ജോസ് കെ. മാണി എംപി.
കോട്ടയം: ഏറെ പ്രതീക്ഷകളോടെ വലിയ ഭൂരിപക്ഷത്തില്‍ യുഡിഎഫ് സര്‍ക്കാരിനെ അധികാരത്തിലെത്തിച്ചവരെല്ലാം അസംതൃപ്തരാണെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ. മാണി എംപി. കേരള കോണ്‍ഗ്രസ് എം സ്റ്റിയറിംഗ് കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യാതെ ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം ഉറപ്പാക്കാനാവില്ല. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരില്‍ ശക്തമായ സമ്മര്‍ദം ചെലുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.
റോഷി അഗസ്റ്റിന്, തോമസ് ചാഴികാടന്, എന്‍. ജയരാജ്, ഡോ. സ്റ്റീഫന്‍ ജോര്‍ജ്, ജോബ് മൈക്കിള്‍, സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍, പ്രമോദ് നാരായണ്‍, ബാബു ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
Tags : Shadow Governance Keralam Jose K Mani Kerala Congress M Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash