തൊടുപുഴ: തൊടുപുഴ ദ വില്ലേജ് ഇന്റർനാഷണൽ സ്കൂളിന്റെ ആഭിമുഖ്യത്തിൽ നടന്ന ‘ദ വില്ലേജ് ലീഗ്’ ഓൾ കേരള ഇന്റർ സ്കൂൾ ബാസ്്കറ്റ്ബോൾ ടൂർണമെന്റിൽ പെണ്‍കുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോട് പ്രോവിഡൻസ് ജിഎച്ച്എസ്എസും ആണ്‍കുട്ടികളുടെ വിഭാഗത്തിൽ പത്തനാപുരം സെന്റ് സ്റ്റീഫൻസ് എച്ച്എസ്എസും ചാന്പ്യന്മാരായി.
ആവേശം അവസാന നിമിഷം വരെ നീണ്ടുനിന്ന ആണ്‍കുട്ടികളുടെ ഫൈനലിൽ ചങ്ങനാശേരി എകഐം പബ്ലിക് സ്കൂളിനെ 80-78 സ്കോറിനാണ് പത്തനാപുരം സെന്റ് സ്റ്റീഫൻസ് പരാജയപ്പെടുത്തിയത്. സെന്റ് സ്റ്റീഫൻസിനായി 28 പോയിന്റുകൾ നേടിയ വൈഷ്ണവ് ആർ. ടോപ് സ്കോററായി.
പെണ്കുട്ടികളുടെവിഭാഗത്തിൽ കോഴിക്കോട് പ്രോവി ഡൻസ് ജിഎച്ച്എസ്എസ് (54-24) കൊരട്ടി ലിറ്റിൽ ഫ്ലവർ എച്ച്എസ്എസിനെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കി.
Tags : Village League Basketball Providence St. Stephens Champions