x
ad
Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അളക്കുന്നത് കേരള സര്‍വകലാശാല ഭൂമി: എം.വി. ഗോവിന്ദന്‍

വെബ്ഡെസ്ക്
Published: October 7, 2026 12:01 AM IST | Updated: October 7, 2026 12:01 AM IST

എം.​​​വി. ഗോ​​​വി​​​ന്ദ​​​ന്‍

അ​​​ടി​​​മാ​​​ലി:​ എ​​കെ​​ജി സെ​​​ന്‍റ​​റി​​​ന്‍റെ ഭൂ​​​മി​​​യാ​​​ണ് അ​​​ള​​​ക്കു​​​ന്ന​​​തെ​​​ന്ന വാ​​​ര്‍ത്ത​​​ക​​​ള്‍ ചി​​​ല മാ​​​ധ്യ​​​മ​​​ങ്ങ​​​ള്‍ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്ന് സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി. ഗോ​​​വി​​​ന്ദ​​​ന്‍. വി​​​പു​​​ലീ​​​കൃ​​​ത ഇ​​​ടു​​​ക്കി ജി​​​ല്ലാ ക​​​മ്മി​​​റ്റി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യാ​​​ന്‍ അ​​​ടി​​​മാ​​​ലി​​​യി​​​ലെ​​​ത്തി​​​യ അ​​​ദ്ദേ​​​ഹം മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍ദേ​​​ശ പ്ര​​​കാ​​​രം കേ​​​ര​​​ള സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ ഭൂ​​​മി​​​യാ​​​ണ് അ​​​ള​​​ക്കു​​​ന്ന​​​ത്. അ​​​തി​​​ല്‍ ഇ​​​ട​​​പെ​​​ടേ​​​ണ്ട കാ​​​ര്യം ഞ​​​ങ്ങ​​​ള്‍ക്കി​​​ല്ല. സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സ് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ നി​​​ല്‍ക്കു​​​ക​​​യാ​​​ണ്.

എ​​കെ​​ജി സെ​​​ന്‍റ​​റി​​​ന്‍റെ ഭൂ​​​മി അ​​​ള​​​ക്ക​​​ണ​​​മെ​​​ന്ന് താ​​​ത്പ​​​ര്യ​​​മു​​​ള്ള ചി​​​ല​​​രു​​​ണ്ട്. അ​​​തി​​​നാ​​​ലാ​​​ണ് ചി​​​ല മാ​​​ധ്യ​​​മ​​​ങ്ങ​​​ള്‍ ആ ​​​രീ​​​തി​​​യി​​​ല്‍ വാ​​​ര്‍ത്ത കൊ​​​ടു​​​ത്ത​​​ത്. എ​​കെ​​ജി സെ​​​ന്‍റ​​​റി​​​ന്‍റെ ഭൂ​​​മി ആ​​​ധി​​​കാ​​​രി​​​ക​​​മാ​​​യ രേ​​​ഖ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​ള്ള​​​താ​​​ണ്.

സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ ഭൂ​​​മി കൂ​​​ടി അ​​​ന്ന് വാ​​​ങ്ങി​​​യി​​​ട്ടു​​​ണ്ട്. അ​​​തും നി​​​യ​​​മാ​​​നു​​​സൃ​​​ത​​​മാ​​​ണ്. എ.​​കെ. ആ​​​ന്‍റ​​​ണി സ​​​ര്‍ക്കാ​​​രാ​​​ണ് നി​​​യ​​​മ​​​പ​​​ര​​​മാ​​​യി​ എ​​കെ​​ജി പ​​​ഠ​​​ന ഗ​​​വേ​​​ഷ​​​ണ കേ​​​ന്ദ്ര​​​ത്തി​​​ന് ഭൂ​​​മി അ​​​നു​​​വ​​​ദി​​​ച്ച​​​തെന്നും എം.​​​വി. ഗോ​​​വി​​​ന്ദ​​​ന്‍ പ​​​റ​​​ഞ്ഞു.

Tags : Deepika DeepikaNewspaper BreakingNews Kerala University land is being surveyed

Recent News

Corehub Up