x
ad
Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലേ​ഖ; മ​ര​ണ​മെ​ത്തു​ന്ന നേ​ര​ത്തും കാ​ൻ​സ​ർ പോ​രാ​ളി

വെബ്ഡെസ്ക്
Published: October 7, 2026 12:15 AM IST | Updated: October 7, 2026 12:15 AM IST

ലേ​ഖ

ചെ​​​​​റു​​​​​പു​​​​​ഴ (കണ്ണൂര്‍): ആ​​​​​ത്മ​​​​​വി​​​​​ശ്വാ​​​​​സം​​​കൊ​​​​​ണ്ടു കാ​​​​​ന്‍​സ​​​​​റി​​​​​നെ അ​​​​​തി​​​​​ജീ​​​​​വി​​​​​ക്കാ​​​​​ൻ ശ്ര​​​​​മി​​​​​ച്ച​​​​​തി​​​​​നൊ​​​​​പ്പം സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ലൂ​​​​​ടെ ത​​​​​ന്‍റെ അ​​​​​തി​​​​​ജീ​​​​​വ​​​​​ന​​​​​യാ​​​​​ത്ര​​​​​യും അ​​​​​നു​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ളും പ​​​​​ങ്കി​​​​​ട്ട് കാ​​​​​ന്‍​സ​​​​​ര്‍​രോ​​​​​ഗി​​​​​ക​​​​​ൾ​​​​​ക്ക് ആ​​​​​ത്മ​​​​​ധൈ​​​​​ര്യം പ​​​​​ക​​​​​രു​​​​​ക​​​​​യും ചെ​​​​​യ്ത ശ്ര​​​​​ദ്ധേ​​​​​യ​​​​​യാ​​​​​യ പോ​​​​​രാ​​​​​ളി ലേ​​​​​ഖ അം​​​​​ബു​​​​​ജാ​​​​​ക്ഷ​​​​​ൻ ഇ​​​​​നി ഓ​​​​​ർ​​​​​മ.

കാ​​​​​ൻ​​​​​സ​​​​​റി​​​​​നെ​​​​​തി​​​​​രേ ര​​​​​ണ്ട​​​​​ര വ​​​​​ർ​​​​​ഷ​​​​​ത്തെ ചെ​​​​​റു​​​​​ത്തു​​​​​നി​​​​​ല്പി​​​​​നൊ​​​​​ടു​​​​​വി​​​​​ലാ​​​​​ണ് ലേ​​​​​ഖ അം​​​​​ബു​​​​​ജാ​​​​​ക്ഷ​​​​​ൻ (44) മ​​​​​ര​​​​​ണ​​​​​ത്തി​​​​​നു കീ​​​​​ഴ​​​​​ട​​​​​ങ്ങി​​​​​യ​​​​​ത്. ത​​​​​ന്‍റെ രോ​​​​​ഗാ​​​​​വ​​​​​സ്ഥ, ക​​​​​ട​​​​​ന്നു​​​വ​​​​​ന്ന വ​​​​​ഴി​​​​​ക​​​​​ൾ, രോ​​​​​ഗ​​​​​വേ​​​​​ള​​​​​ക​​​​​ളി​​​​​ൽ ആ​​​​​ത്മ​​​​​വി​​​​​ശ്വാ​​​​​സ​​​​​ത്തോ​​​​​ടു​​​കൂ​​​​​ടി​​​​​യു​​​​​ള്ള ത​​​​​ന്‍റെ ജീ​​​​​വി​​​​​തം എ​​​​​ന്നി​​​​​വ സ​​​​​മൂ​​​​​ഹ​​​മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ലൂ​​​​​ടെ ലേ​​​​​ഖ പ​​​​​ല​​​​​പ്പോ​​​​​ഴാ​​​​​യി വി​​​​​വ​​​​​രി​​​​​ച്ചി​​​​​രു​​​​​ന്നു. കാ​​​​​ൻ​​​​​സ​​​​​ർ രോ​​​​​ഗ​​​​​ബാ​​​​​ധി​​​​​ത​​​​​രാ​​​​​യി എ​​​​​ല്ലാം അ​​​​​വ​​​​​സാ​​​​​നി​​​​​ച്ചു​​​​​വെ​​​​​ന്ന് ക​​​​​രു​​​​​തി​​​​​യ നി​​​​​ര​​​​​വ​​​​​ധി പേ​​​​​ർ​​​​​ക്ക് ഇ​​​​​വ​​​​​രു​​​​​ടെ സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ ഇ​​​​​ട​​​​​പെ​​​​​ട​​​​​ൽ ആ​​​​​ത്മ​​​​​വി​​​​​ശ്വാ​​​​​സ​​​​​വും ഇ​​​​​ച്ഛാ​​​​​ശ​​​​​ക്തി​​​​​യോ​​​​​ടെ രോ​​​​​ഗ​​​​​ത്തോ​​​​​ടു പൊ​​​​​രു​​​​​താ​​​​​നു​​​​​ള്ള ക​​​​​രു​​​​​ത്താ​​​​​കു​​​​​ക​​​​​യും ചെ​​​​​യ്തു.

പ​​​​​ല​​​ത​​​​​വ​​​​​ണ മ​​​​​ര​​​​​ണ​​​​​ത്തെ മു​​​​​ന്നി​​​​​ൽ​​​​​ക്ക​​​​​ണ്ട ലേ​​​​​ഖ ത​​​​​ന്‍റെ ഇ​​​​​ച്ഛാ​​​​​ശ​​​​​ക്തി​​​​​യും ജീ​​​​​വി​​​​​ത​​​​​സ്വ​​​​​പ്ന​​​​​ങ്ങ​​​​​ളും വി​​​​​വ​​​​​രി​​​​​ച്ച് തി​​​​​രി​​​​​ച്ചെ​​​​​ത്തു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. മ​​​​​ര​​​​​ണ​​​​​ത്തി​​​​​നു തൊ​​​​​ട്ടു​​​​​മു​​​​​ന്പു​​​​​ള്ള ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ലും ലേ​​​​​ഖ ക്ഷീ​​​​​ണി​​​​​ത​​​​​യെ​​​​​ങ്കി​​​​​ലും സോ​​​​​ഷ്യ​​​​​ൽ​​​​​മീ​​​​​ഡി​​​​​യ​​​​​യി​​​​​ൽ ത​​​​​ന്‍റെ ഭ​​​​​ർ​​​​​ത്താ​​​​​വാ​​​​​യ ‘അ​​​​​ന്പു​​​​​വേ​​​​​ട്ട​​​​​നി​​​​​ലൂ​​​​​ടെ’ സ​​​​​ജീ​​​​​വ​​​​​മാ​​​​​യി​​​​​രു​​​​​ന്നു.

ഹ്ര​​​​​സ്വ​​​ചി​​​​​ത്ര​​​​​ങ്ങ​​​​​ളി​​​​​ലൂ​​​​​ടെ​​​​​യും ഡോ​​​​​ക്യു​​​​​മെ​​​​​ന്‍റ​​​​​റി​​​​​യി​​​​​ലൂ​​​​​ടെ​​​​​യും ലേ​​​​​ഖ അം​​​​​ബു​​​​​ജാ​​​​​ക്ഷ​​​​​ൻ ശ്ര​​​​​ദ്ധേ​​​​​യ​​​​​യാ​​​​​യി​​​​​രു​​​​​ന്നു. ഇ​​​​​വ​​​​​ർ നാ​​​​​ഗാ​​​​​ലാ​​​​​ൻ​​​​​ഡി​​​​​ലെ ഗോ​​​​​ത്ര​​​​​ജ​​​​​ന​​​​​ത​​​​​യെ​​​​​ക്കു​​​​​റി​​​​​ച്ച് ത​​​​​യാ​​​​​റാ​​​​​ക്കി​​​​​യ ഡോ​​​​​ക്യു​​​​​മെ​​​​​ന്‍റ​​​​​റി ദേ​​​​​ശീ​​​​​യ​​​​​ത​​​​​ല​​​​​ത്തി​​​​​ലും ശ്ര​​​​​ദ്ധി​​​​​ക്ക​​​​​പ്പെ​​​​​ട്ടി​​​​​രു​​​​​ന്നു. ഇ​​​​​തി​​​​​നു​​​പി​​​​​ന്നാ​​​​​ലെ​​​​​യാ​​​​​ണ് ലേ​​​​​ഖ ച​​​​​ല​​​​​ച്ചി​​​​​ത്ര​​​​​മേ​​​​​ഖ​​​​​ല​​​​​യി​​​​​ലേ​​​​​ക്കു ക​​​​​ട​​​​​ന്ന​​​​​ത്. 2019ൽ ​​​​​പു​​​​​റ​​​​​ത്തി​​​​​റ​​​​​ങ്ങി​​​​​യ പ​​​​​രി​​​​​സ്ഥി​​​​​തി​​​പ്രാ​​​​​ധാ​​​​​ന്യ​​​​​മു​​​​​ള​​​​​ള ‘മു​​​​​ട്ടാ​​​​​യി​​​​​ക്ക​​​​​ള്ള​​​​​നും മ​​​​​മ്മാ​​​​​ലി​​​​​യും’ ​​​എ​​​​​ന്ന സി​​​​​നി​​​​​മ​​​​​യു​​​​​ടെ തി​​​​​ര​​​​​ക്ക​​​​​ഥ, സം​​​​​ഭാ​​​​​ഷ​​​​​ണം, ഗാ​​​​​ന​​​​​ര​​​​​ച​​​​​ന, സം​​​​​ഗീ​​​​​തം എ​​​​​ന്നി​​​​​വ ചെ​​​​​യ്ത​​​​​തു ലേ​​​​​ഖ​​​​​യാ​​​​​ണ്. ലേ​​​​​ഖ​​​​​യു​​​​​ടെ ജീ​​​​​വി​​​​​ത​​​​​പ​​​​​ങ്കാ​​​​​ളി അം​​​​​ബു​​​​​ജാ​​​​​ക്ഷ​​​​​നാ​​​​​യി​​​​​രു​​​​​ന്നു സം​​​​​വി​​​​​ധാ​​​​​നം.

പി​​​​​ന്നീ​​​​​ട് നി​​​​​ര​​​​​വ​​​​​ധി ഷോ​​​​​ര്‍​ട്ട് ഫി​​​​​ലി​​​​​മു​​​​​ക​​​​​ളും ആ​​​​​ക്ഷേ​​​​​പ ഹാ​​​​​സ്യ​​​​​പ​​​​​ര​​​​​മ്പ​​​​​ര​​​​​ക​​​​​ളും ഇ​​​​​വ​​​​​രു​​​​​ടേ​​​​​താ​​​​​യി പു​​​​​റ​​​​​ത്തി​​​​​റ​​​​​ങ്ങി. രോ​​​​​ഗം മൂ​​​​​ര്‍​ച്ഛി​​​​​ച്ച​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ര്‍​ന്ന് ക​​​​​ണ്ണൂ​​​​​രി​​​​​ലെ സ്വ​​​​​കാ​​​​​ര്യ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ല്‍ ചി​​​​​കി​​​​​ത്സ​​​​​യി​​​​​ലി​​​​​രി​​​​​ക്കെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു മ​​​​​ര​​​​​ണം.

Tags : Deepika DeepikaNewspaper BreakingNews A cancer warrior Lekha moment of death

Recent News

Corehub Up