x
ad
Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​​ന്ത്യ​​ക്കെ​​തി​​രേ വമ്പൻ റി​​ക്കാ​​ർ​​ഡ് സ്വ​​ന്തം പേ​​രി​​ൽ കു​​റി​​ച്ച് ഗ്ലെ​​ൻ ഫി​​ലി​​പ്സ്

വെബ് ഡെസ്ക്
Published: November 21, 2026 01:47 AM IST | Updated: November 21, 2026 01:49 AM IST

ഗ്ലെ​​ൻ ഫി​​ലി​​പ്സ്

വെ​​ല്ലിം​​ഗ്ട​​ണ്‍: സെ​​ഞ്ചു​​റി നേ​​ട്ട​​ത്തി​​ൽ ഇ​​ന്ത്യ​​ക്കെ​​തി​​രേ വ​​ന്പ​​ൻ റി​​ക്കാ​​ർ​​ഡ് സ്വ​​ന്തം പേ​​രി​​ൽ കു​​റി​​ച്ച് ഗ്ലെ​​ൻ ഫി​​ലി​​പ്സ്. ഒ​​രു ക​​ല​​ണ്ട​​ർ വ​​ർ​​ഷ​​ത്തി​​ൽ ഇ​​ന്ത്യക്കെ​​തി​​രേ അ​​ന്താ​​രാ​​ഷ്ട്ര ക്രി​​ക്ക​​റ്റി​​ന്‍റെ മൂ​​ന്ന് ഫോ​​ർ​​മാ​​റ്റു​​ക​​ളി​​ലും (ടെ​​സ്റ്റ്, ഏ​​ക​​ദി​​നം, ട്വ​​ന്‍റി20) സെ​​ഞ്ചു​​റി നേ​​ടു​​ന്ന ലോ​​ക​​ത്തെ ആ​​ദ്യ താ​​ര​​മെ​​ന്ന നേ​​ട്ട​​മാ​​ണ് ന്യൂ​​സി​​ല​​ൻ​​ഡ് ബാ​​റ്റ​​ർ ഗ്ലെ​​ൻ ഫി​​ലി​​പ്സ് സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

ഇ​​ന്ത്യ​​ക്കെ​​തി​​രാ​​യ ആ​​ദ്യ ടെ​​സ്റ്റി​​ന്‍റെ ആ​​ദ്യ ഇ​​ന്നിം​​ഗ്സി​​ൽ ഇ​​ന്ന​​ലെ സെ​​ഞ്ചു​​റി നേ​​ടി​​യ​​തോ​​ടെ​​യാ​​ണ് ഫി​​ലി​​പ്സ് ഈ ​​നാ​​ഴി​​ക​​ക്ക​​ല്ല് പി​​ന്നി​​ട്ട​​ത്. ഈ ​​വ​​ർ​​ഷം ആ​​ദ്യം ഇ​​ന്ത്യ​​ക്കെ​​തി​​രേ ഏ​​ക​​ദി​​ന​​ത്തി​​ലും ട്വ​​ന്‍റി20​​യി​​ലും സെ​​ഞ്ചു​​റി​​ക​​ൾ നേ​​ടി​​യ​​തി​​ന് പി​​ന്നാ​​ലെ​​യാ​​ണ് ഒ​​ന്നാം ടെ​​സ്റ്റി​​ന്‍റെ ആ​​ദ്യ ഇ​​ന്നിം​​ഗ്സി​​ലും ഫി​​ലി​​പ്സ് മൂ​​ന്ന​​ക്കം ക​​ട​​ന്ന​​ത്.

2026 ജ​​നു​​വ​​രി 18ന് ​​ഇ​​ൻ​​ഡോ​​റി​​ൽ ന​​ട​​ന്ന ഏ​​ക​​ദി​​ന​​ത്തി​​ൽ ഇ​​ന്ത്യക്കെ​​തി​​രേ 106 റ​​ണ്‍​സ് നേ​​ടി​​യ ഫി​​ലി​​പ്സ് ഒ​​ക്്ടോ​​ബ​​ർ 30ന് ​​ഓക്‌ലൻ​​ഡി​​ൽ ന​​ട​​ന്ന ട്വ​​ന്‍റി20 മ​​ത്സ​​ര​​ത്തി​​ൽ വെ​​റും 49 പ​​ന്തി​​ൽ 107 റ​​ണ്‍​സ​​ടി​​ച്ച് തി​​ള​​ങ്ങി​​യി​​രു​​ന്നു.
ഒ​​രു ക​​ല​​ണ്ട​​ർ വ​​ർ​​ഷ​​ത്തി​​ൽ ഒ​​രേ എ​​തി​​രാ​​ളി​​ക​​ൾ​​ക്കെ​​തി​​രേ ടെ​​സ്റ്റ്, ഏ​​ക​​ദി​​നം, ട്വ​​ന്‍റി20 എ​​ന്നീ മൂ​​ന്ന് ഫോ​​ർ​​മാ​​റ്റു​​ക​​ളി​​ലും സെ​​ഞ്ചു​​റി നേ​​ടു​​ന്ന ലോ​​ക​​ത്തെ ര​​ണ്ടാ​​മ​​ത്തെ താ​​രം കൂ​​ടി​​യാ​​ണ് ഫി​​ലി​​പ്സ്.

2017ൽ ​​ശ്രീ​​ല​​ങ്ക​​യ്ക്കെ​​തി​​രേ ഈ ​​നേ​​ട്ടം കൈ​​വ​​രി​​ച്ച മു​​ൻ ഇ​​ന്ത്യ​​ൻ നാ​​യ​​ക​​ൻ രോ​​ഹി​​ത് ശ​​ർ​​മ​​യാ​​ണ് ഒ​​ന്നാ​​മ​​ത്. കൂ​​ടാ​​തെ ഒ​​രേ എ​​തി​​രാ​​ളി​​ക​​ൾ​​ക്കെ​​തി​​രേ മൂ​​ന്ന് ഫോ​​ർ​​മാ​​റ്റു​​ക​​ളി​​ലും സെ​​ഞ്ചു​​റി നേ​​ടു​​ന്ന ആ​​ദ്യ ന്യൂ​​സി​​ല​​ൻ​​ഡ് ബാ​​റ്റ​​റെ​​ന്ന നേ​​ട്ട​​വും ഫി​​ലി​​പ്സ് ഈ ​​ഇ​​ന്നിം​​ഗ്സി​​ലൂ​​ടെ സ്വ​​ന്ത​​മാ​​ക്കി.

Tags : Glenn Phillips record India Test Cricket Sports New Zeland

Recent News

Corehub Up