മന്ത്രി കെ. എം. ഷാജി
തിരുവനന്തപുരം: ശബരിമല തീർഥാടനം കൂടുതൽ സുരക്ഷിതവും സുഗമവും സൗകര്യപ്രദവുമാക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പിലെ ഐടി വിഭാഗം വികസിപ്പിച്ചെടുത്ത ‘ശരൺ’ (SARAN) ഡിജിറ്റൽ സംവിധാനം നിലവിൽ വന്നു. ആപ്ലിക്കേഷന്റെ ഔദ്യോഗിക പ്രകാശനം തദ്ദേശ മന്ത്രി കെ. എം. ഷാജി നിർവഹിച്ചു.
ശബരിമലയിലേക്കുള്ള പാതകളിലെ ഇടത്താവളങ്ങൾ, അവിടെ ലഭ്യമായ അടിസ്ഥാന സൗകര്യങ്ങൾ, യാത്രാ വിവരങ്ങൾ, പ്രാദേശിക അറിയിപ്പുകൾ എന്നിവ ഒരൊറ്റ പ്ലാറ്റ്ഫോമിലൂടെ തീർഥാടകരിലേക്ക് എത്തിക്കുകയാണ് ആപ്പിന്റെ ലക്ഷ്യം.
ആപ്പ് പ്രത്യേകം ഡൗൺലോഡ് ചെയ്യാതെ ക്യുആർ (QR) കോഡ് സ്കാൻ ചെയ്ത് മൊബൈൽ ബ്രൗസറിലൂടെ നേരിട്ട് ഉപയോഗിക്കാമെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. ആവശ്യമെങ്കിൽ ഫോണിന്റെ ഹോം സ്ക്രീനിലേക്കും ഇത് ചേർത്തുവയ്ക്കാം.
Tags : App Sabarimala Pilgrims Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Minister K. M. Shaji