x
ad
Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭിന്നശേഷി സൗഹൃദ വിദ്യാലയം: കരട് നയരേഖ പഠനശിബിരം നടത്തി

വെബ്ഡെസ്ക്
Published: October 7, 2026 12:02 AM IST | Updated: October 7, 2026 12:02 AM IST

ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ വി​ദ്യാ​ല​യം ക​ര​ട് രേ​ഖ​യു​ടെ പ​ഠ​നശി​ബി​രം എ​റ​ണാ​കു​ളം ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ സു​ബി​ൻ പോ​ൾ ഉ​ദ്​ഘാ​ട​നം ചെ​യ്യു​ന്നു.

എ​റ​ണാ​കു​ളം: കേ​ര​ള​ത്തി​ലെ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യ, ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് തു​ല്യ​ത​യും പ​ങ്കാ​ളി​ത്ത​വും ന​ൽ​കാ​നു​ള്ള ന​യ​ങ്ങ​ളു​ടെ ക​ര​ട് രേ​ഖ​യെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ പ​ഠ​ന​വും ച​ർ​ച്ച​യും ന​ട​ത്തി.

സ്പെ​ഷ്യ​ൽ ഒ​ളി​മ്പി​ക്സ് ഭാ​ര​ത് കേ​ര​ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ച്ചി ചാ​വ​റ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റി​ൽ സം​ഘ​ടി​പ്പി​ച്ച സം​സ്ഥാ​ന​ത​ല പ​ഠ​ന​ശി​ബി​രം എ​റ​ണാ​കു​ളം ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ സു​ബി​ൻ പോ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സം​യോ​ജി​ത വി​ദ്യാ​ഭ്യാ​സ​വും സ​മൂ​ഹ നി​ർ​മി​തി​യും സാ​ധ്യ​മാ​ക്കി ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മി​ക​ച്ച പ​രി​ശീ​ല​നം ന​ൽ​കു​ന്ന കേ​ന്ദ്ര​ങ്ങ​ളാ​ണ് സ്പെ​ഷ്യ​ൽ സ്കൂ​ളു​ക​ളെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. തു​ട​ർ​ന്നു ന​ട​ന്ന പാ​ന​ൽ ച​ർ​ച്ച​യി​ൽ സ്പെ​ഷ്യ​ൽ ഒ​ളി​മ്പി​ക്സ് കേ​ര​ള ഏ​രി​യ ഡ​യ​റ​ക്ട​ർ ഫാ. ​റോ​യി ക​ണ്ണ​ൻചി​റ സി​എം​ഐ മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. എ​സ്ഒ​ബി കേ​ര​ള സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​എം.​കെ. ജ​യ​രാ​ജ് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.

ഭി​ന്ന​ശേ​ഷി​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സാ​മൂ​ഹി​ക​മാ​യ തു​ല്യ​ത​യും പ​ങ്കാ​ളി​ത്ത​വും ഉ​റ​പ്പു​വ​രു​ത്തു​ന്ന സ്പെ​ഷ്യ​ൽ സ്കൂ​ളു​ക​ൾ അ​വ​യു​ടെ മി​ക​വ് വ​ർ​ധ​ന, സ്പെ​ഷ്യ​ൽ സ്കൂ​ൾ അ​ധ്യാ​പ​ക​രു​ടെ ശേ​ഷി വി​ക​സ​നം തു​ട​ങ്ങി​യ സു​പ്ര​ധാ​ന വി​ഷ​യ​ങ്ങ​ൾ​കൂ​ടി ക​ര​ട് രേ​ഖ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ൽ മാ​ത്ര​മേ ഇ​ത് അ​ർ​ഥ​പൂ​ർ​ണ​മാ​കു​ക​യു​ള്ളൂ​വെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

മു​ൻ ഡ​യ​റ്റ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ടി.​കെ. അ​ബ്ബാ​സ് അ​ലി, എ​യ്ഡ് ചെ​യ​ർ​മാ​ൻ ഫാ. ​റോ​യി വ​ട​ക്കേ​ൽ, എ​സ്എ​സ്ഇ​യു പ്ര​സി​ഡ​ന്‍റ് പി. ​ത​ങ്ക​മ​ണി എ​ന്നി​വ​ർ പ്ര​ബ​ന്ധാ​വ​ത​ര​ണം ന​ട​ത്തി.

ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ വി​ദ്യാ​ല​യം എ​ന്ന​തി​നു പ​ക​രം ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ വി​ദ്യാ​ഭ്യാ​സം എ​ന്ന വി​ഷ​യ​ത്തെ​പ്പ​റ്റി​യു​ള്ള ന​യ​രൂ​പീ​ക​ര​ണ​മാ​ണ് അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്ന​തെ​ന്ന് ഡോ. ​അ​ബ്ബാ​സ് അ​ലി ചൂ​ണ്ടി​ക്കാ​ട്ടി. ഭി​ന്ന​ശേ​ഷി​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യ വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യാ​ണ് സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ക്കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു.

ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ വി​ദ്യാ​ല​യ​ത്തി​ന്‍റെ ക​ര​ട് രേ​ഖ​യി​ൽ സ്പെ​ഷ്യ​ൽ സ്കൂ​ളു​ക​ൾ​ക്ക് യാ​തൊ​രു പ്രാ​ധാ​ന്യ​വും ന​ൽ​കി​യി​ട്ടി​ല്ല എ​ന്ന​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് ഫാ. ​റോ​യി വ​ട​ക്കേ​ൽ, പി. ​ത​ങ്ക​മ​ണി എ​ന്നി​വ​ർ പ​റ​ഞ്ഞു. സ്പെ​ഷ്യ​ൽ ഒ​ളി​മ്പി​ക്സ് കേ​ര​ള പ്രോ​ഗ്രാം മാ​നേ​ജ​ർ സി​സ്റ്റ​ർ റാ​ണി ജോ ​സ്വാ​ഗ​ത​വും സം​സ്ഥാ​ന സ​മി​തി അം​ഗം അ​ഡ്വ. സു​ഭാ​ഷ് സി​റി​യ​ക് ന​ന്ദി​യും പ​റ​ഞ്ഞു.

എ​റ​ണാ​കു​ളം ജി​ല്ലാ കോ -​ഓ​ഡി​നേ​റ്റ​ർ അ​ഡ്വ. സി​സ്റ്റ​ർ വി​മ​ൽ ഗ്രേ​സ്, സം​സ്ഥാ​ന സ​മി​തി അം​ഗം ഫാ. ​ക്ലീ​റ്റ​സ് എ​ട​ശേ​രി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. എ​ല്ലാ ജി​ല്ല​ക​ളി​ൽ​നി​ന്നു​മാ​യി എ​സ്ഒ​ബി കോ ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രും 150 സ്പെ​ഷ‍്യ​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ​മാ​രും കാ​യി​ക പ​രി​ശീ​ല​ക​രും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

Tags : FriendlySchool Workshop DraftPolicy DifferentlyAbled Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up