മന്ത്രി മോൻസ് ജോസഫ്, വാട്ടർ അഥോറിറ്റിയുടെ ഉപയോഗശൂന്യമായ ഭൂമിയിൽ സജ്ജമാക്കിയ ജമന്തിപ്
കൊച്ചി: വാട്ടർ അഥോറിറ്റിയുടെ കീഴിലുള്ള ഭൂമികളുടെ അസറ്റ് മാപ്പിംഗ് നടത്താനും ഉപയോഗശൂന്യമായ സ്ഥലങ്ങൾ കണ്ടെത്തി അവയെ ഹരിതാഭമാക്കാനും നടപടി സ്വീകരിക്കുമെന്ന് മന്ത്രി മോൻസ് ജോസഫ്.
ഇത്തരം സ്ഥലങ്ങൾ ഉപയോഗങ്ങൾക്ക് അനുയോജ്യമായ ഇടങ്ങളാക്കി മാറ്റാൻ ആലോചിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
തേവര സേക്രഡ് ഹാർട്ട് കോളജ് എൻഎസ്എസ് യൂണിറ്റ് -31 നടപ്പിലാക്കിയ നവഹരിതം 2026 പദ്ധതി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രിൻസിപ്പൽ ഡോ. ജെ. ഫ്രാങ്ക്ളിൻ അധ്യക്ഷത വഹിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫിസർ ഫാ. സാബു തോമസ്, വൈസ് പ്രിൻസിപ്പൽ ഫാ. ടോമി പാലാട്ടി, ക്രെഡായ് കേരള പ്രതിനിധി എഡ്വേർഡ് ജോർജ്, വാട്ടർ അഥോറിറ്റി ചീഫ് എൻജിനിയർ രതീഷ്, ഡോ. അപർണ എന്നിവർ പ്രസംഗിച്ചു.
Tags : Asset mapping conducted Minister Mons Joseph Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash