ബംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ബംഗളൂരുവിന് ജയം. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ മുംബൈ സിറ്റി എഫ്സിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബംഗളൂരു പരാജയപ്പെടുത്തിയത്.
ബോർജ മാർട്ടിൻസ് (57), റയാൻ വില്ല്യംസണ് (85) എന്നിവരാണ് സ്കോർ ചെയ്തത്. ജയത്തോടെ 13 പോയിന്റുമായി ബംഗളൂരു പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി.
ഈസ്റ്റ് ബംഗാൾ സ്പോർട്ടിംഗ് ക്ലബ് ഡൽഹി മത്സരം സമനിലയിൽ അവസാനിച്ചു. ഇരു ടീമും രണ്ട് ഗോൾ വീതം നേടി തുല്ല്യത പാലിച്ചു. സ്പോർട്ടിംഗ് ക്ലബ്ബിനായി 31-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് കാർലോസ് മാനുവൽ അക്കൗണ്ട് തുറന്നു.