ആർമി മേജർ നിദാൽ മാലിക് ഹസൻ
വാഷിംഗ്ടൺ ഡിസി: ആറര പതിറ്റാണ്ടിനു ശേഷം അമേരിക്കൻ സൈന്യത്തിൽ വധശിക്ഷ നടപ്പാക്കുന്നു. ആർമി മേജർ നിദാൽ മാലിക് ഹസന്റെ വധശിക്ഷയ്ക്ക് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അംഗീകാരം നൽകി.
വെടിവച്ചാണു വധശിക്ഷ നടപ്പാക്കുക. 2009ലെ ഫോർട്ട് ഹുഡ് കൂട്ട വെടിവയ്പിന്റെ പേരിലാണ് നിദാൽ മാലിക്കിനു വധശിക്ഷ വിധിച്ചത്. 1961നുശേഷം യുഎസ് സൈന്യം വധശിക്ഷ നടപ്പാക്കിയിട്ടില്ല.
വധശിക്ഷ നടപ്പാക്കേണ്ട സമയവും സ്ഥലവും ആർമി സെക്രട്ടറി തീരുമാനിക്കുമെന്ന് പെന്റഗൺ വക്താവ് ഷോൺ പാർനെൽ അറിയിച്ചു.
2009 നവംബർ അഞ്ചിന് ടെക്സസിലെ ഫോർട്ട് ഹുഡിൽ നിദാൽ മാലിക് ഹസൻ നടത്തിയ വെടിവയ്പിൽ 13 പേർ കൊല്ലപ്പെടുകയും മുപ്പതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
കേസിൽ ഹസൻ കുറ്റക്കാരനാണെന്നു സൈനിക കോടതി കണ്ടെത്തി. 2013ൽ അദ്ദേഹത്തിനു വധശിക്ഷ വിധിച്ചു.
Tags : Trump Approves DeathPenalty ArmyMajor Executed Shooting Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash NidalMalikHasan