പൊലിസ് കസ്റ്റഡിയിൽ നിന്ന് രാഹുൽ ഗാന്ധിയെ വിട്ടയച്ചപ്പോൾ
ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ നടന്ന പ്രതിഷേധത്തെ തുടർന്ന് പൊലിസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും രണ്ട് മണിക്കൂറിന് ശേഷം വിട്ടയച്ചു.
ഇവർക്കൊപ്പം കസ്റ്റഡിയിലെടുത്ത മുഴുവൻ നേതാക്കളെയും പൊലിസ് വിട്ടയച്ചു. ഭരണഘടന ഉയർത്തിക്കാട്ടിയാണ് പൊലിസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ച രാഹുൽ ഗാന്ധി പുറത്തേക്കിറങ്ങിയത്. ഒമ്പത് മണിക്കൂറോളമാണ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ പ്രതിഷേധിച്ചത്.
തെരഞ്ഞെടുപ്പ് കമ്മിഷനുമായി കൂടിക്കാഴ്ച നടത്തണമനെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. അല്ലാത്തപക്ഷം പ്രതിഷേധം തുടരുമെന്നും വേണമെങ്കിൽ തന്നെ ബലം പ്രയോഗിച്ച് നീക്കാമെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.
എന്നാൽ ഇന്ത്യ സഖ്യം എംപിമാരുമായി ഇന്ന് കൂടിക്കാഴ്ച അനുവദിക്കാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിക്കുകയായിരുന്നു. വൈകിട്ട് 7:45 ഓടെയാണ് കെ.സി.വേണുഗോപാലടക്കമുള്ളവരെയും പൊലിസ് അറസ്റ്റുചെയ്ത് നീക്കിയത്.
Tags : RahulGandhi PriyankaGandhi Congress AICC Arrest NewDelhi