിയമം, അടിപിടി, ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്യൽ തുടങ്ങിയ ആറ് കേസുകളിൽ അനന്തകൃഷ്ണനും പ്രതിയാണെന്ന് പൊലിസ് പറഞ്ഞു.
Kerala
കൊച്ചി: കാറില്‍ കടത്തുകയായിരുന്ന 12 കിലോ കഞ്ചാവുമായി രണ്ടു യുവാക്കള്‍ അങ്കമാലിയില്‍ പിടിയില്‍. ആലപ്പുഴ പറവൂര്‍ സ്വദേശികളായ പ്രവീണ്‍ ദാസ്, ചാള്‍സ് ഡെന്നിസ് എന്നിവരെയാണ് ഡാന്‍സഫ് ടീമും അങ്കമാലി പൊലിസും ചേര്‍ന്ന് പിടികൂടിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ അങ്കമാലി അങ്ങാടി കടവ് സിഗ്നല്‍ ജംഗ്ഷന് സമീപം വച്ച് ഇവര്‍ സഞ്ചരിച്ച കാര്‍ തടഞ്ഞു നിര്‍ത്തി നടത്തിയ പരിശോധനയിലാണ് രണ്ട് ബാഗുകളിലായി സൂക്ഷിച്ച കഞ്ചാവ് പിടികൂടിയത്. കറുകുറ്റി വരെ മറ്റൊരു വാഹനത്തില്‍ എത്തിച്ച കഞ്ചാവ് അവിടെ നിന്നാണ് ഇവര്‍ കാറില്‍ ആലപ്പുഴ ഭാഗത്തേക്ക് കൊണ്ടു വന്നിരുന്നത്.
Kerala
ചെന്നൈ: തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിൽ കുടിവെള്ള വിതരണം തടസപ്പെട്ടതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ പഞ്ചായത്ത് പ്രസിഡന്റിനെ ഇഷ്ടിക കൊണ്ട് അടിച്ചുകൊന്നു. കന്നനല്ലൂർ പഞ്ചായത്ത് പ്രസിഡന്റായ മഹാരാജൻ ആണ് കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്തു. പ്രദേശത്ത് കഴിഞ്ഞ ഒരു ആഴ്ചയായി കുടിവെള്ള വിതരണം ക്രമമായി നടക്കാത്തതിൽ പ്രതി പ്രകോപിതനായിരുന്നു.
കുടിവെള്ള പ്രശ്നത്തിൽ പ്രതിഷേധിച്ച ആളുകളുമായി പഞ്ചായത്ത് പ്രസിഡന്റായ മഹാരാജൻ ചർച്ച നടത്തുന്നതിനിടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും, തുടർന്ന് പ്രതി മഹാരാജനെ ഇഷ്ടിക കൊണ്ട് ആക്രമിക്കുകയുമായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മഹാരാജൻ പിന്നീട് മരണത്തിന് കീഴടങ്ങി.സംഭവത്തിൽ പൊലിസ് കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
National
ബംഗളുരു: കടം വാങ്ങിയ പണം തിരികെ നൽകിയില്ലെന്ന് ആരോപിച്ച് യുവതിയെ മർദിച്ച് നഗ്നയാക്കി ദൃശ്യങ്ങൾ പകർത്തിയെന്ന് പരാതി. യുവതിയുടെ അമ്മയുടെ പരാതിയിൽ കേസെടുത്ത പൊലിസ് ദന്പതിമാരടക്കം മുന്ന് പേരെ അറസ്റ്റ് ചെയ്തു. രേഷ്മ ബാനു, നസാത്ത്, രേഷ്മയുടെ ഭർത്താവ് സുഹൈൽ എന്നിവരാണ് അറസ്റ്റിലായത്.
ബംഗളുരുവിലെ ചന്ദ്ര ലേഔട്ടിലാണ് സംഭവം. പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് സംഘം ഭീഷണിപ്പെടുത്തി.
രണ്ട് വർഷം മുമ്പ് പരാതിക്കാരി നസാത്ത് ബീഗം എന്ന വ്യക്തിയിൽ നിന്ന് 50,000 രൂപയും രേഷ്മ ബാനുവിൽനിന്ന് ഒരു ലക്ഷം രൂപയും പലിശയ്ക്ക് കടം വാങ്ങിയിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് കാരണം കഴിഞ്ഞ കുറച്ച് ആഴ്ചകളായി തവണകളായി അടയ്ക്കാൻ കഴിഞ്ഞില്ലെന്ന് അവർ പറഞ്ഞു. തവണ മുടങ്ങിയതോടെ രേഷ്മ നിരന്തരം ശല്യപ്പെടുത്തിയിരുന്നെന്നും യുവതി പറഞ്ഞു.
തുടർന്ന് ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തിയ ശേഷം യുവതിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിക്കുകയും നഗ്നയാക്കി വീഡിയോ ചിത്രീകരിച്ച ശേഷം പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയുമായിരുന്നു. വാഷ്റൂമിൽ പോകാൻ അനുവാദം കിട്ടിയപ്പോൾ യുവതി വിവരം പൊലിസിനെ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി ഇവരെ മോചിപ്പിക്കുകയായിരുന്നു.
National
ഹൈദരാബാദ്: കമിതാക്കളെ കഞ്ചാവുമായി പിടികൂടി. തെലങ്കാനയിലെ പെദ്ദപ്പള്ളി ജില്ലയിലെ മിത്ര ചൈതന്യ (21), ഹേമലത (20) എന്നിവരെയാണ് കഞ്ചാവ് കടത്തിയതിനു തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തത്. 12 കിലോ കഞ്ചാവാണ് ഇവരിൽനിന്ന് പിടികൂടിയത്.
ഹേമലതയുടെ പിറന്നാളിനു ഐഫോൺ വാങ്ങാനാണ് കഞ്ചാവ് കടത്തിനു ഇറങ്ങിയതെന്ന് മിത്ര ചൈതന്യ മൊഴി നൽകി. ഒഡീഷയിൽനിന്നും കഞ്ചാവു വാങ്ങിവരുന്ന വഴി ഖമ്മം ജില്ലയിൽ വച്ചാണ് ഇവർ പിടിയിലായത്.
കിലോയ്ക്ക് 16000 രൂപയ്ക്കാണ് ചൈതന്യ ഒഡീഷയിൽനിന്നും കഞ്ചാവ് വാങ്ങിയത്. തുടർന്ന് ബൈക്കിൽ കാമുകിയുമായി ഹൈദരാബാദിലേക്ക് യാത്ര ചെയ്യുവേ റോഡിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ലഹരിക്കടത്ത് കണ്ടെത്തിയത്. പൊലീസിനെ കണ്ട് യുവാവ് ബൈക്കിന്റെ വേഗം കൂട്ടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ സംഘം പിന്തുടർന്നു. ഇതിനിടെ ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞു.
അപകടത്തിൽ ചൈതന്യയ്ക്കും ഹേമലതയ്ക്കും നിസാര പരിക്കേറ്റതായി പൊലീസ് പറഞ്ഞു. കഞ്ചാവിനൊപ്പം പ്രതികളുടെ നാല് ഫോണുകളും ബൈക്കും പൊലീസ് പിടികൂടിയിട്ടുണ്ട്.
Kerala
കൊച്ചി: വസ്തു തരംമാറ്റി നൽകുന്നതിനായി പത്തു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ റിട്ട. ഡെപ്യൂട്ടി കളക്ടർ അറസ്റ്റിൽ. എറണാകുളം കടവന്ത്ര സ്വദേശി എൻ.കെ. കൃപ (59) ആണ് അറസ്റ്റിലായത്. കേസിൽ കണയന്നൂർ ഭൂരേഖ തഹസിൽദാർ ഉൾപ്പെടെയുള്ളവർ അറസ്റ്റിലായതിന് പിന്നാലെ ഒളിവിൽ പോയിരുന്ന കൃപയെ വെള്ളിയാഴ്ച വൈകുന്നേരമാണ് പിടികൂടിയത്.
കഴിഞ്ഞ ഓഗസ്റ്റ് 13നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കലൂർ സ്വദേശിയായ പരാതിക്കാരന്റെ പിതാവിന്റെ പേരിലുള്ള വസ്തു തരംമാറ്റി നൽകുന്നതിനായി 10 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കണയന്നൂർ ഭൂരേഖ തഹസിൽദാർ ജോസഫ് ആന്റണി ഹർട്ടീസ്, ഇടനിലക്കാരായ എൻ.എസ്.രാജേഷ് , ജോസഫ് ഷിബിൻ എന്നിവരെ വിജിലൻസ് സംഘം പിടികൂടിയിരുന്നു.
തുടർ അന്വേഷണത്തിനിടെയാണ് കൈക്കൂലി ഇടപാടിൽ റിട്ട. ഡെപ്യൂട്ടി കളക്ടർ എൻ.കെ. കൃപയും ഇടനിലക്കാരനായി പ്രവർത്തിച്ചിരുന്നതായി വിജിലൻസിന് തെളിവുകൾ ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കൃപയെ അറസ്റ്റ് ചെയ്തത്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും വിജിലൻസ് അന്വേഷിക്കുന്നുണ്ട്.
National
ചെന്നൈ: കോയമ്പത്തൂരിൽ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച ഭൂപതി എന്ന യുവാവിനെ തെരുവ് നായ്ക്കൾ ആക്രമിച്ച് തുരത്തിയോടിക്കുകയായിരുന്നു.
തുടിയല്ലൂർ റെയിൽവേ മേൽപാലത്തിന് സമീപമുള്ള സർവീസ് റോഡിലാണ് സംഭവം. മാനസിക വെല്ലുവിളി നേരിടുന്ന യുവതി രണ്ട് തെരുവ് നായ്ക്കൾക്കൊപ്പം റോഡരികിലിരിക്കുമ്പോൾ മദ്യലഹരിയിലായിരുന്ന യുവാവ് ഇവിടേക്ക് എത്തുകയായിരുന്നു. യുവതിയോട് സംസാരിച്ച ശേഷം സമീപത്തുണ്ടായിരുന്ന കല്ലെടുത്ത് നായ്ക്കളെ തുരത്താൻ ശ്രമിച്ചെങ്കിലും അവ കുറച്ചകലെ മാറിനിന്ന് കുരച്ചു.
തുടർന്ന് നായ്ക്കൾ പോയെന്ന് കരുതി ഇയാൾ യുവതിയെ കയറിപ്പിടിക്കാൻ ശ്രമിക്കുകയായിരുന്നു. യുവതി നിലവിളിച്ച ഉടൻ തന്നെ തെരുവ് നായ്ക്കൾ ചാടിവീണ് യുവാവിന്റെ കാലിൽ കടിച്ച് വലിക്കുകയും അവിടെനിന്ന് ഓടിക്കുകയും ചെയ്തു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വിവരം പുറത്തറിയുന്നത്. പ്രതിയെ തിരിച്ചറിഞ്ഞ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
National
മുംബൈ: മഹാരാഷ്ട്രയിലെ നവി മുംബൈയിൽ മൂന്ന് വയസുകാരിയായ വിദ്യാർഥിയെ ബസ് ഡ്രൈവർ ലൈംഗികമായി പീഡിപ്പിച്ചു. സംഭവത്തിൽ ബസ് ഡ്രൈവറെ പൊലിസ് അറസ്റ്റ് ചെയ്തു.
പ്രൈമറി സ്കൂളിലെ കുട്ടികളെ കൊണ്ടുപോകുന്ന സ്വകാര്യ ബസിലെ ഡ്രൈവറാണ് അറസ്റ്റിലായത്. കുട്ടികളെ വീടുകളിൽ ആക്കുന്നതിനിടെ മറ്റ് കുട്ടികളെല്ലാം ഇറങ്ങിയ ശേഷം ബസിൽ ഒറ്റയ്ക്കായ മൂന്ന് വയസുകാരിയെ ഡ്രൈവർ പീഡിപ്പിക്കുകയായിരുന്നു.
സ്കൂളിൽ നിന്ന് വീട്ടിൽ തിരിച്ചെത്തിയ കുട്ടിക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മുത്തശിയോട് വിവരം പറയുകയായിരുന്നു. തുടർന്ന് കുടുംബാംഗങ്ങൾ സ്കൂൾ അധികൃതരെ വിവരമറിയിക്കുകയും പൊലിസിൽ പരാതി നൽകുകയും ചെയ്തു.
സംഭവത്തിൽ കേസെടുത്ത പൊലിസ് പ്രതിയെ അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Kerala
ഇരിട്ടി: കാറിന്റെ അടിയിൽ കാന്തപ്പെട്ടി ഘടിപ്പിച്ച് മെത്താഫെറ്റമിൻ കടത്തിയ കേസിന്റെ അന്വേഷണം അന്തർസംസ്ഥാന ലഹരി മാഫിയയിലേക്ക്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ 100 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ ഇതുവരെ ആറുപേർ അറസ്റ്റിലായി.
ഓരോ അറസ്റ്റിനും പിന്നിൽ സിനിമയെ വെല്ലുന്ന നീക്കങ്ങളാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഓഗസ്റ്റ് ഏഴിനാണ് കാന്തപ്പെട്ടിക്കുള്ളിൽ ഒളിപ്പിച്ച 100 ഗ്രാം എംഡിഎംഎയുമായി കൊളച്ചേരി സ്വദേശികളായ നിസാർ (35), ചാണ്ടി ഷമീം (45) എന്നിവർ പിടിയിലായത്. ചെക്ക് പോസ്റ്റിൽ പൊലിസ് കൈകാണിച്ചിട്ടും നിർത്താതെ പോയ കാർ പിന്തുടർന്നാണ് പിടികൂടിയത്.
പരിശോധനയ്ക്കിടെ പ്രതികൾ പൊലിസുമായി തർക്കിച്ചതോടെ ഉദ്യോഗസ്ഥർക്ക് സംശയം തോന്നി. തുടർന്ന് ക്രെയിൻ ഉപയോഗിച്ച് കാർ ഉയർത്തി പരിശോധിച്ചപ്പോഴാണ് അടിഭാഗത്ത് രഹസ്യമായി ഘടിപ്പിച്ച കാന്തപ്പെട്ടി കണ്ടെത്തിയത്. പിടിയിലായ ഇരുവർക്കുമെതിരെ വിവിധ പൊലിസ് സ്റ്റേഷനുകളിലായി 16-ലേറെ ക്രിമിനൽ കേസുകളുണ്ടെന്നും പൊലിസ് കണ്ടെത്തി.
മൂന്നാമത്തെ കണ്ണി ബംഗളൂരുവിൽ
ആദ്യ രണ്ടുപേർക്ക് ബംഗളൂരുവിൽ എംഡിഎംഎ കൈമാറിയ സംഘത്തിലെ പ്രധാന കണ്ണിയായ കൊളച്ചേരി സ്വദേശി ഷാനി ഹദാഷ് (26) ആണ് മൂന്നാമതായി പിടിയിലായത്. ബംഗളൂരുവിൽ നിന്നാണ് ഇരിട്ടി പൊലിസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
വിദേശത്തടക്കം വിദ്യാഭ്യാസം നേടിയ ഇയാൾ നൈജീരിയൻ ബന്ധം ഉൾപ്പെടെയുള്ളവരെ ഉപയോഗിച്ച് ലഹരിക്കച്ചവടം നടത്തിയിരുന്നതായാണ് അന്വേഷണത്തിലെ കണ്ടെത്തൽ. 2022-ൽ ഇരിട്ടി പൊലിസ് സ്റ്റേഷനിലും എംഡിഎംഎ കടത്തിയതിന് ഇയാൾക്കെതിരെ കേസുണ്ടായിരുന്നു.
തുടർന്നുള്ള അന്വേഷണം കൊച്ചിയിലേക്ക് നീണ്ടു. കാക്കനാട് സ്വദേശി അതുൽ ഡൊമിനിക് (26) ആണ് നാലാമതായി അറസ്റ്റിലായത്. പിടിയിലായ പ്രതികളിൽനിന്ന് ലഭിച്ച വിവരങ്ങളും ശാസ്ത്രീയ തെളിവുകളും പിന്തുടർന്നാണ് ഒരാഴ്ചയ്ക്കുള്ളിൽ ഇയാളെ വലയിലാക്കിയത്. മുമ്പ് വയനാട് വൈത്തിരി എക്സൈസ് എംഡിഎംഎയുമായി പിടികൂടിയ പ്രതിയാണ് അതുൽ. ആ കേസിന്റെ വിചാരണ നടക്കുന്നതിനിടയിലും ലഹരി ഇടപാടുകളിൽ സജീവമായിരുന്നതായാണ് പൊലിസ് പറയുന്നത്.
മ്യൂൾ അക്കൗണ്ട് മാഫിയയിലേക്കും അന്വേഷണം
കേസിൽ ഒരു മാസം പിന്നിടുമ്പോഴാണ് അന്വേഷണത്തിന്റെ ദിശ മറ്റൊരു തലത്തിലേക്ക് മാറിയത്. ല ഹരി സംഘങ്ങൾക്ക് മ്യൂൾ അക്കൗണ്ടുകളും സിം കാർഡുകളും കൈമാറിയ രണ്ടുപേരെ കർണാടകയിലെ ഹുൻസൂരിൽനിന്നാണ് ഒടുവിൽ അറസ്റ്റ് ചെയ്തത്. ഹുൻസൂർ സ്വദേശികളായ ശിവകുമാർ (26), മോഹിത് (23) എന്നിവരെയാണ് ഇരിട്ടി പൊലിസ് പിടികൂടിയത്.
ഹുൻസൂരിലെ ഫാംഹൗസിൽ ഒളിവിൽ കഴിയുകയായിരുന്ന ഇരുവരെയും ഇരിട്ടി സിഐ കെ.വി. ഉമേഷിന്റെ നേതൃത്വത്തിലുള്ള സംഘം സാഹസികമായാണ് പിടികൂടിയത്.കേസിലെ പ്രധാന പ്രതിയായ അതുൽ ഡൊമിനിക്കിന്റെ സാമ്പത്തിക ഇടപാടുകളും ഡിജിറ്റൽ തെളിവുകളും പരിശോധിച്ചതോടെയാണ് ലഹരി സംഘങ്ങൾക്ക് ബാങ്ക് അക്കൗണ്ടുകളും സിം കാർഡുകളും വാടകയ്ക്ക് നൽകുന്ന മാഫിയയെക്കുറിച്ച് പൊലിസിന് നിർണായക വിവരം ലഭിച്ചത്.
മ്യൂൾ അക്കൗണ്ടുകളിലൂടെയുള്ള സാമ്പത്തിക ഇടപാടുകൾ, ഹവാല ഇടപാടുകൾ, അന്താരാഷ്ട്ര ലഹരി ശൃംഖലയുമായുള്ള ബന്ധം എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ലഹരി ഇടപാടുകളുടെ സാമ്പത്തിക ഉറവിടവും ഡിജിറ്റൽ ശൃംഖലയും പുറത്തുകൊണ്ടുവരാനുള്ള നീക്കത്തിലാണ് പൊലിസ്.
കേസിൽ കൂടുതൽ പേർ ഉടൻ പിടിയിലാകുമെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന. കണ്ണൂർ റൂറൽ ജില്ലാ പൊലിസ് മേധാവിയുടെയും നാർകോട്ടിക്സ് ഡിവൈഎസ്പി എ. കുട്ടികൃഷ്ണന്റെയും നിർദേശപ്രകാരം ഇരിട്ടി സിഐ കെ.വി. ഉമേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം. എഎസ്ഐ ബിജു, സീനിയർ സിവിൽ പൊലിസ് ഓഫിസർ ശഹാബ്, ജില്ലാ പൊലിസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡായ ഡാൻസാഫ് അംഗങ്ങൾ എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.
Kerala
തിരുവനന്തപുരം: 13 ഗ്രാം എംഡിഎംഎയുമായി പിടിയിലായ പ്രതിയെ കേന്ദ്രീകരിച്ച് പൂജപ്പുര പൊലിസ് അന്വേഷണം വ്യാപകമാക്കി. വലിയതുറ സ്വദേശി സരുണ്‍ (38) ആണ് കഴിഞ്ഞദിവസം പിടിയിലായത്. ഇയാളില്‍ നിന്ന് എട്ടു ഗ്രാം വൈറ്റ് എംഡിഎംഎയും അഞ്ച് ഗ്രാം ഗോള്‍ഡ് എംഡിഎംഎയും പിടികൂടിയിരുന്നു.
വലിയൊരളവ് മയക്കുമരുന്ന് പ്രതിയില്‍ നിന്നു പിടികൂടിയതോടെ സരുണിന്റെ കൂട്ടാളികള്‍ക്കായി അന്വേഷണം പൊലിസ് വ്യാപിപ്പിക്കുകയായിരുന്നു. സരുണ്‍ പിടിയിലായതിനു പിന്നാലെ വലിയതുറ ഭാഗത്ത് അന്വേഷണത്തിലായിരുന്ന രണ്ടു ഡാന്‍സാഫ് പൊലിസുകാരായ വിനീത്, റോജിന്‍ എന്നിവരെ കാറിടിച്ചു കൊലപ്പെടുത്താന്‍ ശ്രമമുണ്ടായിരുന്നു.
ഇവരില്‍ ഒരാള്‍ ഫോര്‍ട്ട് ആശുപത്രിയിലും മറ്റൊരാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഇപ്പോഴും ചികിത്സയിലാണ്. സരുണ്‍ പിടിയിലായി മിനിറ്റുകള്‍ക്കുള്ളിലായിരുന്നു ഈ സംഭവം. ഇതുമായി ബന്ധപ്പെട്ട് വലിയതുറ സ്വദേശി ടോമി ഫെര്‍ണാണ്ടസിനെ (35) വലിയതുറ പൊലിസ് അറസ്റ്റുചെയ്യുകയുണ്ടായി. സരുണിന്റെ കൂട്ടാളിയാണ് ടോമി എന്ന് സൂചനയുണ്ട്.
ഇതരസംസ്ഥാനത്തുനിന്ന് എംഡിഎംഎ എത്തിച്ചശേഷം മുടവന്മുകള് ഭാഗത്തുവച്ച് ചില്ലറ വിതരണം നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് സരുണ്‍ ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലാകുന്നത്. തുടര്‍ന്നാണ് ഇയാളുടെ കൂട്ടുപ്രതികള്‍ വലിയതുറ ഭാഗത്ത് ഉള്ളതായി രഹസ്യവിവരം ലഭിക്കുന്നത്.
സരുണ്‍ ഉള്‍പ്പെട്ട അഞ്ചംഗസംഘമാണ് എംഡിഎംഎ കടത്തിനും കച്ചവടത്തിനും പിന്നിലെന്ന് തെളിഞ്ഞിട്ടുണ്ട്. ഇനിയും മൂന്നുപേര്‍ പിടിയിലാകാനുണ്ടെന്നാണ് വിവരം. രഹസ്യസങ്കേതത്തില്‍ എംഡിഎംഎ സൂക്ഷിച്ചശേഷം ഇടനിലക്കാര്‍ വില്‍പ്പന നടത്തുകയാണ് രീതി.
വ്യാഴാഴ്ച ഡാന്‍സാഫ് സംഘം വലിയതുറ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയുണ്ടായി. അതിനിടെ കുപ്രസിദ്ധ ഗുണ്ടയായ നവീന്‍ സുരേഷ് കഴിഞ്ഞദിവസം വലിയതുറയിലെ ഒരു വീട് അടിച്ചുതകര്‍ക്കുകയുണ്ടായി. സരുണിന്റെ എംഡിഎംഎ കച്ചവടം ചോര്‍ത്തി നല്‍കിയത് ഈ വീട്ടുകാരാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഇയാളെയും പൊലിസ് അന്വേഷിച്ചുവരുന്നുണ്ട്.
റിമാന്‍ഡില്‍ കഴിയുന്ന സരുണ്‍, ടോമി ഫെര്‍ണാണ്ടസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താല്‍ മാത്രമേ ലഹരിസംഘത്തിന്റെ ചുരുളഴിക്കാന്‍ സാധിക്കുകയുള്ളൂ.
Kerala
കൊച്ചി: അധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങളും വിഡിയോകളും മോർഫ് ചെയ്ത് അശ്ലീല രീതിയിലാക്കി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തെന്ന പരാതിയിൽ കൊളജ് വിദ്യാർഥി അറസ്റ്റിൽ. തൃക്കാക്കരയിലെ സ്വകാര്യ കൊളജിലെ രണ്ടാം വർഷ ബിബിഎ വിദ്യാർഥിയായ എസ്. ശ്രീഹരി (20) ആണ് അറസ്റ്റിലായത്.
ഫോണിൽനിന്ന് മോർഫ് ചെയ്ത ദൃശ്യങ്ങൾ പൊലിസ് കണ്ടെത്തി. ഐടി നിയമത്തിലെ 67 എ ഉൾപ്പെടെയുള്ള വകുപ്പുകൾ അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്.
കോളജ് അധികൃതരുടെ പരാതിയിലാണു വിദ്യാർഥിക്കെതിരെ കേസെടുത്തത്. കോളജിലെ ചടങ്ങുകളുടെ ഉൾപ്പെടെ ചിത്രങ്ങൾ ഇയാൾ എടുക്കാറുണ്ട്. ഇതിനിടെ പകർത്തിയ ചിത്രങ്ങളാണു പ്രതി മോർഫ് ചെയ്തു പ്രചരിപ്പിച്ചതെന്നാണു സംശയം.
അധ്യാപകരുടെയും സഹപാഠികളുടെയും ഇരിക്കുന്നതും നടക്കുന്നതും ഉൾപ്പെടെയുള്ള വിഡിയോകളാണു മോർഫ് ചെയ്തു പ്രചരിപ്പിച്ചത്. പ്രതിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ കോളജിൽ സമരം നടത്തിയിരുന്നു.
Kerala
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മാർച്ചിനിടെ പൊലിസിനെ ആക്രമിച്ച കേസിൽ എസ്എഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ. എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് അംഗം മനേഷിനെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
എസ്എഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി ജോയലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കന്റോൺമെന്റ് എസിപിയെ ആക്രമിച്ചതെന്നാണ് പൊലിസിന്റെ കണ്ടെത്തൽ. മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ നിരവധി പ്രവർത്തകർക്കും പൊലിസുകാർക്കും പരിക്കേറ്റിരുന്നു.
അതിനിടെ പ്രതിഷേധത്തിനിടെ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവനെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആശുപത്രിയിലെത്തി സന്ദർശിച്ചു. വിദ്യാർഥികൾക്കെതിരെ വധശ്രമത്തിന് കേസെടുത്തതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് എസ്എഫ്ഐ ഡിജിപിക്ക് പരാതി നൽകി.
Kerala
കോട്ടയം: കോട്ടയം നാഗമ്പടത്തെ റിലയൻസ് ഡിജിറ്റൽ ഷോപ്പിൽ നിന്ന് ഇലക്ട്രോണിക് ഉപകരണങ്ങൾ മോഷ്ടിച്ച് വിറ്റ ജീവനക്കാർ പിടിയിൽ. ക്രിസ്റ്റി, പ്രിൻസ് എന്നിവരാണ് പിടിയിലായത്. 60 ലക്ഷം രൂപയിലധികം വില വരുന്ന ലാപ്ടോപുകളും ഐഫോണുകളുമാണ് ഇരുവരും മോഷ്ടിച്ച് വിറ്റത്.
കഴിഞ്ഞ ദിവസം സ്ഥാപനത്തിൽ നടത്തിയ കണക്കെടുപ്പിലാണ് വൻ തട്ടിപ്പ് പുറത്തായത്. 71 ലാപ്ടോപുകൾ, മൂന്ന് ഐ ഫോണുകൾ, നാല് ഐ പാഡുകൾ എന്നിവയാണ് ഇരുവരും ചേർന്ന് മോഷ്ടിച്ച് വിറ്റത്. മൂന്ന് വർഷമായി ഇരുവരും കവർച്ച നടത്തിയിരുന്നതായി പൊലിസ് കണ്ടെത്തിയിട്ടുണ്ട്.
മോഷ്ടിച്ച ഉപകരണങ്ങൾ എറണാകുളത്തെ കേന്ദ്രത്തിലെത്തിച്ചാണ് മറിച്ച് വിറ്റിരുന്നത്. സ്ഥാപനത്തിന്റെ പരാതിയിൽ കേസെടുത്ത പൊലിസ് കസ്റ്റഡിയിലെടുത്ത പ്രതികളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
Kerala
തമ്പാനൂര്‍: ട്രെയിൻ യാത്രികയുടെ മൊബൈല്‍ഫോണ്‍ കവര്‍ന്നയാളെ റെയില്‍വേ പോലീസ് പിടികൂടി. കോഴിക്കോട് കുന്നമംഗലം സ്വദേശി മുഹമ്മദ് ഷാഫി (39) ആണ് പിടിയിലായത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം.
നിസാമുദ്ദീനില്‍ നിന്ന് തിരുവനന്തപുരത്തേക്കു വന്ന നിസാമുദ്ദീന്‍ എക്സ്പ്രസിന്റെ എ വണ്‍ കോച്ചിലെ യാത്രക്കാരിയുടെ 90,000 രൂപ വിലവരുന്ന വിവോ എസ് 200 ഫോണാണ് പ്രതി കവര്‍ന്നത്. കവര്‍ച്ചയുണ്ടായത് കായംകുളത്തിനും വര്‍ക്കലയ്ക്കും ഇടയ്ക്കാണ്. യാത്രക്കാരി നല്കിയ പരാതിയില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ തൃശൂരില്‍ നിന്നാണ് മുഹമ്മദ് ഷാഫിയെ റെയില്‍വേ പോലീസ് പിടികൂടിയത്.
ഇയാള്‍ സ്ഥിരം മോഷ്ടാവാണെന്നും ഒരുമാസത്തിനിടെ 10 ഓളം മോഷണക്കേസുകളില്‍ ഇയാളുടെ പങ്കുണ്ടെന്നു തെളിഞ്ഞതായും പോലീസ് അറിയിച്ചു. റെയില്‍വേ പോലീസ് എസ്എച്ച്ഒ ബാലു ബി. നായര്‍, സ്ക്വാഡ് സി.ഐ. ജിബിന്‍, സിപിഒമാരായ സരിന്, ആദര്‍ശ് തിങ്കള്‍, മനോജ്, അനീഷ് എന്നിവര്‍ അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Kerala
തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധത്തിനിടെ പൊലിസിനെ ആക്രമിച്ച കേസിൽ ഒരു എസ്എഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ. എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗം മനേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്..
കേരള സർവകലാശാല ആസ്ഥാനത്തേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിലെ പൊലിസ് നടപടിയിൽ പ്രതിഷേധിച്ചായിരുന്നു എസ്എഫ്ഐയുടെ സെക്രട്ടറിയേറ്റ് മാർച്ച്. പ്രതിഷേധം അക്രമാസക്തമായതോടെ കന്റോൺമെന്റ് അസി. കമ്മിഷണർക്കടക്കം മർദനമേല്‍ക്കുകയായിരുന്നു.
അതേസമയം, എസ്എഫ്ഐ പ്രവർത്തകർക്കെതിരെ വധശ്രമം ചുമത്തിയതിനെതിരെ പൊലീസ് ആസ്ഥാനത്തേക്ക് എസ്എഫ്ഐ ഇന്ന് പ്രതിഷേധ മാർച്ച് നടത്തും.
Kerala
പത്തനംതിട്ട: ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കൾക്ക് അർഹതപ്പെട്ട തുക വ്യാജരേഖ ചമച്ച് തട്ടിയെടുത്ത സംഭവത്തിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ പൊലിസ് കസ്റ്റഡിയിൽ. പത്തനംതിട്ട തണ്ണിത്തോട് പഞ്ചായത്ത് ജീവനക്കാരി റാണി ലക്ഷ്മി ആണ് പിടിയിലായത്.
റാണി ലക്ഷ്മി ജോലി നോക്കിയിരുന്ന മൂന്ന് പഞ്ചായത്തുകളിലും ക്രമക്കേട് നടത്തിയിട്ടുണ്ടെന്നാണ് പൊലിസിന് ലഭിച്ച വിവരം. ലൈഫ് ഭവന പദ്ധതി, വീട് പുനരുദ്ധാരണം എന്നീ പദ്ധതികളിലെ ഗുണഭോക്താക്കളുടെ പണം ഏറെക്കാലമായി മുടങ്ങിയിരുന്നു.
ഇതോടെയാണ് സീതത്തോട് പഞ്ചായത്ത് വൈസ് പ്രസിഡന്റിന് ഉൾപ്പെടെ സംശയം തോന്നിയത്. ഇതേതുടർന്ന് ഫണ്ട് വിനിയോഗം സംബന്ധിച്ച് ഓഡിറ്റ് വേണമെന്ന ആവശ്യമുയർന്നു. പിന്നാലെ പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ച് പഞ്ചായത്ത് സെക്രട്ടറി പരിശോധന നടത്തി.
തുടർന്നാണ് അരക്കോടി രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്. റാണി ലക്ഷ്മി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അക്കൗണ്ടിലേക്കാണ് ഫണ്ട് മാറ്റിയതെന്ന് കണ്ടെത്തിയിട്ടുണ്ട്.
National
ദിസ്പൂർ: ആസമിലെ ധേമാജിയിൽ ഭാര്യയെയും മൂന്ന് മക്കളെയും വെട്ടിക്കൊന്നു. ഗംചുക് പ്രൈമറി സ്കൂളിലെ അധ്യാപകൻ ഫിറോസ് അലിയാണ് ഭാര്യ ചിനുവാര ബീഗം (33), മക്കളായ നെയ്ന അക്തർ (13), സഖിൽ അലി (എട്ട്), റിജിക (അഞ്ച്) എന്നിവരെ കൊലപ്പെടുത്തിയത്.
ഉറങ്ങിക്കിടക്കുകയായിരുന്ന കുടുംബാംഗങ്ങളെ ഫിറോസ് വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. വിവരം അറിഞ്ഞ ഉടൻ തന്നെ നാട്ടുകാർ ഫിറോസിനെ പിടികൂടി പോസ്റ്റിൽ കെട്ടിയിട്ടു. പിന്നീട് പൊലിസെത്തി ഇയാളെ അറസ്റ്റ് ചെയ്തു.
സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്നാണ് ഇയാൾ കൊലപാതകം ചെയ്തത്. 10,000 രൂപ പ്രതിമാസ ശമ്പളം കൊണ്ട് കുടുംബം മുന്നോട്ട് കൊണ്ടുപോകാൻ തനിക്ക് കഴിയാത്ത അവസ്ഥയായിരുന്നുവെന്നു ഇയാൾ പൊലിസിനോട് പറഞ്ഞു.
പൊലിസും ഫോറൻസിക് സംഘവും സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Kerala
കൊച്ചി: ആലുവ ബൈപ്പാസില്‍ ബസിടിച്ച് യാത്രക്കാരി മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. പടിഞ്ഞാറേ കടുങ്ങല്ലൂര്‍ മാളിയേക്കല്‍ വീട്ടില്‍ രതീഷ്കുമാര്‍ (57) ആണ് അറസ്റ്റിലായത്. ഓഗസ്റ്റ് 31ന് രാവിലെയാണ് ആലുവ-എടയാര്‍ റൂട്ടിലോടുന്ന ബസില്‍ നിന്നും ഇറങ്ങിയ യാത്രക്കാരിയെ അതേ ബസ് ഇടിച്ചത്.
അപകടത്തില്‍ പടിഞ്ഞാറേ കടുങ്ങല്ലൂര്‍ സ്വദേശിനി ശാന്തകുമാരിയാണ് (67) മരിച്ചത്. ആലുവ ബൈപ്പാസിലായിരുന്നു അപകടം. ഭര്‍ത്താവിനൊപ്പം ആലുവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രദര്‍ശനത്തിന് എത്തിയതായിരുന്നു ശാന്തകുമാരി. രാവിലെ 9.45ന് ആയിരുന്നു അപകടം സംഭവിച്ചത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Kerala
കൊല്ലം: ശൂരനാട്ട് ദോശ നൽകാൻ വൈകിയെന്നാരോപിച്ച് ചായക്കട അടിച്ചുതകർത്ത സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ശൂരനാട് തെക്ക് ഇരവിച്ചിറ നടുവിലേമുറി അബിൻ ഭവനത്തിൽ അജി (46), അശ്വതി ഭവനത്തിൽ രമേശൻ (44) എന്നിവരെയാണ് ശൂരനാട് പൊലിസ് അറസ്റ്റ് ചെയ്തത്.
ചക്കുവള്ളി–പുതിയകാവ് പ്രധാന പാതയോരത്തെ ശൂരനാട് കോയിക്കൽ ചന്തയിലാണ് സംഭവം. കടയിൽ ദോശ കഴിച്ചുകൊണ്ടിരുന്ന പ്രതികൾ വീണ്ടും ദോശ ആവശ്യപ്പെട്ടെങ്കിലും നൽകാൻ വൈകിയതിനെ തുടർന്ന് വാക്കുതർക്കവും തുടർന്ന് ആക്രമണവും ഉണ്ടായെന്നാണ് പരാതി. കടയുടമ മനാഫിനെയും ഭാര്യ സീനത്തിനെയും ആക്രമിച്ച പ്രതികൾ കടയിലെ ഗ്ലാസ് അലമാരകളും മറ്റ് സാധനങ്ങളും അടിച്ചുതകർത്തു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലിസ് പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ സംഘർഷമുണ്ടായി. ഇതിനിടെ അജി മറിഞ്ഞുവീണ് തലയ്ക്ക് പരുക്കേറ്റു. പ്രദേശവാസികൾ ഇയാളെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞ രമേശനെ കായംകുളം റെയിൽവേ സ്റ്റേഷനിൽനിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി.
Kerala
കോഴിക്കോട്: നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ കവര്‍ച്ച നടത്തിയ ചെന്നൈ സ്വദേശിയ അറസ്റ്റിൽ. തമിഴ്നാട് ചെന്നൈ ഇടപ്പാളയം മേഞ്ചൂര്‍ സ്വദേശി മനോഹരന്(50) ആണ് വടകര പൊലീസിന്റെ പിടിയിലായത്. ലക്ഷക്കണക്കിന് രൂപയുടെ സാധനസാമഗ്രികളാണ് പ്രതി ഇവിടെനിന്ന് കവർന്നത്.
വടകര പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ സ്ഥാപിച്ചിരുന്ന ലിഫ്റ്റിന്റെ വിലപിടിപ്പുള്ള ഭാഗങ്ങള്‍, പുതുതായി സ്ഥാപിച്ച വയറിംഗുകള്‍, സിസിടിവി സംവിധാനങ്ങള്‍ എന്നിവയാണ് ഇയാള്‍ കവർന്നത്. പലതവണകളായി ഏകദേശം നാല് ലക്ഷത്തോളം രൂപയുടെ ഉപകരണങ്ങളും കോപ്പര്‍ വയറുകളും കെട്ടിടത്തില്‍നിന്ന് മോഷ്ടിച്ചിട്ടുണ്ട്. പുതുതായി സ്ഥാപിച്ച വയറിംഗുകള്‍ പൂര്‍ണമായും വലിച്ചു പൊട്ടിച്ച നിലയിലായിരുന്നു.
കോഴിക്കോട് ചെമ്മങ്ങാട് പോലീസ് സ്റ്റേഷന് പരിധിയില്‍ ഒരാളെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലും ഇയാള്‍ പ്രതിയാണെന്ന് വടകര പോലീസ് പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
മലപ്പുറം: ബംഗളൂരുവിൽ നിന്ന് എംഡിഎംഎ കാറില്‍ കടത്തിക്കൊണ്ടുവന്ന കേസിൽ മുഖ്യ സൂത്രധാരന്‍ പിടിയിൽ. മൂത്തേടം സ്വദേശി അന്‍വർ ആണ് പിടിയിലായത്. നേരത്തെ കേസിൽ രണ്ട് പേർ പിടിയിലായിരുന്നു. ജൂലൈ 25ന് രാത്രി ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
വഴിക്കടവ് ആനമറി ചെക്ക്പോസ്റ്റില്‍ ഡാന്‍സാഫ് സംഘം നടത്തിയ പരിശോധനയില്‍ എളങ്കുര് മണ്ണാത്തി കൈതകത്ത് സൈഫുദ്ദീന്, ചുങ്കത്തറ കൈപ്പിനി റിയാസ് അലി എന്നിവരെ 100 ഗ്രാം എംഡിഎംഎയുമായി പിടികൂടിയിരുന്നു.
പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് എംഡിഎംഎ കൊണ്ടുവന്നത് അന്‍വറിന്റെ നിര്‍ദേശപ്രകാരമായിരുന്നു എന്ന് കണ്ടെത്തിയത്. പണം മുടക്കിയതും ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ സംഘടിപ്പിച്ചു കൊടുത്തതും ഇയാളാണെന്നും അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്ന് ഞായറാഴ്ച പത്തിരിയാന് വട്ടപ്പറമ്പിലുള്ള വീട്ടില്‍ നിന്നാണ് അന്‍വറിനെ പൊലിസ് അറസ്റ്റ് ചെയ്തത്.
Kerala
കൊച്ചി: ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിന്റെ മറവില്‍ മദ്യവില്‍പ്പന നടത്തിയ ഡെലിവറി ബോയ് അറസ്റ്റില്‍. മട്ടാഞ്ചേരി സ്വദേശി ലിബിന് ജോസ് ആണ് അറസ്റ്റിലായത്. 42 കുപ്പി മദ്യവും പ്രതിയില്‍ നിന്നും പിടികൂടി. സ്വിഗ്ഗി ഡെലിവറി ബോയ് ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു ലിബിന്. 700 രൂപയ്ക്കാണ് പ്രതി മദ്യം വിറ്റിരുന്നത്.
കഴിഞ്ഞ കുറച്ചു കാലമായി ഇയാള്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു. താമസിച്ചിരുന്ന പനയപള്ളി കോര്പ്പറേഷന് കോളനിയില്‍ വച്ചാണ് മട്ടാഞ്ചേരി പോലീസ് പ്രതിയെ പിടികൂടിയത്. മദ്യം വീട്ടിലെ ഷെല്‍ഫില്‍ സൂക്ഷിച്ച നിലയില്‍ ആയിരുന്നു. മദ്യ വില്‍പ്പന നടത്തുന്നതില്‍ ഇയാള്‍ക്കൊപ്പം മറ്റാരെങ്കിലുമുണ്ടോ എന്നതടക്കം അന്വേഷിച്ച് വരികയാണ്.
Kerala
കൊച്ചി: ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ ഭാഗമായി കൊച്ചിയിൽ വൻ കഞ്ചാവ് വേട്ട. 12.152 കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശികളായ രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ കൊച്ചി സിറ്റി പോലീസ് പിടികൂടി.
ഒഡീഷ ഗഞ്ചം സ്വദേശികളായ ആദി നായക് (20), ഹിമാൻഷൂ നായക് (26) എന്നിവരാണ് കടവന്ത്ര പോലീസ് സ്റ്റേഷൻ പരിധിയിലെ സൗത്ത് റെയിൽവേ സ്റ്റേഷൻ ഭാഗത്തുനിന്ന് പിടിയിലായത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവ് കടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് പോലീസ് അറിയിച്ചു.
പ്രതികളെ ഏറെ നാളായി പോലീസ് രഹസ്യമായി നിരീക്ഷിച്ച് വരികയായിരുന്നു. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എസ്. കാളിരാജ് മഹേഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ഡിസിപിമാരായ അരുൺ കെ. പവിത്രൻ, മോഹിത് റാവത്ത് എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി.ഡി. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘമാണ് പ്രതികളെ വലയിലാക്കിയത്.
Kerala
മലപ്പുറം: വെട്ടത്തൂരിൽ കോഴിഫാമിൽവച്ച് സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. കോഴിഫാം ജീവനക്കാരൻ ആസാം സ്വദേശിയായ സിറാജുദ്ദീൻ, ഫാം ഉടമ സമീർ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ അനധികൃതമായാണ് കോഴി ഫാമിൽ വൈദ്യുതി ലൈൻ സ്ഥാപിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കഴിഞ്ഞ 26-ാം തീയതിയാണ് കീഴാറ്റൂർ നിരന്നപറമ്പിൽ പ്രവർത്തിക്കുന്ന കോഴിഫാമിൽവച്ച് സഹോദരന്മാർ ഷോക്കേറ്റ് മരിച്ചത്.
എഴുതല സ്വദേശികളായ പട്ടിക്കുത്തൻ ഹംസയുടെ മക്കളായ ഫാസിൽ (30), സാഹിർ (36) എന്നിവരാണ് ഷോക്കേറ്റ് മരിച്ചത്. കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു.
National
ലക്നോ: ഉത്തർപ്രദേശിൽ സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. 25 വയസുകാരനായ പ്രമോദ് കുമാറാണ് അറസ്റ്റിലായത്.
മോഹൻലാൽഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിവാണ് സംഭവം. സ്ത്രീധന പീഡനത്തെ തുടർന്ന് തന്റെ മകൾ കൊല്ലപ്പെട്ടതായി പരാതിക്കാരനായ റാം ഗുലാം ഓഗസ്റ്റ് 28 ന് രേഖാമൂലം പരാതി നൽകിയിരുന്നതായി പോലീസ് അറിയിച്ചു.
ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) 80(2) (സ്ത്രീധന മരണം), 85 (സ്ത്രീയുടെ ഭർത്താവോ ബന്ധുവോ ക്രൂരതയ്ക്ക് ഇരയാക്കൽ) വകുപ്പുകളും സ്ത്രീധന നിരോധന നിയമവും പ്രകാരം മോഹൻലാൽഗഞ്ച് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
സാങ്കേതികവും മാനുവലവുമായ തെളിവുകളും രഹസ്യാന്വേഷണ വിവരങ്ങളും ഉപയോഗിച്ചാണ് പ്രമോദ് കുമാറിനെ പോലീസ് പിടികൂടിയത്. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായുള്ള തെരച്ചിൽ തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി.
National
ബംഗളൂരു: കർണാടകയിലെ ബെലഗാവി ജില്ലയിൽ കോഴിക്കറിയെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് സുഹൃത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു. ഉത്തർപ്രദേശ് സ്വദേശി സീതാറാമാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിന്റെ സുഹൃത്ത് അരുൺ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ബെലഗാവിയിലെ ഒരു സ്റ്റീൽ കമ്പനിയിലെ ജീവനക്കാരാണ് ഇരുവരും. ജോലിക്കിടയിൽ താമസസ്ഥലത്ത് സുഹൃത്തുക്കൾക്കൊപ്പമുള്ള മദ്യപാനത്തിനിടയാണ് സംഭവം.
മദ്യപാനത്തിനിടെ കൂടുതൽ ചിക്കൻ കഷണങ്ങൾ കഴിച്ചു എന്നതിനെ ചൊല്ലി സീതാറാമും അരുൺ കുമാറും തമ്മിൽ വാക്കുതർക്കമുണ്ടായി. തർക്കം രൂക്ഷമായതോടെ പ്രകോപിതനായ അരുൺ കുമാർ കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് സീതാറാമിന്റെ നെഞ്ചിൽ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സീതാറാം സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
കൊലപാതകത്തിന് ശേഷം സീതാറാമിനെ ആശുപത്രിയിൽ എത്തിച്ച പ്രതി കെട്ടിടത്തിൽ നിന്നും വീണാണ് യുവാവിന് പരിക്കേറ്റതെന്നാണ് ഡോക്ടർമാരോട് പറഞ്ഞത്. എന്നാൽ പരിക്കിന്റെ സ്വഭാവത്തിൽ സംശയം തോന്നിയ ആശുപത്രി അധികൃതർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ അരുൺ കുമാർ കുറ്റം സമ്മതിച്ചു. സംഭവസ്ഥലത്തുനിന്നും കൊലപാതകത്തിന് ഉപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു. പ്രതിക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
National
ലക്നോ: ഉത്തർപ്രദേശിലെ ഹാപുരിൽ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിക്കും സഹോദരിക്കും നേരെ ആസിഡ് ആക്രമണം. വിവാഹാലോചന നിരസിച്ചതിനിന്റെ വൈരാഗ്യത്തെ തുടർന്ന് ഹർഷ് ഭാട്ടി (22) എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ആക്രമണത്തിൽ 21 കാരിയായ യുവതിക്കും 19 കാരിയായ സഹോദരിക്കും കൈയ്ക്കും തോളിനും ഗുരുതരമായി പൊള്ളലേറ്റു. ഇരുവരെയും ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചു. പരിക്കേറ്റവരുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
മൂത്തമകളെ ഹർഷ് ഭാട്ടിക്ക് വിവാഹം ചെയ്തു നൽകാൻ തീരുമാനിച്ചിരുന്നതായി പിതാവ് റോഷൻ പറഞ്ഞു. എന്നാൽ യുവാവിന്റെ അമിത മദ്യപാനമുൾപ്പെടെയുള്ള സ്വഭാവദൂഷ്യങ്ങൾ മനസിലാക്കിയ കുടുംബം പിന്നീട് വിവാഹാലോചനയിൽനിന്ന് പിന്മാറുകയായിരുന്നു. ഇതിൽ പ്രകോപിതനായ യുവാവ് പെൺകുട്ടികളുടെ കുടുംബത്തെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു.
വീടിനുള്ളിൽ അതിക്രമിച്ചു കയറിയാണ് പ്രതി ആക്രമണം നടത്തിയത്. ബഹളം കേട്ട് കുടുംബാംഗങ്ങൾ ഉണർന്ന ഉടൻതന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതിക്ക് ആസിഡ് എവിടെനിന്നാണ് ലഭിച്ചതെന്ന കാര്യങ്ങൾ ഉൾപ്പെടെയുള്ളവ പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്.
Kerala
താമരശേരി: പുതുപ്പാടിയിൽ കാർ മോഷ്ടിക്കാൻ ശ്രമിച്ച സ്ഥിരം കുറ്റവാളി പിടിയിൽ. ബാലുശേരി കിനാലൂർ ഇരൂൾക്കുന്നുമ്മൽ യാസിർ (29) ആണ് അറസ്റ്റിലായത്. മലപ്പുറം ജുമാ മസ്ജിദിന്റെ മുറ്റത്ത് നിർത്തിയിട്ട കാർ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് യാസിർ പിടിയിലായത്.
സംശയം തോന്നിയ നാട്ടുകാരാണ് യാസിറിനെ പിടികൂടിയത്. തുടർന്ന് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ താമരശേരി പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിവിധ സ്റ്റേഷനുകളിലായി 20ഓളം കേസുകളിൽ യാസിർ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.
Kerala
കോഴിക്കോട്: ബസ് യാത്രയ്ക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികൻ അറസ്റ്റിൽ. കോഴിക്കോട് ബാലുശേരി കാക്കൂര്‍ സ്വദേശി ചാലങ്ങോട്ട് മനയില്‍ ബിജുവി(53) നെയാണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രിയാണ്സംഭവമുണ്ടായത്. കോഴിക്കോട് നിന്നും കണ്ണൂര്‍ ഭാഗത്തേയ്ക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുകയായിരുന്ന വടകര സ്വദേശിയായ യുവതിയാണ് അതിക്രമത്തിന് ഇരയായത്.
ബസ് മാനാഞ്ചിറ എത്തിയപ്പോള്‍ യുവതിയുടെ സ്വകാര്യ ഭാഗത്ത് കൈവെച്ചുകൊണ്ട് ബിജു ലൈംഗികാതിക്രമം നടത്തുകയായിരുന്നു. യുവതി ബഹളം വച്ചതോടെ മറ്റ് യാത്രക്കാരും ബസ് ജീവനക്കാരും സംഭവത്തില്‍ ഇടപെടുകയും ബസ് നടക്കാവ് പോലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയും ചെയ്തു.
യുവതിയുടെ പരാതിയില്‍ നടക്കാവ് പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ ശ്രീജേഷിന്റെ നേതൃത്വത്തില്‍ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കിയ ബിജുവിനെ റിമാന്‍ഡ് ചെയ്തു.
Kerala
കോഴിക്കോട്: യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നനാക്കി മര്‍ദിക്കുകയും രക്ഷിതാക്കളെ വിളിച്ച് ഭീഷണിപ്പെടുത്തി മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്ത സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കോഴിക്കോട് വെള്ളിമാടുകുന്ന് പുളിയോട്കുന്ന് മഠത്തില്‍ പ്രസാദിന്റെ മകന് കുട്ടന് എന്ന് വിളിക്കുന്ന കുറുപ്പശ്ശംകണ്ടി അഖിലിനെയാണ്(33) പോലീസ് അറസ്റ്റ് ചെയ്തത്.
ബംഗളൂരുവിൽ സുഹൃത്തിന്റെ ഫ്ളാറ്റില്‍നിന്നുമാണ് മലാപറമ്പ് സ്വദേശിയായ യുവാവിനെ ഒരുസംഘം ആളുകള്‍ തട്ടിക്കൊണ്ടുപോയത്. ചേവായൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ പടിഞ്ഞാറ്റുമുറിയിലെ ഒരു വാടകവീട്ടില്‍ ഇയാളെ ബന്ധനസ്ഥനാക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും, നഗ്ന ഫോട്ടോയെടുത്ത് രക്ഷിതാക്കള്‍ക്ക് അയച്ചുകൊടുത്ത് എട്ട് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളജ് സബ് ഡിവിഷന് അസിസ്റ്റന്റ് കമ്മീഷണര്‍ പ്രമോദിന്റെ സ്പെഷല്‍ ടീം ഇന്‍വെസ്റ്റിഗേഷന്‍ അംഗങ്ങൾ ചേര്‍ന്നാണ് അഖിലിനെ പിടികൂടിയത്. ഇയാള്‍ മുന്‍പ് ഒരു വധശ്രമ കേസിലും ഉള്‍പ്പെട്ടിട്ടുള്ള ആളാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മുന്‍പ് ഈ കേസില്‍ പറമ്പില്‍ ബസാര്‍ നമ്പ്യാത്ത് താഴത്ത് കനാല്‍ റോഡില്‍ കുട്ട എന്ന് വിളിക്കുന്നു അതുലിനെയും കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി തില്ലങ്കേരി പാളിയപറമ്പ് ഡിങ്കന് എന്ന് വിളിക്കുന്ന ജിഷ്ണു ജയനെയും പിടികൂടിയിരുന്നു.
Kerala
തൃശൂര്‍: കുന്നംകുളം ചീരംകുളത്ത് പോലീസിനെ ആക്രമിച്ച സംഭവത്തില്‍ നാലു പേർ അറസ്റ്റിൽ. കുന്നംകുളം പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.
കോട്ടപ്പടി സ്വദേശി അദീബ് (28), ആര്‍ത്താറ്റ് സ്വദേശി നിധിന് (29) ആര്‍ത്താറ്റ് താമരശേരി സ്വദേശി സജിത്ത് (30), കുന്നംകുളം നെഹ്റൂ നഗര്‍ സ്വദേശി ഗൗരവ് (24) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കാപ്പ നിയമപ്രകാരം ശിക്ഷ കഴിഞ്ഞ് തിരിച്ചെത്തിയ അദീബിനെ മറ്റൊരു പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷിച്ചു ചെന്നപ്പോഴാണ് ആനായ്ക്കലില്‍ പോലീസിനുനേരെ അക്രമം ഉണ്ടായത്. സംഭവത്തില്‍ രണ്ട് പോലീസുകാര്‍ക്ക് പരുക്കേറ്റിരുന്നു.
പോലീസിനെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ആകെ 10 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. ബാക്കി പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.
National
ഗാസിയാബാദ്: നൂഡിൽസ് വാങ്ങാന്‍ പോയ 13 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ മൂന്ന് കൗമാരക്കാർ അറസ്റ്റിൽ. പ്രതികളിൽ രണ്ട് പേര് പ്രായപൂർത്തിയാകാത്തവരാണെന്ന് പോലീസ് അറിയിച്ചു.
വേവ് സിറ്റിയിലെ വീടിനു സമീപത്തുള്ള കടയിൽ നൂഡിൽസ് വാങ്ങാൻ പോയതാണ് ഏഴാം ക്ലാസുകാരി. ഈ സമയത്താണ് മൂന്ന് കൗമാരക്കാർ ചേർന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുട്ടി പഠിക്കുന്ന അതേ സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥിയും മറ്റു രണ്ടു പേരും ചേർന്ന് പത്താം ക്ലാസുകാരന്റെ ബന്ധുവിന്റെ വീട്ടിലേക്കാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. ആളൊഴിഞ്ഞ ഈ വീട്ടിൽ വച്ചായിരുന്നു അതിക്രമം.
സംഭവത്തിനു പിന്നാലെ വീട്ടിലെത്തിയ കുട്ടിയോട് വൈകിയത് എന്താണെന്ന് ചോദിച്ചപ്പോഴാണ് പീഡനവിവരം പറയുന്നത്. പിന്നിലെ കുട്ടിയുടെ മാതാവ് പോലീസിൽ പരാതി നൽകുകയായിരുന്നു.
National
ന്യൂഡൽഹി: വിപിവിവി നിക്ഷേപ തട്ടിപ്പിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് ഡവൽഹി പോലീസ്.ന്യൂഡൽഹി: വിപിവിവി നിക്ഷേപ തട്ടിപ്പിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് ഡവൽഹി പോലീസ്.തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ എന്ന് ആരോപിക്കുന്ന വെങ്കിടാ വെങ്കിട്ട് ഉൾപ്പെടെയുള്ള മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തത്. വസന്ത് വിഹാർ പോലീസ് എടുത്ത കേസിലാണ് അറസ്റ്റ് നടന്നത്.
യുഎസ് പ്രതിരോധ വകുപ്പുമായി ആയുധനിർമാണ കരാർ ലഭിച്ചെന്ന വ്യാജ അവകാശവാദം ഉയർത്തി നിക്ഷേപകരിൽ നിന്ന് ഏകദേശം 700 കോടി രൂപ സമാഹരിച്ചെന്നാണ് പരാതി. ഡൽയിലും കേരളത്തിലുമടക്കം ഇവർ തട്ടിപ്പ് നടത്തിയെന്ന പരാതികളിൽ കേരള പോലീസും അന്വേഷണം നടത്തുന്നുണ്ട്.
വിപിവിവി ചെയർമാനും കൊല്ലം സ്വദേശിയുമായ വെങ്കിട്ട വെങ്കിട്, തനുഷ് പാണ്ഡ്യ, അക്വീൽ അഹമ്മദ്, മറ്റു മലയാളികൾ അടക്കമാണ് വിവിധ കേസുകളിൽ പ്രതികൾ ആയിരിക്കുന്നത്. 83,000 കോടി രൂപയോളം വരുന്നതാണ് അമേരിക്കയിൽ നിന്ന് ലഭിച്ച കരാർ എന്നൊക്കെയായിരുന്നു പ്രചാരണം.
നിലവിൽ ഡൽഹിയിലെ വസന്ത് വിഹാർ പോലീസ് കഴിഞ്ഞ മാസം എടുത്ത രണ്ടു കേസുകളിലാണ് അറസ്റ്റ് എന്നാണ് വിവരം. അറസ്റ്റിലായ വെങ്കിട്ട വെങ്കിട് അടക്കമുള്ളവരെ ഡൽഹി പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കി.
Kerala
കോഴിക്കോട്: ക്രിമിനല്‍ കേസുകളില്‍ പ്രതികളായ സഹോദരങ്ങൾ അറസ്റ്റിൽ. കല്ലായി ചക്കുംകടവ് സ്വദേശികളും സഹോദരങ്ങളുമായ മുഹമ്മദ് ഷിഹാല്‍ എംപി (26), മുഹമ്മദ് ഫാസില്‍(24) എന്നിവരാണ് അറസ്റ്റിലായത്. കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെയാണ് ഇരുവരെയും പോലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം രാത്രി പാളയം ബസ് സ്റ്റാൻഡിലെ പ്രധാന കവാടത്തിന് സമീവത്ത് വെച്ച് ഇരുവരും കവര്‍ച്ചയും ഭവനഭേദനവും ആസൂത്രണം ചെയ്യുമ്പോഴാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.
എസ്ഐ രാകേഷ്, എഎസ്ഐ നൗഫല്‍, സിവില്‍ പോലീസ് ഓഫീസര്‍ സന്ദീപ് എന്നിവര്‍ ചേര്‍ന്നാണ് സഹോദരങ്ങളെ കസ്റ്റഡിയില്‍ എടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
International
കാഠ്മണ്ഡു: നേപ്പാളിൽ ഉണ്ടായ മിന്നൽപ്രളയത്തിൽ രക്ഷാപ്രവർത്തനം തുടരുന്നതിനിടയിൽ നാരയണി നദിയിലൂടെ ഒഴുകിവന്ന മൃതദേഹത്തിൽ നിന്ന് സ്വർണ കമ്മലുകൾ ഊരിയെടുത്ത രണ്ടുപേരെ നേപ്പാൾ പോലീസ് അറസ്റ്റ് ചെയ്തു. മദൻ ഗുരുങ് (25), ഉമേഷ് ചൗധരി (38) എന്നിവരാണ് പിടിയിലായത്.
സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന് ഇവർ ആഭരണങ്ങൾ മോഷ്ടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് പോലീസ് പ്രതികളെ പിടുകൂടിയത്. മുടിയിൽ പിടിച്ചു വെള്ളത്തിൽ നിന്ന് കരയിലേക്ക് വലിച്ചിട്ട മൃതദേഹത്തിൽ നിന്നാണ് പ്രതികൾ കമ്മലുകൾ ഊരിയെടുത്തത്. ചിത്വാൻ പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതികളെ ഭരത്പൂർ മെട്രോപൊളിറ്റൻ സിറ്റി-1 ലെ പൊഖ്റ ബസ് പാർക്കിന് സമീപത്തുനിന്നാണ് പിടികൂടിയത്.
നേപ്പാളിൽ സമീപകാലത്തുണ്ടായതിൽവച്ചേറ്റവും വലിയ പ്രളയദുരന്തങ്ങളിലൊന്നാണിത്. മിന്നൽപ്രളയത്തിൽ മരണം 392 ആയി ഉയർന്നു. ആയിരത്തിലധികം ആളുകളെ കാണാതായിട്ടുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്.
Kerala
തിരുവനന്തപുരം: ബിവറേജസ് കോർപറേഷൻ ഔട്ട്ലെറ്റിൽ നിന്ന് പണവും മദ്യവും മോഷ്ടിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ബാലരാമപുരത്തെ ഔട്ട്ലെറ്റിൽ നടന്ന മോഷണത്തിൽ കണ്ണമ്മൂല ആട്ടറ ലെയ്നിൽ റഫീസ് ഖാൻ (32), വള്ളക്കടവിൽ ഷാറൂഖാൻ (27) എന്നിവരാണ് അറസ്റ്റിലായത്.
വീട് വാടകയ്ക്കെടുത്ത് മത്സ്യക്കച്ചവടത്തിന്റെ മറവിൽ മോഷണം നടത്തിവരുന്നവരാണ് പ്രതികളെന്നാണ് പോലീസ് പറഞ്ഞു. ഇവർക്കെതിരെ വിവിധ സ്റ്റേഷനുകളിലായി നിരവധി മോഷണക്കേസുകളുണ്ടെന്നും പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ 12ന് രാത്രിയിലാണ് ബാലരാമപുരത്തെ ബെവ്കോ ഔട്ട്ലെറ്റിൽ മോഷണം നടന്നത്. ഔട്ട്ലെറ്റിന്റെ പൂട്ടുകൾ തകർത്ത് അകത്തുകയറിയ പ്രതികൾ പണവും മദ്യവും കവരുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
Kerala
തിരുവനന്തപുരം: ഹാഫ് മന്തിക്കൊപ്പം എക്സ്ട്രാ റൈസ് ചോദിച്ച വിദ്യാർഥികളെ മർദിച്ച കേസിൽ മൂന്ന് പേർ പിടിയിൽ. തിരുവനന്തപുരം പേട്ടയിലെ കാപ്പിറ്റൽ മന്തി എന്ന സ്ഥാപനത്തിൽ നടന്ന സംഭവത്തിൽ കട ഉടമയടക്കം മൂന്നുപേർ അറസ്റ്റിലായെന്ന് പോലീസ് പറഞ്ഞു.
വ്യാഴാഴ്ച ഉച്ചയ്ക്ക് നടന്ന സംഭവത്തിൽ എട്ട്, ഒമ്പത് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് മർദനമേറ്റത്. ഹാഫ് മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ടതോടെയാണ് ഹോട്ടൽ ജീവനക്കാരുമായി വിദ്യാർഥികൾ വാക്കുതർക്കത്തിലേർപ്പെട്ടത്.
ഫുൾ മന്തി വാങ്ങുന്നവർക്ക് മാത്രമേ അധിക റൈസ് നൽകാൻ കഴിയൂവെന്ന് ജീവനക്കാർ പറഞ്ഞതോടെ തർക്കം രൂക്ഷമായി. ഇതിനിടെ ഇവർ വിദ്യാർഥികളെ മർദിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്.
Kerala
പത്തനംതിട്ട: മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് ഒരാൾ മരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. പുത്തൻപീടിക സ്വദേശി ജിനു, വിശ്വജിത്ത് എന്നിവരാണ് അറസ്റ്റിലായത്. അപകടം ഉണ്ടായ സമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
അറസ്റ്റിലായ വിശ്വജിത്ത് ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയാണ്. മദ്യലഹരിയിൽ ഇവർ ഓടിച്ച കാർ കാൽനടയാത്രക്കാരെ ഇടിച്ചുവീഴ്ത്തിയ ശേഷം മറ്റ് വാഹനങ്ങളിലും ഇടിച്ചിരുന്നു. അപകടത്തിൽ പത്തനംതിട്ട സ്വദേശി അബൂബക്കറാണ് മരിച്ചത്.
അപകടത്തിൽ ഒമ്പത് കാൽനടയാത്രക്കാർക്ക് പരിക്കേറ്റിരുന്നു. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്.
Kerala
കട്ടപ്പന: പോലീസ് ചമഞ്ഞ് അന്യസംസ്ഥാന തൊഴിലാളികളെ പിടിച്ചുപറിക്കുന്ന കൊള്ള സംഘത്തിലെ നാലു പേരെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പന വലിയപാറ ഭാഗത്ത് തയ്യിൽ വീട്ടിൽ പ്രമോദ് ശശി (38), വലിയതോവാള തകിടിയേൽ മനു (സുധീഷ്, 36), മുണ്ടക്കയം കൂട്ടിക്കൽ സ്വദേശി പി.എസ്. ഹരി (32), പാമ്പാടുമ്പാറ വലിയതോവാള ഈട്ടിക്കുന്നേൽ സുധീഷ് (35) എന്നിവരാണ് അറസ്റ്റിലായത്.
സ്വകാര്യ ആവശ്യത്തിനായി കട്ടപ്പനയിലെത്തുന്ന അന്യസംസ്ഥാന തൊളിലാളി ഒറ്റപ്പെട്ടു പോകുകയാണെങ്കിൽ സഹായത്തിന് എന്ന വ്യാജേന പ്രതികൾ പിന്നാലെ കൂടുകയും, തുടർന്ന് അവരെ മർദ്ദിച്ച ശേഷം കൈയിലുള്ള പണവും വിലപിടിപ്പുള്ള വസ്തുക്കളും അപഹരിക്കുകയും ആണ് ചെയ്യുന്നത്.
ഭാഷയും സ്ഥലപരിചയവും ഇല്ലാത്ത അന്യസംസ്ഥാന തൊഴിലാളികൾ പോലീസിൽ പരാതിപ്പെടാറില്ല. ഇത്തരം സംഭവങ്ങളെപ്പറ്റി കട്ടപ്പന ഡിവൈഎസ്പിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്വയമേവ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
പ്രതികളുടെ ആക്രമണത്തിൽ പണം നഷ്ടപ്പെട്ട ജാർഖണ്ഡ് രാജ് ദാഹ സ്വദേശി ബനഡിക്ട് സോറൻ, ജാർഖണ്ഡ് ബധൻദാ സ്വദേശി ബിസനു മുർമു എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കട്ടപ്പന പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
കട്ടപ്പന ഡിവൈഎസ്പി റെജി എം. കുന്നിപ്പറമ്പന്റെ നിർദേശാനുസരണം കട്ടപ്പന സർക്കിൾ ഇൻസ്പെക്ടർ കെ. പ്രേംകുമാർ, കട്ടപ്പന പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എബി ജോർജ്, കട്ടപ്പന പോലീസ് സ്റ്റേഷൻ സീനിയർ സിവിൽ പോലീസ് ഓഫീസർ വി.എം. ജോസഫ്, സബ് ഇൻസ്പെക്ടർ പി.വി. മഹേഷ്, സിപിഒമാരായ വിജിൻ, അൽബാഷ്, ജോസഫ്, ശരണ്യ, എന്നിവർ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
Kerala
കണ്ണൂർ: കണ്ണൂരിൽ റോബോട്ട് കളിപ്പാട്ടത്തിൽ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്ത്. വിദഗ്ധമായ നീക്കത്തിൽ പ്രതിയെ കണ്ണൂർ ടൗൺ പോലീസും ഡാൻസാഫ് ടീമും ചേർന്ന് അറസ്റ്റു ചെയ്തു. പിണറായി പുത്തൻകണ്ടം സ്വദേശി എ. ഫൈസൽ (33) ആണ് അറസ്റ്റിലായത്.
പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് 20.5 ഗ്രാം എംഡിഎംഎയുമായി ഫൈസൽ വലയിലാകുന്നത്. ടോയിസ് ബംഗളൂരുവിൽ നിന്ന് പാഴ്സൽ വഴി അയച്ചതാണെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു.
കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ബി.വി. വിജയ ഭാരത് റെഡ്ഡി ഐപിഎസിന്റെ നിർദേശപ്രകാരം എസ്ഐ പി. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ എസ്സിപിഒ ബിജു, സിപിഒമാരായ ജിഷാന്ത്, റാസിം, ഡാൻസാഫ് ടീം അംഗങ്ങൾ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
Kerala
മലപ്പുറം: മലപ്പുറം പോത്തുകല്ല് മേലെ മുണ്ടേരി അപ്പൻകാപ്പ് നഗറിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. സംഭവത്തിൽ ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. അപ്പൻകാപ്പ് ഉന്നതിയിലെ നിഷ (35) ആണ് കൊല്ലപ്പെട്ടത്. മൃതദേഹത്തിന് നാലു ദിവസം പഴക്കമുണ്ട്.
മീൻ പിടിക്കാൻ പോയ ഉന്നതി നിവാസികളാണ് നീർപുഴയോട് ചേർന്ന വാഴത്തോട്ടത്തിൽ മൃതദേഹം കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
നിഷയും ഭർത്താവ് സുരേഷും തമ്മിൽ വഴക്കിട്ടിരുന്നുവെന്നും സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നുമാണ് പോലീസിനു ലഭിച്ച സൂചന. മർദ്ദനത്തിനിടെ കല്ലിൽ തലയടിച്ച് വീണതാകാം മരണ കാരണം. മൃതദേഹത്തിന് സമീപം കോഴി വേസ്റ്റ് നിക്ഷേപിച്ച നിലയിലാണ്. വാഴയുടെ ഇലകളും മുകളിലിട്ടുണ്ട്. ഇതാണ് മൃതദേഹം ശ്രദ്ധയിൽപ്പെടാതിരിക്കാൻ കാരണം.
സുരേഷിനെ ബുധനാഴ്ച രാത്രി 12 ന് മുണ്ടേരി കൃഷി ഫാമിന് സമീപമുള്ള ഇരുട്ടുകുത്തി നഗറിൽ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.
Kerala
തിരുവനന്തപുരം: വെങ്ങാനൂരിലെ വെട്ടു കേസിൽ അഞ്ചംഗ സംഘത്തിലെ ഒരു പ്രതി കൂടി അറസ്റ്റിൽ. മുട്ടത്തറ പരുത്തിക്കുഴി അമ്പറ പുതുവൽ പുത്തൻ വീട്ടിൽ സൂര്യനാരായണൻ (19) ആണ് വിഴിഞ്ഞം പോലീസിന്റെ പിടിയിലായത്. കേസിലെ പ്രധാന പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെയുണ്ടായ ആക്രമണത്തിൽ രണ്ടു പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. ആ സംഭവത്തിൽ തിരുവല്ലം ശാന്തിപുരം വലിയവിളവീട്ടിൽ അനന്തു(21), സഹോദരൻ യദു(24) എന്നിവരെ തിരുവല്ലം, വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
വെട്ടു കേസുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികൾകൂടി പിടിയിലാകാനുണ്ട്. നാലിന് വെങ്ങാനൂരിൽ നടന്ന സംഭവത്തിൽ വിഷ്ണുവിന് വെട്ടേറ്റത്. കേസിലെ പ്രതിയാണ് അനന്തു. ഈ കേസിലാണ് ശേഷിച്ച മൂന്ന് പ്രതികളെ പോലീസ് തിരയുന്നത്. വെങ്ങാനൂർ ജംഗ്ഷനിൽ ബൈക്കിനു സൈഡു നൽകാത്തതിനെ തുടർന്നുള്ള വാക്കേറ്റവും മുൻ വൈരാഗ്യവുമാണ് ആക്രമണ കാരണമെന്നു പോലീസ് പറഞ്ഞു.
പോലീസിനു നേർക്കുള്ള ആക്രമണത്തിൽ വിഴിഞ്ഞം സ്റ്റേഷനിലെ സിപിഒ സി.പി.രാകേഷ്(35), എസ്സിപിഒ വിനയകുമാർ(40) എന്നിവർക്കാണ് പരിക്കേറ്റത്. പിടിയിലായ പ്രതികൾ റിമാൻഡിലാണ്.
National
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന ക്രമക്കേടുമായി ബന്ധപ്പെട്ട വാർത്തകൾ പരമ്പരയായി പുറത്തുവിട്ട മാധ്യമപ്രവർത്തകൻ അഭിഷേക് ഉപാധ്യായയ്ക്ക് ആശ്വാസം. ഇദ്ദേഹത്തിനെതിരേ ഗാസിയാബാദ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിൽനിന്നു സുപ്രീംകോടതി താത്കാലിക സംരക്ഷണം നൽകി.
വിഷയത്തിൽ ഉത്തർപ്രദേശ് സർക്കാരിനോട് സുപ്രീംകോടതി വിശദീകരണം തേടി. ഇന്ദിരാപുരം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറിന്റെ പകർപ്പ് ഹർജിക്കാരനു നൽകാൻ ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
എഫ്ഐആർ റദ്ദാക്കുന്നതിനായി അലഹബാദ് ഹൈക്കോടതിയെ സമീപിക്കാനും കോടതി അനുമതി നൽകിയിട്ടുണ്ട്. കേസ് കൂടുതൽ വാദത്തിനായി സെപ്റ്റംബർ ഏഴിലേക്കു മാറ്റി.
സംസ്ഥാനത്തെ അഴിമതിയെക്കുറിച്ച് റിപ്പോർട്ട് ചെയ്തതിലുള്ള പ്രതികാരനടപടിയായാണ് പോലീസ് വ്യാജ കേസ് കെട്ടിച്ചമച്ചതെന്ന് ഹർജിയിൽ ആരോപിക്കുന്നു. എഫ്ഐആറിന്റെ പകർപ്പ് നൽകാൻ വിസമ്മതിച്ച പോലീസ്, സംഭവസമയത്തെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിക്കാൻ പ്രാദേശിക വ്യാപാരികളെ ഭീഷണിപ്പെടുത്തിയെന്നും ഹർജിയിൽ ആരോപണമുണ്ട്.
Kerala
പയ്യന്നൂര്‍: മഹാരാഷ്ട്രയില്‍നിന്ന് തലശേരിയിലേക്ക് വരികയായിരുന്ന സ്വര്‍ണ വ്യാപാരിയുടെ കാര്‍ തട്ടിയെടുത്ത് കവര്‍ച്ച നടത്തിയ സംഭവത്തില്‍ രണ്ടുപേര്‍കൂടി അറസ്റ്റില്‍. മട്ടന്നൂര്‍ പഴശിയിലെ സൗരവ് നിവാസില്‍ സൗരവ് സുനി (30), മട്ടന്നൂര്‍ ദേവര്കാട്ടെ വി.വി. ജ്യോതിഷ് (35) എന്നിവരെയാണ് കണ്ണൂര്‍ റൂറല്‍ എസ്പിയുടെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി.
ഒളിവില്‍ കഴിയുന്നതിനിടെ കര്‍ണാടകയിലേക്ക് കടക്കാന്‍ ശ്രമിക്കവേ കൂട്ടുപുഴയില്‍ നിന്നാണ് ഇവരെ പിടികൂടിയതെന്നാണ് വിവരം. മുമ്പ് തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങിയ പ്രതി അശ്വന്തിനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടാന്‍ കഴിഞ്ഞത്.
എന്നാല്‍, കോടതിയില്‍ ഹാജരാക്കിയ ഇവര്‍ക്ക് ജാമ്യം അനുവദിച്ചു. അന്വേഷണ ഉദ്യോഗസ്ഥന് പറ്റിയ വീഴ്ചയാണ് ഈ സംഭവത്തില്‍ നേരത്തെ അറസ്റ്റിലായ നാലു പ്രതികളെയും കോടതി റിമാൻഡ് ചെയ്ത സാഹചര്യമുണ്ടായിട്ടും ഇവര്‍ക്ക് ജാമ്യം ലഭിക്കുന്നതിന് വഴിവച്ചതെന്നാണ് സൂചന.
മാലൂര്‍ കുണ്ടേരിപൊയിലിലെ അശ്വന്ത് (26), പാപ്പിനിശേരി കീച്ചേരി അഞ്ചാംപീടിക സ്വദേശി സനു സന്തോഷ്, കണ്ണപുരം ചെറുകുന്ന് പൂങ്കാവ് സ്വദേശി കുട്ടു എന്ന ആരംഭന്‍ ഹൗസില്‍ ജിജില്‍ (38), ചൊക്ലി നെടുമ്പ്രത്തെ രാജീവന്റെ മകന് അഭിനവ് (27) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. രണ്ട് ഇന്നോവയടക്കം മൂന്ന് വാഹനങ്ങളും അന്വേഷണ സംഘം പിടികൂടി.
ജൂണ്‍ രണ്ടിന് പുലര്‍ച്ചെ അഞ്ചിന് ദേശീയപാതയില്‍ എടാട്ടാണ് സംഭവം. മഹാരാഷ്ട്രയില്‍നിന്ന് തലശേരിയിലേക്ക് വരുന്നതിനിടെ സ്വര്‍ണവ്യാപാരി മഹാരാഷ്ട്ര സ്വദേശി കുമാര്‍ ജലന്തര്‍ നിഗവും ഭാര്യയും രണ്ടു കുട്ടികളും ഡ്രൈവറുമുണ്ടായിരുന്ന കാര്‍ തട്ടിയെടുത്ത് മുപ്പത് പവനോളം സ്വര്‍ണവും ഒന്നരകോടിയോളം രൂപയും കവര്‍ച്ച നടത്തിയ സംഭവമുണ്ടായത്.
Kerala
കൊച്ചി: 232 ഗ്രാം എംഡിഎംഎയുമായി കൊച്ചിയില്‍ അറസ്റ്റിലായ പത്തനംതിട്ട സ്വദേശി വരുണ്‍ദേവ് ഡല്‍ഹിയില്‍ നിന്ന് രാസലഹരി എത്തിക്കുന്നതില്‍ പ്രധാനിയെന്ന് എക്സൈസ്. ലഹരിക്കച്ചവടക്കാര്‍ക്കിടയില്‍ ബോസ് എന്നാണ് ഇയാള്‍ അറിയപ്പെടുന്നത്. പെണ്‍കുട്ടികളെ ഉള്‍പ്പെടെ ഉപയോഗിച്ചാണ് വരുണ്‍ ലഹരി വില്പന നടത്തിയിരുന്നത്.
വരുണ്‍ ദേവിന്റെ സുഹൃത്തുക്കളിലേക്കും എക്സൈസ് അന്വേഷണം വ്യാപിപ്പിച്ചു. പ്രതിയുടെ ബാങ്ക് അക്കൗണ്ടുകളടക്കം മരവിപ്പിക്കാനുള്ള നടപടിയും എക്സൈസ് ആരംഭിച്ചിട്ടുണ്ട്. വരുണ്‍ദേവും സംഘവും ഡല്‍ഹി-രാജസ്ഥാന് അതിര്‍ത്തിയില്‍ നിന്ന് വാങ്ങുന്ന എംഡിഎംഎ റോഡ് മാര്‍ഗമാണ് കേരളത്തിലേക്ക് എത്തിക്കുന്നത്.
കോട്ടയം കേന്ദ്രീകരിച്ചാണ് ലഹരി സംഭരിച്ചിരുന്നത്. പിന്നീടിത് ഇടനിലക്കാര്‍ വഴി കൊച്ചിയിലെ വില്‍പ്പനക്കാരിലേക്ക് എത്തിക്കും. വില്‍ക്കുന്ന ആര്‍ക്കും വരുണുമായി നേരിട്ട് ബന്ധമില്ല. കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ നിന്ന് 49 ഗ്രാം എംഡിഎംഎയുമായി പിടിയിലായ പിടിയിലായ സിദ്ദിഖ്, ഫിനില എന്നിവരില്‍ നിന്നാണ് ലഹരിയുമായി ശനിയാഴ്ച ഒരു സംഘം കൊച്ചിയിലേക്ക് എത്തുന്ന വിവരം എക്സൈസിന് ലഭിച്ചത്.
വൈറ്റിലയില്‍ വച്ച് ഇവരെ 232 ഗ്രാം എംഡിഎംഎയുമായി എക്സൈസ് പിടികൂടി. പ്രതികളെ ചോദ്യം ചെയ്ത് പരിശോധന നടത്തിയപ്പോഴാണ് ഏറെ നാളായി പോലീസും എക്സൈസും അന്വേഷിച്ചിരുന്ന ലഹരിസംഘത്തിന്റെ ബോസാണ് വരുണ്‍ ദേവ് എന്ന് തിരിച്ചറിയുന്നത്.
ഓണക്കാലം ലക്ഷ്യമിട്ട് അഞ്ച് കിലോയോളം എംഡിഎംഎ കേരളത്തിലേക്ക് എത്തിച്ചിട്ടുണ്ട് പ്രതി മൊഴി നല്കി. കൊച്ചിയിലെ വൈറ്റ് കോളര്‍ ഡ്രഗ് പാര്‍ട്ടി കേസില്‍ അറസ്റ്റിലായ കെവിന് ബി. മാത്യു, വടക്കന്‍ പറവൂര്‍ സ്വദേശി സിദ്ദിഖ് എന്നിവരും വരുണ്‍ ദേവില്‍ നിന്ന് എംഡിഎംഎ വാങ്ങിയിട്ടുണ്ട്.
Kerala
കാസർഗോഡ്: മഞ്ചേശ്വരം മിയാപ്പദവിൽ വ്യാപാരിയെ ഭീഷണിപ്പെടുത്തി ആകാശത്തേക്ക് വെടിയുതിർത്ത കേസിൽ ഒരാൾ അറസ്റ്റിൽ. ചിഗുരുപദെ സ്വദേശി മുഹമ്മദ് സഫ്വാൻ (28) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ചയാണ് ബട്ട്യപ്പദവിലെ എ.എസ്. ജനറൽ സ്റ്റോർസ് ഉടമ ശുഹൈബ് മൊയിൻ ഷേഖിനെ ഒരു സംഘം കടയിൽ കയറി ഭീഷണിപ്പെടുത്തിയത്.
തുടർന്ന് സംഘം ആകാശത്തേക്ക് വെടിയുതിർക്കുകയുമായിരുന്നു. നിരവധി കേസുകളിൽ പ്രതികളായ മിയാപദവ് റഹീം, ഖാദർ മദങ്കല്ല് എന്നിവരാണ് വെടിയുതിർത്തതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇവർക്കൊപ്പമുണ്ടായിരുന്ന ആളാണ് അറസ്റ്റിലായ മുഹമ്മദ് സഫ്വാൻ.
സംഭവവുമായി ബന്ധപ്പെട്ട് ശുഹൈബ് മൊയിൻ ഷേഖിന്റെ സഹോദരീഭർത്താവ് അബൂബക്കർ സിദ്ദീഖും കേസിൽ പ്രതിയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
Kerala
കൊച്ചി: പെരുമ്പാവൂരിൽ ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. അസം നൗഗാവ് സ്വദേശി സിറാജുൽ ഇസ്ലാം(34)നെയാണ് പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ 6.5 ഗ്രാം ഹെറോയിനുമായാണ് സിറാജുൽ ഇസ്ലാം പിടിയിലായത്. വിൽപ്പനയ്ക്കായി വല്ലത്ത് നിൽക്കുമ്പോഴാണ് ഇയാൾ പോലീസിന്റെ വലയിലായത്.
രഹസ്യ വിവരത്തെ തുടർന്ന് കുറച്ച് നാളുകളായി അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. പട്ടാമ്പിയിൽ നിന്നാണ് മയക്ക് മരുന്ന് വാങ്ങിയതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. ബസിൽ ആണ് ഇയാൾ വല്ലത്ത് വന്നത്. ഇയാൾക്ക് മയക്ക് മരുന്ന് കൊടുത്തവരെയും ഇയാളിൽ നിന്ന് വാങ്ങുന്നവരെയും കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
കൊച്ചി: ഓപറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയ്ക്കിടെ കഞ്ചാവുമായി മൂന്ന് അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ. പശ്ചിമബംഗാൾ സ്വദേശികളായ ഹുമയൂൺ ഷെയ്ഖ് (23), മഹാഭൂൽ മണ്ഡൽ (27), റൂബെൽ ഷെയ്ഖ് (31) എന്നിവരാണ് പിടിയിലായത്.
പ്രതികളിൽ നിന്ന് മൂന്നര കിലോയോളം കഞ്ചാവ് കണ്ടെടുത്തു. റൂറൽ ജില്ലാ ഡാൻസ് ടീമും പറവൂർ പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. താമസ സ്ഥലത്ത് നിന്ന് സ്കൂട്ടറിൽ കഞ്ചാവ് കടത്തുന്നതിനിടയിൽ പറവൂർ താമരവളവിൽ വച്ച് ഇവർ പിടിയിലാകുകയായിരുന്നു.
ഒഡീഷയിൽ നിന്നാണ് ഇവർ കഞ്ചാവ് വാങ്ങിയത്. അതിഥി തൊഴിലാളികൾക്കിടയിലാണ് വിൽപന. കിലോയ്ക്ക് 3,000 രൂപയ്ക്ക് വാങ്ങി പത്തിരട്ടി വിലയ്ക്കാണ് കച്ചവടം നടത്തുന്നതെന്ന് പോലീസ് പറഞ്ഞു.
National
ന്യൂഡൽഹി: ഡൽഹിയിലെ നിഹാൽ വിഹാറിൽ ഭർത്താവിനെ മർദിച്ചു കൊന്ന യുവതിയും ബന്ധുക്കളും അറസ്റ്റിൽ. എൻജിനീയറായ വിനയ് ഗുപ്ത (31) ആണ് കൊല്ലപ്പെട്ടത്. കുട്ടികൾക്ക് മരുന്ന് നൽകുന്നതുമായി ബന്ധപ്പെട്ട് വിനയിയും ഭാര്യ രേഖയും തമ്മിലുണ്ടായ തർക്കമാണ് പിന്നീട് കൊലപാതകത്തിൽ കലാശിച്ചത്.
വാക്കുതർക്കത്തിന് പിന്നാലെ രേഖ വീട്ടുകാരെ വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ രേഖയുടെ സഹോദരങ്ങളും മറ്റ് ബന്ധുക്കളും ചേർന്ന് വിനയിനെ മർദിക്കുകയായിരുന്നു. ആക്രമണത്തിന് മുൻപ് വീട്ടിലെ സിസിടിവി കാമറകൾ രേഖ ഓഫ് ചെയ്തിരുന്നു. നെഞ്ചിനും ശരീരത്തിനും ഗുരുതര പരിക്കേറ്റ വിനയിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൂന്നര വർഷം മുൻപാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. നാലര മാസം പ്രായമുള്ള ഇരട്ടക്കുട്ടികളുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രേഖയെയും മൂന്ന് ബന്ധുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം നടന്നുവരുന്നു.
Kerala
പത്തനംതിട്ട: ഒപ്പം താമസിച്ചു വന്നിരുന്ന അമ്മയെ കൊലപ്പെടുത്തിയ കേസില്‍ മകനും പെണ്‍സുഹൃത്തും അറസ്റ്റില്‍. കോയിപ്പുറം കടപ്ര കാഞ്ഞിരം നില്ക്കുന്നതില് വീട്ടില്‍ പൊന്നമ്മ തോമസ്(75) കൊല്ലപ്പെട്ട കേസിലാണ് ഇവരുടെ മകന് ടിജോ തോമസ്(37), ഇയാള്‍ക്കൊപ്പം താമസിച്ച് വന്നിരുന്ന പെണ്‍സുഹൃത്ത് കൊല്ലം കാവനാട് കിണറുവിള വടക്കേതില്‍ വീട്ടില്‍ റിന്‍സിമോള്‍(37 എന്നിവരെ കോയിപ്രം പോലിസ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച പോലീസിനു ലഭിച്ച ഒരു അജ്ഞാത ഫോണ്‍ സന്ദേശത്തില്‍നിന്നാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയില്‍ പൊന്നമ്മ തോമസ് എന്ന വയോധികയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നു എന്നായിരുന്നു ഫോണ്‍ സന്ദേശം. ഇതിനു പിന്നാലെ കോയിപ്പുറം എസ് ഐ പങ്കജ് കൃഷ്ണ, കീഴ്വായ്പൂര് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി. സുരേഷ് കുമാര്‍ എന്നിവര്‍ ആശുപത്രിയിലെത്തി മൃതദേഹം പ്രാഥമിക പരിശോധനയ്ക്കു വിധേയമാക്കിയപ്പോള്‍ ചില അസ്വാഭാവികതകള്‍ തോന്നി. ഈ വിവരം ജില്ലാ പൊലിസ് മേധാവി ആര്. ആനന്ദിനെ അറിയിച്ചു.
തുടര്‍ന്ന് ജില്ലാ പൊലിസ് മേധാവി തിരുവല്ല ഡിവൈഎസ്പി പി.ആർ. ന്തോഷിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. സിഐ ജി. സുരേഷ് കുമാര്‍, എസ്ഐ പങ്കജ് വി. കൃഷ്ണ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ്, പോസ്റ്റുമോര്‍ട്ടം നടപടി പൂര്‍ത്തിയാക്കി. കോട്ടയം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് പോലീസ് സര്ജന് ഡോ. അശ്വതി നടത്തിയ പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ ലഭിച്ച വിവരങ്ങള്‍ വയോധികയുടെ മരണം കൊലപാതകമെന്നു സ്ഥീരീകരിച്ചു. തുടര്‍ന്ന് അസ്വാഭാവിക മരണത്തിനു കേസെടുത്ത പോലിസ് പൊന്നമ്മക്കൊപ്പം താമസിച്ചിരുന്ന മകന് ടിജോ തോമസിനെയും റിന്‍സിമോളെയും ചോദ്യം ചെയ്തു.
ഭാര്യയുമായി പിണങ്ങി കഴിയുന്ന ടിജോ തോമസിനൊപ്പം ആറു മാസത്തിലേറെയായി റിന്‍സിയും താമസിക്കുകയാണ്. ഇവര്‍ തമ്മില്‍ കഴിഞ്ഞ തിങ്കളാഴ്ച രാത്രി നടന്ന വഴക്കിനിടെ തടസം പിടിക്കാന്‍ എത്തിയ ടിജോയുടെ അമ്മ പൊന്നമ്മയെ ടിജോ നെഞ്ചില്‍ തൊഴിക്കുകയും ശ്വാസംമുട്ടിക്കുകയും ശരീരമാസകലം ഇടിക്കുകയും ചെയ്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നു പോലീസ് പറയുന്നു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു. എസ്പിഒമാരായ ഷെബാന അഹമ്മദ്, സുരേഷ്, വിപിന്‍രാജ്, അഭിലാഷ്, സി പി ഒമാരായ മനൂപ്, അനന്തു, രഞ്ജിത്, സുജിത്ത് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
Kerala
പത്തനംതിട്ട: പന്തളത്ത് ഭാര്യയോട് ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിൽ സുഹൃത്തിനെ വെട്ടി പരിക്കേൽപ്പിച്ചയാൾ പിടിയിൽ. കുളനട സ്വദേശി അയ്യന്തി ഉന്നതിയിൽ അജി ഭവനം വീട്ടിൽ രാജേഷ് രാജപ്പൻ (48) ആണ് പന്തളം പോലീസിന്റെ പിടിയിലായത്.
പന്തളം ടൗണിലാണ് സംഭവം. ഇക്കഴിഞ്ഞ പതിനെട്ടാം തീയതി ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. പന്തളം ടൗണിലെ ബാർ ഹോട്ടലിന് മുന്നിൽ നിൽക്കുകയായിരുന്ന പ്രതിയുടെ സുഹൃത്തായ ആങ്ങമൂഴി സ്വദേശിയെയാണ് പ്രതി മാരകായുധം ഉപയോഗിച്ച് തലയിൽ വെട്ടി പരിക്കേൽപ്പിച്ചത്.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പന്തളം പോലീസ് അന്വേഷണം നടത്തിപ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
തിരുവനന്തപുരം: കാട്ടാക്കട എംഎൽഎ എം.ആർ. ബൈജുവിന്റെ പേഴ്സണല്‍ സ്റ്റാഫെന്ന വ്യാജേന തട്ടിപ്പ് നടത്തിയ മൂന്നുപേര്‍ അറസ്റ്റില്‍. രാജേഷ് (43), വിനീത് (38), സുരേഷ് (41) എന്നിവരാണ് അറസ്റ്റിലായത്.
കാട്ടാക്കട പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. എംഎല്‍എ ആശുപത്രിയിലാണെന്നും സഹായം വേണമെന്നും പറഞ്ഞാണ് ഇവർ തട്ടിപ്പ് നടത്തിയത്.
എംഎല്‍എയുടെ പേരില്‍ വ്യാപാരിയില്‍ നിന്ന് 1000 രൂപ ഇവര്‍ കൈക്കലാക്കി. വിവരമറിഞ്ഞ എംഎല്‍എ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടർന്ന് കാട്ടാക്കട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതികളെ പിടികൂടുകയായിരുന്നു.