x
ad
Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം: മ​ല​പ്പു​റം ക​ട​ന്ന് കണ്ണൂർ

വെബ് ഡെസ്ക്
Published: November 21, 2026 01:11 AM IST | Updated: November 21, 2026 01:11 AM IST

മ​ണ്ണാ​ർ​ക്കാ​ട്: സം​സ്ഥാ​ന സ്കൂ​ൾ ശാ​സ്ത്രോ​ത്സ​വം അ​വ​സാ​ന​ദി​ന​ത്തി​ലേ​ക്കു ക​ട​ക്കു​ന്പോ​ൾ ആ​ദ്യ ദി​ന​ങ്ങ​ളി​ൽ ലീ​ഡ് ചെ​യ്ത മ​ല​പ്പു​റ​ത്തെ പി​ന്ത​ള്ളി ക​ണ്ണൂ​ർ ഒ​ന്നാം​സ്ഥാ​ന​ത്തേ​ക്കു കു​തി​ച്ചെ​ത്തി.

1,138 പോ​യി​ന്‍റാ​ണ് ക​ണ്ണൂ​രി​ന്. 1,119 പോ​യി​ന്‍റു​മാ​യി മ​ല​പ്പു​റം തൊ​ട്ടു​പി​ന്നി​ലു​ണ്ട്. കോ​ഴി​ക്കോ​ട് 1,070, പാ​ല​ക്കാ​ട് 1,067, വ​യ​നാ​ട് 1,058, എ​ന്നി​ങ്ങ​നെ​യാ​ണ് യ​ഥാ​ക്ര​മം മൂ​ന്നു​മു​ത​ൽ അ​ഞ്ചു​വ​രെ സ്ഥാ​ന​ങ്ങ​ളി​ൽ.

സ്കൂ​ളു​ക​ളി​ൽ വ​യ​നാ​ട് ദ്വാ​ര​ക എ​സ്എ​ച്ച്എ​ച്ച്എ​സ്എ​സ് 112 പോ​യി​ന്‍റു​മാ​യി ഒ​ന്നാം സ്ഥാ​ന​ത്താ​ണ്. പ​ത്ത​നം​തി​ട്ട കോ​ന്നി ഗ​വ. എ​ച്ച്എ​സ്എ​സ് 109 പോ​യി​ന്‍റ് നേ​ടി ര​ണ്ടാം​സ്ഥാ​ന​ത്തു​ണ്ട്. ഇ​ടു​ക്കി കൂ​ന്പ​ൻ​പാ​റ ഫാ​ത്തി​മ മാ​താ ഗേ​ൾ​സ് എ​ച്ച്എ​സ്എ​സ് 108 പോ​യി​ന്‍റു​മാ​യി മൂ​ന്നാം സ്ഥാ​ന​ത്താ​ണ്.

K-Rail Survey

ഈ ​സ്മാ​ർ​ട്ട് വീ​ൽ​ചെ​യ​ർ പ​ടി​ക​ളി​റ​ങ്ങും 

 ഒ​രു ഒ​ന്നൊ​ന്ന​ര വീ​ൽ​ചെ​യ​റു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് തൃ​ശൂ​ർ പു​ത്ത​ൻ​പീ​ടി​ക സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ച്ച്എ​സി​ലെ മെ​ഹ​നാ​സ് മു​സ്ത​ഫ​യും എം.​എ​സ്. ശ്രീ​ന​ന്ദ​യും. രോ​ഗി​ക​ൾ​ക്കു മാ​ത്ര​മ​ല്ല പ്രാ​യ​മാ​യ​വ​ർ​ക്കും അ​ല്ലാ​ത്ത​വ​ർ​ക്കും ഈ ​സ​മാ​ർ​ട്ട് വീ​ൽ​ചെ​യ​ർ ഉ​പ​യോ​ഗി​ക്കാം.

പ​ടി​ക​ൾ കു​ലു​ക്കാ​തെ ഇ​റ​ക്കു​ന്ന, കാ​മ​റ​യും സെ​ൻ​സ​റും അ​ലേ​ർ​ട്ട് സം​വി​ധാ​ന​വു​മു​ള്ള വീ​ൽ​ചെ​യ​റി​ൽ ഇ​രു​ന്നു​കൊ​ണ്ടു​ത​ന്നെ മ​റ്റു​ള്ള​വ​രെ എ​ന്താ​വ​ശ്യ​ത്തി​നും വി​ളി​ക്കാ​നും മ​റ്റു​ള്ള​വ​ർ​ക്കു നീ​രി​ക്ഷി​ക്കാ​നും ക​ഴി​യും.

മൊ​ബൈ​ൽ ചാ​ർ​ജ​ർ സം​വി​ധാ​നം, എ​മ​ർ​ജ​ൻ​സി ഓ​ക്സി​ജ​ൻ സം​വി​ധാ​നം, ഫ​സ്റ്റ് എ​യ്ഡ് ബോ​ക്സ്, പ​ൾ​സ് മീ​റ്റ​ർ, കാ​മ​റ ആ​ൻ​ഡ് മി​ക് ഫെ​സി​ലി​റ്റി തു​ട​ങ്ങി ശ​രി​ക്കും ഒ​രു കു​ഞ്ഞ് ഹോ​സ്പി​റ്റ​ൽ സം​വി​ധാ​നം ത​ന്നെ ഇ​തി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഒ​രേ​സ​മ​യം ചെ​യ​ർ മാ​ത്ര​മാ​യും സീ​റ്റു​ക​ൾ മാ​റ്റി ടോ​യ്ല​റ്റ് സം​വി​ധാ​ന​മാ​യും ഇ​ത് ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യും.

Tags : State School Science Festival Kannur Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up