x
ad
Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള​മു​ൾ​പ്പ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സി​ന് പു​തി​യ സെ​ക്ര​ട്ട​റി​മാ​ർ

സ്വ​​ന്തം ലേ​​ഖ​​ക​​ൻ
Published: November 21, 2026 12:32 AM IST | Updated: November 21, 2026 12:32 AM IST

കോ​​ൺ​​ഗ്ര​​സ്

ന്യൂ​​ഡ​​ൽ​​ഹി: നി​​ർ​​ണാ​​യ​​ക നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ൾ​​ക്കു മു​​ന്നോ​​ടി​​യാ​​യി സം​​ഘ​​ട​​നാ​പ​​ദ​​വി​​ക​​ളി​​ൽ വ​​ൻ അ​​ഴി​​ച്ചു​​പ​​ണി ന​​ട​​ത്തി കോ​​ൺ​​ഗ്ര​​സ്.

വി​​വി​​ധ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലും കേ​​ന്ദ്ര​​ഭ​​ര​​ണ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും പ്ര​​വ​​ർ​​ത്ത​​ന വ​​കു​​പ്പു​​ക​​ളി​​ലു​​മാ​​യി 81 എ​​ഐ​​സി​​സി സെ​​ക്ര​​ട്ട​​റി​​മാ​​രെ നി​​യ​​മി​​ച്ചു. ഇ​​തി​​ൽ 43 പേ​​ർ പു​​തു​​മു​​ഖ​​ങ്ങ​​ളാ​​ണ്. നി​​ല​​വി​​ലു​​ണ്ടാ​​യി​​രു​​ന്ന 25 സെ​​ക്ര​​ട്ട​​റി​​മാ​​രെ​​യും ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി​​മാ​​രെ​​യും ചു​​മ​​ത​​ല​​ക​​ളി​​ൽ​​നി​​ന്ന് ഒ​​ഴി​​വാ​​ക്കി​​യി​​ട്ടു​​ണ്ട്.

കേ​​ര​​ളം, ആ​സാം, ത​​മി​​ഴ്നാ​​ട്, ഉ​​ത്ത​​രാ​​ഖ​​ണ്ഡ്, ഗു​​ജ​​റാ​​ത്ത്, ക​​ർ​​ണാ​​ട​​ക, പ​​ഞ്ചാ​​ബ്, ജ​​മ്മു​കാ​ഷ്മീ​ർ, ​മ​​ധ്യ​​പ്ര​​ദേ​​ശ്, ജാ​​ർ​​ഖ​​ണ്ഡ്, ബി​​ഹാ​​ർ, ഒ​​ഡീ​​ഷ, തെ​​ലു​​ങ്കാ​​ന, ഡ​​ൽ​​ഹി, പ​​ശ്ചി​​മ​ബം​​ഗാ​​ൾ, ഉ​​ത്ത​​ർ​​പ്ര​​ദേ​​ശ്, രാ​​ജ​​സ്ഥാ​​ൻ തു​​ട​​ങ്ങി​​യ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലാ​​ണ് പു​​നഃ​​സം​​ഘ​​ട​​ന ന​​ട​​ത്തി​​യ​​ത്.

ത​​മി​​ഴ്നാ​​ട്ടി​​ൽ​​നി​​ന്നു​​ള്ള നേ​​താ​​വ് മ​​യൂ​​ര എ​​സ്. ജ​​യ​​കു​​മാ​​റി​​നെ​​യും മ​​ഹാ​​രാ​​ഷ്‌​ട്ര​​യി​​ൽ​​നി​​ന്നു​​ള്ള ഗ​​ണേ​​ഷ് കു​​മാ​​ർ യാ​​ദ​​വി​​നെ​​യു​​മാ​​ണ് കേ​​ര​​ള​​ത്തി​​ന്‍റെ​​യും ല​​ക്ഷ​​ദ്വീ​​പി​​ന്‍റെ​​യും ചു​​മ​​ത​​ല​​യു​​ള്ള സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യി നി​​യ​​മി​​ച്ച​​ത്. അ​​തേ​​സ​​മ​​യം, കേ​​ര​​ള​​ത്തി​​ൽ​​നി​​ന്നു​​ള്ള സൈ​​മ​​ൺ അ​​ല​​ക്സി​​നെ തെ​​ലു​​ങ്കാ​​ന​​യു​​ടെ​​യും എ​​സ്. ശ​​ര​​ത്തി​​നെ ക​​ർ​​ണാ​​ട​​ക​​യു​​ടെ​​യും ചു​​മ​​ത​​ല​​യു​​ള്ള സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യും നി​​യ​​മി​​ച്ചി​​ട്ടു​​ണ്ട്.

എം​​എ​​ൽ​​എ​​മാ​​രും മ​​ന്ത്രി​​മാ​​രും എം​​പി​​മാ​​രു​​മാ​​യി തെ​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട​​വ​​രെ​​യാ​​ണു പ്ര​​ധാ​​ന​​മാ​​യും ചു​​മ​​ത​​ല​​ക​​ളി​​ൽ​​നി​​ന്ന് ഒ​​ഴി​​വാ​​ക്കി​​യ​​ത്.

Tags : Congress New secretaries Kerala

Recent News

Corehub Up