ട്രോഫിയുമായി പാക്കിസ്ഥാന് ടീം അംഗങ്ങള്‍
റാവല്‍പിണ്ടി: രണ്ട് വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് പാക്കിസ്ഥാൻ ടെസ്റ്റ് പരന്പര സ്വന്തമാക്കി. രണ്ടാം മത്സരത്തിൽ ശ്രീലങ്കയെ എട്ട് വിക്കറ്റിനു പരാജയപ്പെടുത്തിയാണ് രണ്ട് മത്സരങ്ങളടങ്ങിയ പരന്പര പാക്കിസ്ഥാൻ 1-0നു നേടി കാത്തിരിപ്പിന് അറുതിവരുത്തിയത്. ആദ്യ മത്സരം സമനിലയിൽ അവസാനിച്ചിരുന്നു.
ശ്രീലങ്ക വലിയ നാണക്കേട് ഏറ്റുവാങ്ങി. കലണ്ടർ വർഷം ഒരു ടെസ്റ്റ് മത്സരം പോലും ജയിക്കാൻ ടീമിന് സാധിച്ചില്ല. 29 വർഷത്തിനു ശേഷമാണ് ശ്രീലങ്ക ഇത്ര പരിതാപകരമായ അവസ്ഥ നേരിടുന്നത്.
രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ ലങ്കയെ വെറും 98 റണ്‍സിൽ പുറത്താക്കിയ പാക്കിസ്ഥാൻ ഒന്നാം ഇന്നിംഗ്സിൽ 325 റണ്‍സ് നേടി. രണ്ടാം ഇന്നിംഗ്സിൽ ശ്രീലങ്ക 316 റണ്‍സെടുത്തു തിരിച്ചുവന്നു. രണ്ട് വിക്കറ്റ് നഷ്ടത്തിൽ പാക്കിസ്ഥാൻ ലക്ഷ്യം മറികടന്നു.
Tags : Test series Pakistan Rawalpindi SriLanka Sports