കെ. പ്രവീൺകുമാർ എംഎൽഎ
കൊയിലാണ്ടി: കെഎസ്ആർടിസിക്കു ബസ് വാങ്ങാൻ എംഎൽഎ ഫണ്ടിൽനിന്ന് തുക കൈമാറി കെ. പ്രവീൺകുമാർ എംഎൽഎ. 40 ലക്ഷം രൂപ എംഎൽഎ ഫണ്ടിൽനിന്ന് ജില്ലാ കളക്ടര്‍ക്ക് കൈമാറി.
കേരളത്തിൽ ആദ്യമായാണ് ഒരു എംഎൽഎ കെഎസ്ആർടിസിക്ക് ബസ് വാങ്ങാനായി ഫണ്ട് വകയിരുത്തുന്നത്. കെഎസ്ആർടിസി ബസുകൾ നവീകരിക്കുന്നതിനും പൊതുഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി എംഎൽഎമാരുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ബസ് വാങ്ങാൻ സർക്കാർ പ്രത്യേക അനുമതി നൽകിയിരുന്നു.
ജനപ്രതിനിധികളുമായി ആലോചിച്ച് ബസിന്റെ റൂട്ട് നിശ്ചയിക്കുമെന്നും വാങ്ങുന്ന ബസുകളുടെ സാങ്കേതിക കാര്യങ്ങൾ കെഎസ്ആർടിസി സിഎംഡിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും എംഎൽഎ അറിയിച്ചു.ഇതിനുളള നിർദേശ പത്രം കോഴിക്കോട് ജില്ലാ കളക്ടര്‍ എം.എസ്. മാധവിക്കുട്ടിക്ക് എംഎൽഎ കൈമാറി.
ഇന്ധനം, ജീവനക്കാരുടെ ശമ്പളം, അറ്റകുറ്റപ്പണികൾ, മറ്റു പ്രവർത്തനച്ചെലവുകൾ എന്നിവ പകെഎസ്ആർടിസി തന്നെ വഹിക്കും. ബസുകളുടെ റൂട്ടും സർവീസും നിശ്ചയിക്കുമ്പോൾ അതത് എംഎൽഎമാരുമായി കൂടിയാലോചിച്ച് മണ്ഡലത്തിലെ യാത്രക്കാരുടെ ആവശ്യങ്ങൾക്കു മുൻഗണന നൽകണമെന്നും നേരത്തേ സര്‍ക്കാര്‍ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
Tags : Deepika DeepikaNewspaper BreakingNews KSRTC bus courtesy MLA