x
ad
Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാറമേൽ പണിയപ്പെട്ട പള്ളി ഇനി ബസിലിക്ക?

വെബ് ഡെസ്ക്
Published: November 21, 2026 02:17 AM IST | Updated: November 21, 2026 02:17 AM IST

ച​​​ങ്ങ​​​നാ​​​ശേ​​​രി ആ​​​ര്‍ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ തോ​​​മ​​​സ് ത​​​റ​​​യി​​​ല്‍

ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ മ​​​രി​​​യ​​​ന്‍ തീ​​​ര്‍ഥാ​​​ട​​​നകേ​​​ന്ദ്ര​​​മാ​​​യ പാ​​​റേ​​​ല്‍ പ​​​ള്ളി നി​​​ര്‍മാ​​​ണം പൂ​​​ര്‍ത്തി​​​യാ​​​ക്കി ഇ​​ന്ന് ​കൂ​​​ദാ​​​ശ ചെ​​​യ്ത് ബ​​​സി​​​ലി​​​ക്ക പ​​​ദ​​​വി​​​യി​​​ലേ​​​ക്ക് ഉ​​​യ​​​ര്‍ത്ത​​​പ്പെ​​​ടു​​​ന്ന​​​ത് അ​​​തി​​​രൂ​​​പ​​​താ കു​​​ടും​​​ബ​​​ത്തി​​​ന് അ​​​ഭി​​​മാ​​​ന​​​വും അ​​​തി​​​ലേ​​​റെ ആ​​​ഹ്ലാ​​​ദ​​​കര​​​വുമാ​​​ണ്.

മ​​​ഹാ​​​പ്ര​​​ള​​​യ​​​വും കോ​​​വി​​​ഡും സൃ​​​ഷ്ടി​​​ച്ച പ്ര​​​തി​​​സ​​​ന്ധി​​​ക​​​ളെ അ​​​തി​​​ജീ​​​വി​​​ച്ച് വൈ​​​ദി​​​ക​​​രു​​​ടെ​​​യും സ​​​ന്യ​​​സ്ത​​​രു​​​ടെ​​​യും വി​​​ശ്വാ​​​സി​​​ക​​​ളു​​​ടെ​​​യും കൂ​​​ട്ടാ​​​യ്മ​​​യി​​​ല്‍ 11 വ​​​ര്‍ഷ​​​ത്ത ക​​​ഠി​​​നാ​​​ധ്വാ​​​ന​​​ത്തി​​​ല്‍ ഈ ​​​തീ​​​ര്‍ഥാ​​​ട​​​നകേ​​​ന്ദ്രം നി​​​ര്‍മാ​​​ണം പൂ​​​ര്‍ത്തീ​​​ക​​​രി​​​ക്കു​​​ക​​​യാ​​​ണ്.

പാ​​​റേ​​​ല്‍ പ​​​ള്ളി​​​യു​​​ടെ കൂ​​​ദാ​​​ശാച​​​ട​​​ങ്ങി​​​ല്‍ ഈ ​​​തീ​​​ര്‍ഥാ​​​ട​​​നകേ​​​ന്ദ്ര​​​ത്തെ ബ​​​സി​​​ലി​​​ക്ക​​​യാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്കാ​​​നു​​​ള്ള ഭാ​​​ഗ്യം ല​​​ഭി​​​ക്കു​​​ന്ന ച​​​ങ്ങ​​​നാ​​​ശേ​​​രി ആ​​​ര്‍ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ തോ​​​മ​​​സ് ത​​​റ​​​യി​​​ല്‍ ദീ​​പി​​ക​​യോ​​ടു മ​​ന​​സു തു​​റ​​ക്കു​​ന്നു.

പ​​​ള്ളി​​​നി​​​ര്‍മാ​​​ണം പൂ​​​ര്‍ത്തി​​​യാ​​​കു​​​മ്പോ​​​ഴു​​​ള്ള സ​​​ന്തോ​​​ഷം?

അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ 82,000 കു​​​ടും​​​ബ​​​ങ്ങ​​​ളും പാ​​​റേ​​​ല്‍ പ​​​ള്ളി​​​യു​​​ടെ നി​​​ര്‍മാ​​​ണ​​​ത്തി​​​ല്‍ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​യി. പ​​​രി​​​ശു​​​ദ്ധ​ ക​​​ന്യ​​​ക​​​മ​​​റി​​​യ​​​ത്തി​​​ന്‍റെ അ​​​മ​​​ലോ​​​ത്ഭ​​​വം വി​​​ശ്വാ​​​സസ​​​ത്യ​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്ക​​​പ്പെ​​​ട്ട​​​തി​​​ന്‍റെ സു​​​വ​​​ര്‍ണ​​​ജൂ​​​ബി​​​ലി സ്മാ​​​ര​​​ക​​​മാ​​​യി അ​​​ന്ന​​​ത്തെ വി​​​കാ​​​രി അ​​​പ്പ​​​സ്തോ​​​ലി​​​ക്ക മാ​​​ര്‍ മാ​​​ത്യു മാ​​​ക്കി​​​ല്‍ പി​​​താ​​​വാ​​​ണ് ആ​​​ദ്യ​​​ത്തെ ക​​​പ്പേ​​​ള കൂ​​​ദാ​​​ശ ചെ​​​യ്ത​​​ത്. ഈ ​​​ക​​​പ്പേ​​​ള വി​​​കാ​​​രി​​​യാ​​​ത്തി​​​ല്‍ ഒ​​​ട്ടാ​​​കെ​​​യു​​​ള്ള ജ​​​ന​​​ങ്ങ​​​ളു​​​ടെ പൊ​​​തു​​​വ​​​ണ​​​ക്ക​​​ത്തി​​​നും പ്രാ​​​ര്‍ഥ​​​നാ ന​​​മ​​​സ്‌​​​കാ​​​ര​​​ത്തി​​​നും ഉ​​​ള്ള​​​താ​​​ണെ​​​ന്ന് സ്ഥാ​​​പ​​​ന ക​​​ല്‍പ​​​ന​​​യി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു​​​ണ്ട്. മോ​​​ണ്‍. സി​​​റി​​​യ​​​ക് ക​​​ണ്ട​​​ങ്ക​​​രി അ​​​ച്ച​​​നും ഫാ.​ ​​എ​​​സ്ത​​​ഫാ​​​നോ​​​സ് ത​​​യ്യി​​​ല്‍ സി​​​എം​​​ഐ​​​യും പ​​​ള്ളി​​​സ്ഥാ​​​പ​​​ന​​​ത്തി​​​ല്‍ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​യി​​​രു​​​ന്നു. സി​​​റി​​​യ​​​ക് ക​​​ണ്ട​​​ങ്ക​​​രി അ​​​ച്ച​​​ന്‍ വി​​​കാ​​​രി​​​യാ​​​ത്തി​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള മു​​​ഴു​​​വ​​​ന്‍ പ​​​ള്ളി​​​ക​​​ളി​​​ലു​​​മെ​​​ത്തി സം​​​ഭാ​​​വ​​​ന സ്വീ​​​ക​​​രി​​​ച്ചാ​​​ണ് അ​​​ന്ന് ക​​​പ്പേ​​​ള നി​​​ര്‍മി​​​ച്ച​​​ത്. ഈ ​​​മാ​​​തൃ​​​ക​​​യാ​​​ണ് ഈ ​​​അ​​​വ​​​സ​​​ര​​​ത്തി​​​ലും അ​​​തി​​​രൂ​​​പ​​​ത അ​​​വ​​​ലം​​​ബി​​​ച്ച​​​ത്.

പാ​​​റേ​​​ല്‍ പ​​​ള്ളി​​​യെ ബ​​​സി​​​ലി​​​ക്ക​​​യാ​​​യി ഉ​​​യ​​​ര്‍ത്തു​​​മ്പോ​​​ള്‍?

ബ​​​സി​​​ലി​​​ക്ക എ​​​ന്നു​​​ പ​​​റ​​​യു​​​മ്പോ​​​ള്‍ മാ​​​ര്‍പാ​​​പ്പ​​​യു​​​മാ​​​യു​​​ള്ള പ്ര​​​ത്യേ​​​ക ബ​​​ന്ധ​​​മാ​​​ണ് സൂ​​​ചി​​​പ്പി​​​ക്കു​​​ന്ന​​​ത്. വി​​​ശ്വാ​​​സ​​​പാ​​​ര​​​മ്പ​​​ര്യ​​​ങ്ങ​​​ളും ദൈ​​​വാ​​​നു​​​ഭ​​​വ​​​ങ്ങ​​​ളും ച​​​രി​​​ത്ര​​​സ​​​മ്പ​​​ത്തു​​​മു​​​ള്ള ചി​​​ല ദേ​​വാ​​​ല​​​യ​​​ങ്ങ​​​ളെ​​​യാ​​​ണ് മാ​​​ര്‍പാ​​​പ്പ ബ​​​സി​​​ലി​​​ക്ക​​​യാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന​​​ത്. ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ ച​​​മ്പ​​​ക്കു​​​ളം ക​​​ല്ലൂ​​​ർ​​​ക്കാ​​​ട് ഫൊ​​​റോ​​​ന പ​​​ള്ളി​​​യെ നേ​​​ര​​​ത്തേ ബ​​​സി​​​ലി​​​ക്ക​​​യാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു. പാ​​​റേ​​​ല്‍ മ​​​രി​​​യ​​​ന്‍ തീ​​​ര്‍ഥാ​​​ട​​​നകേ​​​ന്ദ്ര​​​ത്തെ ബ​​​സി​​​ലി​​​ക്ക​​​യാ​​​യി ഉ​​​യ​​​ര്‍ത്തി​​​ക്കൊ​​​ണ്ടു​​​ള്ള പ​​​രി​​​ശു​​​ദ്ധ​​​ പി​​​താ​​​വി​​​ന്‍റെ അ​​​നു​​​മ​​​തി അ​​​തി​​​രൂ​​​പ​​​ത​​​യ്ക്ക് അ​​​ഭി​​​മാ​​​ന​​​ക​​​ര​​​മാ​​​ണ്.

വി​​​പു​​​ല​​​മാ​​​യ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളും ദൈ​​​വ​​​ജ​​​ന​​​വും?

പാ​​​റേ​​​ല്‍ പ​​​ള്ളി ആ​​​ഡം​​​ബ​​​ര​​​ത്തി​​​നാ​​​യി പ​​​ണി​​​തു​​​യ​​​ര്‍ത്തി​​​യ​​​ത​​​ല്ല. ആ​​​ഡം​​​ബ​​​രം​ കാ​​​ട്ടാ​​​ന്‍ ന​​​മു​​​ക്ക് പ​​​ണ​​​വു​​​മി​​​ല്ല. പാ​​​റേ​​​ല്‍ പ​​​ള്ളി​​​ക്ക് അ​​​ന​​​ന്യ​​​മാ​​​യ വാ​​​സ്തുശി​​​ല്പ​​​സൗ​​​ന്ദ​​​ര്യം ഉ​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്ന് ആ​​​ഗ്ര​​​ഹി​​​ച്ചി​​​രു​​​ന്നു. അ​​​തേ​​​സ​​​മ​​​യം വ​​​ര്‍ധി​​​ച്ചു​​​വ​​​രു​​​ന്ന തീ​​​ര്‍ഥാ​​​ട​​​ക​​​രു​​​ടെ ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍ നി​​​റ​​​വേ​​​റ്റു​​​ന്ന​​​തി​​​നു​​​ള്ള സൗ​​​ക​​​ര്യ​​​ങ്ങ​​​ളും ഉ​​​ണ്ടാ​​​ക​​​ണ​​​മാ​​​യി​​​രു​​​ന്നു. വ​​​ലി​​​യ​​​പ​​​ള്ളി മു​​​ഖ്യ​​​മാ​​​യും കൂ​​​ദാ​​​ശ​​​ക​​​ളു​​​ടെ പ​​​രി​​​ക​​​ർ​​​മ​​​ങ്ങ​​​ൾ​​​ക്കും അ​​​മ​​​ലോ​​​ത്ഭ​​​വ​ പ​​​ള്ളി നി​​​ശ​​​ബ്ദ പ്രാ​​​ര്‍ഥ​​​ന​​​ക​​​ള്‍ക്കും​വേ​​​ണ്ടി​​​യു​​​ള്ള​​​താ​​​ണ്. ഭൂ​​​ഗ​​​ര്‍ഭ ക​​​പ്പേ​​​ള​​​യും നി​​​ത്യാ​​​രാ​​​ധ​​​നാ ക​​​പ്പേ​​​ള​​​യും കു​​​മ്പ​​​സാ​​​ര​​​വേ​​​ദി​​​യും കൗ​​​ണ്‍സ​​​ലിം​​​ഗ് സെ​​ന്‍റ​​​റു​​​മെ​​​ല്ലാം ജ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​വി​​​ധ ആ​​​ത്മീ​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍ നി​​​റ​​​വേ​​​റ്റാ​​​നു​​​ള്ള​​​താ​​​ണ്.​ ദൈ​​​വ​​​ജ​​​നം ഇ​​​ത് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ക​​​യും സ​​​മൃ​​​ദ്ധ​​​മാ​​​യ കൃ​​​പ നേ​​​ടു​​​ക​​​യും ചെ​​​യ്യ​​​ണ​​​മെ​​​ന്നാ​​​ണ് അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ താ​​​ത്പ​​​ര്യം.

സ​​​മൂ​​​ഹ​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലെ ചി​​​ല ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ള്‍?

സ​​​ഭ​​​യി​​​ല്‍ ഏ​​​തു ന​​​ല്ല​​​കാ​​​ര്യം ന​​​ട​​​ക്കു​​​മ്പോ​​​ഴും അ​​​തി​​​നെ നി​​​ഷേ​​​ധാ​​​ത്മ​​​ക​​​മാ​​​യി ചി​​​ത്രീ​​​ക​​​രി​​​ക്കാ​​​ന്‍ ചി​​​ല​​​രെ​​​ങ്കി​​​ലും ഉ​​​ണ്ടാ​​​കും. പാ​​​റേ​​​ല്‍ പ​​​ള്ളി കൂ​​​ദാ​​​ശ​​​യോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് മ​​​റ്റൊ​​​രു​​​ ദി​​​വ​​​സം ന​​​ട​​​ക്കു​​​ന്ന സാം​​​സ്‌​​​കാ​​​രി​​​ക സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ​​​യും ഇ​​​ത​​​ര മ​​​ത​​​നേ​​​താ​​​ക്ക​​​ളെ​​​യും നാം ​​​ക്ഷ​​​ണി​​​ച്ച​​​ത് ക്രൈ​​​സ്ത​​​വ സ്‌​​​നേ​​​ഹ​​​ത്തി​​ന്‍റെ​​​യും സാ​​​ഹോ​​​ദ​​​ര്യ​​​ത്തി​​​ന്‍റെ​​​യും ഉ​​​ത്ത​​​മ അ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ലാ​​​ണ്. എ​​​ന്നാ​​​ല്‍, അ​​​തി​​​നെ വി​​​വാ​​​ദ​​​മാ​​​ക്കി ഒ​​​രി​​​ക്ക​​​ലും ഉ​​​യ​​​രാ​​​ന്‍ അ​​​നു​​​വ​​​ദി​​​ക്ക​​​രു​​​താ​​​ത്ത വ​​​ര്‍ഗീ​​​യ ചി​​​ന്ത​​​ക​​​ള്‍ക്കു ചി​​​ല​​​ര്‍ കാ​​​ര​​​ണ​​​മാ​​​ക്കി. സം​​​ഭാ​​​ഷ​​​ണ​​​ത്തി​​​ലൂ​​​ടെ തെ​​​റ്റി​​​ദ്ധാ​​​ര​​​ണ​​​ക​​​ള്‍ മാ​​​റ്റാ​​​ന്‍ പ​​​രി​​​ശ്ര​​​മി​​​ക്കാ​​​തെ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ല്‍ അ​​​തു ച​​​ര്‍ച്ച​​​യാ​​​ക്കി. വ്യ​​​ത്യ​​​സ്ത വി​​​ശ്വാ​​​സ​​​ങ്ങ​​​ളു​​​ള്ള​​​പ്പോ​​​ഴും മാ​​​ന​​​വ​​​സാ​​​ഹോ​​​ദ​​​ര്യം കു​​​റ​​​വി​​​ല്ലാ​​​തെ തു​​​ട​​​ര​​​ണ​​​മെ​​​ന്ന​​​താ​​​ണ് ന​​​മ്മു​​​ടെ സ​​​ന്ദേ​​​ശം.

മ​​​ത​​​മൈ​​​ത്രി​​​യും സ​​​ഭൈ​​​ക്യ​​​ ചി​​​ന്ത​​​ക​​​ളും?

ഡി​​​സം​​​ബ​​​ര്‍, ജ​​​നു​​​വ​​​രി മാ​​​സ​​​ങ്ങ​​​ള്‍ ച​​​ങ്ങ​​​നാ​​​ശേ​​​രി​​​ക്ക് സാ​​​ഹോ​​​ദ്യ​​​ത്തി​​​​ന്‍റെ ആ​​​ഘോ​​​ഷ​​​ങ്ങ​​​ളാ​​​ണ്. പാ​​​റേ​​​ല്‍ പ​​​ള്ളി തി​​​രു​​​നാ​​​ളും കാ​​​വി​​​ല്‍ ക്ഷേ​​​ത്ര​​​ത്തി​​​ലെ ചി​​​റ​​​പ്പും പു​​​തൂ​​​ര്‍ പ​​ള്ളി ജ​​മാ​​ അ​​ത്തി​​ലെ ച​​​ന്ദ​​​ന​​​ക്കു​​​ട​​​വും മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​ന്‍ പ​​​ള്ളി​​​യി​​​ലെ ന​​​ഗ​​​ര​​​പ്ര​​​ദ​​​ക്ഷി​​​ണ​​​വു​​​മൊ​​​ക്കെ ജാ​​​തി​​​-മ​​​ത-​​​ഭേ​​​ദ​​​മെ​​​ന്യേ സ​​​ര്‍വ​​​രു​​​ടെ​​​യും ആ​​​ഘോ​​​ഷ​​​ങ്ങ​​​ളാ​​​ണ്. പാ​​​റേ​​​ല്‍ പ​​​ള്ളി കൂ​​​ദാ​​​ശ​​യ്​​​ക്ക് ആ​​​വേ​​​ശ​​​ത്തോ​​​ടെ​​​യാ​​​ണ് നാ​​​ട്ടു​​​കാ​​​ര്‍ ഒ​​​രു​​​ങ്ങു​​​ന്ന​​​ത്. സ​​​ഭൈ​​​ക്യ​​​രം​​​ഗ​​​ത്തും മ​​​ത​​​സൗ​​​ഹാ​​​ര്‍ദ​​​രം​​​ഗ​​​ത്തും അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ നേ​​​തൃ​​​ത്വം ഒ​​​രു ക​​​ട​​​മ​​​യാ​​​യി​​​ത്ത​​​ന്നെ ഞ​​​ങ്ങ​​​ള്‍ ഏ​​​റ്റെ​​​ടു​​​ത്തി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

പാ​​​റേ​​​ല്‍ പ​​​ള്ളി​​​യും അ​​​തി​​​രൂ​​​പ​​​ത​​​യും?

മി​​​ഷ​​​ന​​​റി​​​മാ​​​രെ രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി അ​​​ഭി​​​വ​​​ന്ദ്യ​​​നാ​​​യ മാ​​​ര്‍ തോ​​​മ​​​സ് കു​​​ര്യാ​​​ള​​​ശേ​​​രി പി​​​താ​​​വ് പാ​​​റേ​​​ല്‍ പ​​​ള്ളി​​​യോ​​​ടു ചേ​​​ര്‍ന്നു സ്ഥാ​​​പി​​​ച്ച പ​​​രി​​​ശീ​​​ല​​​ന കേ​​​ന്ദ്ര​​​മാ​​​ണ് പി​ന്നീ​ട് മൈ​ന​ര്‍ സെ​മി​നാ​രി​യാ​യി മാ​റി​യ​ത്. നി​ര​വ​ധി വൈ​ദി​ക​രെ വാ​ര്‍​ത്തെ​ടു​ത്ത സെ​മി​നാ​രി​യാ​ണി​ത്. ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി, ആ​ര്‍​ച്ച്ബി​ഷ​പ്പു​മാ​രാ​യ മാ​ര്‍ ജോ​സ​ഫ് പ​വ്വ​ത്തി​ല്‍, മാ​ര്‍ ജേ​ക്ക​ബ് തൂ​ങ്കു​ഴി, മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം, മാ​ര്‍ ജോ​ർ​ജ് കോ​ച്ചേ​രി, ബി​ഷ​പ്പു​മാ​രാ​യ മാ​ർ മാ​ത്യു വ​ട്ടക്കു​ഴി, മാ​ർ ജോ​സ​ഫ് പ​ള്ളി​ക്കാ​പ​റ​ന്പി​ൽ‌ തു​ട​ങ്ങി​യ പി​താ​ക്ക​ന്മാ​ര്‍ പാ​റേ​ല്‍ പ​ള്ളി​യു​ടെ അ​നു​ഗ്ര​ഹ​ത്ത​ണ​ലി​ലു​ള്ള ഈ ​സെ​മി​നാ​രി​യി​ല്‍ പ​​​രി​​​ശീ​​​ല​​​നം നേ​​​ടി​​​യ​​​വ​​​രാ​​​ണ്. മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ വ​​​ള്ളോ​​​പ്പി​​​ള്ളി ഇ​​വി​​ടെ അ​​ധ‍്യാ​​പ​​ക​​നാ​​യി​​രു​​ന്നു. എ​​​സ്ബി കോ​​​ള​​​ജ് ഉ​​​ള്‍പ്പടെ വി​​​വി​​​ധ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും പ​​​രി​​​ശീ​​​ല​​​നകേ​​​ന്ദ്ര​​​ങ്ങ​​​ളും സ​​​ന്യാ​​​സ​​​സ​​​മൂ​​​ഹ​​​ങ്ങ​​​ളും പാ​​​റേ​​​ല്‍ പ​​​ള്ളി​​​യു​​​ടെ അ​​​ങ്ക​​​ണ​​​ത്തി​​​ല്‍ സ്ഥാ​​​പി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​യാ​​​ണ്.

ത​​​യാ​​​റാ​​​ക്കി​​​യ​​​ത്: ബെ​​​ന്നി ചി​​​റ​​​യി​​​ല്‍

Tags :

Recent News

Corehub Up