കെആര്‍എല്‍സിസി ലെയ്റ്റി കോണ്‍ക്ലേവ്
കൊച്ചി: കെആര്‍എല്‍സിസി രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ലെയ്റ്റി കോണ്‍ക്ലേവ് നടത്തി. പഞ്ചാബ് ചീഫ് സെക്രട്ടറിയുടെ ഓഫിസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി ഡോ. നിര്‍മല്‍ ഔസേപ്പച്ചന് ഉദ്ഘാടനം ചെയ്തു. കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് അധ്യക്ഷത വഹിച്ചു. പുനലൂര്‍ ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ അനുഗ്രഹ പ്രഭാഷണം നടത്തി.
ആലപ്പുഴ രൂപത വികാരി ജനറല്‍ മോണ്‍. ജോയ് പുത്തന്‍വീട്ടില്‍, എ.ഡി. തോമസ് എംഎല്‍എ, കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് ഷെറി ജെ. തോമസ്, കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. ഡോ. ജിജു ജോര്‍ജ് അറക്കത്തറ, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. തോമസ് തറയില്‍, ഫാ ജോണ്സണ് പുത്തന്‍വീട്ടില്‍, ബിജു ജോസി, റാണി പ്രദീപ് എന്നിവര്‍ പ്രസംഗിച്ചു.
‘അല്മായരുടെ ദൗത്യവും സാമൂഹിക ഉത്തരവാദിത്വവും’ എന്ന വിഷയത്തില്‍ വര്‍ക്കേഴ്സ് ഇന്ത്യ ഫെഡറേഷന് മുന്‍ പ്രസിഡന്റ് ജോയി ഗോതുരുത്ത് വിഷയാവതരണം നടത്തി. പാനല്‍ ചര്‍ച്ചയില്‍ കിഫ്ബി അഡീഷണല്‍ സിഇഒ മിനി ആന്റണി, എ.ഡി. തോമസ്, സോണി പാവേലില്‍ എന്നിവര്‍ പങ്കെടുത്തു.
ആലപ്പുഴ ബിഷപ് ഡോ. ജെയിംസ് ആനാപറമ്പില്‍ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. വിജയപുരം സഹായമെത്രാന്‍ ഡോ. ജസ്റ്റിന് അലക്സാണ്ടര്‍ മഠത്തില്‍പ്പറമ്പില്‍ സമാപനസന്ദേശം നല്കി. അല്മായ കമ്മീഷന് സെക്രട്ടറി ഫാ. ബെന്നി പൂത്തറയില്‍, പാട്രിക് മൈക്കിള്‍, മെറ്റില്‍ഡ മൈക്കിള്‍ എന്നിവര്‍ നേതൃത്വം നൽകി.
Tags : Deepika DeepikaNewspaper BreakingNews KRLCC Laity Conclave Held