ജിയോ ഹോട്ട്സ്റ്റാര്‍
കൊച്ചി: പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ജിയോ ഹോട്ട്സ്റ്റാര്‍ ഇനി മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക എന്നിവിടങ്ങളിലും ലഭ്യമാകും. ഇതിനായി ജിയോ ഹോട്ട്സ്റ്റാര്‍ സ്റ്റാർസ്പ്ലേയുമായി സഹകരിക്കും.
ഈ രാജ്യങ്ങളിൽ സ്റ്റാര്‍സ്പ്ലേ ആപ്പിലും വെബ്സൈറ്റിലും പ്രത്യേക സ്ട്രീമിംഗായി ജിയോ ഹോട്ട്സ്റ്റാര്‍ ലഭിക്കും.
പത്തു ഭാഷകളിലെ ഓഡിയോ ട്രാക്കുകള്‍ ലഭ്യമായിട്ടുള്ള പ്രോഗ്രാമുകളും പുതിയ ജിയോ ഹോട്ട്സ്റ്റാര്‍ ഒറിജിനല്‍സും ഈ മേഖലയിലെ പ്രേക്ഷകര്‍ക്ക് ആസ്വദിക്കാം. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, ബംഗാളി തുടങ്ങിയ ഭാഷകളിലെ പ്രോഗ്രാമുകളും ലഭിക്കും.
യുകെ, കാനഡ, സിംഗപ്പുര്‍ എന്നിവിടങ്ങളിൽ നേരത്തേ ജിയോ ഹോട്ട്സ്റ്റാര്‍ സ്ട്രീമിംഗ് തുടങ്ങിയിരുന്നു.
Tags : JioHotstar MiddleEast NorthAfrica Business